Showing posts with label kozhikode special. Show all posts
Showing posts with label kozhikode special. Show all posts

Sunday, 17 January 2021

Water Melon Juice // വത്തക്ക വെള്ളം

Kozhikode Special!!!!
This dish brings back a lot of memory of my childhood days and my home town which is Kozhikode also known as Calicut in Kerala. There is nothing much in the recipe.. But tastes divine.. 
People of Kozhikode doesn't need an explanation on this dish. During summer time you can see a lot of these road side stalls selling the same. I was a huge fan of this street food when i was a kid.

Chop the water melon to small pieces and add some sugar and mix well
Add in some ice cubes or refrigerate for some time .
കോഴിക്കോടകാരോട് ഇതിനെ കുറിച്ച് പ്രത്യേകിച്ചു പറയേണ്ടതില്ല... വേനൽ കാലത്ത് റോഡ് സൈഡിൽ ഒരുപാട് സ്‌ഥലത്തു കാണാം.. കുട്ടിക്കാലത്തു എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്ട്രീറ്റ് ഫുഡ് ആയിരുന്നു ഇത്..വലിയ റെസിപ്പി ഒന്നും ഇല്ല..പക്ഷേ ടേസ്റ്റ് അടിപൊളി ആ..

വത്തക്ക // തണ്ണിമത്തൻ ചെറുതായി മുറിച്ച് ഒരൽപ്പം പഞ്ചസാര കൂടെ ചേർത്തു നന്നായി ഇളക്കുക..കുറച്ചു ഐസ് പൊട്ടിച്ചു ചേർക്കുക . അല്ലെങ്കിൽ കുറച്ചു നേരം ഫ്രിജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം 

Monday, 30 November 2020

Kozhikode Orange Color Halwa // കോഴിക്കോട് ഓറഞ്ച് കളർ ഹൽവ

The Famous Kozhikode Halwa...

Maida : 2.5 cup (240ml cup)
Sugar: 2 Cups 
Coconut Oil: Half Liter
Ghee: 2 Table Spoon
Cardamom Powder: 1 Teaspoon
Salt: 1 Pinch
Orange Food Color: 2 - 3 Drops
Cashew nuts
Raisins
White Sesame Seeds
Water

Add enough water to the maida and make a dough. Same like chapati dough
Soak it in 4 cups of water. Let it rest for 10 - 12 hours.
Then squeeze it well with your hands and strain. Add some water to the flour again and squeeze
Take as much milk as possible like this.
Filter it through a cloth or strainer.  And discard the residue. 
Then leave it for 10 - 12 hours. Then drain the water from the top.
Again add 3 cups of water and mix well and leave it aside for 10 - 12 hours
Then drain off the water from top
Prepare a tin by spreading some ghee . Sprinkle some cashew nuts, raisins and white sesame and keep aside
Add 2 cups of water and food color to the sugar and let it boil well
Once it boils well reduce the flame and add the flour milk and salt. 
Do not stop stirring at any time
Once the mixture thicken add coconut oil and ghee
This halwa should get cooked in coconut oil  
Now when the halwa comes together add cashew nuts, raisins and cardamom powder. 
Mix well and transfer it to the greased bowl and level the top 
Let it cool well and the cut and serve 
(I got 1200gm (1 Kg & 200 grams) of halwa with this quantity of ingredients After adding coconut oil it took about 35 minutes to make.)

മൈദ : 2.5 കപ്പ് (240ml കപ്പ്)
പഞ്ചസാര :2 കപ്പ് 
വെളിച്ചെണ്ണ : അര ലിറ്റർ 
നെയ്യ് :  2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി: 1 ടീ സ്പൂൺ
ഉപ്പ് : 1 നുള്ള്
ഓറഞ്ച് ഫുഡ് കളർ : 3 - 4 തുള്ളി
അണ്ടിപരിപ്പ് 
ഉണക്ക മുന്തിരി
വെള്ള എള്ള് 
വെള്ളം

മൈദയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ്  പോലെ കുഴച്ചെടുത്തു 4 കപ്പ് വെള്ളത്തിൽ 10 - 12 മണിക്കൂർ കുതിർത്തു വെക്കുക. 
ശേഷം പിഴിഞ്ഞ് പാൽ എടുക്കുക. മാക്സിമം പാൽ എടുക്കുക. ഇത് തുണിയിലൂടെ അല്ലെങ്കിൽ ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക. വേസ്റ്റ് വരുന്നത് ഒഴിവാക്കുക 
ഇത്  10 - 12 മണിക്കൂർ അനക്കാതെ വെക്കുക. ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
ഇതിലേക്ക് വീണ്ടും 3 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി 10 - 12 മണിക്കൂർ വെക്കുക
ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
നെയ്യ് തടവി ഒരു പാത്രം ഹൽവ തയ്യാറാകുമ്പോൾ ഇടാൻ ആയി റെഡി ആക്കി വെക്കുക. ഇതിലേക്ക് കുറച്ചു എള്ളും, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പും വിതറി കൊടുക്കുക
പഞ്ചസാരയിൽ 2 കപ്പ് വെള്ളം, ഫുഡ് കളർ എന്നിവ ചേർത്ത് തിളപ്പിക്കുക
നന്നായി തിളച്ചു വരുമ്പോൾ തീ നന്നായി കുറച്ചു വെച്ച് മൈദ പാൽ, ഉപ്പ്  എന്നിവ ചേർക്കുക ചേർക്കുക
കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.. 
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ വെളിച്ചെണ്ണയും നെയ്യും ചേർത്തു കൊടുക്കുക.. ഈ ഹൽവ വെളിച്ചെണ്ണയിൽ ആണ് വേവിച്ചെടുക്കുന്നത്. നന്നായി മുറുകി വരുന്നത് വരെ ഇളക്കി കൊണ്ടേ ഇരിക്കുക
ശേഷം ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, ഏലയ്ക്ക പൊടി എന്നിവ ചേർത്തിളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റം. മുകൾ ഭാഗം നന്നായി ലെവൽ ചെയ്യുക 
നന്നായി ചൂട് മാറിയ ശേഷം മുറിച്ചെടുക്കാം..

(ഈ അളവിൽ ഉണ്ടാക്കിയപ്പോൾ 1200gm ഹൽവ ആണ് കിട്ടിയത് . വെളിച്ചെണ്ണ ചേർത്ത ശേഷം ഏകദേശം  35 മിനിറ്റ് എടുത്തു..)

Tuesday, 24 November 2020

Kozhikode Special Black Halwa // കോഴിക്കോട് സ്പെഷ്യൽ കറുത്ത ഹൽവ

The Famous Kozhikode Black Halwa...

Maida : 2.5 Cup (240ml cup)
Jaggery: Half Kilo (Use dark color jaggery to get darker shade)
Coconut Oil: Half Liter
Ghee: 2 Table Spoon
Cardamom Powder: 1 Teaspoon
Dry Ginger Powder: 1 Tea Spoon
Cumin powder: 1/4 Tea Spoon
Salt: 1 Pinch
Cashew nuts
Water

Add enough water to the maida and make a dough. Same like chapati dough
Soak it in 4 cups of water. Let it rest for 12 hours.
Then squeeze it well with your hands and strain. Add some water to the flour again and squeeze
Take as much milk as possible like this.
Filter it through a cloth or strainer.  And discard the residue. 
Then leave it for  12 hours. Then drain the water from the top.
Again add 3 cups of water and mix well and leave it aside for  12 hours
Then drain off the water from top
Prepare a tin by spreading some ghee . Sprinkle some cashew nuts and keep aside
Add 1 cup of water to jaggery and let it boil well
Once it boils well strain it .  
Now reduce the flame and add the flour milk and salt
Do not stop stirring at any time
Once the mixture thicken add coconut oil and ghee
This halwa should get cooked in coconut oil  
Now when the halwa comes together add cashew nuts, cardamom powder, cumin powder and dry ginger powder  
Mix well and transfer it to the greased bowl and level the top 
Let it cool well and then cut and serve 
(I got 1100gm (1 Kg & 100 grams )of halwa with this quantity of ingredients . After adding coconut oil it took about 40 minutes to make.)
മൈദ : 2.5 കപ്പ് (240ml കപ്പ്)
ശർക്കര : അര കിലോ (നല്ല കറുത്ത ശർക്കര എടുത്താൽ നല്ല കളർ കിട്ടും )
വെളിച്ചെണ്ണ : അര ലിറ്റർ 
നെയ്യ് :  2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി: 1 ടീ സ്പൂൺ
ചുക്ക് പൊടി : 1 ടീ സ്പൂണ്
ജീരകം പൊടി : 1/4 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
അണ്ടിപരിപ്പ് 
വെള്ളം

മൈദയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ്  പോലെ കുഴച്ചെടുത്തു 4 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക. 
12 മണിക്കൂർ കുതിർത്തു വെക്കുക
ശേഷം പിഴിഞ്ഞ് പാൽ എടുക്കുക. മാക്സിമം പാൽ എടുക്കുക. ഇത് തുണിയിലൂടെ അല്ലെങ്കിൽ ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക. വേസ്റ്റ് വരുന്നത് ഒഴിവാക്കുക 
ഇത് വീണ്ടും12 മണിക്കൂർ അനക്കാതെ വെക്കുക. ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
ഇതിലേക്ക് വീണ്ടും 3 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി 12 മണിക്കൂർ വെക്കുക
ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
നെയ്യ് തടവി ഒരു പാത്രം ഹൽവ തയ്യാറാകുമ്പോൾ ഇടാൻ ആയി റെഡി ആക്കി വെക്കുക. ഇതിലേക്ക് കുറച്ചു , അണ്ടിപ്പരിപ്പും വിതറി കൊടുക്കുക
ശർക്കരയിൽ  1 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക
നന്നായി തിളച്ചു വരുമ്പോൾ അരിച്ചെടുക്കുക.. ശേഷം തീ നന്നായി കുറച്ചു വെച്ച് മൈദ പാൽ, ഉപ്പ് എന്നിവ ചേർക്കുക
കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.. 
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ വെളിച്ചെണ്ണയും നെയ്യും ചേർത്തു കൊടുക്കുക.. ഈ ഹൽവ വെളിച്ചെണ്ണയിൽ ആണ് വേവിച്ചെടുക്കുന്നത്. നന്നായി മുറുകി വരുന്നത് വരെ ഇളക്കി കൊണ്ടേ ഇരിക്കുക
ശേഷം അണ്ടിപ്പരിപ്പ്, ചുക്ക് പൊടി, ഏലയ്ക്ക പൊടി എന്നിവ ചേർത്തിളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റം. മുകൾ ഭാഗം നന്നായി ലെവൽ ചെയ്യുക  
നന്നായി ചൂട് മാറിയ ശേഷം മുറിച്ചെടുക്കാം..

(ഈ അളവിൽ ഉണ്ടാക്കിയപ്പോൾ 1100gm ഹൽവ ആണ് കിട്ടിയത് . വെളിച്ചെണ്ണ ചേർത്ത ശേഷം ഏകദേശം  40 മിനിറ്റ് എടുത്തു..)

Saturday, 10 March 2018

Kozhikode Style Chicken Biriyani / കോഴിക്കോട് സ്റ്റൈൽ ചിക്കൻ ബിരിയാണി

My personal favorite...
Ingredients
For Masala
Chicken: 1 Kg
Onion: 5 Big
Tomato: 2
Green Chilly: 5 - 6
Crushed Ginger: 3 Table Spoon
Crushed Garlic: 3 Table Spoon
Chilly Powder: 1 Tea Spoon
Turmeric Powder: 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Fennel Seeds Powder: 1/2 Tea Spoon
Curd : 1 Table Spoon
Chopped Mint Leaves: 3 Table  Spoon
Chopped Coriander Leaves: 3 Table Spoon
Curry Leaves: few
Oil/Ghee: 3 Table spoon
For Rice
Biriyani Rice: 4 Cups
Hot Water: 8 Cups
Clove: 4 - 5
Cardamom: 4 - 5
Cinnamon Stick: 2 inch piece
Bay leaf: 2
Ghee/Oil: 3 Table Spoon
Lime juice: 2 Table Spoon
Salt
For Garnish
Cashew nuts: A Handful
Raisins: A Handful
Onion: 1
Ghee/Oil: 2 Table Spoon

Cooking Time: 50 Minutes
Method

Masala
Marinate the chicken with little chilly powder, turmeric powder and salt
To a pan pour oil/ghee and add sliced onion and saute until translucent
Now add crushed ginger, garlic and green chilly
Saute for a few minutes and  add chilly powder, turmeric powder, garam masala powder and fennel seeds powder.
Saute until the raw smell of the spices is gone
Now add chopped tomato and saute well

Add chicken , curd and mix well
Add chopped coriander leaves, mint leaves and curry leaves (Reserve few coriander leaves and mint leaves to add at the end )
Cover and cook until chicken is done
Switch off the flame and keep it aside
Making rice
Wash and strain the water from the rice and keep aside
Boil 8 cups of water.
To a kadai pour oil/ghee and add cloves, cardamom, cinnamon stick and bay leaf

