Showing posts with label Malabar Special. Show all posts
Showing posts with label Malabar Special. Show all posts

Tuesday, 31 August 2021

Chakkara Choru / ചക്കര ചോറ് // Sweet Rice

Any leftover rice from today's Lunch.. Go ahead, make this recipe..

Cooked Rice : 2 Cups 
Grated Jaggery : 1/2 Cup
Water : 1/2 Cup
Grated Coconut : 1/2 Cup
Cardamom Powder : 1/2 Tea Spoon
Ghee : 1 Tea Spoon
Salt : 1 Pinch 

Boil jaggery and water well and strain it
Add it to rice and cooking low flame until it  mixes well and get dry.
Once it starts to thicken add coconut and ghee
Once all the liquid is fried add salt and cardamom powder. Mix well and switch off the flame.
If you have banana can add a small banana.
Use any rice of your choice. 

ഉച്ചക്ക് വെച്ച ചോറ്‌ ബാക്കി ഉണ്ടോ...ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിക്കോളൂ...🙂🙂

ചോറ്‌ : 2 കപ്പ്
ശർക്കര പൊടിച്ചത് : 1/2 കപ്പ്
വെള്ളം : 1/2 കപ്പ്
തേങ്ങ ചിരവിയത് : 1/2 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നെയ്യ്‌ : 1 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്

ശർക്കരയിൽ വെള്ളം ചേർത്ത് തിളപ്പിച്ചു ഉരുക്കി അരിച്ചെടുക്കുക
ഇത് ചൊറിലേക്ക് ചേർത്തു ചെറിയ തീയിൽ ഇട്ട് തിളപ്പിച്ചു വറ്റിച്ചെടുക്കുക
വറ്റി വരുമ്പോൾ തേങ്ങയും നെയ്യും ചേർത്തിളക്കി നന്നായി ഡ്രൈ ആയി വരുമ്പോൾ ഉപ്പും, ഏലയ്ക്ക പൊടിയും ചേർത്തിളക്കി തീ ഓഫ് ആക്കാം. 
വേണമെങ്കിൽ ഒരു ചെറിയ നേന്ത്രപ്പഴം മുറിച്ചു ചേർക്കാം. ഞാൻ ചേർത്തിട്ടില്ല
ഇഷ്ട്ടമുള്ള അരിയുടെ ചോറ്‌ എടുക്കാം. ഞാൻ പൊന്നി അരിയുടെ ചോറ്‌ ആണ് എടുത്തത്. പച്ചരി / ഉണക്കലരി ഏതും എടുക്കാം. 

Saturday, 28 August 2021

Kinnappathiri (Chicken Filling) // കിണ്ണപ്പത്തിരി (ചിക്കൻ ഫില്ലിംഗ്)

Malabar Special Recipe..


Pachari / Kaima /Basmati Rice : 1.5 Cups *Washed and soaked in water for 4 to 5 hours
Shallots : 4 - 5
Fennel Seeds : 1/4 Tea Spoon
Coconut Milk : 1.5 Cups
Salt 

Chicken: Half Kilo
Onion: 2
Green Chillies: 4 nos
Ginger Garlic Crushed: 1 Table Spoon each
Turmeric Powder: 1/2 Teaspoon
Chili Powder: 1 Teaspoon
Garam Masala Powder: 1 Teaspoon
Pepper Powderowder: 1/2 Teaspoon
Coriander Leaves Chopped: Few
Curry leaves: 1 Sprig
Coconut oil: 2 Table Spoon
Salt: To taste


Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well.
After removing the bones, put them in a mixer and pulse it a few times. Or chop finely.
Heat coconut oil and fry ginger and garlic. Now add onion and green chillies and saute well. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well.
Add  minced chicken and combine.

To a mixer add soaked rice, fennel seeds, shallots, salt and coconut milk. Grind it to a fine batter. Add coconut milk in batches. Else the batter will not be smooth. You need a little runny batter.. So add water as needed. 

Take a small  nonstickbor steel pot and spread some oil. 
Boil water in a steamer and place the pit inside it. 
First pour 1 - 2 ladle full of batter to it
Cover and simmer for 2 minutes.
Put some chicken mix on top of this
Then add a small layer of batter covering the sides and top. 
Cover and cook again for another 2-3 minutes
Then add a layer of chicken mix. 
Continue layering chicken mix and batter and make sure the last layer on top us batter. 

