Sunday 18 July 2021

Chicken Pola // ചിക്കൻ പോള

An Easy Snack Recipe...

Chicken: Half Kilo
Onion: 2
Green Chillies: 4 nos
Ginger Garlic Crushed: 1 Table Spoon each
Turmeric Powder: 1/2 Teaspoon
Chili Powder: 1 Teaspoon
Garam Masala Powder: 1 Teaspoon
Pepper Powderowder: 1/2 Teaspoon
Coriander Leaves Chopped: Few
Curry leaves: 1 Sprig
Coconut oil: 2 Table Spoon
Salt: To taste

Maida: One and a half cup
Eggs: 2
Baking Soda: 1/5 Teaspoon
Oil: 2 Table Spoon
Pepper Powderowder: 1/2 Teaspoon
Salt: For seasoning
Water: As Needed
Coriander leaves chopped: Little

Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well.
After removing the bones, put them in a mixer and pulse it a few times. Or chop finely.
Heat coconut oil and fry ginger and garlic. Now add onion and green chillies and saute well. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well.
Add  minced chicken and combine.

Mix together flour, eggs, baking soda, oil, salt and a little water to make a batter  little thicker than dosa batter. Add pepper powder and coriander leaves and mix well.

Take a small  nonstick pot and spread some oil. 
Heat another  pan and place this non-stick pan on top of it. This time put the fire on full flame.
Pour 2 ladle full of batter it
Cover and simmer for 2 minutes.
Put half the chicken mix on top of this
Then add a small layer of batter covering the sides and top. 
Cover and cook again for another 2-3 minutes
Then add the rest of the chicken mix.  Pour the remaining batter covering the sides and top well. 
Sprinkle some coriander leaves on top, put on sim and cook for 20 - 25 minutes.
Put a skewer or knife in and check whether it's cooked completely. 
If the dough does not stick it's cooked well. Else cover and cook for another 5 minutes.
Then slowly invert it onto a plate and put it back in the pan // or on a tawa and cook for 5 minutes so that the top portion also gets little browned.
Once done switch off the flame and cut into desired shape and serve

ചിക്കൻ:  അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 
മൈദ : ഒന്നര കപ്പ്
മുട്ട : 2
ബേക്കിംഗ് സോഡാ : കാൽ ടീ സ്പൂണ്
ഓയിൽ : 2 ടേബിൾ സ്പൂണ്
കുരുമുളക് പൊടി : അര ടീ സ്പൂണ്
ഉപ്പ്‌: പാകത്തിനു
വെള്ളം: ആവശ്യത്തിന്
മല്ലി ഇല അരിഞ്ഞത് : കുറച്ചു

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 

മൈദയും മുട്ടയും, ബേക്കിംഗ് സോഡയും, ഓയിലും, ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ദോശ മാവിനെക്കാൾ കുറച്ചു കട്ടിയിൽ ഒരു ബാറ്റർ ഉണ്ടാക്കുക. ഇതിലേക്ക് കുരുമുളക് പൊടിയും മല്ലി ഇലയും കൂടെ ചേർത്തു മിക്സ് ചെയ്യുക.  

ഒരു നോണ്‍സ്റ്റിക്കിന്റെ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.
ഒരു ദോശ കല്ല് ചൂടാക്കി ഈ നോൺ സ്റ്റിക് പാത്രം ഇതിന് മേൽ വെച്ചു കൊടുക്കുക. ഈ സമയം തീ ഫുൾ ഫ്ലെമിൽ വെക്കുക.
ഇതിലേക്ക് ഒരു 2 തവി മാവ് ഒഴിക്കുക
ഒരു 2 മിനിറ്റ് അടച്ചു വെക്കുക. 
ഇതിന്റെ മേലെ പകുതി ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക
ശേഷം ഒരു ചെറിയ ലയർ ആയി ദോശ മാവ് സൈഡിലും മുകളിലും ആയി ഒഴിക്കുക. വീണ്ടും ഒരു 2 - 3 മിനിറ്റ് അടച്ചു വെക്കുക
ശേഷം ബാക്കി മിക്സ് ഇട്ട് കൊടുക്കുക

ബാക്കി ദോശ മാവും എല്ലാ ഭാഗത്തും ആയി ഒഴിച്ചു കൊടുക്കുക
മുകളിൽ കുറച്ചു മല്ലി ഇല വിതറി തീ സിമ്മിൽ ആക്കി അടച്ചു വെച്ചു 20 - 25 മിനിറ്റ് വേവിക്കുക.
ഒരു സ്‌ക്യുവർ അല്ലെങ്കിൽ കത്തിയോ വെച്ചു കുത്തി നോക്കുക. 
മാവ് ഒന്നും ഒട്ടിപിടിച്ചു കാണുന്നില്ലെങ്കിൽ നന്നായി കുക്ക് ആയി..ഇല്ലെങ്കിൽ അടച്ചു വെച്ചു ഒരു 5 മിനിറ്റ് കൂടി വേവിക്കുക. 
ശേഷം സാവദാനം ഒരു പ്ലേറ്റിലേക്കു കമിഴ്ത്തി നേരത്തെ ഉള്ള മുകൾ ഭാഗം താഴെ വരും വിധം വീണ്ടും പോള പാത്രത്തിലേക്ക് // അല്ലെങ്കിൽ ഒരു പാനിലേക്ക് ഇട്ട്  ഒരു 5 മിനിറ്റ് കൂടി ചെറിയ തീയിൽ മുകൾ ഭാഗം ഒന്ന് മൊരിച്ചെടുക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് സെർവ് ചെയ്യാം


No comments:

Post a Comment