Showing posts with label eggless cake. Show all posts
Showing posts with label eggless cake. Show all posts

Wednesday, 22 December 2021

Eggless Plum Cake / Christmas Cake/ എഗ്ഗ്ലെസ് പ്ലം കേക്ക് / ക്രിസ്മസ് കേക്ക്

Christmas is here...So here is a cake recipe for vegetarians...

Flour : 1 1/4 Cups + 3 Table Spoon
Fruit Mix : 1 1/4 Cup
Powdered Sugar: 1/2 Cup
Caramel Syrup: 1/4 Cup
Curd: 1/4 Cup
Butter: 3/4 Cup
Cloves: 2 - 3
Cinnamon: 1 Small Piece
Cardamom: 2 - 3
Nutmeg: 1 Small Piece
Shajeera : 2 Pinches
Baking powder: 1/2 Tea Spoon
Baking soda: 1/2 Tea Spoon
Salt: 1 Pinch
Vanilla Essence / Plum Cake Essence: 1 Tea Spoon

Preheat the oven to 170 C
Spread some butter in a cake tin and line the tin with butter paper..
To make the spice mix, grind the cinnamon, cloves, cardamom, nutmeg and shajeera with a little sugar.
Mix the flour, baking powder, baking soda, salt and powdered spice mix well.
Beat butter and sugar until well softened
Strain the yogurt in a cloth and drain the water
Add this to the beaten butter sugar mixture and mix well.
Add Essence
Add  mixed flour in batches and make a smooth batter without lumps.
When adding the flour, add the caramel syrup too. 
Add 3 tablespoons of flour to the fruit mix and mix well.
Add this to the cake batter and mix slowly.
Pour the batter into the prepared cake tin, level it with a spoon, sprinkle some nuts on top and bake the cake.
Bake at 160 C for 60 to 65 minutes
Start checking the cake for about 55 minutes. If the top is a nice brown color, cover the cake tin with an aluminum foil and bake the rest of the time.
After 55 minutes, pierce the middle of the cake with a toothpick 
If it comes out clean the cake is done. 
Or bake for a while longer.
After cooling well, remove the cake from the tin and wrap the cake in butter paper for a day and cut the cake the next day. It's not mandatory, but plum cake tastes best when served the next day. 

Caramel Syrup Recipe
https://anjusrecipebook.blogspot.com/2021/12/caramel-syrup-for-plum-cake-christmas.html?m=1

Fruit Mix Recipe
https://anjusrecipebook.blogspot.com/2021/12/dry-fruits-mix-for-christmas-cake-plum.html?m=1


മൈദ : 1 1/4 കപ്പ് + 3 ടേബിൾ സ്പൂൺ
ഫ്രൂട്ട് മിക്സ് : 1 1/4  കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
കാരമൽ സിറപ്പ് : 1/4 കപ്പ്
കട്ട തൈര് : 1/4 കപ്പ്
ബട്ടർ : 3/4 കപ്പ്
ഗ്രാമ്പു : 2 - 3
പട്ട : 1 ചെറിയ കഷ്ണം
ഏലയ്ക്ക : 2 - 3
ജാതിക്ക (nutmeg):  1 ചെറിയ കഷ്ണം
സജീരകം : 2 നുള്ള്
ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ
ബേക്കിംഗ് സോഡാ : 1/2 ടി സ്‌പൂൺ
ഉപ്പ് : 1 നുള്ള്
വാനില എസ്സെൻസ് / പ്ലം കേക്ക് എസ്സെൻസ് : 1 ടി സ്പൂൺ

ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു ബട്ടർ പേപ്പർ വെക്കുക. 
സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക, സാജീരകം എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും, ഉപ്പും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
തൈര് ഒരു തുണിയിൽ അരിച്ചെടുത്ത് വെള്ളം കളയുക
ഇത് ബീറ്റ് ചെയ്ത ബട്ടർ പഞ്ചസാര മിക്സിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. 

