Showing posts with label healthy snack. Show all posts
Showing posts with label healthy snack. Show all posts

Tuesday, 19 October 2021

Breakfast / Snack Oats Bar // ബ്രേക്ഫാസ്റ്റ് / സ്നാക്ക് ഓട്സ് ബാർ

A healthy Snack Bar 
Oats :1.5 Cups
Almonds : Half Cup
Black Sesame Seeds : 1/4 Cup
White Sesame Seeds : 1/4 Cup
Sunflower Seeds : 1/4 Cup
Pumpkin Seeds : 1/4 Cup
Raisins : 1/4 Cup
Dates : 1.5 Cups
Olive Oil / Butter : 4 Table Spoon
Honey : 4 Table Spoon
Salt : 1 Pinch
Soak the dates in hot water for 30 minutes. Then remove the seeds and coarsely grind it 
Dry roast oats in low flame for 10 to 15 minutes.
Transfer it to a plate and let it cool
Dry roast chopped almonds, sesame seeds, sunflower seeds and pumpkin seeds in low flame for 10 minutes
Add it to the roasted oats and let it cool
To the kadai pour olive oil and add the dates mix
Saute in low flame until the mixture is dried and oil starts to seperate
Let this cool well 
Now mix together oats, nuts and seeds mix, raisins, honey and salt
Combine well and transfer it to a cake tin and press it down and level it well
Refrigerate it for 2 hours or until set and then cut and serve. 
ഓട്സ്: 1.5 കപ്പ്
ബദാം: അര കപ്പ്
കറുത്ത എള്ള് : 1/4 കപ്പ്
വെളുത്ത എള്ള് : 1/4 കപ്പ്
സണ്ഫ്‌ളവർ  സീഡ്‌സ് : 1/4 കപ്പ്
മത്തൻ സീഡ്‌സ് : 1/4 കപ്പ്
ഉണക്കമുന്തിരി: 1/4 കപ്പ്
ഈന്തപ്പഴം : 1.5 കപ്പ്
ഒലിവ് ഓയിൽ / വെണ്ണ: 4 ടേബിൾ സ്പൂൺ
തേൻ: 4 ടേബിൾസ്പൂൺ
ഉപ്പ്: 1 നുള്ള്

ഈന്തപ്പഴം ചൂടുവെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കുക. അതിനുശേഷം കുരു എടുത്തു കളഞ്ഞു മിക്സിയിൽ ഇട്ട് ഒന്ന് ഒതുക്കി എടുക്കുക. 
ഓട്സ് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വറുത്തെടുക്കുക.
ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാൻ വെക്കുക. 
അരിഞ്ഞ ബദാം, എള്ള്, സണ്ഫ്‌ളവർ സീഡ്‌സ്, മത്തൻ സീഡ്‌സ് എന്നിവ ചെറിയ തീയിൽ 10 മിനിറ്റ്  വറുത്തെടുക്കുക. 
വറുത്ത ഓട്സിൽ ഇത് ചേർത്ത് തണുക്കാൻ വെക്കുക.
കടായിയിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് ഈന്തപ്പഴം മിക്സ് ചേർക്കുക. 
മിക്സ് നന്നായി ഡ്രൈ ആയി എണ്ണ തെളിഞ്ഞു വരുന്ന വരെ ചെറിയ തീയിൽ വഴറ്റുക. 
ഇത് നന്നായി തണുക്കാൻ വെക്കുക.
ശേഷം ഓട്സ്, നട്‌സ് സീഡ്‌സ് മിക്സ്, ഉണക്കമുന്തിരി, തേൻ, ഉപ്പ് എന്നിവ യോജിപ്പിച്ചു നന്നായി ഇളക്കുക. 
ശേഷം ഒരു കേക്ക് ടിന്നിലേക്ക് മാറ്റുക, നന്നായി അമർത്തി കൊടുക്കുക.
ഇത് 2 മണിക്കൂർ അല്ലെങ്കിൽ സെറ്റ് ആകുന്നതുവരെ ഫ്രിഡ്ജിൽ വെച്ച ശേഷം മുറിച്ചെടുക്കാം.

