Tuesday, 2 March 2021

Chilly Paneer / ചില്ലി പനീർ

 For my all Vegetarian Friends...

Paneer Cubes : 250 Gram
Onion: 1
Capsicum: 1
Ginger and Garlic: 1/2 Table spoon each sliced
Green Chilly: 2
Soya Sauce: 1.5 Tea Spoon
Chilly Sauce: 1 Tea Spoon
Tomato Sauce: 1.5 Tea Spoon
Kashmiri Chilly Powder: 1/2 Tea Spoon (To get red color)
Vinegar: 1 Tea Spoon
Sugar: 1/2 Tea Spoon
Oil
Spring Onion

For Marination

Soya Sauce: 1.5 Tea Spoon
Chilly Sauce: 1.5 Tea Spoon
Ginger Garlic Paste: 1/2 Tea Spoon
Pepper Powder: 1/4 Tea Spoon
Corn Flour: 2 Table Spoon
Maida: 2 Table Spoon
Salt

Marinate paneer  with the ingredients mentioned under for marination except corn flour and maida
While adding salt be extra careful as all the sauces contains salt. so add only if needed
Let it sit for 30 minutes
Then add corn flour and maida and mix well
If needed add little water too
Now deep fry the paneer cubes and keep aside
To a kadai add 2 table spoon of oil and add sliced ginger and garlic
Saute well and add cubed capsicum
Once the capsicum becomes little soft add the cubed onion and chopped green chilly
Saute for 2 minutes and add kashmiri chilly powder and mix well
Do not over cook capsicum and onion
Now add the fried paneer and saute well until combined
To this add soya sauce, chilly sauce, tomato sauce, vinegar and sugar 
Mix well
To half cup of water mix one fourth tea spoon corn flour and combine well
Add this to the curry and mix well and let it boil for a minute
If you wish to make  dry chilly paneer you can avoid this step
Simmer for some time and finally add chopped spring onion and switch off the flame
പനീർ ക്യൂബ്സ്  : 250 ഗ്രാം
സവാള : 1
ക്യാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : 1 ടി സ്പൂൺ
തക്കാളി സോസ് : ഒന്നര ടി സ്പൂൺ
കാശ്മീരി മുളക് പൊടി : 1/2 ടി സ്പൂൺ (നല്ല റെഡ് കളർ കിട്ടാൻ വേണ്ടി ആണ്)
വിനാഗിരി : 1 ടി സ്പൂൺ
പഞ്ചസാര : 1/2 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ
സോയ സോസ്‌ : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : ഒന്നര ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
കോൺ ഫ്ലവർ : 2 ടേബിൾ സ്പൂൺ
മൈദ : 2 ടേബിൾ സ്പൂൺ
ഉപ്പ്

പനീറിൽ‌  മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ കോൺ ഫ്ലവർ, മൈദ എന്നിവ ഒഴികെ ബാക്കി എല്ലാം ചേർത്ത് മാരിനേറ്റു ചെയ്‌തു ഒരു 30 മിനിറ്റ് മാറ്റി വെക്കുക
ശേഷം കോൺ ഫ്ലവർ, മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. 
 കുറച്ചു വെള്ളം വേണമെങ്കിൽ ചേർത്ത് കുഴക്കുക. എണ്ണ ചൂടാക്കി പനീർ വറുത്തു കോരി മാറ്റി വെക്കുക
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളക് കീറിയതും മുളക് പൊടിയും വറുത്ത് വെച്ചിരിക്കുന്ന പനീറും ചേർത്ത് നന്നായി വഴറ്റുക
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
കാൽ ടീ സ്പൂണ് കോൺ ഫ്ലവർ അര കപ്പ് വെള്ളത്തിൽ ചേർത്തു ഒഴിക്കുക(ഗ്രേവി വേണമെങ്കിൽ മാത്രം ചേർത്താൽ മതി..ഡ്രൈ ആയിട്ട് വേണമെങ്കിൽ ഈ സ്റ്റെപ് ഒഴിവാക്കാം)
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

No comments:

Post a Comment