Showing posts with label baked. Show all posts
Showing posts with label baked. Show all posts

Wednesday, 19 January 2022

Sweet Na / Sweet Naan / Sweet Porotta // Sweet Paratta // സ്വീറ്റ്ന / സ്വീറ്റ് നാൻ / സ്വീറ്റ് പൊറോട്ട / സ്വീറ്റ് പറാട്ട

I had posted sweetna recipe with pastry sheet..Here we are making everything from scratch .. 

To make dough

Flour: 2 Cups
Sugar: 2 Tea Spoon
Yeast: 1 Tea Spoon
Butter: 1 Table Spoon
Salt: 1/4 Tea Spoon
Oil: 1 Table Spoon
Slightly Warm Milk: 3/4 Cup 

Add yeast and some sugar to the milk and leave for 10 minutes.
Add remaining sugar and salt to the flour.
Add milk and yeast mix and knead .. Now put the dough on to the counter top and add butter to the dough and knead well for 10 minutes .. First the dough might be sticky..Just keep kneading until you get a soft dough. 
Apply some oil on top and transfer the dough to an oiled bowl and let it rise well. It might take 1 to 2 hours depending on the climate.

To Make the Pastry Sheet

Butter : 1/4 Cup

Knead the raised dough slightly and sprinkle some flour and roll out the dough.  
Spread butter on it
Then fold it from both sides to the center.
Then fold from bottom to center and then top to center. 
Dust some flour and again roll the dough  and fold it as before and then fold it inside again.
Now let the dough rest for another 10 minutes.

For Filling

Butter : 1 Table Spoon
Sugar :  2 Tab Spoon 
Tutti Frootti
Chopped Cherry

Preheat oven at 200 C
Roll out the dough (do not make it too thin) and spread butter
Sprinkle sugar, tutti frootti and cherries
Roll the dough and cut to one inch rolls.
Place it on to a baking tray and  press it down
Cover with a wet cloth and let it rest 10 minutes
Beat an egg and brush the rolls 
Bake at 200 C for 15 to 20 minutes
Once the top portion is browned  enough remove from oven and apply some butter on top
Let it cool well and serve with a cup of tea or coffee


മുമ്പ് പേസ്ട്രി ഷീറ്റ് വെച്ച്  സ്വീറ്റ്നയുടെ റെസിപ്പി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇന്ന് ശരി ആയ രീതിയിൽ വീട്ടിൽ തന്നെ ഇതിന് വേണ്ടിയുള്ള പേസ്ട്രി ഷീറ്റ് ഉണ്ടാക്കി ചെയ്യുന്ന വിധം ആ പറയുന്നെ.. 

മാവ് ഉണ്ടാക്കാൻ

മൈദ : 2 കപ്പ്
പഞ്ചസാര : 2 ടീ സ്പൂൺ
യീസ്റ്റ് : 1 ടീ സ്പൂണ്
ബട്ടർ : 1 ടേബിൾ സ്പൂൺ
ഉപ്പ് : 1/4 ടീ സ്പൂണ്
ഓയിൽ : 1 ടേബിൾ സ്പൂൺ
ചെറിയ ചൂട് ഉള്ള പാൽ : 3/4 കപ്പ്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ്  എന്നിവ ചേർത്തിളക്കുക.
പാൽ യീസ്റ്റ് മിക്സ് കൂടെ ചേർത്തു  കുഴക്കുക.. ഇനി ഈ മാവ് കൗണ്ടർ ടോപ്പിലേക്ക് ഇട്ട്  ബട്ടർ ഇതിലേക്ക് യോജിപ്പിച്ച് ചേർത്ത് ഒരു 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.. ആദ്യം ഒക്കെ കയ്യിൽ ഒട്ടും. പക്ഷെ മൈദ ഇടരുത്. കുറച്ചു സമയം കുഴച്ചെടുക്കുമ്പോൾ ഒട്ടൽ ഒക്കെ മാറി മാവ് നല്ല സോഫ്റ്റ്  ആവും..  മുകളിൽ കുറച്ചു എണ്ണ തടവിയ ശേഷം 
നന്നായ എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ മാവ് വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക. 
മാവ് 1 - 2 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. കാലാവസ്‌ഥ അനുസരിച്ചു പൊങ്ങി വരാൻ ഉള്ള സമയത്തിന് മാറ്റം വരാം. 

