Showing posts with label crispy. Show all posts
Showing posts with label crispy. Show all posts

Monday, 26 July 2021

Chicken 65 // ചിക്കൻ 65

Eat it as a snack or starter...


Boneless Chicken :  Half Kilo cut to small pieces
Ginger Garlic Paste : 2 Table Spoon
Kashmiri Red Chilli Powder : 1 Tea Spoon
Red Chilli Powder : 1.5 Tea Spoon
Pepper Powder : Half Teaspoon
Curd : 3 Table Spoon
Salt 
Red Food Color : Few drops. It's Optional. I have not added

Marinate the chicken pieces with the above mentioned ingredients and let it rest for 1 hour

All Purpose Flour : 2 Table Spoon
Corn Flour : 2 Table Spoon
Rice Flour : 1 Table Spoon

Add these to the marinated chicken and combine well. Add little water if needed 
Heat oil and deep fry the chicken pieces.

Green Chilli : 3
Garlic : 6 Cloves Chopped
Curry Leaves : 2 Sprig
Pepper Powder : 1/4 Tea Spoon

Add 2 table spoon oil to a kadai and add  garlic. Saute for 2 minutes and then add green chilli and curry leaves. 
Saute for a minute and add the fried chicken pieces and combine
Sprinkle the pepper powder and serve hot.

എല്ലില്ലാത്ത ചിക്കൻ : അര കിലോ ചെറിയ കഷ്ണം ആയി മുറിച്ചത്
ഇഞ്ച് വെളുത്തുള്ളി പേസ്റ്റ് : 2 ടേബിൾ സ്പൂണ്
കശ്മീരി മുളക് പൊടി : 1 ടീ സ്പൂണ്
മുളക് പൊടി : 1.5 ടീ സ്പൂണ്
കുരുമുളക് പൊടി : .5 ടീ സ്പൂണ്
തൈര് : 3 ടേബിൾ സ്പൂണ്
ഉപ്പ്
ഫുഡ് കളർ : വേണമെങ്കിൽ ചേർക്കാം. ഞാൻ ചേർത്തിട്ടില്ല.

ഇത്രയും ചിക്കനിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ വെക്കുക

മൈദ :  2 ടേബിൾ സ്പൂണ്
കോണ് ഫ്‌ളവർ : 2 ടേബിൾ സ്പൂണ്
അരിപ്പൊടി:  1 ടേബിൾ സ്പൂണ്

ഇത്രയും ചിക്കനിലേക്ക് ചേർത്തു കുറച്ചു വെള്ളം കൂടി ചേർത്തു നന്നായി യോജിപ്പിക്കുക
ശേഷം എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തു കോരുക

പച്ചമുളക് : 3 എണ്ണം
വെളുത്തുള്ളി : 6 അല്ലി നീളത്തിൽ അരിഞ്ഞത്
കറിവേപ്പില : 2 തണ്ട്
കുരുമുളക് പൊടി : കാൽ ടീ സ്പൂണ്

കടായിയിൽ 2 ടേബിൾ സ്പൂണ് എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർക്കുക
ഒരു മിനിറ്റ് കഴിഞ്ഞു പച്ചമുളക് കീറിയതും കറിവേപ്പിലയും കൂടെ ചേർത്തു നന്നായി മൂപ്പിച്ചു വറുത്തു വെച്ച ചിക്കൻ ചേർത്തു നന്നായി മിക്സ് ചെയ്യുക
കുരുമുളക് പൊടി കൂടെ ചേർത്തിളക്കി ചൂടോടെ സെർവ് ചെയ്യാം. 

Monday, 5 April 2021

Shakkarpara / Shakkarpare / Shankarpali / ശക്കർപാരാ / ശക്കർപാരെ / ശങ്കർപാളി

A Crispy Snack Recipe...


