Showing posts with label Diwali Sweet. Show all posts
Showing posts with label Diwali Sweet. Show all posts

Tuesday, 2 November 2021

Milk Peda / പാൽ പേട

Diwali Sweet Recipe..


Full Fat Milk 1.5 Liters
Sugar 4 5 Table Spoon
Cardamom Powder 14 Tea Spoon

To a heavy bottom pan pour milk and let it boil in medium flame until it thickens. In-between scrape the sides of the pan and add it to the milk.
Once it thickens add sugar and cardamom powder and cook until the mixture is dried out.
Let it cool for some time and roll out small balls out of the mixture
Design as per your wish.
**Makes 16 Peda

ഫുൾ ഫാറ്റ് മിൽക്ക് : 1.5 ലിറ്റർ
പഞ്ചസാര : 4 - 5 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ ഒഴിച്ചു മീഡിയം തീയിൽ ഇട്ട് കുറുക്കി എടുക്കുക. 
ഇടക്ക് സൈഡ് ഒക്കെ ഇളക്കി പാട വടിച്ചു പാലിലേക്ക് ചേർക്കണം. 
കുറുകി വറ്റി വരുമ്പോൾ പഞ്ചസാര, ഏലയ്ക്ക പൊടി ചേർത്തിളക്കി വീണ്ടും വറ്റിച്ചു ഡ്രൈ ആക്കി എടുക്കുക
തീ ഓഫ് ആക്കി ഒന്ന് ചൂട് മാറിയാൽ ഉരുട്ടി എടുക്കുക
ഇഷ്ട്ടം ഉള്ള ഡിസൈൻ കൊടുക്കുക

Monday, 1 November 2021

Chum Chum / ചം ചം

Advance Diwali Wishes to all.. Let's Celebrate this Diwali with a famous Bengali Sweet Recipe... 

For video recipe please visit FB Page

Full Fat Milk : 2 Liters
Vinegar : 4 Table Spoon
Water : 1/4 Cup

Mix together vinegar and water and keep aside. 
Boil milk. Once the milk is about to boil add vinegar water mix and curdle the milk
Drain the curdled milk in a muslin cloth.
Add cold water and wash the paneer well
Squeeze off the water and tie the cloth and hang it for 30 minutes. 

Sugar : 3 Cups
Water : 3 Liters
Cardamom : 3 - 4

To a wide kadai add sugar water and cardamom and let it boil.

After 30 minutes remove the paneer to a plate and knead wellTake small portions and roll it to a cylindrical shape.
Make all the rolls and keep aside
Once the sugar syrup starts to boil well and the rolls one by one and cover and cook on high flame for 15 minutes
Switch off the flame and let it cool well

For Filling

Ghee : 1 Table Spoon
Milk : 1/2 Cup
Milk Powder : 1 Cup
Sugar : 3 Tea Spoon
Saffron : 1 Pinch

Take 3 - 4 table spoon of milk and soak the saffron and keep aside
To a kadai add ghee, milk, milk powder and sugar. 
Mix well and cook in low flame until it thickens
Add saffron milk and combine and cook until it's dry
Switch off the flame and keep aside

For Decoration
Dessicated Coconut
Nuts
Cherry

Once the rolls are cooled well remove it from the syrup and gently squeeze it to remove the extra syrup
Use a knife and gently put a slit . Make sure you don't slice the entire roll. Do the same with all rolls. 
Now fill the milk powder mixture in each roll.
Coat each roll in dessicated coconut and decorate with a cherry and some chopped nuts. 
Keep in fridge for some time and then serve. 
**Makes 12 pieces
ഫുൾ ഫാറ്റ് പാൽ : 2 ലിറ്റർ
വിനാഗിരി : 4 ടേബിൾ സ്പൂൺ
വെള്ളം : 1/4 കപ്പ്

വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത് വയ്ക്കുക.
പാൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ വിനാഗിരി വെള്ളം ചേർത്ത് പാലിൽ പിരിക്കുക. 
മസ്‌ലിൻ തുണിയിൽ പിരിഞ്ഞ പാൽ ഒഴിച്ചു അരിച്ചെടുക്കുക. 
തണുത്ത വെള്ളം ചേർത്ത് പനീർ നന്നായി കഴുകുക. 
വെള്ളം പിഴിഞ്ഞ് കളഞ്ഞ് തുണി കെട്ടി 30 മിനിറ്റ് തൂക്കിയിടുക.

പഞ്ചസാര : 3 കപ്പ്
വെള്ളം: 3 ലിറ്റർ
ഏലയ്ക്ക : 3 - 4

ഒരു വലിയ കടായിയിൽ പഞ്ചസാരയും വെള്ളവും ഏലക്കയും ചേർത്ത് തിളപ്പിക്കുക.

30 മിനിറ്റിനു ശേഷം പനീർ ഒരു പ്ലേറ്റിലേക്ക് മാറ്റി നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകൾ എടുത്ത് കുറച്ചു നീളത്തിൽ ഉരുട്ടുക.
എല്ലാ റോളുകളും ഉണ്ടാക്കി മാറ്റി വയ്ക്കുക
പഞ്ചസാര പാനി നന്നായി വെട്ടി തിളച്ചു തുടങ്ങി റോളുകൾ ഓരോന്നായി ചേർത്തു മൂടി വെച്ചു 15 മിനിറ്റ് ഹൈ ഫ്ലെമിൽ വേവിക്കുക.
തീ ഓഫ് ചെയ്ത് നന്നായി തണുക്കാൻ വെക്കുക. 

