Showing posts with label cakes. Show all posts
Showing posts with label cakes. Show all posts

Wednesday, 10 March 2021

White Chocolate Truffle Cake // വൈറ്റ് ചോക്ലേറ്റ് ട്രഫിൾ കേക്ക്

Anniversary Special Cake...
For Vanilla Sponge:
All  Purpose Flour / Maida : 1.5 Cup
Egg: 3
Sunflower Oil : 3/4 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 1 Cup
Baking powder : 1 Tea Spoon
Milk: As Required 

For Cream Frosting
Whipping Cream: 2 Cups
Powdered Sugar: 1/2 Cup
Vanilla Essence: 1 Tea Spoon

For White Chocolate Ganache
White Chocolate: 300 gms
Fresh Cream: 200ml
Butter : 1 Table Spoon

For Sugar Syrup
Sugar: 3 Table Spoon
Water: 1 Cup

Grated White Chocolate : As needed

Making Vanilla Sponge 
Preheat the oven at 160 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Sieve all purpose flour and baking powder
Beat powdered sugar and eggs until fluffy. Add oil and vanila essence and beat in low speed until well combined.  
To this add  sieved flour mix  and milk in batches and make a smooth ribbon consistency batter
Pour this to the cake tin and place in the oven
Bake at 160 C for about 35  to 45 minutes. 
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Once it cools a bit remove from cake tin and allow to cool well
Once cooled well slice the cake to 3 layers. 

Making Cream Frosting
Pour the whipping cream to a bowl, add sugar and vanilla essence
Using an electric beater beat until it becomes stiff

Making Ganache
Pour the cream to a pan and heat it well.  You can see small bubbles formed
Now pour this hot cream over the chopped white chocolate and keep aside for some time
Now add butter and mix the chocolate and cream until well combined and becomes smooth
Allow it to cool and thicken

For Sugar Syrup
Boil sugar and water well until the sugar dissolves. Switch off the flame and let it cool well

Assembling the Cake
On a cake board or plate place a layer of cake. Drizzle some sugar syrup
Apply some frosting and spread well
Drizzle little chocolate ganache and some grated white chocolate.  
Then place a layer of cake and drizzle some sugar syrup .
Apply  frosting and spread well
Drizzle some chocolate ganache and some grated chocolate . 
Place the last layer of cake and drizzle some sugar syrup and apply frosting
Cover the entire cake with frosting. 
First give a thin crumb coat and then keep in fridge for some time and then apply some more cream and cover the cake well. 
Now keep the cake in freezer for 1 hour
After an hour pour the remaining white chocolate  ganache all over the cake.
Clear off any excess ganache from the cake board and decorate as per your wish.  
For the final covering of the cake with ganache if you feel the ganache has become too thick slightly warm it up and use. Do not over heat the ganache and make it too thin. You need the consistency of milk maid. Else the ganache won't stick on to the cake.
Refrigerate for some time and cut and serve.
Sponge Cake Weight Approx. 750gm
Cake Weight : 1.5 KG Approximately
വാനില സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1.5 കപ്പ്
മുട്ട: 3
സൺഫ്ലവർ ഓയിൽ : 3/4 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 1 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം

ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 2 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ

വൈറ്റ് ചോക്ലേറ്റ് ഗണാഷ് ഉണ്ടാക്കാൻ
വൈറ്റ് ചോക്ലേറ്റ് : 300 ഗ്രാം
ഫ്രഷ് ക്രീം : 200 ml
ബട്ടർ : 1 ടേബിൾ സ്പൂണ്

പഞ്ചസാര സിറപ്പ് 
പഞ്ചസാര : 3 ടേബിൾ സ്പൂൺ
വെള്ളം : 1 കപ്പ്

ഗ്രേറ്റഡ് വൈറ്റ് ചോക്ലേറ്റ് : ആവശ്യത്തിന്

വാനില സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും മുട്ടയും കൂടെ നന്നായി പതഞ്ഞു വരും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ്, ഓയിൽ എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ മിക്സ് ആക്കുക.  
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 35 മിനിറ്റ് ബേക്ക്  ചെയ്യുക
45 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക
നന്നായി തണുത്തു കഴിഞ്ഞു കേക്ക് 3 ലയർ ആയി മുറിച്ചെടുക്കുക. 
 
ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക

വൈറ്റ് ചോക്ലേറ്റ് ഗണാഷ്
ഫ്രഷ് ക്രീം നന്നായി ചൂടാക്കി നുറുക്കിയ ചോക്ലേറ്റിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു ബട്ടർ കൂടെ ചേർത്തു നന്നായി ഇളക്കി തണുക്കാൻ ആയി മാറ്റി വെക്കുക.

