Showing posts with label Swiss Roll. Show all posts
Showing posts with label Swiss Roll. Show all posts

Sunday, 9 January 2022

Chocolate Swiss Roll (Made in Non Stick Fry Pan) / ചോക്ലേറ്റ് സ്വിസ്സ് റോൾ ( നോൺ സ്റ്റിക് ഫ്രൈ പാനിൽ ഉണ്ടാക്കിയത് )

Kids Special..

Maida : 1/4 Cup
Sugar : 1/4 Cup
Coco Powder : 1/4 Teaspoon
Salt : 1 Pinch
Oil : 1 Table Spoon
Egg : 2
Vanila Essence : 1/4 Tea Spoon
Baking Powder : 1 Pinch
Whipping Cream : 1/4 Cup (Add enough sugar and beat it well)
Grated Chocolate: As Needed

Spread oil in a frying pan and place a butter paper 
Beat eggs and sugar until fluffy
To this add oil and vanila essence and combine
Add maida and baking powder, coco powder and salt. Combine well and make the cake batter. 
Pour this to the non stick fry pan and pat the pan two to three times. 
Heat a tawa and place the fry pan on top
Cover and cook on medium heat for 10 to 12 minutes
Insert a tooth pic in the center and check whether cake is done. 
Take the cake and carefully place it on to a butter paper or aluminium foil
Remove the butter paper on the cake. 
And flip the cake and roll it along with the butter paper and keep in fridge for half an hour. 
Now open the rolled cake and apply the whipped cream and spread well. Sprinkle some grated chocolate. 
Roll it again and keep in fridge for 30 minutes.
Cut and serve. 

മൈദ: 1/4 കപ്പ്
പഞ്ചസാര: 1/4 കപ്പ്
കോകോ പൗഡർ : 1/4 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
എണ്ണ: 1 ടേബിൾ സ്പൂൺ
മുട്ട: 2
വാനില എസെൻസ്: 1/4 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ: 1 നുള്ള്
വിപ്പിംഗ് ക്രീം :  1/4 കപ്പ് ആവശ്യത്തിന് പഞ്ചസാര ചേർത്തു ബീറ്റ് ചെയ്തത്
ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് : കുറച്ച്

നോൺ സ്റ്റിക്ക് ഫ്രയിങ് പാനിൽ കുറച്ചു  എണ്ണ തടവി ഒരു ബട്ടർ പേപ്പർ വയ്ക്കുക
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക
ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക
മൈദയും, കോകോ പൗഡറും ബേക്കിംഗ് പൗഡറും, ഉപ്പും ചേർത്ത് നന്നായി ഇളക്കി ബാറ്റർ റെഡി ആക്കുക. 
ശേഷം മാവ് പാനിൽ ഒഴിച്ച് നന്നായി ഒന്ന് തട്ടി കൊടുക്കുക..
ഒരു തവ ചൂടാക്കി മുകളിൽ ഈ പാൻ വെച്ചു 10 മുതൽ 12 മിനിറ്റ് വരെ മീഡിയം തീയിൽ വേവിക്കുക
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക് കുത്തി നോക്കി കേക്ക് ബേക്ക് ആയില്ലേ എന്ന് നോക്കുക
കേക്ക് എടുത്ത് മെല്ലെ ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ വയ്ക്കുക
കേക്കിന്റെ അടിയിൽ ഉള്ള ബട്ടർ പേപ്പർ മാറ്റി കേക്ക് തിരിച്ചിടുക.
ശേഷം റോൾ ചെയ്ത് ഒരു അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. 
ശേഷം തുറന്ന് ക്രീം നന്നായി പുരട്ടി, ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് വിതറി റോൾ ആക്കി ബട്ടർ പേപ്പറിൽ പൊതിഞ്ഞു 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. 
ശേഷം മുറിച്ചെടുക്കാം.

Wednesday, 10 February 2021

Jam Roll (Made in Non Stick Fry Pan) / ജാം റോൾ ( നോൺ സ്റ്റിക് ഫ്രൈ പാനിൽ ഉണ്ടാക്കിയത് )

No Oven needed...Anyone can make this easy and tasty Jam Roll...