പേസ്ട്രി ഷീറ്റ് ആക്കാൻ 
ബട്ടർ : 1/4 കപ്പ്

നന്നായി പൊങ്ങി വന്ന മാവ് ചെറുതായി ഒന്ന് കുഴച്ച ശേഷം ആവശ്യത്തിന്‌ പൊടി തൂവി പരത്തി എടുക്കുക. 
ഇതിലേക്ക് ബട്ടർ തേച്ചു കൊടുക്കുക
ശേഷം രണ്ട് സൈഡിൽ നിന്നും നടുവിലേക്ക് മടക്കുക.
ശേഷം താഴെ നിന്നും മേലെ നിന്നും നടുവിലേക്ക് മടക്കുക
വീണ്ടും പൊടി ഇട്ട് പരത്തി നേരത്തെ മടക്കിയ പോലെ മടക്കി എടുത്ത ശേഷം ഒന്ന് കൂടി ഉള്ളിലേക്ക് മടക്കി എടുക്കുക
ഇനി മാവ് ഒരു 10 മിനിറ്റ് മാറ്റി വെക്കാം. 

ഫില്ലിംഗ് 

ബട്ടർ : 1 ടേബിൾ സ്പൂൺ
പഞ്ചസാര : 2 ടേബിൾ സ്പൂൺ
ടൂട്ടി ഫ്രൂട്ടി 
ചെറി നുറുക്കിയത് 

ഓവൻ 200 C ഇൽ പ്രീ ഹീറ്റ് ചെയ്യാൻ ഇടുക.  
കുറച്ചു പൊടി തൂവി മാവ് പരത്തി  എടുക്കുക. (ഒരുപാട് നേരിയതായി പരത്തരുത്. )
ശേഷം പരത്തി എടുത്ത ഷീറ്റിൽ ബട്ടർ തേക്കുക. പഞ്ചസാര, ടൂട്ടി ഫ്രൂട്ടി, ചെറി എന്നിവ വിതറുക. അതിന് ശേഷം ഷീറ്റ് റോൾ ചെയ്യുക. ഇനി മുറിച്ചെടുക്കുക. മുറിച്ച ഓരോ കഷ്ണവും ഒരു ബട്ടർ പേപ്പറിലേക്ക് വെച്ച് ഒന്ന് അമർത്തി കൊടുക്കുക.
ഒരു 10 മിനിറ്റ് നനഞ്ഞ തുണി വെച്ചു മൂടി വെക്കുക..
ശേഷം ഒരു മുട്ട നന്നായി അടിച്ച് മുകൾ ഭാഗത്തു നന്നായി തേക്കുക. 
200C ഇത് 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക. 
മുകൾ ഭാഗം നല്ല ബ്രൗണ് കളർ ആയാൽ ഓവന്നിൽ നിന്നും പുറത്തെടുത്തു മുകളിൽ കുറച്ചു ബട്ടർ തേച്ചു കൊടുക്കാം. (Optional)  ശേഷം കുറച്ചു ചൂട് മാറാൻ വെക്കുക.. 
എന്നിട്ട് ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ സെർവ് ചെയ്യാം. 

Friday, 31 December 2021

Mexican Toffee Cake / മെക്സിക്കൻ ടോഫി കേക്ക്

Wishing all a Happy New Year.. Let's start the year with a cake recipe...

To make toffee

Milkmaid: 1 Tin (400 grams )

Place the milkmaid / condensed milk tin in a pressure cooker, pour water over the tin, close the cooker and light the fire. After 1 whistle, simmer for 20 - 25 minutes. Open the cooker once the pressure is settled. 
Take out the tin and let it cool well before opening..
**** Never open the tin hot .. It is better to make it at night and open it the next morning ..

