Showing posts with label Kerala Recipe. Show all posts
Showing posts with label Kerala Recipe. Show all posts

Wednesday, 4 August 2021

Nendrapazham Ada //നേന്ത്രപ്പഴം അട

Traditional Kerala Snack...

Wheat Flour : 1.5 Cups
Grated Coconut : 1/2 Cup
Cardamom Powder : 1/2 Tea Spoon
Jaggery : As per Sweetness
Kerala Yellow Banana : 1
Water : 1 Cup
Salt : 2 Pinches
Banana Leaf

Mash the banana and to this add grated coconut, melted and strained jaggery syrup  cardamom powder and salt 
Mix well and add wheat flour and make a sticky dough. Add more water if needed.
Wash and cut the leaf and slightly wilt it. Not necessary though.
Now wet your hands and take small portions of the dough and spread on the leaf and fold it.
Steam it for 20 to 25 minutes 
Serve warm with a cup of tea.


ഗോതമ്പ് മാവ് : 1.5 കപ്പ്
തേങ്ങ ചിരവിയത് :  1/2 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
ശർക്കര :  മധുരത്തിന് അനുസരിച്ചു
നേന്ത്രപ്പഴം : 1
വെള്ളം: 1 കപ്പ് 
ഉപ്പ്‌: 2 നുള്ള്
വാഴ ഇല

പഴം ഒന്ന് ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും ഏലയ്ക്ക പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക
ശർക്കരയിൽ കുറച്ചു വെള്ളം ചേർത്തു തിളപ്പിച്ചു ഉരുക്കി അരിച്ചെടുക്കുക. 
ഇത് പഴം കൂട്ടിലേക്ക് ഒഴിച്ചിളക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് വേണമെങ്കിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ചു കുഴക്കുക.
കുറച്ചു ലൂസ് ആയി കയ്യിൽ ഒട്ടിപിടിക്കുന്ന രീതിയിൽ ഉള്ള മാവ് ആയിരിക്കണം. 
വാഴയില കഴുകി ചെറിയ കഷ്ണം ആയി മുറിച്ചു അടുപ്പിൽ വെച്ച് ചെറുതായി വാട്ടി എടുക്കുക. ( ഇല വാട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല.)
വാട്ടിയ ഇലയില്‍ കുറച്ചു മാവ് വെച്ച്  കൈ നനച്ചു നേരിയതായി പരത്തുക. 
ശേഷം മടക്കി  വെക്കുക.
എല്ലാ അടകളും ഉണ്ടാക്കി ആവി പാത്രത്തില്‍ നിരത്തി 20 - 25 മിനിറ്റ് ആവിയില്‍ വേവിക്കുക എടുക്കുക.
ചെറിയ ചൂടോട് കൂടി ചായക്കൊപ്പം കഴിക്കാം.

Monday, 2 August 2021

Pothichor // പൊതിച്ചോർ

 #600th Recipe Post ..
 
Matta rice , Beetroot Mezhukkupuratty, Cabbage Thoran, Vellarikka Pachadi, Egg Omelette, Fish Fry, Chicken Capsicum Onion Fry, Mango Chammanthi and Pappad 

Beetroot Mezhukkupuratty

Beetroot: 2
Onion: 1
Garlic: 10 - 12 cloves
Pepper Powder: 1 Tea Spoon
Turmeric powder: 1/2 Teaspoon
Salt
Coconut oil
Curry leaves
Chop the beetroot and cook adding salt 
Heat coconut oil, add garlic and onion and fry
Add boiled beetroot, turmeric powder, pepper powder and curry leaves and mix well.

Cabbage Thoran

Cabbage: One Big Piece
Onion: 1 Big
Green Chilli: 3
Coconut Grated: 1 Cup
Curry Leaves: 2 Sprig
Turmeric Powder: 1/2 Tea spoon
Coconut Oil: 3 Table Spoon
Mustard Seeds: 1 Tea Spoon
Urad Dal: 1/2 Tea spoon
Salt
Chop the cabbage and to this added sliced onion, green chilli, coocnut, curry leaves, turmeric powder and salt
Mix everything well
Heat coconut oil and splutter the mustard seeds. To this add urad dal and once it starts to change color add the cabbage mix and cook in low flame

Manga Chammandhi

Coconut : 1 Cup
Green Mango : 1
Shallots : 5
Green Chilly : 2
Red Chilli Powder : 1 Tea Spoon
Curry Leaves : 1 Sprig 
Salt 
Add everything to a mixi and grind well..Add water little by little stir in between and grind well. 
If you can grind on a stone grinder that is the best. 
മട്ട അരിയുടെ ചോറ്‌, ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി, കാബേജ് തോരൻ, വെള്ളരിക്ക പച്ചടി, മുട്ട ഓംലെറ്റ്, മീൻ പൊരിച്ചത്, ചിക്കൻ ക്യാപ്സികം ഉള്ളി ഫ്രൈ, മാങ്ങ ചമ്മന്തി, മാങ്ങ അച്ചാർ.. പിന്നെ പപ്പടം കൂടി ഉണ്ടായിരുന്നു..

ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി

ബീറ്റ്റൂട്ട് : 2 
സവാള : 1
വെളുത്തുള്ളി : 10 - 12 അല്ലി
കുരുമുളക് പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ 
കറിവേപ്പില
ബീറ്റ്റൂട്ട് അരിഞ്ഞെടുത്തു ഉപ്പ്‌ ചേർത്തു വേവിക്കുക
വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള ചേർത്തു വഴറ്റുക
വേവിച്ച ബീറ്റ്റൂട്ടും മഞ്ഞൾ പൊടി, കുരുമുളക് പൊടി, കറിവേപ്പില എന്നിവ  ചേർത്തു നന്നായി പുരട്ടി എടുക്കുക.

കാബേജ് തോരൻ 

കാബേജ് : ഒരു വലിയ കഷ്ണം
സവാള : 1 വലുത്
പച്ചമുളക് : 3 എണ്ണം
തേങ്ങ: 1 കപ്പ്
കറിവേപ്പില: 2 തണ്ട്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണ: 3 ടേബിൾ സ്പൂണ്
കടുക്: 1 ടീ സ്പൂണ്
ഉഴുന്ന് പരിപ്പ് : അര ടീ സ്പൂണ്
ഉപ്പ്
കാബേജ് നേരിയതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് , തേങ്ങ, കറിവേപ്പില, മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പ് കൂടെ ചേർത്ത് ചെറുതായി ചുവന്നു വരുമ്പോൾ കുഴച്ചു വെച്ച കാബേജ് ചേർത്തിളക്കി മൂടി വെച്ച് ചെറിയ തീയിൽ കുക്ക് ചെയ്യുക

മാങ്ങ ചമ്മന്തി 
 
തേങ്ങ: ഒരു കപ്പ്
മാങ്ങ  : ഒന്ന്
ചെറിയ ഉള്ളി : 5 എണ്ണം
പച്ചമുളക് : 2
ഇഞ്ചി : ഒരു കഷ്ണം 
മുളക് പൊടി : 1 ടീ സ്പൂണ്
കറിവേപ്പില : 1 തണ്ട്
ഉപ്പ്
മിക്സിയിൽ ഇട്ട് എല്ലാം കൂടി നന്നായി അരച്ചെടുക്കുക. 
ഒരുപാട് വെള്ളം ചേർക്കരുത്. കുറച്ചു വെള്ളം ചേർത്ത് ഇടക്കിടക്ക് ഇളക്കി കൊടുത്തു അരച്ചെടുക്കണം.  അമ്മിയിൽ അരച്ചെടുത്താൽ ഏറ്റവും നല്ലത്.