Maida : 1 Cup
Melted Ghee : 2 Table Spoon
Powdered Sugar : 4 Table Spoon
Salt : 1 Pinch
Milk : As needed
Oil : For Frying 

Add melted Ghee, powdered sugar and salt to maida and mix well
Add milk as needed and make a smooth dough. Same like chappathi dough.
Let the dough rest for 10 minutes.
Sprinkle some flour and roll the dough slight thick.
Cut to small squares and deep-fry in medium heated oil until light brown in color
Let it cook well and store in airtight container and can have with tea..
മൈദ : 1 കപ്പ്
നെയ്യ്‌ : 2 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : 4 ടേബിൾ സ്പൂണ്
ഉപ്പ് : 1 നുള്ള്
പാൽ : ആവശ്യാനുസരണം
ഓയിൽ : ഫ്രൈ ചെയ്യാൻ 

മൈദയിൽ നെയ്യ്‌, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക
ആവശ്യത്തിനു പാൽ ചേർത്തു ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. 
10 മിനിറ്റ് മാറ്റി വെക്കുക
ശേഷം കുറച്ചു കട്ടിയിൽ പരത്തി എടുക്കുക.
ചെറിയ ചതുര കഷ്ണം ആയി മുറിച്ചു ചെറിയ ചൂട് ഉള്ള എണ്ണയിൽ ലൈറ്റ് ബ്രൗണ് കളർ ആകും വരെ വറുത്തു കോരുക
ചൂട് മാറി എയർ ടൈറ്റ് ആയ പാത്രത്തിൽ ഇട്ട് വെച്ചു ചായക്കൊപ്പം കഴിക്കാം.

Sunday, 29 November 2020

Bombay Mixture / Yellow Mixture // ബോംബെ മിക്സ്ചർ / മഞ്ഞ മിക്സ്ചർ

Easy and Quick Recipe....
Basen / Gram Flour :1 Cup
Roasted Rice Flour: 2 Cup
Turmeric Powder: 1/2 Tea Spoon
Whole Masoor Dal With Skin: 1/2 Cup Soaked in water for 3 hours
Black Salt: 1/4 Tea Spoon (Adjust as needed)
Water: 1.5 - 2 Cups
Oil: For Deep Frying

Drain off the water from the masoor dal and keep it aside
Mix together basen, rice flour, turmeric powder and a pinch of black salt
Take 2 table spoon of flour mix and keep aside to make boondhis
Add in water as needed and make a soft dough (Like chapathi. I used 1 and 1/4th cup of water)
Fill the dough to the idiappam maker with small holes disc
Press it to hot oil and fry in batches
To the reserved flour mix add in water as needed and make a batter, like dosa batter
Hold a perforated laddle on top of the hot oil and add the batter to the laddle
Now the batter will drop like boondhis to the hot oil. Fry for a few minutes and take it out of the oil
Make all boondhis the same way
Finally fry the masoor dal until crispy
Slightly crush the sev and add fried boondhis and massor dal and mix
Add black salt and mix well.
Makes 700gm of mixture 
കടലമാവ് : 1 കപ്പ്
വറുത്ത അരിപ്പൊടി : 2 കപ്പ്
മഞ്ഞൾപ്പൊടി : 1/2 ടി  സ്പൂൺ
തൊലിയോട് കൂടി ഉള്ള  മസൂർ ദാൽ : 1/2 കപ്പ് (3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക  )
ബ്ലാക്ക് സാൾട്ട് : 1/4 ടീ സ്പൂൺ (ആവശ്യാനുസരണം ക്രമീകരിക്കുക)
വെള്ളം : 1.5 - 2 കപ്പ്
എണ്ണ : വറുക്കാൻ ആവശ്യത്തിന്  