To Make the Cake

Flour: 1 1/4 Cup (One and one fourth cup)
Eggs: 3
Dates soaked in hot water: 10 
Toffee: 2 Table Spoon
Sunflower Oil: 1/4 Cup
Baking Powder: 1 Tea Spoon
Powdered Sugar: 3/4 Cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch

Preheat oven at 160 C.
Grind together soaked dates and toffee.
Mix together flour, baking powder and salt. 
Beat  powdered sugar and eggs until fluffy. Add vanilla essence, oil and dates toffee mix and mix on low speed.
Add flour in batches and mix well without lumps. 
Apply some butter to the cake tin and sprinkle some flour. Alternatively use butter paper instead. 
Pour the cake mix into it and bake for 35 minutes
After 35 minutes, insert a toothpick in the middle of the cake, If it comes out clean cake is done. 
Or bake for a while longer. 
Once done let the cake cool well. 

To Make the Frosting

Whipping Cream: 3 Cups
Powdered sugar: 1/2 Cup
Toffee: 3 Table Spoon
Vanilla Essence: 1 Tea Spoon

Beat whipping cream, powdered sugar, vanilla essence and toffee until stiff peaks .  

To Make Toffee Ganache

Toffee: 5 Table Spoon
White Chocolate: 50 Gram
Fresh Cream: 100 ml

Mix the chocolate and toffee.
Heat the fresh cream well and pour over the chocolate toffee mix. After a while, stir well, strain and let it cool

To Make Toffee Syrup for soaking the cake

Toffee Syrup: 1 Cup (Add 3 tablespoons of toffee in 1 cup of milk, boil and mix well and turn off the heat..Let it cool well .)

Roasted & Peeled Peanut: 1/2 Cup

Cut the cake into 3 layers.
Spread some cream on the cake board.
Now place a layer of cake.
Then pour the toffee syrup well
Then apply whipping cream.
Then add some toffee ganache.
Put some peanuts on top.
Place the next layer of cake..
Add toffee syrup, whipping cream, toffee ganache and peanuts and place the last layer of cake. Now cover the  entire cake with whipping cream. 
First apply a small coat of cream, then refrigerate for some time and then give a second coating of cream. 
Now let this cake set in the fridge for an hour
Then pour the toffee ganache over the full cake. Leave it to set in the fridge for a while again.
Then decorate with peanuts or chocolate as desired.
You can refrigerate it for a while and use it.

If the ganache is too thick while pouring on the cake , warm the ganache and use. Be sure you don't heat it up a lot and the ganache becomes runny. 

ടോഫി ഉണ്ടാക്കാൻ

മിൽക്‌മെയ്‌ഡ്‌ : 1 ടിൻ (400  ഗ്രാം ) പൊട്ടിക്കാത്തത്. 

മിൽക്‌മെയ്‌ഡ്‌ / കണ്ടെൻസ്‌ഡ് മിൽക് ടിൻ  പ്രഷർ കുക്കറിൽ  വച്ച്  ടിന്നിന് മുകളിൽ വരെ വെള്ളം ഒഴിച്ച് കുക്കർ അടച്ചു തീ കത്തിക്കുക.  1 വിസിൽ വന്ന ശേഷം 20 - 25 മിനിറ്റ് തീ സിമ്മിൽ ഇട്ട ശേഷം ഓഫ് ആക്കുക. കുക്കർ പ്രഷർ മൊത്തം പോയ ശേഷം തുറന്ന് കണ്ടെൻസ്ഡ്
മിൽക് ടിൻ പുറത്തെടുത്തു തണുക്കാൻ വെക്കുക. നന്നായി തണുത്ത ശേഷം തുറക്കാം
****ടിൻ ചൂടോടെ ഒരിക്കലും തുറക്കരുത്.. രാത്രി ഉണ്ടാക്കി വെച്ച് അടുത്ത ദിവസം രാവിലെ തുറക്കുന്നതാ നല്ലത്..

