Thursday, 31 December 2020

Medovik - Russian Honey Cake. /മെഡോവിക് - റഷ്യൻ ഹണി കേക്ക്

Welcome 2021....

To Make the Cake Layers

Butter: 1/2 Cup
Sugar: 3/4 Cup
Honey: 1/3 Cup
Baking Soda: 1 Tea Spoon
Eggs: 3
Flour: 3.5  Cups
Vanilla Essence: 1 Tea Spoon
Salt: 1/4 Tea Spoon

To Make Frosting

Sour cream / Cream Cheese: 1 Cup
Whipping Cream: 2.5 Cups
Vanilla Essence‌: 1 Tea Spoon
Powdered sugar: 1/2 - 3/4 Cup

To Make Honey Syrup

Honey: 1/4 Cup
Water: 1/4 Cup

Beat eggs well and keep aside. 
Mix butter, sugar and honey and heat in a non-stick pan. After 4-5 minutes, when it starts to boil, add vanilla essence, salt and heat over low heat.
Now add baking soda and heat over low heat until it turns brown
Add eggs and stir constantly.
Do not stop stirring. The flame should be kept at the lowest possible
After you add the eggs turn off the heat. Add flour gradually and mix well.
Knead the dough well by hands and If the flour sticks to your hands too much, add a little more flour and knead. 
Divide the dough into 10 equal parts
Preheat the oven at 200 degrees
Take a ball and spread it on butter paper
Place a plate or baking pan upside down and cut the spread dough to perfect circles. Use a fork and slightly prick it so that it doesn't puff up. 
Bake each layer in a preheated oven for 4 - 5 minutes. Do not throw the cut pieces of the dough. Bake and powder it to decorate the cake.
When one layer is getting baked, the next layer should be ready to be baked. 
Do not keep the dough for too  much time. As it will dry out. 
If you do not have an oven, you can cook each layer on a pan
Allow all layers to cool.

Add the whipping cream to a chilled bowl and beat for a few minutes
Then add powdered sugar and vanilla essence and beat until stiff.
Beat the sour cream / cream cheese and add it to the whipping cream and mix slowly.
Cover well and refrigerate the cream

Mix honey and water to make honey syrup

Place a cake layer. Brush honey syrup over it. Now spread the cream. Place the next cake layer and  brush the honey syrup and spread the cream
Do all the layers like this
Finally cover the cake completely with the cream.
Powder the baked cut pieces of the dough in a mixer and cover the sides of the cake and decorate the cake
To decorate the cake i took some cut off pieces of the dough, flattened it again and used a heart shaped cookie cutter to cut it and baked it. 
Refrigerate well and then cut and serve
**Cake Weight Approximately 1.800 KG. 

കേക്ക് ലയേഴ്‌സ് ഉണ്ടാക്കാൻ

ബട്ടർ :1/2 കപ്പ് 
പഞ്ചസാര : 3/4  കപ്പ് 
തേൻ :1/3 കപ്പ്
ബേക്കിംഗ് സോഡ : 1 ടീ സ്പൂൺ
മുട്ട : 3 
മൈദ : 3.5 കപ്പ്
വാനില എസ്സെൻസ് : 1 ടീ സ്പൂണ്
ഉപ്പ് :1/4 ടീ സ്പൂണ്

ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ

സോർ ക്രീം(Sour Cream) / ക്രീം ചീസ് : 1 കപ്പ്
വിപ്പിംഗ് ക്രീം : 2.5 കപ്പ്
വാനില  എസ്സെൻസ്‌ : 1 ടീസ്പൂൺ 
പൊടിച്ച പഞ്ചസാര : 1/2 - 3/4 കപ്പ്