പഞ്ചസാര സിറപ്പ് ഉണ്ടാക്കാൻ
1 കപ്പ് വെള്ളത്തിൽ 3 ടേബിൾ സ്‌പൂൺ പഞ്ചസാര ഇട്ട് നന്നായി തിളപ്പിച്ച് ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക

കേക്ക് സെറ്റ് ചെയ്യുന്ന ട്രേയിൽ ആദ്യം  കേക്കിന്റെ ഒരു ലെയർ വെക്കുക. അതിന്റെ മുകളിൽ കുറച്ചു പഞ്ചസാര സിറപ്പ് ഒഴിക്കുക
ശേഷം  ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക
അത് കഴിഞ്ഞു കുറച്ചു ചോക്ലേറ്റ് ഗണാഷ് ഒഴിക്കുക. കുറച്ചു ഗ്രേറ്റഡ് ചോക്ലേറ്റ് ഇട്ട് കൊടുക്കുക
ഇനി  കേക്ക് ലെയർ വെക്കുക. പഞ്ചസാര സിറപ്പ് ഒഴിക്കുക. 
ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക. 
ശേഷം കുറച്ചു ചോക്ലേറ്റ് ഗണാഷ് ഒഴിക്കുക. കുറച്ചു ഗ്രേറ്റഡ് ചോക്ലേറ്റ് ഇടുക. 
അടുത്ത ലെയർ കേക്ക് വെക്കുക. 
ശേഷം പഞ്ചസാര സിറപ്പ് ഒഴിച്ച് ക്രീം അപ്ലൈ ചെയ്യുക.
ഇനി മുഴുവൻ കേക്കിന്  ഫ്രോസ്റ്റിംഗ് വെച്ച് കവർ ചെയ്യുക. ആദ്യം ഒരു ചെറിയ കോട്ടിങ് കൊടുക്കുക. എന്നിട്ടു കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഒരു കോട്ടിങ് കൂടി കൊടുക്കുക.
ഇനി ഈ കേക്ക് ഒരു മണിക്കൂർ ഫ്രീസറിൽ സെറ്റ് ആവാൻ വെക്കുക
അതിനു ശേഷം ഫുൾ കേക്കിന്റെ മേൽ  ചോക്ലേറ്റ് ഗണാഷ്  ഒഴിച്ച് കേക്ക് മുഴുവനായി കവർ ചെയ്യുക .

കൂടുതൽ ആയി കേക്ക് ബോർഡിൽ ഉള്ള ഗണാഷ് തുടച്ചെടുത്ത ശേഷം നമ്മുടെ ഇഷ്ടത്തിന് ഡെക്കറേറ്റ് ചെയ്യുക.
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം.
ലാസ്റ്റ് ഒഴിക്കുന്ന സമയത്തു ഗണാഷ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുക. ഒരുപാട് ചൂടാക്കി ഗണാഷ് തീരെ കട്ടി കുറഞ്ഞാൽ കേക്കിന്റെ മേൽ പിടിക്കില്ല. (മിൽക്ക് മൈഡിന്റെ കട്ടി ഉണ്ടാകണം. )

Friday, 15 January 2021

Orange & Chocolate Marble Cake//ഓറഞ്ച് & ചോക്കലേറ്റ് മാർബിൾ കേക്ക് (Zebra Pattern)

Another Cake Recipe is here!!!!
All Purpose Flour: 2 Cups
Baking Powder: 1 Tea Spoon
Coco Powder: 3 Table Spoon
Egg: 4
Butter/Sunflower Oil: 1 Cup
Powdered Sugar: 1.5 Cups
Vanilla Essence: 1 Tea spoon
Orange Peel Grated: 1/2 Table Spoon
Orange Food color :2 Drops
Orange Essence: 1 Tea Spoon
Milk: 1 Cup
Salt: 1 Pinch
*Makes Approx 1.5 Kg Cake

Preheat the oven at 180 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Or you can line the tin with a butter paper/parchment paper
Mix all purpose flour and baking powder.  Sieve it and keep aside
To a bowl add eggs, sunflower oil, powdered sugar, salt, milk and vanilla essence. 
Beat until light and fluffy
Add this to the sieved all purpose flour mix along with milk in batches
Fold in well and make a smooth ribbon consistency batter
Now divide this batter to 2 parts equally
Mix coco powder in 2 table spoon milk and add it to one bowl and combine well
To the other bowl add grated orange peel, orange essence (add if you have) and orange food color and combine well
Now you have 2 types of cake batter.  Orange and chocolate
To a prepared cake tin pour a ladle full of orange cake batter
Do not tilt or spread the batter
Now pour a ladle full of chocolate batter on to the orange batter
Keep repeating orange and chocolate batters alternatively until the whole batter is finished
Now hold a tooth pick or skewer in the center of the cake batter
Draw a line towards the sides of the pan
Draw lines to all sides.  Or if you wish to do a different pattern do accordingly
Place in the center rack of the oven and bake for 35 to 40 minutes at 160 C
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Remove from oven and let it cool
Once the cake is cooled well remove from cake tin
Cut and serve with a cup of tea or coffee
Note:
Baking time may vary depending on the oven, so adjust it accordingly
മൈദ :
2 കപ്പ്‌
ബേക്കിംഗ് പൌഡർ: 1 ടീ സ്പൂണ്‍ 
കൊക്കോ പൌഡർ:  3 ടേബിൾ സ്പൂണ്‍
മുട്ട: 4
ബട്ടർ // ഓയിൽ: 1 കപ്പ്
പഞ്ചസാര പൊടിച്ചത് : ഒന്നര കപ്പ്
വാനില എസ്സെൻസ്: 1 ടീ സ്പൂണ്‍ 
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്: 1/2 ടേബിൾ സ്പൂണ്
ഓറഞ്ച് ഫുഡ് കളർ: 2 തുള്ളി
ഓറഞ്ച് എസ്സെൻസ്: 1 ടീ സ്പൂണ്
പാൽ : 1 കപ്പ്‌ 
ഉപ്പ്‌ : ഒരു നുള്ള്
(Approx 1.5kg cake)


ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ തൂവി വെക്കുക
ഓവൻ 180 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്യുക.
മൈദയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി യോജിപ്പിച്ചു ഇടഞ്ഞു വെക്കുക
ഒരു ബൌളിൽ ബട്ടർ//ഓയിൽ, മുട്ട, പഞ്ചസാര, വാനില എസ്സെൻസ്  ഇതെല്ലാം കൂടി നന്നായി   മിക്സ്‌ ചെയ്യുക. ഇതിൽ മൈദ മിക്സ് ചേർത്ത് കട്ടയില്ലാതെ  യോജിപ്പിക്കുക.  ആവശ്യത്തിന് പാലും ചേർക്കണം.. ഈ മിക്സിന്റെ പകുതി  വേറെ ഒരു ബൗളിൽ ഒഴിച്ചു അതിൽ കോകോ പൌഡർ ചേർത്ത് നന്നായി യോജിപ്പിക്കുക.. 
ബാക്കി പകുതിയിൽ ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തതും, ഓറഞ്ച് ഫുഡ് കളറും, ഓറഞ്ച് എസ്സെൻസ് (ഉണ്ടെങ്കിൽ ചേർത്താൽ മതി) ചേർത്ത് നന്നായി യോജിപ്പിക്കുക
ഇപ്പൊ നമ്മുടെ കയ്യിൽ 2 തരം  കേക്ക് ബാറ്റർ ഉണ്ട് . ചോക്ലേറ്റ് പിന്നെ ഓറഞ്ച്  

കേക്ക് ടിന്നിലേക്ക് ഒരു തവി ഓറഞ്ച് കേക്ക് ബാറ്റർ ഒഴിക്കുക. പരത്തുകയോ ഇളക്കുകയോ ഒന്നും ചെയ്യേണ്ട. അതിനു മുകളിൽ ഒരു തവി ചോക്ലേറ്റ് കേക്ക് ബാറ്റർ ഒഴിക്കുക. വീണ്ടും ഓറഞ്ച് പിന്നെ ചോക്ലേറ്റ് അങ്ങനെ മുഴുവൻ കേക്ക് ബാറ്റർ ഒഴിക്കുക
ഒരു ടൂത്ത് പിക്ക് കൊണ്ട് കേക്ക് ബാറ്ററിന്റെ നടുവിൽ കുത്തി എല്ലാ വശത്തേക്കും ഒരു ലൈൻ വരയ്ക്കുക.  അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് ഡിസൈൻ ചെയ്യുക. 
160 ഡിഗ്രിയിൽ 40 മിനിറ്റ് ബേക് ചെയ്യുക. 
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തി നോക്കുക. അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് റെഡി ആയി. അല്ലെങ്കിൽ ഒരു 5 മിനിറ്റ് കൂടി ബേക്ക് ചെയ്യുക. 
തണുത്ത ശേഷം കട്ട് ചെയ്യാം..
**ഓരോ തരം ഓവനിൽ ബേക്ക് ചെയ്യാൻ എടുക്കുന്ന സമയത്തിൽ മാറ്റം വരാം

Thursday, 31 December 2020

Medovik - Russian Honey Cake. /മെഡോവിക് - റഷ്യൻ ഹണി കേക്ക്

Welcome 2021....

To Make the Cake Layers

Butter: 1/2 Cup
Sugar: 3/4 Cup
Honey: 1/3 Cup
Baking Soda: 1 Tea Spoon
Eggs: 3
Flour: 3.5  Cups
Vanilla Essence: 1 Tea Spoon
Salt: 1/4 Tea Spoon

To Make Frosting

Sour cream / Cream Cheese: 1 Cup
Whipping Cream: 2.5 Cups
Vanilla Essence‌: 1 Tea Spoon
Powdered sugar: 1/2 - 3/4 Cup

