Sunday 17 December 2017

Banoffie Pie (Banana Toffee Pie) / ബാനോഫി പൈ (ബനാന ടോഫി പൈ)

So yummy....
Ingredients

Condensed Milk (Milk Maid) : 1 Tin (Unopened Tin)
Banana : 3
Whipping Cream : 1 Cup + 1/2 Cup
Digestive Biscuits: 10 numbers
Sugar: 1/2 Cup + 2 Table Spoon
Butter: 5 Table Spoon
Vanilla Essence: 1 Tea Spoon
Chocolate: As Required
Cooking Time: 50 Minutes (Toffee Making Time)
Method
Step 1
Toffee making
Take an unopened can of condensed milk and remove the sticker on it
Place this can in a pressure cooker and pour water until the tin is completely immersed it in
Close the cooker and switch on the flame and after 1 whistle simmer the flame and let it cook for 40 minutes
Switch off the flame and let the pressure settle down and then take the tin out and let it cool completely
Once the tin is completely cooled only open it
Step 2
To a food processor or mixer add biscuits and sugar
Powder the biscuits well
Once it is powdered well add melted butter and combine well
Pour this mixture to the setting tray and spread it to all sides equally
Press it well and keep this in fridge for 15 minutes
Step 3
Once the biscuit layer is set well slice the banana and layer it on top of the biscuit layer
Step 4
Slightly warm 1/2 cup of whipping cream
Take the toffee in a bowl
Add required warmed whipping cream and mix well
You need to get a spreadable consistency.  So do not add the warmed 1/2 cup of whipping cream completely at once.  Add only as required
Pour this toffee on top of the banana layer
Spread well and keep in fridge
Step 5
Powder 1/2 cup of sugar
To 1 cup of whipping cream add the powdered sugar and vanilla essence
Beat until it form stiff peaks
Pour this whipped cream on top of the toffee layer
Spread well and keep in fridge
Step 6
Grate some chocolate and sprinkle it on top.  I have used milk chocolate.  You can use dark chocolate as well
Cut and Serve..

ചേരുവകൾ

കണ്ടെന്സ്ഡ് മിൽക്ക് (മിൽക്ക് മൈഡ്) : 1 ടിൻ (തുറക്കാത്തത്)
പഴം : 3
വിപ്പിംഗ് ക്രീം : 1 കപ്പ് + 1/2 കപ്പ്
ഡൈജസ്റ്റീവ് ബിസ്ക്കറ്റ് : 10 ബിസ്ക്കറ്റ്
പഞ്ചസാര : 1/2 കപ്പ് + 2 ടേബിൾ സ്പൂൺ
ബട്ടർ : 5 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ
ചോക്ലേറ്റ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
സ്റ്റെപ് 1
ടോഫി ഉണ്ടാക്കാൻ.
പൊട്ടിക്കാത്ത ടിൻ കണ്ടെന്സ്ഡ് മിൽക്ക് ആണ് എടുക്കേണ്ടത്.
കണ്ടെന്സ്ഡ് മിൽക്കിന്റെ ടിന്നിൽ നിന്നും സ്റ്റിക്കർ എടുത്തു മാറ്റുക. ശേഷം ഒരു കുക്കറിൽ ഈ ടിൻ ഇറക്കി വെച്ച് ടിൻ മുങ്ങി കിടക്കാൻ പാകത്തിനു വെള്ളം ഒഴിച്ച് കുക്കർ അടച്ചു തീ ഓൺ ആക്കുക. ഒരു വിസിൽ വന്നാൽ തീ സിമ്മിൽ ആക്കി 40 മിനിറ്റ് വെക്കുക. ശേഷം തീ ഓഫ് ആക്കി പ്രഷർ ഫുൾ പോകാൻ വെയിറ്റ് ചെയ്യുക. ശേഷം തുറന്ന് ടിൻ പുറത്തെടുത്തു നന്നായി തണുക്കാൻ മാറ്റി വെക്കുക. ടിൻ നന്നായി തണുത്തു കഴിഞ്ഞു മാത്രമേ തുറക്കാൻ പാടുള്ളൂ.
സ്റ്റെപ് 2
ബിസ്ക്കറ്റും, 2 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ബട്ടർ ഉരുക്കി ഒഴിച്ച് മിക്സ് ചെയ്തു നമ്മൾ പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന ട്രെയിലേക്കു എല്ലാ ഭാഗത്തേക്കും ഒരേ പോലെ നിരത്തി നന്നായി അമർത്തി കൊടുക്കുക. ഇത് ഒരു 15 മിനിറ്റ് ഫ്രിഡ്‌ജിൽ വെക്കുക.
സ്റ്റെപ് 3
ബിസ്ക്കറ്റ് ലയർ നന്നായി തണുത്തു കഴിഞ്ഞാൽ പഴം വട്ടത്തിൽ അരിഞ്ഞെടുത്ത്  ബിസ്ക്കറ്റ് ലയറിന്റെ മുകളിൽ നിരത്തുക
സ്റ്റെപ് 4
1/2 കപ്പ് വിപ്പിംഗ് ക്രീം ചെറുതായി ഒന്ന് ചൂടാക്കുക.
ടോഫി ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇതിലേക്ക് ചൂടാക്കിയ ക്രീം കുറച്ചു കുറച്ചു ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. 1/2 കപ്പ് ക്രീം മൊത്തം ഒരുമിച്ചു ചേർക്കരുത്. നമ്മൾ ഉണ്ടാക്കിയ ടോഫി നല്ല കട്ടി ആയിരിക്കും. അതിനെ കട്ടി കുറച്ച് പഴം ലയറിന്റെ മുകളിൽ സ്പ്രെഡ് ചെയ്യാൻ പാകത്തിനു ലൂസ് ആക്കി എടുക്കാൻ വേണ്ടി ആണ് ക്രീം ചേർക്കുന്നത്. അതുകൊണ്ട് ആവശ്യത്തിന് ചേർത്താൽ മതി.
ഇങ്ങനെ ലൂസ് ആക്കിയ ടോഫി പഴം ലയറിന്റെ മുകളിൽ ഒഴിച്ച് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക.
സ്റ്റെപ് 5
1/2 കപ്പ് പഞ്ചസാര പൊടിച്ചെടുക്കുക
1 കപ്പ് വിപ്പിംഗ്  ക്രീമിലേക്കു ഈ പൊടിച്ച പഞ്ചസാരയും വാനില എസ്സെൻസും ചേർത്ത് സ്റ്റിഫ് ആവും വരെ ബീറ്റ് ചെയ്തെടുക്കുക
ബീറ്റ് ചെയ്ത  ക്രീം പുഡ്ഡിംഗിന്റെ ലാസ്റ്റ് ലയർ ആണ്. എല്ലാ ഭാഗത്തും നന്നായി സ്പ്രെഡ് ചെയ്ത് ഫ്രിഡ്‌ജിൽ തണുക്കാൻ വെക്കുക.
സ്റ്റെപ് 6
ചോക്ലേറ്റ് ഗ്രേറ്റ് ചെയ്ത് മുകളിൽ ഇടുക. ഞാൻ ഇവിടെ മിൽക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്താണ് ഇട്ടത്. ഡാർക്ക് ചോക്ലേറ്റ് ആയാലും മതി.
ശേഷം കട്ട് ചെയ്ത് സെർവ് ചെയ്യുക.

No comments:

Post a Comment