Bread making is so easy.....
Yeast: 1 Tea Spoon
Sugar: 2 Table Spoon
Milk powder: 3 Table spoon
Butter: 3 Table spoon
Slightly warm milk: 1/2 cup + 2 Table Spoon
Salt: 1/4 Teaspoon
Add yeast and some sugar to the milk and leave for 10 minutes.
Add remaining sugar, salt and milk powder to the flour.
Add milk and yeast mix and knead .. Now put this dough on the counter top and add butter and knead well for 10 minutes ..
At first you will feel that the dough is too sticky. But do not add more flour to the dough
Just keep kneading
After kneading for a while, the dough becomes soft and elastic.
Place the dough in a well-oiled bowl, cover with a damp cloth and leave for 1 hour
In an hour the dough will rise well ..
If the bun is done, roll the dough into small balls and place on a baking tray. Do not put too close .. The buns will rise .. Cover with a damp cloth for 30 minutes
If it is bread, knead the dough and sprinkle some flour and roll out the dough using a rolling pin
Then roll from one end to other and place in a bread tin
Put a damp cloth and cover for 30 minutes
Then brush the bread / bun on top with some milk.
Bake in a preheated oven at 180 degrees for 20 to 25 minutes
Once done take it out and brush some butter on top immediately ..
If you do not have an oven, you can do it in the same way as you would bake a cake in a cooker.
Or you can make in a heavy bottom kadai. Preheat the kadai well and place a ring or stand in it and pace the baking tray on it. Reduce the flame to medium after placing the baking tray
You can make 12 buns with this quantity of ingredients
Here i made bread in a 9 inch bread pan and 4 buns .. This amount of ingredients is correct to make dough for a 9inch bread pan .. But to show the bun making I took some dough from it and made 4 buns too .. If you take full dough and make bread u will get a bigger bread.
മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര : 2 ടേബിൾ സ്പൂണ്
പാൽപ്പൊടി : 3 ടേബിൾ സ്പൂണ്
ബട്ടർ :3 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ് + 2 ടേബിൾ സ്പൂണ്
ഉപ്പ് :1/4 ടീ സ്പൂണ്
പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക.
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , പാൽപ്പൊടി എന്നിവ ചേർത്തിളക്കുക.
പാൽ യീസ്റ്റ് മിക്സ് കൂടെ ചേർത്തു കുഴക്കുക.. ഇനി ഈ മാവ് കൗണ്ടർ ടോപ്പിലേക്ക് ഇട്ട് ബട്ടർ ഇതിലേക്ക് യോജിപ്പിച്ച് ചേർത്ത് ഒരു 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.. ആദ്യം ഒക്കെ കയ്യിൽ ഒട്ടും. പക്ഷെ മൈദ ഇടരുത്. കുറച്ചു സമയം കുഴച്ചെടുക്കുമ്പോൾ ഒട്ടൽ ഒക്കെ മാറി മാവ് നല്ല സോഫ്റ്റ് and ഇലാസ്റ്റിക് ആവും..
നന്നായി എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ മാവ് വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും..
ബണ് ആണ് ചെയ്യുന്നതെങ്കിൽ മാവ് ചെറിയ ഉരുളകൾ ആക്കി ഉരുട്ടി ഒരു ബേക്കിംഗ് ട്രേയിൽ വെക്കുക. ഒരുപാട് അടുപ്പിച്ചു വെക്കരുത്.. ബണ് പൊങ്ങി വരാൻ ഉള്ളതാണ്.. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ഇനി ബ്രഡ് ആണ് ചെയ്യുന്നതെങ്കിൽ മാവ് ഒന്ന് കുഴച്ചെടുത്തു അല്പം മൈദ തൂവി പരത്തി എടുക്കുക. ശേഷം ഒരറ്റത്ത് നിന്ന് റോൾ ചെയ്ത് ഒരു ബ്രഡ് ടിന്നിൽ വെക്കുക
നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം ബ്രഡ്/ബണ് കുറച്ചു പാൽ കൊണ്ട് മുകളിൽ ബ്രഷ് ചെയ്യുക..
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 20 മുതൽ 25 മിനുറ്റ് ബെക് ചെയ്യുക
ബെക് ചെയ്ത് പുറത്തെടുത്തു അപ്പോൾ തന്നെ മുകളിൽ കുറച്ചു ബട്ടർ ബ്രഷ് ചെയ്യാം..
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് ബ്രഡ്/ബണ് അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. ബ്രഡ് വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം..
ബണ് ഈ അളവിൽ 12 എണ്ണം ഉണ്ടാക്കാം.. ഞാൻ ഒരു 9 ഇഞ്ച് ബ്രെഡും 4 ബണ്ണും ആണ് ഉണ്ടാക്കിയെ..ഈ അളവ് ശരിക്കും ഒരു 9 ഇഞ്ച് ബ്രഡ് പാനിൽ ചെയ്യേണ്ടതാണ്.. പക്ഷെ ബണ്ണും കാണിച്ചു തരാൻ വേണ്ടി കുറച്ചു മാവ് എടുത്ത് 4 ബണ് ചെയ്തതാണ്.. ഫുൾ മാവ് എടുത്ത് ബ്രഡ് ചെയ്താൽ വലിയ ബ്രഡ് തന്നെ കിട്ടും..
No comments:
Post a Comment