To Make Honey Syrup

Honey: 1/4 Cup
Water: 1/4 Cup

Beat eggs well and keep aside. 
Mix butter, sugar and honey and heat in a non-stick pan. After 4-5 minutes, when it starts to boil, add vanilla essence, salt and heat over low heat.
Now add baking soda and heat over low heat until it turns brown
Add eggs and stir constantly.
Do not stop stirring. The flame should be kept at the lowest possible
After you add the eggs turn off the heat. Add flour gradually and mix well.
Knead the dough well by hands and If the flour sticks to your hands too much, add a little more flour and knead. 
Divide the dough into 10 equal parts
Preheat the oven at 200 degrees
Take a ball and spread it on butter paper
Place a plate or baking pan upside down and cut the spread dough to perfect circles. Use a fork and slightly prick it so that it doesn't puff up. 
Bake each layer in a preheated oven for 4 - 5 minutes. Do not throw the cut pieces of the dough. Bake and powder it to decorate the cake.
When one layer is getting baked, the next layer should be ready to be baked. 
Do not keep the dough for too  much time. As it will dry out. 
If you do not have an oven, you can cook each layer on a pan
Allow all layers to cool.

Add the whipping cream to a chilled bowl and beat for a few minutes
Then add powdered sugar and vanilla essence and beat until stiff.
Beat the sour cream / cream cheese and add it to the whipping cream and mix slowly.
Cover well and refrigerate the cream

Mix honey and water to make honey syrup

Place a cake layer. Brush honey syrup over it. Now spread the cream. Place the next cake layer and  brush the honey syrup and spread the cream
Do all the layers like this
Finally cover the cake completely with the cream.
Powder the baked cut pieces of the dough in a mixer and cover the sides of the cake and decorate the cake
To decorate the cake i took some cut off pieces of the dough, flattened it again and used a heart shaped cookie cutter to cut it and baked it. 
Refrigerate well and then cut and serve
**Cake Weight Approximately 1.800 KG. 

കേക്ക് ലയേഴ്‌സ് ഉണ്ടാക്കാൻ

ബട്ടർ :1/2 കപ്പ് 
പഞ്ചസാര : 3/4  കപ്പ് 
തേൻ :1/3 കപ്പ്
ബേക്കിംഗ് സോഡ : 1 ടീ സ്പൂൺ
മുട്ട : 3 
മൈദ : 3.5 കപ്പ്
വാനില എസ്സെൻസ് : 1 ടീ സ്പൂണ്
ഉപ്പ് :1/4 ടീ സ്പൂണ്

ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ

സോർ ക്രീം(Sour Cream) / ക്രീം ചീസ് : 1 കപ്പ്
വിപ്പിംഗ് ക്രീം : 2.5 കപ്പ്
വാനില  എസ്സെൻസ്‌ : 1 ടീസ്പൂൺ 
പൊടിച്ച പഞ്ചസാര : 1/2 - 3/4 കപ്പ്

ഹണി സിറപ്പ് ഉണ്ടാക്കാൻ

തേൻ :1/4 കപ്പ്
വെള്ളം :1/4 കപ്പ്

മുട്ട നന്നായി ബീറ്റ് ചെയ്തു വെക്കുക
ഒരു നോൺ സ്റ്റിക് പാനിൽ ബട്ടർ, പഞ്ചസാര, തേൻ എന്നിവ മിക്സ് ചെയ്തു ചൂടാക്കുക. ഒരു 4 - 5 മിനിറ്റ് കഴിഞ്ഞു തിള വന്ന് തുടങ്ങുമ്പോൾ വാനില എസ്സെൻസ്, ഉപ്പ് ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക. 
ഇനി ബേക്കിംഗ് സോഡാ ചേർത്തിളക്കി ചെറിയ തീയിൽ ചൂടാക്കി ബ്രൗൻ കളർ ആകുമ്പോൾ 
മുട്ട ചേർത്ത് സ്പീഡിൽ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. 
ഇളക്കുന്നത് നിർത്തരുത്. അത് പോലെ തീ ഏറ്റവും കുറഞ്ഞ ഫ്ലെമിൽ വേണം വെക്കാൻ
മുട്ട മുഴുവൻ ചേർത്ത ശേഷം തീ ഓഫ് ആക്കി അപ്പോൾ തന്നെ  മൈദ കുറേശ്ശേയായി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മാവു കട്ടിയായി കുഴച്ചെടുക്കാൻ പാകത്തിൽ ആയിട്ടുണ്ടാകും. ചൂടോടെ
തന്നെ കൈ കൊണ്ട് കുഴച്ചെടുക്കുക 
മാവ് കൂടുതൽ ആയി കൈയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ  അൽപ്പം മൈദ കൂടി ചേർത്ത് കൊടുക്കുക
മാവിനെ 10 ആയി ഭാഗിക്കുക
200 ഡിഗ്രിയിൽ ഓവൻ പ്രീഹീറ്റ്‌ ചെയ്യാൻ വെക്കുക 
ഒരു ബോൾ എടുത്ത് ബട്ടർ പേപ്പറിൽ വെച്ച് പരത്തി ഒരു 
പ്ലേറ്റ് അല്ലെങ്കിൽ ബേക്കിംഗ് പാൻ കമിഴ്ത്തി വെച്ച് കറക്ടായി വട്ടത്തിൽ മുറിക്കുക. ഒരു ഫോർക് ഉപയോഗിച്ച് അവിടവിടെ ആയി ഒന്ന് കുത്തി കൊടുക്കുക. ശേഷം ചൂടായി കിടക്കുന്ന ഓവന്നിൽ 4 - 5 മിനിറ്റ് ഓരോ ലയറും ബേക്ക് ചെയ്യുക. കട്ട് ചെയ്തു മാറ്റുന്ന ഭാഗം കളയരുത്. അതും ബേക്ക് ചെയ്തെടുത്തു പൊടിച്ചു കേക്ക് അലങ്കരിക്കാൻ എടുക്കാം. 
ഒരു ലയർ ബേക്ക് ആകുന്ന സമയം അടുത്ത ലയർ പരത്തി റെഡി ആക്കി വെക്കണം. മാവ് ഉണ്ടാക്കി ഒരുപാട് സമയം വെക്കരുത്. ഡ്രൈ ആയി പോകും. ഓവൻ ഇല്ലെങ്കിൽ പാനിൽ ഓരോ ലയർ ചുട്ടെടുക്കാം
എല്ലാ ലയറും തണുക്കാൻ വെക്കുക.

