Friday, 16 April 2021

Wool Roll Bread // വൂൾ റോൾ ബ്രഡ്

Another Bread Recipe...

Maida: 1 Cup
Milk Powder: 1 Table Spoon
Yeast: 1/2 Tea Spoon
Sugar: 1 Table Spoon
Butter: 2 Table Spoon
Warm Milk: 1/2 Cup
Yogurt: 1 Table Spoon
Salt: 1/4 Tea Spoon

Chocolate, Jam or Chopped Dry fruits for filling. Here  i used dry fruits and jam

Add little sugar and yeast to milk and mix well
Let it rest for 10 minutes to rise
Add salt, remaining sugar, milk powder and yogurt to maida and combine well
To the flour mix add the milk yeast mixture an make the dough
If needed add some water and make a slightly sticky dough
Cover with a wet cloth and let the dough rise for 1 hour
After 1 hour the dough will rise well.  Divide it to 4 balls. 
Take each ball and dust it with some flor and roll it out not too thick or thin .  You should roll it length wise
Put some filling on one end of it. 
Cut thin strips from the middle to the end of the spread dough.  
Roll both the sides inwards so that the filling does not come out. And roll it to the end
Make all the rolls the same way
Place the rolls on a baking tray in a circular form. Put a damp cloth and cover for 30 minutes
Then brush the rolls with some milk.
Bake in a preheated oven at 180 degrees for 25 to 30 minutes
If you do not have an oven, you can do it in the same way as you would bake a cake in a cooker.
Or you can make in a heavy bottom kadai.  Preheat the kadai well and place a ring or stand in it and place the baking tray on it.  Reduce the flame to medium after placing the baking tray. 
Once the rolls are done brush with some butter when its hot. 

മൈദ : 1 കപ്പ്
പാൽപ്പൊടി : 1 ടേബിൾ സ്പൂണ്
യീസ്റ്റ് :1/2 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ : 2 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
തൈര് : 1 ടേബിൾ സ്പൂണ്
ഉപ്പ്‌ :1/4 ടീ സ്പൂണ്

ചോക്ലേറ്റ് അല്ലെങ്കിൽ ജാം അല്ലെങ്കിൽ കുറച്ചു ഡ്രൈ ഫ്രൂട്സ് അരിഞ്ഞത് ഫിൽ ചെയ്യാൻ ആവശ്യത്തിന്. ഞാൻ ഡ്രൈ ഫ്രൂട്സും ജാമും ആണ് എടുത്തത്. 

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് പാൽപ്പൊടി ബാക്കി പഞ്ചസാര, ഉപ്പ്  എന്നിവ ചേർത്തിളക്കുക. തൈര് ചേർത്തു മിക്സ് ചെയ്യുക. 
പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. 
ഇനി ബട്ടർ ചേർത്തു കിച്ചൻ കൗണ്ടർ ടോപ്പിൽ ഇട്ട് നന്നായി ഒരു 5 - 8 മിനിറ്റ് കുഴക്കണം. 
ശേഷം പാത്രത്തിലേക്ക് മാറ്റി ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. ഒന്ന് കുഴച്ചെടുത്ത ശേഷം 4  ഉരുളകൾ ആക്കുക.. ഓരോ ഉരുള വീതം കുറച്ചു മൈദ തൂവി കുറച്ചു നീളത്തിൽ കട്ടി കുറച്ചു പരത്തി എടുക്കുക. 
ഇതിന്റെ ഒരു അറ്റത്തായി കുറച്ചു ഫില്ലിംഗ് വെക്കുക.. 
പകുതി മുതൽ മുകളിലേക്ക് കത്തി ഉപയോഗിച്ചു നേരിയ സ്ട്രിപ്‌സ് പോലെ കട്ട് ചെയ്തു കൊടുക്കുക
ശേഷം താഴെ ഫില്ലിംഗ് വെച്ച ഭാഗം രണ്ട് സൈഡും ഉള്ളിലേക്ക് മടക്കി ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ മുകളിലേക്ക് റോൾ ചെയ്യുക.
ഇതുപോലെ എല്ലാ റോളും ചെയ്യുക..
ഒരു ബേക്കിംഗ് ട്രേയിൽ റോൾസ് വട്ടത്തിൽ ആയി വെക്കുക. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം കുറച്ചു പാൽ എടുത്തു എല്ലാ റോൾസും നന്നായി ബ്രഷ് ചെയ്യുക.
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 25 മുതൽ 30 മിനുറ്റ് ബെക് ചെയ്യുക
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് റോൾ അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. റോൾ വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം..
വൂൾ റോൾ റെഡി ആയി കഴിഞ്ഞു ചൂടോടെ തന്നെ അല്പം ബട്ടർ മുകളിൽ തേച്ചു കൊടുക്കാം.

1 comment:

  1. Hi,anju my name sara i lover your blog and this recipes is amazing i try it!

    ReplyDelete