മസൂർ ദാലിൽ നിന്ന് വെള്ളം കളഞ്ഞ് ഊറ്റി വെക്കുക
കടലമാവ്, അരിപ്പൊടി,  മഞ്ഞൾപ്പൊടി, ഒരു നുള്ള് ബ്ലാക്ക് സാൾട്ട് എന്നിവ ചേർത്ത് ഇളക്കുക
2 ടേബിൾ സ്പൂൺ മാവ് മിക്സ് എടുത്ത് ബൂന്ദി  ഉണ്ടാക്കാൻ മാറ്റി വയ്ക്കുക
ആവശ്യാനുസരണം വെള്ളം ചേർത്ത് മൃദുവായ മാവ്  കുഴച്ചെടുക്കുക.  (ചപ്പാത്തി മാവ് പോലെ. ഞാൻ ഒന്നേകാൽ കപ്പ് വെള്ളം ഉപയോഗിച്ചു)
ഇടിയപ്പം അച്ചിൽ ചെറിയ ഓട്ട ഉള്ള ഡിസ്ക് ഇട്ട് മാവ് നിറക്കുക . 
ശേഷം ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് ഇട്ട് വറുത്തു കോരുക .
എടുത്തു വെച്ച മാവിലേക്ക് ആവശ്യാനുസരണം വെള്ളം ചേർത്ത് ദോശ മാവ് പോലെ ഒരു ബാറ്റർ ഉണ്ടാക്കുക
ഒരു ഓട്ട കയ്യിൽ എണ്ണയുടെ മേൽ പിടിച്ചു ഈ മാവ് ആ കയ്യിയിലേക്ക് ഒഴിക്കുക . ബൂന്ദി എണ്ണയിലേക്ക് വീഴുന്നത് കാണാം . 
ബൂന്ദി നന്നായി വറുത്തെടുക്കുക 
ഇനി മസൂർ ഡാൽ എണ്ണയിൽ  ഇട്ട് നല്ല ക്രിസ്‌പി ആയി  വറുത്തു കോരുക 
ഉണ്ടാക്കിയ സേവ് ചെറുതായി ഒന്ന് പൊടിക്കുക . ഇതിലേക്ക് ബൂന്ദി, വറുത്തെടുത്ത മസൂർ ഡാൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക
ഇതിലേക്ക് ബ്ലാക്ക് സാൾട്ട് ചേർത്ത് മിക്സ് ചെയ്യുക 
ഈ അളവിൽ 700 ഗ്രാം മിക്സ്ചർ ഉണ്ടാക്കാം

Monday, 23 November 2020

Crispy Onion Pakoda // ക്രിസ്‌പി ഉള്ളി പകോട..

Onion: 4
Green Chillies: 5
Ginger: Small Piece
Curry leaves: 2 Sprigs
Coriander Leaves Chopped: 2 Table Spoon
Gram Flour/Basen: 6 Table Spoon
Rice Flour: 1 Table Spoon
Corn Flour: 2 Table Spoon
Chili Powder: 1/2 Tea Spoon
Turmeric Powder: 1/4 Tea Spoon
Asafoetida Powder: 1/4 Tea Spoon
Garam masala powder: 1/4 Tea Spoon
Salt: to taste
Water
Oil

Cut the onion into thin slices
Finely chop the green chillies, ginger and curry leaves
Mix the onion, green chillies, ginger, curry leaves and coriander leaves well, add the rest of the ingredients except the oil, add a little water and mix well.
Do not add too much water.. You need a dry mixture.
Heat the oil and drop small portions of mix to the oil and deep fry 
Serve hot. 
സവാള : 4
പച്ചമുളക് : 5
ഇഞ്ചി : ചെറിയ കഷ്ണം
കറിവേപ്പില : 2 തണ്ട്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
കടല പൊടി : 6 ടേബിൾ സ്പൂൺ
അരിപ്പൊടി : 1 ടേബിൾ സ്പൂൺ
ചോളപ്പൊടി ( corn flour) : 2 ടേബിൾ സ്പൂൺ
മുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
കായപ്പൊടി : 1/ 4 ടി സ്പൂൺ
ഗരം മസാല പൊടി: 1/4 ടീ സ്പൂൺ
ഉപ്പ് : പാകത്തിനു
വെള്ളം
എണ്ണ

സവാള ഖനം കുറച്ചു നീളത്തിൽ അരിഞ്ഞു വെക്കുക
പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക
സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലി ഇല എന്നിവ നന്നായി യോജിപ്പിച്ചു അതിലേക്കു എണ്ണ ഒഴികെ ബാക്കി ഉള്ള ചേരുവകൾ ചേർത്ത് വളരെ കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്‌തു വെക്കുക. ഒരുപാട് വെള്ളം വേണ്ട.. കുറച്ചു ഡ്രൈ പോലെ വേണം. 
എണ്ണ ചൂടാക്കി കുറച്ചു കുറച്ചു ഇട്ട് വറുത്തെടുക്കുക
ചൂടോടെ സെർവ് ചെയ്യക

