Tuesday 8 May 2018

Fresh Fruit Cake // ഫ്രഷ് ഫ്രൂട്ട് കേക്ക്..

For all fruit lovers!!!
Ingredients

For Vanilla Sponge Cake
Maida: 1.5 Cups
Egg: 3
Sunflower Oil / Butter: 3/4 Cup
Baking Powder: 1 Tea Spoon
Powdered Sugar: 1 Cup
Vanilla Essence: 1 Tea Spoon
Milk: As Required
For Vanilla Frosting
Whipping Cream: 2 Cups
Powdered Sugar: 1/2 Cup
Vanilla Essence: 1 Tea Spoon

Sugar Syrup: 2 Cup ( Boil 2 cups of water with 6 table spoons of sugar.  Let it cool well ans use)
Fresh Fruits: As Required.  You can use any fruits of your choice.  Chop some fruits and keep to add in between layers.  I have used apple, orange pine apple, kiwi and cheries

Baking Time: 35 Minutes
Method

Preheat the oven at 170 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Sieve all purpose flour and baking powder
Beat powdered sugar, vanilla essence and oil/butter until it becomes smooth
Add eggs one by one and beat well
To this add  sieved flour mix  and milk in batches and make a smooth ribbon consistency batter
Pour this to the cake tin and place in the oven
Bake at 170 C for about 30  to 35 minutes
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Once it cools a bit remove from cake tin and allow to cool well
Making Vanilla Cream Frosting
Pour the whipping cream to a bowl, add sugar and vanilla essence
Using an electric beater beat until it becomes stiff

Once the cake is cooled well slice to 3 layers
Place first layer of cake and apply a generous amount of sugar syrup
Then spread a layer of whipping cream and spread some chopped fruits
Then keep the next layer of cake.  Apply sugar syrup, whipping cream and chopped fruits
Place the last layer of cake and then cover the entire cake with whipping cream
Arrange the fruits on top and decorate as your wish.


Refrigerate for some time and cut and serve
വാനില സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1.5കപ്പ്
മുട്ട: 3
സൺഫ്ലവർ ഓയിൽ / ബട്ടർ: 3/4 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 1 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം
വാനില ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 2 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ

പഞ്ചസാര സിറപ്പ് : 2 കപ്പ് (2 കപ്പ് വെള്ളത്തിൽ 6 ടേബിൾ സ്‌പൂൺ പഞ്ചസാര ഇട്ട് നന്നായി തിളപ്പിച്ച് ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക )
ഫ്രഷ് ഫ്രൂട്ട്സ് : ഇഷ്ട്ടാനുസരണം ഏതു ഫ്രൂട്ട്സ് വേണമെങ്കിലും എടുക്കാം. കുറച്ചു ഫ്രൂട്ട്സ് ചെറുതായി അരിഞ്ഞു വെക്കണം. കേക്ക് ലയറിന്റെ ഉള്ളിൽ വെക്കാൻ. ഞാൻ എടുത്ത ഫ്രൂട്ട്സ് ആപ്പിൾ, ഓറഞ്ച്, പൈൻആപ്പിൾ, കിവി, ചെറി.

വാനില സ്പോഞ്ച് കേക്ക്
ഓവൻ170C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
വാനില എസ്സെൻസ് ചേർത്ത് മിക്സ്‌ ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 30 മുതൽ 35 മിനിറ്റ് ബേക്ക്  ചെയ്യുക
30 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക
വാനില ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക
കേക്ക് 3 ലയർ ആയി മുറിക്കുക
ആദ്യം ഒരു ലയർ കേക്ക് വെക്കുക.
ശേഷം നന്നായി പഞ്ചസാര സിറപ്പ് ഒഴിക്കുക
പിന്നെ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്യുക
ഇതിനു മുകളിൽ അരിഞ്ഞു വെച്ച ഫ്രൂട്ട്സ് ഇടുക
അടുത്ത ലയർ കേക്ക് വെച്ച് ഷുഗർ സിറപ്പ്, വിപ്പിംഗ് ക്രീം, ഫ്രൂട്ട്സ് എന്നിവ വെച്ച ശേഷം ലാസ്റ്റ് ലയർ കേക്ക് വെച്ച് കേക്കിനെ മുഴുവൻ വിപ്പിംഗ് ക്രീം വെച്ച് കവർ ചെയ്തു ഇഷ്ട്ടനുസരണം അലങ്കരിക്കുക
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം

Thursday 3 May 2018

Semiya Pradhaman // സേമിയ പ്രഥമൻ

Lets make a different payasam..
Ingredients

Semiya : 200gm
First extract coconut milk : 1 Cup
Second extract coconut milk : 3 Cup
Jaggery : 500gm
Cardamom Powder : 1/2 Tea spoon
Cashewnuts : As needed
Raisins : As needed
Coconut Pieces : As needed
Ghee : 2 Table Spoon

Cooking Time 30 Minutes
Method

Melt the jaggery in little water. Strain it and keep aside
To a pan pour ghee and fry the cashewnuts, and coconut pieces and keep aside
Fry the semiya well in the balance ghee
Add the second extract coconut milk and cook the semiya
Once the semiya is cooked well add the jaggery and boil until it thickens
Now add the first extract coconut milk and once it heats well add cardamom powder and switch off the flame
Add fried cashewnuts, raisins and coconut pieces
Can add little dry ginger powder and cumin powder too.
സേമിയ : 200g
തേങ്ങയുടെ ഒന്നാം പാൽ : 1 കപ്പ്
രണ്ടാംപാൽ : 3 കപ്പ്
ശർക്കര : 500 gm
ഏലക്ക പൊടിച്ചത് : 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് : കുറച്ച്
ഉണക്ക മുന്തിരി : കുറച്ച്
തേങ്ങാകൊത്തു : കുറച്ച്
നെയ്യ് : 2 ടേബിൾ സ്പൂൺ

ശർക്കര കുറച്ചു വെള്ളം ചേർത്ത് പാനി ആക്കി അരിച്ചെടുക്കുക
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി , തേങ്ങാകൊത്തു എന്നിവ നെയ്യിൽ വറുത്തു മാറ്റിവെക്കുക.
ബാക്കി നെയ്യിൽ സേമിയ നന്നായി വറുത്തെടുക്കുക
തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് സേമിയ വേവിക്കുക
വെന്ത സെമിയയിലേക്കു ശർഖര പാനി ചേർത്ത് നന്നായി കുറുക്കി എടുക്കുക. ഇനി ഒന്നാം പാൽ ചേർത്ത് ഒന്ന് ചൂടായി കഴിഞ്ഞാൽ ഏലയ്ക്ക പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
വറുത്തു വെച്ച അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങ കൊത്ത്  എന്നിവ ചേർക്കുക
ഒരൽപം ചുക്ക് പൊടിയും, ജീരക പൊടിയും കൂടി വേണമെങ്കിൽ ചേർക്കാം.

Thursday 19 April 2018

Chocolate Orange Swiss Roll // ചോക്ലേറ്റ് ഓറഞ്ച് സ്വിസ് റോൾ

A must try recipe..
Ingredients

All purpose flour:  3/4 Cup
Coco powder : 1/4 Cup
Powdered Sugar : 3/4 Cup
Egg : 2
Sunflower Oil : 1/2 Cup
Baking Powder : 1 Teaspoon
Vanilla Essence:  1 Teaspoon
Hot water : 1/2 Cup

For Cream Filling
Whipping Cream : 1/2 Cup
Orange Jam : 1/2 Cup
Grated Orange Peel : 1/2 Teaspoon

Baking Time: 20 Minutes
Method

Preheat oven at 170C
Mix together all purpose flour, coco powder, powdered sugar and baking powder
Beat eggs, oil and vanilla essence
Combine this with the flour mix

Now add hot water and combine
Swiss Roll cake batter should be a little thinner than the normal cake batter
Cake should not rise too much, but should be soft too. For that hot water is added.
Pour this to a rectanglar cake tin . I used a 15 cm × 10 cm cake tin

Bake at 170 C for 15 to 20 minutes
Once done take the cake out and let it cool for 5 minutes

Flip the cake on to a kitchen towel. Place a butter paper on top of the kitchen towel so that the cake won't stick on the towel
Now roll the hot cake and keep it aside to cool well
For filling
Beat the whipping cream until stiff
Add orange jam and orange peel and combine
You can use any filling of your choice
Once the cake is cooled well open the roll and spread the cream filling
Roll it back again. Keep in fridge for some time and cut and serve.
ആവശ്യമുള്ള സാധനങ്ങൾ 