ഫില്ലിംഗ് ഉണ്ടാക്കാൻ

നെയ്യ് : 1 ടേബിൾ സ്പൂൺ
പാൽ : 1/2 കപ്പ്
പാൽപ്പൊടി : 1 കപ്പ്
പഞ്ചസാര : 3 ടീ സ്പൂൺ
കുങ്കുമപ്പൂവ് : 1 നുള്ള്

3-4 ടേബിൾസ്പൂൺ പാൽ എടുത്ത് കുങ്കുമപ്പൂ ഇട്ട് വയ്ക്കുക. 
ഒരു കടായിയിൽ നെയ്യ്, പാൽ, പാൽപ്പൊടി, പഞ്ചസാര എന്നിവ ചേർക്കുക.
നന്നായി ഇളക്കി കട്ടിയാകുന്നത് വരെ ചെറിയ തീയിൽ ഇട്ട് ഇളക്കി കൊടുക്കുക.
കുങ്കുമപ്പൂവ് പാൽ ചേർത്ത് യോജിപ്പിച്ച് നല്ല ഡ്രൈ ആകും വരെ ഇളക്കി എടുക്കുക.
തീ ഓഫ് ചെയ്ത് മാറ്റി വെക്കുക

ഡെക്കോറേറ്റ് ചെയ്യാൻ

ഡെസിക്കേറ്റഡ് കോക്കനട്ട്
നട്‌സ്
ചെറി

റോളുകൾ നന്നായി തണുത്തു കഴിഞ്ഞാൽ സിറപ്പിൽ നിന്ന് എടുക്കുക. ചെറുതായി ഒന്ന് അമർത്തി കൂടുതൽ ഉള്ള സിറപ്പ് കളയുക.
ഒരു കത്തി ഉപയോഗിച്ച് ശ്രദ്ധിച്ചു നടുവിൽ ഒന്ന് വരഞ്ഞു എടുക്കുക. റോൾ 2 കഷ്ണം ആയി മുറിഞ്ഞു പോകരുത്. എല്ലാ റോളുകളിലും ഇത് പോലെ ചെയ്യുക.
ഇനി ഓരോ റോളിലും പാൽപ്പൊടി മിക്സ് നിറയ്ക്കുക.
ഓരോ റോളും ഡെസിക്കേറ്റഡ് കോകോനട്ടിൽ റോൾ ചെയ്യുക. ശേഷം ചെറിയും കുറച്ച് അരിഞ്ഞ അണ്ടിപ്പരിപ്പും കൊണ്ട് അലങ്കരിക്കുക.
ഒന്ന് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം. 

Wednesday, 28 July 2021

Wheat Flour Laddu

Easy Recipe..

Whole Wheat Flour : 1 Cup
Ghee : Half Cup
Powdered Jaggery : Half Cup (or Sugar)
Chopped Nuts : A Handful
Scrapped Coconut : A Handful (Optional)
Cardamom Powder : Half Teaspoon

Dry roast coconut and nuts separately  and keep aside .
Roast wheat flour in ghee on low flame for 7 to 8 minutes until you get a nice roasted aroma. 
Switch off the flame and let it cool well
Add all other ingredients and combine well and roll out the laddu. 
ഗോതമ്പ് പൊടി : 1 കപ്പ്
നെയ്യ്‌ : അര കപ്പ്
പൊടിച്ച ശർക്കര : അര കപ്പ് (അല്ലെങ്കിൽ പഞ്ചസാര ചേർക്കാം)
നുറുക്കിയ നട്‌സ് : ഒരു കൈ പിടി
തേങ്ങ ചിരവിയത് : ഒരു കൈ പിടി (ഓപ്ഷണൽ)
ഏലയ്ക്ക പൊടി :  അര ടീ സ്പൂണ്

നുറുക്കിയ നട്‌സും തേങ്ങയും വേറെ വേറെ ആയി ഒന്ന് റോസ്റ്റ് ചെയ്തു വെക്കുക
നെയ്യ്‌ ചേർത്തു ഗോതമ്പ് പൊടി ചെറിയ തീയിൽ റോസ്റ്റ് ചെയ്യുക. നല്ല റോസ്റ്റ് ആയ മണം വരും. ഒരു 7 - 8 മിനിറ്റ്
ശേഷം ഓഫ് ആക്കി തണയാൻ വെക്കുക
ശേഷം ബാക്കി ചേരുവകൾ ചേർത്തു നന്നായി മിക്സ് ചെയ്ത് ഉരുട്ടി എടുക്കാം. 

Tuesday, 27 July 2021

Besan Laddu / ബേസൻ ലഡ്ഡു

Another Sweet Recipe...

