Showing posts with label chakkavaratty. Show all posts
Showing posts with label chakkavaratty. Show all posts

Tuesday, 27 July 2021

Chakka Pradhaman // ചക്ക പ്രഥമൻ

My Personal Favorite Payasam....

Jackfruit Preserve (Chakka Varatti) : Half Kilo
Ripe Jack Fruit : 15 Florets (Optional)
Jaggery : Half Kg ( Adjust amount as per the sweetness in the preserve)
Coconut Milk : Extract First, Second and Third milk of 3 Coconuts
Cashewnuts : As needed
Raisins : As needed
Coconut Slices : As needed
Cardamom Powder: 1 Tea Spoon
Ghee : 3 Table Spoon
Remove the seeds from the jackfruit and chop it to small pieces. Saute it in little ghee and keep aside. Fry the cashewnuts, raisins and coconut pieces and keep aside. 
Add little water to the jaggery and boil it. Strain the liquid and keep aside
To a heavy bottom kadai add jackfruit preserve and little jaggery and mix well
While adding jaggery add small amount at a time and check the sweetness. If needed add more jaggery.
Cook in low flame until the jackfruit preserve gets well combined with the jaggery. 
Add the third coconut milk and cook until thickens and gets well absorbed. 
Now add the second coconut milk and cook until it starts to thicken
Finally add the sauteed jackfruit pieces, first coconut milk, cashewnuts, raisins, coconut pieces, salt  and cardamom powder and switch off the flame.
If you wish to you can add little cumin and dry ginger powder too. 

ചക്കവരട്ടിയത് : അര കിലോ
പഴുത്ത ചക്ക ചുള : 15 എണ്ണം (Optional)
ശര്‍ക്കര  : അര കിലോ ( മധുരം നോക്കി ആവശ്യാനുസരണം ചേർക്കാം)
തേങ്ങാപ്പാൽ : 3 തേങ്ങയുടെ ഒന്ന്, രണ്ട് , മൂന്ന് പാൽ എടുത്തു വെക്കണം
അണ്ടിപ്പരിപ്പ് : ആവശ്യത്തിന്
ഉണക്ക മുന്തിരി : ആവശ്യത്തിന്
തേങ്ങാക്കൊത്ത്  : ആവശ്യത്തിന്
ഏലയ്ക്ക പൊടിച്ചത് : 1 ടീ സ്പൂണ്‍
നെയ്യ് : 3 ടേബിൾ സ്പൂണ്‍

ചക്ക ചുള കുരു കളഞ്ഞു ചെറുതായി അരിഞ്ഞു കുറച്ചു നെയ്യിൽ വാട്ടി മാറ്റിവെക്കുക
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.  ഉരുളിയില്‍ ചക്കവരട്ടി ഇട്ട്, കുറച്ച് ശര്‍ക്കരപ്പാനിയും ഒഴിച്ച് ചെറിയ തീയിൽ അടുപ്പിൽ വയ്ക്കുക.  ചക്കവരട്ടി മധുരമുള്ളതാണ്.    ശര്‍ക്കരപ്പാനി കുറച്ചൊഴിച്ച്  മധുരം നോക്കിയശേഷം പിന്നീട്  ആവശ്യത്തിന് ചേര്‍ത്താല്‍ മതി.
നന്നായി ഇളക്കി  ചക്ക വരട്ടി  ഒട്ടും കട്ടയില്ലാതെ ശര്‍ക്കരപ്പാനിയിലേക്ക് ലയിപ്പിച്ചെടുക്കണം.
ഇനി, തേങ്ങയുടെ മൂന്നാം പാല്‍ ഒഴിച്ചിളക്കുക.  മധുരം നോക്കി വേണമെങ്കിൽ ശര്‍ക്കരപ്പാനി ചേര്‍ക്കുക.
നന്നായി തിളച്ച് യോജിച്ചാല്‍  രണ്ടാം പാല്‍ ചേർക്കുക.  
വാട്ടി വെച്ച ചക്ക ചുള ചേർക്കുക
പായസം കുറുകാന്‍ തുടങ്ങുമ്പോൾ  ഒന്നാം പാല്‍ ഒഴിച്ച്  തീ ഓഫ് ചെയ്യുക
ഏലയ്ക്ക പൊടി ചേർക്കുക
തേങ്ങാക്കൊത്തു , അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ  നെയ്യില്‍ വറുത്തു ചേര്‍ക്കുക
ഒരൽപം ചുക്ക് പൊടിയും, ജീരക പൊടിയും കൂടി വേണമെങ്കിൽ ചേർക്കാം

Tuesday, 20 October 2020

Jackfruit Ada with Jackfruit Preserve // Chakka Ada With Chakkavaratty // ചക്ക അട ചക്ക വരട്ടി കൊണ്ട്

For all the Jackfruit lovers like me!!!!!
Take a piece of jaggery and add some water to it and boil it to make a syrup. Jackfruit preserve contains jaggery. 
So adjust the amount of jaggery added as needed. If you like to have a mildly sweet ada do not add extra jaggery
Strain it and add it to a pan. 
Add the preserved jackfruit mix to this and combine well.  Add in a cup of grated coconut too
Mix well and saute it in low flame until it thickens well
Now add some cardamom powder and turn off the heat. 
Add a little salt to 1.5 cups of rice powder. 
Add 1.5 cups of boiling hot water, stir with a spoon and set aside. 
When it cools down, rub some ghee on your hands and knead the dough well. 
Then take small dough balls and spread in on a banana leaf
put some filling in the center and fold the banana leaf and press the edges well
Steam for a good 20 minutes 
1 ആണി ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കി അരിച്ചെടുത്തു 
ചക്ക വരട്ടിയിൽ ശർക്കര ഉണ്ട് . അത് കൊണ്ട് ശർക്കര അതിനു അനുസരിച്ചു ചേർക്കുക
മധുരം കുറവുള്ള അഡ മതിയെങ്കിൽ ശർക്കര ചേർക്കേണ്ട 
ഇതിലേക്ക് ചക്ക വരട്ടി ഇട്ട്‌ നന്നായി ഇളക്കി യോജിപ്പിച്ചു. 1 കപ്പ് തേങ്ങ കൂടി ചേർത്തു . 
നന്നായി കട്ടി ആവും വരെ ചെറിയ തീയിൽ ഇളക്കി കൊണ്ടേ ഇരുന്നു. ശേഷം കുറച്ചു ഏലയ്ക്ക പൊടി ചേർത്തു തീ ഓഫ് ചെയ്തു. 
1.5കപ്പ് അരിപ്പൊടിയിലേക്ക് കുറച്ചു ഉപ്പ് ചേർത്തിളക്കി. ഇതിലേക്ക് 1.5കപ്പ് തിളക്കുന്ന ചൂട് വെള്ളം ഒഴിച്ചു ഒരു സ്പൂണ് കൊണ്ട് ഇളക്കി മാറ്റി വെച്ചു. 
ഒന്ന് തണുത്തു കഴിയുമ്പോൾ കുറച്ചു നെയ്യ് കയ്യിൽ തടവി മാവ് നന്നായി കുഴച്ചെടുത്തു. 
ശേഷം ചെറിയ ഉരുളകൾ ആക്കി വാഴ ഇലയിൽ പരത്തി കുറച്ചു ചക്ക ഫില്ലിംഗ് വെച്ചു മടക്കി ആവിയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുത്തു