മൈദ:  3/4 കപ്പ്
കോകോ പൌഡർ:  1/4 കപ്പ്
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
മുട്ട : 2
സൺഫ്ലവർ ഓയിൽ : 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടി സ്‌പൂൺ
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ
ചൂട് വെള്ളം:  1/2 കപ്പ്
ക്രീം ഫില്ലിംഗ് ഉണ്ടാക്കാൻ
വിപ്പിങ് ക്രീം : 1/2 കപ്പ്
ഓറഞ്ച് ജാം: 1/2 കപ്പ്
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് : 1/2 ടി സ്‌പൂൺ

ബേക്കിംഗ് സമയം : 15 to 20 മിനിറ്റ് 

തയ്യാറാക്കുന്ന വിധം 

ഓവൻ 170C 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
മൈദ, കൊക്കോ പൌഡർ, പൊടിച്ച പഞ്ചസാര, ബേക്കിംഗ് പൌഡർ എന്നിവ നന്നായി മിക്സ് ചെയ്തു വെക്കുക
മുട്ട, സൺഫ്ലവർ ഓയിൽ, വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക
ഇത് മൈദ മിക്സിലേക്ക്‌ ചേർത്ത് യോജിപ്പിക്കുക

ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് യോജിപ്പിക്കുക
സാധാരണ കേക്ക് ബാറ്ററിനെക്കാളും കുറച്ചു കൂടി ലൂസ് ബാറ്റർ വേണം സ്വിസ് റോൾ കേക്കിന്. കേക്ക് ഒരുപാട് പൊങ്ങി വരാൻ പാടില്ല. പക്ഷെ സോഫ്റ്റും ആവണം. അതിനാണ് ചൂട് വെള്ളം ചേർക്കുന്നത്.
ഇത് ഒരു rectangle (15cm × 10 cm കേക്ക് ടിൻ ആണ് ഞാൻ ഉപയോഗിച്ചത്) കേക്ക് ടിന്നിൽ ഒഴിച്ച് 170C ഇൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക

ശേഷം പുറത്തെടുത്തു ഒരു 5 മിനിറ്റ് തണുക്കാൻ വെക്കുക.
ശേഷം ഒരു കിച്ചൻ ടവലിലേക്കു കേക്ക് കമിഴ്ത്തി ഇടുക. കേക്ക് ടവലിൽ ഒട്ടിപിടിക്കാതിരിക്കാൻ ഒരു ബട്ടർ പേപ്പർ ടവലിന്റെ മുകളിൽ വെക്കാം.
ശേഷം ചൂടോടെ തന്നെ റോൾ ചെയ്യുക.
ഇത് തണുക്കാൻ മാറ്റി വെക്കുക
ഫില്ലിംഗ് ചെയ്യാൻ
വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓറഞ്ച് ജാം , ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് യോജിപ്പിക്കുക
ഇതല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഫില്ലിംഗ് ചെയ്യാം.
കേക്ക് നന്നായി തണുത്തു കഴിഞ്ഞാൽ സാവധാനം കേക്ക് റോൾ തുറന്ന് ഫില്ലിംഗ് തേക്കുക
ശേഷം വീണ്ടും റോൾ ചെയ്യുക
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കട്ട് ചെയ്ത് കഴിക്കാം

Tuesday 17 April 2018

Spicy Grilled Chicken (In Oven) // സ്‌പൈസി ഗ്രിൽഡ് ചിക്കൻ ( ഇൻ ഓവൻ)

A must try recipe...
Ingredients 

Full Chicken: 1 (With skin)
Red Chilly powder: 1 Table Spoon
Turmeric Powder: 1/2 Tea Spoon
Garam Masala Powder: 1 Tea Spoon
Pepper Powder: 1 Tea Spoon
Ginger Garlic Paste: 1 Table Spoon
Yogurt: 2 Table Spoon
Lime Juice: 1 Table Spoon
Salt

Grilling Time: 1 Hour
Method

Wash the chicken well.
Here i have used spatchcock method for cutting the chicken
For that cut the back bone of the chicken and then slightly cut the breast bone and press the breast piece down and then twist the legs.  By this way it is easy to grill the chicken
Now using a fork prick the chicken well. 
Marinte the chicken well with all the mentioned ingredients and let it rest for some time
It is always good to marinate and keep the chicken refrigerate for 1 whole night
Before grilling keep the chicken out for atleast half an hour
Preheat the oven at 250C for 10 minutes
Grill at 250C for 45 to 50 minutes.  Inbetween open the oven and turn the chicken and spread some oil or butter on top. 
Serve hot

ഫുൾ ചിക്കൻ : 1 (with skin)
മുളക് പൊടി : 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 ടേബിൾ സ്പൂൺ
കട്ട തൈര് : 2 ടേബിൾ സ്പൂൺ
ചെറുനാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
ഉപ്പ്‌
ചിക്കൻ നന്നായി കഴുകി വൃതിയാക്കി എടുക്കുക
ഇവിടെ ഞാൻ Spatchcock chicken ആണ് ചെയ്തത്. ഈ കാണുന്ന രീതിയിൽ ചിക്കനെ കട്ട് ചെയ്യുന്നതിനാണ് Spatchcock എന്ന് പറയുന്നത്. ചിക്കന്റെ ബാക് ബോൺ കട്ട് ചെയ്തു മാറ്റിയ ശേഷം ബ്രേസ്റ്റ് ബോൺ ചെറുതായി ഒന്ന് കട്ട് ചെയ്ത് അമർത്തി കൊടുക്കുക. ശേഷം കാൽ തിരിച്ചിട്ടാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ചിക്കൻ പെട്ടെന്ന് ഗ്രിൽ ആയി കിട്ടും.
ഒരു ഫോർക് ഉപയോഗിച്ച് ചിക്കൻ നന്നായി കുത്തിയ ശേഷം ബാക്കി ചേരുവകൾ ഒക്കെ ചേർത്ത് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു ഫ്രിഡ്ജിൽ വെക്കുക. ഒരു രാത്രി ഫുൾ മാരിനെറ്റ് ചെയ്തു വെച്ചാൽ നല്ലതാണ്. 
ഗ്രിൽ ചെയ്യുന്നതിന് ഒരു അര മണിക്കൂർ മുൻപ് ചിക്കൻ ഫ്രിഡ്‌ജിൽ നിന്നും പുറത്തെടുത്തു തണുപ്പ് മാറാൻ വെക്കണം.
ഓവൻ 250 C ഇൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക
ശേഷം ഒരു 45 മുതൽ 50 മിനിറ്റ് വരെ ഗ്രിൽ ചെയ്യുക.
ഇടക്കു ഓവൻ തുറന്ന് ചിക്കൻ മറിച്ചിട്ടു ബട്ടർ അല്ലെങ്കിൽ ഓയിൽ തേച്ചു കൊടുക്കണം

Monday 16 April 2018

വിഷു ആശംസകൾ

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. കൂടെ ഞാൻ ഉണ്ടാക്കിയ വിഷു സദ്യയും..
ഇലയിൽ വിളമ്പിയ വിഭവങ്ങൾ

1. ചോറ്
2. സാമ്പാർ
3. കുറുക്കു കാളൻ
4. കൂട്ടുകറി
5. അവിയൽ
6. എരിശ്ശേരി
7. ഓലൻ
8. തോരൻ
9. മെഴുക്കുപുരട്ടി
10. വെള്ളരിക്ക പച്ചടി
11. പൈൻ ആപ്പിൾ പച്ചടി
12. ബീറ്റ്റൂട്ട് പച്ചടി
13. പുളിഇഞ്ചി
14. മാങ്ങാ അച്ചാർ
15. നാരങ്ങ അച്ചാർ
16. പാവയ്ക്ക തീയ്യൽ
17. കട്ടി പരിപ്പ് നെയ്യും
18. രസം
19. മോര്
20. പാലട
21. സേമിയ പ്രഥമൻ
22. ചേന വറുവൽ
23. തൈര് മുളക്
24. പപ്പടം
25. വറത്തുപ്പേരി
26. ശർക്കര വരട്ടി
27. പഴം
28. ഉപ്പ്‌
29. വെള്ളം

Sunday 1 April 2018

Healthy Banana Oats and Dates Cup Cakes / ഹെൽത്തി ബനാന ഓട്സ് ആൻഡ് ഡേറ്റ്സ് കപ്പ് കേക്ക്

Eat healthy...
Ingredients

Philippines Banana Or Robesta Banana : 3
Dates: 10 numbers
Oats: 1 cup
Whole Wheat Flour: 1/2 cup
Sunflower Oil: 1 Table Spoon
Vanilla Essence: 1 Tea Spoon
Baking Powder: 1/2 Tea Spoon
Cashew Nuts/Raisins/Badam: Few

