Sunday, 28 February 2021

Pizza // പിസ്സ

Chicken Pizza...


For Base 

Maida : 2 cup
Sugar :  2 Tea Spoon
Yeast : 1 Tea Spoon
Salt :1/2 Tea Spoon
Luke Warm Milk : 1/2 Cup
Butter : 2 Tea Spoon
Water 
Oil

To milk add yeast and 1 tea spoon sugar and mix well
Let it sit for 5 minutes
To maida add 1 tea spoon sugar and salt and combine well
Add the yeast milk mix and combine
Add water as needed and make a smooth dough 
Add butter and knead well
Spread some oil on the dough and in the bowl and cover with a wet cloth and let the dough rise for an hour. 

Pizza Sauce

Tomato : 3 Big
Garlic : 2 Cloves
Onion : 1 
Italian Seasoning : 1 Tea Spoon
Chilly Flakes : 1/2 Tea Spoon
Tomato Sauce : 1 Table Spoon
Oil : 2 Table Spoon
Salt

Boil tomato and remove skin and then grind it
To a pan pour oil and add chopped garlic and saute well
Add chopped onion and cook until onion starts to change color
Add pureed tomato and once it starts to boil add Italian Seasoning, chilly flakes, tomato sauce and salt 
Cook in low flame until the sauce thickens. 

For Toppings ( Quantity and Choice of Toppings can be changed as per individual preference )

Fried Chicken Cut to small pieces 
Capsicum 
Onion 
Olives
Tomato
Sweet Corn
Mozerella Cheese
Chilly Flakes
Italian Seasoning
Preheat the oven at 200C
Once the dough rises well divide to two portions 
Take one portion and spread the dough on the pizza tray
Prick the dough using a fork
Spread the pizza sauce 
Now add some cheese and top it with chicken, capsicum, onion, tomato, sweet corn and olives
You can add any other vegetable of your choice.
You can avoid chicken if you wish to make a veg pizza. 
Again add some cheese on top. 
Sprinkle some chilly flakes and Italian Seasoning on top and keep in oven 
Bake at 200 C for 15 to 20 minutes
Or you can bake on a tawa. 
Take it out of the oven and cut and serve. 
**Makes 2 Pizza. 

ബേസിനായി

മൈദ: 2 കപ്പ്
പഞ്ചസാര: 2 ടീ സ്പൂൺ
യീസ്റ്റ്: 1 ടീ സ്പൂൺ
ഉപ്പ്: 1/2 ടീ സ്പൂൺ
ചെറിയ ചൂടുള്ള പാൽ: 1/2 കപ്പ്
വെണ്ണ: 2 ടീ സ്പൂൺ
വെള്ളം
എണ്ണ

പാലിൽ യീസ്റ്റും 1 ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക
ഇത് 5 മിനിറ്റ് ഇരിക്കട്ടെ
മൈദയിലേക്ക് 1 ടീ സ്പൂൺ പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
യീസ്റ്റ് പാൽ മിക്സ് ചേർത്ത് യോജിപ്പിക്കുക
ആവശ്യാനുസരണം വെള്ളം ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. 
വെണ്ണ ചേർത്ത് നന്നായി കുഴക്കുക.  കുറച്ചു എണ്ണ തടവി ഒരു പാത്രത്തിൽ വെച്ച് ഒരു നനഞ്ഞ തുണി ഉപയോഗിച്ച് മൂടി ഒരു മണിക്കൂർ മാറ്റി വെക്കുക.  

പിസ്സ സോസ്

തക്കാളി: 3 വലുത്
വെളുത്തുള്ളി: 2 അല്ലി
ഉള്ളി: 1
ഇറ്റാലിയൻ സീസണിംഗ് : 1 ടീ സ്പൂൺ
മുളക് ചതച്ചത് : 1/2 ടീ സ്പൂൺ
തക്കാളി സോസ് : 1 ടേബിൾ സ്പൂൺ
എണ്ണ: 2 ടേബിൾ സ്പൂൺ
ഉപ്പ്

തക്കാളി തിളപ്പിച്ച് തൊലി കളഞ്ഞ് അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് അരിഞ്ഞ വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക
അരിഞ്ഞ സവാള ചേർത്ത് സവാള നിറം മാറാൻ തുടങ്ങുന്നതുവരെ വേവിക്കുക. 
അരച്ച തക്കാളി ചേർത്ത് തിളപ്പിക്കുക. തിളച്ചു തുടങ്ങിയാൽ ഇറ്റാലിയൻ സീസണിംഗ്, മുളക് ചതച്ചത്, തക്കാളി സോസ്, ഉപ്പ് എന്നിവ ചേർക്കുക
സോസ് കട്ടിയാകുന്നതുവരെ കുറഞ്ഞ തീയിൽ വേവിക്കുക. 

ടോപ്പിംഗിനായി ( ടോപ്പിങിന്റെ അളവുകളും, സാധനങ്ങളും നിങ്ങളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് മാറ്റാം )

വറുത്ത ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക
കാപ്സിക്കം
ഉള്ളി
ഒലിവ്
തക്കാളി
സ്വീറ്റ് കോണ്
മൊസറല്ല ചീസ്
ചതച്ച മുളക്
ഇറ്റാലിയൻ സീസണിംഗ്
200 C യിൽ ഓവൻ പ്രീഹീറ്റ് ചെയ്യുക. 
കുഴച്ചെടുത്ത മാവ് രണ്ട് ഭാഗങ്ങളായി ഭാഗിക്കുക. 
ഒരു ഭാഗം എടുത്ത് പിസ്സ ട്രേയിൽ നിരത്തുക.  
ഒരു ഫോർക് ഉപയോഗിച്ച് നന്നായി കുത്തി കൊടുക്കുക. 
പിസ്സ സോസ് തേക്കുക. 
ശേഷം കുറച്ച് ചീസ് ഇടുക. 
ചിക്കൻ, കാപ്സിക്കം, സവാള, തക്കാളി, സ്വീറ്റ് കോൺ, ഒലിവ് എന്നിവ മുകളിൽ വെക്കുക
നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും പച്ചക്കറി ചേർക്കാം.
ചിക്കൻ ഒഴിവാക്കി  വെജ് പിസ്സ ചെയ്യാം.
മുകളിൽ വീണ്ടും കുറച്ച് ചീസ് ചേർക്കുക.
കുറച്ച് ചതച്ച മുളക്, ഇറ്റാലിയൻ  സീസണിംഗ് എന്നിവ മുകളിൽ വിതറുക. 
പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 15 മുതൽ 20 മിനിറ്റ് ബേക്ക് ചെയ്യുക. 
ഓവൻ ഇല്ലെങ്കിൽ തവയിൽ ഉണ്ടാക്കാം. 
ഓവന്നിൽ നിന്ന് പുറത്തെടുത്തു മുറിച്ചു സെർവ് ചെയ്യാം
*2 പിസ്സ ഉണ്ടാക്കാം

No comments:

Post a Comment