Saturday, 31 July 2021

Kappa (Tapioca) Mulak (Chilly) Chammandhi // കപ്പ മുളക് ചമ്മന്തി

Have it with a cup of hot black coffee or tea...
Remove the skin and wash the tapioca. Chop it to pieces and add enough water and let it boil. Once it boils well drain off the water and again add water and salt and cook until done. Drain off the excess water 

For Chammandhi dry roast 3 - 4 dried red chillies. To this add 8 to 10 shallots , little tamarind and some salt.
Mash it well and add 2  spoon of coconut oil. Can add bird eye chilli or green chilli instead of dried red chilly. 

കപ്പ തൊലി കളഞ്ഞ് മുറിച്ചു കഴുകി എടുത്ത് വെള്ളം ഒഴിച്ചു തിളപ്പിക്കുക.
നന്നായി തിളച്ചു കഴിഞ്ഞു ഈ വെള്ളം ഊറ്റി കളഞ്ഞു വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിച്ചു പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ശേഷം ബാക്കി വെള്ളം ഊറ്റി കളയുക.

ചമ്മന്തിക്ക് ഒരു 3 - 4 വറ്റൽ മുളക് ചീനച്ചട്ടിയിൽ ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ഒരു 8 - 10 ചെറിയ ഉള്ളിയും കുറച്ചു പുളിയും ഉപ്പും ചേർത്ത് നന്നായി ഇടിച്ചെടുക്കുക. 2   സ്പൂണ് വെളിച്ചെണ്ണയും ചേർക്കുക..വറ്റൽ മുളകിന്‌ പകരം പച്ചമുളകോ, കാന്താരി മുളകോ ചേർക്കാം..


Thursday, 29 July 2021

Chicken Stew // ചിക്കൻ സ്റ്റ്യൂ

Yummy...

Chicken : 1/2 Kg
Cinnamon Stick, Clove, Cardamom : 4 Each
Onion : 1
Carrot : 1
Potato : 1
Ginger :  One Big Piece
Green Chilly : 5 - 6
Second Coconut Milk : 1 Cup
Pepper Crushed : 1/4 Tea Spoon
Curry Leaves
Salt

Cook all these together. 
Once done and gravy thickens add half cup thick coconut milk and some chopped coriander leaves, 2 spoon coconut oil, half tea spoon pepper powder and a pinch of garam masala powder and switch off the flame.
ചിക്കൻ :  1/2 Kg
പട്ട , ഗ്രാമ്പു, ഏലയ്ക്ക : 4 എണ്ണം വീതം
സവാള : 1
ഉരുളക്കിഴങ്ങ് : 1
കാരറ്റ് : 1
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ചമുളക് : 5 - 6
രണ്ടാം പാൽ : 1  കപ്പ്
കുരുമുളക്  ചതച്ചത്  : കാൽ ടീ സ്പൂണ്
കറിവേപ്പില
ഉപ്പ്

ഇത്രയും വേവിക്കുക..ചാറ് കുറുകി പാകം ആകുമ്പോൾ അര കപ്പ്  ഒന്നാം പാൽ കൂടെ ചേർത്ത് നന്നായി ഒന്ന് ചൂടായൽ അല്പം മല്ലി ഇലയും 2 സ്പൂണ് വെളിച്ചെണ്ണയും ഒരു അര സ്പൂണ് കുരുമുളക് പൊടിയും ഒരൽപ്പം ഗരം മസാല പൊടിയും കൂടെ ചേർത്ത് തീ ഓഫ് ആക്കുക

Thursday, 22 July 2021

Ladies Finger / Vendakka Mappas // വെണ്ടയ്ക്ക മപ്പാസ്

For Veg Lovers 


Ladies Finger : 10 nos
Tomato: 1
Onion: 1
Garlic: 4 cloves
Ginger: A small piece
Green Chillies: 2
Turmeric Powder: Half a Teaspoon
Chili Powder: Half a Teaspoon
Coriander Powder: One Teaspoon
Garam Masala Powder: Half a Teaspoon
Thick Coconut Milk: 1 Cup
Salt
Coconut oil
Mustard
Water
Curry leaves

Heat coconut oil in a saucepan, add chopped ladies finger and fry  
Remove from oil and keep aside. 
Now splutter the mustard seeds in the remaining oil and add crushed ginger, garlic and green chillies and saute well.
Then add onion and saute until done.
Now add turmeric powder, coriander powder, chilli powder, garam masala powder and salt.
Add sliced ​​tomatoes and curry leaves, stir fry well until the raw smell of the spices is gone and add a cup of hot water
When it boils, add the fried ladies finger and cook on low heat for some time
Finally add coconut milk and mix well and switch off the flame. 

വെണ്ടയ്ക്ക : 10 എണ്ണം
തക്കാളി : 1
സവാള : 1
വെളുത്തുള്ളി : 4 അല്ലി
ഇഞ്ചി : ഒരു ചെറിയ കഷ്ണം
പച്ചമുളക് : 2
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
മുളക് പൊടി : അര ടീ സ്പൂണ്
മല്ലി പൊടി : ഒരു ടീ സ്പൂണ്
ഗരം മസാല പൊടി : അര ടീ സ്പൂണ്
കട്ടി തേങ്ങാ പാൽ : 1 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കടുക്
വെള്ളം
കറിവേപ്പില

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക മുറിച്ചത് ചേർത്തു നന്നായി ഒന്ന് വഴറ്റി മാറ്റി വെക്കുക
ബാക്കി എണ്ണയിൽ കടുക് പൊട്ടിക്കുക
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് ചതച്ചത് ചേർത്തു വഴറ്റുക.
ശേഷം സവാള ചേർത്തു വഴറ്റുക
നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
തക്കാളി അരിഞ്ഞതും കറിവേപ്പിലയും കൂടെ ചേർത്തു നന്നായി വഴറ്റി ഒരു കപ്പ് ചൂട് വെള്ളം ചേർത്തു കൊടുക്കുക
തിളച്ചു വരുമ്പോൾ വറുത്തു വെച്ച വെണ്ടയ്ക്ക ചേർത്തു ചെറിയ തീയിൽ കുറച്ചു സമയം തിളപ്പിക്കുക
ശേഷം തേങ്ങാ പാൽ ചേർത്തു നന്നായി ഇളക്കി തീ ഓഫ് ആക്കാം. 

Saturday, 16 January 2021

Mutton Roast // മട്ടൻ റോസ്റ്റ്

Another Mutton Recipe

To half kilo of mutton add 1 teaspoon chilly powder, half a teaspoon turmeric powder, 1 teaspoon pepper powder, 1 teaspoon fennel seeds, few curry leaves and some salt and pressure cook it 
Heat coconut oil in a pan, add 2 cloves, 2 cardamoms and 1 cinnamon stick and saute.
Add 1 table spoon crushed  ginger and 1 table spoon crushed garlic butter and saute. Add 2 chopped onions and fry well. 
Add half a teaspoon of chilli powder, half a teaspoon of pepper powder, half a teaspoon of garam masala and half a teaspoon of coriander powder and saute well
Add cooked mutton along with the stock and roast it on low flame
Finally add some curry leaves and coriander leaves and turn off the heat.





അര കിലോ മട്ടനിലേക്ക് 1 ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് മഞ്ഞൾ പൊടി, കാൽ ടീ സ്പൂണ് കുരുമുളക് പൊടി, 1 ടീ സ്പൂണ് പെരും ജീരകം, കുറച്ചു കറിവേപ്പില പാകത്തിന് ഉപ്പ് എന്നിവ ചേർത്തു മട്ടൻ നന്നായി കുക്കറിൽ വേവിച്ചെടുക്കുക.കടായിയിൽ വെളിച്ചെണ്ണ ചൂടാക്കി 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, 1 കഷ്ണം പട്ട എന്നിവ ചേർത്ത് ഒന്ന് മൂപ്പിക്കുക.ഇതിലേക്ക് 1 ടേബിൾ സ്പൂണ് ഇഞ്ചി ചതച്ചതും, 1 ടേബിൾ സ്പൂണ് വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റുക. 2 സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അര ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് കുരുമുളക് പൊടിയും, അര ടീ സ്പൂണ് ഗരം മസാല, അര ടീ സ്പൂണ് മല്ലി പൊടിയും  ചേർത്തു നന്നായി മൂപ്പിക്കുക. വേവിച്ച മട്ടൻ വെള്ളത്തോട് കൂടെ ചേർത്ത് ചെറിയ തീയിൽ ഇട്ട് വരട്ടി എടുക്കാം.. അവസാനം കുറച്ച് കറിവേപ്പിളയും മല്ലി ഇലയും ചേർത്ത് തീ ഓഫ് ആക്കാം

Wednesday, 6 January 2021

Sharkhara Varatti // ശർക്കര വരട്ടി

Sadya Special ...

Raw Green Banana (Pacha Ethyakka) : Half Kg
Jaggery: 100 g
Dry Ginger Powder: 1/2  Teaspoon
Cumin Powder: : 1/2 Teaspoon
Cardamom Powder: 1/2 Teaspoon
Sugar: 2 Tea Spoon
Roasted Rice Powder: 2 Tea Spoon
Turmeric powder: 1 Tea Spoon
Coconut oil
Salt
Water

Peel the banana and slice it length wise to two pieces.  Now chop the sliced banana to 1/4th of an inch size pieces 
Add turmeric powder to a  water and add chopped banana and leave for half an hour. 
Then wash and  drain. Dry it on a cloth
Heat coconut oil, add chopped banana and fry on low heat. 
Mix enough salt in a quarter cup of water
When the banana slices is almost fried drizzle  1-2 teaspoons of salt water.
Stir well and fry for a few more minutes and take it out from oil 
Once the oil is  heated well , reduce the heat to lowest possible and then fry.
Melt the jaggery in a quarter cup of water and strain it
Then boil it well until it achieves one string consistency
Add the fried banana to this and mix well
Add dry ginger powder, cumin powder and cardamom powder and mix well
Add rice powder and sugar, mix well and turn off the heat. Stir for a few more minutes until it dries well
Once it is cooled well you can store in airtight containers
(I took half kg of banana. After peeling, cutting and frying and coating in jaggery I got 290 grams of sharkhara varatti)

പച്ചക്കായ : അരക്കിലോ 
ശർക്കര : 100 ഗ്രാം
ചുക്ക് പൊടി : 1/2 ടീ സ്പൂണ്
ജീരകം പൊടിച്ചത് :  1/2 ടീ സ്പൂണ്
ഏലക്കായ പൊടി : 1/2 ടീ സ്പൂണ്
പഞ്ചസാര :  2 tsp
വറുത്ത അരിപ്പൊടി : 2 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1 ടീ സ്പൂണ്
വെളിച്ചെണ്ണ
ഉപ്പ്
വെള്ളം
   
പച്ചക്കായ തൊലി കളഞ്ഞശേഷം നീളത്തിൽ രണ്ടായി മുറിച്ച് കാൽ ഇഞ്ച് വലിപ്പത്തിൽ മുറിച്ചെടുക്കുക
മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക.  ശേഷം ഊറ്റിയെടുക്കുക. ഒരു തുണിയിൽ നിരത്തി വെള്ളം മൊത്തം കളയുക  
വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞെടുത്ത കായ ചേർത്ത് ചെറിയതീയിൽ വറുത്തെടുക്കുക.  കായ വറുത്തത് വെന്തു കഴിയുമ്പോൾ 1- 2  ടീ സ്പൂണ് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. നന്നായി ഇളക്കി മൊരിയുന്നതുവരെ വറുത്തെടുക്കുക . ശേഷം കോരി എടുക്കാം. 
കായ ഒരുപാട് ചൂടുള്ള എണ്ണയിൽ വറുക്കരുത്.. ഉള്ളിൽ വേവില്ല..
കായ വറുത്തത് നന്നായി ചൂട് മാറാൻ വെക്കുക. 
ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക
ശേഷം നന്നായി തിളപ്പിച്ച് ഒരുനൂൽ പരുവം ആക്കുക. ഇതിലേക്ക്  വറുത്തുവച്ച കായ ചേർക്കുക
നന്നായി ഇളക്കി യോജിപ്പിക്കുക
ചുക്ക് പൊടി, ജീരകം പൊടി, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക
അരിപ്പൊടിയും പഞ്ചസാരയും കൂടെ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ആക്കുക. കുറച്ചു നേരം കൂടി ഒന്ന് ഡ്രൈ ആവും വരെ ഇളക്കി കൊടുക്കുക
നന്നായി ചൂട് ആറിക്കഴിഞ്ഞു കുപ്പിയിൽ ആക്കാം..
(അരക്കിലോ പച്ചക്കായ ആണ് എടുത്തത്..തൊലി കളഞ്ഞ് മുറിച്ചെടുത്തു വറുത്തു കഴിഞ്ഞപ്പോൾ 290 ഗ്രാം ശർക്കര വരട്ടി ആണ് കിട്ടിയത്‌)