Sprinkle some coriander leaves on top, put on sim and cook for 20 - 25 minutes.
Put a skewer or knife in and check whether it's cooked completely. 
If the dough does not stick it's cooked well. Else cover and cook for another 5 minutes.
Once done switch off the flame and let it cool for some time. 
Then cut into desired shape and serve

പച്ചരി/ കൈമ / ബസ്മതി അരി : 1.5 കപ്പ് കഴുകി 4 - 5  മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത് 
ചെറിയ ഉള്ളി : 4 - 5 എണ്ണം
പെരുംജീരകം : 1/4 ടീ സ്പൂണ്
തേങ്ങാപ്പാൽ : 1.5 കപ്പ്
ഉപ്പ്

ചിക്കൻ:  അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 

അരിയും, ചെറിയ ഉള്ളിയും, പെരുംജീരകവും ഉപ്പും തേങ്ങാപ്പാലും എല്ലാം ചേർത്തു മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. തേങ്ങാപ്പാൽ കുറച്ചു കുറച്ചു ചേർത്തു അരയ്ക്കുക. മുഴുവൻ ഒരുമിച്ചു ചേർത്താൽ അരി നന്നായി അരഞ്ഞു കിട്ടില്ല. കുറച്ചു ലൂസ് ആയ മാവ് വേണം. അത് കൊണ്ട് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാം. 

ഒരു നോണ്‍സ്റ്റിക്കിന്റെ അല്ലെങ്കിൽ സ്റ്റീൽ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.
സ്റ്റീമറിൽ വെള്ളം ചൂടാവാൻ വെക്കുക.
നോൺ സ്റ്റിക് പാത്രം സ്റ്റീമറിൽ വെച്ച് 
ഇതിലേക്ക് ഒന്നോ രണ്ടോ തവി മാവ് ഒഴിക്കുക
ഒരു 2 - 3 മിനിറ്റ് അടച്ചു വെക്കുക. 
ഇതിന്റെ മേലെ കുറച്ചു ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക
ശേഷം ഒരു ചെറിയ ലയർ ആയി  മാവ് സൈഡിലും മുകളിലും ആയി ഒഴിക്കുക. വീണ്ടും ഒരു 2 - 3 മിനിറ്റ് അടച്ചു വെക്കുക. 
ശേഷം വീണ്ടും ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക. മാവും ഒഴിച്ചു കൊടുക്കുക. ഇത്‌ പോലെ ലയർ ലയർ ആയി മാവും, ഫില്ലിങ്ങും ഇട്ട് കൊടുക്കുക. ഏറ്റവും മുകളിൽ മാവ് ആവണം. 
ഇനി മുകളിൽ കുറച്ചു മല്ലി ഇല വിതറി തീ സിമ്മിൽ ആക്കി അടച്ചു വെച്ചു 20 - 25 മിനിറ്റ് വേവിക്കുക.
ഒരു സ്‌ക്യുവർ അല്ലെങ്കിൽ കത്തിയോ വെച്ചു കുത്തി നോക്കുക. 
മാവ് ഒന്നും ഒട്ടിപിടിച്ചു കാണുന്നില്ലെങ്കിൽ നന്നായി കുക്ക് ആയി..ഇല്ലെങ്കിൽ അടച്ചു വെച്ചു ഒരു 5 മിനിറ്റ് കൂടി വേവിക്കുക. 
ശേഷം തീ ഓഫ് ആക്കി ഒന്ന് തണുത്ത ശേഷം ഒരു  പ്ലേറ്റിലേക്കു മാറ്റി മുറിച്ചെടുക്കാം.


Sunday, 18 July 2021

Chicken Pola // ചിക്കൻ പോള

An Easy Snack Recipe...

Chicken: Half Kilo
Onion: 2
Green Chillies: 4 nos
Ginger Garlic Crushed: 1 Table Spoon each
Turmeric Powder: 1/2 Teaspoon
Chili Powder: 1 Teaspoon
Garam Masala Powder: 1 Teaspoon
Pepper Powderowder: 1/2 Teaspoon
Coriander Leaves Chopped: Few
Curry leaves: 1 Sprig
Coconut oil: 2 Table Spoon
Salt: To taste

Maida: One and a half cup
Eggs: 2
Baking Soda: 1/5 Teaspoon
Oil: 2 Table Spoon
Pepper Powderowder: 1/2 Teaspoon
Salt: For seasoning
Water: As Needed
Coriander leaves chopped: Little

Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well.
After removing the bones, put them in a mixer and pulse it a few times. Or chop finely.
Heat coconut oil and fry ginger and garlic. Now add onion and green chillies and saute well. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well.
Add  minced chicken and combine.

Mix together flour, eggs, baking soda, oil, salt and a little water to make a batter  little thicker than dosa batter. Add pepper powder and coriander leaves and mix well.

