Showing posts with label tutti frutti. Show all posts
Showing posts with label tutti frutti. Show all posts

Wednesday, 10 February 2021

Tutti Frutti / ടൂട്ടി ഫ്രൂട്ടി

Colorful Homemade Tutti Frutti

Raw Pappaya (Peeled and chopped to small cubes) : 250 Grams
Sugar : 3/4 th Cup
Vanilla Essence : 1/2 Tea Spoon
Salt : 1 Pinch
Water : 2 Cups + 1.5 Cups
Food Color : As Needed

Boil 2 Cups of water adding salt
Add the chopped pappaya and boil for 4 to 5 minutes and drain off the water
To sugar add 1.5 cups of water and let it boil
Once it starts to boil add pappaya and cook until the sugar syrup reaches one string consistency
Add vanila essence and switch off the flame
Divide to bowls and add food colors as needed
Let it sit for 1 day
Next day drain off excess syrup if any and let it dry on a paper towel or dry cotton cloth
Store refrigerated in air tight container and use as needed
പച്ച പപ്പായ (തൊലി കളഞ്ഞ് ചെറിയ ക്യൂബ് ആയി അരിഞ്ഞത്): 250 ഗ്രാം
പഞ്ചസാര: 3/4 കപ്പ്
വാനില എസ്സെൻസ്: 1/2 ടീ സ്പൂൺ
ഉപ്പ്: 1 നുള്ള്
വെള്ളം: 2 കപ്പ്  + 1.5 കപ്പ്
ഫുഡ് കളർ : ആവശ്യമുള്ളതു പോലെ

ഉപ്പ് ചേർത്ത് 2 കപ്പ് വെള്ളം തിളപ്പിക്കുക
അരിഞ്ഞ പപ്പായ ചേർത്ത് 4 മുതൽ 5 മിനിറ്റ് വരെ തിളപ്പിച്ച് വെള്ളം കളയുക
പഞ്ചസാരയിലേക്ക് 1.5 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക
തിളക്കാൻ തുടങ്ങിയാൽ പപ്പായ ചേർത്ത് പഞ്ചസാര സിറപ്പ് ഒരു നൂൽ പരുവം ആവും വരെ തിളപ്പിക്കുക.
വാനില എസ്സെൻസ് ചേർത്ത് തീ ഓഫ് ആക്കുക. 
ചെറിയ ബൗളിലേക്ക് മാറ്റി ഇഷ്ട്ടനുസരണം ഫുഡ് കളർ ചേർക്കുക. 
ഇത് 1 ദിവസം ഇരിക്കട്ടെ. 
ശേഷം അടുത്ത ദിവസം അധിക സിറപ്പ് ഉണ്ടെങ്കിൽ അത് പേപ്പർ ടവലിലോ ഉണങ്ങിയ കോട്ടൺ തുണിയിലോ വെച്ചു ഡ്രൈ ആക്കുക 
എയർ ടൈറ്റ് ആയ പാത്രത്തിൽ ഇട്ട് ഫ്രിഡ്‌ജിൽ വെച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.

Thursday, 2 November 2017

Pineapple Tutti Frutti Ice Cream / പൈനാപ്പിൾ ടൂട്ടി ഫ്രൂട്ടി ഐസ് ക്രീം

Simple yummy homemade Ice cream....
Ingredients

Full Fat milk: 2 Cups
Fresh Cream: 1 Cup
Sugar: 1 Cup
Corn Flour: 4 Tea Spoon
Pineapple crush / Jam: 4 Table Spoon
Tutti Frutti: 1 Cup
Permitted food color: Yellow 3 Drops (Optional)