തണുത്ത ഒരു ബൗളിലേക്ക്  വിപ്പിംഗ് ക്രീം ഒഴിച്ച് ഒന്ന് ബീറ്റ് ചെയ്യുക. ശേഷം പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് സ്റ്റിഫ് ആവുന്നത് വരെ ബീറ്റ് ചെയ്തു വെക്കുക.
സോർ ക്രീം / ക്രീം  ചീസ്
ഒന്ന് ബീറ്റ് ചെയ്തു വിപ്പിംഗ് ക്രീമിലേക്ക് ചേർത്ത് സാവധാനം മിക്സ് ചെയ്യുക. 
ക്രീം നന്നായി കവർ ചെയ്തു തണുക്കാൻ ആയി ഫ്രിഡ്‌ജിൽ വെക്കുക

തേനും വെള്ളവും ചേർത്തിളക്കി ഹണി സിറപ്പ് ഉണ്ടാക്കുക

ഒരു കേക്ക് ലയർ വെക്കുക. അതിന്  മേൽ ഹണി സിറപ്പ് ബ്രഷ് ചെയ്യുക. ഇനി ക്രീം സ്പ്രെഡ് ചെയ്യുക. വീണ്ടും കേക്ക് ലയർ വെച്ചു ഹണി സിറപ്പ് ബ്രഷ് ചെയ്തു ക്രീം സ്പ്രെഡ് ചെയ്യുക
ഇത് പോലെ എല്ലാ ലയറും ചെയ്യുക
അവസാനം ക്രീം കൊണ്ട് കേക്കിനെ മുഴുവനായും കവർ ചെയ്യുക. 
നേരത്തെ കട്ട് ചെയ്തു മാറ്റിയ ഭാഗങ്ങൾ ബേക്ക് ചെയ്തെടുത്തത് മിക്സിയിൽ പൊടിച്ചെടുക്കുക
ഇത് വെച്ച് കേക്ക് സൈഡിൽ കവർ ചെയ്ത് അലങ്കരിക്കാം. 
കേക്ക് ഡെക്കോറേറ്റ് ചെയ്യാൻ ഞാൻ മുറിച്ചു എടുത്ത ഭാഗം കുറച്ചെടുത്തു ഒന്ന് കൂടി പരത്തി ഹാർട്ട്  ഷെയ്പ്പ് കുക്കി കട്ടർ കൊണ്ട് കട്ട് ചെയ്ത് ബേക്ക് ചെയ്തു. 
ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചു മുറിച്ചു കഴിക്കാം. 
**1.800KG Cake

Thursday, 19 April 2018

Chocolate Orange Swiss Roll // ചോക്ലേറ്റ് ഓറഞ്ച് സ്വിസ് റോൾ

A must try recipe..
Ingredients

All purpose flour:  3/4 Cup
Coco powder : 1/4 Cup
Powdered Sugar : 3/4 Cup
Egg : 2
Sunflower Oil : 1/2 Cup
Baking Powder : 1 Teaspoon
Vanilla Essence:  1 Teaspoon
Hot water : 1/2 Cup

For Cream Filling
Whipping Cream : 1/2 Cup
Orange Jam : 1/2 Cup
Grated Orange Peel : 1/2 Teaspoon

Baking Time: 20 Minutes
Method

Preheat oven at 170C
Mix together all purpose flour, coco powder, powdered sugar and baking powder
Beat eggs, oil and vanilla essence
Combine this with the flour mix

Now add hot water and combine
Swiss Roll cake batter should be a little thinner than the normal cake batter
Cake should not rise too much, but should be soft too. For that hot water is added.
Pour this to a rectanglar cake tin . I used a 15 cm × 10 cm cake tin

Bake at 170 C for 15 to 20 minutes
Once done take the cake out and let it cool for 5 minutes