Take a small  nonstick pot and spread some oil. 
Heat another  pan and place this non-stick pan on top of it. This time put the fire on full flame.
Pour 2 ladle full of batter it
Cover and simmer for 2 minutes.
Put half the chicken mix on top of this
Then add a small layer of batter covering the sides and top. 
Cover and cook again for another 2-3 minutes
Then add the rest of the chicken mix.  Pour the remaining batter covering the sides and top well. 
Sprinkle some coriander leaves on top, put on sim and cook for 20 - 25 minutes.
Put a skewer or knife in and check whether it's cooked completely. 
If the dough does not stick it's cooked well. Else cover and cook for another 5 minutes.
Then slowly invert it onto a plate and put it back in the pan // or on a tawa and cook for 5 minutes so that the top portion also gets little browned.
Once done switch off the flame and cut into desired shape and serve

ചിക്കൻ:  അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 
മൈദ : ഒന്നര കപ്പ്
മുട്ട : 2
ബേക്കിംഗ് സോഡാ : കാൽ ടീ സ്പൂണ്
ഓയിൽ : 2 ടേബിൾ സ്പൂണ്
കുരുമുളക് പൊടി : അര ടീ സ്പൂണ്
ഉപ്പ്‌: പാകത്തിനു
വെള്ളം: ആവശ്യത്തിന്
മല്ലി ഇല അരിഞ്ഞത് : കുറച്ചു

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 

മൈദയും മുട്ടയും, ബേക്കിംഗ് സോഡയും, ഓയിലും, ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ദോശ മാവിനെക്കാൾ കുറച്ചു കട്ടിയിൽ ഒരു ബാറ്റർ ഉണ്ടാക്കുക. ഇതിലേക്ക് കുരുമുളക് പൊടിയും മല്ലി ഇലയും കൂടെ ചേർത്തു മിക്സ് ചെയ്യുക.  

ഒരു നോണ്‍സ്റ്റിക്കിന്റെ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.
ഒരു ദോശ കല്ല് ചൂടാക്കി ഈ നോൺ സ്റ്റിക് പാത്രം ഇതിന് മേൽ വെച്ചു കൊടുക്കുക. ഈ സമയം തീ ഫുൾ ഫ്ലെമിൽ വെക്കുക.
ഇതിലേക്ക് ഒരു 2 തവി മാവ് ഒഴിക്കുക
ഒരു 2 മിനിറ്റ് അടച്ചു വെക്കുക. 
ഇതിന്റെ മേലെ പകുതി ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക
ശേഷം ഒരു ചെറിയ ലയർ ആയി ദോശ മാവ് സൈഡിലും മുകളിലും ആയി ഒഴിക്കുക. വീണ്ടും ഒരു 2 - 3 മിനിറ്റ് അടച്ചു വെക്കുക
ശേഷം ബാക്കി മിക്സ് ഇട്ട് കൊടുക്കുക

ബാക്കി ദോശ മാവും എല്ലാ ഭാഗത്തും ആയി ഒഴിച്ചു കൊടുക്കുക
മുകളിൽ കുറച്ചു മല്ലി ഇല വിതറി തീ സിമ്മിൽ ആക്കി അടച്ചു വെച്ചു 20 - 25 മിനിറ്റ് വേവിക്കുക.
ഒരു സ്‌ക്യുവർ അല്ലെങ്കിൽ കത്തിയോ വെച്ചു കുത്തി നോക്കുക. 
മാവ് ഒന്നും ഒട്ടിപിടിച്ചു കാണുന്നില്ലെങ്കിൽ നന്നായി കുക്ക് ആയി..ഇല്ലെങ്കിൽ അടച്ചു വെച്ചു ഒരു 5 മിനിറ്റ് കൂടി വേവിക്കുക. 
ശേഷം സാവദാനം ഒരു പ്ലേറ്റിലേക്കു കമിഴ്ത്തി നേരത്തെ ഉള്ള മുകൾ ഭാഗം താഴെ വരും വിധം വീണ്ടും പോള പാത്രത്തിലേക്ക് // അല്ലെങ്കിൽ ഒരു പാനിലേക്ക് ഇട്ട്  ഒരു 5 മിനിറ്റ് കൂടി ചെറിയ തീയിൽ മുകൾ ഭാഗം ഒന്ന് മൊരിച്ചെടുക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് സെർവ് ചെയ്യാം


Monday, 12 April 2021

Kapayapaan / Undanpori / Bonda / Sweet Bonda // കായപ്പം / ഉണ്ടൻ പൊരി / ബോണ്ട / സ്വീറ്റ് ബോണ്ട

An Easy snack recipe...


Maida + Wheat Powder: 1.5 Cup (Only wheat flour can be used. I took 3/4 cup maida and 3/4 cup wheat flour)
Sugar: 3/4 cup .. or jaggery can be used.
Banana: 1
Cardamom powder: 1/4 Teaspoon
Cumin: Half Teaspoon
Coconut Flakes: Half Teaspoon
Baking Soda: A Pinch
Salt: A Pinch
Oil