എസ്സെൻസ് ചേർക്കുക
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. 
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് ചേർത്തു കൊടുക്കുക. 
ഫ്രൂട്ട് മിക്സിലേക്ക് 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് സാവദാനം യോജിപ്പിക്കുക. 
തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ബാറ്റർ ഒഴിച്ച് ഒരു സ്പൂൺ ഉപയോഗിച്ചു ഒന്ന് ലെവൽ ചെയ്ത ശേഷം കുറച്ചു നട്‌സ് മുകളിൽ വിതറി കേക്ക് ബേക്ക് ചെയ്യുക. 
160 C ഇൽ 60 മുതൽ 65 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക 
ഒരു 55 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയിട്ടുണ്ടെങ്കിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കേക്ക് ടിൻ കവർ ചെയ്‌തു ബാക്കി സമയം ബേക്ക് ചെയ്യണം.
55 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക.
നന്നായി തണുത്ത ശേഷം കേക്ക് ടിന്നിൽ നിന്നും മാറ്റി ഒരു ദിവസം കേക്ക് ബട്ടർ പേപ്പറിൽ പൊതിഞ്ഞു വെച്ച് അടുത്ത ദിവസം മുറിച്ചെടുക്കാം. (ഇത് ഓപ്ഷണൽ ആണ്. ചൂട് മാറി കഴിഞ്ഞു വേണമെങ്കിൽ മുറിക്കാം. പക്ഷെ പ്ലം കേക്ക് ഒരു ദിവസം കഴിഞ്ഞു മുറിക്കുന്നതാ നല്ലത് )

കാരമൽ സിറപ്പ് റെസിപ്പി
https://anjusrecipebook.blogspot.com/2021/12/caramel-syrup-for-plum-cake-christmas.html?m=1

ഫ്രൂട്ട് മിക്സ് റെസിപ്പി 
https://anjusrecipebook.blogspot.com/2021/12/dry-fruits-mix-for-christmas-cake-plum.html?m=1

Tuesday, 27 July 2021

Perfect Eggless Chocolate Sponge Cake Recipe...Which can be used as a base cake for any cream cake// പെർഫെക്റ്റ് എഗ്ഗ്ലെസ് ചോക്ലേറ്റ് സ്പോഞ്ച് കേക്ക് റെസിപ്പി..ഏത് ക്രീം കേക്കിനും ബേസ് ആയി ഉപയോഗിക്കാം.

Give it a try....
All purpose flour / Maida: 1 Cup
Cocoa Powder: 1/2 Cup
Baking Powder: 1 Tea Spoon
Baking Soda : 1/2 Tea Spoon
Oil: 3/4 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 1 Cup
Curd: 3/4 Cup

Preheat the oven to 170C
Mix together powdered sugar, oil and vanila essence well.
To this add curd and combine well. 
Mix flour, baking powder and cocoa powder well and strain it through a sieve.
Add flour cocoa mix in batches  to the oil mix and mix well.
Add milk in between
To a cake tin spread butter and sprinkle some flour. 
Pour the cake mix into it and bake for 25 to 35 minutes
After 30 minutes, insert a toothpick in the center of the cake
If it is clean the cake is done. Else bake for another few more minutes.
Remove the cake from oven. 
Let it cool well. 
Cake weight approximately 650 grams 
മൈദ: 1 cup
കൊക്കോ പൌഡർ : 1/2 cup
ഇൻസ്റ്റന്റ് കോഫി പൗഡർ : 1 ടീ സ്പൂണ്
ബേകിംഗ് പൌഡർ:1 ടീ സ്പൂണ്
ബേക്കിംഗ് സോഡാ : 1/2 ടി സ്പൂൺ
ഓയിൽ :3/4 cup
വാനില എസ്സെൻസ്: 1 ടി സ്പൂൺ
പൊടിച്ച പഞ്ചസാര: 1 കപ്പ്
അധികം പുളി ഇല്ലാത്ത തൈര്  : 3/4 കപ്പ്