Ghee : 7 Table Spoon
Gram Flour / Besan : 1.5 Cup
Powdered Sugar : 3/4 th Cup
Cardamom Powder : 1/2 Tea Spoon
Cashewnuts / Almonds / Pista : A Handful 

Roast gram flour and ghee in low flame until it changes to light to dark brown in color. 
Never stop stirring as it might get burnt
Switch off the flame and let it cool well
Add powdered sugar, cardamom powder and chopped nuts and mix well.
Roll out small balls out of the mixture and garnish with nuts and serve 
Makes 8 Laddu

നെയ്യ്‌ : 7 ടേബിൾ സ്പൂൺ
കടല പൊടി : 1.5 കപ്പ്
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
അണ്ടിപ്പരിപ്പ് / ബദാം / പിസ്ത : ഒരു കൈ പിടി

നെയ്യിൽ കടലപ്പൊടി ചേർത്തു ചെറിയ തീയിൽ ഇട്ട് ബ്രൗണ് കളർ ആവും വരെ കൈ എടുക്കാതെ വറുക്കുക. ശേഷം ഓഫ് ആക്കി തണുക്കാൻ വെക്കുക. 
ഇളക്കുന്നത് നിർത്തരുത്. പെട്ടെന്ന് അടിയിൽ പിടിച്ചു പോകും. 
നന്നായി തണുത്തു കഴിഞ്ഞു പൊടിച്ച പഞ്ചസാര, ഏലയ്ക്ക പൊടി, അരിഞ്ഞ നട്‌സ് ചേർത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകൾ ആക്കി ഉരുട്ടി എടുത്തു നട്‌സ് വെച്ചു അലങ്കരിച്ചു സെർവ് ചെയ്യാം. 
Makes 8 Laddu

Sunday, 25 July 2021

Besan Burfi / ബേസൻ ബർഫീ

 Let's make something Sweet...


Ghee : 1/4 Cup
Gram Flour / Besan : 1 Cup
Rava : 2 Table Spoon
Sugar :  1/2 Cup
Water : 1/4 Cup
Cardamom Powder : 1/2 Tea Spoon
Cashewnuts / Almonds / Pista : A Handful 

Roast gram flour and rava in ghee in low flame until it changes to light to dark brown in color. 
Never stop stirring as it might get burnt
Switch off the flame and keep aside.
Mix sugar, water and cardamom powder and boil until one string consistency. 
To this add gramflour mix and combine well. Saute in low flame until thickens .  Add chopped nuts and mix well and switch off the flame. 
Transfer to a greased tin and level well. 
Can sprinkle little nuts on top too. 
Once cooled cut and serve. 


നെയ്യ്‌ : 1/4 കപ്പ്
കടല പൊടി : 1 കപ്പ്
റവ : 2 ടേബിൾ സ്പൂൺ
പഞ്ചസാര : 1/2 കപ്പ്
വെള്ളം : 1/4 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
അണ്ടിപ്പരിപ്പ് / ബദാം / പിസ്ത : കുറച്ചു

നെയ്യിൽ കടലപ്പൊടി, റവ ചേർത്തു ചെറിയ തീയിൽ ഇട്ട് ബ്രൗണ് കളർ ആവും വരെ കൈ എടുക്കാതെ വറുക്കുക. ശേഷം ഓഫ് ആക്കി തണുക്കാൻ വെക്കുക. 
ഇളക്കുന്നത് നിർത്തരുത്. പെട്ടെന്ന് അടിയിൽ പിടിച്ചു പോകും.  
പഞ്ചസാര, ഏലയ്ക്ക പൊടി, വെള്ളം ചേർത്തു തിളപ്പിച്ചു ഒരു നൂൽ പരുവം ആക്കുക. 
ഇതിലേക്ക് കടല മാവ് മിക്സ് ചേർത്തിളക്കുക.
ചെറിയ തീയിൽ കട്ടി ആകും വരെ ഇളക്കുക. 
ശേഷം അരിഞ്ഞ നട്‌സ് ചേർത്തു നന്നായി യോജിപ്പിച്ചു നെയ്യ്‌ തടവിയ പാത്രത്തിലേക്ക് മാറ്റി തണുത്തു കഴിഞ്ഞു മുറിക്കാം. മുകളിലും കുറച്ചു നട്‌സ് വേണമെങ്കിൽ വിതറാം. 

Saturday, 21 November 2020

Mysore Pak (Crunchy - Porous Texture)

For the Sweet lovers out there.... 

Recipe of Ghee Mysore Pak (Soft Type) is here

Recipe of Mysore Pak made in microwave is here



Basen / Gram Flour : 1 Cup
Sugar : 1.5 Cup
Water :3/4 Cup
Ghee : 3/4 Cup
Oil :3/4 Cup
Salt :1 Pinch
Cardamom Powder :1/4 Tea Spoon
Yellow Food Color : 1 Drop Optional 

Prepare a tin by spreading some ghee/oil and keep aside 
Roast gram flour in low flame for 5 minutes and sift it and keep aside
Mix ghee and oil together and let it heat on medium flame. 
Mix water, sugar, food color, salt and cardamom powder
Let it boil until it reaches one string consistency
Once it reaches the correct consistency add besan in batches and mix without lumps
Stir for 5 minutes in medium flame
Add a laddle full of ghee mix and combine
Now after 2 -3 minutes of stirring the ghee mix will be completely absorbed
Again and a laddle full of ghee mix and combine
Repeat the process until the mixture doesn't absorb the ghee mix. 
By the time the mixture will be frothy 
Switch off the flame and transfer it to the prepared tin .
Slightly level the top. Do not put too much pressure while you level the top. 
Let it rest for 5 minutes and then use a knife and put markings on the mysorepak
Now let it cool well and cut
Makes Approximately 750gms of Mysore Pak



കടലമാവ് : 1 കപ്പ്
പഞ്ചസാര : 1.5 കപ്പ്
വെള്ളം:  3/4 കപ്പ്
നെയ്യ്‌ : 3/4 കപ്പ്
ഓയിൽ : 3/4 കപ്പ്
ഉപ്പ് : 1 നുള്ള്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
മഞ്ഞ ഫുഡ് കളർ : 1 തുള്ളി നിർബന്ധമില്ല

