Monday 30 October 2017

Egg and Green Peas Scrambled / Mutta Green Peas / മുട്ട ഗ്രീൻപീസ്

A famous street food of Kozhikode / Calicut
Ingredients

Washed and soaked green peas: 1 Cup
Egg: 2
Onion: 1 Small
Green Chilly: 2
Chopped Tomato: 1 Table Spoon
Garam Masala: 1/2 Tea Spoon
Pepper Powder: 1/2 Tea Spoon
Turmeric Powder: 1 Pinch
Salt
Coconut oil
Coriander leaves

Cooking Time: 10 Minutes
Method

Pressure cook the green peas adding turmeric powder, 1/4 tea spoon garam masala powder and some salt.  Do not over cook and make it mushy
To a pan pour coconut oil and add finely chopped onion and green chilly
Once the onion becomes soft add chopped tomato
Tomato just needs to be soft.  do not make it mushy
Add the eggs , pepper powder and salt
Scramble the eggs. Do not wait until it becomes completely dry.
Once the three fourth of the eggs are scrambled add the cooked green peas and combine well
Add the rest of the garam masala and combine well
Add some chopped onion and coriander leaves and serve hot
ചേരുവകൾ 

ഗ്രീൻ പീസ് കഴുകി വെള്ളത്തിൽ കുതിർത്ത് : 1/2 കപ്പ്
മുട്ട : 2എണ്ണം
സവാള : 1 ചെറുത്
പച്ചമുളക് : 2 എണ്ണം
തക്കാളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
ഗരം മസാല : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ (എരുവിന്‌ അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മഞ്ഞൾ പൊടി : 1 നുള്ള്
ഉപ്പ്‌
വെളിച്ചെണ്ണ
മല്ലി ഇല

തയ്യാറാക്കാൻ വേണ്ട സമയം : 10  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 

ഗ്രീൻ പീസ് മഞ്ഞൾ പൊടിയും, 1/4 ടി സ്പൂൺ ഗരം മസാലയും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക. വെന്തു കുഴയരുത്
ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക് വഴറ്റുക. 
സവാള ഒന്ന് സോഫ്റ്റ് ആകുമ്പോൾ തക്കാളി ചേർക്കുക.
തക്കാളി വെന്തു ഉടയേണ്ട ആവശ്യം ഇല്ല. ഒന്ന് സോഫ്റ്റ് ആയാൽ മതി
ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത്  ചിക്കി എടുക്കുക.
 മുട്ട ഒരു മുക്കാൽ ഭാഗം വെന്താൽ മതി. മുഴുവൻ ആയി ഡ്രൈ ആവേണ്ട 

ഇതിലേക്ക്  വേവിച്ച ഗ്രീൻ പീസ് ചേർത്ത് നന്നായി യോജിപ്പിക്കുക
ബാക്കി ഗരം മസാല ചേർത്തിളക്കുക
മല്ലി ഇലയും , കുറച്ചു സവാള അരിഞ്ഞതും മുകളിൽ വിതറി ചൂടോടെ കഴിക്കാം.

No comments:

Post a Comment