Saturday, 24 February 2018

Payyoli Chicken Fry / പയ്യോളി ചിക്കൻ ഫ്രൈ

A must try Chicken Recipe
Ingredients
Chicken : 500gms
Ginger: One inch piece
Garlic: 8 Cloves
Kashmiri whole red chilly: 10
Red Chilly Powder: 1 Table Spoon
Turmeric Powder: 1/2 Tea Spoon
Garam Masala Powder: 3/4 Tea Spoon
Lemon Juice: 1 Table Spoon
Corn Flour: 1 Table Spoon
Rice Flour (Puttu Podi) : 1 Table Spoon
Grated Coconut: 1/2 Cup
Curry Leaves: 2 Sprig
Salt: As Needed
Coconut Oil: For Frying

Cooking Time: 30 Minutes
Method

Boil the whole kashmiri chillies in some water for 10 minutes and let it cool well
Cut the chicken to small pieces and wash well and drain out all the water
To a mixi add the boiled whole red chilly, ginger, garlic, chilly powder, turmeric powder, garam masala powder, lemon juice and salt.
Grind this to a smooth paste
Reserve a table spoon of this ground paste
Add the rest of the paste to the chicken and marinate it well 
Add corn flour to the marinated chicken and combine well and keep it aside for 1 to 2 hours.  If possible do the marination and keep the chicken overnight in fridge for best results
Before frying add the rice flour to the marinated chicken and combine well and fry the chicken pieces
To the grated coconut add the reserved paste and curry leaves
Mix well and fry this coconut mix in the same oil you fry the chicken and sprinkle on top of the fried chicken pieces
Serve hot

ചിക്കൻ : അര കിലോ 
ഇഞ്ചി : ഒരു ഇഞ്ച് കഷ്ണം
വെളുത്തുള്ളി : 8 അല്ലി
കാശ്മീരി മുളക് 10  എണ്ണം
മുളക് പൊടി : 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി : 1/2  ടീസ്പൂൺ
ഗരം മസാല : 3/4 ടീ സ്‌പൂൺ
ചെറുനാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
കോൺ ഫ്ലവർ : 1 ടേബിൾ സ്പൂൺ
പുട്ട് പൊടി : 1 ടേബിൾ സ്പൂൺ
തേങ്ങാ ചിരവിയത് : 1/2 കപ്പ്
കറിവേപ്പില : 2 തണ്ട്
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : വറുക്കാൻ ആവശ്യത്തിന്
ആദ്യം തന്നെ കാശ്മീരി മുളക് 10 മിനിറ്റ്  കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഇത് തണുക്കാൻ വെക്കുക
ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ചു കഴുകി വെള്ളം മുഴുവൻ കളയുക
വേവിച്ച കാശ്മീരി മുളക്, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ചെറുനാരങ്ങ നീര്, ഉപ്പ്‌ എന്നിവ മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക.
ഈ അരപ്പിൽ നിന്നും 1 സ്‌പൂൺ അരപ്പ് മാറ്റി വെക്കുക
ബാക്കി അരപ്പ് ചിക്കനിൽ നന്നായി പുരട്ടുക. കോൺ ഫ്ലവർ ചേർത്ത് ഒന്ന് കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. 
ശേഷം ഇത് 1 - 2 മണിക്കൂർ മാറ്റിവെക്കണം. പറ്റിയാൽ രാത്രി മാരിനേറ്റ് ചെയ്തു വെക്കുക.  വറുക്കാൻ നേരം ഈ ചിക്കനിലേക്ക് പുട്ട് പൊടി ചേർത്ത് ഒന്ന് കൂടി  യോജിപ്പിച്ചെടുക്കുക.
എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ തീ മീഡിയം ഫ്ലേമിൽ ആക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക.ചിരകി വെച്ച തേങ്ങയിലേക്ക് കറിവേപ്പിലയും മാറ്റി വെച്ച മുളക് പേസ്റ്റും  ചേർത്തിളക്കുക.  ഇത് ചിക്കൻ വറുത്ത അതെ എണ്ണയിൽ വറുത്തെടുക്കുക. വറുത്തെടുത്ത ചിക്കന്റെ മുകളിൽ ഇത് വിതറുക.
ചൂടോടെ സെർവ് ചെയ്യുക