Maida : 1/4 Cup
Sugar : 1/4 Cup
Oil : 1 Table Spoon
Egg : 2
Vanila Essence : 1/4 Tea Spoon
Baking Powder : 1 Pinch
Jam : 2 - 3 Table Spoon
Dessicated Coconut / Sugar : 2 Table Spoon (Optional)

Beat eggs and sugar until fluffy
To this add oil and vanila essence and combine
Add maida and baking powder and mix well
Spread oil in a frying pan and place a butter paper 
Pour this to the non stick fry pan and pat the pan two to three times. 
Heat a tawa and place the fry pan on top
Cover and cook on medium heat for 10 to 12 minutes
Insert a tooth pic in the center and check whether cake is done
Take the cake and carefully place it on to a butter paper or aluminium foil
Remove the butter paper on the cake.
Apply jam and spread well
Roll it and cover with the butter paper and keep in fridge for 30 minutes
Apply some jam in top and spread the dessicated coconut or sugar
Cut and serve 
മൈദ: 1/4 കപ്പ്
പഞ്ചസാര: 1/4 കപ്പ്
എണ്ണ: 1 ടേബിൾ സ്പൂൺ
മുട്ട: 2
വാനില എസെൻസ്: 1/4 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ: 1 നുള്ള്
ജാം: 2 - 3 ടേബിൾ സ്പൂൺ
ഡെസിക്കേറ്റഡ് കോക്കനട്ട് / പഞ്ചസാര: 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)

മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക
ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക
മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക
നോൺ സ്റ്റിക്ക് ഫ്രയിങ് പാനിൽ കുറച്ചു  എണ്ണ തടവി ഒരു ബട്ടർ പേപ്പർ വയ്ക്കുക
ശേഷം മാവ് ഒഴിച്ച് നന്നായി ഒന്ന് തട്ടി കൊടുക്കുക
ഒരു തവ ചൂടാക്കി മുകളിൽ ഈ പാൻ വെച്ചു 10 മുതൽ 12 മിനിറ്റ് വരെ തീയിൽ വേവിക്കുക
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക് കുത്തി നോക്കി കേക്ക് ബേക്ക് ആയില്ലേ എന്ന് നോക്കുക
കേക്ക് എടുത്ത് മെല്ലെ ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ വയ്ക്കുക
കേക്കിന്റെ അടിയിൽ ഉള്ള ബട്ടർ പേപ്പർ മാറ്റി കേക്ക് തിരിച്ചിടുക
ജാം  നന്നായി പുരട്ടി റോൾ ആക്കി ബട്ടർ പേപ്പറിൽ പൊതിഞ്ഞു 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
മുകളിൽ കുറച്ച് ജാം പുരട്ടി ഡെസിക്കേറ്റഡ് കോക്കനട്ട് അല്ലെങ്കിൽ പഞ്ചസാര ഇട്ട് മുറിച്ചെടുക്കാം.

Thursday, 19 April 2018

Chocolate Orange Swiss Roll // ചോക്ലേറ്റ് ഓറഞ്ച് സ്വിസ് റോൾ

A must try recipe..
Ingredients

All purpose flour:  3/4 Cup
Coco powder : 1/4 Cup
Powdered Sugar : 3/4 Cup
Egg : 2
Sunflower Oil : 1/2 Cup
Baking Powder : 1 Teaspoon
Vanilla Essence:  1 Teaspoon
Hot water : 1/2 Cup

For Cream Filling
Whipping Cream : 1/2 Cup
Orange Jam : 1/2 Cup
Grated Orange Peel : 1/2 Teaspoon

Baking Time: 20 Minutes
Method

Preheat oven at 170C
Mix together all purpose flour, coco powder, powdered sugar and baking powder
Beat eggs, oil and vanilla essence
Combine this with the flour mix

Now add hot water and combine
Swiss Roll cake batter should be a little thinner than the normal cake batter
Cake should not rise too much, but should be soft too. For that hot water is added.
Pour this to a rectanglar cake tin . I used a 15 cm × 10 cm cake tin

Bake at 170 C for 15 to 20 minutes
Once done take the cake out and let it cool for 5 minutes

Flip the cake on to a kitchen towel. Place a butter paper on top of the kitchen towel so that the cake won't stick on the towel
Now roll the hot cake and keep it aside to cool well
For filling
Beat the whipping cream until stiff
Add orange jam and orange peel and combine
You can use any filling of your choice
Once the cake is cooled well open the roll and spread the cream filling
Roll it back again. Keep in fridge for some time and cut and serve.
ആവശ്യമുള്ള സാധനങ്ങൾ 

മൈദ:  3/4 കപ്പ്
കോകോ പൌഡർ:  1/4 കപ്പ്
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
മുട്ട : 2
സൺഫ്ലവർ ഓയിൽ : 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടി സ്‌പൂൺ
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ
ചൂട് വെള്ളം:  1/2 കപ്പ്
ക്രീം ഫില്ലിംഗ് ഉണ്ടാക്കാൻ
വിപ്പിങ് ക്രീം : 1/2 കപ്പ്
ഓറഞ്ച് ജാം: 1/2 കപ്പ്
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് : 1/2 ടി സ്‌പൂൺ

ബേക്കിംഗ് സമയം : 15 to 20 മിനിറ്റ് 

തയ്യാറാക്കുന്ന വിധം 

ഓവൻ 170C 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
മൈദ, കൊക്കോ പൌഡർ, പൊടിച്ച പഞ്ചസാര, ബേക്കിംഗ് പൌഡർ എന്നിവ നന്നായി മിക്സ് ചെയ്തു വെക്കുക
മുട്ട, സൺഫ്ലവർ ഓയിൽ, വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക
ഇത് മൈദ മിക്സിലേക്ക്‌ ചേർത്ത് യോജിപ്പിക്കുക

ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് യോജിപ്പിക്കുക
സാധാരണ കേക്ക് ബാറ്ററിനെക്കാളും കുറച്ചു കൂടി ലൂസ് ബാറ്റർ വേണം സ്വിസ് റോൾ കേക്കിന്. കേക്ക് ഒരുപാട് പൊങ്ങി വരാൻ പാടില്ല. പക്ഷെ സോഫ്റ്റും ആവണം. അതിനാണ് ചൂട് വെള്ളം ചേർക്കുന്നത്.
ഇത് ഒരു rectangle (15cm × 10 cm കേക്ക് ടിൻ ആണ് ഞാൻ ഉപയോഗിച്ചത്) കേക്ക് ടിന്നിൽ ഒഴിച്ച് 170C ഇൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക

ശേഷം പുറത്തെടുത്തു ഒരു 5 മിനിറ്റ് തണുക്കാൻ വെക്കുക.
ശേഷം ഒരു കിച്ചൻ ടവലിലേക്കു കേക്ക് കമിഴ്ത്തി ഇടുക. കേക്ക് ടവലിൽ ഒട്ടിപിടിക്കാതിരിക്കാൻ ഒരു ബട്ടർ പേപ്പർ ടവലിന്റെ മുകളിൽ വെക്കാം.
ശേഷം ചൂടോടെ തന്നെ റോൾ ചെയ്യുക.
ഇത് തണുക്കാൻ മാറ്റി വെക്കുക
ഫില്ലിംഗ് ചെയ്യാൻ
വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓറഞ്ച് ജാം , ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് യോജിപ്പിക്കുക
ഇതല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഫില്ലിംഗ് ചെയ്യാം.
കേക്ക് നന്നായി തണുത്തു കഴിഞ്ഞാൽ സാവധാനം കേക്ക് റോൾ തുറന്ന് ഫില്ലിംഗ് തേക്കുക
ശേഷം വീണ്ടും റോൾ ചെയ്യുക
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കട്ട് ചെയ്ത് കഴിക്കാം