Saturday, 2 January 2021

Kalathappam // കലത്തപ്പം

Kalathappam in Pressure Cooker...Ready in 6 minutes

Roasted Rice Flour : 1 cup (240ml Cup)
Water: 1.5 tsp
Grated Coconut : 2 Table Spoon
Cumin powder: Half Teaspoon
Cardamom powder: 1/4 Teaspoon
Salt: 1 pinch

Put all the above mentioned ingredients to a mixie jar and grind well
Melt 200gm  jaggery in a cup of water
Strain it and add it to the flour and mix well. Otherwise the dough will be clumsy.  
Make sure that the jaggery syrup is very hot. 
Heat 2 table spoon  coconut oil and 1 table spoon ghee in a cooker. 
Add 2 tablespoon coconut slices and  saute well When it turns light brown, add 4-5 small onions sliced. 
The cooker should have good heat. Fly should be high ..
Now pour the flour mix over the  coconut and onion mixture. 
Cooker should be very hot when you pour the batter
Put on high flame for 2 minutes and lower the heat and cover the cooker. Do not put the whistle. 
Turn off the heat after 5-6 minutes. Leave on for another 10 minutes. 
Then open it and insert a tooth pick or knife in the middle and check whether its done .
 If it is clean, the kalathappam is ready..or cook on low heat for another 2 minutes.
Let it cool well and  and then take it out of the cooker. When I made it, it was cooked in 6 minutes

                              
പത്തിരി പൊടി : 1 കപ്പ് (240ml Cup)
വെള്ളം:  1.5 കപ്പ്
തേങ്ങ ചിരവിയത് : 2 ടേബിൾ സ്പൂണ്
ജീരകം പൊടി : അര ടീ സ്പൂണ്
ഏലയ്ക്ക പൊടി : കാൽ ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
ഇത്രയും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക
200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക
ഇത് ചൂടോട് കൂടി അരിച്ചു മാവിലേക്ക് ഒഴിച്ച് അപ്പോൾ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. 
ഇല്ലെങ്കിൽ മാവ് കട്ട കെട്ടി പോകും. 
ഒരു കുക്കറിലേക്ക്  2 സ്പൂണ് വെളിച്ചെണ്ണയും, 1 സ്പൂണ് നെയ്യും ചേർത്തു ചൂടാക്കുക. 
2 ടേബിൾ സ്പൂണ് തേങ്ങാക്കൊത്തു ചേർത്തു മൂപ്പിക്കുക.. 
ഇളം ബ്രൗണ് നിറം ആകുമ്പോൾ 4 - 5 ചെറിയ ഉള്ളി അരിഞ്ഞതും ചേർത്തു നന്നായി മൂപ്പിക്കുക.. 
കുക്കർ നല്ല ചൂട് ഉണ്ടാവണം. ഫ്‌ളൈയിം ഹൈ ആവണം..
ഇനി മൂപ്പിച്ച തേങ്ങാക്കൊത്, ഉള്ളി കൂട്ടിലേക്ക് മാവ് ഒഴിക്കുക. 
ഹൈ ഫ്‌ളൈയിമിൽ 2 മിനിന്റ് വെച്ച ശേഷം തീ കുറച്ചു വെച്ചു കുക്കർ മൂടുക. 
വിസിൽ ഇടരുത്.. 5 - 6 മിനുറ്റ് ശേഷം തീ ഓഫ് ആക്കാം.. 
ഒരു 10 മിനിറ്റ് അതേ പോലെ തന്നെ വെക്കുക. 
ശേഷം തുറന്ന് നടുവിൽ ഒരു കത്തി ഉപയോഗിച്ച് കുത്തി നോക്കാം. 
ക്ലീൻ ആയിട്ടാണെങ്കിൽ കലത്തപ്പം റെഡി ആയി..
അല്ലെങ്കിൽ ഒരു 2 മിനുറ്റ് കൂടെ ചെറിയ തീയിൽ കുക്ക് ചെയ്യുക. 
നന്നായി തണുത്തു കഴിഞ്ഞു കുക്കറിൽ നിന്നും എടുത്താൽ മതി..  
ഞാൻ ഉണ്ടാക്കിയപ്പോൾ 6 മിനിറ്റിൽ തന്നെ ശരിക്കും കുക്ക് ആയി കിട്ടിയിരുന്നു..

Sunday, 29 November 2020

മീൻ അച്ചാർ / Meen Achar / Fish Pickle

Kerala Fish Pickle...
Firm flesh fish: 500gm (I used Tuna)
Ginger: A large piece
Garlic: 15 Cloves
Green chillies: 5 nos
Chili powder: 4 Table Spoon
Turmeric powder: 1/2 Tea Spoon
Gingelly Oil :Half Cup
Asafoetida Powder: 3/4 Tea Spoon
Fenugreek powder: 1/4 Tea Spoon
Vinegar: 5 Table Spoon 
Curry leaves: 3 Sprigs
Mustard: 1/2 Tea Spoon
Hot water: 1 Cup
Salt

Wash the fish thoroughly, clean and cut into small pieces
Add some turmeric powder, chilly powder and salt, mix well and set aside for a while
Pour half of the gingelly oil into a pan and fry the fish pieces well
Crush the ginger, garlic and green chillies
Pour the remaining gingelly oil to a pan and splutter the mustard seeds 
Add crushed green chillies, ginger, garlic and curry leaves and fry till light brown in color.
Add chilli powder, turmeric powder, asafoetida powder and salt and fry on low heat for 10 minutes.
Add hot water and bring to a boil
Add fried fish with the oil and let it boil for 5 minutes, add vinegar and fenugreek powder and turn off the heat.
When it cools down transfer to a clean and dry glass jar and use as needed. 

ദശ കട്ടി ഉള്ള മീൻ: 500gm (ഞാൻ ചൂര ആണ് ഉപയോഗിച്ചത് )
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 15 അല്ലി
പച്ചമുളക് : 5 എണ്ണം
മുളക് പൊടി : 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
നല്ലെണ്ണ :  അര കപ്പ്
കായം പൊടി : 3/4 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വിനാഗിരി : 5 ടേബിൾ സ്പൂൺ
കറിവേപ്പില : 3 തണ്ട്
കടുക് : 1/2 ടി സ്പൂൺ
ചൂട് വെള്ളം : 1 കപ്പ്
ഉപ്പ്‌

മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക
കുറച്ചു മഞ്ഞൾ പൊടി,  മുളക് പൊടി,  ഉപ്പും ചേർത്ത് നന്നായി പുരട്ടി കുറച്ചു നേരം മാറ്റി വെക്കുക
ഒരു പാനിലേക്കു പകുതി നല്ലെണ്ണ ഒഴിച്ച് മീൻ കഷ്ണങ്ങൾ നന്നായി വറുത്തെടുക്കുക
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ നന്നായി ചതച്ചെടുക്കുക
ബാക്കി നല്ലെണ്ണ ഒരു പാനിൽ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് ചതച്ചു വെച്ച പച്ചമുളക് , ഇഞ്ചി ,  വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത് ഇളം ബ്രൗൺ നിറം ആവും വരെ വഴറ്റുക
തീ നന്നായി കുറച്ചു ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടിയും ഉപ്പും ചേർത്ത് നന്നായി ഒരു 10 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക
വറുത്തു വെച്ച മീൻ എണ്ണയോട് കൂടി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് തിളപ്പിച്ചു വിനാഗിരി, ഉലുവ പൊടി എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക
നന്നായി തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ആവശ്യാനുസരണം ഉപയോഗിക്കാം

Thursday, 19 November 2020

Ariunda // അരിയുണ്ട // Rice Laddu

Traditional Kerala Snack Recipe...
Matta Rice: 2 Cups
Jaggery: 2 Cup
Coconut: 1 Cup
Cardamom: 4
Wash and strain the rice . Dry roast the rice in medium flame until it becomes light brown in color
Then let it cool and  powder it well. Powder the cardamom too. Crush the grated coconut too
You can powder the jaggery and add. But i made a jaggery syrup with very less water , strained it and added
Combine everything well and roll the laddu
മട്ടഅരി : 2 കപ്പ്
ശർക്കര : 2 കപ്പ്
തേങ്ങ : 1 കപ്പ്
ഏലക്ക :  4 എണ്ണം

അരി നന്നായി കഴുകി ഊറ്റി വെക്കുക.  അരി ചെറിയതീയിൽ ഇളം ബ്രൗണ് നിറം ആവും വരെ വറുത്തെടുക്കുക. 
വറുത്ത അരി ഒന്ന് ചൂട് ആറിയ ശേഷം മിക്സിയുടെ ജാറിൽ ഏലക്കയും ഇട്ടു  പൊടിച്ചെടുക്കുക.  തേങ്ങയും ഒന്ന് ഒതുക്കി എടുക്കുക . 
ശർക്കര പൊടിച്ചു ചേർക്കാം. പക്ഷെ ഞാൻ വളരെ കുറച്ചു വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി അടിച്ചെടുത്തു ചേർത്തു. 
നന്നായി ഇളക്കി യോജിപ്പിച്ചു ഉരുട്ടി എടുക്കുക

Garlic Pickle // വെളുത്തുള്ളി അച്ചാർ

After many sweet recipes here is a spicy recipe...

Garlic : 250 Grams
Ginger : One Big Piece Finely Chopped
Green Chili : 3 Finely Chopped
Curry Leaves : 2 Sprig
Red Chilly Powder : 1 Table Spoon
Kasmiri Chilly Powder : 1 Table Spoon
Turmeric Powder :1/2 Tea Spoon
Fenugreek Powder :1/2 Tea Spoon
Asafoetida Powder :3/4 Tea Spoon
Jaggery Powder : 1 Tea Spoon
Vinegar : 2 - 3 Table Spoon
Hot Water : 1 Cup
Gingely Oil :1/2 Cup
Mustard Seeds:1/2 Tea Spoon
Salt

If garlic cloves are big slice it to one or two
If using small garlic don't slice it. 
To a kadai pour half of the oil and saute the garlic cloves for 2 to 3 minutes and then remove the cloves from oil and keep aside
Add the remaining oil and splutter the mustard Seeds
Add ginger and saute for a minute and then add green chilli and curry leaves.
Saute in low flame for 4 to 5 minutes
Switch off the flame and add chilly powder, kashmiri chilly powder, turmeric powder, asafoetida powder, fenugreek powder and salt
Saute until the raw smell of the spices is gone
Then add hot water, salt , jaggery and boil well
Add the sauteed garlic and let it boil for a few minutes
Add vinegar and switch off the flame
Let it cool well and store in clean and dry glass bottle
വെളുത്തുള്ളി : 250 ഗ്രാം
ഇഞ്ചി : ഒരു വലിയ കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് : 3 ചെറുതായി അരിഞ്ഞത്
കറിവേപ്പില : 2 തണ്ട്
മുളക് പൊടി : 1 ടേബിൾ സ്പൂണ്
കശ്മീരി മുളക് പൊടി : 1 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
ഉലുവ പൊടി :1/2 ടീ സ്പൂണ്
കായം പൊടി :3/4 ടീ സ്പൂണ്
ശർക്കര പൊടി :1 ടീ സ്പൂണ്
വിനിഗർ :2 - 3 ടേബിൾ സ്പൂണ്
ചൂട് വെള്ളം :1 കപ്പ്
നല്ലെണ്ണ :1/2 കപ്പ്
കടുക് :1/2 ടീ സ്പൂണ്
ഉപ്പ്

വലിയ അല്ലി വേലിതുള്ളി ആണെങ്കിൽ രണ്ടോ മൂന്നോ കഷ്ണം ആക്കുക
ചെറിയ അല്ലി ആണെങ്കിൽ മുറിക്കേണ്ട
ഒരു കടായി ചൂടാക്കി പകുതി നല്ലെണ്ണ ചേർത്ത് വെളുത്തുള്ളി 2 - 3 മിനിറ്റ് വഴറ്റി മാറ്റുവെക്കുക
ഇനി ബാക്കി എണ്ണ കൂടി ചേർത്തു കടുക് പൊട്ടിക്കുക
ശേഷം ഇഞ്ചി ചേർത്തു ഒന്ന് വഴറ്റുക
ഇനി പച്ചമുളകും കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി വഴറ്റുക
ഇനി തീ ഓഫ് ആക്കി മുളക് പൊടി, കശ്മീരി മുളക് പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി, കായം പൊടി എന്നിവ ചേർക്കുക
ചെറിയ തീയിൽ പൊടികൾ നന്നായി മൂപ്പിക്കുക
ശേഷം ചൂട് വെള്ളം, ഉപ്പ്, ശർക്കര പൊടി എന്നിവ ചേർത്ത് തിളപ്പിക്കുക
ഇനി വഴറ്റി വെച്ച വെളുത്തുള്ളി ചേർക്കുക
1 - 2 മിനിറ്റ് തിളപ്പിച്ച ശേഷം വിനാഗിരി കൂടെ ചേർത്ത് തീ ഓഫ് ആക്കുക
നന്നായി തണുത്തതിനു ശേഷം കുപ്പിയിലേക്ക് മാറ്റം.

Monday, 9 November 2020

Idiappam Mixed Vegetable Stew // ഇടിയപ്പം മിക്സഡ് വെജിറ്റബിൾ സ്റ്റ്യൂ

Breakfast Recipe....
Mixed Vegetable Stew // മിക്സഡ് വെജിറ്റബിൾ സ്റ്റ്യൂ // മിക്സഡ്  പച്ചക്കറി ഇഷ്‌ട്ടൂ..

Potato: 1
Carrots: 1
Beans: 5
Green Peas : A handful
Onion: 1
Green Chilli : 2 - 3
Ginger: A Small Piece
Clove: 2
Cardamom: 2
Cinnamon : A Small Piece
Curry leaves: Few
Thick Coconut Milk: 1 Cup
Salt
Coriander leaves: Few
Pepper powder: 1/2 Tea Spoon
Coconut Oil: 2 Tea Spoon

Cook together chopped potato, carrot, beans, green peas, onion, green chili,  ginger, cloves, cardamom,  cinnamon and some curry leaves
Add water as needed and some salt. Once done add a cup of thick coconut milk and once its heated well add chopped coriander leaves, pepper powder and coconut oil and switch off the flame

പൊട്ടറ്റോ : 1
കാരറ്റ് : 1
ബീൻസ് : 5
ഗ്രീൻ പീസ് : ഒരു പിടി
സവാള : 1
പച്ചമുളക് : 2 - 3
ഇഞ്ചി : ഒരു ചെറിയ കഷ്ണം
ഗ്രാമ്പു : 2
ഏലയ്ക്ക : 2
പട്ട : ചെറിയ കഷ്ണം
കറിവേപ്പില : കുറച്ച്
കട്ടി തേങ്ങാപ്പാൽ : 1 കപ്പ്
ഉപ്പ്
മല്ലി ഇല : കുറച്ച്
കുരുമുളക് പൊടി : 1/2 ടീ സ്പൂണ്
വെളിച്ചെണ്ണ : 2 ടീ സ്പൂണ്
 

പൊട്ടറ്റോ, കാരറ്റ്,  ബീൻസ് ,  ഗ്രീൻ പീസ്, സവാള, പച്ചമുളക് , ഇഞ്ചി,  ഗ്രാമ്പു, ഏലയ്ക്ക, പട്ട , കറിവേപ്പില , പാകത്തിന് വെള്ളം കൂടെ ചേർത്ത് വേവിച്ചെടുക്കുക. വെന്തു വെള്ളം വറ്റി വരുമ്പോൾ തേങ്ങാപാൽ ,  പാകത്തിന്‌ ഉപ്പ്  എന്നിവ ചേർത്ത് ഒന്ന് തിള വരുമ്പോൾ  മല്ലി ഇല അരിഞ്ഞതും, അര ടീ സ്പൂണ് കുരുമുളക് പൊടിയും, വെളിച്ചെണ്ണയും ചേർത്തു തീ ഓഫ് ആക്കുക
                                   

Idiappam // Noolputt // Noolappam //ഇടിയപ്പം //നൂൽ പുട്ട് // നൂലപ്പം

Wash and soak white raw rice for 4 hours.  
Then strain off the water and grind the rice to a fine powder.  Roast this rice flour well
For 1 cup of rice flour boil a little more than 1 cup of water.  
Add in the required salt
To boiling water add rice flour and combine well.  Let it cool down for some time
Now spread some oil in you hands and then knead the dough well
Add the dough to a idiappam maker and squeeze it on to a banana leaf or idli plate.  
Put some coconut on top and steam well

പച്ചരി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെച്ച് വെള്ളം ഊറ്റി കളഞ്ഞു ഒട്ടും തരി ഇല്ലാതെ പൊടിച്ചെടുത്തു നന്നായി വറുത്തെടുക്കുക. 
1 കപ്പ് പച്ചരി പൊടിക്ക് 1 കപ്പിനെക്കാൾ ഒരൽപ്പം കൂടുതൽ വെള്ളം തിളപ്പിക്കുക. പാകത്തിനു ഉപ്പ്‌ ചേർക്കുക. അരിപ്പൊടിയിലേക്കു തിളക്കുന്ന വെള്ളം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ചു നന്നായി ഇളക്കി ഒരൽപം ചൂട് തണയാൻ മാറ്റി വെക്കുക.
ശേഷം കയ്യിൽ ഒരൽപം എണ്ണ തടവി നന്നായി കുഴച്ചു മയപ്പെടുത്തി എടുക്കുക. ഇടിയപ്പത്തിന്റെ അച്ചിൽ ഇട്ട് ഇടലിതട്ടിലേക്കോ , വാഴ ഇലയിലേക്കോ മാവ് ചുറ്റിച്ചിട്ട് ഒരൽപം തേങ്ങയും മുകളിൽ ഇട്ട് ആവിയിൽ വേവിക്കുക.

Wednesday, 4 November 2020

Poori & Chana Masala / പൂരി & ചന മസാല

Easy & Tasty ...
White Chickpea: 1/2 Cup
Turmeric powder: 1/4 Tea Spoon
Chili powder: 1/2 Tea Spoon
Chicken Masala: 1/4 
Tea Spoon
Coriander powder: 1/2 
Tea Spoon
Cumin powder: 1/4 
Tea Spoon
Onion: 1
Ginger Garlic Paste: 1/2 
Tea Spoon
Tomatoes: 1 Small
Sunflower oil: 1 Table Spoon 
Mustard: 1/2 
Tea Spoon
Curry leaves
Coriander leaves
Salt

Wash chickpeas and  add enough water and soak for 8 hours
Add a pinch of turmeric powder and pressure cook until done
Pour the oil into a pan and splutter  the mustard seeds 
Add chopped onion and fry
When the onion starts to soften, add ginger and garlic paste and fry well
Add turmeric powder, chilli powder, coriander powder, chicken masala, cumin powder and salt to taste and fry well.
Add chopped tomatoes, curry leaves and boiled peas and bring to a boil over low heat.
When the curry is reduced enough, add coriander leaves and turn off the heat
വെള്ള കടല: 1/2 കപ്പ്
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
മുളക് പൊടി:1/2 ടി സ്പൂൺ
ചിക്കൻ മസാല: 1/4 ടി സ്പൂൺ
മല്ലി പൊടി : 1/2 ടി സ്പൂൺ
ജീരകം പൊടി : 1/4 ടി സ്പൂൺ
സവാള: 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1/2 ടി സ്പൂൺ
തക്കാളി : 1 ചെറുത്
സൺഫ്ലവർ ഓയിൽ: 1 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
കറിവേപ്പില 
മല്ലി ഇല 
ഉപ്പ്

വെള്ള കടല കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒരു 8 മണിക്കൂർ കുതിർത്തു വെക്കുക
ശേഷം ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക
സവാള ഒന്ന് വാടി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ചിക്കൻ മസാല, ജീരകം പൊടി , പാകത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് തക്കാളി അരിഞ്ഞതും, കറിവേപ്പിലയും വേവിച്ച കടലയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക
കറി ആവശ്യത്തിനു കുറുകിയാൽ മല്ലി ഇല ചേർത്ത് തീ ഓഫ് ചെയ്യുക

Saturday, 31 October 2020

Kudampuli / Gambooge Fish Curry //കുടംപുളി ഇട്ടു വെച്ച മീൻ കറി

Have it with rice or tapioca...
Fish: Half Kg (I used Salmon)
Shallots Chopped : 12
Chopped Garlic: 10 Cloves
Green Chilli: 3
Ginger Chopped: One Big Piece
Red Chilly Powder: 3 Table Spoon
Coriander Powder: 1 Table Spoon
Turmeric Powder: 1/2 Tea Spoon
Fenugreek Powder: 1/4 Tea Spoon
Coconut Oil: 3 Table Spoon
Gambooge: 4 - 5 Pieces
Curry Leaves: 2 Sprig
Fenugreek Seeds: 1/4 Tea Spoon
Mustard Seeds: 1/2 Tea Spoon
Salt
Water

Wash and soak the gambooge in water and keep aside
Clean a nd wash the fish and keep aside
To a clay pot pour coconut oil
Splutter fenugreek seeds and mustard seeds
To this add chopped garlic, ginger and green chilli and saute for some time
To this add chopped shallots and saute. Add curry leaves too
Once it slightly starts to change color reduce the flame and add chilly powder, turmeric powder and coriander powder 
Saute well until the raw smell of the spices is gone
To this add soaked gambooge along with the water and salt.  Add more water if needed.
You need a thick gravy . So do not add more water
Once it starts to boil add fish and cover and cook well
Once done and the gravy is thickened well add fenugreek seeds powder and switch off the flame
മീൻ : അര കിലോ (ഞാൻ എടുത്തത് സാല്മൺ ആണ്)
ചെറിയ ഉള്ളി അരിഞ്ഞത് : 12 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് : 10 അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 3 ടേബിൾ സ്പൂൺ
മല്ലി പൊടി : 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
കുടംപുളി : 4 - 5 എണ്ണം
കറിവേപ്പില : 2 തണ്ട്
ഉലുവ : 1/4 ടി സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ഉപ്പ്‌
വെള്ളം

കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക
മീൻ നന്നാക്കി കഴുകി മാറ്റി വെക്കുക
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 
കടുക് ഉലുവ പൊട്ടിക്കുക. ശേഷം അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക
ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് , 
കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക
ചെറുതായി കളർ മാറി തുടങ്ങുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റുക
ഇതിലേക്ക് കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക.പാകത്തിന് ഉപ്പ് ചേർക്കുക . ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കുക. വെള്ളം ഒരുപാട് ചേർക്കരുത്. 
നന്നായി തിളക്കുമ്പോൾ മീൻ ചേർത്ത് 
അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക
കറി കട്ടി ആയിട്ടില്ലെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിച്ചതിനു ശേഷം ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക

Monday, 12 October 2020

Beef Varattiyath // ബീഫ് വരട്ടിയത്

For the Non Veg Lovers...
To half kilo of beef add 8 cloves of crushed garlic, one big piece of crushed ginger, 2 tea spoon crushed pepper , half tea spoon turmeric powder, 2 tea spoon coriander powder, 2 tea spoon chilly powder and some salt. Mix well and pressure cook it
To a non stick pan add some coconut oil and splutter 1 tea spoon mustard, 1 tea spoon fennel seeds and  2 dry chilli
To this add 2 table spoon of ginger garlic paste, 1 onion chopped and some coconut slices and some curry leaves too. Saute well and now add the cooked beef along with the stock and roast in low flame.
അര കിലോ ബീഫിലേക്ക്  8 അല്ലി വെളുത്തുള്ളി, വലിയ കഷണം ഇഞ്ചി 
2 ടീസ്പൂണ് കുരുമുളക് എന്നിവ ചതച്ചതും , അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപൊടി , 2 ടീ സ്പൂണ് മുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക.
ഒരു നോൻസ്റ്റിക്ക് പാനിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് 1 ടീ സ്പൂണ് കടുകും, 1 ടീ സ്പൂണ് പെരുംജീരകവും  2 വറ്റൽ മുളകും  ചേർത്തു പൊട്ടിക്കുക. 
2 ടേബിൾ സ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 വലിയ സവാള അരിഞ്ഞത് കുറച്ചു തേങ്ങാകൊത്തു 
കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂത്തു വരുമ്പോൾ വേവിച്ചു വെച്ച ബീഫ് വെള്ളത്തോട് കൂടെ ചേർത്തു ചെറിയ തീയിൽ ഇട്ട്  വരട്ടി എടുക്കുക.

Garlic Chutney // വെളുത്തുള്ളി ചട്ട്ണി

A Spicy chutney for dosa and rice...
To a pan add 2 tea spoon of coconut oil. 
Add 10 cloves of garlic, one small piece of ginger, 10 dry chili and roast in low flame for 10 minutes
Switch off the flame and let it cool for some time and then add little water, half tea spoon sugar and osme salt and grind it to a fine paste
To a pan add 2 tea spoon coconut oil and splutter some mustard seeds. Add the ground mix to this and saute until oil starts to separate. 
10 വലിയ അല്ലി വെളുത്തുള്ളി , ഒരു ചെറിയ കഷ്ണം ഇഞ്ചി, 10 വറ്റൽ മുളക് എന്നിവ 2 ടീ സ്പൂണ് വെളിച്ചെണ്ണ ചേർത്തു 10 മിനുറ്റ് ചെറിയ തീയിൽ വഴറ്റുക. ചൂട് മാറിയ ശേഷം കുറച്ചു വെള്ളം , ആവശ്യത്തിന് ഉപ്പ്, അര ടീ സ്പൂണ് പഞ്ചസാര എന്നിവ ചേർത്ത്  നന്നായി അരച്ചെടുക്കുക. ഒരു പാനിൽ 2 ടീ സ്പൂണ് വെളിച്ചെണ്ണ ചേർത്തു കടുക് പൊട്ടിക്കുക. ഇതിലേക്ക് അരച്ചു വെച്ച പേസ്റ്റ് ചേർത്തു എണ്ണ തെളിയും വരെ വഴറ്റി എടുക്കുക. വെളുത്തുള്ളി ചട്ട്ണി റെഡി

Sunday, 11 October 2020

Dates And Wheat Halwa / ഈന്തപ്പഴം ഗോതമ്പ് ഹൽവ

Why buy it from outside when you can easily make at home....

Wheat Powder: 1 cup (240ml cup)
Date: Half Kilo
Ghee: Half a cup + 2 Table Spoon
Cardamom powder: 1/2 Teaspoon
Cashew Nuts: 3 Table Spoon
Raisins : 3 Table Spoon
Salt: 1 pinch
Water

Remove the seeds from the dates and  soak it in 1 cup hot water for half an hour. then grind it to a fine paste
Knead wheat powder like chapati dough and soak in 4 cups of water. After 3 - 4 hours  mash it well with your hands and  then strain. Add some water to the flour again and knead well. Take as much milk as possible like this. Filter it through a cloth or strainer
Then leave it for 1 - 2 hours. Then drain the water from the top.
Add dates puree and mix well.
Heat 2 table spoon  ghee and fry cashew nuts and raisins
Spread ghee and set a bowl to pour halwa when its ready 
Now pour the wheat milk mixture into a thick-bottomed bowl and place it on fire. Put on high flame until it starts to thicken a bit. Then the fire should be reduced
Keep stirring without taking your hand ..
When it starts to thicken slightly, add 2 tbsp ghee occasionally. When it starts to come out of the pan, add the roasted nuts, raisins and cardamom powder. Now stir continuously for another 10 more minutes. Then transfer to a greased pan.
(I got 1200gm of halwa when I made this size. It took about an hour and a half to make.)



