Showing posts with label Non- Vegitarian. Show all posts
Showing posts with label Non- Vegitarian. Show all posts

Thursday, 21 October 2021

Beef Vindaloo / ബീഫ് വിന്താലൂ

A Spicy and Tangy dish..

Beef : 1/2 Kilo

To grind 
Dried Red Chilly : 5 - 6 (Soaked in hot water)
Ginger :  One Big Piece
Garlic : 5 - 6
Tamarind : Small Piece 
Jaggery : 1/2 Tea Spoon
Coriander Seeds : 1/2  Tea Spoon
Mustard Seeds : 1/2 Tea Spoon
Cumin seeds : 1/2 Tea Spoon
Pepper : 1/2 Tea Spoon
Cinnamon : One Piece 
Cloves : 4
Cardamom : 4
Turmeric Powder : 1/2 tea spoon
Vinegar : 3 Table Spoon
Salt 
Water

Grind the above ingredients to a smooth paste. (Add water as needed)
Marinated the beef with the paste and let it rest for minimum 4 hours. Keep it overnight if possible

Onion : 1 Big
Oil : 4 Table Spoon
Kashmiri Chilly Powder : 1 Table Spoon
Vinegar : 1 - 2 Table Spoon
Salt 

Heat oil in a heavy bottom pan and add onion.
Saute until it starts to change color
Add chilly powder and saute well
Add marinated beef and saute for 5 minutes in high flame. Check for salt and add if needed. 
Add hot water as needed and cover and cook until done. Will need atleast an hour of cooking. 
Open and stir in-between and add water if needed. 
Once the beef is cooked well and the gravy thickens and vinegar and switch off the flame. 
First add a table spoon of vinegar and do a taste test. If you feel it's not sour enough add a table spoon more. 
To reduce cooking time and save gas you can use a pressure cooker for cooking. But  for this recipe slow cooking gives best results. 
ബീഫ് : 1/2 കിലോ

അരച്ചെടുക്കാൻ 

ഉണക്ക മുളക് : 5 - 6 ചൂട് വെള്ളത്തിൽ കുതിർത്തു വെച്ചത്
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 5 - 6
പുളി : ചെറിയ കഷ്ണം
ശർക്കര : 1/2 ടീ സ്പൂണ്
കടുക് : 1/2 ടീ സ്പൂണ്
മല്ലി : 1/2 ടീ സ്പൂണ്
ജീരകം : 1/2 ടീ സ്പൂണ്
കുരുമുളക് : 1/2 ടീ സ്പൂണ്
പട്ട : ഒരു കഷ്ണം
ഗ്രാമ്പൂ : 4
ഏലയ്ക്ക : 4
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വിനിഗർ : 3 ടേബിൾ സ്പൂണ്
ഉപ്പ്
വെള്ളം

ഇത്രയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. 
അരപ്പ് ബീഫിൽ നന്നായി തേച്ചു പിടിപ്പിച്ചു 3 മണിക്കൂർ എങ്കിലും അടച്ചു ഫ്രിഡ്ജിൽ വെക്കുക. ഒരു രാത്രി മുഴുവൻ വെക്കാൻ പറ്റിയാൽ നല്ലത്

സവാള : 1 വലുത്
കശ്മീരി മുളക് പൊടി : 1 ടേബിൾ സ്പൂണ്
ഓയിൽ : 4 ടേബിൾ സ്പൂൺ
വിനിഗർ : 1 - 2 ടേബിൾ സ്പൂണ്
ഉപ്പ്

എണ്ണ ചൂടാക്കി സവാള നന്നായി വഴറ്റി മുളക് പൊടി ചേർത്തു മൂപ്പിക്കുക
ശേഷം ബീഫ് ചേർത്തു നന്നായി ഇളക്കി ആവശ്യത്തിന് ചൂട് വെള്ളവും ഉപ്പ് വേണമെങ്കിൽ അതും കൂടെ ചേർത്തു അടച്ചു വെച്ചു വേവിക്കുക
ഒരു 1 മണിക്കൂർ എങ്കിലും വേണം വെന്തു കിട്ടാൻ. ഇടക്ക് തുറന്ന് ഇളക്കി ചൂട് വെള്ളം വേണമെങ്കിൽ ചേർത്തു കൊടുക്കണം
ബീഫ് വെന്തു ചാറ് കുറുകി പാകം ആകുമ്പോൾ വിനിഗർ ചേർത്തു തീ ഓഫ് ആക്കാം. ആദ്യം 1 സ്പൂണ് ചേർത്തു ഒന്ന് ടേസ്റ്റ് നോക്കി വേണമെങ്കിൽ മാത്രം 1 സ്പൂണ് കൂടി ചേർക്കാം. 
സമയവും ഗ്യാസും ലാഭിക്കാൻ വേണമെങ്കിൽ കുക്കറിൽ ചെയ്യാം. പക്ഷെ ഈ റെസിപ്പി സ്ലോ കൂകിങ് ചെയ്താൽ ആണ് ടേസ്റ്റ്..

 

Wednesday, 20 October 2021

Beef Pickle / ബീഫ് അച്ചാർ

For all the pickle lovers...

Beef : 1 Kilo (Cut to small pieces,wash well and drain all water and keep aside)
Ginger One Big Piece 
Garlic : 15 - 20 Cloves
Green Chilly : 5
Red Chilly Powder : 5 - 6 Table Spoon (Adjust as per the your taste buds)
Turmeric Powder : 3/4 Tea Spoon
Asafoetida Powder : 3/4 Tea Spoon
Fenugreek Powder : 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Curry Leaves : 2 Sprig
Gingily Oil 
Vinegar : 1/2 - 3/4 Cup
Salt

Add some turmeric powder, chilli powder and salt to the beef, mix well and set aside for a while.
Then  pressure cook the beef and boil well until the gravy is dried out. 
Heat oil and fry the beef.
Chop the ginger, garlic and green chillies.
Heat a little oil from the oil in which you fried the beef. (do not add the spice powder remains at the bottom of the oil. to. It can be added to the pickle at the end) 
Add ginger, garlic, green chillies and curry leaves and fry till light brown.
Turn off the heat and add the remaining chilli powder, turmeric powder, asafoetida powder, fenugreek powder, garam masala powder and salt and mix well.
Then saute everything on low heat for another 10 minutes. 
Add vinegar and fried beef.
The remaining oil can be added now if desired.
Now stir it for 5 minutes on low heat and turn off the heat
When it cools down, store in a bottle and use as needed


ബീഫ്  : 1 കിലോ (ചെറിയ കഷ്ണം ആയി മുറിച്ചു നന്നായി കഴുകി വെള്ളം കളഞ്ഞു എടുക്കുക )
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 15 - 20 അല്ലി
പച്ചമുളക് : 5 എണ്ണം
മുളക് പൊടി : 5 - 6 ടേബിൾ സ്പൂൺ (എരിവ് വേണ്ട പോലെ അളവ് അഡ്ജസ്റ്റ് ചെയ്യുക)
മഞ്ഞൾ പൊടി : 3/4 ടി സ്പൂൺ
കായം പൊടി : 3/4 ടി സ്പൂൺ
ഉലുവ പൊടി : 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്പൂണ്
കറിവേപ്പില : 2 തണ്ട്
നല്ലെണ്ണ
വിനാഗിരി : 1/2 - 3/4 കപ്പ്
ഉപ്പ്‌