ഒരു ടിൻ നെയ്യ്‌ / ഓയിൽ പുരട്ടി വെക്കുക
കടലമാവ് 5 മിനിറ്റ് മീഡിയം തീയിൽ വറുത്തെടുക്കുക. ശേഷം അരിച്ചു വെക്കുക
നെയ്യും ഓയിലും മിക്സ് ചെയ്ത് മീഡിയം തീയിൽ ചൂടാവൻ വെക്കുക
വെള്ളം, പഞ്ചസാര, ഫുഡ് കളർ, ഉപ്പ്, ഏലയ്ക്ക പൊടി എന്നിവ ചേർത്തിളക്കി ഒരു നൂൽ പരുവം ആകും വരെ തിളപ്പിക്കുക
നൂൽ പരുവം ആയാൽ കടലമാവ് കുറച്ചു കുറച്ചായി ചേർത്തു കട്ട ഇല്ലാതെ മിക്സ് ചെയ്യുക
5 മിനിറ്റ് മീഡിയം ഫ്ലെമിൽ ഇളക്കുക
ഇനി ഒരു തവി നെയ്യ്‌ ഓയിൽ മിക്സ് ചേർക്കുക
ഒരു 2 - 3 മിനിറ്റ് ഇളക്കി കഴിയുമ്പോൾ നെയ്യ്‌ മിക്സ് മുഴൻ യോജിച്ചു കഴിയും
വീണ്ടും 1 തവി നെയ്യ്‌ മിക്സ് ചേർക്കുക
ഇത് പോലെ ഓരോ തവി വീതം നെയ്യ്‌ മിക്സ് ചേർത്തു കൊടുത്തു ഇളക്കി കൊണ്ടേ ഇരിക്കുക
കുറച്ചു കഴിയുമ്പോ നെയ്യ്‌ മിക്സ് മാവിൽ മിക്സ് ആകാതെ വരും. നന്നായി പതഞ്ഞു വന്നിട്ടുണ്ടാകും. 
ഈ സമയം തീ ഓഫ് ആക്കി ടിന്നിലേക്ക് മാറ്റുക
ഒരു 5 മിനിറ്റ് കഴിഞ്ഞു കത്തി ഉപയോഗിച്ച് മാർക് ചെയ്യുക
നന്നായി ചൂട് മാറിയ ശേഷം കട്ട് ചെയ്യുക

Tuesday, 17 November 2020

Soan Pappadi // സോൻ പാപ്പടി

Planning to try this for a long time....

Sugar :1 Cup
Besan / Gram Flour : 1 Cup
Maida : 1/2 Cup
Ghee :1/2 Cup
Cardamom Powder :1/2 Tea Spoon
Water :1/2 Cup
Lime Juice :1 Tea Spoon
Nuts : For Garnish

Heat ghee in a kadai and add besan  and maida 
Saute in low flame for 15 minutes
It will become frothy and should slightly change color
Now switch off the flame and add cardamom powder and mix
Boil sugar, water and lime juice until it becomes light brown in color
Pour the sugar to a greased plate or butter paper
Sugar syrup will be very hot , so use a spoon and keep stirring the sugar syrup until it cools a bit and you can touch using your hands
If the syrup is poured on a butter paper you can fold the butter paper from 4 sides towards inside and mix the sugar syrup
Once the syrup becomes slightly cooled and you can touch with your hands start stretching the sugar and make it a circle 
Once the circle is big make do as you write an 8 and fold again and stretch
Now start adding the besan mix to the stretched sugar and again pull and stretch
Add besan mix in batches and continue the same process
At the end it will become like thread 
Place it to a greased tray and sprinkle chopped nuts on top
Refrigerate for some time a cut and serve

പഞ്ചസാര : 1 കപ്പ്
കടല മാവ് :1 കപ്പ്
മൈദ :1/2 കപ്പ്
നെയ്യ്‌ :1/2 കപ്പ്
ഏലയ്ക്ക പൊടി :1/2 ടീ സ്പൂണ്
വെള്ളം :1/2 കപ്പ്
നാരങ്ങാ നീര് :1 ടീ സ്പൂണ്
നട്‌സ് : കുറച്ച് 