Wednesday, 4 August 2021

Nendrapazham Ada //നേന്ത്രപ്പഴം അട

Traditional Kerala Snack...

Wheat Flour : 1.5 Cups
Grated Coconut : 1/2 Cup
Cardamom Powder : 1/2 Tea Spoon
Jaggery : As per Sweetness
Kerala Yellow Banana : 1
Water : 1 Cup
Salt : 2 Pinches
Banana Leaf

Mash the banana and to this add grated coconut, melted and strained jaggery syrup  cardamom powder and salt 
Mix well and add wheat flour and make a sticky dough. Add more water if needed.
Wash and cut the leaf and slightly wilt it. Not necessary though.
Now wet your hands and take small portions of the dough and spread on the leaf and fold it.
Steam it for 20 to 25 minutes 
Serve warm with a cup of tea.


ഗോതമ്പ് മാവ് : 1.5 കപ്പ്
തേങ്ങ ചിരവിയത് :  1/2 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
ശർക്കര :  മധുരത്തിന് അനുസരിച്ചു
നേന്ത്രപ്പഴം : 1
വെള്ളം: 1 കപ്പ് 
ഉപ്പ്‌: 2 നുള്ള്
വാഴ ഇല

പഴം ഒന്ന് ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും ഏലയ്ക്ക പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക
ശർക്കരയിൽ കുറച്ചു വെള്ളം ചേർത്തു തിളപ്പിച്ചു ഉരുക്കി അരിച്ചെടുക്കുക. 
ഇത് പഴം കൂട്ടിലേക്ക് ഒഴിച്ചിളക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് വേണമെങ്കിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ചു കുഴക്കുക.
കുറച്ചു ലൂസ് ആയി കയ്യിൽ ഒട്ടിപിടിക്കുന്ന രീതിയിൽ ഉള്ള മാവ് ആയിരിക്കണം. 
വാഴയില കഴുകി ചെറിയ കഷ്ണം ആയി മുറിച്ചു അടുപ്പിൽ വെച്ച് ചെറുതായി വാട്ടി എടുക്കുക. ( ഇല വാട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല.)
വാട്ടിയ ഇലയില്‍ കുറച്ചു മാവ് വെച്ച്  കൈ നനച്ചു നേരിയതായി പരത്തുക. 
ശേഷം മടക്കി  വെക്കുക.
എല്ലാ അടകളും ഉണ്ടാക്കി ആവി പാത്രത്തില്‍ നിരത്തി 20 - 25 മിനിറ്റ് ആവിയില്‍ വേവിക്കുക എടുക്കുക.
ചെറിയ ചൂടോട് കൂടി ചായക്കൊപ്പം കഴിക്കാം.

Thursday, 21 January 2021

Roasted Almonds / റോസ്റ്റഡ് ആൽമണ്ട്സ്

Easy Recipe...Crunchy and Delicious!!!!

Almonds : 2 Cups
Olive Oil / Butter : 1/2 Tea Spoon
Salt : 3/4 Tea Spoon
Sugar : 1/4 Tea Spoon (Optional)

Preheat oven at 200 for 5 minutes
Combine all the ingredients well
Spread it in a baking tray
Bake at 180C for 15 to 20 minutes(Check in between)
Take it out and let it cool well and store in airtight container and use as needed
ബദാം : 2 കപ്പ്
ഒലിവ് ഓയിൽ / ബട്ടർ : 1/2 ടീ സ്പൂണ്
ഉപ്പ് : 3/4 ടീ സ്പൂണ്
പഞ്ചസാര : 1/4 ടീ സ്പൂണ് (നിർബന്ധമില്ല)

ഓവൻ 200 സി യിൽ 5 മിനിറ്റ് ചൂടാക്കുക
എല്ലാ ചേരുവകളും കൂടി നന്നായി മിക്സ് ചെയ്ത് ഒരു ബേക്കിംഗ് ട്രേയിൽ നിരത്തുക
180 സി യിൽ 15 മുതൽ 20 മിനിറ്റ് ബേക്ക് ചെയ്യുക (ഇടയ്ക്ക് തുറന്ന് നോക്കണം)
പുറത്തെടുത്തു നന്നായി തണുത്ത ശേഷം വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.