Saturday, 14 November 2015

Chicken Pops

Lets make an easy starter!!!
 Ingredients

Boneless chicken: 250 gms
Garlic Powder: 1/2 Tea Spoon
Pepper Powder: 1/2 Tea Spoon
Onion Powder: 1/2 Tea Spoon
Paprika: 1/2 Tea Spoon
Oregano & Thyme: 1/4 Tea Spoon
Corn flour: 2 Table Spoon
Bread Crumbs: 1 Cup
Egg: 1
Oil: For deep frying

Preparation Time: 15 Minutes
Cooking Time: 15 Minutes
Method

Clean and wash the chicken well and chop it to bite size pieces
To a bowl add garlic powder, pepper powder, onion powder, paprika, oregano, thyme and corn flour
Combine the spices well
To this add chicken and required salt
Rub the spice mix well on to the chicken
Now add half of the bread crumbs and toss the marinated chicken pieces in it
Keep it aside for 10 minutes
Whisk the egg and add it to the chicken and mix well
Now add the rest of the bread crumbs and give a good coating to the chicken pieces
Heat oil in a deep frying pan.  Let the oil heat well and then reduce the flame to medium and deep fry the chicken pieces until light brown in color
Serve hot with tomato sauce, garlic sauce or mayonnaise

Sunday, 9 August 2015

Chicken Pakoda / Pakora /Pokkuvada / ചിക്കൻ പൊക്കുവട

For today`s evening tea!!!
Ingredients

Boneless Chicken: 250gms
Onion: 1
Green Chilly: 2
Ginger: 1 Small Piece
Red Chilly Powder: 1/2 Tea Spoon
Turmeric Powder: 1/4 Tea Spoon
Fennel Seeds Powder: 1/2 Tea Spoon
Garam Masala Powder: 1/4 Tea Spoon
Curry Leaves: few
Kadala Podi/Besan/Gram flour: 5 Table Spoon
Rice Flour: 1 Table Spoon
Oil: For deep frying
Salt
Water

Cooking Time 10 minutes
Method 

Clean and wash the chicken well and chop it to small bite size pieces or strips
Finely chop green chilly, ginger, curry leaves and slice the onion
To a bowl add chopped chicken, onion, ginger, green chilly and curry leaves
To this add red chilly powder, turmeric powder, garam masala powder, fennel seeds powder, gram flour,  rice flour and salt
Add little water and make a thick batter
Preheat the oil well and reduce the flame to medium
Drop spoon full of batter to the hot oil and fry till it becomes golden brown in color
Once done drain  it on to a paper towel
Serve hot with tomato sauce or chutney
Note:
I used left over chicken for this recipe.  I removed the bones and chopped it to bite size pieces
You can do the same or use  fresh chicken

ബോൺലെസ് ചിക്കൻ : 250 gm
സവാള : 1
പച്ചമുളക് : 2
ഇഞ്ചി : ഒരു ചെറിയ കഷ്ണം
മുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
പെരുംജീരകം പൊടി : 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/4 ടി സ്പൂൺ
കായം പൊടി : 1/4 ടീ സ്പൂൺ
കറിവേപ്പില : കുറച്ച് 
കടല പൊടി : 6 ടേബിൾ സ്പൂൺ
അരിപ്പൊടി : 2 ടേബിൾ സ്പൂൺ
എണ്ണ : വറുക്കാൻ ആവശ്യത്തിന്
ഉപ്പ്‌
വെള്ളം

ചിക്കൻ നന്നായി കഴുകി വെള്ളം കളഞ്ഞു ചെറിയ കഷ്ണം ആയി മുറിച്ചെടുക്കുക
സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഒക്കെ ചെറുതായി അരിഞ്ഞെടുക്കുക
ഒരു പാത്രത്തിൽ ചെറുതായി അരിഞ്ഞ ചിക്കൻ, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി, കടല പൊടി, അരിപ്പൊടി പാകത്തിനു ഉപ്പ്‌ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക
ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് കട്ടിയിൽ കുഴച്ചെടുക്കുക
എണ്ണ നന്നായി ചൂടാക്കി തീ മീഡിയം ഫ്ലേമിൽ ആക്കി ഒരു സ്പൂൺ ഉപയോഗിച്ച കുറച്ച് കുറച്ച്  മാവ് എണ്ണയിൽ ഇട്ട് ബ്രൗൺ കളർ ആവും വരെ വറുത്തെടുക്കുക. 
ചൂടോടെ സെർവ് ചെയ്യുക
New pic updated on 7th October 2020