Baking Time: 20 Minutes
Method
Preheat the oven at 180 C for 10 minutes
Soak the dates in water for some time
Remove the seeds and grind it in a mixer along with the bananas
To this add oats, whole wheat flour, sunflower oil, vanilla essence and baking powder
Mix well
Pour this mixture to cup cake moulds and sprinkle the nuts or raisins on top
Bake for 20 minutes at 180C and remove from oven
Serve warm or cold along with a cup of tea or coffee
ഫിലിപ്പൈൻസ് ബനാന / റോബസ്റ്റ പഴം  : 3 എണ്ണം
ഡേറ്റ്സ് : 10 എണ്ണം
ഓട്സ് : 1 കപ്പ്
ഗോതമ്പ് പൊടി :1/2 കപ്പ്
സൺഫ്ലവർ ഓയിൽ :1 ടേബിൾ സ്പൂൺ
വാനിൽ എസ്സെൻസ് :1 ടി സ്‌പൂൺ
ബേക്കിംഗ് പൌഡർ :1/2 ടി സ്‌പൂൺ
അണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി/ബദാം: ഏതെങ്കിലും ഒന്ന് കുറച്ച്

ഓവൻ 180 ഡിഗ്രി ഇൽ ഒരു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
ഡേറ്റ്സ് കുറച്ചു നേരം വെള്ളത്തിൽ കുതിർത്തു വെക്കുക.
ശേഷം കുരു കളഞ്ഞ്‌ പഴവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 
ഇതിലേക്ക് ഓട്സ്, ഗോതസമ്പ് പൊടി, വാനില എസ്സെൻസ്, സൺഫ്ലവർ ഓയിൽ, ബേക്കിംഗ് പൌഡർ എന്നിവ ചേർക്കുക 
നന്നായി യോജിപ്പിക്കുക 
കപ്പ് കേക്ക് ടിന്നിൽ ഒഴിച്ച് മുകളിൽ അണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി/ബദാം ഇട്ട് 180 ഡിഗ്രി ഇൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക
പുറത്തെടുത്തു ചൂട് തണഞ്ഞാൽ ചായക്കൊപ്പം കഴിക്കാം 

Sunday 18 March 2018

Peanut Laddu // കപ്പലണ്ടി ലഡു

Have it as a snack or a dessert!!!
Ingredients

Peanut : 2 Cup
Grated Jaggery : 1 Cup
White and Black Sesame : 1 Tea Spoon each
Flax seeds : 1 Tea Spoon
Cardamom Powder : 1/2 Tea Spoon
Ghee : 1 Table Spoon

Cooking Time 10 Minutes
Method

Roast the peanut in medium flame for 10 minutes
Let it cool down and then remove the skin
Put it to a mixi and grind it to a coarse powder
To this add grated jaggery, sesame seeds, flax seeds, cardamom powder and ghee

Combine well and roll out the laddus
ആവശ്യമുള്ള സാധനങ്ങൾ

കപ്പലണ്ടി : 2  കപ്പ്
ശർക്കര ചീകിയത് : 1 കപ്പ്
വെളുത്ത എള്ളും കറുത്ത എള്ളും : 1 ടീസ്പൂൺ വീതം
ഫ്ലാക്സ് സീഡ്‌സ് : 1 ടീസ്പൂൺ
ഏലയ്ക്ക പൊടി : 1/2 ടീസ്പൂൺ
നെയ്യ് : 1 ടേബിൾ സ്പൂൺ

കുക്കിംഗ് സമയം : 10 മിനിറ്റ്
തയാറാക്കുന്ന വിധം

കപ്പലണ്ടിയും മീഡിയം തീയിൽ വറുത്തെടുക്കുക
തണുത്തതിനു ശേഷം തൊലി കളയുക
ഒരു മിക്സിയിൽ ഇട്ടു തരുതരുപ്പായി പൊടിച്ചെടുക്കുക
ഇതിലേക്ക് ശർക്കരയും , എള്ളും, ഫ്ലാക്സ് സീഡും, ഏലയ്ക്ക പൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കുക

ശേഷം ലഡു ഷേപ്പിൽ ഉരുട്ടി എടുക്കുക.