Monday, 5 April 2021

Easy Vegetable Pulao in Pressure Cooker // പ്രഷർ കുക്കറിൽ എളുപ്പത്തിൽ ഒരു വെജിറ്റബിൾ പുലാവ്

Easy and Simple Recipe!!!

Basmati Rice : 1 Cup
Onion : 1 Small Sliced 
Carrot :1 Small Chopped 
Beans :10 Chopped
Green Peas :A Handful
Tomato : 1 Small
Sweet Corn : 2 Table Spoon
Crushed Ginger and Garlic : 1 Table Spoon
Green Chilly Crushed : 2
Garam Masala Powder :1/2 Tea Spoon
Oil : 2 Table Spoon
Hot Water : 1 Cup
Coriander Leaves
Salt
Wash and soak the rice for 10 minutes and then drain the water and keep aside
To a pressure cooker pour oil and add sliced onion and saute for 2 minutes
Then add crushed ginger, garlic and green chilly. Saute well and then add chopped carrots, beans, green peas, sweet corn and tomato 
Saute well for 2 to 3 minutes and add rice
Careful mix and saute for 2 minutes
Add water, salt, garam masala and coriander leaves
Mix well and pressure cook for 2 whistle and switch off the flame. 
Let the pressure settle down and then open the cooker and mix well and serve.

ബസുമതി അരി: 1 കപ്പ്
സവാള: 1 ചെറുത് അരിഞ്ഞത്
കാരറ്റ്: 1 ചെറുത് അരിഞ്ഞത്
ബീൻസ്: 10 എണ്ണം അരിഞ്ഞത്
ഗ്രീൻ പീസ്: ഒരു പിടി
തക്കാളി: 1 ചെറുത്
സ്വീറ്റ് കോൺ: 2 ടേബിൾ സ്പൂൺ
ചതച്ച ഇഞ്ചി, വെളുത്തുള്ളി: 1 ടേബിൾ സ്പൂൺ
പച്ചമുളക് ചതച്ചത് : 2
ഗരം മസാല പൊടി: 1/2 ടീ സ്പൂൺ
എണ്ണ: 2 ടേബിൾ സ്പൂൺ
ചൂടുവെള്ളം: 1 കപ്പ്
മല്ലി ഇല
ഉപ്പ്

അരി കഴുകി 10 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം വെള്ളം ഊറ്റി കളയുക
ഒരു പ്രഷർ കുക്കറിൽ എണ്ണ ഒഴിച്ച് അരിഞ്ഞ സവാള ചേർത്ത് 2 മിനിറ്റ് വഴറ്റുക
അതിനുശേഷം ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. നന്നായി വഴറ്റിയ ശേഷം അരിഞ്ഞ കാരറ്റ്, ബീൻസ്, ഗ്രീൻ പീസ്, സ്വീറ്റ് കോൺ, തക്കാളി എന്നിവ ചേർക്കുക
2 മുതൽ 3 മിനിറ്റ് വരെ നന്നായി വഴറ്റുക, അരി ചേർക്കുക. സാവധാനം മിക്സ് ചെയ്ത് 2 മിനിറ്റ് വഴറ്റുക
വെള്ളം, ഉപ്പ്, ഗരം മസാല, മല്ലിയില എന്നിവ ചേർക്കുക. 
നന്നായി ഇളക്കി 2 വിസിൽ പ്രഷർ കുക്ക് ചെയ്ത് തീ അണയ്ക്കുക.
നന്നായി പ്രഷർ പോയ ശേഷം കുക്കർ തുറന്ന് നന്നായി ഇളക്കി സെർവ് ചെയ്യാം.

No comments:

Post a Comment