ഓയിൽ പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് തൈര് കൂടെ ചേർത്തു നന്നായി ബീറ്റ് ചെയ്തെടുക്കുക.
ഓവൻ 170C  പ്രീ ഹീറ്റ്‌ ചെയ്യുക
മൈദ , ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ , കോകോ പൗഡർ, കോഫി പൗഡർ  എന്നിവ  നന്നയി മിക്സ്‌ ചെയ്തു അരിപ്പയിലൂടെ അരിച്ചു വെക്കുക. കാപ്പി പൊടി ഒരു സ്പൂണ് വെച്ച് ഒന്ന് ഉടച്ചു കൊടുത്താൽ പൊടി ആയി കിട്ടും. 
മിക്സ്‌ ചെയ്തു വെച്ച മൈദ കൊക്കോ പൌഡർ  ഓയിൽ മിക്സിലേക്കു കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു എടുക്കുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക 
കേക്ക് മിക്സ്‌ ഇതിലോട്ടു ഒഴിച്ച് 25 to 35 മിനിറ്റ് ബേക്ക് ചെയ്യുക.  
30  മിനിറ്റിന് ശേഷം ഒരു ടൂത്ത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക 

Cake weight Approximately 650grams  

Wednesday, 23 December 2020

Eggless Fruit Cake / എഗ്ഗ്ലെസ് ഫ്രൂട്ട് കേക്ക്

Cake Recipe for Vegetarians...

Maida : 1.5 Cup + 3 Tea Spoon
Butter: 1/4 Cup
Oil : 1/4 Cup
Powered Sugar: 1/2 Cup
Orange / Vanila Essence :1 Tea Spoon
Thick Yogurt : 1/2 Cup
Milk :1/4 Cup
Baking Powder :1 Tea Spoon
Baking Soda :1/2 Tea Spoon
Mixed Fruits :1/2 Cup ( I used 3 Colored Tutti Frootti, Golden Raisins and Black Raisins )

Preheat the oven at 170C for 10 minutes 
To a bowl add oil, butter and powdered sugar
Combine well and add yogurt
Cream this well. Add orange/vanila essence
Mix together 1.5 cups maida, baking powder and baking soda
Add maida mix to the creamed sugar mix in batches and combine
Add milk and make a smooth batter
Coat mixed fruits in 3 tea spoon of maida
Add this to the cake batter and fold in well
Pour the batter to a cake tin lined with butter paper
Level it well and pat a few times to remove the air bubbles
Sprinkle some tutti frootti on top and bake in a preheated oven at 160C for 40 to 45minutes . 
Insert a tooth pick in the center and check the cake. If it comes out clean cake is done. Else bake for another few more minutes
Let the cake cool well before slicing 
If you don't have an oven you can bake it in a cooker or a kadai too. 
Cake weight Approximately 750gm

മൈദ : 1.5 കപ്പ് + 3 ടീ സ്പൂണ്
ബട്ടർ :1/4 കപ്പ്
ഓയിൽ :1/4 കപ്പ്
പൊടിച്ച പഞ്ചസാര :1/2 കപ്പ്
ഓറഞ്ച് / വാനില എസ്സെൻസ് : 1 ടീ സ്പൂണ്
കട്ടി തൈര് : 1/2 കപ്പ്
പാൽ : 1/4 കപ്പ്
ബേക്കിംഗ് പൗഡർ : 1 ടീ സ്പൂണ്
ബേക്കിംഗ് സോഡ :1/2 ടീ സ്പൂണ്
മിക്സഡ് ഫ്രൂട്സ് : 1/2 കപ്പ് (ഞാൻ എടുത്തത് 3 കളർ ടൂട്ടി ഫ്രൂട്ടി, ഗോൾഡൻ ഉണക്ക മുന്തിരി കറുത്ത ഉണക്ക മുന്തിരി)