കേക്ക് ഉണ്ടാക്കാൻ

മൈദ: 1 1/4  കപ്പ് ( ഒന്നേകാൽ കപ്പ് )
മുട്ട: 3
ചൂട് വെള്ളത്തിൽ കുതിർത്തു വെച്ച ഈന്തപ്പഴം : 10 എണ്ണം
ടോഫി : 2 ടേബിൾ സ്പൂണ്
സൺഫ്ലവർ ഓയിൽ : 1/4 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
ഉപ്പ് : 1 നുള്ള്

ഓവൻ160C preheat ചെയ്യുക.
ഈന്തപ്പഴവും, ടോഫിയും കൂടെ മിക്സിയിൽ അരച്ചെടുക്കുക. 
മൈദയും ബേക്കിംഗ് പൗഡറും, ഉപ്പും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും മുട്ടയും കൂടെ നന്നായി പതഞ്ഞു വരും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ്, ഓയിൽ, അരച്ചെടുത്ത ഈന്തപ്പഴം ടോഫി മിക്സ് എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ മിക്സ് ആക്കുക.  
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക. ബട്ടർ പേപ്പർ ഉണ്ടെങ്കിൽ വെക്കാം. 
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 35 മിനിറ്റ് ബേക്ക്  ചെയ്യുക
35 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക

ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ

വിപ്പിംഗ് ക്രീം : 3 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
ടോഫി : 3 ടേബിൾ സ്പൂണ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ

വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും, ടോഫിയും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക

ടോഫി ഗണാഷ് ഉണ്ടാക്കാൻ

ടോഫി : 5 ടേബിൾ സ്പൂണ്
വൈറ്റ് ചോക്ലേറ്റ് : 50 ഗ്രാം
ഫ്രഷ് ക്രീം : 100 മില്ലി 

ചോക്ലേറ്റും ടോഫിയും കൂടി മിക്സ് ചെയ്യുക.
ഫ്രഷ് ക്രീം നന്നായി ചൂടാക്കി ചോക്ലേറ്റ് ടോഫി മിക്സിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു നന്നായി ഇളക്കി അരിച്ചെടുത്ത് തണുക്കാൻ ആയി മാറ്റി വെക്കുക. 

ടോഫി സിറപ്പ് കേക്ക് സോക്ക് ചെയ്യാൻ 

ടോഫി സിറപ്പ് : 1 കപ്പ് (1 കപ്പ് പാലിൽ 3 ടേബിൾ സ്‌പൂൺ ടോഫി ഇട്ട് നന്നായി തിളപ്പിച്ച് മിക്സ് ആക്കി ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക )

വറുത്ത കപ്പലണ്ടി തൊലി കളഞ്ഞെടുത്തത് : 1/2 കപ്പ് 

കേക്ക് 3 ലയർ ആയി മുറിക്കുക.
കേക്ക് ബോർഡിൽ കുറച്ചു ക്രീം തേക്കുക. 
ഇനി ഒരു ലയർ കേക്ക് വെക്കുക.
ശേഷം നന്നായി ടോഫി സിറപ്പ് ഒഴിക്കുക
പിന്നെ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്യുക.
ശേഷം കുറച്ചു ടോഫി ഗണാഷ് ഒഴിച്ചു കോടുക്കുക. 
മുകളിൽ കുറച്ചു കപ്പലണ്ടി ഇട്ട് കൊടുക്കുക. 
അടുത്ത ലയർ കേക്ക് വെച്ച് ടോഫി സിറപ്പ്, വിപ്പിംഗ് ക്രീം, ടോഫി ഗണാഷ്, കപ്പലണ്ടി എന്നിവ വെച്ച ശേഷം ലാസ്റ്റ് ലയർ കേക്ക് വെച്ച് കേക്കിനെ മുഴുവൻ വിപ്പിംഗ് ക്രീം വെച്ച് കവർ ചെയ്യുക. 
ആദ്യം ക്രീം കൊണ്ട് ഒരു ചെറിയ കോട്ടിങ് കൊടുത്ത ശേഷം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച ശേഷം ഒരു കോട്ടിങ് കൂടി കൊടുക്കുക.
ഇനി ഈ കേക്ക് ഒരു മണിക്കൂർ ഫ്രിഡ്‌ജിൽ സെറ്റ് ആവാൻ വെക്കുക