Powder the sugar in a mixi. To this add banana and grind well.  
Add all the remaining ingredients except oil  to the banana mix and combine well.
Add enough water and knead. The dough should not be too thick or too loose. Now beat well by hand and leave for around 2 hours
Heat oil (do not overheat..they will burn quickly and will not be cooked inside).
Dip your hands in water and take small portions of the batter and drop in the oil and fry until light brown in color.
മൈദ + ഗോതമ്പ് പൊടി : 1.5 കപ്പ് (ഗോതമ്പ് പൊടി മാത്രം ഉപയോഗിക്കാം. ഞാൻ 3/4 കപ്പ് മൈദയും 3/4 കപ്പ് ഗോതമ്പ് പൊടിയും ആണ് എടുത്തത്)
പഞ്ചസാര : 3/4 കപ്പ്.. അല്ലെങ്കിൽ ശർക്കര ഉപയോഗിക്കാം. 
പഴം:  1
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
ജീരകം: അര ടീ സ്പൂണ്
തേങ്ങാകൊത്തു : അര ടീ സ്പൂണ്
ബേക്കിംഗ് സോഡ: ഒരു നുള്ള് 
ഉപ്പ് : ഒരു നുള്ള്
എണ്ണ 

പഞ്ചസാര മിക്സിയിൽ ഇട്ട് പൊടിച്ച ശേഷം പഴം കൂടി ചേർത്തു അരച്ചെടുക്കുക
എണ്ണ ഒഴിച്ച് ബാക്കി ഉള്ള എല്ലാ ചേരുവകളും പഴം മിക്സിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 
ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മാവ് അധികം കട്ടിയുള്ളതും അല്ലെങ്കിൽ ഒരുപാട് ലൂസും ആകരുത്. ഇനി നന്നായി കൈ വെച്ച് അടിച്ചെടുത്തു ഒരു 2 മണിക്കൂർ വെക്കുക
എണ്ണ ചൂടാക്കി (ഒരുപാട് ചൂട് ആവരുത്..പുറമെ പെട്ടന്ന് കരിഞ്ഞു പോകും, ഉള്ളിൽ വേവുകയും ഇല്ല) കയ്യിൽ അല്പം വെള്ളം ആക്കി കുറച്ചു കുറച്ചു മാവ് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.

Saturday, 3 April 2021

Kalmas / കൽമാസ്

Kannur special Tea Shop Snack....

For Making the Dough

Rice Flour : 2 Cups
Coconut: 3/4 cup
Fennel Seeds: 1 Tea Spoon
Cumin: Half Teaspoon
Shallots : 6 - 8 nos
Salt
Boiling water

Grind together coconut, cumin, fennel and shallots
Add coconut mix and salt to the rice flour  and mix well
Add hot water and stir well with a spoon to make the dough . 
Cover and keep  for 10 minutes, then spread some oil in your hands and knead well.
For making the filling 
Boneless Chicken : 250 grams 
Onion: 1 (finely chopped)
Fennel Seeds: Half Teaspoon
Ginger Garlic Crushed: 1 Table Spoon
Chili Powder: 1/2 Teaspoon
Turmeric Powder: 1/4 Teaspoon
Pepper Powder: 1/2 Tea Spoon
Garam Masala: 1/2 Teaspoon
Coriander leaves
Coconut Oil / Oil

Add enough water, little turmeric powder, pepper powder, chilli powder and salt and cook the chicken. Once it cools down put it in the small mixi jar and pulse it a few times. 
Pour oil in a pan and add fennel. Then add onion, ginger, garlic and salt and fry well. Add the rest of the spice powders, cooked chicken, coriander leaves and curry leaves and mix well. Cook on low flame for few minutes and switch off the flame. 
Spread some oil on your hands and take a small portion of the dough.
Flatten it on your palms  and keep some chicken filling
Stick the edges together
Roll it out well making sure the filling is intact.
Make all rolls the same way
Heat water in a steamer and place the rolls and steam well for 20 to 25 minutes.
Once done let it cool well.

For Frying 
Kashmiri Chili Powder: 1 Table Spoon
Turmeric Powder: 1/2 Teaspoon
Chicken Masala: 1/2 Tea Spoon
Coriander Leaves Chopped: 1 Table Spoon
Salt
Coconut Oil: 3 - 4 Table Spoon

Mix everything together and add water to make a paste. 
Coat the kalmas with the chilly paste
Heat coconut oil and fry the kalmas. 
Serve hot. 
കണ്ണൂരുകാരുടെ സ്‌പെഷ്യൽ ചായക്കട വിഭവം...

