Thursday, 1 October 2020

Balushahi / Badusha // ബാലൂഷാഹി // ബാദുഷ

Love this.....

Maida: 1.5 Cups
Baking Soda: 1 pinch
Ghee:1/4 cup
Salt: 1 Pinch
Water: 5 - 6 Table Spoon

For sugar syrup
Sugar: 1 Cup
Water: 1/2 Cup
Cardamom powder: 1 Pinch
Saffron: Add 1 pinch if you have. Or you can add a pinch of orange food coloring
Lemon juice: 4 drops

Add salt, baking soda and ghee to the dough and rub well. Add some water and mix well. Do not knead the chapati like flour .. It is enough to get the whole dough together .. Do not knead the dough .. 
Now pull the dough with you hands well. this makes the badushas flaky. 
Then combine everything together and make small balls, slightly press and put a hole in the middle with your finger.
Get all the badusha ready like this.
Add water to the sugar and bring to a boil.
Add cardamom powder and saffron flower. When it starts to thicken slightly, add lemon juice and turn it off.
Heat oil in a big saucepan. Oil needs to be on very low flame and slightly hot only. Put a small piece of flour in the oil. It should take some time to rise .. If it rises suddenly it means that the oil is hot .. (Badusha needs more oil to fry. so add oil accordingly.. Badusha needs to be  completely immersed in oil while frying)
Put the badusha in a slightly hot oil. Do not stir. It should fry on low heat. (See /video)
After some time you can see the badushas starts to come on top.  At that time slightly increase the flame . But do not stir. 
When one side turn golden brown in color carefully flip the sides
When the other side turns golden brown, remove from the oil and put in a sugar syrup The sugar syrup should be earm when you add the badusha. 
After you put the badusha in sugar syrup , do not fli sides often.
After 3 mintues slowly flip and let the badusha remain in sugar syrup for another 3 more minutes 
Now carefully remove the badushas from the syrup and sprinkle some chopped nuts on top
Badushas will be very soft now, so let it rest for an hour befoe serving. 
With this quantity of ingredients you can make 9 big badushas or 12 small ones 
മൈദ : ഒന്നേകാൽ കപ്പ്
ബേക്കിംഗ് സോഡ : 1 നുള്ള്
നെയ്യ് : കാൽ കപ്പ്
ഉപ്പ് : 1 നുള്ള്
വെള്ളം : 5 - 6 ടേബിൾ സ്പൂണ്

പഞ്ചസാര പാനി ഉണ്ടാക്കാൻ 
പഞ്ചസാര : 1 കപ്പ്
വെള്ളം : അര കപ്പ്
ഏലയ്ക്ക പൊടി : ഒരു നുള്ള്
കുങ്കുമ പൂവ് : 1 നുള്ള് ഉണ്ടെങ്കിൽ ചേർക്കാം . അല്ലെങ്കിൽ ഒരു നുള്ള് ഓറഞ്ച് ഫുഡ് കളർ ചേർക്കാം
നാരങ്ങ നീര് : 4 തുള്ളി

മൈദയിൽ ഉപ്പ്, ബേക്കിംഗ് സോഡ, നെയ്യ് എന്നിവ ചേർത്ത് നന്നായി തിരുമി പിടിപ്പിക്കുക. ഇതിലേക്ക് കുറച്ചു  വെള്ളം ചേർത്ത് മിക്സ് ആക്കുക. ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കരുത്.. മൈദ മൊത്തം ഒന്ന് യോജിച്ചു കിട്ടിയാൽ മതി.. കുഴച്ചു മയപ്പെടുത്തരുത്.. ഇനി രണ്ടു കയ്യും വെച്ച് മാവ് ഒന്ന് പിച്ചി എടുക്കുക. ശേഷം വീണ്ടും എല്ലാം കൂടി ചെറുതായി ഒന്ന് യോജിപ്പിച്ചു ചെറിയ ഉരുളകൾ ആക്കി ഒന്ന് പ്രസ്സ് ചെയ്ത് വിരൽ കൊണ്ട് നടുവിൽ ഒരു ഓട്ട ഇട്ട് കൊടുക്കുക. 
ഇതു പോലെ എല്ലാ ബാദുഷയും റെഡി ആക്കുക. 
പഞ്ചസാരയിലേക്ക്  വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. 
ഇതിലേക്ക് ഏലയ്ക്ക പൊടി, കുങ്കുമ പൂവ് എന്നിവ ചേർക്കുക.. ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ നാരങ്ങാ നീര് ചേർത്ത് ഓഫ് ആക്കുക.
കുറച്ചു വലുപ്പം ഉള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. വളരെ ചെറിയ ചൂട് മതി എണ്ണക്കു.. ഒരു ചെറിയ കഷ്ണം മാവ് എണ്ണയിലേക് ഇട്ട് നോക്കുക. അത് കുറച്ചു സമയം എടുത്ത് പൊങ്ങി വരണം.. പെട്ടെന്ന് പൊങ്ങി വന്നാൽ എണ്ണക്കു ചൂട് കൂടുതൽ ആണ് എന്നർത്ഥം.. (ബാദുഷ വറുത്തെടുക്കാൻ കുറച്ചു കൂടുതൽ എണ്ണ ഒഴിക്കണം.. ബാദുഷ എണ്ണയിൽ മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ വേണം. )
ചെറിയ ചൂടുള്ള എണ്ണയിലേക് ബാദുഷ ഇട്ട് കൊടുക്കുക. ഇളക്കരുത്. ഇത് ചെറിയ ചൂടിൽ വെന്തു പൊങ്ങി വരും. അപ്പോൾ തീ ഒന്ന് കൂടി കൊടുക്കുക.(വീഡിയോ കാണുക )
ഇപ്പോഴും ഇളക്കരുത്. ഒരു സൈഡ് ഗോൾഡൻ ബ്രൗണ് കളർ ആകുമ്പോൾ സാവധാനം മറിച്ചിടുക. 
മറ്റേ സൈഡും ഗോൾഡൻ ബ്രൗണ് കളർ ആയാൽ എണ്ണയിൽ നിന്നും കോരി എടുത്ത് പഞ്ചസാര പാനിയിൽ ഇടുക.പഞ്ചസാര പാനിക്ക് ചെറിയ ചൂട് വേണം. ഒരു സൈഡ് 3 മിനുറ്റ് ഇട്ട് സൂക്ഷിച്ചു തിരിച്ചിടുക. 3 മിനുറ്റ് കൂടി കഴിഞ്ഞു പഞ്ചസാര പാനിയിൽ നിന്നും എടുക്കുക..കുറച്ചു നട്‌സ് മുകളിൽ വെക്കാം..
ഇപ്പൊ ബാദുഷ വളരെ സോഫ്റ്റ് ആയിരിക്കും.. കയ്യിൽ എടുക്കുമ്പോൾ തന്നെ പൊട്ടി പോകും. അതുകൊണ്ട്
ഒരു മണിക്കൂർ തണുക്കാൻ വെച്ച ശേഷം സെർവ് ചെയ്യുന്നതാണ് നല്ലത്.
ഈ അളവിൽ കുറച്ചു വലിയ ബാദുഷ ആണെങ്കിൽ 9 എണ്ണം ഉണ്ടാക്കാം.. ചെറുതാണെങ്കിൽ 12 എണ്ണം ഉണ്ടാക്കാം

No comments:

Post a Comment