ഓവൻ 170സി യിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യാൻ ഇടുക
ഒരു ബൗളിൽ ബട്ടർ , ഓയിൽ, പൊടിച്ച പഞ്ചസാര എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്യുക
ഇതിലേക്ക് തൈര് ചേർത്തു നന്നായി ക്രീം ചെയ്യുക
എസ്സെൻസ് ചേർക്കുക
മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ നന്നായി മിക്സ് ചെയ്യുക
കുറച്ചു കുറച്ചായി മൈദ മിക്സ് ക്രീം ചെയ്തു വെച്ച പഞ്ചസാര മിക്സിൽ ചേർത്തു യോജിപ്പിക്കുക
പാൽ ചേർത്തു കൊടുക്കുക
ഫ്രൂട്ട് മിക്സിൽ 3 ടീ സ്പൂണ് മൈദ ചേർത്ത് നന്നായി മിക്സ് ചെയ്തു കേക്ക് ബാറ്ററിൽ ചേർത്തു യോജിപ്പിക്കുക
ബട്ടർ പേപ്പർ വെച്ച ഒരു കേക്ക് ടിന്നിലേക്ക് ബാറ്റർ ഒഴിച്ച് മുകളിൽ കുറച്ചു ടൂട്ടി ഫ്രൂട്ടി വിതറി പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 160 സി യിൽ 40 മുതൽ 45 മിനിറ്റ് ബേക്ക് ചെയ്യുക
ശേഷം ഒരു ടൂത്ത് പിക്ക് വെച്ച് കേക്കിന്റെ  നടുവിൽ കുത്തി നോക്കുക
അത് ക്ലീൻ ആണെങ്കിൽ കേക്ക് റെഡി ആയി. അല്ലെങ്കിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക
പുറത്തെടുത്തു നന്നായി തണുത്ത ശേഷം മുറിക്കാം
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ അല്ലെങ്കിൽ കടായിയിൽ ബേക്ക് ചെയ്യാം.
750 ഗ്രാം കേക്ക്

Sunday, 11 October 2020

Upside down Caramel Apple Cake // അപ്സൈഡ് ഡൗണ് കാരമൽ ആപ്പിൾ കേക്ക് ( Egg less Cake)

Upside Down Cake...
Apple: 3 large
Maida: 1.5 Cups
Baking powder: 1 Tea Spoon
Baking soda: 1/2 Tea Spoon
Powdered sugar: 3/4 Cup
Sunflower oil: 3/4 Cup
Thick Curd // Yogurt: 1 Cup
Vanilla Essence: 1 Tea Spoon

To make Caramel Sauce
Butter: 3 Table Spoon
Cream: 3 Table Spoon
Sugar: 6 Table Spoon

Cake tin: 8 inch size

Chop 1 apple very finely. (This is to add to the cake batter)
Slice 3 apples 
First lets  make caramel sauce. Heat 6 table spoon sugar in a pan. When caramelized, add butter and cream and mix well. 
Take 2 tea spoon sauce and add it to the finely chopped apples and stir well. 
Add sliced ​​apples to the remaining sauce and stir gently. 
Layer it in the cake tin
Preheat the oven to 170 C for 10 minutes
Now lets make the cake batter ready
Sift the  flour
Add oil, powdered sugar, yoghurt and vanilla essence to a mixing bowl and beat well.
Add baking powder and baking soda, mix well and leave for 5 minutes. 
Add the flour and enough milk to make a cake batter without lumps. 
Add the finely chopped apple mix and combine well.
Pour the cake batter into the prepared cake tin and bake for 30 to 35 minutes
Insert a toothpick in the middle of the cake 
If it comes out clean, the cake is ready 
Remove the cake and let it cool for 25 minutes. 
Then place a plate on top of the cake tin and flip the cake on to the plate
Let the cake cool well and then cut
(Approx 1.250Kg Cake)
ആപ്പിൾ: 3 വലുത്
മൈദ : ഒന്നര കപ്പ്
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
ബേക്കിംഗ് സോഡാ: 1/2 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
സൺഫ്ലവർ ഓയിൽ:  3/4 കപ്പ്
പുളി ഇല്ലാത്ത കട്ടി തൈര് // യോഗർട് : 1 കപ്പ് 
വാനില എസ്സെൻസ് : 1 ടീ സ്പൂൺ

കാരമൽ സോസ് ഉണ്ടാക്കാൻ
ബട്ടർ : 3 ടി സ്പൂൺ
ക്രീം: 3 ടേബിൾ സ്പൂൺ
പഞ്ചസാര: 6 ടേബിൾ സ്പൂൺ