ഒരു കടായിയിൽ നെയ്യ്‌ ചൂടാക്കുക
കടല മാവും, മൈദയും ചേർക്കുക
ചെറിയ തീയിൽ ഇട്ട് ഒരു 15 മിനിറ്റ് റോസ്റ്റ് ചെയ്യുക
നന്നായി പതഞ്ഞു ചെറുതായി കളർ മാറി വരണം
ശേഷം തീ ഓഫ് ആക്കി ഏലയ്ക്ക പൊടി ചേർത്ത് തീ ഓഫ് ആക്കുക
പഞ്ചസാരയും, വെള്ളവും നാരങ്ങാ നീരും ചേർത്തു ചെറിയ തീയിൽ തിളപ്പിക്കുക
ചെറുതായി ബ്രൗൻ കളർ ആകുമ്പോൾ തീ ഓഫ് ആക്കി നെയ്യ്‌ തടവിയ ഒരു പ്ലേറ്റിലേക്ക് മാറ്റുക
അല്ലെങ്കിൽ നെയ്യ്‌ തടവിയ ബട്ടർ പേപ്പറിൽ ഒഴിക്കുക
പഞ്ചസാര സിറപ്പ് നല്ല ചൂട് ആയിരിക്കും . അത് കൊണ്ട്  ഒരു സ്പൂണ് ഉപയോഗിച്ച് എല്ലാ ഭാഗത്ത് നിന്നും ഇളക്കുക
കൈ കൊണ്ട് എടുക്കാൻ ആവുന്ന വരെ ഇത് പോലെ ചെയ്യുക
ഇനി  നീളത്തിൽ വലിച്ചു നീട്ടി രണ്ട് അറ്റവും ഒട്ടിച്ചു വട്ടത്തിലാക്കുക
ഇനി 8 പോലെയാക്കി വീണ്ടും  വട്ടത്തിലാക്കുക. 
ശേഷം ഇതിലേക്ക് കുറച്ചു കുറച്ചു മാവ് ഇട്ട് കൊടുത്തു വലിച്ചു നീട്ടുക
വീണ്ടും വട്ടം കുറച്ചു വലുതാകുമ്പോൾ 8 പോലെ ആക്കി വീണ്ടും മാവ് തേച്ചു വലിക്കുക. 
മാവ് തീരും വരെ ഇത് പോലെ ചെയ്യുക
അവസാനം നൂൽ പോലെ ആകും. 
നെയ്യ്‌ തടവിയ ഒരു ട്രേയിൽ വെച്ച് നട്‌സ് മുകളിൽ ഇട്ട് കൊടുക്കുക
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച ശേഷം മുറിക്കാം

Friday, 13 November 2020

Ghee Mysore Pak / നെയ്യ്‌ മൈസൂർ പാക്ക്

Diwali Special Recipe..

Besan / Gram Flour : 1 Cup
Sugar : 1 Cup
Ghee : 1 Cup
Water : 1/2 Cup
Cardamom Powder : 1/4 Tea Spoon
Salt : 1 Pinch

**For those who don't like the over smell of ghee can use 3/4th Cup of ghee and 1/4 Cup Sunflower Oil

Dry roast the basen in low flame for 10 minutes and keep aside
Mix sugar and water and let it boil in medium flame until it reaches one string consistency
Warm the ghee and add half of it to roasted basen and mix well 
Once the sugar syrup reaches one string consistency add basen mix and cardamom powder and combine well
Flame should be very low and don't stop stirring
Add the balance half cup ghee in 3 batches and cook for 5 to 6 minutes 
Transfer it to a greased tin and let it cool for atleast half an hour
Then cut and serve 
**Makes Approximately 450gm of Mysore Pak
കടലപ്പൊടി : 1കപ്പ്
പഞ്ചസാര : 1 കപ്പ്
നെയ്യ്‌ : 1 കപ്പ്
വെള്ളം : 1/2 കപ്പ്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്

**നെയ്യ്‌ മണം കൂടുതൽ ഇഷ്ടമില്ലെങ്കിൽ 3/4 കപ്പ് നെയ്യും 1/4 കപ്പ് സണ്ഫ്ലവർ ഓയിൽ എടുക്കാം. 

കടലപൊടി ചെറിയ തീയിൽ ഇട്ട് 10 മിനിറ്റ് നന്നായി വറുത്തെടുക്കുക
പഞ്ചസാരയും വെള്ളവും മിക്സ് ചെയ്ത് മീഡിയം തീയിൽ ഒരു നൂൽ പരുവം ആകും വരെ തിളപ്പിക്കുക. 
നെയ്യ്‌ ചെറുതായി ഒന്ന് ചൂടാക്കി പകുതി വറുത്തു വെച്ച കടലപൊടിയിൽ ചേർത്തിളക്കുക
പഞ്ചസാര പാവ് തയ്യാറായാൽ കടലപൊടി മിക്‌സും ഏലയ്ക്ക പൊടിയും ചേർത്തു നന്നായി ഇളക്കുക
തീ ഏറ്റവും കുറച്ചു വെക്കണം. കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
ബാക്കി ഉള്ള അര കപ്പ് നെയ്യ്‌ 3 തവണ ആയി ചേർത്തു കൊടുത്തു 5 - 6 മിനിറ്റ് കുക്ക് ചെയ്യുക
ശേഷം നെയ്യ്‌ തടവിയ ഒരു ടിന്നിലേക്ക് മാറ്റി അര മണിക്കൂർ തണുക്കാൻ വെക്കുക
ശേഷം മുറിച്ചെടുക്കാം. 
**450 ഗ്രാം മൈസൂർ പാക്ക് കിട്ടും

Jangiri / Imarti.. ജാൻങ്കിരി / ഇമർത്തി

Happy Diwali...

Urad Dal : 1 Cup
Sugar : 2 Cup
Cardamom : 2 pods
Rose Water : 1 Table Spoon
Lime Juice : 1 Tea Spoon
Orange Red Color : As Needed
Corn Flour : 2 Table Spoon
Salt : 1 Pinch
Water 

Wash and soak the urad Dal for 4 to 5 hours
Grind it to a fine paste adding very little water 
To this add little food color, corn flour and salt and beat well using your hands 
Add 1 cup of water to sugar and make a thick syrup
Add food color , cardamom , rose water and lime juice and switch off the flame
Heat oil in a wide pan. Oil should be medium hot only. Else you won't be able to squeeze the batter in shape. 
Fill the batter in a piping bag or zip lock cover and squeeze it to medium hot oil and fry
Add the fried Jangiri to sugar syrup
Make sure the syrup us warm
ഉഴുന്ന് പരിപ്പ് : 1 കപ്പ്
പഞ്ചസാര : 2 കപ്പ്
ഏലയ്ക്ക : 2
റോസ് വാട്ടർ : 1 ടേബിൾ സ്പൂണ്
നാരങ്ങ നീര് : 1 ടീ സ്പൂണ്
ഓറഞ്ച് റെഡ് കളർ : ആവശ്യാനുസരണം
കോണ്ഫ്‌ളാർ : 2 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്
വെള്ളം

