Showing posts with label Street Food. Show all posts
Showing posts with label Street Food. Show all posts

Monday, 16 August 2021

Dragon Beard Candy / Panji Mittayi / Street Style Soan Pappadi / പഞ്ഞി മിട്ടായി

Sweet Sweet Dragon Beard Candy..For video recipe visit FB  page

https://www.facebook.com/anjusrecipebook/


Sugar :3/4 Cup
Ghee :1 Spoon
Water :1/4 Cup
Lime Juice :1 Tea Spoon
Corn Flour : 1/2 Cup

Boil sugar, water and lime juice until it becomes light brown in color
Pour the sugar to a greased plate or a non stick pan.

Sugar syrup will be very hot , so use a spoon and keep stirring the sugar syrup until it cools a bit and you can touch using your hands.

Once the syrup becomes slightly cooled and you can touch with your hands start stretching the sugar and make it a circle 

Once the circle is big make do as you write an 8 and fold again and stretch

Now start adding the corn flour to the stretched sugar and again pull and stretch

Add corn flour and continue the same process

At the end it will become like thread 
That's it..Your dragon beard candy is ready..

പഞ്ചസാര : 3/4 കപ്പ്
നെയ്യ്‌ : 1 സ്പൂണ്
വെള്ളം :1/4 കപ്പ്
നാരങ്ങാ നീര് :1 ടീ സ്പൂണ്
കോണ് ഫ്‌ളവർ : 1/2 കപ്പ്

പഞ്ചസാരയും, വെള്ളവും നാരങ്ങാ നീരും ചേർത്തു ചെറിയ തീയിൽ തിളപ്പിക്കുക
ചെറുതായി ബ്രൗൻ കളർ ആകുമ്പോൾ തീ ഓഫ് ആക്കി പത അടങ്ങും വരെ പാത്രം ചുറ്റിച്ചു കൊടുക്കുക. ശേഷം നെയ്യ്‌ തടവിയ ഒരു പ്ലേറ്റിലേക്കോ ഒരു നോൺ സ്റ്റിക്ക് ഫ്രൈ പാനിലേക്കോ മാറ്റുക.
ശേഷം ഒരു സ്പൂണ് അല്ലെങ്കിൽ സിലിക്കൺ തവി ഉപയോഗിച്ച് എല്ലാ ഭാഗത്ത് നിന്നും ഇളക്കുക
കൈ കൊണ്ട് എടുക്കാൻ ആവുന്ന വരെ ഇത് പോലെ ചെയ്യുക
ഇനി  നീളത്തിൽ വലിച്ചു നീട്ടി രണ്ട് അറ്റവും ഒട്ടിച്ചു വട്ടത്തിലാക്കുക
ഇനി 8 പോലെയാക്കി വീണ്ടും  വട്ടത്തിലാക്കുക.
ശേഷം ഇതിൽ കോണ് ഫ്‌ളവറിൽ ഇട്ട് കൊടുത്തു വലിച്ചു നീട്ടുക.
വീണ്ടും വട്ടം കുറച്ചു വലുതാകുമ്പോൾ 8 പോലെ ആക്കി വീണ്ടും കോണ് ഫ്‌ളവർ ഇട്ട് വലിക്കുക.
മാവ് തീരും വരെ ഇത് പോലെ ചെയ്യുക
അവസാനം നൂൽ പോലെ ആകും.
സംഭവം റെഡി..

Monday, 30 October 2017

Egg and Green Peas Scrambled / Mutta Green Peas / മുട്ട ഗ്രീൻപീസ്

A famous street food of Kozhikode / Calicut
Ingredients

Washed and soaked green peas: 1 Cup
Egg: 2
Onion: 1 Small
Green Chilly: 2
Chopped Tomato: 1 Table Spoon
Garam Masala: 1/2 Tea Spoon
Pepper Powder: 1/2 Tea Spoon
Turmeric Powder: 1 Pinch
Salt
Coconut oil
Coriander leaves

Cooking Time: 10 Minutes
Method

Pressure cook the green peas adding turmeric powder, 1/4 tea spoon garam masala powder and some salt.  Do not over cook and make it mushy
To a pan pour coconut oil and add finely chopped onion and green chilly
Once the onion becomes soft add chopped tomato
Tomato just needs to be soft.  do not make it mushy
Add the eggs , pepper powder and salt
Scramble the eggs. Do not wait until it becomes completely dry.
Once the three fourth of the eggs are scrambled add the cooked green peas and combine well
Add the rest of the garam masala and combine well
Add some chopped onion and coriander leaves and serve hot
ചേരുവകൾ 

ഗ്രീൻ പീസ് കഴുകി വെള്ളത്തിൽ കുതിർത്ത് : 1/2 കപ്പ്
മുട്ട : 2എണ്ണം
സവാള : 1 ചെറുത്
പച്ചമുളക് : 2 എണ്ണം
തക്കാളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
ഗരം മസാല : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ (എരുവിന്‌ അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മഞ്ഞൾ പൊടി : 1 നുള്ള്
ഉപ്പ്‌
വെളിച്ചെണ്ണ
മല്ലി ഇല

തയ്യാറാക്കാൻ വേണ്ട സമയം : 10  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 

ഗ്രീൻ പീസ് മഞ്ഞൾ പൊടിയും, 1/4 ടി സ്പൂൺ ഗരം മസാലയും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക. വെന്തു കുഴയരുത്
ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക് വഴറ്റുക. 
സവാള ഒന്ന് സോഫ്റ്റ് ആകുമ്പോൾ തക്കാളി ചേർക്കുക.
തക്കാളി വെന്തു ഉടയേണ്ട ആവശ്യം ഇല്ല. ഒന്ന് സോഫ്റ്റ് ആയാൽ മതി
ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത്  ചിക്കി എടുക്കുക.
 മുട്ട ഒരു മുക്കാൽ ഭാഗം വെന്താൽ മതി. മുഴുവൻ ആയി ഡ്രൈ ആവേണ്ട 

ഇതിലേക്ക്  വേവിച്ച ഗ്രീൻ പീസ് ചേർത്ത് നന്നായി യോജിപ്പിക്കുക
ബാക്കി ഗരം മസാല ചേർത്തിളക്കുക
മല്ലി ഇലയും , കുറച്ചു സവാള അരിഞ്ഞതും മുകളിൽ വിതറി ചൂടോടെ കഴിക്കാം.