Cooking Time: 10 Minutes
Method

Mix corn flour in 3 table spoon of milk and keep aside
To the rest of the milk mix sugar and keep it for boiling in low flame
Once the milk is hot add the corn flour mixed milk to it and stir well
Let it boil until it achieves a thick creamy consistency.  Do not stop stirring at any time as it might form lumps and spoil the entire batch of ice cream
To this add pineapple crush/jam, food color and combine well and switch off the flame and let it cool well. You can add strawberry, orange crush or jam.  Or if you don`t have any of those just add vanilla essence. If adding jam you can warm it up a bit so that it will easily combine in the milk mixture
Pour the cream to a bowl and using an electric beater or an egg beater whip until soft peaks are formed
Once the milk mixture is cooled beat well until light and fluffy and fold in the whipped fresh cream to the milk mixture and pour to a container and let it freeze for 4 to 5 hours
After the said time take it out of the freezer and beat once again
Add the tutti frutti and fold in well and  pour it back to the container and let it freeze until its set completely
Scoop out and serve
ചേരുവകൾ

ഫുൾ ഫാറ്റ് മിൽക്ക് : 2 കപ്പ്
ഫ്രഷ് ക്രീം : 1 കപ്പ്
പഞ്ചസാര : 1 കപ്പ്
കോൺ ഫ്ലവർ : 4 ടി സ്പൂൺ
പൈനാപ്പിൾ ക്രഷ് / ജാം : 4 ടേബിൾ സ്പൂൺ
ടൂട്ടി ഫ്രൂട്ടി : 1 കപ്പ്
പെർമിറ്റഡ് ഫുഡ് കളർ : മഞ്ഞ 3 തുള്ളി. (നിർബന്ധം ഇല്ല. ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി )

തയ്യാറാക്കാൻ വേണ്ട സമയം : 10  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 

കോൺ ഫ്ലവർ 3 ടേബിൾ സ്പൂൺ പാലിൽ മിക്സ് ചെയ്‌തു മാറ്റിവെക്കുക
പാലും പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കാൻ വെക്കുക
പാൽ ഒന്ന് ചൂടായി വരുമ്പോൾ കോൺ ഫ്ലവർ മിക്സ് ചെയ്‌തു വെച്ച പാൽ ചേർത്ത് കൈ വിടാതെ ഇളക്കുക. നന്നായി ഇളക്കിയില്ലെങ്കിൽ കട്ട കെട്ടും.
നന്നായി തിളച്ചു കുറുകി വന്നാൽ പൈനാപ്പിൾ ക്രഷ് / ജാം , ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റി വെക്കുക. ജാം ആണ് ചേർക്കുന്നതെങ്കിൽ ജാം ആദ്യം ചെറുതായി ഒന്ന് ചൂടാക്കി ചേർത്താൽ പെട്ടെന്ന് മിക്സ് ആയി കിട്ടും. പൈനാപ്പിൽന് പകരം സ്‌ട്രോബെറി അല്ലെങ്കിൽ ഓറഞ്ച് ജാം അല്ലെങ്കിൽ ക്രഷ് ഉപയോഗിക്കാം. ഇതൊന്നും ഇല്ലെങ്കിൽ വാനില എസ്സെൻസ് ചേർക്കുക.
തണുത്തു കഴിഞ്ഞാൽ ഇലക്ട്രിക്ക് ബീറ്റർ അല്ലെങ്കിൽ ഒരു എഗ്ഗ് ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക
ക്രീം നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ബീറ്റ് ചെയ്‌ത ക്രീമും പാൽ മിശ്രിതവും വാനില എസ്സെൻസും നന്നായി യോജിപ്പിച്ചു ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റ് ചെയ്യാൻ വെക്കുക
ഒരു 5 മണിക്കൂർ കഴിഞ്ഞു പകുതി സെറ്റ് ആയ ഐസ് ക്രീം പുറത്തെടുത്തു വീണ്ടും ബീറ്റ് ചെയ്തു അതിൽ ടൂട്ടി ഫ്രൂട്ടി മിക്സ് ചെയ്തു ഫ്രീസറിൽ നന്നായി ഫ്രീസ് ആവും വരെ സെറ്റ് ചെയ്യുക
സ്കൂപ് ചെയ്തു സെർവ് ചെയ്യുക