അതിനു ശേഷം ഫുൾ കേക്കിന്റെ മേൽ ടോഫി ഗണാഷ് ഒഴിച്ചു കൊടുക്കാം. വീണ്ടും കുറച്ചു സമയം ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെക്കുക.  ശേഷം ഇഷ്ട്ടാനുസരണം കപ്പലണ്ടി കൊണ്ടോ, ചോക്ലേറ്റ് കൊണ്ടോ ഡെക്കറേറ്റ് ചെയ്യുക. 
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

ലാസ്റ്റ് ഒഴിക്കുന്ന സമയത്തു ഗണാഷ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുക. ഒരുപാട് ചൂടാക്കി ഗണാഷ് തീരെ കട്ടി കുറഞ്ഞാൽ കേക്കിന്റെ മേൽ പിടിക്കില്ല.



Wednesday, 24 March 2021

Chocolate Bun Rolls // ചോക്ലേറ്റ് ബൺ റോൾസ്

Kids Recipe..
Maida: 2 Cup
Yeast: 1 Tea Spoon
Sugar: 1 Table Spoon
Butter: 3 Table Spoon
Warm Milk: 1/2 Cup
Egg : 1
Salt: 1/4 Tea Spoon

Add little sugar and yeast to milk and mix well
Let it rest for 10 minutes to rise
Add salt, remaining sugar and butter to maida and combine well
Beat the egg and add it to the flour mix.  (reserve a table spoon of egg mix to brush on the bread before baking)
To the flour mix add the milk yeast mixture an make the dough
If needed add some water and make a slightly sticky dough
Cover with a wet cloth and let the dough rise for 1 hour
After 1 hour the dough will rise well.  Divide it to 12 balls. 
Take each ball and dust it with some flor and roll it out not too thick or thin .  You should roll it length wise
Put some chocolate filling on one end of it. Add some cheese if required. 
Now you should make sure that the filling will stay inside .
For that  roll both the sides inwards so that the filling does not come out. And roll it to the end
Make all the rolls the same way
Place the rolls on a baking tray. Put a damp cloth and cover for 30 minutes
Then brush the rolls with the reserved egg wash well .. Sprinkle some sesame on top .. 
Bake in a preheated oven at 180 degrees for 25 to 30 minutes
If you do not have an oven, you can do it in the same way as you would bake a cake in a cooker.
Or you can make in a heavy bottom kadai.  Preheat the kadai well and place a ring or stand in it and place the baking tray on it.  Reduce the flame to medium after placing the baking tray 
Once you take the rolls out brush with some butter. 

മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ :3 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
മുട്ട : 1
ഉപ്പ്‌ :1/4 ടീ സ്പൂണ്

ചോക്ലേറ്റ് ഫിൽ ചെയ്യാൻ ആവശ്യത്തിന്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , ബട്ടർ എന്നിവ ചേർത്തിളക്കുക. മുട്ട പൊട്ടിച്ചു ചെറുതായി ഒന്ന് ബീറ്റ് ചെയ്തു മൈദയിലേക്ക് ചേർക്കുക. 
പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക
മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. ഇത് 12 ഉരുളകൾ ആക്കുക.. ഓരോ ഉരുള വീതം കുറച്ചു മൈദ തൂവി കുറച്ചു നീളത്തിൽ കട്ടി കുറച്ചു പരത്തി എടുക്കുക. 
ഇതിന്റെ ഒരു അറ്റത്തായി കുറച്ചു ചോക്ലേറ്റ് വെക്കുക. കുറച്ചു ചീസും വേണമെങ്കിൽ വെക്കാം..
ശേഷം രണ്ട് സൈഡും ഉള്ളിലേക്ക് മടക്കി ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ റോൾ ചെയ്യുക. 
ഇതുപോലെ എല്ലാ റോളും ചെയ്യുക..
ഒരു ബേക്കിംഗ് ട്രേയിൽ റോൾസ് വെക്കുക. 
നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം ഒരു മുട്ട ബീറ്റ് ചെയ്തു എല്ലാ റോൾസും നന്നായി ബ്രഷ് ചെയ്യുക.. മുകളിൽ കുറച്ച് എള്ള് വിതറാം.. 
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 25 മുതൽ 30 മിനുറ്റ് ബെക് ചെയ്യുക
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് റോൾ അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. റോൾ വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം..
റോൾ റെഡി ആയി കഴിഞ്ഞു ചൂടോടെ തന്നെ അല്പം ബട്ടർ മുകളിൽ തേച്ചു കൊടുക്കാം

Friday, 2 October 2020

Milk Bread and Buns // മിൽക്ക് ബ്രഡ് ആൻഡ് ബണ്സ്

Bread making is so easy.....
All Purpose Flour / Maida: 2 Cups
Yeast: 1 Tea Spoon
Sugar: 2 Table Spoon
Milk powder: 3 Table spoon
Butter: 3 Table spoon
Slightly warm milk: 1/2 cup + 2 Table Spoon
Salt: 1/4 Teaspoon

Add yeast and some sugar to the milk and leave for 10 minutes.
Add remaining sugar, salt and milk powder to the flour.
Add milk and yeast mix and knead .. Now put this dough on the counter top and add butter and knead well for 10 minutes .. 
At first you will feel that the dough is too sticky.  But do not add more flour to the dough
Just keep kneading 
After kneading for a while, the dough becomes soft and elastic.
Place the dough in a well-oiled bowl, cover with a damp cloth and leave for 1 hour
In an hour the dough  will rise well ..
If the bun is done, roll the dough into small balls and place on a baking tray. Do not put too close .. The buns will rise .. Cover with a damp cloth for 30 minutes
If it is bread, knead the dough and sprinkle some flour and roll out the dough using a rolling pin
Then roll from one end to other and place in a bread tin
Put a damp cloth and cover for 30 minutes
Then brush the bread / bun on top with some milk.
Bake in a preheated oven at 180 degrees for 20 to 25 minutes
Once done take it out and brush some butter on top immediately ..
If you do not have an oven, you can do it in the same way as you would bake a cake in a cooker.
Or you can make in a heavy bottom kadai.  Preheat the kadai well and place a ring or stand in it and pace the baking tray on it. Reduce the flame to medium after placing the baking tray 
You can make 12 buns with this quantity of ingredients
Here i made bread in a  9 inch bread pan and 4 buns .. This amount of ingredients is correct to make dough  for a 9inch bread pan .. But to show the bun making  I took some dough from it  and made 4 buns too .. If you take full dough and make bread u will get a bigger bread. 
മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര : 2 ടേബിൾ സ്പൂണ്
പാൽപ്പൊടി : 3 ടേബിൾ സ്പൂണ്
ബട്ടർ :3 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ് + 2 ടേബിൾ സ്പൂണ്
ഉപ്പ്‌ :1/4 ടീ സ്പൂണ്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , പാൽപ്പൊടി എന്നിവ ചേർത്തിളക്കുക.
പാൽ യീസ്റ്റ് മിക്സ് കൂടെ ചേർത്തു  കുഴക്കുക.. ഇനി ഈ മാവ് കൗണ്ടർ ടോപ്പിലേക്ക് ഇട്ട്  ബട്ടർ ഇതിലേക്ക് യോജിപ്പിച്ച് ചേർത്ത് ഒരു 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.. ആദ്യം ഒക്കെ കയ്യിൽ ഒട്ടും. പക്ഷെ മൈദ ഇടരുത്. കുറച്ചു സമയം കുഴച്ചെടുക്കുമ്പോൾ ഒട്ടൽ ഒക്കെ മാറി മാവ് നല്ല സോഫ്റ്റ് and ഇലാസ്റ്റിക് ആവും..  
നന്നായി എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ മാവ് വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക

മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. 
ബണ് ആണ് ചെയ്യുന്നതെങ്കിൽ മാവ് ചെറിയ ഉരുളകൾ ആക്കി ഉരുട്ടി ഒരു ബേക്കിംഗ് ട്രേയിൽ വെക്കുക. ഒരുപാട് അടുപ്പിച്ചു വെക്കരുത്.. ബണ് പൊങ്ങി വരാൻ ഉള്ളതാണ്.. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ഇനി ബ്രഡ് ആണ് ചെയ്യുന്നതെങ്കിൽ മാവ് ഒന്ന് കുഴച്ചെടുത്തു അല്പം മൈദ തൂവി പരത്തി എടുക്കുക. ശേഷം ഒരറ്റത്ത് നിന്ന് റോൾ ചെയ്ത് ഒരു ബ്രഡ് ടിന്നിൽ വെക്കുക
നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം ബ്രഡ്/ബണ്  കുറച്ചു പാൽ കൊണ്ട് മുകളിൽ  ബ്രഷ് ചെയ്യുക.. 
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 20 മുതൽ 25 മിനുറ്റ് ബെക് ചെയ്യുക
ബെക് ചെയ്ത് പുറത്തെടുത്തു അപ്പോൾ തന്നെ മുകളിൽ കുറച്ചു ബട്ടർ ബ്രഷ് ചെയ്യാം..
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് ബ്രഡ്/ബണ് അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. ബ്രഡ് വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം..
ബണ് ഈ അളവിൽ 12 എണ്ണം ഉണ്ടാക്കാം.. ഞാൻ ഒരു 9 ഇഞ്ച് ബ്രെഡും 4 ബണ്ണും ആണ് ഉണ്ടാക്കിയെ..ഈ അളവ് ശരിക്കും ഒരു 9 ഇഞ്ച് ബ്രഡ് പാനിൽ ചെയ്യേണ്ടതാണ്.. പക്ഷെ ബണ്ണും കാണിച്ചു തരാൻ വേണ്ടി കുറച്ചു മാവ് എടുത്ത് 4 ബണ് ചെയ്തതാണ്.. ഫുൾ മാവ് എടുത്ത് ബ്രഡ് ചെയ്താൽ വലിയ ബ്രഡ് തന്നെ കിട്ടും..

Sunday, 6 September 2020

Stuffed Braided Bread // സ്റ്റഫ്ഡ് ബ്രൈഡെഡ് ബ്രഡ്

Maida: 2 Cup
Yeast: 1 Tea Spoon
Sugar: 1 Table Spoon
Butter: 3 Table Spoon
Warm Milk: 1/2 Cup
Egg : 1
Salt: 1/4 Tea Spoon

Add little sugar and yeast to milk and mix well
Let it rest for 10 minutes to rise
Add salt, remaining sugar and butter to maida and combine well
Beat the egg and add it to the flour mix.  (reserve a table spoon of egg mix to brush on the bread before baking)
To the flour mix add the milk yeast mixture an make the dough
If needed add some water and make a slightly sticky dough
Cover with a wet cloth and let the dough rise for 1 hour

For Filling
Chicken: Half Kg
Onion: 2
Green Chilli: 4
Ginger Garlic Crushed: 2 Table Spoon Each
Turmeric Powder: 1/2 Tea Spoon
Chilly Powder: 1 Tea Spoon
Garam Masala Powder: 1 Tea Spoon
Chicken Masala Powder: 1 Tea Spoon
Pepper Powder: 1 Tea Spoon
Chopped Coriander Leaves 
Chopped Mint Leaves
Curry Leaves
Oil: 2 Table Spoon
Salt

Clean the chicken well and marinate with little turmeric powder, pepper powder, salt
chilly powder and garam masala powder. Cook the chicken and keep it aside
Once cooled remove all the bones and then put it in the mixie and shred it .. Or you can chop the chicken pieces
To a kadai pour oil and saute crushed ginger and garlic for 5 minutes
Now add in the sliced onion and green chilli
Saute well and add the remaining spice powders and little salt
Add in the curry leaves too
Saute on low flame until the raw smell of the spices is gone
Add in the minced/shredded chicken and combine well
Add in the chopped coriander and mint leaves and combine well
switch off the flame and keep aside
You can make any type of stuffing as per your choice
After 1 hour the dough will have been doubled in size
Slightly knead it and divide into 3 portions
Take 1 portion and dust it with some flour and roll the dough slightly thick in oval shape
Leaves some gap at the top and bottom and in the center place a portion of the filling made
You can add some cheese too on the filling
Now cut strips on both sides 2 cm apart
Take the top portion of the spread dough and fold it inside on to the filling
And then fold each strips towards inside.  Same like we do hair plating (See the video below)
Make all the 3 bread in the same way
The bottom portion can be folded inside or can be left as a fish tail
Place the bread on to a baking tray and cover with a wet cloth and let it sit for another 30 mintues
Preheat the oven at 180 C for 10 minutes
After 30 minutes brush each bread with egg wash and sprinkle some sesame seeds on top
Bake at 180C for 20 to 25 minutes
If you do not have an oven you can bake in a pressure cooker. The same way you make a cake in pressure cooker
Or you can make in a heavy bottom kadai.. Preheat the kadai well and place a ring or stand and then place the bread on top of it and bake
in medium flame.



മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ :3 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
മുട്ട : 1
ഉപ്പ്‌ :1/4 ടീ സ്പൂണ്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , ബട്ടർ എന്നിവ ചേർത്തിളക്കുക. മുട്ട പൊട്ടിച്ചു  ഒന്ന് ബീറ്റ് ചെയ്തു മൈദയിലേക്ക് ചേർക്കുക.(1 സ്പൂണ് മുട്ട മാറ്റി വെക്കുക. ബേക്ക് ചെയ്യുന്നതിന് മുമ്പ് ബ്രെഡിന് മേൽ ബ്രഷ് ചെയ്യാൻ ആണ്)
പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക

ഫില്ലിംഗ് ഉണ്ടാക്കാൻ.

ചിക്കൻ:  അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
ചിക്കൻ മസാല: 1 ടീ സ്പൂണ്
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
പുതിന ഇല അരിഞ്ഞത് : കുറച്ച്
കറിവേപ്പില : 1 തണ്ട്
ഓയിൽ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. 
ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, ചിക്കൻ മസാല,   കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, 
കറിവേപ്പില എന്നിവയും ചേര്‍ത്ത്  നന്നായി വഴറ്റുക. 
വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 
മല്ലി ഇല, പുതിന ഇല കൂടി ചേർത്തു നന്നായി ഇളക്കി തീ ഓഫ് ആക്കുക.. 

(ഈ മസാല തന്നെ വേണ്ട..ഇഷ്ട്ടമുള്ള രീതിയിൽ മസാല ചെയ്യാം)

മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും..ഇത് 3 ആയി ഭാഗിക്കുക. 
ഒരു ഭാഗം എടുത്ത് അല്പം പൊടി തൂവി പരത്തി എടുക്കുക. കുറച്ചു നീളത്തിൽ ഓവൽ ഷേപ്പിൽ പരത്തുക
രണ്ട് അറ്റത്തും കുറച്ചു ഭാഗം വിട്ട് നടുവിൽ നീളത്തിൽ കുറച്ചു മസാല വെക്കുക. അല്പം ചീസും വെക്കാം
ഇനി രണ്ടു സൈഡിലും 2 cm അകലം വെച്ച് സ്ട്രിപ്‌സ് കട്ട്സ് ഇടുക
മുകളിൽ നടുവിൽ ഉള്ള ഭാഗം ഉള്ളിലേക്ക് മടക്കുക. ശേഷം മുടി പിന്നുന്ന പോലെ ഓരോ സൈഡിൽ നിന്നും ഓരോ കട്ട് ചെയ്ത് സ്ട്രിപ്പ് ഉള്ളിലേക്ക് മടക്കുക
അടിയിൽ ഉള്ള ഭാഗം ഉള്ളിലേക്ക് മടക്കാം അല്ലെങ്കിൽ മീനിന്റെ വാൽ ഭാഗം പോലെ വിടർത്തി ഇടാം (മുകളിൽ ഉള്ള വീഡിയോ കാണുക)
ഇതേ പോലെ 3 ബ്രെഡും റെഡി ആക്കുക
ഒരു ബേക്കിംഗ് ട്രേയിലേക്ക് വെക്കുക. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം മുട്ട നന്നായി ബ്രഷ് ചെയ്യുക.. മുകളിൽ കുറച്ച് എള്ള് വിതറാം.. 
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 25 മുതൽ 30 മിനുറ്റ് ബെക് ചെയ്യുക
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് ബ്രഡ് അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. ബ്രഡ് വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം..