Showing posts with label Cake Decoration. Show all posts
Showing posts with label Cake Decoration. Show all posts

Wednesday, 10 February 2021

Tutti Frutti / ടൂട്ടി ഫ്രൂട്ടി

Colorful Homemade Tutti Frutti

Raw Pappaya (Peeled and chopped to small cubes) : 250 Grams
Sugar : 3/4 th Cup
Vanilla Essence : 1/2 Tea Spoon
Salt : 1 Pinch
Water : 2 Cups + 1.5 Cups
Food Color : As Needed

Boil 2 Cups of water adding salt
Add the chopped pappaya and boil for 4 to 5 minutes and drain off the water
To sugar add 1.5 cups of water and let it boil
Once it starts to boil add pappaya and cook until the sugar syrup reaches one string consistency
Add vanila essence and switch off the flame
Divide to bowls and add food colors as needed
Let it sit for 1 day
Next day drain off excess syrup if any and let it dry on a paper towel or dry cotton cloth
Store refrigerated in air tight container and use as needed
പച്ച പപ്പായ (തൊലി കളഞ്ഞ് ചെറിയ ക്യൂബ് ആയി അരിഞ്ഞത്): 250 ഗ്രാം
പഞ്ചസാര: 3/4 കപ്പ്
വാനില എസ്സെൻസ്: 1/2 ടീ സ്പൂൺ
ഉപ്പ്: 1 നുള്ള്
വെള്ളം: 2 കപ്പ്  + 1.5 കപ്പ്
ഫുഡ് കളർ : ആവശ്യമുള്ളതു പോലെ

ഉപ്പ് ചേർത്ത് 2 കപ്പ് വെള്ളം തിളപ്പിക്കുക
അരിഞ്ഞ പപ്പായ ചേർത്ത് 4 മുതൽ 5 മിനിറ്റ് വരെ തിളപ്പിച്ച് വെള്ളം കളയുക
പഞ്ചസാരയിലേക്ക് 1.5 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക
തിളക്കാൻ തുടങ്ങിയാൽ പപ്പായ ചേർത്ത് പഞ്ചസാര സിറപ്പ് ഒരു നൂൽ പരുവം ആവും വരെ തിളപ്പിക്കുക.
വാനില എസ്സെൻസ് ചേർത്ത് തീ ഓഫ് ആക്കുക. 
ചെറിയ ബൗളിലേക്ക് മാറ്റി ഇഷ്ട്ടനുസരണം ഫുഡ് കളർ ചേർക്കുക. 
ഇത് 1 ദിവസം ഇരിക്കട്ടെ. 
ശേഷം അടുത്ത ദിവസം അധിക സിറപ്പ് ഉണ്ടെങ്കിൽ അത് പേപ്പർ ടവലിലോ ഉണങ്ങിയ കോട്ടൺ തുണിയിലോ വെച്ചു ഡ്രൈ ആക്കുക 
എയർ ടൈറ്റ് ആയ പാത്രത്തിൽ ഇട്ട് ഫ്രിഡ്‌ജിൽ വെച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.

Wednesday, 30 September 2020

Easy Dark Chocolate Sauce // ഈസി ഡാർക്ക് ചോക്ലേറ്റ് സോസ്

Use it as a spread or drizzle on cakes or donuts or as you wish..

Cocoa Powder: 1/4 Cup
Powdered Sugar: 1/2 Cup
Milk: 3/4 Cup
Maida / All Purpose Flour: 1 Tea Spoon
Vanilla Essence: 1 Tea Spoon
Butter: 1 Table spoon

Mix cocoa powder, powdered sugar milk and  flour well. Make sure there are no lumps 
Then put it on low heat and cook. 
Once it is thickened well turn off the heat and add the vanilla essence and butter.
Let it cool well and then you can bottle it and refrigerate and use as needed 
കോകോ പൗഡർ: 1/4 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
പാൽ :3/4 കപ്പ്
മൈദ: 1 ടീ സ്പൂണ്
വാനില എസ്സെൻസ് : 1 ടീ സ്പൂണ്
ബട്ടർ : 1 ടേബിൾ സ്പൂണ്

കോകോ പൗഡർ, പൊടിച്ച പഞ്ചസാര, പാൽ മൈദ എന്നിവ നന്നായി യോജിപ്പിക്കുക.. മൈദ കട്ട പിടിച്ച് കിടക്കരുത്‌. 
ശേഷം ചെറിയ തീയിൽ വെച്ച് കുറുക്കി എടുക്കുക. പാകത്തിന് കുറുകുമ്പോൾ
 തീ ഓഫ് ആക്കി വാനില എസ്സെൻസ്, ബട്ടർ എന്നിവ ചേർത്തിളക്കുക. 
ചൂട് മാറിയ ശേഷം കുപ്പിയിൽ ആക്കാം. ഫ്രിഡ്ജിൽ വെച്ച് 
ആവശ്യാനുസരണം ഉപയോഗിക്കാം

Chocolate Cake With Pastry Cream Filling // ചോക്ലേറ്റ് കേക്ക് വിത്ത്‌ പേസ്ട്രി ക്രീം

Easy frosting / filling recipe for Cakes, Cup Cakes, Pastries...

For Chocolate Cake Recipe Click Here

For Making Pastry Cream 

Milk: 2 cups
Milk powder: 2 Table Spoon
Eggs: 1
Sugar: 1/2 cup
Butter: 1/2 Cup
Corn Flour: 3 Table Spoon
Vanilla Essence: 1 Tea Spoon

Mix milk powder in milk and heat over low heat
Mix egg and sugar and beat well
Mix corn flour and vanilla essence to this and combine well. 
Now add a little hot milk to it and stir well
When the rest of the milk starts to boil, reduce the heat well, add the egg, sugar and corn flour mix and mix well.
In five minutes it will be thick. Then turn off the heat, add butter and mix well. Cover the top with cling film (cling film should touch the cream) and keep in the fridge once it cools down. 
Refrigerate for 7 - 8 hours and your pastry cream is ready to use
Add 2 drops of yellow color if desired
ചോക്ലേറ്റ് കേക്ക് റെസിപിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

പേസ്ട്രി ക്രീം ഉണ്ടാക്കാൻ 

പാൽ : 2 കപ്പ്
പാൽപ്പൊടി : 2 ടേബിൾ സ്പൂണ്
മുട്ട : 1
പഞ്ചസാര: 1/2 കപ്പ്
ബട്ടർ: 1/2 കപ്പ്
കോൺ ഫ്ലവർ : 3 ടേബിൾ സ്പൂണ്
വാനില എസ്സെൻസ് : 1 ടീ സ്പൂണ്

പാലിൽ പാൽപ്പൊടി മിക്സ് ചെയ്തു ചെറിയ തീയിൽ ചൂടാക്കാൻ വെക്കുക
മുട്ടയും പഞ്ചസാരയും ചേർത്തു നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് corn flour, വാനില എസ്സെൻസ് എന്നിവ നന്നായി ഇളക്കുക.  ഇതിലേക്ക് ചെറിയ ചൂടുള്ള പാൽ അല്പം ചേർക്കുക
നന്നായി ഇളക്കി എടുക്കുക
ഇനി ബാക്കി പാൽ തിളച്ചു തുടങ്ങുമ്പോൾ തീ നന്നായി കുറച്ചു വെച്ച് മുട്ട , പഞ്ചസാര corn flour മിക്സ് ചേർത്ത് കൈ വിടാതെ ഇളക്കുക. 
ഒരു 5 മിനിറ്റ് ആകുമ്പോൾ നന്നായി കുറുകി കിട്ടും. ശേഷം തീ ഓഫ് ആക്കി ബട്ടർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാട കെട്ടാതിരിക്കാൻ മുകളിൽ cling film കൊണ്ട് കവർ ചെയ്തു (cling film ക്രീമിൽ തൊട്ടിരിക്കുന്ന രീതിയിൽ വെക്കണം) ചൂട് മാറിയാൽ ഫ്രിഡ്ജിൽ വെക്കാം. ഒരു 7 - 8 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു നന്നായി തണുപ്പിച്ചാൽ പേസ്ട്രി ക്രീം റെഡി.. 
വേണമെങ്കിൽ ഒരു 2 തുള്ളി മഞ്ഞ കളർ ചേർക്കാം.

Thursday, 24 September 2020

Homemade Rainbow Sprinkles for Cake / Cup Cake Decoration // ഹോംമൈഡ് റെയിൻബോ സ്പ്രിങ്ക്ൾ ഫോർ കേക്ക് / കപ്പ് കേക്ക് ഡെക്കറേഷൻ

Make your own sprinkles for cake decoration!!!

Sugar: 1 Cup 

Corn Flour: 1 Table Spoon
Vanilla Essence: 1/2 Teaspoon
Egg whites: 1 egg
Lemon juice: 1/2 Teaspoon
Food color: 2 Drops each

Finely grind the sugar and strain it
Add corn flour and mix well
Add vanilla essence, egg white and lemon juice and mix well
Divide into as many color sprinkles you want to make 
Add each color, mix well, put in a piping bag, cut the ends slightly and pipe them lengthwise into butter paper. 
After drying for 4 - 5 hours of drying you can slightly break it with your hands 
Mix all the color sprinkles and put in an airtight bottle and refrigerate .. Can be used to decorate cake / cupcake as required ..
I made red, blue, green, orange, yellow and some chocolate sprinkles here.
Add  little cocoa powder to the mix to make chocolate sprinkles.
പഞ്ചസാര : 1കപ്പ്
കോൺ ഫ്ലവർ : 1 ടേബിൾ സ്പൂണ്
വാനില എസ്സെൻസ്: 1/2 ടീ സ്പൂണ്
മുട്ടയുടെ വെള്ള: 1 മുട്ടയുടെ
നാരങ്ങ നീര് : 1/2 ടീ സ്പൂണ്
ഫുഡ് കളർ : 2 തുള്ളി വീതം

പഞ്ചസാര നന്നായി പൊടിച്ചു അരിച്ചെടുക്കുക
ഇതിലേക്ക് കോൺ ഫ്ലവർ ചേർത്ത് നന്നായി മിക്സ് ചെയ്യുക
വാനില എസ്സെൻസ്, മുട്ടയുടെ വെള്ള, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഇനി എത്ര കളർ സ്പ്രിൻകിൽസ് ഉണ്ടാക്കുന്നോ അത്രയും ആയി ഭാഗിക്കുക.. 
ഓരോ കളർ ചേർത്ത് നന്നായി ഇളക്കി പൈപ്പിങ് ബാഗിൽ ഇട്ട് അറ്റം ചെറുതായി കട്ട് ചെയ്ത് ബട്ടർ പേപ്പറിലേക്ക് നീളത്തിൽ പൈപ്പ് ചെയ്യുക. 
ഒരു 4 - 5 മണിക്കൂർ ഉണങ്ങിയ ശേഷം പൊട്ടിച്ചെടുക്കാം..
എല്ലാ കളർ സ്പ്രിൻകിൽസ് കൂടി മിക്സ് ചെയ്ത് എയർ ടൈറ്റ് ആയ ഒരു കുപ്പിയിൽ ഇട്ട് ഫ്രിജിൽ വെക്കാം.. ആവശ്യനുസരണം കേക്ക്/ കപ്പ് കേക്ക് എന്നിവ അലങ്കരിക്കാൻ ഉപയോഗിക്കാം..
ഞാൻ ഇവിടെ റെഡ്,ബ്ലൂ,ഗ്രീൻ,ഓറഞ്ച്, യെല്ലോ പിന്നെ കുറച്ചു ചോക്ലേറ്റ് സ്പ്രിൻകിൽസ് ആണ് ഉണ്ടാക്കിയത്..
ചോക്ലേറ്റ് സ്പ്രിൻകിൽസ് ഉണ്ടാക്കാൻ മിക്സിൽ അൽപ്പം കോകോ പൊടി ചേർത്തു..