ബീഫിൽ കുറച്ചു മഞ്ഞൾ പൊടി,  മുളക് പൊടി,  ഉപ്പും ചേർത്ത് നന്നായി പുരട്ടി കുറച്ചു നേരം മാറ്റി വെക്കുക.
ശേഷം പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക.
എണ്ണ ചൂടാക്കി ബീഫ് വറുത്തെടുക്കുക. 
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ അരിഞ്ഞെടുക്കുക. 
ബീഫ് വറുത്തെടുത്ത എണ്ണയിൽ നിന്ന്‌ കുറച്ചു എണ്ണ (അടിയിലെ പൊടികൾ വരരുത്. അത് അവസാനം വേണമെങ്കിൽ അച്ചാറിൽ ചേർക്കാം) ചൂടാക്കി  ഇഞ്ചി ,  വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് ഇളം ബ്രൗൺ നിറം ആവും വരെ വഴറ്റുക. 
തീ ഓഫ് ആക്കി ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി, ഉലുവ പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
ശേഷം തീ കത്തിച്ചു  ചെറിയ തീയിൽ എല്ലാം കൂടി ഒരു 10 മിനിറ്റ്  വഴറ്റുക
ഇതിലേക്ക് വിനിഗർ ചേർത്തിളക്കി വറുത്തു വെച്ച ബീഫ് കൂടി ചേർത്തു കൊടുക്കുക.
ബീഫ് വറുത്ത എണ്ണ വേണമെങ്കിൽ ഇപ്പോൾ ചേർത്തു കൊടുക്കാം. 
ഇനി ഇത് ചെറിയ തീയിൽ  ഒരു 5 മിനിറ്റ് ഇളക്കി കൊടുത്ത ശേഷം തീ ഓഫ് ചെയ്യുക
നന്നായി തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ആവശ്യാനുസരണം ഉപയോഗിക്കാം

Friday, 10 September 2021

Pepper Lemon Chicken // പെപ്പർ ലെമൺ ചിക്കൻ

Not fond of over spicy chicken dishes..Then this recipe is for you...Do try...
Chicken: Half a Kilo
Pepper powder: 1 Tea Spoon
Garam masala powder: 3/4  Tea Spoon
Lemon juice: 1 Table Spoon
Yogurt: Half a Cup
Salt

Combine all the above mentioned ingredients and leave it for half an hour.

Green Chilly : 3
Oil: 2 Table Spoon
Pepper powder: 1/4 Teaspoon
Garam Masala: 1/4 Teaspoon
Coriander leaves

Pour oil and add chicken pieces and cook
Do not discard the remaining marinade
When the chicken is cooked well, add green chillies.
Now put it on the high flame and fry it.
If you want it as a dry dish at this stage add coriander leaves, pepper powder and garam masala and turn off the heat.
If you want it as a  gravy dish 
Add a little water to the remaining marinade and add it to the chicken and when it boils well, add coriander leaves, pepper powder and garam masala and turn off the heat.


ഒരുപാട് മസാലകൾ ചേർത്തുള്ള ചിക്കൻ റെസിപ്പി ഇഷ്ടപ്പെടാത്തവർക്കായി ഒരു റെസിപ്പി ഇതാ..

ചിക്കൻ : അര കിലോ
കുരുമുളക് പൊടി : 1 ടീ സ്പൂണ്
ഗരം മസാല പൊടി : മുക്കാൽ ടീ സ്പൂണ്
നാരങ്ങ നീര് : 1 ടേബിൾ സ്പൂണ്
തൈര് : അര കപ്പ്
ഉപ്പ്

ഇത്രയും യോജിപ്പിച്ചു അര മണിക്കൂർ വെക്കുക

പച്ചമുളക് : 3
എണ്ണ : 2 ടേബിൾ സ്പൂൺ
കുരുമുളകും പൊടി :  1/4 ടീ സ്പൂണ്
ഗരം മസാല : 1/4 ടീ സ്പൂണ്
മല്ലി ഇല

എണ്ണ ഒഴിച്ചു ചിക്കൻ കഷ്ണങ്ങൾ ചേർത്തു വേവിക്കുക
ബാക്കി മാരിനേഷൻ കളയരുത്
ചിക്കൻ വെന്തു വരുമ്പോൾ പച്ചമുളക് ചേർത്തു കൊടുക്കുക.
ഇനി തീ കൂട്ടി വെച്ചു ഫ്രൈ ആക്കി എടുക്കുക.
ഡ്രൈ ആയിട്ടാണ് വേണ്ടതെങ്കിൽ ഈ സമയം മല്ലി ഇല, കുരുമുളക് പൊടി, ഗരം മസാല ചേർത്തു തീ ഓഫ് ആക്കാം
ഗ്രേവി ആയിട്ട് വേണമെങ്കിൽ
ബാക്കി മാരി മാരിനേഷനിൽ കുറച്ചു വെള്ളം ചേർത്ത് ചിക്കനിൽ ചേർത്തു നന്നായി തിളച്ചു യോജിച്ചു വരുമ്പോൾ മല്ലി ഇല, കുരുമുളക് പൊടി , ഗരം മസാല ചേർത്തു തീ ഓഫ് ആക്കാം. 

Thursday, 29 July 2021

Chicken Stew // ചിക്കൻ സ്റ്റ്യൂ

Yummy...

Chicken : 1/2 Kg
Cinnamon Stick, Clove, Cardamom : 4 Each
Onion : 1
Carrot : 1
Potato : 1
Ginger :  One Big Piece
Green Chilly : 5 - 6
Second Coconut Milk : 1 Cup
Pepper Crushed : 1/4 Tea Spoon
Curry Leaves
Salt

Cook all these together. 
Once done and gravy thickens add half cup thick coconut milk and some chopped coriander leaves, 2 spoon coconut oil, half tea spoon pepper powder and a pinch of garam masala powder and switch off the flame.
ചിക്കൻ :  1/2 Kg
പട്ട , ഗ്രാമ്പു, ഏലയ്ക്ക : 4 എണ്ണം വീതം
സവാള : 1
ഉരുളക്കിഴങ്ങ് : 1
കാരറ്റ് : 1
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ചമുളക് : 5 - 6
രണ്ടാം പാൽ : 1  കപ്പ്
കുരുമുളക്  ചതച്ചത്  : കാൽ ടീ സ്പൂണ്
കറിവേപ്പില
ഉപ്പ്

ഇത്രയും വേവിക്കുക..ചാറ് കുറുകി പാകം ആകുമ്പോൾ അര കപ്പ്  ഒന്നാം പാൽ കൂടെ ചേർത്ത് നന്നായി ഒന്ന് ചൂടായൽ അല്പം മല്ലി ഇലയും 2 സ്പൂണ് വെളിച്ചെണ്ണയും ഒരു അര സ്പൂണ് കുരുമുളക് പൊടിയും ഒരൽപ്പം ഗരം മസാല പൊടിയും കൂടെ ചേർത്ത് തീ ഓഫ് ആക്കുക

Chicken Fried Rice Without Sauce / ചിക്കൻ ഫ്രൈഡ് റൈസ് സോസ് ചേർക്കാതെ

An Easy Recipe...
Basmati Rice: 2 Cups
Chicken Breast Piece: 1 Cut to small pieces
Eggs: 2
Carrot Slices: Half a carrot
Cabbage Sliced: Small piece
Capsicum Sliced: Half Capsicum (I took 3 color capsicum)
Onion stalk: Few
Garlic Chopped: 2 Table Spoon
Pepper Powder: 2 Tea Spoon
Salt
Oil

Add some salt and pepper to the chicken pieces and marinate
Wash the basmati rice, soak it for a while.
Cook the rice adding some salt and drain off the water. Let it cool down and then keep in fridge. 
Beat eggs and add a pinch of salt and pepper
Heat a pan and pour some oil. Add eggs and saute it and scramble it well and keep aside. 
Then add chicken, stir well and cook in high flame and keep aside. 
Add some oil and fry the garlic.
Then add vegetables and saute on high flame
Then add remaining pepper powder and a pinch of salt and the cooked chicken and scrambled eggs. 
Then add the cooked rice and mix well.
Finally add chopped onion stalks and turn off the heat
Serve hot.
If you take white pepper powder, the rice will remain white without any change in color.
ബസ്മതി അരി : 2 Cups 
ചിക്കൻ ബ്രെസ്റ്റ് പീസ് : 1 
മുട്ട : 2 
കാരറ്റ് അരിഞ്ഞത് : അര കാരറ്റ്
കാബേജ് അരിഞ്ഞത് : ചെറിയ കഷ്ണം
കാപ്സിക്കം അരിഞ്ഞത് : അര കാപ്സിക്കം (ഞാൻ 3 കളർ ക്യാപ്സികം എടുത്തു)
ഉള്ളി തണ്ട് : കുറച്ച്
വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
കുരുമുളക് പൊടി : 2 ടീ സ്പൂണ്   
ഉപ്പ് 
എണ്ണ 