ഹണി സിറപ്പ് ഉണ്ടാക്കാൻ

തേൻ :1/4 കപ്പ്
വെള്ളം :1/4 കപ്പ്

മുട്ട നന്നായി ബീറ്റ് ചെയ്തു വെക്കുക
ഒരു നോൺ സ്റ്റിക് പാനിൽ ബട്ടർ, പഞ്ചസാര, തേൻ എന്നിവ മിക്സ് ചെയ്തു ചൂടാക്കുക. ഒരു 4 - 5 മിനിറ്റ് കഴിഞ്ഞു തിള വന്ന് തുടങ്ങുമ്പോൾ വാനില എസ്സെൻസ്, ഉപ്പ് ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക. 
ഇനി ബേക്കിംഗ് സോഡാ ചേർത്തിളക്കി ചെറിയ തീയിൽ ചൂടാക്കി ബ്രൗൻ കളർ ആകുമ്പോൾ 
മുട്ട ചേർത്ത് സ്പീഡിൽ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. 
ഇളക്കുന്നത് നിർത്തരുത്. അത് പോലെ തീ ഏറ്റവും കുറഞ്ഞ ഫ്ലെമിൽ വേണം വെക്കാൻ
മുട്ട മുഴുവൻ ചേർത്ത ശേഷം തീ ഓഫ് ആക്കി അപ്പോൾ തന്നെ  മൈദ കുറേശ്ശേയായി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മാവു കട്ടിയായി കുഴച്ചെടുക്കാൻ പാകത്തിൽ ആയിട്ടുണ്ടാകും. ചൂടോടെ
തന്നെ കൈ കൊണ്ട് കുഴച്ചെടുക്കുക 
മാവ് കൂടുതൽ ആയി കൈയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ  അൽപ്പം മൈദ കൂടി ചേർത്ത് കൊടുക്കുക
മാവിനെ 10 ആയി ഭാഗിക്കുക
200 ഡിഗ്രിയിൽ ഓവൻ പ്രീഹീറ്റ്‌ ചെയ്യാൻ വെക്കുക 
ഒരു ബോൾ എടുത്ത് ബട്ടർ പേപ്പറിൽ വെച്ച് പരത്തി ഒരു 
പ്ലേറ്റ് അല്ലെങ്കിൽ ബേക്കിംഗ് പാൻ കമിഴ്ത്തി വെച്ച് കറക്ടായി വട്ടത്തിൽ മുറിക്കുക. ഒരു ഫോർക് ഉപയോഗിച്ച് അവിടവിടെ ആയി ഒന്ന് കുത്തി കൊടുക്കുക. ശേഷം ചൂടായി കിടക്കുന്ന ഓവന്നിൽ 4 - 5 മിനിറ്റ് ഓരോ ലയറും ബേക്ക് ചെയ്യുക. കട്ട് ചെയ്തു മാറ്റുന്ന ഭാഗം കളയരുത്. അതും ബേക്ക് ചെയ്തെടുത്തു പൊടിച്ചു കേക്ക് അലങ്കരിക്കാൻ എടുക്കാം. 
ഒരു ലയർ ബേക്ക് ആകുന്ന സമയം അടുത്ത ലയർ പരത്തി റെഡി ആക്കി വെക്കണം. മാവ് ഉണ്ടാക്കി ഒരുപാട് സമയം വെക്കരുത്. ഡ്രൈ ആയി പോകും. ഓവൻ ഇല്ലെങ്കിൽ പാനിൽ ഓരോ ലയർ ചുട്ടെടുക്കാം
എല്ലാ ലയറും തണുക്കാൻ വെക്കുക.

തണുത്ത ഒരു ബൗളിലേക്ക്  വിപ്പിംഗ് ക്രീം ഒഴിച്ച് ഒന്ന് ബീറ്റ് ചെയ്യുക. ശേഷം പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് സ്റ്റിഫ് ആവുന്നത് വരെ ബീറ്റ് ചെയ്തു വെക്കുക.
സോർ ക്രീം / ക്രീം  ചീസ്
ഒന്ന് ബീറ്റ് ചെയ്തു വിപ്പിംഗ് ക്രീമിലേക്ക് ചേർത്ത് സാവധാനം മിക്സ് ചെയ്യുക. 
ക്രീം നന്നായി കവർ ചെയ്തു തണുക്കാൻ ആയി ഫ്രിഡ്‌ജിൽ വെക്കുക

തേനും വെള്ളവും ചേർത്തിളക്കി ഹണി സിറപ്പ് ഉണ്ടാക്കുക

ഒരു കേക്ക് ലയർ വെക്കുക. അതിന്  മേൽ ഹണി സിറപ്പ് ബ്രഷ് ചെയ്യുക. ഇനി ക്രീം സ്പ്രെഡ് ചെയ്യുക. വീണ്ടും കേക്ക് ലയർ വെച്ചു ഹണി സിറപ്പ് ബ്രഷ് ചെയ്തു ക്രീം സ്പ്രെഡ് ചെയ്യുക
ഇത് പോലെ എല്ലാ ലയറും ചെയ്യുക
അവസാനം ക്രീം കൊണ്ട് കേക്കിനെ മുഴുവനായും കവർ ചെയ്യുക. 
നേരത്തെ കട്ട് ചെയ്തു മാറ്റിയ ഭാഗങ്ങൾ ബേക്ക് ചെയ്തെടുത്തത് മിക്സിയിൽ പൊടിച്ചെടുക്കുക
ഇത് വെച്ച് കേക്ക് സൈഡിൽ കവർ ചെയ്ത് അലങ്കരിക്കാം. 
കേക്ക് ഡെക്കോറേറ്റ് ചെയ്യാൻ ഞാൻ മുറിച്ചു എടുത്ത ഭാഗം കുറച്ചെടുത്തു ഒന്ന് കൂടി പരത്തി ഹാർട്ട്  ഷെയ്പ്പ് കുക്കി കട്ടർ കൊണ്ട് കട്ട് ചെയ്ത് ബേക്ക് ചെയ്തു. 
ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചു മുറിച്ചു കഴിക്കാം. 
**1.800KG Cake

No comments:

Post a Comment