Sunday, 29 November 2020

Bombay Mixture / Yellow Mixture // ബോംബെ മിക്സ്ചർ / മഞ്ഞ മിക്സ്ചർ

Easy and Quick Recipe....
Basen / Gram Flour :1 Cup
Roasted Rice Flour: 2 Cup
Turmeric Powder: 1/2 Tea Spoon
Whole Masoor Dal With Skin: 1/2 Cup Soaked in water for 3 hours
Black Salt: 1/4 Tea Spoon (Adjust as needed)
Water: 1.5 - 2 Cups
Oil: For Deep Frying

Drain off the water from the masoor dal and keep it aside
Mix together basen, rice flour, turmeric powder and a pinch of black salt
Take 2 table spoon of flour mix and keep aside to make boondhis
Add in water as needed and make a soft dough (Like chapathi. I used 1 and 1/4th cup of water)
Fill the dough to the idiappam maker with small holes disc
Press it to hot oil and fry in batches
To the reserved flour mix add in water as needed and make a batter, like dosa batter
Hold a perforated laddle on top of the hot oil and add the batter to the laddle
Now the batter will drop like boondhis to the hot oil. Fry for a few minutes and take it out of the oil
Make all boondhis the same way
Finally fry the masoor dal until crispy
Slightly crush the sev and add fried boondhis and massor dal and mix
Add black salt and mix well.
Makes 700gm of mixture 
കടലമാവ് : 1 കപ്പ്
വറുത്ത അരിപ്പൊടി : 2 കപ്പ്
മഞ്ഞൾപ്പൊടി : 1/2 ടി  സ്പൂൺ
തൊലിയോട് കൂടി ഉള്ള  മസൂർ ദാൽ : 1/2 കപ്പ് (3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക  )
ബ്ലാക്ക് സാൾട്ട് : 1/4 ടീ സ്പൂൺ (ആവശ്യാനുസരണം ക്രമീകരിക്കുക)
വെള്ളം : 1.5 - 2 കപ്പ്
എണ്ണ : വറുക്കാൻ ആവശ്യത്തിന്  

മസൂർ ദാലിൽ നിന്ന് വെള്ളം കളഞ്ഞ് ഊറ്റി വെക്കുക
കടലമാവ്, അരിപ്പൊടി,  മഞ്ഞൾപ്പൊടി, ഒരു നുള്ള് ബ്ലാക്ക് സാൾട്ട് എന്നിവ ചേർത്ത് ഇളക്കുക
2 ടേബിൾ സ്പൂൺ മാവ് മിക്സ് എടുത്ത് ബൂന്ദി  ഉണ്ടാക്കാൻ മാറ്റി വയ്ക്കുക
ആവശ്യാനുസരണം വെള്ളം ചേർത്ത് മൃദുവായ മാവ്  കുഴച്ചെടുക്കുക.  (ചപ്പാത്തി മാവ് പോലെ. ഞാൻ ഒന്നേകാൽ കപ്പ് വെള്ളം ഉപയോഗിച്ചു)
ഇടിയപ്പം അച്ചിൽ ചെറിയ ഓട്ട ഉള്ള ഡിസ്ക് ഇട്ട് മാവ് നിറക്കുക . 
ശേഷം ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് ഇട്ട് വറുത്തു കോരുക .
എടുത്തു വെച്ച മാവിലേക്ക് ആവശ്യാനുസരണം വെള്ളം ചേർത്ത് ദോശ മാവ് പോലെ ഒരു ബാറ്റർ ഉണ്ടാക്കുക
ഒരു ഓട്ട കയ്യിൽ എണ്ണയുടെ മേൽ പിടിച്ചു ഈ മാവ് ആ കയ്യിയിലേക്ക് ഒഴിക്കുക . ബൂന്ദി എണ്ണയിലേക്ക് വീഴുന്നത് കാണാം . 
ബൂന്ദി നന്നായി വറുത്തെടുക്കുക 
ഇനി മസൂർ ഡാൽ എണ്ണയിൽ  ഇട്ട് നല്ല ക്രിസ്‌പി ആയി  വറുത്തു കോരുക 
ഉണ്ടാക്കിയ സേവ് ചെറുതായി ഒന്ന് പൊടിക്കുക . ഇതിലേക്ക് ബൂന്ദി, വറുത്തെടുത്ത മസൂർ ഡാൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക
ഇതിലേക്ക് ബ്ലാക്ക് സാൾട്ട് ചേർത്ത് മിക്സ് ചെയ്യുക 
ഈ അളവിൽ 700 ഗ്രാം മിക്സ്ചർ ഉണ്ടാക്കാം

No comments:

Post a Comment