ചിക്കനിൽ കുറച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്തു മറിനെറ്റ് ചെയ്ത് വെക്കുക
ബസ്മതി അരി കഴുകി കുറച്ചു സമയം കുതിർത്തു വെച്ച് കുറച്ചു ഉപ്പ് ചേർത്തു വേവിച്ചെടുത്തു തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ വെക്കുക
മുട്ട ബീറ്റ് ചെയ്ത് ഒരു നുള്ള് ഉപ്പും കുരുമുളകും ചേർത്തു വെക്കുക
ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ ഒഴിക്കുക. ഇതിലേക്ക് മുട്ട ചേർത്ത് ചിക്കി എടുത്തു മാറ്റി വെക്കുക
ശേഷം ചിക്കൻ ചേർത്തു നല്ല ചൂടിൽ ഇളക്കി വേവിച്ചു മാറ്റി വെക്കുക
ഇനി കുറച്ചു എണ്ണ ചേർത്തു വെളുത്തുള്ളി ഇട്ട് വഴറ്റുക. 
ശേഷം പച്ചക്കറികൾ ചേർത്തു നല്ല ഹൈ ഫ്ലെമിൽ വഴറ്റി എടുക്കുക
ശേഷം ബാക്കി കുരുമുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റുക
ചിക്കൻ , മുട്ട ചിക്കിയത് ചേർക്കുക.
ശേഷം വേവിച്ച ചോറ്‌ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
അവസാനം ഉള്ളി തണ്ട് അരിഞ്ഞതും കൂടെ ചേർത്ത് തീ ഓഫ് ആക്കുക
ചൂടോടെ സെർവ് ചെയ്യുക.
വെള്ള കുരുമുളക് പൊടി എടുത്താൽ റൈസ് ഒട്ടും കളർ മാറാതെ വെള്ള കളർ ആയി തന്നെ ഇരിക്കും. 

Friday, 9 April 2021

Non Vegetarian Lunch // നോൺ വെജിറ്റേറിയൻ ലഞ്ച്

Ghee Rice, Chicken in Red Chilli Gravy, Chicken Capsicum Fry, Caramel Semiya Payasam, Cucumber Carrot Raita, Puthina Chutney, Lemon Pickle, Pappad

Ghee Rice

Kaima Rice: 1 Cup
Hot Water: 2 Cup
Ghee : 2 Table Spoon
Cinnamon, Cloves, Cardamom, Bay Leaf: 2 Each
Grated Carrot: Little
Coriander Leaves: Little
Salt

For Garnish

Onion: 1 Small
Cashewnuts
Raisins
Ghee/Oil

Wash the rice well and drain it and keep aside
To a heavy bottom pan add ghee and add cinnamon, cloves, cardamom and bayleaf. Saute well
Add the rice and fry it well for some time
Add hot water and salt as needed and cover and cook in low flame
By the time the water dries up the rice will also be cooked.
Add grated coconut and coriander leaves on hot rice and cover and keep it for some time
Fry onion, cashew nuts and raisins and add it to the rice

For recipe of Chicken in Red Chilli Gravy // ചിക്കൻ മുളകിട്ടത് Click Here
For recipe of Chicken Capsicum Fry // ചിക്കൻ ക്യാപ്സികം ഫ്രൈ Click Here
For recipe of Caramel Semiya Payasam // കാരമൽ സേമിയ പായസം Click Here
For Recipe of Lime Pickle // ചെറുനാരങ്ങാ അച്ചാർ Click Here 
നെയ്യ്‌ചോറ്, ചിക്കൻ മുളകിട്ടത്, ചിക്കൻ ക്യാപ്സികം ഫ്രൈ, കാരമൽ സേമിയ പായസം, കുക്കുമ്പർ കാരറ്റ് റായ്ത, പുതിന ചട്ടിണി, ചെറുനാരങ്ങാ അച്ചാർ, പപ്പടം..

നെയ്യ്‌ചോറ്

കൈമ അരി : 1 കപ്പ്
ചൂട് വെള്ളം :2 കപ്പ്
നെയ്യ്‌ : 2 ടേബിൾ സ്പൂണ്
പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല : 2 എണ്ണം വീതം
കാരറ്റ് ഗ്രേറ്റ് ചെയ്തത് : കുറച്ച്
മല്ലി ഇല : കുറച്ചു
ഉപ്പ്

വറുത്തിടാൻ

സവാള :1 ചെറുത്
അണ്ടിപ്പരിപ്പ്
മുന്തിരി
നെയ്യ്‌ / ഓയിൽ

അരി കഴുകി ഊറ്റി വെക്കുക
അടി കട്ടി ഉള്ള പാത്രത്തിൽ നെയ്യ്‌ ചേർത്തു പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വഴന ഇല എന്നിവ ചേർത്ത് മൂപ്പിക്കുക
ശേഷം കഴുകി ഊറ്റി വെച്ച അരി ചേർത്തു നന്നായി ഒന്ന് വറുത്തെടുക്കുക
ചൂട് വെള്ളവും ഉപ്പും ചേർത്തിളക്കി ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും വെന്തു കാണും
ചൂടിൽ തന്നെ മുകളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തതും, മല്ലി ഇലയും ചേർത്തു അടച്ചു വെക്കുക.
അണ്ടിപ്പരിപ്പും, മുന്തിരിയും, സവാളയും വറുത്തു ചേർക്കുക

Sunday, 28 February 2021

Pizza // പിസ്സ

Chicken Pizza...


For Base 

Maida : 2 cup
Sugar :  2 Tea Spoon
Yeast : 1 Tea Spoon
Salt :1/2 Tea Spoon
Luke Warm Milk : 1/2 Cup
Butter : 2 Tea Spoon
Water 
Oil

To milk add yeast and 1 tea spoon sugar and mix well
Let it sit for 5 minutes
To maida add 1 tea spoon sugar and salt and combine well
Add the yeast milk mix and combine
Add water as needed and make a smooth dough 
Add butter and knead well
Spread some oil on the dough and in the bowl and cover with a wet cloth and let the dough rise for an hour. 

Pizza Sauce

Tomato : 3 Big
Garlic : 2 Cloves
Onion : 1 
Italian Seasoning : 1 Tea Spoon
Chilly Flakes : 1/2 Tea Spoon
Tomato Sauce : 1 Table Spoon
Oil : 2 Table Spoon
Salt

Boil tomato and remove skin and then grind it
To a pan pour oil and add chopped garlic and saute well
Add chopped onion and cook until onion starts to change color
Add pureed tomato and once it starts to boil add Italian Seasoning, chilly flakes, tomato sauce and salt 
Cook in low flame until the sauce thickens. 

For Toppings ( Quantity and Choice of Toppings can be changed as per individual preference )

Fried Chicken Cut to small pieces 
Capsicum 
Onion 
Olives
Tomato
Sweet Corn
Mozerella Cheese
Chilly Flakes
Italian Seasoning
Preheat the oven at 200C
Once the dough rises well divide to two portions 
Take one portion and spread the dough on the pizza tray
Prick the dough using a fork
Spread the pizza sauce 
Now add some cheese and top it with chicken, capsicum, onion, tomato, sweet corn and olives
You can add any other vegetable of your choice.
You can avoid chicken if you wish to make a veg pizza. 
Again add some cheese on top. 
Sprinkle some chilly flakes and Italian Seasoning on top and keep in oven 
Bake at 200 C for 15 to 20 minutes
Or you can bake on a tawa. 
Take it out of the oven and cut and serve. 
**Makes 2 Pizza. 

ബേസിനായി

മൈദ: 2 കപ്പ്
പഞ്ചസാര: 2 ടീ സ്പൂൺ
യീസ്റ്റ്: 1 ടീ സ്പൂൺ
ഉപ്പ്: 1/2 ടീ സ്പൂൺ
ചെറിയ ചൂടുള്ള പാൽ: 1/2 കപ്പ്
വെണ്ണ: 2 ടീ സ്പൂൺ
വെള്ളം
എണ്ണ

പാലിൽ യീസ്റ്റും 1 ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക
ഇത് 5 മിനിറ്റ് ഇരിക്കട്ടെ
മൈദയിലേക്ക് 1 ടീ സ്പൂൺ പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
യീസ്റ്റ് പാൽ മിക്സ് ചേർത്ത് യോജിപ്പിക്കുക
ആവശ്യാനുസരണം വെള്ളം ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. 
വെണ്ണ ചേർത്ത് നന്നായി കുഴക്കുക.  കുറച്ചു എണ്ണ തടവി ഒരു പാത്രത്തിൽ വെച്ച് ഒരു നനഞ്ഞ തുണി ഉപയോഗിച്ച് മൂടി ഒരു മണിക്കൂർ മാറ്റി വെക്കുക.  

പിസ്സ സോസ്

തക്കാളി: 3 വലുത്
വെളുത്തുള്ളി: 2 അല്ലി
ഉള്ളി: 1
ഇറ്റാലിയൻ സീസണിംഗ് : 1 ടീ സ്പൂൺ
മുളക് ചതച്ചത് : 1/2 ടീ സ്പൂൺ
തക്കാളി സോസ് : 1 ടേബിൾ സ്പൂൺ
എണ്ണ: 2 ടേബിൾ സ്പൂൺ
ഉപ്പ്

തക്കാളി തിളപ്പിച്ച് തൊലി കളഞ്ഞ് അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് അരിഞ്ഞ വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക
അരിഞ്ഞ സവാള ചേർത്ത് സവാള നിറം മാറാൻ തുടങ്ങുന്നതുവരെ വേവിക്കുക. 
അരച്ച തക്കാളി ചേർത്ത് തിളപ്പിക്കുക. തിളച്ചു തുടങ്ങിയാൽ ഇറ്റാലിയൻ സീസണിംഗ്, മുളക് ചതച്ചത്, തക്കാളി സോസ്, ഉപ്പ് എന്നിവ ചേർക്കുക
സോസ് കട്ടിയാകുന്നതുവരെ കുറഞ്ഞ തീയിൽ വേവിക്കുക. 

ടോപ്പിംഗിനായി ( ടോപ്പിങിന്റെ അളവുകളും, സാധനങ്ങളും നിങ്ങളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് മാറ്റാം )

വറുത്ത ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക
കാപ്സിക്കം
ഉള്ളി
ഒലിവ്
തക്കാളി
സ്വീറ്റ് കോണ്
മൊസറല്ല ചീസ്
ചതച്ച മുളക്
ഇറ്റാലിയൻ സീസണിംഗ്
200 C യിൽ ഓവൻ പ്രീഹീറ്റ് ചെയ്യുക. 
കുഴച്ചെടുത്ത മാവ് രണ്ട് ഭാഗങ്ങളായി ഭാഗിക്കുക. 
ഒരു ഭാഗം എടുത്ത് പിസ്സ ട്രേയിൽ നിരത്തുക.  
ഒരു ഫോർക് ഉപയോഗിച്ച് നന്നായി കുത്തി കൊടുക്കുക. 
പിസ്സ സോസ് തേക്കുക. 
ശേഷം കുറച്ച് ചീസ് ഇടുക. 
ചിക്കൻ, കാപ്സിക്കം, സവാള, തക്കാളി, സ്വീറ്റ് കോൺ, ഒലിവ് എന്നിവ മുകളിൽ വെക്കുക
നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും പച്ചക്കറി ചേർക്കാം.
ചിക്കൻ ഒഴിവാക്കി  വെജ് പിസ്സ ചെയ്യാം.
മുകളിൽ വീണ്ടും കുറച്ച് ചീസ് ചേർക്കുക.
കുറച്ച് ചതച്ച മുളക്, ഇറ്റാലിയൻ  സീസണിംഗ് എന്നിവ മുകളിൽ വിതറുക. 
പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 15 മുതൽ 20 മിനിറ്റ് ബേക്ക് ചെയ്യുക. 
ഓവൻ ഇല്ലെങ്കിൽ തവയിൽ ഉണ്ടാക്കാം. 
ഓവന്നിൽ നിന്ന് പുറത്തെടുത്തു മുറിച്ചു സെർവ് ചെയ്യാം
*2 പിസ്സ ഉണ്ടാക്കാം

Saturday, 20 February 2021

Chicken Lasagne / ചിക്കൻ ലസാനിയ

One of my Favorites...

For Meat Sauce

Minced Chicken : 400 grams
Chopped Onions : 1
Chopped Garlic : 10 Cloves 
Tomato Paste : 1/4 Cup
Soya Sauce : 1 Table Spoon
Red Chilli Flakes :  1/2 Tea Spoon
Pepper Powder : 1/2 Table Spoon
Italian Seasoning : 1 Tea Spoon
Salt
Olive Oil 

For White Sauce

Maida : 4 Table Spoon
Butter : 4 Table Spoon
Milk : 2 Cups
Pepper powder : 1/2 Tea Spoon
Italian Seasoning : 1/2 Tea Spoon
Salt

Pasta / Lasagne Sheets : 10
Olive Oil : 1Table Spoon
Salt 
Mozerella Cheese
Italian Seasoning
Chilli Flakes

Meat Sauce

To a pan pour oil and saute chopped garlic for few minutes
Now add chopped onion and cook until onion starts to change color
Add minced Chicken and mix well
Now add tomato paste, soya sauce, pepper powder, chilli flakes, italian seasoning and salt 
Combine well and cover and cook until done
We need a little gravy kind of meat sauce. Not too runny or thick. So add water as needed while cooking 

White Sauce

To a pan add butter and let it melt
Keep in low flame and add maida and saute until the mixture froths well. 
Now add milk gradually and combine well without any lumps
Add in salt , italian seasoning and pepper powder
Cook the sauce in low flame and let it thicken 
Boil water in a large cooking pot
Add olive oil and salt 
Once the water starts to boil well add the pasta sheets and let it boil well for 5 to 8 minutes or see the written info on the packet and adjust the cooking time. 
Drain it out of the water and rinse it in cold water and let it dry. 

Preheat oven to 180 C. 
Take a baking tray and brush some oil. 
Spread some white sauce 
Then keep a layer of pasta sheet
Then pour some meat sauce 
Top it with some white sauce
Spread some cheese 
Now again place a layer of pasta sheet
Then meat sauce, white sauce and cheese. 
Continue layering until all meat sauce , white sauce and pasta sheets are over
The top layer should be cheese 
Finally sprinkle some chilli flakes and italian seasoning on top
Bake at 180 C for 20 to 25 minutes
Remove from oven and let it rest for 5 minutes and cut and serve 


മീറ്റ് സോസിന്

മിൻസിഡ്‌ ചിക്കൻ: 400 ഗ്രാം
ഉള്ളി അരിഞ്ഞത്: 1
വെളുത്തുള്ളി അരിഞ്ഞത് :  10 അല്ലി
തക്കാളി പേസ്റ്റ് : 1/4 കപ്പ്
സോയ സോസ്: 1 ടേബിൾ സ്പൂൺ
മുളക് ചതച്ചത് : 1/2 ടീ സ്പൂൺ
കുരുമുളക് പൊടി: 1/2 ടേബിൾ സ്പൂൺ
ഇറ്റാലിയൻ സീസനിങ് : 1 ടീ സ്പൂൺ
ഉപ്പ്
ഒലിവ് ഓയിൽ 

വൈറ്റ് സോസിന്

മൈദ: 4 ടേബിൾ സ്പൂൺ
വെണ്ണ: 4 ടേബിൾ സ്പൂൺ
പാൽ: 2 കപ്പ്
കുരുമുളക് പൊടി: 1/2 ടീ സ്പൂൺ
ഉപ്പ്

പാസ്ത / ലസാനിയ ഷീറ്റ്: 10
ഒലിവ് ഓയിൽ
ഉപ്പ്
മൊസറല്ല ചീസ്
ഇറ്റാലിയൻ സീസണിംഗ്
ചതച്ച മുളക്

മീറ്റ് സോസ്

ഒരു പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി വഴറ്റുക. 
ഇനി സവാള ചേർത്ത് സവാള നിറം മാറാൻ തുടങ്ങുന്നതുവരെ വഴറ്റുക.  ചിക്കൻ ചേർത്ത് നന്നായി ഇളക്കുക
ഇനി തക്കാളി പേസ്റ്റ്, സോയ സോസ്, കുരുമുളക് പൊടി, മുളക് ചതച്ചത്, ഇറ്റാലിയൻ സീസനിങ്, ഉപ്പ് എന്നിവ ചേർക്കുക
നന്നായി ഇളക്കി മൂടി വെച്ചു  വേവിക്കുക. 
നമുക്ക് ഒരുപാട് ഡ്രൈ ആയിട്ടുള്ള സോസ് അല്ല വേണ്ടത്. കുറച്ചു ഗ്രേവി പോലെ വേണം. അത് കൊണ്ട് ആവശ്യത്തിന് വെള്ളം ചേർത്തു കൊടുക്കണം. 

വൈറ്റ് സോസ്

ഒരു പാനിൽ വെണ്ണ ചേർത്ത് ഉരുക്കുക
ചെറിയ തീയിൽ വെച്ചു മൈദ ചേർത്തു നന്നായി ഇളക്കി കൊടുക്കുക
മൈദ നന്നായി പതഞ്ഞു വരണം. 
ശേഷം കുറച്ചു കുറച്ചായി പാൽ ചേർത്തു കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക. 
ഉപ്പ്, കുരുമുളക് പൊടി, ഇറ്റാലിയൻ സീസനിങ് എന്നിവ ചേർക്കുക
കുറഞ്ഞ തീയിൽ ഇട്ട് ഇളക്കി സോസ് കട്ടിയാക്കുക
ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക
ഒലിവ് ഓയിലും ഉപ്പും ചേർക്കുക
വെള്ളം നന്നായി തിളച്ചുതുടങ്ങിയാൽ പാസ്ത ഷീറ്റുകൾ ചേർത്ത് 5 മുതൽ 8 മിനിറ്റ് വരെ നന്നായി തിളപ്പിക്കുക അല്ലെങ്കിൽ പാക്കറ്റിൽ എഴുതിയ പോലെ കുക്കിങ് സമയം ക്രമീകരിക്കുക.
ശേഷം വെള്ളത്തിൽ നിന്ന് എടുത്തു തണുത്ത വെള്ളത്തിൽ കഴുകി എടുത്തു വെക്കുക. 
ഓവൻ 180 C പ്രീഹീറ്റ് ചെയ്യാൻ ഇടുക
ഒരു ബേക്കിംഗ് ട്രേ എടുത്ത് കുറച്ച് എണ്ണ തേയ്ക്കുക.
കുറച്ച് വൈറ്റ് സോസ് ഇട്ട് നന്നായി സ്പ്രെഡ് ചെയ്യുക
ഇനി പാസ്ത ഷീറ്റ് ഒരു ലയർ വെക്കുക
അതിനുശേഷം കുറച്ച് മീറ്റ് സോസ് ഒഴിക്കുക. ഇനി കുറച്ച് വൈറ്റ് സോസ് 
ഒഴിക്കുക. ശേഷം കുറച്ചു ചീസ് മുകളിൽ ഇടുക
ഇനി വീണ്ടും പാസ്ത ഷീറ്റ് വെക്കുക
പിന്നെ മീറ്റ് സോസ്, വൈറ്റ് സോസ്, ചീസ് ഇങ്ങനെ മുഴുവൻ ആയി ലയർ ചെയ്യുക
ഏറ്റവും മുകളിൽ ചീസ് ലയർ ആവണം
മുകളിൽ കുറച്ചു ചതച്ച മുളക്, ഇറ്റാലിയൻ സീസനിങ് എന്നിവ വിതറി 
180 സിയിൽ 20 മുതൽ 25 മിനിറ്റ് വരെ ബേക്ക് ചെയ്യുക
ശേഷം പുറത്തെടുത്തു ഒരു 5 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക. 
ശേഷം മുറിച്ചെടുത്തു സെർവ് ചെയ്യാം. 

Thursday, 4 February 2021

Chicken Manchurian Dry / ചിക്കൻ മഞ്ചൂരിയൻ ഡ്രൈ

Best Combination with Fried Rice....

Boneless Chicken : 500 Grams
Onion : 1
Garlic : 6 - 7 Cloves
Green Chilly : 4
Pepper Powder : 1 Tea Spoon
Chilli Sauce : 2 Table Spoon
Soya Sauce : 2 Table Spoon
Tomato Sauce : 3 Table Spoon
Corn Flour : 5 Table Spoon
Maida :  5 Table Spoon
Spring Onion
Salt
Water
Oil

Clean and chop the chicken to bite size pieces. 
Marinate with little pepper powder, salt and soya sauce. 
Keep it aside for some time. 
Mix together corn flour and maida. 
Add enough water and make a thick paste 
To this add the marinated chicken and coat well
Deep fry the chicken and keep aside
To a kadai pour 3 - 4 table spoon of oil and add chopped garlic
Saute for a minute and add chopped green chilli
After a minute add chopped onion and saute until onion is well cooked
To this add pepper powder, chilli sauce, tomato sauce and soya sauce
Saute well for 3 to 4 minutes and add half a cup of water
Let it boil well and add the fried chicken and combine well
Once it becomes dry add chopped spring Onion and switch off the flame 
Serve hot
എല്ലില്ലാത്ത ചിക്കൻ : അര കിലോ
ഉള്ളി: 1
വെളുത്തുള്ളി : 6 - 7 അല്ലി
പച്ചമുളക് : 4
കുരുമുളക് പൊടി : 1 ടീ സ്പൂൺ
ചില്ലി സോസ് : 2 ടേബിൾ സ്പൂൺ
സോയ സോസ് : 2 ടേബിൾ സ്പൂൺ
തക്കാളി സോസ് : 3 ടേബിൾ സ്പൂൺ
കോണ് ഫ്ലോർ : 5 ടേബിൾ സ്പൂൺ
മൈദ : 5 ടേബിൾ സ്പൂൺ
ഉള്ളി തണ്ട്
ഉപ്പ്
വെള്ളം
എണ്ണ

ചിക്കൻ വൃത്തിയാക്കി ചെറിയ കഷ്ണം ആയി മുറിക്കുക. 
ഒരൽപ്പം കുരുമുളക് പൊടിയും, ഉപ്പും, സോയ സോസും ചേർത്തു മാരിനേറ്റ്‌ ചെയ്ത് കുറച്ചു സമയം വെക്കുക. 
മൈദയും കോണ്ഫ്ലോറും മിക്സ് ചെയ്യുക. 
ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 
ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ‌ ഇട്ട് നന്നായി കോട്ട് ചെയ്യുക.   
എണ്ണ ചൂടാക്കി ചിക്കൻ ഡീപ് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക. 
ഒരു കടായിയിലേക്ക് 3 - 4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അരിഞ്ഞ വെളുത്തുള്ളി ചേർക്കുക
ഒരു മിനിറ്റ് വഴറ്റുക, അരിഞ്ഞ പച്ചമുളക് ചേർക്കുക
ഒരു മിനിറ്റിനു ശേഷം അരിഞ്ഞ സവാള ചേർത്ത് സവാള നന്നായി വേവുന്നതു വരെ വഴറ്റുക
ഇതിലേക്ക് കുരുമുളക് പൊടി, ചില്ലി സോസ്, തക്കാളി സോസ്, സോയ സോസ് എന്നിവ ചേർക്കുക
3 മുതൽ 4 മിനിറ്റ് വരെ നന്നായി വഴറ്റുക.
അര കപ്പ് വെള്ളം ചേർക്കുക. 
ഇത് നന്നായി തിളപ്പിച്ച് വറുത്ത ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക
ശേഷം അരിഞ്ഞ ഉള്ളി തണ്ട് ചേർത്തു തീ ഓഫ് ആക്കുക
ചൂടോടെ സെർവ് ചെയ്യുക

Saturday, 16 January 2021

Mutton Roast // മട്ടൻ റോസ്റ്റ്

Another Mutton Recipe

To half kilo of mutton add 1 teaspoon chilly powder, half a teaspoon turmeric powder, 1 teaspoon pepper powder, 1 teaspoon fennel seeds, few curry leaves and some salt and pressure cook it 
Heat coconut oil in a pan, add 2 cloves, 2 cardamoms and 1 cinnamon stick and saute.
Add 1 table spoon crushed  ginger and 1 table spoon crushed garlic butter and saute. Add 2 chopped onions and fry well. 
Add half a teaspoon of chilli powder, half a teaspoon of pepper powder, half a teaspoon of garam masala and half a teaspoon of coriander powder and saute well
Add cooked mutton along with the stock and roast it on low flame
Finally add some curry leaves and coriander leaves and turn off the heat.





അര കിലോ മട്ടനിലേക്ക് 1 ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് മഞ്ഞൾ പൊടി, കാൽ ടീ സ്പൂണ് കുരുമുളക് പൊടി, 1 ടീ സ്പൂണ് പെരും ജീരകം, കുറച്ചു കറിവേപ്പില പാകത്തിന് ഉപ്പ് എന്നിവ ചേർത്തു മട്ടൻ നന്നായി കുക്കറിൽ വേവിച്ചെടുക്കുക.കടായിയിൽ വെളിച്ചെണ്ണ ചൂടാക്കി 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, 1 കഷ്ണം പട്ട എന്നിവ ചേർത്ത് ഒന്ന് മൂപ്പിക്കുക.ഇതിലേക്ക് 1 ടേബിൾ സ്പൂണ് ഇഞ്ചി ചതച്ചതും, 1 ടേബിൾ സ്പൂണ് വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റുക. 2 സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അര ടീ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് കുരുമുളക് പൊടിയും, അര ടീ സ്പൂണ് ഗരം മസാല, അര ടീ സ്പൂണ് മല്ലി പൊടിയും  ചേർത്തു നന്നായി മൂപ്പിക്കുക. വേവിച്ച മട്ടൻ വെള്ളത്തോട് കൂടെ ചേർത്ത് ചെറിയ തീയിൽ ഇട്ട് വരട്ടി എടുക്കാം.. അവസാനം കുറച്ച് കറിവേപ്പിളയും മല്ലി ഇലയും ചേർത്ത് തീ ഓഫ് ആക്കാം

Friday, 18 December 2020

Chicken Pollichathu // ചിക്കൻ പൊളിച്ചത്

Are you done with the regular chicken fry and curry...Then do try this recipe....

Chicken : 1 Kg Cut into 6 pieces 
For Marination 
Chilly Powder: 1/2 Tea Spoon
Turmeric Powder :1/4 Tea Spoon
Pepper Powder :1/2 Tea Spoon
Ginger Garlic Paste: 1/2 Tea Spoon
Lime Juice :1 Tea Spoon
Salt

Wash the chicken and make gashes on it
Combine all the ingredients mentioned under for marination and rub it on to the chicken 
Let it sit for 1 to 2  hours

For Masala

Onion : 3 
Garlic :10 Cloves
Ginger :1 Big Piece
Green Chilly: 3
Tomato : 1 
Chilly Powder : 1 Tea Spoon
Coriander Powder : 1 Tea Spoon
Turmeric Powder :1/2 Tea Spoon
Garam Masala :1/2 Tea Spoon
Fennel Powder : 1/2 Tea Spoon
Salt
Kasuri methi 
Coriander Leaves
Curry Leaves
Coconut Oil

To a pan pour some coconut oil and slightly fry the chicken pieces
To the same oil add crushed ginger, garlic , green chilly and curry leaves
Saute for 4 to 5 minutes and then add sliced onion
Add  salt and cook the onion until it becomes soft
Now add all the spice powders and combine well
Add in chopped tomato and cook until oil starts to leave
Finally add some kasuri methi, coriander leaves and switch off the flame
To a wilted banana leaf spread some masala and place the chicken pieces
Again add some masala and one or two slices of onion on top and cover up well
You can either cook this on a tawa or steam it
Here I steamed the chicken parcel for a good 30minutes
If cooking on a tawa drizzle some oil and place the parceled chicken and cook on low flame by turning sides occasionally for 10 to 12 minutes.
Here after wrapping in banana leaf i covered the parcel in aluminium foil so that the oil doesn't leak to my steamer 
Serve hot with rice or roti
ചിക്കൻ  : 1 കിലോ 6 കഷ്ണം ആക്കിയത്
മാരിനേറ്റ്‌  ചെയ്യാൻ 
മുളക് പൊടി : 1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4 ടീ സ്പൂണ്
കുരുമുളക് പൊടി : 1/2 ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1/2 ടീ സ്പൂണ്
നാരങ്ങ നീര് :1 ടീ സ്പൂണ്
ഉപ്പ്

ചിക്കൻ കഴുകി വെള്ളം നന്നായി കളഞ്ഞു ഒന്ന് വരഞ്ഞെടുക്കുക
ചേരുവകൾ എല്ലാം മിക്സ് ആക്കി നന്നായി മാരിനേറ്റ്‌ ചെയ്ത ഒരു 1 - 2 മണിക്കൂർ വെക്കുക

മസാല ഉണ്ടാക്കാൻ
ഉള്ളി : 3 എണ്ണം
വെളുത്തുള്ളി :10 അല്ലി
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ച മുളക് : 3
തക്കാളി : 1
മുളക് പൊടി :1 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
ഗരം മസാല : 1/2 ടീ സ്പൂണ്
പെരും ജീരകം പൊടി :1/2 ടീ സ്പൂണ്
കസൂരിമെത്തി
മല്ലി ഇല
കറിവേപ്പില
വെളിച്ചെണ്ണ

പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ ചെറുതായി ഒന്ന് വറുത്തെടുത്തു മാറ്റി വെക്കുക
ശേഷം ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചതച്ചത് ചേർത്തു നന്നായി മൂപ്പിക്കുക
ശേഷം സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ഉപ്പും ചേർക്കുക
സവാള ഒന്ന് വാടി തുടങ്ങുമ്പോൾ മസാല പൊടികൾ ചേർത്തിളക്കി തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക
ശേഷം ഒരല്പം കസൂരിമെത്തി , മല്ലി ഇല എന്നിവ ചേർത്ത് തീ ഓഫ് ആക്കുക
വാഴ ഇല ഒന്ന് വാട്ടി എടുത്തു ആദ്യം കുറച്ചു മസാല വെക്കുക
വറുത്തു വെച്ച ചിക്കൻ കഷ്ണം വെച്ച് വീണ്ടും കുറച്ചു മസാലയും ഒന്നോ രണ്ടോ കഷ്ണം സവാളയും  വെച്ച് ഇല നന്നായി മൂടി കെട്ടി വെക്കുക
ഇനി ഇത് ഒരു തവ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് രണ്ടു ഭാഗവും തിരിച്ചു മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കാം
അല്ലെങ്കിൽ ആവിയിൽ വേവിക്കാം. ഞാൻ 30 മിനിറ്റ് ആവിയിൽ വേവിച്ചെടുത്തു
ആവിയിൽ വേവിക്കുമ്പോൾ എണ്ണ പുറത്തേക്ക് വന്ന് സ്റ്റീമറിൽ ആവാതിരിക്കാൻ ഞാൻ ഇല ഒരു അലുമിനിയം ഫോയിൽ വെച്ച് പൊതിഞ്ഞു.

Monday, 14 December 2020

Plum Cake / Rich Fruit Cake / Christmas Cake (NO ALCOHOL / NO SOAKING.. Instant Recipe) // പ്ലം കേക്ക് / റിച്ച് ഫ്രൂട്ട് കേക്ക് / ക്രിസ്മസ് കേക്ക് (നോ ആൽക്കഹോൾ / നോ സോക്കിങ് ....ഇൻസ്റ്റൻറ്റ് റെസിപ്പി )

Christmas is here...So lets make a Plum Cake today...

As the dry fruits and nuts mix is made on the same day of cake making i have termed it as an instant recipe..

For Making the Dry Fruit & Nut  Mix

Cashew Nuts / Walnuts / Almonds Chopped
Dried Pineapple, Mango, Pappaya , Apricots
Candied Orange / Ginger Peel 
Golden Raisins / Black Raisins 
Black Currants / Cherry / Dried Cherry
Tutti Fruity
Dates
Orange Juice : 1/2 Cup
Sugar: 1 - 2 Table Spoon (Increase or decrease as per the sweetness of the orange juice )
Mixed Fruit Jam : 1 Table Spoon 

Dry fruits and nuts all together 1.5 to 2 Cups. Use any dry fruit as you wish.. If you want the nuts to remain crunchy, do not boil them.  I have used cashew nuts, walnuts, almonds, dried pineapple, dried mango, dried pappaya, dried cherry, candied orange peel, golden raisins, black raisins, tutti fruity and dates 
If you wish to you can soak the fruit mix in orange juice one day ahead of cake making 
Here i am boiling the dry fruits in orange juice and using it
For that mix everything together and let it boil well for 3 to 4 minutes and then switch off the flame
Strain off excess juice and let it cool well. Keep the strained juice to brush the cake. 

Cake Batter 

All Purpose flour/Maida: 1 Cup + 3 Table Spoon
Fruits & Nuts Mix : 1½ - 2 Cups 
Sugar: 1 Cup + ½ Cup (For darker color use brown sugar)
Milk Powder: 1 Table Spoon 
Hot Water: 1/4 Cup
Egg: 3
Butter: 3/4 Cup (Or Butter 1/2 Cup + Oil 1/4 Cup)
Spice mix: 1 Clove + 1 Cardamom + 1 Small Piece Cinnamon + A Small Piece Dry Ginger(Chukk) + A Small Piece Nutmeg + 1 Pinch  Shajeera (Sajeerakam)
Baking Powder: 1 Tea Spoon
Baking Soda: 1/2 Tea Spoon
Vanilla Essence: 1 Tea Spoon
Orange / Lime Peel : 1 Tea Spoon 
Salt : 1 Pinch 

Preheat the oven at 170C
Prepare a 9 inch  cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Or Place a butter paper 
Grind together the spice mix adding little sugar and keep aside
To a pan add 1/2 cup of sugar and switch on the flame. Keep on medium flame and let the sugar caramelize. Do not burn the caramel. 
Once done add 1/4 cup of water. Be very careful while doing this as the water might splash and burn your hands
You will notice the caramelized sugar will harden.
Keep it back on flame and let it boil until the hardened caramelized sugar dissolves completely.  Now you will get the caramel syrup. You need a thick caramel syrup. 
Let this cool well before adding to the cake batter
Combine 1 cup maida, baking powder, baking soda, milk powder, salt and ground spice mix and keep aside
Beat butter and sugar until it becomes smooth
Add 1 egg at a time and beat until light and fluffy
Add vanilla essence, orange or lime peel and combine.
Add the caramel syrup and mix well. 
Fold in the flour mix in batches.  Do not add milk or any other liquid as we need a thick cake batter.  
Fold in well without any lumps and make a smooth batter. 
Coat the dry fruit mix in 3 table spoon of maida. 
Now add the fruit and nut mix and fold in well
Do not beat using a hand mixer at this stage.  Use a spoon or wooden spatula to fold in the batter
Pour the batter to a prepared cake tin and level it well using a spoon.
Sprinkle some soaked dry fruits and nuts on top (Optional) and bake at 170 C for 55 to 65 minutes

Start checking your cake at around 50 minutes
If you feel that the top of the cake is getting over browned, cover it loosely with aluminium foil and then bake the rest of the time
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Take it out of the oven and let it cool for some time.
Once it cools a bit remove from cake tin and allow to cool well. 
Once it cools well brush the cake with the reserved strained juice. (The strained juice after boiling the dry fruit mix ) 
The cake has more intense flavor after 2 to 3 days.  So make the cake 2 to 3 days before christmas and everyday brush the cake well with the reserved strained juice and  wrap the cake in a cling film and keep until you cut it. 


Note:
Baking time may vary depending on the oven, so adjust it accordingly
I have posted another version of Christmas cake made by soaking dry fruits and nuts (Alcohol and Fruit Juice). For that recipe Click Here 
To know more about soaking dry fruits and nuts for cake Click here
For the recipe of Candied Orange Peel Click here 
You can increase or decrease the amount of mixed fruits and nuts as per your choice.
If you do not have an oven you can make the cake in a pressure cooker or a heavy bottom kadai. 
Fruit mix and caramel syrup should be in room temperature while adding to the cake batter.  
For 1 cup of maida its good to add 2 cups of dry fruits and nuts mix while making the cake 
If using brown sugar to make caramel syrup you need to be a bit careful when to add water. Once the brown sugar melts it will be brown in color. But do not add water at that time. Keep in low flame and using a spatula stir the melted sugar. In one or two minutes you will notice that the melted sugar slightly starts to froth and you can see bubbles at the sides of the pan. At this time add water. 
Cake weight approximately 1.200 Kg 


കേക്ക് ഉണ്ടാക്കുന്ന അതേ ദിവസം തന്നെ ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ഉണ്ടാക്കുന്നത് കൊണ്ടാണ് ഇത് ഒരു ഇൻസ്റ്റൻറ്റ്  റെസിപ്പി എന്ന പറയുന്നത് 

ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ്  ഉണ്ടാക്കുന്നതിനായി

കശുവണ്ടിപ്പരിപ്പ് / വാൽനട്ട് / ബദാം അരിഞ്ഞത്
ഉണക്കിയ  പൈനാപ്പിൾ, മാമ്പഴം, പപ്പായ, ആപ്രിക്കോട്ട്
ക്യാൻഡീഡ് ഓറഞ്ച് / ഇഞ്ചി തൊലി
ഗോൾഡൻ ഉണക്കമുന്തിരി / കറുത്ത ഉണക്കമുന്തിരി
ബ്ലാക്ക് കറൻറ് / ചെറി / ഉണങ്ങിയ ചെറി
ടൂട്ടി ഫ്രൂട്ടി 
ഈന്തപ്പഴം 
ഓറഞ്ച് ജ്യൂസ്: 1/2 കപ്പ്
പഞ്ചസാര : 1 - 2 ടേബിൾ സ്പൂൺ (ഓറഞ്ച് ജ്യൂസ് മധുരം നോക്കി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക )
മിക്സഡ് ഫ്രൂട്ട് ജാം: 1 ടേബിൾ സ്പൂൺ 

ഡ്രൈ ഫ്രൂട്സ് നട്സ്  എല്ലാംകൂടി  1.5 മുതൽ 2 കപ്പ് വരെ .. നിങ്ങള്ക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്സ് എടുക്കാം .  നട്സ് സോഫ്റ്റ് ആയി പോകാതെ ക്രഞ്ചി ആയി തന്നെ വേണമെങ്കിൽ നട്സ് തിളപ്പിക്കേണ്ട . ഞാൻ എടുത്തത് കശുവണ്ടിപ്പരിപ്പ് , വാൽനട്ട് , ബദാം,  ഉണക്കിയ  ചെറി , ഉണക്കിയ  പൈനാപ്പിൾ, ഉണക്കിയ  മാമ്പഴം, ഉണക്കിയ  പപ്പായ, ക്യാൻഡീഡ് ഓറഞ്ച് തൊലി, ഗോൾഡൻ ഉണക്കമുന്തിരി , കറുത്ത ഉണക്കമുന്തിരി, ടൂട്ടി ഫ്രൂട്ടി , ഈന്തപ്പഴം . 

കേക്ക് ഉണ്ടാക്കുന്നതിനു  ഒരു ദിവസം മുൻപ്  ഓറഞ്ച് ജ്യൂസിൽ ഫ്രൂട്ട് മിക്സ് കുതിർത്തു വെക്കാം 
ഇവിടെ ഞാൻ ഡ്രൈ ഫ്രൂട്സ്  ഓറഞ്ച് ജ്യൂസിൽ തിളപ്പിച്ചാണ് കേക്ക് ഉണ്ടാക്കാൻ പോകുന്നത് 
അതിനായി എല്ലാം ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ നന്നായി തിളപ്പിച്ച് തീ ഓഫ് ആക്കുക
ഇത് അരിച്ചെടുത്തു നന്നായി തണുക്കാൻ വെക്കുക . ഈ അരിച്ചെടുക്കുന്ന ജ്യൂസ് കളയരുത്. നമുക്ക് കേക്കിൽ  ബ്രഷ് ചെയ്യാൻ വേണം.  

കേക്ക് ബാറ്റർ 

മൈദ : 1 കപ്പ് + 3 ടേബിൾ സ്പൂൺ
ഡ്രൈ ഫ്രൂട്ട്  നട്സ് മിക്സ്  :  1½  - 2 കപ്പ്
പഞ്ചസാര : 1 കപ്പ് + 1/2 കപ്പ് (ബ്രൗൺ കളർ പഞ്ചസാര ചേർത്താൽ കേക്കിനു നല്ല ഡാർക്ക് കളർ കിട്ടും )
പാൽപ്പൊടി : 1 ടേബിൾ സ്പൂൺ
ചൂട് വെള്ളം : 1/4 കപ്പ്
മുട്ട : 3
ബട്ടർ : 3/4 കപ്പ് (അല്ലെങ്കിൽ  ബട്ടർ 1/2 കപ്പ് + ഓയിൽ 1/4 കപ്പ് )
സ്‌പൈസ് മിക്സ് : 1 ഗ്രാമ്പൂ + 1  ഏലയ്ക്ക  + 1 ചെറിയ കഷ്ണം  കറുവപ്പട്ട,  1 ചെറിയ കഷ്ണം ചുക്ക് + ഒരു ചെറിയ കഷണം ജാതിക്ക + 1 നുള്ള്  സാജീരകം
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
ബേക്കിംഗ് സോഡാ : 1/2 ടി സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്പൂൺ
ഓറഞ്ച് / ചെറുനാരങ്ങ തൊലി : 1 ടി സ്പൂൺ
ഉപ്പ്‌ : 1 നുള്ള്  

ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക
അല്ലെങ്കിൽ ബട്ടർ പേപ്പർ വെക്കുക 
സ്‌പൈസ് മിക്സിൽ പറഞ്ഞിരിക്കുന്നത് എല്ലാം കൂടെ അല്പം പഞ്ചസാരയും  കൂടെ ചേർത്തു പൊടിച്ചെടുക്കുക   
അര കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരിയിച്ചെടുക്കുക (caramelize) 
ഇതിലേക്ക് 1/4 കപ്പ് ചൂട് വെള്ളം ഒഴിക്കുക
വെള്ളം ഒഴിക്കുമ്പോൾ കൈ പൊള്ളാതെ സൂക്ഷിച്ചു ചെയ്യണം 
വെള്ളം ഒഴിക്കുമ്പോൾ കാരമൽ കട്ടി ആയി പോകും. അത് സാരമില്ല . വീണ്ടും തിളപ്പിച്ച് സിറപ്പ് ആക്കുക . നമുക്ക് കട്ടി ഉള്ള സിറപ്പ് ആണ് വേണ്ടത്
നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക. 
മൈദയും, ബേക്കിംഗ് പൗഡറും, പാൽപ്പൊടിയും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും, ബേക്കിംഗ് സോഡയും,  ഉപ്പും  നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക
വാനില എസ്സെൻസ്, ഓറഞ്ച് / ചെറുനാരങ്ങ തൊലി ചേർക്കുക 
കാരമൽ സിറപ്പ്  ചേർത്ത് കൊടുക്കുക 
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം. 
പാലോ വേറെ വെള്ളമോ ഒന്നും ചേർക്കരുത്,  കുറച്ചു കട്ടി ഉള്ള ബട്ടർ ആണ് വേണ്ടത്. 
ഡ്രൈ ഫ്രൂട് മിക്സിൽ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് ഇളക്കുക. 
കേക്ക് ബാറ്ററിലേക്കു ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ചേർത്ത് സാവദാനം ഇളക്കി യോജിപ്പിക്കുക . ഈ സമയം ഹാൻഡ് മിക്സർ ഉപയോഗിക്കരുത് . ഒരു സ്പൂൺ അല്ലെങ്കിൽ തടി തവി ഉപയോഗിക്കുക 
തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ബാറ്റർ ഒഴിച്ച്  മുകളിൽ കുറച്ചു ഡ്രൈ ഫ്രൂട്സ് വിതറി (ഓപ്ഷണൽ ) 170 C ഇൽ 55 മുതൽ 65 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക 
ഒരു 50 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയിട്ടുണ്ടെങ്കിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കേക്ക് ടിൻ കവർ ചെയ്‌തു ബാക്കി സമയം ബേക്ക് ചെയ്യണം.
50 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക .
കേക്ക് റെഡി ആയി കഴിഞ്ഞു ഒന്ന് തണുത്തതിനു ശേഷം  കേക്ക് ടിന്നിൽ നിന്നും പുറത്തെടുത്തു നന്നായി  തണുക്കാൻ മാറ്റി വെക്കുക 
കേക്ക് നന്നായി തണുത്താൽ  നേരത്തെ എടുത്തു വെച്ച ജ്യൂസ് (ഡ്രൈ ഫ്രൂട്സ് തിളപ്പിച്ച ശേഷം അരിച്ചെടുത്തു വെച്ചത്) കേക്കിന് മുകളിൽ നന്നായി ബ്രഷ് ചെയ്തു കൊടുക്കുക
2 മുതൽ 3 ദിവസം കഴിയുമ്പോൾ  കേക്കിന്  ടേസ്റ്റ് കൂടും അത് കൊണ്ട്  ക്രിസ്മസിന് 2 മുതൽ 3 ദിവസം മുമ്പ് കേക്ക് ഉണ്ടാക്കി എല്ലാ ദിവസവും ജ്യൂസ് ബ്രഷ് ചെയ്തു കൊടുത്തു  ഒരു ക്ലിങ് ഫിലിമിൽ പൊതിഞ്ഞ് മുറിക്കുന്നതുവരെ സൂക്ഷിക്കുക.

നോട്സ്
ഓരോ ഓവെന്നിൽ ബേക്ക് ചെയ്യാൻ എടുക്കുക സമയം വ്യത്യസ്തമായിരിക്കും . അതിനു അനുസരിച്ചു സമയം ക്രമീകരിക്കുക 
ഫ്രൂട്സ് ആൻഡ് നട്സ് കുതിർത്തു വെച്ച് ഉണ്ടാക്കുന്ന ക്രിസ്മസ് കേക്ക് ഞാൻ ഇതിന് മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട് . അതിന്ടെ റെസിപ്പിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഫ്രൂട്സ് ആൻഡ് നട്സ് കുതിർത്തു വെക്കുന്ന വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
ക്യാൻഡീഡ് ഓറഞ്ച് തൊലി ഉണ്ടാക്കുന്ന വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
ഡ്രൈ ഫ്രൂട്സ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു കൂട്ടിയോ കുറച്ചോ ചേർക്കാം 
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ അല്ലെങ്കിൽ ചുവട് കട്ടി ഉള്ള ഒരു വലിയ കടായിയിൽ കേക്ക് ഉണ്ടാക്കാം 
ഫ്രൂട്ട് മിക്സും കാരമേൽ സിറപ്പും നന്നായി ചൂട് തണഞ്ഞു മാത്രം കേക്ക് ബാറ്ററിൽ ചേർക്കുക 
1  കപ്പ് മൈദ എടുക്കുമ്പോൾ 2 കപ്പ് ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ചേർക്കുന്നതാണ് നല്ലതു.  
കാരമൽ സിറപ്പ് ഉണ്ടാക്കാൻ ബ്രൗണ് ഷുഗർ ആണ് എടുക്കുന്നതെങ്കിൽ വെള്ളം ഒഴിക്കേണ്ട പാകം ഒന്ന് ശ്രദ്ധിക്കണം. കാരണം ബ്രൗണ് ഷുഗർ ഉരുകി വരുമ്പോൾ തന്നെ ബ്രൗണ് കളർ ആണ്. അപ്പോൾ തന്നെ വെള്ളം ഒഴിക്കരുത്. ബ്രൗണ് ഷുഗർ നന്നായി മേൽറ്റ് ആയി കഴിഞ്ഞു ചെറിയ തീയിൽ ഇളക്കി കൊടുക്കുക. ഒന്ന് രണ്ട് മിനിറ്റ് കഴിയുമ്പോൾ ചെറുതായി പതഞ്ഞു വരുന്നപോലെ പാത്രത്തിന്റെ സൈഡിൽ ഒക്കെ കുമിളകൾ കാണാം..ആ സമയം വെള്ളം ചേർക്കുക
കേക്ക് വെയിറ്റ് അപ്പ്രോക്സ് 1.200 കെജി