Flip the cake on to a kitchen towel. Place a butter paper on top of the kitchen towel so that the cake won't stick on the towel
Now roll the hot cake and keep it aside to cool well
For filling
Beat the whipping cream until stiff
Add orange jam and orange peel and combine
You can use any filling of your choice
Once the cake is cooled well open the roll and spread the cream filling
Roll it back again. Keep in fridge for some time and cut and serve.
ആവശ്യമുള്ള സാധനങ്ങൾ 

മൈദ:  3/4 കപ്പ്
കോകോ പൌഡർ:  1/4 കപ്പ്
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
മുട്ട : 2
സൺഫ്ലവർ ഓയിൽ : 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടി സ്‌പൂൺ
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ
ചൂട് വെള്ളം:  1/2 കപ്പ്
ക്രീം ഫില്ലിംഗ് ഉണ്ടാക്കാൻ
വിപ്പിങ് ക്രീം : 1/2 കപ്പ്
ഓറഞ്ച് ജാം: 1/2 കപ്പ്
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് : 1/2 ടി സ്‌പൂൺ

ബേക്കിംഗ് സമയം : 15 to 20 മിനിറ്റ് 

തയ്യാറാക്കുന്ന വിധം 

ഓവൻ 170C 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക
മൈദ, കൊക്കോ പൌഡർ, പൊടിച്ച പഞ്ചസാര, ബേക്കിംഗ് പൌഡർ എന്നിവ നന്നായി മിക്സ് ചെയ്തു വെക്കുക
മുട്ട, സൺഫ്ലവർ ഓയിൽ, വാനില എസ്സെൻസ് എന്നിവ നന്നായി ബീറ്റ് ചെയ്യുക
ഇത് മൈദ മിക്സിലേക്ക്‌ ചേർത്ത് യോജിപ്പിക്കുക

ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് യോജിപ്പിക്കുക
സാധാരണ കേക്ക് ബാറ്ററിനെക്കാളും കുറച്ചു കൂടി ലൂസ് ബാറ്റർ വേണം സ്വിസ് റോൾ കേക്കിന്. കേക്ക് ഒരുപാട് പൊങ്ങി വരാൻ പാടില്ല. പക്ഷെ സോഫ്റ്റും ആവണം. അതിനാണ് ചൂട് വെള്ളം ചേർക്കുന്നത്.
ഇത് ഒരു rectangle (15cm × 10 cm കേക്ക് ടിൻ ആണ് ഞാൻ ഉപയോഗിച്ചത്) കേക്ക് ടിന്നിൽ ഒഴിച്ച് 170C ഇൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക

ശേഷം പുറത്തെടുത്തു ഒരു 5 മിനിറ്റ് തണുക്കാൻ വെക്കുക.
ശേഷം ഒരു കിച്ചൻ ടവലിലേക്കു കേക്ക് കമിഴ്ത്തി ഇടുക. കേക്ക് ടവലിൽ ഒട്ടിപിടിക്കാതിരിക്കാൻ ഒരു ബട്ടർ പേപ്പർ ടവലിന്റെ മുകളിൽ വെക്കാം.
ശേഷം ചൂടോടെ തന്നെ റോൾ ചെയ്യുക.
ഇത് തണുക്കാൻ മാറ്റി വെക്കുക
ഫില്ലിംഗ് ചെയ്യാൻ
വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓറഞ്ച് ജാം , ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് യോജിപ്പിക്കുക
ഇതല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഫില്ലിംഗ് ചെയ്യാം.
കേക്ക് നന്നായി തണുത്തു കഴിഞ്ഞാൽ സാവധാനം കേക്ക് റോൾ തുറന്ന് ഫില്ലിംഗ് തേക്കുക
ശേഷം വീണ്ടും റോൾ ചെയ്യുക
കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കട്ട് ചെയ്ത് കഴിക്കാം

Monday, 1 January 2018

Vancho Cake / വാൻച്ചോ കേക്ക്

Wishing you all a very very Happy New Year 2018... Starting the year with a Cake Recipe...A combination of both Vanilla and Chocolate Cake... VANCHO CAKE...
Ingredients

For Vanilla Sponge:
All  Purpose Flour / Maida :  1 Cup
Egg: 2
Oil / Butter: 1/2 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 3/4 Cup
Baking powder : 3/4 Tea Spoon
Milk: As Required 

For Chocolate Sponge
All  Purpose Flour / Maida :  1 Cup
Egg: 2
Oil / Butter: 1/2 Cup
Vanilla Essence: 1 Tea Spoon
Powdered Sugar: 3/4 Cup
Coco Powder: 3 Table Spoon
Baking powder : 3/4 Tea Spoon
Milk: As Required 

For Chocolate Cream Frosting
Whipping Cream:1 Cup
Powdered Sugar: 1/4 Cup
Coco powder: 2 Table Spoon
Vanilla Essence: 1/2 Tea Spoon

For Vanilla Cream Frosting
Whipping Cream: 2 Cups
Powdered Sugar: 1/2 Cup
Vanilla Essence: 1 Tea Spoon

For Dark Chocolate Ganache
Dark Chocolate: 250gms
Fresh Cream: 200ml

For White Chocolate Ganache
White Chocolate: 250gms
Fresh Cream: 200ml

Sugar Syrup
Sugar: 6 Table Spoon
Water: 2 Cups

Baking Time: 25 to 30 Minutes per cake
Method

Making Vanilla Sponge 
Preheat the oven at 160 C
Prepare the cake tin by spreading a little butter all around the tin and then add little flour and spread it to all sides uniformly.  Knock off the excess flour
Sieve all purpose flour and baking powder
Beat powdered sugar, vanilla essence and oil/butter until it becomes smooth
Add eggs one by one and beat well
To this add  sieved flour mix  and milk in batches and make a smooth ribbon consistency batter
Pour this to the cake tin and place in the oven
Bake at 160 C for about 25  to 30 minutes
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Once it cools a bit remove from cake tin and allow to cool well
Making Chocolate Sponge
Preheat the oven at 160 C
Prepare a cake tin by spreading some butter on all sides of the cake tin and then dusting it with some all purpose flour.
Tilt and remove the excess flour from the cake tin
Sieve all purpose flour, coco powder and baking powder and keep aside
Beat powdered sugar, vanilla essence and oil/butter until it becomes smooth
Add eggs one by one and beat well
To this add  sieved flour mix  and milk in batches and make a smooth ribbon consistency batter
Pour this to the cake tin and place in the oven
Bake at 160 C for about 25  to 30 minutes
Insert a wooden skewer in the middle and check. If it comes out clean then the cake is ready
Once it cools a bit remove from cake tin and allow to cool well
Making Chocolate Cream Frosting

Pour the whipping cream to a bowl, add sugar, coco powder and vanilla essence
Using an electric beater beat until it becomes stiff
Making Vanilla Cream Frosting
Pour the whipping cream to a bowl, add sugar and vanilla essence
Using an electric beater beat until it becomes stiff

Making Ganache
Pour the cream to a pan and heat it well.  You can see small bubbles formed
Now pour this hot cream over the chopped dark chocolate and keep aside for some time
Now mix the chocolate and cream until well combined and becomes smooth
Allow it to cool and thicken
Make ganache with both dark and white chocolate the same way.

For Sugar Syrup
Boil sugar and water well until the sugar dissolves. Switch off the flame and let it cool well
Assembling the Cake
On a cake board or plate place a layer of chocolate cake. Sprinkle some sugar syrup
Apply some chocolate frosting and spread well
Drizzle some dark chocolate ganache
Next place a layer if vanilla cake and sprinkle some sugar syrup .
Apply some vanilla frosting and spread well
Drizzle some white chocolate ganache
Next place the layer of chocolate cake. 
Repeat the process of sprinkling sugar syrup, apply some chocolate frosting
Spread dark chocolate ganache
Next place the vanilla cake layer .
Sprinkle some sugar syrup and apply some vanilla cream frosting. Cover the entire cake in vannilla cream frosting . First apply a thin layer of frosting on the cake and keep in fridge for some time and then apply one more layer of frosting
Now keep the cake in freezer for 1 hour
After an hour pour the remaining white chocolate and dark chocolate ganache all over the cake in any pattern you wish to  and spread uniformly . 
Here i poured white chocolate ganache on half of the cake and dark chocolate on the other half.  
Decorate as per your wish.  
For the final covering of the cake with ganache if you feel the ganache has become too thick slightly warm it up and use. Do not over heat the ganache and make it too thin. You need the consistency of milk maid. Else the ganache won't stick on to the cake.
Refrigerate for some time and cut and serve.

വാനില സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം

ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
കോകോ പൌഡർ : 3 ടേബിൾ സ്പൂൺ
പാൽ : ആവശ്യാനുസരണം

ചോക്ലേറ്റ് ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 1 കപ്പ്
പൊടിച്ച പഞ്ചസാര : 1/4 കപ്പ്
വാനില എസ്സെൻസ് : 1/2 ടി സ്‌പൂൺ
കോകോ പൌഡർ : 2 ടേബിൾ സ്പൂൺ

വാനില ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 2 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ

ഡാർക്ക് ചോക്ലേറ്റ് ഗണാഷ് ഉണ്ടാക്കാൻ
ഡാർക്ക് ചോക്ലേറ്റ് : 250 ഗ്രാം
ഫ്രഷ് ക്രീം : 200 ml

വൈറ്റ് ചോക്ലേറ്റ് ഗണാഷ് ഉണ്ടാക്കാൻ
വൈറ്റ് ചോക്ലേറ്റ് : 250 ഗ്രാം
ഫ്രഷ് ക്രീം : 200 ml

പഞ്ചസാര സിറപ്പ് 
പഞ്ചസാര : 6 ടേബിൾ സ്പൂൺ
വെള്ളം : 2 കപ്പ്

ബേക്കിംഗ് സമയം : 25 - 30 മിനിറ്റ് ഒരു കേക്കിന്
വാനില സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
വാനില എസ്സെൻസ് ചേർത്ത് മിക്സ്‌ ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 25 മിനിറ്റ് ബേക്ക്  ചെയ്യുക
25 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക
ചോക്ലേറ്റ് സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കോകോ പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
വാനില എസ്സെൻസ് ചേർത്ത് മിക്സ്‌ ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 25 മിനിറ്റ് ബേക്ക്  ചെയ്യുക
25 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക
ചോക്ലേറ്റ് ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും കോകോ പൗഡറും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക
വാനില ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക
ഡാർക്ക് ചോക്ലേറ്റ് ആൻഡ് വൈറ്റ് ചോക്ലേറ്റ് ഗണാഷ്
ഫ്രഷ് ക്രീം നന്നായി ചൂടാക്കി നുറുക്കിയ ചോക്ലേറ്റിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു നന്നായി ഇളക്കി തണുക്കാൻ ആയി മാറ്റി വെക്കുക.
ഡാർക്ക് ചോക്ലേറ്റ് ഗണാഷും, വൈറ്റ് ചോക്ലേറ്റ് ഗണാഷും ഇതേ രീതിയിൽ ഉണ്ടാക്കുക.
പഞ്ചസാര സിറപ്പ് ഉണ്ടാക്കാൻ
2 കപ്പ് വെള്ളത്തിൽ 6 ടേബിൾ സ്‌പൂൺ പഞ്ചസാര ഇട്ട് നന്നായി തിളപ്പിച്ച് ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക
കേക്ക് റെഡി ആക്കുന്നത്
രണ്ടു കേക്കും 2 ലയർ ആയി മുറിക്കുക
കേക്ക് സെറ്റ് ചെയ്യുന്ന ട്രേയിൽ ആദ്യം ചോക്ലേറ്റ് കേക്കിന്റെ ഒരു ലെയർ വെക്കുക. അതിന്റെ മുകളിൽ കുറച്ചു പഞ്ചസാര സിറപ്പ് ഒഴിക്കുക
ശേഷം ചോക്ലേറ്റ് ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക
അത് കഴിഞ്ഞു കുറച്ചു ഡാർക്ക് ചോക്ലേറ്റ് ഗണാഷ് ഒഴിക്കുക
ഇനി വാനില കേക്ക് ലെയർ വെക്കുക. പഞ്ചസാര സിറപ്പ് ഒഴിക്കുക. 
വാനില ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക. 
ശേഷം കുറച്ചു വൈറ്റ് ചോക്ലേറ്റ് ഗണാഷ് ഒഴിക്കുക
അടുത്ത ലെയർ ചോക്ലേറ്റ് കേക്ക് വെക്കുക. 
നേരത്തെ ചെയ്ത പോലെ പഞ്ചസാര സിറപ്പ്, ചോക്ലേറ്റ് ഫ്രോസ്റ്റിംഗ്, ഗണാഷ് എന്നിവ അപ്ലൈ ചെയ്യുക.
ലാസ്റ്റ് ലെയർ വാനില കേക്ക് വെച്ച് അതിന്റെ മേൽ പഞ്ചസാര സിറപ്പ് ഒഴിച്ച് വാനില ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക.
ഇനി മുഴുവൻ കേക്കിന് വാനില ഫ്രോസ്റ്റിംഗ് വെച്ച് കവർ ചെയ്യുക. ആദ്യം ഒരു ചെറിയ കോട്ടിങ് കൊടുക്കുക. എന്നിട്ടു കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഒരു കോട്ടിങ് കൂടി കൊടുക്കുക.
ഇനി ഈ കേക്ക് ഒരു മണിക്കൂർ ഫ്രീസറിൽ സെറ്റ് ആവാൻ വെക്കുക
അതിനു ശേഷം ഫുൾ കേക്കിന്റെ മേൽ വൈറ്റ് ചോക്ലേറ്റ് ഗണാഷും ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഒഴിച്ച് കേക്ക് മുഴുവനായി കവർ ചെയ്യുക .  നിങ്ങള്ക്ക് ഇഷ്ട്ടമുള്ള രീതിയിൽ ഗണാഷ് ഒഴിക്കാം .  ഞാൻ ഇവിടെ പകുതി കേക്കിന്റെ മേൽ വൈറ്റ് ചോക്ലേറ്റ് ഗണാഷും ബാക്കി പകുതി ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഒഴിച്ചു .  
നമ്മുടെ ഇഷ്ടത്തിന് ഡെക്കറേറ്റ് ചെയ്യുക.
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം.
ലാസ്റ്റ് ഒഴിക്കുന്ന സമയത്തു ഗണാഷ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുക. ഒരുപാട് ചൂടാക്കി ഗണാഷ് തീരെ കട്ടി കുറഞ്ഞാൽ കേക്കിന്റെ മേൽ പിടിക്കില്ല. (മിൽക്ക് മൈഡിന്റെ കട്ടി ഉണ്ടാകണം. ).