Saute for 1 minute and then add the strained rice to it
In medium flame saute the rice for a good 8 to 10 minutes until the rice starts to crackle

Now add boiling water along with lime juice and  salt
Cover and cook in low flame until the rice is done
By the time rice is cooked the water will be completely dried.  If you feel the water is not completely dried remove the cover and cook in medium flame for 2 to 3 more minutes

For garnishing
Slice the onion and then fry it in oil/ghee until it becomes light brown in color and drain it out of the oil and keep aside.
Fry the cashew nuts and raisins and keep aside

For layering
Remove more than half of the rice from the pot and keep aside . Spread the rest of the rice in the pot and on top add some chicken masala, fried onion, cashewnuts , raisins and some chopped mint and corinader leaves
Spread a portion if rice on top and repeat the process until the rice and masala is finished
Cover with a tight fitting lid.
Place an iron skillet or tawa on your stove and switch on the flame
Once the tawa is heated well reduce the flame to low
Keep the biriyani pot on the tawa and cook for 8 to 10 minutes. You can keep the biriyani pot directly on flame . But if we do like this the bottom part will not get burnt.
Switch off the flame and let it rest for atleast 10 minutes before opening
Serve the biriyani hot

ചിക്കൻ മസാല ഉണ്ടാക്കാൻ
ചിക്കൻ : 1  കിലോ
സവാള:  5 വലുത് 
തക്കാളി: 2 വലുത് 
പച്ചമുളക് ചതച്ചത് : 5 എണ്ണം
ഇഞ്ചി ചതച്ചത് : 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ
മുളക് പൊടി : 1 ടി സ്പൂൺ 
മഞ്ഞൾ പൊടി:  1/2 ടി സ്പൂൺ 
പെരുംജീരക പൊടി: 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ 
തൈര് : 1 ടേബിൾ സ്പൂൺ 
ചെറുനാരങ്ങ : 1
മല്ലിയില അരിഞ്ഞത് : 3 ടേബിൾ സ്പൂൺ         
പുതിന ഇല അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ /നെയ്യ് : 4 ടേബിൾ സ്പൂൺ
ഉപ്പ്        
ചോറുണ്ടാക്കാൻ 
ബിരിയാണി അരി : 4 കപ്പ്
വഴന ഇല: 2
കറുവ പട്ട: 3 കഷ്ണം
ഏലയ്ക്ക: 5
ഗ്രാമ്പു: 5
ചൂട് വെള്ളം: 8 കപ്പ്
നെയ്യ് / സൺഫ്ലവർ ഓയിൽ : 4 ടേബിൾ സ്പൂൺ


കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
അതേ നെയ്യിൽ വഴന ഇല, കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേർക്കുക 
കഴുകി ഊറ്റി എടുത്ത അരി ഇട്ട് നന്നായി വഴറ്റുക
ഇതിലേക്കു ചൂടുവെള്ളം ചേർത്ത് ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക.
 വെള്ളം വറ്റുന്നതിനൊപ്പം ചോറും പാകത്തിനു വെന്തിട്ടുണ്ടാകും. 
ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് മാരിനെറ്റ് ചെയ്തു വെക്കുക
 ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ / നെയ്യ്  ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ചേർത്ത് നന്നായി മൂപ്പിക്കുക 
തക്കാളി അരിഞ്ഞതു ചേർത്ത് വഴറ്റുക
 ചിക്കൻ, തൈര്  ഉപ്പ്‌ ചേർത്ത് വഴറ്റുക 
മല്ലിയില,പുതിന ഇല (കുറച്ചു മല്ലി ഇല, പുതിന ഇല എന്നിവ അവസാനം ഇടാൻ ആയി മാറ്റിവെക്കണം ) എന്നിവ ചേർക്കുക
 ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. 
വേവിച്ച ചോറിൽ പകുതിയിൽ കൂടുതൽ എടുത്തു മാറ്റി വെക്കുക. ബാക്കി ചോറിന്റെ മുകളിൽ കുറച്ചു ചിക്കൻ മസാല, കുറച്ചു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല, പുതിന ഇല എന്നിവ ഇടുക.
ഇതിന്റെ മുകളിൽ കുറച്ചു ചോറ് ഇട്ട് വീണ്ടും ചിക്കൻ മസാല കുറച്ചു വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ചേർക്കുക. ചോറും മസാലയും തീരുന്നത് വരെ ഇതുപോലെ ലയർ ചെയ്യുക. ഞാൻ 3 ലയർ ആണ് ചെയ്തത്. 
നന്നായി അടച്ചു വെക്കുക
ഒരു തവ ചൂടാക്കാൻ വെക്കുക. ബിരിയാണി പാത്രം ഇതിന്റെ മേൽ വച്ച്  ചെറിയ തീയിൽ 10 മിനിറ്റ് ദമ്മ് ചെയ്യുക . ബിരിയാണി പാത്രം നേരിട്ട് ചെറിയ തീയിൽ വെച്ച് ദമ്മ് ചെയ്യാം. പക്ഷെ ചിലപ്പോൾ അടി കരിഞ്ഞു പോകാൻ ഇടയുണ്ട്. ഇങ്ങനെ തവയുടെ മുകളിൽ വെച്ച് ചെയ്യുമ്പോൾ ആ പ്രശനം ഉണ്ടാവില്ല.
ശേഷം തീ ഓഫ് ആക്കി ഒരു 10 മിനിറ്റ്ന് ശേഷം തുറക്കാം.
ചൂടോടെ സെർവ് ചെയ്യാം.

Monday, 30 October 2017

Egg and Green Peas Scrambled / Mutta Green Peas / മുട്ട ഗ്രീൻപീസ്

A famous street food of Kozhikode / Calicut
Ingredients

Washed and soaked green peas: 1 Cup
Egg: 2
Onion: 1 Small
Green Chilly: 2
Chopped Tomato: 1 Table Spoon
Garam Masala: 1/2 Tea Spoon
Pepper Powder: 1/2 Tea Spoon
Turmeric Powder: 1 Pinch
Salt
Coconut oil
Coriander leaves

Cooking Time: 10 Minutes
Method

Pressure cook the green peas adding turmeric powder, 1/4 tea spoon garam masala powder and some salt.  Do not over cook and make it mushy
To a pan pour coconut oil and add finely chopped onion and green chilly
Once the onion becomes soft add chopped tomato
Tomato just needs to be soft.  do not make it mushy
Add the eggs , pepper powder and salt
Scramble the eggs. Do not wait until it becomes completely dry.
Once the three fourth of the eggs are scrambled add the cooked green peas and combine well
Add the rest of the garam masala and combine well
Add some chopped onion and coriander leaves and serve hot
ചേരുവകൾ 

ഗ്രീൻ പീസ് കഴുകി വെള്ളത്തിൽ കുതിർത്ത് : 1/2 കപ്പ്
മുട്ട : 2എണ്ണം
സവാള : 1 ചെറുത്
പച്ചമുളക് : 2 എണ്ണം
തക്കാളി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
ഗരം മസാല : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ (എരുവിന്‌ അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മഞ്ഞൾ പൊടി : 1 നുള്ള്
ഉപ്പ്‌
വെളിച്ചെണ്ണ
മല്ലി ഇല

തയ്യാറാക്കാൻ വേണ്ട സമയം : 10  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 

ഗ്രീൻ പീസ് മഞ്ഞൾ പൊടിയും, 1/4 ടി സ്പൂൺ ഗരം മസാലയും അൽപ്പം ഉപ്പും ചേർത്ത് വേവിക്കുക. വെന്തു കുഴയരുത്
ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക് വഴറ്റുക. 
സവാള ഒന്ന് സോഫ്റ്റ് ആകുമ്പോൾ തക്കാളി ചേർക്കുക.
തക്കാളി വെന്തു ഉടയേണ്ട ആവശ്യം ഇല്ല. ഒന്ന് സോഫ്റ്റ് ആയാൽ മതി
ഇനി ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുരുമുളക് പൊടിയും ചേർത്ത്  ചിക്കി എടുക്കുക.
 മുട്ട ഒരു മുക്കാൽ ഭാഗം വെന്താൽ മതി. മുഴുവൻ ആയി ഡ്രൈ ആവേണ്ട 

ഇതിലേക്ക്  വേവിച്ച ഗ്രീൻ പീസ് ചേർത്ത് നന്നായി യോജിപ്പിക്കുക
ബാക്കി ഗരം മസാല ചേർത്തിളക്കുക
മല്ലി ഇലയും , കുറച്ചു സവാള അരിഞ്ഞതും മുകളിൽ വിതറി ചൂടോടെ കഴിക്കാം.