കേക്ക് ടിൻ: 8 ഇഞ്ച് സൈസ്

1 ആപ്പിൾ വളരെ ചെറുതായി അരിഞ്ഞെടുക്കുക . ( ഇത് കേക്ക് ബാറ്ററിൽ ചേർക്കാൻ ആണ്)
3 ആപ്പിൾ ഖനം കുറച്ചു സ്ലൈസ് ആക്കുക. 
ആദ്യം കാരമൽ സോസ് ഉണ്ടാക്കാം.. അതിനായി 6 ടേബിൾ സ്പൂണ് പഞ്ചസാര ഒരു പാനിൽ ഇട്ട് ചൂടാക്കുക. കാരമലൈസ് ആയി കഴിയുമ്പോൾ ബട്ടർ, ക്രീം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 
ഒരു 2 സ്പൂണ് സോസ് മാറ്റി വെക്കുക . ഇതിലേക്ക് ചെറുതായി അരിഞ്ഞ ആപ്പിൾ ചേർത്ത് ഇളക്കി വെക്കുക. 
ബാക്കി സോസിലേക്ക് സ്ലൈസ് ചെയ്ത ആപ്പിൾ ചേർത്ത് മെല്ലെ ഇളക്കി എടുക്കുക. 
ഇത് കേക്ക് ടിന്നിൽ ലയർ ചെയ്യുക
ഓവൻ 170 C 10 മിനിറ്റ് പ്രീ ഹീറ്റ്‌ ചെയ്യുക
ഇനി കേക്ക് ബാറ്റർ റെഡി ആക്കാം
മൈദ ഇടഞ്ഞു വെക്കുക
 ഒരു മിക്സിങ് ബൗളിലേക്കു ഓയിൽ, പൊടിച്ച പഞ്ചസാര, യോഗർട്ട്, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് മിക്സ് ചെയ്തു ഒരു 5 മിനിറ്റ് വെക്കുക. 
ഇതിലേക്ക് ഇടഞ്ഞു വെച്ച മൈദ , ആവശ്യത്തിനു  പാൽ  എന്നിവ ചേർത്ത് കട്ട കെട്ടാതെ കേക്ക് ബാറ്റർ തയ്യാറാക്കുക. 
ഇതിലേക്ക്  നേരത്തെ തയ്യാറാക്കി വെച്ച ആപ്പിൾ ചേർക്കുക. ( ചെറുതായി അരിഞ്ഞു വെച്ച ആപ്പിൾ + കാരമൽ സോസ് മിക്സ്)
കേക്ക് ബാറ്റർ തയ്യാറാക്കി വെച്ച കേക്ക് ടിന്നിലേക്കു ഒഴിച്ച് 30 മുതൽ 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക
ശേഷം ഒരു toothpick കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് റെഡി ആയി 
കേക്ക് പുറത്തെടുത്തു 25 മിനിറ്റ് തണുക്കാൻ വെക്കുക. 
അതിനു ശേഷം ഒരു പ്ലേറ്റ് കേക്ക് ടിന്നിന്റെ മുകളിൽ കമഴ്ത്തി വെച്ച് കേക്ക് പ്ലേറ്റിലേക്കു തിരിച്ചു ഇടുക
നന്നായി തണുത്തതിനു ശേഷം കട്ട് ചെയ്യാം
(Approx 1.250Kg Cake)

Sunday, 4 October 2020

No Bake Caramel And Chocolate Cheese Cake.. // നോ ബേക്ക് കാരമൽ ആൻഡ് ചോക്ലേറ്റ് ചീസ് കേക്ക്

Kids Special Recipe...

First layer

You can use any biscuits of your choice. I used Digestive Biscuit. Put 20 biscuits in the mixer and grind. Melt 3 tablespoons of butter and add to it. 
Mix well and put in a cake tin and spread uniformly.  Press it well and keep in fridge
Let it sit for 10 minutes and then we can do the second layer

Second Layer

Beat together 1 cup cream cheese, 1 cup caramel sauce and 1 teaspoon vanilla essence.
To 2 cups whipping cream and half a cup of powdered sugar and beat until stiff peaks
Add cream cheese mixture, stir slowly and pour it on top of the biscuit layer.
Keep in the fridge.
Let it set for another 4 - 5 hours and then can do the next layer 

Third layer

Heat 1 cup fresh cream. Pour this into a cup of dark chocolate and leave for another 10 minutes. Then mix well and melt the chocolate.
After it cools down well, pour it over the cake. Now leave it in fridge for one day and then you can cut and serve
Its better to use a spring form pan to make this cake as its easy to demould an cut. 


Caramel sauce
Sugar: 1 Cup
Butter: 1/4 Cup
Fresh cream: 1 cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch

Mix fresh cream and butter well
Caramelize the sugar
When it turns brown, add the cream butter mixture and keep stirring well
Put on low heat until slightly thickened
Then add vanilla essence and salt and turn off the heat
After it cools down you can pour into a glass jar and store in refirgerator and use as needed 
ആദ്യത്തെ ലയർ

ഇഷ്ട്ടമുള്ള ബിസ്ക്കറ്റ് എടുക്കാം. ഞാൻ എടുത്തത് Digestive Biscuit ആണ്. 20 ബിസ്ക്കറ്റ് മിക്സിയിൽ ഇട്ട് പൊടിക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂണ് ബട്ടർ ഉരുക്കി ചേർക്കുക. നന്നായി മിക്സ് ആക്കി കേക്ക് ടിന്നിൽ നിരത്തി ഒന്ന് അമർത്തി കൊടുക്കുക. ശേഷം ഫ്രിഡ്ജിൽ വെക്കുക
10 മിനിറ്റ് കഴിഞ്ഞു സെക്കന്റ് ലയർ ചെയ്യാം

രണ്ടാമത്തെ ലയർ 

1 കപ്പ് ക്രീം ചീസ്, 1 കപ്പ്  കാരമെൽ സോസ്,  1 ടീ സ്പൂണ് വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക. 
2 കപ്പ് വിപ്പിംഗ് ക്രീം, അര കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് നല്ല കട്ടി ആവും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ക്രീം ചീസ് മിക്സ് ചേർത്ത് സാവധാനം ഇളക്കി നേരത്തെ ചെയ്ത ബിസ്ക്കറ്റ് ലയറിന്റെ മേൽ നിരത്തുക. 
ഫ്രിഡ്ജിൽ വെക്കുക.
ഒരു 4 - 5 മണിക്കൂർ ഇത് സെറ്റ് ചെയ്യാൻ വെച്ചതിന് ശേഷം അടുത്ത ലയർ ചെയ്യാം

മൂന്നാമത്തെ ലയർ 

1 കപ്പ് ഫ്രഷ് ക്രീം ചൂടാക്കുക. ഇത് ഒരു കപ്പ് ഡാർക്ക്  ചോക്ലേറ്റിൽ ഒഴിച്ച് ഒരു 10 മിനിറ്റ് വെക്കുക. ശേഷം നന്നായി ഇളക്കി ചോക്ലേറ്റ് മേൽറ്റ് ആക്കുക. ഇത് നന്നായി തണുത്തതിന് ശേഷം കേക്കിന്റെ മേൽ ഒഴിക്കുക. ഇനി ഇതു ഒരു ദിവസം മുഴുവൻ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം മുറിച്ചെടുത്തു കഴിക്കാം. 

ഈ കേക്ക് ഉണ്ടാക്കാൻ ഒരു സ്പ്രിങ് ഫോം പാൻ ഉപയോഗിക്കുകയാണെങ്കിൽ കേക്ക് ഇളക്കി എടുക്കാനും കട്ട് ചെയ്യാനും  എളുപ്പം ആണ്.

കാരമെൽ സോസ്
പഞ്ചസാര : 1 കപ്പ്
ബട്ടർ: 1/4 കപ്പ്
ഫ്രഷ് ക്രീം: 1 കപ്പ്
വാനില എസ്സെൻസ്: 1 ടി സ്പൂൺ  
ഉപ്പ്: 1 നുള്ള്

ഫ്രഷ് ക്രീമും ബട്ടറും നന്നായി മിക്സ് ചെയ്‌തു വെക്കുക
പഞ്ചസാര കാരമലൈസ് ചെയ്യുക
ബ്രൗൺ നിറം ആകുമ്പോൾ ക്രീം ബട്ടർ മിക്സ് ചേർത്ത് നന്നായി കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
കുറച്ചു കട്ടി ആവും വരെ ചെറിയ തീയിൽ വെക്കുക
ശേഷം വാനില എസ്സെൻസും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യുക
ചൂടാറിയത്തിനു ശേഷം വൃത്തിയുള്ള ഒരു ചില്ലു പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്‌ജിൽ വെച്ചാൽ ഒരുപാട് നാൾ കേടാവാതെ ഇരിക്കും

Monday, 7 September 2020

Tri Color Poke Cake (Eggless Cake Made In Kadai)


Maida : 1.5 Cup

Rava: Half Cup

Curd: 3/4 th Cup

Powdered Sugar: 1 Cup

Oil: 3/4 th Cup

Baking Powder: 1 Tea Spoon

Baking Soda: 1/2 Tea Spoon

Vanilla Essence: 1 Tea Spoon

Milk: 1/4 to 1/2 cup

Food Color: Orange, Green

Prepare a cake tin by applying some butter/oil and then dust it with maida and keep aise

Here we are making this cake in a Kadai.  For that you need a big heavy bottom kadai with a tight fitting lid 

Keep a kadai or biriyani pot.  Keep a ring or a stand inside and switch on the flame.  Let it heat in medium flame

By the time the kadai is heated, lets make the cake batter

Powder the rawa in the mixie

Mix together maida, rawa, baking powder and baking soda

Using a hand blender or fork mix together curd, oil, powdered sugar and vanilla essence

To this add maida mix in batches.  Add milk as needed to make a smooth ribbon consistency batter

Divide the batter to 3 portions

To one of this add a few drops of ornage food color and mix well

To the second add a few drops of green food color and mix well

Leave the third portion without any colors

To the prepared cake tin first pour in the green color batter, then the color less one and then the orange colored cake batter

Spread the batter uniformly and slowly tap the cake tin a few times

Place the cake tin in the heated kadai and cover the kadai and cook for a good 25 to  35 minutes in low flame

After 30 minutes open and insert a tooth pic or skewer to the middle of the cake

If it comes out clean then the cake is ready

Else cook it for some more time

Once done remove the cake tin from the kadai and using a fork prick the cake well(Let the cake be in the tin only)

To one fourth cup of honey and 3 table spoon of hot water and mix well.  Add this on top of the warm cake

You can add milkmaid, or caramel sauce instead of honey

Let the cake sit for half an hour and then you can slice the cake

If you wsh to you can add some whipped cream on top.  As i did not have cream with me i added some dessicated coconut on top

If you are making this cake in the oven you need to preheat the oven at 170C for 10 minutes and then bake at 160C for 30 to 40 minutes


മൈദ:1.5 കപ്പ്

റവ : അര കപ്പ്

തൈര്: 3/4 കപ്പ്

പൊടിച്ച പഞ്ചസാര : 1 കപ്പ്

ഓയിൽ :3/4 കപ്പ്

ബേക്കിംഗ് പൗഡർ :1 ടീ സ്പൂണ്

ബേക്കിംഗ് സോഡാ : അര ടീ സ്പൂണ്

വാനില എസ്സെൻസ് : 1 ടീ സ്പൂണ്

പാൽ : കാൽ മുതൽ അര കപ്പ് വരെ

ഫുഡ് കളർ:  ഓറഞ്ച്, ഗ്രീൻ


ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക

ഈ കേക്ക് ഒരു കടായിയിൽ ആണ് നമ്മൾ ചെയ്യുന്നത്.. അതിനായി നന്നായി അടച്ചു വെക്കാൻ പാകത്തിന്  മൂടി ഉള്ള അടി കട്ടി ഉള്ള പാത്രം എടുക്കാം. 