മാവ് തയ്യാറാക്കാൻ 
പത്തിരിപ്പൊടി : 2 കപ്പ്
തേങ്ങ : 3/4 കപ്പ്
പെരുംജീരകം : 1 ടീ സ്പൂണ്
ചെറിയ ജീരകം : അര ടീ സ്പൂണ്
ചെറിയുള്ളി : 6 - 8 എണ്ണം 
ഉപ്പ്
തിളച്ച വെള്ളം

തേങ്ങ, ജീരകം, പെരുംജീരകം, ചെറിയുള്ളി എന്നിവ മിക്സിയിൽ നന്നായി ഒന്ന് ഒതുക്കി എടുക്കുക
പത്തിരി പൊടിയിൽ തേങ്ങാ കൂട്ടും ഉപ്പും ചേർത്തു ഇളക്കുക
ചൂട് വെള്ളം ചേർത്ത് സ്പൂണ് ഉപയോഗിച്ചു നന്നായി ഇളക്കി മാവ് റെഡി ആക്കുക
ഒരു 10 മിനിറ്റ് മൂടി വെച്ച ശേഷം കയ്യിൽ എണ്ണ തടവി നന്നായി കുഴച്ചെടുക്കുക. 
ഫില്ലിംഗ് ഉണ്ടാക്കാൻ
ബോൺലെസ്സ് ചിക്കൻ : കാൽ കിലോ
സവാള : 1 
പെരുംജീരകം : അര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് :1 ടേബിൾ സ്പൂണ്
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4  ടീ സ്പൂണ്
കുരുമുളക് പൊടി :1/2 ടീ സ്പൂണ്
ഗരം  മസാല : 1/2 ടീ സ്പൂണ്
മല്ലിയില 
കറിവേപ്പില
വെളിച്ചെണ്ണ / ഓയിൽ

ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ചു  മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുജീരകം ചേർക്കുക. ശേഷം സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ കുറച്ചു സമയം കുക്ക് ചെയ്യുക
കയ്യിൽ എണ്ണ തടവി കുറച്ചു മാവ് എടുത്തു കയ്യിൽ വെച്ചു പരത്തി എടുക്കുക. നടുവിൽ കുറച്ചു ഫില്ലിംഗ് വെക്കുക.
വശങ്ങൾ കൂട്ടി വെക്കുക.
ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ നന്നായി റോൾ ചെയ്യുക. 
മുഴുവൻ മാവും ഇതു പോലെ ചെയ്ത ശേഷം സ്റ്റീമറിൽ വെള്ളം ചൂടാക്കി ഒരു 25 മിനിറ്റ് നന്നായി സ്റ്റീമ് ചെയ്യുക
ശേഷം തണുക്കാൻ വെക്കുക.
വറുത്തെടുക്കാൻ 
കാശ്മീരി മുളക്പൊടി: 1 ടേബിൾ സ്പൂണ് 
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
ചിക്കൻ മസാല : 1/2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഉപ്പ്         
വെളിച്ചെണ്ണ : 3 - 4 ടേബിൾ സ്പൂണ്      
             
എല്ലാം കൂടി വെള്ളം ചേർത്തു പേസ്റ്റ് ആക്കുക
ഓരോ കൽമസിലും നന്നായി തേക്കുക.
കുറച്ചു വെളിച്ചെണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക.
ചൂടോടെ സെർവ് ചെയ്യുക. 

Sunday, 28 March 2021

Neyyada / നെയ്യട

Malabar Special Iftaar Dish...

Maida : 1 Cup
Milk :1 1/4 Cup
Egg : 4
Sugar :3/4 Cup
Cardamom Powder : 1 Tea Spoon
Salt : 2 Pinch
Cashewnuts
Raisins
Ghee

Add flour, milk, 1 pinch of salt and half a teaspoon of cardamom powder to make a slightly thinner batter than dosa batter.
Beat together egg, sugar, 1 Pinch salt and half tea spoon cardamom powder and keep aside
Heat 1 tbsp ghee in a heavy bottom pan. 
Fry the cashewnuts and raisins and keep aside
Spread the remaining ghee to all sides of the pan
Pour a laddle full of maida mix as the first layer
Cover and cook in low flame
Once done spread some ghee and pour a laddle full of egg mix and add some fried cashewnuts and raisins
Cover and cook in low flame. 
Egg layer needs slightly more time to cook than the maida layer
Repeat the process of cooking the maida layer and egg layer alternatively. 
Always brush ghee on each layer and sprinkle cashewnuts and raisins on the egg layer. 
After 3 - 4 layers place an old tawa and keep the pan on it and cook the rest of the layers so that the bottom layer will not get burnt
For the final layer put some cashewnuts and raisins on top. 
Once the final layer is cooked invert it on to a tawa and cook in low flame for 5 minutes
Let it cool for some time and cut and serve
മലബാർ സ്‌പെഷ്യൽ നോമ്പ് തുറ വിഭവം..

മൈദ : 1 കപ്പ്
പാൽ :1 1/4 കപ്പ്
മുട്ട : 4
പഞ്ചസാര :3/4 കപ്പ്
ഏലയ്ക്ക പൊടി : 1 ടീ സ്പൂണ്
ഉപ്പ് : 2 നുള്ള്
അണ്ടിപരിപ്പ്
മുന്തിരി
നെയ്യ്‌

മൈദ, പാൽ, 1 നുള്ള് ഉപ്പ്, അര ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ ചേർത്തു ദോശ മാവിനെക്കാളും കുറച്ചു കൂടി കട്ടി കുറഞ്ഞ മാവ് തയ്യാറാക്കുക
മുട്ട , പഞ്ചസാര, ഒരു നുള്ള് ഉപ്പ്, അര ടീ സ്പൂണ് ഏലയ്ക്ക പൊടി എന്നിവ നന്നായി ബീറ്റ് ചെയ്തു വെക്കുക
ഒരു അടി കട്ടി ഉള്ള പാത്രത്തിലേക്ക് 1 ടേബിൾ സ്പൂണ് നെയ്യ്‌ ചൂടാക്കി അണ്ടി പരിപ്പ് , മുന്തിരി എന്നിവ വറുത്തെടുത്തു മാറ്റി വെക്കുക
ബാക്കി നെയ്യ്‌ പാത്രത്തിന്റെ സൈഡിൽ ഒക്കെ നന്നായി സ്പ്രെഡ് ചെയ്യുക
ആദ്യം ഒരു തവി മൈദ മാവ് ഒഴിച്ചു പാത്രത്തിന്റെ അടിയിൽ എല്ലാ ഭാഗത്തും ആയി ചുറ്റിച്ചു ചെറിയ തീയിൽ വേവിക്കുക. 
ആദ്യത്തെ ലയർ വെന്തു കഴിഞ്ഞു കുറച്ചു നെയ്യ്‌ തടവി അടുത്ത ലയർ ആയി ഒരു തവി മുട്ട മിക്സ് ഒഴിച്ചു എല്ലാ ഭാഗത്തേക്കും ആക്കി മുകളിൽ കുറച്ചു വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. ശേഷം അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.
മൈദ മാവ് ലയർ വേവാൻ വേണ്ട സമയത്തേക്കാൾ കൂടുതൽ വേണം മുട്ട ലയർ വേവാൻ. 
മുട്ട ലയർ വെന്തു കഴിഞ്ഞു വീണ്ടും നെയ്യ്‌ തടവി മൈദ മിക്സ് ഒരു തവി ഒഴിച്ചു നന്നായി എല്ലാ ഭാഗത്തേക്കും ആക്കി അടച്ചു വെച്ചു വേവിക്കുക
ഇത് പോലെ ഇടവിട്ട് മൈദ മാവും, മുട്ട മിക്‌സും ഓരോ ലയർ ലയർ ആയി വേവിക്കുക. 
മുട്ട മിക്സ് ഒഴിക്കുന്ന സമയം കൂടെ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കണം. ഓരോ ലയർ ഒഴിക്കുന്നതിന് മുൻപ് നെയ്യും തേച്ചു കൊടുക്കണം. 
ഒരു 3 - 4 ലയർ ആയി കഴിഞ്ഞു പാത്രത്തിന്റെ അടിയിൽ ഒരു ദോശ കല്ല് വെച്ചു കൊടുക്കാം. അല്ലെങ്കിൽ ഏറ്റവും അടിയിലെ ലയർ വല്ലാതെ കരിഞ്ഞു പോകും. 
അവസാനത്തെ ലയർ ഒഴിച്ച് മുകളിൽ കുറച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കൊടുക്കാം. 
വെന്തു കഴിഞ്ഞു നെയ്യ്‌ തടവിയ മറ്റൊരു പാനിലേക്ക് മറിച്ചിട്ട് ചെറിയ തീയിൽ ഒരു 5 മിനിറ്റ് കുക്ക് ചെയ്യുക. 
ശേഷം ഒന്ന് തണുത്ത ശേഷം മുറിച്ചെടുക്കാം. 

Tuesday, 19 January 2021

Kinnathappam (Malabar Style) // കിണ്ണത്തപ്പം (മലബാർ സ്റ്റൈൽ)

My 500th Recipe is here...Malabar Special Recipe..

Roasted Rice Flour : 1 Cup
Jaggery: 200 gm
Coconut Second Milk: 4 Cups
Thick Coconut Milk (First Extract): 2 Cups
Chana Dal: 3 Table Spoon
Cardamom powder: 1 Tea Spoon
Ghee: 2 Table Spoon
Salt: 1 Pinch

Wash the chana dal  and soak for 2 hours
Pour 1 cup of water to jaggery, melt it and strain it
Stir in the second coconut milk to the rice flour and mix it well without any lumps Add melted jaggery and mix well. Add salt
Pour into a thick bottom pan and heat it. First put on full flame. The fire should be reduced when it starts to thicken
When it starts to thicken, add the first milk, soaked chana dal and ghee and stir it until it starts to leave the sides of the pan. Add cardamom powder ..
It will take at least 1 hour to be done. As we are adding coconut milk, the oil will start to release after a while..
But the kinnathappam will not be ready .. 
Once you notice that the chana dal we added is properly seen and the color will start to be nice and dark , transfer it to a greased bowl and press well..
When made in this quantity, I got 1 kg of kinnathappam
Only chana dal is added in to the traditional kinnathappam recipe
But now some add cashew nuts too

പത്തിരി പൊടി :1 കപ്പ്
ശർക്കര : 200 ഗ്രാം
തേങ്ങയുടെ രണ്ടാം പാൽ : 4 കപ്പ്
ഒന്നാം പാൽ : 2 കപ്പ്
കടല പരിപ്പ് : 3 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി:  1 ടീ സ്പൂണ്
നെയ്യ് : 2 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്

കടല പരിപ്പ് കഴുകി 2 മണിക്കൂർ കുതിർത്തു വെക്കുക
ശർക്കരയിൽ 1 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുത്ത് അരിച്ചു വെക്കുക
തേങ്ങയുടെ രണ്ടാം പാലിൽ അരിപ്പൊടി കട്ട കെട്ടാതെ കലക്കി എടുക്കുക. ഇതിലേക്ക് ഉരുക്കി എടുത്ത ശർക്കര കൂടി  ചേർത്ത് ഇളക്കുക. ഉപ്പ് ചേർക്കുക
അടിക്കട്ടി ഉള്ള പാത്രത്തിലേക്ക് ഒഴിച്ച് ചൂടാക്കുക.. ആദ്യം ഫുൾ ഫ്ലെമിൽ വെക്കുക. കുറുകി തുടങ്ങുമ്പോൾ തീ കുറക്കണം
കുറുകി തുടങ്ങുമ്പോൾ ഒന്നാം പാലും കുതിർത്തു വെച്ച കടല പരിപ്പും നെയ്യും ചേർത്ത് വരട്ടി എടുക്കുക. ഏലയ്ക്ക പൊടി ചേർക്കണം..
ഇത് തയ്യാറായി കിട്ടാൻ ചുരുങ്ങിയത് 1 മണിക്കൂർ എടുക്കും. തേങ്ങാ പാലിൽ തയ്യാറാക്കുന്നത് കൊണ്ട് വരട്ടി തുടങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ എണ്ണ തെളിഞ്ഞു തുടങ്ങും..പക്ഷെ കിണ്ണത്തപ്പം റെഡി ആയിട്ടുണ്ടാവില്ല.. വരട്ടി കഴിഞ്ഞു നമ്മൾ ഇതിൽ ചേർത്ത കടല പരിപ്പ് ഒക്കെ നന്നായി കണ്ട് തുടങ്ങും..അത് പോലെ കളർ നല്ല ഡാർക്ക് ആയി തുടങ്ങും.. ആ പരുവം ആകുമ്പോൾ കിണ്ണത്തപ്പം എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി അമർത്തി കൊടുക്കണം..
ഈ അളവിൽ ഉണ്ടാക്കിയപ്പോൾ  1കിലോ കിണ്ണത്തപ്പം ആണ് കിട്ടിയത്.. 
ശരിയായ കിണ്ണത്തപ്പത്തിന്റെ റെസിപ്പിയിൽ കടല പരിപ്പ് മാത്രേ ചേർക്കൂ.. പക്ഷേ ഇപ്പൊ ചിലർ അണ്ടിപ്പരിപ്പും ചേർക്കാറുണ്ട്.

Tuesday, 12 January 2021

Chicken Pottitherichathu / ചിക്കൻ പൊട്ടിത്തെറിച്ചത്

Another Snack Recipe...

Boneless Chicken Cut to Strips : 250 Grams
Green Chilly Chopped : 2
Coriander Leaves Chopped : 1Table Spoon
Ginger Garlic Paste : 1/2 Tea Spoon
Red Chilly Powder : 1/2 Tea Spoon
Turmeric Powder : 1/4 Tea Spoon
Garam Masala Powder : 1/4 Tea Spoon
Soya Sauce : 1/2 Tea Spoon
Salt
Egg : 1
Samosa Leaves
Oil

To the chicken strips add green chilli, coriander leaves, ginger garlic paste, red chilly powder, turmeric powder, garam masala powder, soya sauce and salt
Marinate well and let it rest for 2 to 3 hours
Beat the egg well and add it to the marinated chicken strips add mix well
Cut the samosa leaves to thin strips
Coat the chicken strips in the samosa leaves and deep fry in hot oil
Serve hot
എല്ല് ഇല്ലാത്ത ചിക്കൻ നീളത്തിൽ സ്ട്രിപ്പ് ആയി മുറിച്ചത്: 250 ഗ്രാം
പച്ചമുളക് അരിഞ്ഞത്: 2
മല്ലിയില അരിഞ്ഞത്: 1 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1/2 ടീ സ്പൂൺ
മുളകുപൊടി: 1/2 ടീ സ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീ സ്പൂൺ
ഗരം മസാല പൊടി: 1/4 ടീ സ്പൂൺ
സോയ സോസ്: 1/2 ടീ സ്പൂൺ
ഉപ്പ്
മുട്ട: 1
സമോസ ലീഫ്
എണ്ണ

ചിക്കനിലേക്ക് പച്ചമുളക്, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, സോയ സോസ്, ഉപ്പ് എന്നിവ ചേർക്കുക
നന്നായി മാരിനേറ്റ് ചെയ്ത് 2 മുതൽ 3 മണിക്കൂർ വരെ വെക്കുക
മുട്ട നന്നായി അടിച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ സ്ട്രിപ്പുകളിൽ ചേർത്ത് മിക്സ് ചെയ്യുക
സമോസ ലീഫ് സ്ട്രിപ്പുകളായി മുറിക്കുക
ചിക്കൻ സമൂസ ലീഫിൽ കോട്ട് ചെയ്ത് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക
ചൂടോടെ സെർവ് ചെയ്യുക


Monday, 4 January 2021

Bread Banana Pola / ബ്രഡ് പഴം പോള

An Easy Snack Recipe...

Bread : 10 to 12 Slices
Yellow Banana : 2
Grated Coconut : 1 Cup
Sugar : 1/4 to 1/2 Cup
Cashew nuts & Raisins : As Needed
Cardamom Powder : 1/2 Tea Spoon
Ghee : 2 Table Spoon
Egg : 4
Milk or Coconut Milk : 1/2 Cup 
Salt : 1 Pinch
Cardamom Powder: 1/4 Tea Spoon

To a pan pour ghee and slightly fry the chopped banana 
Then add coconut , sugar, cardamom powder and cashew nuts and raisins
Stir and cook until everything is well combined 
Beat eggs and add milk, cardamom powder and salt and mix well
To a non stick pot spread some butter or ghee
Now add some egg milk mix
Now dip the bread slices in the milk mix and cover the bottom of the pan without any gaps 
Make sure that there is bread layer to the sides of the pot too , so that the filling stays inside
Now spread the filling on top of the bread layer
Then again dip the bread slices in egg milk mix and make the top layer
Pour the balance milk through the sides and top
Heat an old tawa
Cover the pot and place it on top of the hot tawa
Cook for 15 to 20 minutes on low flame
Then carefully flip the pola onto a greased tawa and cook the top part too..
Let it cool for some time and serve warm with a cup of tea or coffee
ബ്രഡ് : 10 - 12 സ്ലൈസ്
നേന്ത്രപ്പഴം : 2
തേങ്ങാ : 1 കപ്പ്
പഞ്ചസാര : 1/4 - 1/2 കപ്പ്
അണ്ടിപ്പരിപ്പ് & ഉണക്ക മുന്തിരി : ആവശ്യത്തിന്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നെയ്യ്‌ : 2 ടേബിൾ സ്പൂണ്
മുട്ട : 4
പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ : 1/2 കപ്പ്
ഉപ്പ് : 1 നുള്ള്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്

ഒരു പാനിലേക്ക് നെയ്യ്‌ ചേർത്ത് പഴം അരിഞ്ഞത് ചേർത്തു വഴറ്റുക
ശേഷം തേങ്ങ, പഞ്ചസാര, ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക
മുട്ട, പാൽ, ഉപ്പ്, ഏലയ്ക്ക പൊടി എന്നിവ നന്നായി അടിച്ചെടുക്കുക
ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി കുറച്ചു നെയ്യ്‌ തടവുക
ഇനി ഓരോ ബ്രഡ് സ്ലൈസ് മുട്ട പാലിൽ മുക്കി എടുത്ത് ഒരു ലയർ വെക്കുക
സൈഡിലും ബ്രഡ് വെച്ച് കൊടുക്കണം
ശേഷം ഫില്ലിംഗ് വെക്കുക
ഇനി ഇതിന്റെ മേലെ വീണ്ടും ബ്രഡ് സ്ലൈസ് പാലിൽ മുക്കി ലയർ ആക്കി വെച്ച് കൊടുക്കുക
ബാക്കി പാൽ സൈഡിലും മുകളിലും ആയി ഒഴിച്ചു കൊടുക്കുക
ഒരു തവ ചൂടാക്കി അതിന്റെ മേൽ പോള സെറ്റ് ചെയ്ത പാൻ വെച്ചു മീഡിയം തീയിൽ 15 - 20 മിനിറ്റ് വേവിക്കുക
അതിന് ശേഷം ഒരു പാനിൽ കുറച്ചു നെയ്യ്‌ തടവി പോള അതിന് മേൽ കമിഴ്ത്തി ഇട്ട് മുകൾ ഭാഗം കൂടി ഒന്ന് മൊരിച്ചെടുക്കുക
ഒന്ന് തണഞ്ഞ ശേഷം മുറിച്ചെടുത്തു ചായക്കൊപ്പം കഴിക്കാം.