Showing posts with label blueberry. Show all posts
Showing posts with label blueberry. Show all posts

Sunday, 12 September 2021

Blueberry Lemon Loaf // ബ്ലൂബെറി ലെമൺ ലോഫ്

Love for berries...

**For video recipe please visit https://www.facebook.com/anjusrecipebook/

Blueberries: 1/4 to 1/2 Cup
Maida : 1.5 Cups
Sugar: 1/2 Cup
Oil: 1/2 Cup
Eggs: 3
Baking powder: 1.5 Tea Spoon
Lemon juice: 2 Table Spoon
Lemon Zest : Of 1 lemon

Prepare the cake tin by speeding some oil and then sprinkle some flour. Knock off the excess flour and keep aside. 
Preheat the oven
Beat together eggs and sugar 
To this add oil and lemon zest and combine well
Mix baking powder and maida
Add the maida mix in batches along with lemon juice to the egg mix and fold in well
Coat the blueberry with 2 table spoon of maida and add it to the cake mix
Transfer the cake mix to the cake tin and add a few blueberry on top and pat the cake tin a few times to remove any trapped air bubbles. 
Bake at 170C for 30 to 40 minutes until a tooth pic inserted comes out clean
Let the cake cook well.

ബ്ലൂബെറി: 1/4 മുതൽ 1/2 കപ്പ്
മൈദ: 1.5 കപ്പ്
പഞ്ചസാര: 1/2 കപ്പ്
എണ്ണ: 1/2 കപ്പ്
മുട്ട: 3
ബേക്കിംഗ് പൗഡർ: 1.5 ടീ സ്പൂൺ
നാരങ്ങ നീര്: 2 ടേബിൾ സ്പൂൺ
നാരങ്ങാ തൊലി : 1 നാരങ്ങയുടെ

കേക്ക് ടിന്നിൽ കുറച്ചു ഓയിൽ തടവി മൈദ മാവ് തൂവി കൂടുതൽ ഉള്ള മൈദ തട്ടി കളഞ്ഞു വെക്കുക. 
ഓവൻ 170 സി പ്രേഹീറ്റ് ചെയ്യാൻ ഇടുക.
മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു പതപ്പിക്കുക.
ഇതിലേക്ക് എണ്ണയും നാരങ്ങ തൊലിയും ചേർത്ത് നന്നായി യോജിപ്പിക്കുക. 
ബേക്കിംഗ് പൗഡറും മൈദയും മിക്സ് ചെയ്യുക. 
മുട്ട മിക്സിലേക്ക് നാരങ്ങാ നീരും മൈദ മിക്സും ചേർത്തു ബാറ്റർ റെഡി ആക്കുക.  
 ബ്ലൂബെറിയിലേക്ക്  2 ടേബിൾസ്പൂൺ മൈദ ഇട്ട് നന്നായി കോട്ട് ചെയ്ത് കേക്ക് മിക്സിലേക്ക് ചേർക്കുക. 
കേക്ക് മിക്സ് കേക്ക് ടിന്നിലേക്ക് മാറ്റുക, മുകളിൽ കുറച്ച് ബ്ലൂബെറി ചേർത്ത് കേക്ക് ടിൻ കുറച്ച് തവണ ഒന്ന് തട്ടി കൊടുക്കുക. എയർ ബബിൾസ് ഉണ്ടെങ്കിൽ പോകാൻ വേണ്ടി ആണ്. 
170 സി ഇൽ 30 മുതൽ 40 മിനിറ്റ് വരെ കേക്ക് ബേക്ക് ചെയ്യുക.
ശേഷം ഒരു ടൂത് പിക് കുത്തി നോക്കി അത് ക്ലീൻ ആയിട്ടാണ് കാണുന്നതെങ്കിൽ കേക്ക് റെഡി ആയി. അല്ലെങ്കിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക.
ശേഷം കേക്ക് പുറത്തെടുത്തു  നന്നായി തണുക്കാൻ വെക്കുക. 

Friday, 6 August 2021

Berry Up / ബെറി അപ്പ്

Yummy....

Granola : 3 Table Spoon (Or roasted oats)
Strawberry Yogurt : 2 Table Spoon
Blueberry Yogurt : 2 Table Spoon
Chopped Fruits : 2 Table Spoon
Chopped Nuts : 1 Table Spoon
Ice Cream : 1 Scoop
Tutti Frootti : Little 

You can take an acetate sheet and make a cylindrical shape by taping it's edges.
But here I used a plastic water bottle and just cut both sides and made a cylinder 
Keep it on a plate and first put the granola or roasted oats
Then strawberry yogurt, nuts, fruits and blueberry yogurt 
Top it up with a scoop of ice cream and some tutti frootti. 
Let it sit for 2 minutes and then pull up the plastic bottle leaving the ingredients on the plate..
That's it..It's done..Enjoy..
ഗ്രാനോല : 3 ടേബിൾ സ്പൂൺ
സ്ട്രോബെറി തൈര് : 2 ടേബിൾ സ്പൂൺ
ബ്ലൂ ബെറി തൈര് : 2 ടേബിൾ സ്പൂൺ
ഫ്രൂട്സ് അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
നട്‌സ് അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഐസ് ക്രീം : 1 സ്കൂപ്
ടൂട്ടി ഫ്രൂട്ട് : കുറച്ചു

ഇതിന് വേണ്ടി കുറച്ചു കട്ടി ഉള്ള പ്ളാസ്റ്റിക് ഷീറ്റ് ചുരുട്ടി അറ്റത്തു ഒട്ടിച്ചു ഒരു സിലിണ്ടർ പോലെ ഉണ്ടാക്കാം. ഞാൻ അതിന് പകരം ആയി ഒരു പ്ളാസ്റ്റിക് ബോട്ടിൽ രണ്ട് ഏറ്റവും മുറിച്ചെടുത്തു. 
ഇനി ഇത് ഒരു പ്ലേറ്റിൽ വെക്കുക. 
ഇനി ആദ്യം ഗ്രാനോല അല്ലെങ്കിൽ വറുത്ത ഓട്സ് ഇട്ട് കൊടുക്കാം.
അതിന്റെ മുകളിൽ ആയി സ്ട്രോബെറി തൈര്, പിന്നെ നട്‌സ്, ഫ്രൂട്സ്, ബ്ലേബെറി തൈര് ഇട്ട് കൊടുക്കാം
ഏറ്റവും മുകളിൽ ആയി ഐസ് ക്രീം ടൂട്ടി ഫ്രൂട്ടി ഇട്ട് കൊടുക്കാം
ഒരു 2 മിനിറ്റ് കഴിഞ്ഞു പ്ലാസ്റ്റിക് ബോട്ടിൽ മുകളിലേക്ക് വലിക്കുക.
എല്ലാം പ്ലേറ്റിലേക്ക് വീഴും..
സംഭവം റെഡി..