ഒരു കടായി / ചീനച്ചട്ടി അല്ലെങ്കിൽ ബിരിയാണി പോട്ട് ചൂടാവൻ വെക്കുക. ഉള്ളിൽ ഒരു റിംഗ് അല്ലെങ്കിൽ സ്റ്റാൻഡ് ഇറക്കി വെക്കണം. കുറച്ചു വലിയ കടായി എടുക്കണം. കേക്ക് ടിൻ എളുപ്പത്തിൽ വെക്കാൻ പറ്റണം.

റവ മിക്സിയിൽ ഇട്ട് പൊടിക്കുക

മൈദ, റവ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ എന്നിവ മിക്സ് ചെയ്യുക

തൈര്, ഓയിൽ, പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക

ഇതിലേക്ക് മൈദ കൂട്ട് ഇട്ട് നന്നായി മിക്സ് ആക്കുക. ആവശ്യത്തിന് പാലും ചേർക്കുക

ഈ ബാറ്റർ 3 ആയി ഭാഗിക്കുക. 

ഒന്നിൽ ഓറഞ്ച് കളറും, ഒന്നിൽ പച്ച കളറും ചേർക്കുക. ഒന്നിൽ കളർ വേണ്ട..

കേക്ക് ടിന്നിൽ ആദ്യം ഗ്രീൻ കളർ ബാറ്റർ ഒഴിക്കുക. നന്നായി സ്പ്രെഡ് ചെയ്യുക. മുകളിലായി കളർ ചേർക്കാത്ത ബാറ്റർ ഒഴിക്കുക. സാവധാനം സ്പ്രെഡ് ചെയ്തു മുകളിൽ ഓറഞ്ച് കളർ ബാറ്റർ ഒഴിച്ച് സ്പ്രെഡ് ചെയ്യുക. ശേഷം മെല്ലെ കേക്ക് ടിൻ ഒന്ന് തട്ടി കൊടുക്കുക. Air bubbles പോകാൻ വേണ്ടി

ഇനി ചൂടായി കിടക്കുന്ന കടായിയിലേക്ക് കേക്ക് ടിൻ ഇറക്കി വെക്കുക. മൂടി വെച്ച് ചെറിയ തീയിൽ 25 മുതൽ 35 മിനിറ്റ് ബെക് ചെയ്യുക.

ഒരു 30 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 

അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 

അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക 

കേക്ക് ടിൻ കടായിയിൽ നിന്നും പുറത്തെടുത്ത് ഒരു ഫോർക്  അല്ലെങ്കിൽ സ്പൂണ് വെച്ച് നന്നായി കുത്തി കൊടുക്കണം.(കേക്ക് ടിന്നിൽ തന്നെ ഇരിക്കട്ടെട്ടോ) 

കാൽ കപ്പ് തേനിലേക്ക് 3 ടേബിൾ സ്പൂണ് ചൂട് വെള്ളം ചേർത്ത് നന്നായി ഇളക്കി ചൂട് കേക്കിന്റെ മേൽ ഒഴിക്കുക. തേനിന് പകരം മിൽക്ക് മൈഡ് ഒഴിക്കാം. അല്ലെങ്കിൽ കാരമേൽ സോസ് ഒഴിക്കാം. 

ഒരു അര മണിക്കൂർ കഴിഞ്ഞ് കേക്ക് മുറിക്കാം. മുകളിൽ കുറച്ചു വിപ്പിംഗ് ക്രീം വേണമെങ്കിൽ സ്പ്രെഡ് ചെയ്യാം. എന്റെ കയ്യിൽ ക്രീം ഇല്ലായിരുന്നു. അതു കൊണ്ട് കുറച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് ഇട്ടു.. 

ഓവന്നിൽ ആണ് ചെയ്യുന്നതെങ്കിൽ 170 C ഇൽ ഓവൻ പ്രേഹീറ്റ് ചെയ്യുക

160 C ഇൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക