Showing posts with label north kerala. Show all posts
Showing posts with label north kerala. Show all posts

Wednesday, 22 December 2021

Squid Roast // കൂന്തൽ റോസ്റ്റ്

 Another Seafood Recipe...

Squid : Half Kilo 
Green Chilly: 2
Ginger: 1 Large Piece
Garlic: 8 - 10 Cloves
Tomato: 1
Chili Powder: 1 Table Spoon
Coriander powder: 1/2 Tea Spoon
Turmeric powder: 1/2  Tea Spoon
Garam masala powder: 3/4 Tea Spoon
Pepper powder: 1/2 Tea Spoon
Coconut Oil: 3 Table Spoon
Coriander leaves
Curry leaves
Salt
Clean the squid and cut it to small pieces and marinate it with some salt, little turmeric powder and chilly powder. Let it rest for some time and then cook the squid. 
Heat coconut oil and add garlic, ginger and green chillies.
Add chopped onion and fry well. Add chilli powder, turmeric powder, coriander powder and garam masala powder and fry till the raw taste of the masala is gone. 
Then add cooked squid and tomato. 
Add salt if needed.  Cover and simmer over low heat.
Stir occasionally ..
Finally add some coriander leaves, curry leaves and pepper powder and turn off the heat.

കൂന്തൽ : അര കിലോ
സവാള : 2
പച്ചമുളക് : 2
ഇഞ്ചി : 1 വലിയ കഷ്ണം
വെളുത്തുള്ളി:  8 - 10 അല്ലി
തക്കാളി : 1 
മുളക് പൊടി : 1  ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ഗരം മസാല പൊടി : 3/4 ടീ സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
മല്ലി ഇല
കറിവേപ്പില
ഉപ്പ്‌
കൂന്തൽ കഴുകി വൃത്തിയാക്കി മുറിച്ച് ഒരൽപം ഉപ്പും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ചേർത്ത് മാരിനേറ്റു ചെയ്തു കുറച്ചു സമയം വെക്കുക. ശേഷം വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. 
വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക. 
സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക. 
ശേഷം വേവിച്ച കൂന്തൽ, തക്കാളി അരിഞ്ഞത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ മൂടി വെച്ച് റോസ്റ്റ് ആക്കി എടുക്കുക.
ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം..
അവസാനം കുറച്ചു മല്ലി ഇല , കറിവേപ്പില കുരുമുളക് പൊടി ചേർത്തിളക്കി തീ ഓഫ് ആക്കാം 

Tuesday, 27 July 2021

Chena Varuval / ചേന വറുവൽ

Kerala Sadhya Dish

Slice the yam into thin slices length wise. To this add turmeric powder, chilli powder and salt. Marinate well and deep fry in hot oil until crisp

ചേന ഖനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ്‌ ചെയ്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക

Olan // ഓലൻ

Kerala Sadhya Dish..

Ash Gourd Chopped to small pieces: 2 Cup
Cowpeas Cooked: 1/2 cup
Thick Coconut Milk: 1 Cup
Thin Coconut Milk: 2 Cup
Green Chilli: 2
Curry Leaves: 1 Spring
Coconut Oil: 1 Table Spoon
Salt

Cook ash gourd in thin coconut milk adding red chilli and salt
Once done add cooked cowpeas and mix well
Increase the flame and dry up all the water
To this add thick coconut milk and once it is about to boil switch off the flame and add curry leaves and coconut oil
കുമ്പളങ്ങ ചെറിയ കഷ്ണം ആയി മുറിച്ചത് : 2 കപ്പ്
വൻപയർ കുതിർത്തു വേവിച്ചെടുത്തത് : അരക്കപ്പ്
തേങ്ങയുടെ ഒന്നാം പാൽ : 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ : 2 കപ്പ്
പച്ചമുളക് : 2
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ: 1 ടേബിൾ സ്പൂണ്
ഉപ്പ്
തേങ്ങയുടെ രണ്ടാം പാലിൽ കുമ്പളങ്ങയും പച്ചമുളകും ചേർത്തു വേവിക്കുക
ഇതിലേക്ക് വേവിച്ചു വെച്ച വൻപയർ ചേർത്ത് ഇളക്കി പാകത്തിന് ഉപ്പ് ചേർക്കുക. തീ ഒന്നു കൂട്ടി വെച്ച വെള്ളം ഉണ്ടെങ്കിൽ പറ്റിച്ചെടുക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിള വരുമ്പോൾ ഓഫ് ആക്കുക
വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക

Cabbage Thoran / കാബേജ് തോരൻ

Kerala Sadhya Dish..

Cabbage: One Big Piece
Onion: 1 Big
Green Chilli: 3
Coconut Grated: 1 Cup
Curry Leaves: 2 Sprig
Turmeric Powder: 1/2 Tea spoon
Coconut Oil: 3 Table Spoon
Mustard Seeds: 1 Tea Spoon
Urad Dal: 1/2 Tea spoon
Salt

Chop the cabbage and to this added sliced onion, green chilli, coocnut, curry leaves, turmeric powder and salt
Mix everything well
Heat coconut oil and splutter the mustard seeds. To this add urad dal and once it starts to change color add the cabbage mix and cook in low flame
കാബേജ് : ഒരു വലിയ കഷ്ണം
സവാള : 1 വലുത്
പച്ചമുളക് : 3 എണ്ണം
തേങ്ങ: 1 കപ്പ്
കറിവേപ്പില: 2 തണ്ട്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണ: 3 ടേബിൾ സ്പൂണ്
കടുക്: 1 ടീ സ്പൂണ്
ഉഴുന്ന് പരിപ്പ് : അര ടീ സ്പൂണ്
ഉപ്പ്
കാബേജ് നേരിയതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് , തേങ്ങ, കറിവേപ്പില, മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പ് കൂടെ ചേർത്ത് ചെറുതായി ചുവന്നു വരുമ്പോൾ കുഴച്ചു വെച്ച കാബേജ് ചേർത്തിളക്കി മൂടി വെച്ച് ചെറിയ തീയിൽ കുക്ക് ചെയ്യുക

Rasam // രസം

Kerala Sadhya Dish..

Garlic: 10
Small onion: 5
Tomatoes: 2
Tamarind: About the size of a lemon
Cumin: 1 Tea spoon
Pepper: 2 Tea Spoon
Turmeric powder: 1/2 Tea Spoon
Coconut oil: 2 Table Spoon
Mustard: 1/2 Tea Spoon
Coriander leaves
Curry leaves
Salt
Water
Wash and soak the tamarind in 2 cups of water Heat the coconut oil and splutter the mustard seeds. Add crushed garlic and small onion.
Add turmeric powder and saute well
Add chopped ​​tomatoes. Once the tomatoes are well cooked, add the tamarind water and salt When it boils well, add crushed cumin and pepper Add curry leaves and chopped coriander leaves and turn off the heat
വെളുത്തുള്ളി : 10 അല്ലി
ചെറിയ ഉള്ളി : 5 അല്ലി
തക്കാളി : 2 എണ്ണം
പുളി : ഒരു നാരങ്ങ വലുപ്പത്തിൽ
ജീരകം : 1 ടീ സ്പൂണ്
കുരുമുളക് : 2 ടീ സ്പൂണ്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
മല്ലി ഇല
കറിവേപ്പില
ഉപ്പ്
വെള്ളം
പുളി കഴുകി 2 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചു ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. നന്നായി ഒന്ന് വഴറ്റി തക്കാളി അരിഞ്ഞത് ചേർക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞു പുളി നന്നായി പിഴിഞ്ഞെടുത്തു ചേർക്കുക
പാകത്തിന് ഉപ്പ് ചേർക്കുക
നന്നായി ഒന്ന് തിളച്ചു വരുമ്പോൾ ജീരകം , കുരുമുളക് എന്നിവ നന്നായി ചതച്ചെടുത്തു ചേർക്കുക
കറിവേപ്പില, മല്ലി ഇല അരിഞ്ഞത് എന്നിവ ചേർത്ത് തീ ഓഫ് ആക്കുക

Paavakka Kondattam //പാവയ്ക്കാ കൊണ്ടാട്ടം

Kerala Sadhya Dish..

Wash the bitter gourd and slice to thin round shape without removing the seeds inside. Marinate with some salt and keep aside for some time. Then deep fry in hot oil. If you dont have the dried kondattam you can make like this. Just that it takes some time to fry.

പാവയ്ക്കാ കഴുകി കുരു കളയാതെ ഖനം കുറച്ചു വട്ടത്തിലരിഞ്ഞു ഉപ്പ് ചേർത്ത് തിരുമ്മി കുറച്ചു സമയം വെക്കുക. ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ഡ്രൈ കൊണ്ടാട്ടം ഇല്ലെങ്കിൽ ഇത് പോലെ ഉണ്ടാക്കിയാൽ മതി..ഡ്രൈ കൊണ്ടാട്ടം വറുത്തെടുക്കുന്നതിനെക്കാൾ ഇത്തിരി സമയം കൂടുതൽ എടുക്കും എന്നേ ഉള്ളൂ

Vellarikka Pachadi // വെള്ളരിക്ക പച്ചടി

Kerala Sadhya Dish..
Chopped Cucumber: 2 Cups
Coconut: 1 Cup
Green Chilli: 3
Mustard Seeds: 1/2 Tea Spoon
Thick Curd: 1 Cup
Salt
Water
To Season
Coconut Oil: 3 Table Spoon
Mustard Seeds: 1/2 Tea Spoon
Dried Red Chilli: 2
Curry Leaves: 2 Sprig

Cook the cucumber adding required water and salt
Coarsely grind together coconut, green chilli and mustard seeds
Once the cucumber is cooked well add the coconut mix. Cook in low flame for 5 minutes
Beat the curd well and add it to the curry. Let it heat for some time and switch off the flame
Heat coconut oil and splutter the mustard seeds, dried chilli and curry leaves and add it to the curry
വെള്ളരി ചെറുതായി അരിഞ്ഞത് : 2 കപ്പ്
തേങ്ങ: 1 കപ്പ്
പച്ചമുളക് : 3 എണ്ണം
കടുക് : അര ടീ സ്പൂണ്
കട്ടി തൈര് :1 കപ്പ്
ഉപ്പ്
വെള്ളം
താളിച്ചു ചേർക്കാൻ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
വെള്ളരി പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
തേങ്ങയും, പച്ച മുളകും കടുകും കൂടെ നന്നായി ചതച്ചെടുക്കുക
വെള്ളരി പാകത്തിന് വെന്തു കഴിഞ്ഞു അരപ്പ് ചേർക്കുക. ചെറിയ തീയിൽ ഇട്ട് ഒരു 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കിക്കുക
തൈര് നന്നായി ഉടച്ചു ചേർത്ത് നന്നായി ഒന്ന് ചൂടായി വരുമ്പോൾ തീ ഓഫ് ആക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക

Puli Inchi // പുളി ഇഞ്ചി

Kerala Sadhya Dish..
Ginger: 1/2 Cup Chopped
Green Chilli: 1/4 Cup Chopped
Tamarind : Lemon Sized
Jaggery: 1 Piece
Turmeric: 1/4 Tea Spoon
Chilli Powder: 1/4 Tea Spoon
Coconut Oil: 4 Table Spoon
Mustard Seeds: 1/2 Tea Spoon
Dried Red Chilli: 3
Curry Leaves: 2 Sprig
Salt
To Powder
Cumin: 1/4 Tea spoon
Fenugreek Seeds: 1/4 Tea Spoon

Add required water to tamarind and squeeze it well and keep aside
Melt jaggery in some water and strain it and keep aside
To a kadai pour coconut oil and splutter the mustard seed and add dried red chilli
To this add ginger and saute well. Once ginger starts to change color add green chilli
Saute well until it becomes light brown in color
Now add turmeric powder, chilly powder, salt and curry leaves
Add tamarind water and once boiled well reduce the flame and let it cook well and thicken
Now add jaggery water and once it achieves a thick consistency switch off the flame
Dry roast cumin and fenugreek and add it and mix well
ഇഞ്ചി : അര കപ്പ് ചെറുതായി അരിഞ്ഞത്
പച്ചമുളക് : കാൽ കപ്പ് ചെറുതായി അരിഞ്ഞത്
വാളൻ പുളി : ഒരു നാരങ്ങ വലുപ്പത്തിൽ
ശർക്കര : 1 കഷ്ണം
മഞ്ഞൾ പൊടി : കാൽ ടീ സ്പൂണ്
മുളക് പൊടി : കാൽ ടീ സ്പൂണ്
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
വറ്റൽ മുളക് : 3 എണ്ണം
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വറുത്തു പൊടിക്കാൻ
ജീരകം: കാൽ ടീ സ്പൂണ്
ഉലുവ കാൽ: ടീ സ്പൂണ്
പുളിയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞെടുക്കുക.
ശർക്കര കുറച്ചു വെള്ളം ചേർത്ത് ഉരുക്കി എടുത്ത് അരിച്ചു വെക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക് ചേർക്കുക. ഇനി ഇഞ്ചി ചേർത്ത് നന്നായി മൂപ്പിക്കുക. ഇഞ്ചി ചെറുതായി കളർ മാറി തുടങ്ങുമ്പോൾ പച്ചമുളക് ചേർക്കുക. ശേഷം ലൈറ്റ് ബ്രൗണ് കളർ ആവും വരെ മൂപ്പിക്കുക.
കറിവേപ്പില മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക.
പുളി വെള്ളം ചേർത്ത് നന്നായി തിളക്കുമ്പോൾ ചെറിയ തീയിൽ ഇട്ട് കുറുക്കി എടുക്കുക
ശേഷം ഉരുക്കിയ ശർക്കര ചേർത്ത് യോജിപ്പിക്കുക. പാകത്തിന് കുറുകി വരുമ്പോൾ വറുത്തു പൊടിച്ച ജീരകം ഉലുവ എന്നിവ ചേർത്തിളക്കി തീ ഓഫ് ആക്കുക

Chembu Varuval // ചേമ്പ് വറുവൽ

Kerala Sadhya Dish

Remove the skin of taro and slice it thin. If its big you need to slice it to 4 piece length wise and then slice it thin. Then deep fry in hot oil until crisp. Once cooked well add 1 - 2 tea spoon of salt water mix well and fry well until done and remove from oil.

ചേമ്പ് തൊലി കളഞ്ഞു കഴുകി ഖനം കുറഞ്ഞു അരിഞ്ഞെടുക്കുക. വലിയ ചേമ്പ് ആണെങ്കിൽ നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുകശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുക്കുക. വെന്തു കഴിയുമ്പോൾ 1 - 2 ടീ സ്പൂണ് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. നന്നായി ഇളക്കി മൊരിയുന്നതുവരെ വെക്കുക. ശേഷം കോരി എടുക്കാം

Kaalan // കാളൻ

Kerala Sadhya Dish...
Ashgourd: 250gm
Green Chilli: 4
Ginger: Small Piece
Cumin: 1/2 Tea Spoon
Coconut: 1 Cup
Turmeric Powder: 1/2 Tea Spoon
Red Chilly Powder: 1/4 Tea Spoon
Curd: 1.5 Cup
Coconut Oil: 3 Table Spoon
Fenugreek Seeds: 1/4 Tea Spoon
Mustard Seeds: 1/4 Tea Spoon
Dried Red Chilli: 3
Curry Leaves: 2 Sprig
Pepper Powder: 1/4 Tea Spoon
Salt
Water

Chop the ashgourd to small pieces and to this add turmeric powder, chilly powder, salt and required water and cook well
Grind together coocnut, cumin, ginger, and green chilli
once the ashgourd cooks well add the ground coconut paste and let it boil well
Beat the curd well and add it to the curry
Do not let it boil after adding curd. Just let it heat well and then switch off the flame
Heat coocnut oil and splutter fenugreek seeds, mustard seeds, dried red chilli and curry leaves. Add pepper powder to this and mix well and pour the seasoning to the curry and mix well
You can use yam, raw banana, cucumber, mango, pineapple, apple or banana instead of ashgourd
കുമ്പളങ്ങ : 250 ഗ്രാം
പച്ചമുളക് : 4 എണ്ണം
ജീരകം : അര ടീ സ്പൂണ്
ഇഞ്ചി : ഒരു ചെറിയ കഷ്ണം
തേങ്ങ : 1 കപ്പ്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
മുളക് പൊടി : കാൽ ടീ സ്പൂണ്
തൈര് : 1.5 കപ്പ്
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്
ഉലുവ : കാൽ ടീ സ്പൂണ്
കടുക് : കാൽ ടീ സ്പൂണ്
വറ്റൽ മുളക് : 3 എണ്ണം
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വെള്ളം
ചെറുതായി അരിഞ്ഞെടുത്ത കുമ്പളങ്ങയിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് പാകത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക
തേങ്ങയിലേക്ക് ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക
വെന്ത കഷ്ണത്തിലേക്ക് അരപ്പ് ചേർത്തു തിളപ്പിക്കുക
തൈര് നന്നായി ഉടച്ചെടുത്തു ചേർക്കുക
നന്നായി ചൂടായൽ തീ ഓഫ് ചെയ്ത് വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. കുരുമുളക് പൊടിയും കൂടെ ചേർത്ത് തീ ഓഫ് ആക്കി കറിയിലേക്ക് ചേർക്കുക
കുമ്പളങ്ങയ്ക്ക് പകരം ചേന, കായ, വെള്ളരി,മാങ്ങ, പൈൻആപ്പിൾ, ആപ്പിൾ, ഏതയ്ക്ക അങ്ങനെ ഇഷ്ടമുള്ള കഷ്ണം ചേർക്കാം

Katti Paripp / കട്ടി പരിപ്പ്

Kerala Sadhya Dish..
Toor Dal: 1 Cup
Green Chilli: 2
Coconut Milk: 1 Cup
Salt
Ghee
Cook toor dal adding green chilli
Slightly mash it and add coconut milk and salt and once its heated well switch off the flame
Serve with ghee
തുവര പരിപ്പ് : 1 കപ്പ്
പച്ചമുളക് : 2
തേങ്ങപാൽ : 1 കപ്പ്
ഉപ്പ്
നെയ്യ്
തുവര പരിപ്പ് പച്ചമുളക് ചേർത്ത് നന്നായി വേവിച്ചെടുക്കുക.. ചെറുതായി ഉടച്ചെടുത്തു ഉപ്പും തേങ്ങാപാലും ചേർത്ത് നന്നായി ചൂടാകുമ്പോൾ തീ ഓഫ് ആക്കുക
കട്ടി പരിപ്പ് വിളംമ്പുമ്പോൾ നെയ്യ് കൂടെ വിളംബുക

Sunday, 28 March 2021

Neyyada / നെയ്യട

Malabar Special Iftaar Dish...

Maida : 1 Cup
Milk :1 1/4 Cup
Egg : 4
Sugar :3/4 Cup
Cardamom Powder : 1 Tea Spoon
Salt : 2 Pinch
Cashewnuts
Raisins
Ghee

Add flour, milk, 1 pinch of salt and half a teaspoon of cardamom powder to make a slightly thinner batter than dosa batter.
Beat together egg, sugar, 1 Pinch salt and half tea spoon cardamom powder and keep aside
Heat 1 tbsp ghee in a heavy bottom pan. 
Fry the cashewnuts and raisins and keep aside
Spread the remaining ghee to all sides of the pan
Pour a laddle full of maida mix as the first layer
Cover and cook in low flame
Once done spread some ghee and pour a laddle full of egg mix and add some fried cashewnuts and raisins
Cover and cook in low flame. 
Egg layer needs slightly more time to cook than the maida layer
Repeat the process of cooking the maida layer and egg layer alternatively. 
Always brush ghee on each layer and sprinkle cashewnuts and raisins on the egg layer. 
After 3 - 4 layers place an old tawa and keep the pan on it and cook the rest of the layers so that the bottom layer will not get burnt
For the final layer put some cashewnuts and raisins on top. 
Once the final layer is cooked invert it on to a tawa and cook in low flame for 5 minutes
Let it cool for some time and cut and serve
മലബാർ സ്‌പെഷ്യൽ നോമ്പ് തുറ വിഭവം..

മൈദ : 1 കപ്പ്
പാൽ :1 1/4 കപ്പ്
മുട്ട : 4
പഞ്ചസാര :3/4 കപ്പ്
ഏലയ്ക്ക പൊടി : 1 ടീ സ്പൂണ്
ഉപ്പ് : 2 നുള്ള്
അണ്ടിപരിപ്പ്
മുന്തിരി
നെയ്യ്‌

മൈദ, പാൽ, 1 നുള്ള് ഉപ്പ്, അര ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ ചേർത്തു ദോശ മാവിനെക്കാളും കുറച്ചു കൂടി കട്ടി കുറഞ്ഞ മാവ് തയ്യാറാക്കുക
മുട്ട , പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അര ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ നന്നായി ബീറ്റ് ചെയ്തു വെക്കുക
ഒരു അടി കട്ടി ഉള്ള പാത്രത്തിലേക്ക് 1 ടേബിൾ സ്പൂണ് നെയ്യ്‌ ചൂടാക്കി അണ്ടി പരിപ്പ് , മുന്തിരി എന്നിവ വറുത്തെടുത്തു മാറ്റി വെക്കുക
ബാക്കി നെയ്യ്‌ പാത്രത്തിന്റെ സൈഡിൽ ഒക്കെ നന്നായി സ്പ്രെഡ് ചെയ്യുക
ആദ്യം ഒരു തവി മൈദ മാവ് ഒഴിച്ചു പാത്രത്തിന്റെ അടിയിൽ എല്ലാ ഭാഗത്തും ആയി ചുറ്റിച്ചു ചെറിയ തീയിൽ വേവിക്കുക. 
ആദ്യത്തെ ലയർ വെന്തു കഴിഞ്ഞു കുറച്ചു നെയ്യ്‌ തടവി അടുത്ത ലയർ ആയി ഒരു തവി മുട്ട മിക്സ് ഒഴിച്ചു എല്ലാ ഭാഗത്തേക്കും ആക്കി മുകളിൽ കുറച്ചു വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ശേഷം അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.
മൈദ മാവ് ലയർ വേവാൻ വേണ്ട സമയത്തേക്കാൾ കൂടുതൽ വേണം മുട്ട ലയർ വേവാൻ. 
മുട്ട ലയർ വെന്തു കഴിഞ്ഞു വീണ്ടും നെയ്യ്‌ തടവി മൈദ മിക്സ് ഒരു തവി ഒഴിച്ചു നന്നായി എല്ലാ ഭാഗത്തേക്കും ആക്കി അടച്ചു വെച്ചു വേവിക്കുക
ഇത് പോലെ ഇടവിട്ട് മൈദ മാവും, മുട്ട മിക്‌സും ഓരോ ലയർ ലയർ ആയി വേവിക്കുക. 
മുട്ട മിക്സ് ഒഴിക്കുന്ന സമയം കൂടെ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കണം. ഓരോ ലയർ ഒഴിക്കുന്നതിന് മുൻപ് നെയ്യും തേച്ചു കൊടുക്കണം. 
ഒരു 3 - 4 ലയർ ആയി കഴിഞ്ഞു പാത്രത്തിന്റെ അടിയിൽ ഒരു ദോശ കല്ല് വെച്ചു കൊടുക്കാം. അല്ലെങ്കിൽ ഏറ്റവും അടിയിലെ ലയർ വല്ലാതെ കരിഞ്ഞു പോകും. 
അവസാനത്തെ ലയർ ഒഴിച്ച് മുകളിൽ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കൊടുക്കാം. 
വെന്തു കഴിഞ്ഞു നെയ്യ്‌ തടവിയ മറ്റൊരു പാനിലേക്ക് മറിച്ചിട്ട് ചെറിയ തീയിൽ ഒരു 5 മിനിറ്റ് കുക്ക് ചെയ്യുക. 
ശേഷം ഒന്ന് തണുത്ത ശേഷം മുറിച്ചെടുക്കാം. 

Sunday, 7 March 2021

Thairu Mulak // തൈര് മുളക് // Kondatta Mulak // കൊണ്ടാട്ട മുളക്

Kerala Sadhya Dish..
Big Round Chilli: 15
Curd: 1 Cup
Salt: 2 Tea Spoon

Wash and dry the chilli
Mix salt in curd and put the chili in the curd for one day
Next day morning take the chilli out and dry out in the sun
Evening put the chilli back to the salted curd
Next day keep the chilli out in the sun.
Repeat the process until the curd is used up
Dry the chilli well and store in clean and dry glass bottle and deep fry in hot oil and use
ഉണ്ട മുളക് : 15 എണ്ണം
തൈര് : 1 കപ്പ്
ഉപ്പ് : 2 ടീ സ്പൂണ്
മുളക് നന്നായി കഴുകി തുടച്ചെടുക്കുക.
തൈരിൽ ഉപ്പിട്ട് ഇളക്കി മുളക് ഇട്ട് വെക്കുക
അടുത്ത ദിവസം രാവിലെ മുളക് എടുത്ത് വെയിലത്ത്‌ വെച്ച് ഉണക്കുക
വൈകീട്ട് മുളക് തൈരിൽ ഇട്ട് വെക്കുക
അടുത്ത ദിവസം വീണ്ടും വെയിലത്ത്‌ വെക്കുക
തൈര് മൊത്തം തീരും വരെ ഇങ്ങനെ ചെയ്ത മുളക് നന്നായി ഉണക്കി വൃത്തിയായി കഴുകി ഉണക്കിയ വായു കടക്കാത്ത ഒരു കുപ്പുയിൽ ഇട്ട് ആവശ്യാനുസരണം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കാം

Sunday, 21 February 2021

Achinga Payar Mezhukkupuratti // അച്ചിങ്ങാ പയർ മെഴുക്കുപുരട്ടി

Kerala Sadhya Dish..

String Beans : 250 Grams
Onion: 1
Green Chilli: 4
Garlic: 6 Cloves
Turmeric Powder: 1/2 Tea spoon
Red Chilli Powder: 1/2 Tea Spoon
Curry Leaves: 1 Sprig
Coconut Oil: 4 Table Spoon
Salt

Heat coconut oil and saute crushed green chilli and garlic
To this add sliced onion and saute
Add chopped string beans, turmeric powder, chilli powder, salt and curry leaves
Mix well ad cove and cook in low flame. Do not add water
Cook in low flame and make sure you stir in between


അച്ചിങ്ങാ പയർ : 250 ഗ്രാം
സവാള : 1
പച്ചമുളക് : 4 എണ്ണം
വെളുത്തുള്ളി : 6 അല്ലി
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
മുളക് പൊടി : അര ടീ സ്പൂണ്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ ചൂടാക്കി പച്ചമുളക് വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് വഴറ്റുക. സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. പയർ അരിഞ്ഞതും, മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഇട്ട് വഴറ്റി എടുക്കുക. വെള്ളം ചേർക്കരുത്. ചെറിയ തീയിൽ ഇട്ട് മൂടി വെച്ച് വേവിച്ചെടുക്കണം. ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം

Tuesday, 16 February 2021

Paavakka Theeyal // പാവയ്ക്ക തീയ്യൽ

Kerala Sadhya Dish..

Bitter Gourd: 1 Big
Tamarind: Small Gooseberry size
Grated Coconut: 1/2 Cup
Dried Red Chilli: 5
Coriander: 1 Table Spoon
Cumin: 1/4 Tea Spoon
Pepper: 1/4 Tea Spoon
Asafoetida: 1 Small Piece
Fenugreek Seeds: 1/4 Tea Spoon
Turmeric Powder: 1/4 Tea spoon
Coconut Oil: 4 Table Spoon
Powdered Jaggery: 2 Tea Spoon (Optional. Add only if you like a slight sweetness for the curry)
Curry Leaves
Salt
To Season
Coconut Oil: 2 Tea Spoon
Mustard Seeds: 1/2 Tea spoon
Dried Red chilly: 2

Chop the bitter gourd and marinate it with some salt and keep aside
Soak tamarind in some water
To a pan pour coconut oil and dried red chilly, coriander, cumin pepper, asafoetida and fenugreek seeds and saute for 3 minutes
To this add grated coconut and fry until brown in color
Let it cook and then grind it to a fine paste
Add some coconut oil to a kadai and saute the chopped bitter gourd for 5 - 6 minutes
To this add tamarind water and let it boil well
Once the bitter gourd is cooked well add the coconut paste, turmeric powder, salt if needed and curry leaves
Let it boil for 5 minutes in low flame
Add the jaggery powder and mix well. Switch off the flame
Heat the coconut oil and splutter the mustard seeds and dried red chilly and add it to the curry




പാവയ്ക്ക : 1 വലുത്
വാളൻ പുളി : ചെറിയ നെല്ലിക്ക വലുപ്പത്തിൽ
നാളികേരം ചിരവിയത് : അര കപ്പ്
ഉണക്ക മുളക് : 5 എണ്ണം
കൊത്തമല്ലി : 1 ടേബിൾ സ്പൂണ്
ജീരകം : കാൽ ടീ സ്പൂണ്
കുരുമുളക് : കാൽ ടീ സ്പൂണ്
കായം: ഒരു ചെറിയ കഷ്ണം
ഉലുവ: കാൽ ടീ സ്പൂണ്
മഞ്ഞൾ പൊടി: കാൽ ടീ സ്പൂണ്
വെളിച്ചെണ്ണ: 4 ടേബിൾ സ്പൂണ്
ശർക്കര പൊടിച്ചത് : 2 ടീ സ്പൂണ് (ഓപ്ഷണൽ ആണ്..ചെറിയ ഒരു മധുരം ഇഷ്ട്ടമുള്ളവർക്ക് ചേർക്കാം)
കറിവേപ്പില
ഉപ്പ്
കടുക് വറവിടാൻ
വെളിച്ചെണ്ണ: 2 ടീ സ്പൂണ്
കടുക് : അര ടീ സ്പൂണ്
ഉണക്ക മുളക്: 2 എണ്ണം
പാവയ്ക്ക അരിഞ്ഞെടുത്തു കുറച്ച് ഉപ്പ് പുരട്ടി വെക്കുക
പുളി കുറച്ചു വെള്ളത്തിൽ കുതിരാൻ വെക്കുക
ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക മുളക്,കൊത്തമല്ലി,ജീരകം,കുരുമുളക്,കായം,ഉലുവ എന്നിവ ചേർത്ത് ഒരു 3 മിനിറ്റ് വറുക്കുക
ഇതിലേക്ക് ചിരകി വെച്ച നാളികേരം ചേർത്ത് ചെറിയ തീയിൽ ബ്രൗൺ നിറം ആവും വരെ വറുക്കുക
തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക
മറ്റൊരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന പാവയ്ക്ക ചേർത്ത് 5 - 6 മിനിറ്റ് നന്നായി വഴറ്റുക
പുളി നന്നായി പിഴിഞ്ഞെടുത്ത വഴറ്റി വെച്ചിരിക്കുന്ന പാവക്കയിൽ ചേർത്ത് തിളപ്പിക്കുക.
പാവയ്ക്ക വെന്തു വരുമ്പോൾ അരച്ച് വെച്ചിരിക്കുന്ന നാളികേരവും മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് തിളപ്പിക്കുക. ശർക്കര പൊടിച്ചതും കൂടെ ചേർത്തിളക്കി തീ ഓഫ് ആക്കുക
ശേഷം കടുകും മുളകും ചേർത്ത് വറവിടുക

Monday, 1 February 2021

Pineapple Pachadi // പൈൻആപ്പിൾ പച്ചടി

Kerala Sadhya Dish...

Chopped Pineapple: 2 cups
Coconut: 1 Cup
Green Chilli: 3
Mustard Seeds: 1/2 Tea Spoon
Thick Curd: 1 Cup
Salt
Water
To Season
Coconut Oil: 3 Table Spoon
Mustard Seeds: 1/2 Tea Spoon
Dried Red Chilli: 2
Curry Leaves: 2 Sprig

Cook the pineapple adding required water and salt
Coarsely grind together coconut, green chilli and mustard seeds
Once the pineapple is cooked well add the coconut mix. Cook in low flame for 5 minutes
Beat the curd well and add it to the curry. Let it heat for some time and switch off the flame
Heat coconut oil and splutter the mustard seeds, dried chilli and curry leaves and add it to the curry
പൈൻആപ്പിൾ ചെറുതായി അരിഞ്ഞത് : 2 കപ്പ്
തേങ്ങ: 1 കപ്പ്
പച്ചമുളക് : 3 എണ്ണം
കടുക് : അര ടീ സ്പൂണ്
കട്ടി തൈര് :1 കപ്പ്
പഞ്ചസാര : 1 ടീ സ്പൂണ് (പൈൻ ആപ്പിളിന്റെ മധുരം നോക്കി ചേർക്കുക)
ഉപ്പ്
വെള്ളം
താളിച്ചു ചേർക്കാൻ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
പൈൻ ആപ്പിൾ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
തേങ്ങയും, പച്ച മുളകും കടുകും കൂടെ നന്നായി ചതച്ചെടുക്കുക
പൈൻ ആപ്പിൾ പാകത്തിന് വെന്തു കഴിഞ്ഞു അരപ്പ് ചേർക്കുക. ചെറിയ തീയിൽ ഇട്ട് ഒരു 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കിക്കുക
തൈര് നന്നായി ഉടച്ചു ചേർത്ത് നന്നായി ഒന്ന് ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്തിളക്കി തീ ഓഫ് ആക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക

Tuesday, 19 January 2021

Kinnathappam (Malabar Style) // കിണ്ണത്തപ്പം (മലബാർ സ്റ്റൈൽ)

My 500th Recipe is here...Malabar Special Recipe..

Roasted Rice Flour : 1 Cup
Jaggery: 200 gm
Coconut Second Milk: 4 Cups
Thick Coconut Milk (First Extract): 2 Cups
Chana Dal: 3 Table Spoon
Cardamom powder: 1 Tea Spoon
Ghee: 2 Table Spoon
Salt: 1 Pinch

Wash the chana dal  and soak for 2 hours
Pour 1 cup of water to jaggery, melt it and strain it
Stir in the second coconut milk to the rice flour and mix it well without any lumps Add melted jaggery and mix well. Add salt
Pour into a thick bottom pan and heat it. First put on full flame. The fire should be reduced when it starts to thicken
When it starts to thicken, add the first milk, soaked chana dal and ghee and stir it until it starts to leave the sides of the pan. Add cardamom powder ..
It will take at least 1 hour to be done. As we are adding coconut milk, the oil will start to release after a while..
But the kinnathappam will not be ready .. 
Once you notice that the chana dal we added is properly seen and the color will start to be nice and dark , transfer it to a greased bowl and press well..
When made in this quantity, I got 1 kg of kinnathappam
Only chana dal is added in to the traditional kinnathappam recipe
But now some add cashew nuts too

പത്തിരി പൊടി :1 കപ്പ്
ശർക്കര : 200 ഗ്രാം
തേങ്ങയുടെ രണ്ടാം പാൽ : 4 കപ്പ്
ഒന്നാം പാൽ : 2 കപ്പ്
കടല പരിപ്പ് : 3 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി:  1 ടീ സ്പൂണ്
നെയ്യ് : 2 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്

കടല പരിപ്പ് കഴുകി 2 മണിക്കൂർ കുതിർത്തു വെക്കുക
ശർക്കരയിൽ 1 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുത്ത് അരിച്ചു വെക്കുക
തേങ്ങയുടെ രണ്ടാം പാലിൽ അരിപ്പൊടി കട്ട കെട്ടാതെ കലക്കി എടുക്കുക. ഇതിലേക്ക് ഉരുക്കി എടുത്ത ശർക്കര കൂടി  ചേർത്ത് ഇളക്കുക. ഉപ്പ് ചേർക്കുക
അടിക്കട്ടി ഉള്ള പാത്രത്തിലേക്ക് ഒഴിച്ച് ചൂടാക്കുക.. ആദ്യം ഫുൾ ഫ്ലെമിൽ വെക്കുക. കുറുകി തുടങ്ങുമ്പോൾ തീ കുറക്കണം
കുറുകി തുടങ്ങുമ്പോൾ ഒന്നാം പാലും കുതിർത്തു വെച്ച കടല പരിപ്പും നെയ്യും ചേർത്ത് വരട്ടി എടുക്കുക. ഏലയ്ക്ക പൊടി ചേർക്കണം..
ഇത് തയ്യാറായി കിട്ടാൻ ചുരുങ്ങിയത് 1 മണിക്കൂർ എടുക്കും. തേങ്ങാ പാലിൽ തയ്യാറാക്കുന്നത് കൊണ്ട് വരട്ടി തുടങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ എണ്ണ തെളിഞ്ഞു തുടങ്ങും..പക്ഷെ കിണ്ണത്തപ്പം റെഡി ആയിട്ടുണ്ടാവില്ല.. വരട്ടി കഴിഞ്ഞു നമ്മൾ ഇതിൽ ചേർത്ത കടല പരിപ്പ് ഒക്കെ നന്നായി കണ്ട് തുടങ്ങും..അത് പോലെ കളർ നല്ല ഡാർക്ക് ആയി തുടങ്ങും.. ആ പരുവം ആകുമ്പോൾ കിണ്ണത്തപ്പം എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി അമർത്തി കൊടുക്കണം..
ഈ അളവിൽ ഉണ്ടാക്കിയപ്പോൾ  1കിലോ കിണ്ണത്തപ്പം ആണ് കിട്ടിയത്.. 
ശരിയായ കിണ്ണത്തപ്പത്തിന്റെ റെസിപ്പിയിൽ കടല പരിപ്പ് മാത്രേ ചേർക്കൂ.. പക്ഷേ ഇപ്പൊ ചിലർ അണ്ടിപ്പരിപ്പും ചേർക്കാറുണ്ട്.

Saturday, 16 January 2021

Mutton Roast // മട്ടൻ റോസ്റ്റ്

Another Mutton Recipe

To half kilo of mutton add 1 teaspoon chilly powder, half a teaspoon turmeric powder, 1 teaspoon pepper powder, 1 teaspoon fennel seeds, few curry leaves and some salt and pressure cook it 
Heat coconut oil in a pan, add 2 cloves, 2 cardamoms and 1 cinnamon stick and saute.
Add 1 table spoon crushed  ginger and 1 table spoon crushed garlic butter and saute. Add 2 chopped onions and fry well. 
Add half a teaspoon of chilli powder, half a teaspoon of pepper powder, half a teaspoon of garam masala and half a teaspoon of coriander powder and saute well
Add cooked mutton along with the stock and roast it on low flame
Finally add some curry leaves and coriander leaves and turn off the heat.





അര കിലോ മട്ടനിലേക്ക് 1 ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് മഞ്ഞൾ പൊടി, കാൽ ടീ സ്പൂണ് കുരുമുളക് പൊടി, 1 ടീ സ്പൂണ് പെരും ജീരകം, കുറച്ചു കറിവേപ്പില പാകത്തിന് ഉപ്പ് എന്നിവ ചേർത്തു മട്ടൻ നന്നായി കുക്കറിൽ വേവിച്ചെടുക്കുക.കടായിയിൽ വെളിച്ചെണ്ണ ചൂടാക്കി 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, 1 കഷ്ണം പട്ട എന്നിവ ചേർത്ത് ഒന്ന് മൂപ്പിക്കുക.ഇതിലേക്ക് 1 ടേബിൾ സ്പൂണ് ഇഞ്ചി ചതച്ചതും, 1 ടേബിൾ സ്പൂണ് വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റുക. 2 സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അര ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് കുരുമുളക് പൊടിയും, അര ടീ സ്പൂണ് ഗരം മസാല, അര ടീ സ്പൂണ് മല്ലി പൊടിയും  ചേർത്തു നന്നായി മൂപ്പിക്കുക. വേവിച്ച മട്ടൻ വെള്ളത്തോട് കൂടെ ചേർത്ത് ചെറിയ തീയിൽ ഇട്ട് വരട്ടി എടുക്കാം.. അവസാനം കുറച്ച് കറിവേപ്പിളയും മല്ലി ഇലയും ചേർത്ത് തീ ഓഫ് ആക്കാം

Saturday, 2 January 2021

Kalathappam // കലത്തപ്പം

Kalathappam in Pressure Cooker...Ready in 6 minutes

Roasted Rice Flour : 1 cup (240ml Cup)
Water: 1.5 tsp
Grated Coconut : 2 Table Spoon
Cumin powder: Half Teaspoon
Cardamom powder: 1/4 Teaspoon
Salt: 1 pinch

Put all the above mentioned ingredients to a mixie jar and grind well
Melt 200gm  jaggery in a cup of water
Strain it and add it to the flour and mix well. Otherwise the dough will be clumsy.  
Make sure that the jaggery syrup is very hot. 
Heat 2 table spoon  coconut oil and 1 table spoon ghee in a cooker. 
Add 2 tablespoon coconut slices and  saute well When it turns light brown, add 4-5 small onions sliced. 
The cooker should have good heat. Fly should be high ..
Now pour the flour mix over the  coconut and onion mixture. 
Cooker should be very hot when you pour the batter
Put on high flame for 2 minutes and lower the heat and cover the cooker. Do not put the whistle. 
Turn off the heat after 5-6 minutes. Leave on for another 10 minutes. 
Then open it and insert a tooth pick or knife in the middle and check whether its done .
 If it is clean, the kalathappam is ready..or cook on low heat for another 2 minutes.
Let it cool well and  and then take it out of the cooker. When I made it, it was cooked in 6 minutes

                              
പത്തിരി പൊടി : 1 കപ്പ് (240ml Cup)
വെള്ളം:  1.5 കപ്പ്
തേങ്ങ ചിരവിയത് : 2 ടേബിൾ സ്പൂണ്
ജീരകം പൊടി : അര ടീ സ്പൂണ്
ഏലയ്ക്ക പൊടി : കാൽ ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
ഇത്രയും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക
200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക
ഇത് ചൂടോട് കൂടി അരിച്ചു മാവിലേക്ക് ഒഴിച്ച് അപ്പോൾ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. 
ഇല്ലെങ്കിൽ മാവ് കട്ട കെട്ടി പോകും. 
ഒരു കുക്കറിലേക്ക്  2 സ്പൂണ് വെളിച്ചെണ്ണയും, 1 സ്പൂണ് നെയ്യും ചേർത്തു ചൂടാക്കുക. 
2 ടേബിൾ സ്പൂണ് തേങ്ങാക്കൊത്തു ചേർത്തു മൂപ്പിക്കുക.. 
ഇളം ബ്രൗണ് നിറം ആകുമ്പോൾ 4 - 5 ചെറിയ ഉള്ളി അരിഞ്ഞതും ചേർത്തു നന്നായി മൂപ്പിക്കുക.. 
കുക്കർ നല്ല ചൂട് ഉണ്ടാവണം. ഫ്‌ളൈയിം ഹൈ ആവണം..
ഇനി മൂപ്പിച്ച തേങ്ങാക്കൊത്, ഉള്ളി കൂട്ടിലേക്ക് മാവ് ഒഴിക്കുക. 
ഹൈ ഫ്‌ളൈയിമിൽ 2 മിനിന്റ് വെച്ച ശേഷം തീ കുറച്ചു വെച്ചു കുക്കർ മൂടുക. 
വിസിൽ ഇടരുത്.. 5 - 6 മിനുറ്റ് ശേഷം തീ ഓഫ് ആക്കാം.. 
ഒരു 10 മിനിറ്റ് അതേ പോലെ തന്നെ വെക്കുക. 
ശേഷം തുറന്ന് നടുവിൽ ഒരു കത്തി ഉപയോഗിച്ച് കുത്തി നോക്കാം. 
ക്ലീൻ ആയിട്ടാണെങ്കിൽ കലത്തപ്പം റെഡി ആയി..
അല്ലെങ്കിൽ ഒരു 2 മിനുറ്റ് കൂടെ ചെറിയ തീയിൽ കുക്ക് ചെയ്യുക. 
നന്നായി തണുത്തു കഴിഞ്ഞു കുക്കറിൽ നിന്നും എടുത്താൽ മതി..  
ഞാൻ ഉണ്ടാക്കിയപ്പോൾ 6 മിനിറ്റിൽ തന്നെ ശരിക്കും കുക്ക് ആയി കിട്ടിയിരുന്നു..