ഉഴുന്ന് കഴുകി 4 - 5 മണിക്കൂർ കുതിർത്തു വെക്കുക
ശേഷം വളരെ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക
ഇതിലേക്ക് കുറച്ചു ഫുഡ് കളർ, കോണ്ഫ്‌ളാർ, ഉപ്പ് എന്നിവ ചേർത്ത് കൈ വെച്ച് നന്നായി ബീറ്റ് ചെയ്യുക
പഞ്ചസാരയിൽ 1 കപ്പ് വെള്ളം ചേർത്ത് കട്ടി ഉള്ള സിറപ്പ് തയ്യാറാക്കുക
ഇതിലേക്ക് ഫുഡ് കളർ, ഏലയ്ക്ക, റോസ് വാട്ടർ, നാരങ്ങ നീര് എന്നിവ ചേർത്ത് തീ ഓഫ് ആക്കുക
എണ്ണ കുറച്ചു പരന്ന പാത്രത്തിൽ ചൂടാവൻ വെക്കുക
ഓയിൽ ഒരുപാട് ചൂടാവരുത്. ചെറിയ ചൂട് മതി. അല്ലെങ്കിൽ ജാൻങ്കിരി ഷേപ്പിൽ പിഴിയാൻ പറ്റില്ല
മാവ് പൈപ്പിങ് ബാഗിലോ സിപ് ലോക്ക് കവേറിലോ നിറച്ച് എണ്ണയിലേക്ക് ചുറ്റിക്കുക
വറുത്തെടുത്തു ചൂടോടെ തന്നെ പഞ്ചസാര സിറപ്പിൽ ഇടുക. പഞ്ചസാര സിറപ്പിനും ചൂട് വേണം. 

Monday, 9 November 2020

Dharwad Peda / ധാർവാഡ് പേട

Diwali Special Recipe...Wishing you all a Very Happy Diwali.....

Milk : 3 Liters + 5 - 6 Table Spoon
Sugar : 10 Table Spoon + For Rolling  
Lime Juice : 4 - 5 Table Spoon
Ghee : 1 Table Spoon
Cardamom Powder: 1/2 Tea Spoon

Boil the milk well and switch off the flame..After 2 to 3 minutes add lime juice and curdle the milk and make paneer
Strain the paneer using a cloth and wash it well and hang it for 10 to 15 minutes
Crumble the paneer and put it in a kadai 
Saute and cook the paneer in medium flame for 10 minutes
After 10 minutes add ghee and again cook for 10 more minutes
Then add 10 table spoon sugar and mix well.
Keep stirring and cook in medium flame
You will start to notice that color slightly changes after 10 minutes
Keep stirring. Once you see it has become golden brown in color reduce the flame to low
You will have to saute  for around 30 to 40minutes until the mixture becomes brown in color
In-between in you feel the mixture is too dry add a table spoon of milk. 
Switch off the flame and let the mixture cool for some time
Then grind the mix in a mixi and put it back to the kadai
Add cardamom powder and 3 to 4 table spoon of milk and mix well
Cook the mixture again for 10 to 15 minutes in low flame until it becomes almost dry
Switch off the flame and let it cool for some time. 
Then roll out the peda into cylindrical shape or as per your wish and coat it with sugar 
Note..
Makes Approximately 470 gm of peda
I made around 19 pedas as in the pic 
Total time taken approximately 1 hour after making paneer

പാൽ : 3 ലിറ്റർ
പഞ്ചസാര : 10 ടേബിൾ സ്പൂണ് + അവസാനം റോൾ ചെയ്യാൻ
ചെറുനാരങ്ങാ നീര് : 4 - 5 ടേബിൾ സ്പൂണ്
നെയ്യ്‌ : 1 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്

പാൽ നന്നായി തിളപ്പിച്ചു തീ ഓഫ് ആക്കുക
2 - 3 മിനിറ്റിനു ശേഷം നാരങ്ങാ നീര് ചേർത്തു പനീർ ഉണ്ടാക്കുക
ശേഷം ഒരു തുണിയിൽ ഒഴിച്ച് അരിച്ചെടുത്ത് പനീർ നന്നായി കഴുകി എടുക്കുക
ഒരു 10 - 15 മിനിറ്റ് തുണി എവിടെ എങ്കിലും തൂക്കി ഇട്ട് വെള്ളം കളയുക
പനീർ നന്നായി ഉടച്ചെടുത്തു പാനിൽ ഇടുക
മീഡിയം തീയിൽ 10 മിനിറ്റ് നന്നായി ഇളക്കി കൊടുത്തു പനീർ വേവിക്കുക
ശേഷം നെയ്യ്‌ ചേർത്തു വീണ്ടും ഒരു 10 മിനിറ്റ് വഴറ്റുക
ഇനി ഇതിലേക്ക് 10 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കിക
മീഡിയം തീയിൽ ഇളക്കി കൊടുത്തു വേവിക്കുക
ഒരു 10 മിനിറ്റ് കഴിയുമ്പോ കളർ ചെറുതായി മാറി തുടങ്ങും
ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കണം
കളർ ഗോൾഡൻ ബ്രൗണ് ആകുമ്പോൾ തീ ലോ ഫ്ളൈമിൽ ആക്കണം
ഒരു 30 - 40 മിനിറ്റ് ആകുമ്പോൾ നല്ല ബ്രൗണ് കളർ ആകും
ഇടക്ക് മിക്സ് ഒരുപാട് ഡ്രൈ ആയി എന്ന് തോന്നുന്നെങ്കിൽ 1 ടേബിൾ സ്പൂണ് പാൽ ചേർത്തു കൊടുക്കണം
തീ ഓഫ് ചെയ്ത് ഒന്ന് തണുത്തു കഴിഞ്ഞു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക
വീണ്ടും പാനിലേക്ക് ഇട്ട് ഏലയ്ക്ക പൊടി, 3 - 4 ടേബിൾ സ്പൂണ് പാലും കൂടെ ചേർത്തിളക്കുക
ഇനി വീണ്ടും ഒരു 10 - 15 മിനിറ്റ് ചെറിയ തീയിൽ വെച്ച്  ഒരുവിധം ഡ്രൈ ആകും വരെ ഇളക്കി കൊടുക്കുക
തീ ഓഫ് ചെയ്ത് ഒന്ന് ചൂട് തണഞ്ഞ ശേഷം ഉരുട്ടി എടുക്കുക. എന്നിട്ട് പഞ്ചസാരയിൽ ഇട്ട് റോൾ ചെയ്യുക
**
ഈ അളവിൽ 470 ഗ്രാം പേട ആണ് കിട്ടിയത്. 
ഫോട്ടോയിൽ കാണുന്ന പോലെ 19 എണ്ണം ആണ് ഞാൻ ഉണ്ടാക്കിയത്
പനീർ ഉണ്ടാക്കി കഴിഞ്ഞ് ഏകദേശം 1 മണിക്കൂർ എടുത്തു.

Thursday, 1 October 2020

Balushahi / Badusha // ബാലൂഷാഹി // ബാദുഷ

Love this.....

Maida: 1.5 Cups
Baking Soda: 1 pinch
Ghee:1/4 cup
Salt: 1 Pinch
Water: 5 - 6 Table Spoon

For sugar syrup
Sugar: 1 Cup
Water: 1/2 Cup
Cardamom powder: 1 Pinch
Saffron: Add 1 pinch if you have. Or you can add a pinch of orange food coloring
Lemon juice: 4 drops

Add salt, baking soda and ghee to the dough and rub well. Add some water and mix well. Do not knead the chapati like flour .. It is enough to get the whole dough together .. Do not knead the dough .. 
Now pull the dough with you hands well. this makes the badushas flaky. 
Then combine everything together and make small balls, slightly press and put a hole in the middle with your finger.
Get all the badusha ready like this.
Add water to the sugar and bring to a boil.
Add cardamom powder and saffron flower. When it starts to thicken slightly, add lemon juice and turn it off.
Heat oil in a big saucepan. Oil needs to be on very low flame and slightly hot only. Put a small piece of flour in the oil. It should take some time to rise .. If it rises suddenly it means that the oil is hot .. (Badusha needs more oil to fry. so add oil accordingly.. Badusha needs to be  completely immersed in oil while frying)
Put the badusha in a slightly hot oil. Do not stir. It should fry on low heat. (See /video)
After some time you can see the badushas starts to come on top.  At that time slightly increase the flame . But do not stir. 
When one side turn golden brown in color carefully flip the sides
When the other side turns golden brown, remove from the oil and put in a sugar syrup The sugar syrup should be earm when you add the badusha. 
After you put the badusha in sugar syrup , do not fli sides often.
After 3 mintues slowly flip and let the badusha remain in sugar syrup for another 3 more minutes 
Now carefully remove the badushas from the syrup and sprinkle some chopped nuts on top
Badushas will be very soft now, so let it rest for an hour befoe serving. 
With this quantity of ingredients you can make 9 big badushas or 12 small ones 
മൈദ : ഒന്നേകാൽ കപ്പ്
ബേക്കിംഗ് സോഡ : 1 നുള്ള്
നെയ്യ് : കാൽ കപ്പ്
ഉപ്പ് : 1 നുള്ള്
വെള്ളം : 5 - 6 ടേബിൾ സ്പൂണ്

പഞ്ചസാര പാനി ഉണ്ടാക്കാൻ 
പഞ്ചസാര : 1 കപ്പ്
വെള്ളം : അര കപ്പ്
ഏലയ്ക്ക പൊടി : ഒരു നുള്ള്
കുങ്കുമ പൂവ് : 1 നുള്ള് ഉണ്ടെങ്കിൽ ചേർക്കാം . അല്ലെങ്കിൽ ഒരു നുള്ള് ഓറഞ്ച് ഫുഡ് കളർ ചേർക്കാം
നാരങ്ങ നീര് : 4 തുള്ളി

മൈദയിൽ ഉപ്പ്, ബേക്കിംഗ് സോഡ, നെയ്യ് എന്നിവ ചേർത്ത് നന്നായി തിരുമി പിടിപ്പിക്കുക. ഇതിലേക്ക് കുറച്ചു  വെള്ളം ചേർത്ത് മിക്സ് ആക്കുക. ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കരുത്.. മൈദ മൊത്തം ഒന്ന് യോജിച്ചു കിട്ടിയാൽ മതി.. കുഴച്ചു മയപ്പെടുത്തരുത്.. ഇനി രണ്ടു കയ്യും വെച്ച് മാവ് ഒന്ന് പിച്ചി എടുക്കുക. ശേഷം വീണ്ടും എല്ലാം കൂടി ചെറുതായി ഒന്ന് യോജിപ്പിച്ചു ചെറിയ ഉരുളകൾ ആക്കി ഒന്ന് പ്രസ്സ് ചെയ്ത് വിരൽ കൊണ്ട് നടുവിൽ ഒരു ഓട്ട ഇട്ട് കൊടുക്കുക. 
ഇതു പോലെ എല്ലാ ബാദുഷയും റെഡി ആക്കുക. 
പഞ്ചസാരയിലേക്ക്  വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. 
ഇതിലേക്ക് ഏലയ്ക്ക പൊടി, കുങ്കുമ പൂവ് എന്നിവ ചേർക്കുക.. ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ നാരങ്ങാ നീര് ചേർത്ത് ഓഫ് ആക്കുക.
കുറച്ചു വലുപ്പം ഉള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. വളരെ ചെറിയ ചൂട് മതി എണ്ണക്കു.. ഒരു ചെറിയ കഷ്ണം മാവ് എണ്ണയിലേക് ഇട്ട് നോക്കുക. അത് കുറച്ചു സമയം എടുത്ത് പൊങ്ങി വരണം.. പെട്ടെന്ന് പൊങ്ങി വന്നാൽ എണ്ണക്കു ചൂട് കൂടുതൽ ആണ് എന്നർത്ഥം.. (ബാദുഷ വറുത്തെടുക്കാൻ കുറച്ചു കൂടുതൽ എണ്ണ ഒഴിക്കണം.. ബാദുഷ എണ്ണയിൽ മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ വേണം. )
ചെറിയ ചൂടുള്ള എണ്ണയിലേക് ബാദുഷ ഇട്ട് കൊടുക്കുക. ഇളക്കരുത്. ഇത് ചെറിയ ചൂടിൽ വെന്തു പൊങ്ങി വരും. അപ്പോൾ തീ ഒന്ന് കൂടി കൊടുക്കുക.(വീഡിയോ കാണുക )
ഇപ്പോഴും ഇളക്കരുത്. ഒരു സൈഡ് ഗോൾഡൻ ബ്രൗണ് കളർ ആകുമ്പോൾ സാവധാനം മറിച്ചിടുക. 
മറ്റേ സൈഡും ഗോൾഡൻ ബ്രൗണ് കളർ ആയാൽ എണ്ണയിൽ നിന്നും കോരി എടുത്ത് പഞ്ചസാര പാനിയിൽ ഇടുക.പഞ്ചസാര പാനിക്ക് ചെറിയ ചൂട് വേണം. ഒരു സൈഡ് 3 മിനുറ്റ് ഇട്ട് സൂക്ഷിച്ചു തിരിച്ചിടുക. 3 മിനുറ്റ് കൂടി കഴിഞ്ഞു പഞ്ചസാര പാനിയിൽ നിന്നും എടുക്കുക..കുറച്ചു നട്‌സ് മുകളിൽ വെക്കാം..
ഇപ്പൊ ബാദുഷ വളരെ സോഫ്റ്റ് ആയിരിക്കും.. കയ്യിൽ എടുക്കുമ്പോൾ തന്നെ പൊട്ടി പോകും. അതുകൊണ്ട്
ഒരു മണിക്കൂർ തണുക്കാൻ വെച്ച ശേഷം സെർവ് ചെയ്യുന്നതാണ് നല്ലത്.
ഈ അളവിൽ കുറച്ചു വലിയ ബാദുഷ ആണെങ്കിൽ 9 എണ്ണം ഉണ്ടാക്കാം.. ചെറുതാണെങ്കിൽ 12 എണ്ണം ഉണ്ടാക്കാം

Monday, 27 November 2017

Besan Laddu In Microwave

Microwave cooking recipe.. Video in malayalam will be uploaded soon in our Fb page https://www.facebook.com/anjusrecipebook/
Ingredients

Basen/Gram Flour: 1 Cup
Semolina / Rava : 1 Table Spoon
Powdered Sugar: 1/4 cup
Ghee: 2 - 3 Table Spoon
Cardamom Pods: 3
Chopped Almonds/Cashews: As Required

Cooking Time: 5 - 6 Minutes
Method

Powder the cardamom pods and keep aside
To a microwave cooking safe bowl add 2 table spoon ghee and microwave in high power for 30 seconds
To this add gram flour and semolina and mix well
Microwave this on high power for 2 minutes
Take out mix well and then again microwave on high power for 1 minute
Take it out again and mix and then repeat the process of microwaving on high power a minute each until u get a good aroma of roasted gram flour and the color of the gram flour becomes slight brownish
Mine is an 800 W microwave and in that  it took total of the first 2 minutes on high power, then 3 times a minute each and then 30 seconds more.
Let it cool down and add powdered sugar, chopped nuts and cardamom powder
Roll it out and make the laddus.  If at this stage you feel that you are unable to roll it microwave a table spoo more of ghee and add it and then roll the laddus
Note:
Microwaving time may vary in each oven so adjust accordingly
After the first 2 minutes and a minute each of  3 times of microwaving, keep only for 30 minutes each after that
Gram flour should have a good roasted aroma , else the laddus will have the raw taste of flour