ഗോതമ്പ്  പൊടി : 1 കപ്പ് (240ml കപ്പ്)
ഈന്തപ്പഴം : അര കിലോ   
നെയ്യ് : അര കപ്പ് + 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി: 1/2 ടീ സ്പൂൺ
അണ്ടിപരിപ്പ് : 3 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി : 3 ടേബിൾ സ്പൂണ്  
ഉപ്പ് : 1 നുള്ള്
വെള്ളം

ഈന്തപ്പഴം കുരു കളഞ്ഞ് കഴുകി 1 കപ്പ് ചൂട് വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വെക്കുക..ശേഷം അരച്ചെടുക്കുക. 
ഗോതമ്പ് പൊടി ചപ്പാത്തിക്കു പോലെ കുഴച്ചെടുത്തു 4 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു 3 - 4 മണിക്കൂർ.. ശേഷം കൈ വെച്ചു നന്നായി കുഴക്കുക.. എന്നിട്ട് അരിച്ചെടുക്കുക. വീണ്ടും ആ മാവിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചു അരിച്ചെടുക്കുക. ഇത് പോലെ പറ്റാവുന്നത്രയും  പാൽ എടുക്കുക. ഇത് തുണിയിലൂടെ അല്ലെങ്കിൽ ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക
ശേഷം ഒരു 1 - 2 മണിക്കൂർ അനക്കാതെ വെക്കുക. ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
ഇതിലേക്ക് അരച്ചു വെച്ച ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
2 ടേബിൾ സ്പൂണ് നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് , മുന്തിരി  വറുത്തെടുക്കുക
നെയ്യ് തടവി ഒരു പാത്രം ഹൽവ തയ്യാറാകുമ്പോൾ ഇടാൻ ആയി റെഡി ആക്കി വെക്കുക
ഇനി  ഗോതമ്പ് പാൽ മിക്സ് അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെക്കുക. കുറച്ച് കട്ടി ആയി തുടങ്ങും വരെ ഹൈ ഫ്ളൈമിൽ വെക്കാം. പിന്നെ തീ കുറയ്ക്കണം
കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.. 
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ  2 സ്പൂണ് വീതം നെയ്യ് ഇടക്കിടക്ക് ചേർത്തു കൊടുക്കുക. പാത്രത്തിൽ നിന്നും വിട്ട് വരാൻ തുടങ്ങുമ്പോൾ വറുത്തു വെച്ച അണ്ടിപ്പരിപ്പും, മുന്തിരിയും, ഏലയ്ക്ക പൊടിയും ചേർത്തിളക്കുക.. ഇനി തീ നന്നായി കൂട്ടി വെച്ച് ഒരു 10 മിനിറ്റ് കൂടി കൈ എടുക്കാതെ ഇളക്കുക.. ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റം.. നന്നായി ചൂട് മാറിയ ശേഷം മുറിച്ചെടുക്കാം..
(ഈ അളവിൽ ഉണ്ടാക്കിയപ്പോൾ 1200gm ഹൽവ ആണ് കിട്ടിയത് . ഉണ്ടാക്കാൻ ഏകദേശം ഒന്നേകാൽ മണിക്കൂർ എടുത്തു..)

Wednesday, 7 October 2020

Tapioca / Kappa & Prawns Roast // കപ്പയും ചെമ്മീൻ വരട്ടിയതും..

For the seafood lovers...
Prawns Roast

Clean half a kilo of shrimp, wash it, add some chilli powder, turmeric powder and salt
Heat oil and fry some coconut slices
Transfer this to a plate and lightly fry the shrimp in the same oil and remove it from the pan. 
To the Same pan add chopped  10 small onions, 10 garlic cloves, a small piece of ginger, 2 green chillies and curry leaves. Add half of a small tomato.
Add 1.5 tsp coriander powder, 1.5 tsp chilli powder and 1/2 tsp turmeric powder and saute well
Add fried prawns and coconut and roast over low heat. Finally add a little garam masala and turn off the heat

Tapioca

Pour enough water to the tapioca and bring to a boil. Once it boils well, drain the water,
Now  add enough water and salt and cook
Once it is well cooked, drain the remaining water and mash the kappa
Splutter some mustard seeds and add some grated coconut and dried red chilli and curry leaves.
Mix this to the mashed tapioca.
ചെമ്മീൻ വരട്ടിയത് 
അര കിലോ ചെമ്മീൻ ക്ലീൻ ചെയ്ത് കഴുകി വെള്ളം കളഞ്ഞ് കുറച്ചു മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി വെക്കുക
എണ്ണ ചൂടാക്കി അര മുറി തേങ്ങ കൊത്തു വറുത്തെടുക്കുക
ഇതു ഒരു പ്ലേറ്റിലേക്ക് മാറ്റി അതേ എണ്ണയിൽ ചെമ്മീൻ ചെറുതായി ഒന്ന് വറുത്തു മാറ്റിവെക്കുക
ഒരു 10 ചെറിയ ഉള്ളി, 10 വെളുത്തുള്ളി , ചെറിയ കഷ്ണം ഇഞ്ചി, 2 പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക..ഒരു ചെറിയ തക്കാളിയുടെ പകുതി കൂടി ചേർക്കുക
ഇതിലേക്ക് 1.5 ടീ സ്പൂണ് മല്ലി പൊടി, 1.5 ടീ സ്പൂണ് മുളക് പൊടി, 1/2 ടീ സ്പൂണ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
ഇതിലേക്ക് വറുത്തു വെച്ച ചെമ്മീനും തേങ്ങാക്കൊത്തും ചേർത്ത് ചെറിയ തീയിൽ ഇട്ട് നന്നായി  വരട്ടി എടുക്കുക. അവസാനം ഒരൽപ്പം ഗരം മസാല കൂടെ ചേർത്തു തീ ഓഫ് ആക്കുക

കപ്പ

കപ്പയിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഈ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞാൽ ബാക്കി ഉള്ള വെള്ളം ഊറ്റി കളഞ്ഞ് കപ്പ ഉടച്ചെടുക്കുക
കടുക് പൊട്ടിച്ച്  അതിലേക്ക്‌ വറ്റൽ മുളകും, കറിവേപ്പിലയും കുറച്ചു തേങ്ങയും ചേർത്ത് ഒന്ന് മൂപ്പിച്ചതിനു ശേഷം കപ്പയിലേക്കു ചേർത്തിളക്കുക