Showing posts with label Dates. Show all posts
Showing posts with label Dates. Show all posts

Monday, 2 November 2020

Dates And Walnuts Cake // ഈന്തപ്പഴം വാൾനട്ട് കേക്ക്..

One more cake recipe..
Wheat Flour: 3/4 Cup
Maida : 1/2 Cup + 3 Table Spoon
Dates: 1 Cup + 5
Warm Milk: 1/2 Cup
Walnuts: 1/4 Cup
Sugar: 1/4 Cup
Hot Water: 1/4 Cup
Egg :3
Butter / Oil : 3/4 Cup
Clove : 1
Cardamom : 1
Nutmeg :1 Small Piece
Baking Powder: 1 Tea Spoon
Vanilla Essence: 1 Tea Spoon

Deseed 1 cup dates and soak it it hot milk for 1 hour
Then grind it to a paste
Chop the walnuts and keep aside
Preheat the oven at 170C
Prepare a cake tin by spreading some oil/butter and dust some flour
Caramelize half cup of sugar to light brown. Do not over brown, it will taste bitter
To this add 1/4 cup of hot water and make a syrup and switch off the flame. Be careful while adding water.
This is done to get a light brown color for the cake. You can omit this step if you dont need that
To make the spice mix grind together cinnamon, clove, cardamom and nutmeg with some sugar
To maida add baking powder and spice mix and combine well
Beat butter until soft
Add in one egg at a time and beet
Now add the pureed dates and vanilla essence
Now add maida mix in batches along with the caramel syrup and prepare a lump free batter
While mixing the batter make sure you fold in one direction only
Chop 5 dates. To this add chopped walnuts and 3 table spoon flour and  mix.  Reserve a few chopped walnuts to sprinkle on top
Mix this to the cake batter
Pour the batter to the prepared cake tray and sprinkle the reserved walnuts on top
Bake at 160C for 30 to 40 minutes 
After 30 minutes insert a tooth pick in the center of the cake. If it comes out clean cake is done 
Else bake for some more time
This cake is not over sweet.   If you want it to make a it sweeter add some more dates or add some sugar and beet it along with the butter.  Here i have mixed wheat flour and maida.  If you wish to you can use just wheat flour or maida. 
Makes approx 1 Kg Cake
ഗോതമ്പ് പൊടി  : മുക്കാൽ കപ്പ്
മൈദ : അര കപ്പ് കപ്പ് + 3 ടേബിൾ സ്പൂൺ
ഈന്തപ്പഴം: 1 കപ്പ് + 5 എണ്ണം
ചൂട് പാൽ: അര കപ്പ്
വാൾനട്ട് : 1/4 കപ്പ് 
പഞ്ചസാര : 1/4 കപ്പ്
ചൂട് വെള്ളം : 1/4 കപ്പ്
മുട്ട : 3
ബട്ടർ/ഓയിൽ : 3/4 കപ്പ്
ഗ്രാമ്പു : 1
പട്ട : 1 ചെറിയ കഷ്ണം
ഏലയ്ക്ക : 1
ജാതിക്ക (nutmeg):  1 ചെറിയ കഷ്ണം
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
വാനില എസ്സെൻസ് : 1 ടി സ്പൂൺ

1 കപ്പ് ഈന്തപ്പഴം കുരു കളഞ്ഞ് ചൂട് പാലിൽ അര മണിക്കൂർ കുതിർത്തു വെക്കുക..
ശേഷം അരച്ചെടുക്കുക 
വാൾനട്ട് അരിഞ്ഞു വെക്കുക
ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ മാവ് തൂവി വെക്കുക
കാൽ കപ്പ് പഞ്ചസാര ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ ഇട്ട് ചെറിയ തീയിൽ കരിയിച്ചെടുക്കുക (caramelize) 
ഒരുപാട് കരിയിച്ചാൽ കയ്പ്പ് വരും. ഒരു ഇളം ബ്രൗൺ കളർ ആയാൽ മതി. 
ഇതിലേക്ക് 1/4 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി സിറപ്പ് ആയാൽ ഓഫ് ആക്കി തണുക്കാൻ മാറ്റിവെക്കുക. വെള്ളം ഒഴിക്കുമ്പോൾ കൈ പൊള്ളതെ ശ്രദ്ധിച്ചു വേണം ചെയ്യാൻ
കേക്കിന് ബ്രൗൺ കളർ കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. അത് വേണ്ടെങ്കിൽ ഈ സ്റ്റെപ്പ് ഒഴിവാക്കാം. 
സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടർ  നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്ത് ബീറ്റ് ചെയ്യുക.. അരച്ചു വെച്ച ഈന്തപ്പഴം ചേർക്കുക
വാനില എസ്സെൻസ് ചേർക്കുക
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. ബാറ്റർ തയ്യാറാക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കണം. 
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് ചേർക്കണം. 
5 ഈന്തപ്പഴം അരിഞ്ഞെടുക്കുക. 
നുറുക്കി  വെച്ച വാൾനട്ട് കുറച്ചു മുകളിൽ വിതറാൻ മാറ്റി വെക്കുക. ബാക്കി അരിഞ്ഞു വെച്ച ഈന്തപ്പഴത്തിന് കൂടെ ഇട്ട് മിക്സ് ചെയ്യുക. ഇതിലേക്ക്‌ 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് യോജിപ്പിച്ച് തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ഒഴിക്കുക. മുകളിൽ എടുത്തു വെച്ച വാൾനട്ട് വിതറുക
160 C ഇൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക 
ഒരു 30 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക 

ഈ കേക്കിന് ഒരുപാട് മധുരം ഇല്ല.. നല്ല മധുരം വേണമെങ്കിൽ കുറച്ചു കൂടി ഈന്തപ്പഴം ചേർക്കാം..അല്ലെങ്കിൽ കുറച്ചു പഞ്ചസാര ബട്ടർ ബീറ്റ് ചെയ്യുമ്പോൾ ചേർക്കാം.. 
ഞാൻ ഇവിടെ ഗോതമ്പ് പൊടി, മൈദ മിക്സ് ചെയ്താണ് എടുത്തത്.. മൈദ മാത്രം അല്ലെങ്കിൽ ഗോതമ്പ് പൊടി മാത്രം ചെയ്യാം..
വാൾനട്ട് ഇല്ലെങ്കിൽ അണ്ടിപ്പരിപ്പ്, അല്ലെങ്കിൽ ബദാം ചേർക്കാം..
ഞാൻ ഈ കേക്കിൽ ലൈറ്റ് ഒലിവ് ഓയിൽ ആണ് ചേർത്തത്
(1kg cake)

Thursday, 15 October 2020

Dates wine // ഈന്തപ്പഴം വൈൻ

Another Wine Recipe...


Dates: 1kg
Sugar: 400 to 500 gm (can be increased or decreased depending on the sweetness. I added 400gm..It was not too sweet)
Boiled and Cooled Water: 2 + 1 liter
Yeast: 1 Tea Spoon
Wheat: 1 Big Hand Full
Ginger Crushed: 1 Big Piece
Cinnamon: 1 Big Piece
Cloves: 5 nos
Citric acid: 15 gm

Deseed the dates and wash well. Boil it in 1 liter of water for 20 minutes. 
It should be soft and mushy.  Now let this mixture cool well
Add yeast and some sugar in a glass of warm water, stir and set aside for a while.
Once the dates have cooled well, transfer them to a jar. Add all the remaining ingredients and mix well. Add the fermented yeast and stir.
Cover well and set aside
Stir well with a wooden spoon once a day for 21 consecutive days from the next day. Special care should be taken to wash and dry the spoon used for stirring. After stirring every day, cover tightly
Then leave it for 10 days without stirring. 
Then filter the wine and leave it for a few more days for the sediments to settle
Then you can bottle the wine


ഈന്തപ്പഴം  : 1kg
പഞ്ചസാര : 400 to 500 gm (മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഞാൻ 400gm ചേർത്തുള്ളൂ..അധികം മധുരം ഇല്ല ഞാൻ ഉണ്ടാക്കിയ വൈനിന് )
തിളപ്പിച്ചു ചൂടാറിയ വെള്ളം : 2 + 1 ലിറ്റർ
യീസ്റ്റ് : 1 ടീ സ്പൂണ്
ഗോതമ്പ് :1 വലിയ പിടി
ഇഞ്ചി ചതച്ചത് :1 വലിയ കഷ്ണം
പട്ട : 1 വലിയ കഷ്ണം
ഗ്രാമ്പു : 5 എണ്ണം
സിട്രിക് ആസിഡ് : 15 gm

ഈന്തപ്പഴം കുരു കളഞ്ഞ് കഴുകി വൃത്തിയാക്കി 1 ലിറ്റർ വെള്ളത്തിൽ ഒരു 20 മിനിറ്റ് തിളപ്പിക്കുക. നന്നായി ഉടഞ്ഞു വരണം. ഇനി ഇത് നന്നായി തണുക്കാൻ മാറ്റി വെക്കുക
ഒരു ഗ്ലാസ് ചെറുചൂട്‌ വെള്ളത്തിൽ യീസ്റ്റ് , കുറച്ചു പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി കുറച്ചു സമയം മാറ്റി വെക്കുക. 
ഈന്തപ്പഴം നന്നായി തണുത്തു കഴിഞ്ഞാൽ ഒരു ഭരണിയിലേക്ക് മാറ്റുക. ബാക്കി എല്ലാ ചേരുവകൾ കൂടെ ചേർത്തു നന്നായി ഇളക്കുക. മാറ്റി വെച്ച യീസ്റ്റ് ചേർത്തിളക്കുക. 
നന്നായി മൂടി കെട്ടി മാറ്റിവെക്കുക
അടുത്ത ദിവസം മുതൽ 21 ദിവസം തുടർച്ചയായി എല്ലാ ദിവസവും ഒരു നേരം ഒരു തടി തവി കൊണ്ട് നന്നായി ഇളക്കി കൊടുക്കണം. ഇളക്കാൻ ഉപയോഗിക്കുന്ന തവി നന്നായി കഴുകി ഉണക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ദിവസവും ഇളക്കി കഴിഞ്ഞാൽ മുറുക്കി മൂടി വെക്കണം
ശേഷം ഒരു 10 ദിവസം ഇളക്കാതെ മാറ്റി വെക്കുക. പിന്നീട്  അരിച്ചെടുക്കാം.  കുറച്ചു ദിവസം വെച്ചാൽ വൈൻ തെളിഞ്ഞു കിട്ടും. ശേഷം കുപ്പിയിൽ ആക്കാം

Sunday, 11 October 2020

Dates And Wheat Halwa / ഈന്തപ്പഴം ഗോതമ്പ് ഹൽവ

Why buy it from outside when you can easily make at home....

Wheat Powder: 1 cup (240ml cup)
Date: Half Kilo
Ghee: Half a cup + 2 Table Spoon
Cardamom powder: 1/2 Teaspoon
Cashew Nuts: 3 Table Spoon
Raisins : 3 Table Spoon
Salt: 1 pinch
Water

Remove the seeds from the dates and  soak it in 1 cup hot water for half an hour. then grind it to a fine paste
Knead wheat powder like chapati dough and soak in 4 cups of water. After 3 - 4 hours  mash it well with your hands and  then strain. Add some water to the flour again and knead well. Take as much milk as possible like this. Filter it through a cloth or strainer
Then leave it for 1 - 2 hours. Then drain the water from the top.
Add dates puree and mix well.
Heat 2 table spoon  ghee and fry cashew nuts and raisins
Spread ghee and set a bowl to pour halwa when its ready 
Now pour the wheat milk mixture into a thick-bottomed bowl and place it on fire. Put on high flame until it starts to thicken a bit. Then the fire should be reduced
Keep stirring without taking your hand ..
When it starts to thicken slightly, add 2 tbsp ghee occasionally. When it starts to come out of the pan, add the roasted nuts, raisins and cardamom powder. Now stir continuously for another 10 more minutes. Then transfer to a greased pan.
(I got 1200gm of halwa when I made this size. It took about an hour and a half to make.)



ഗോതമ്പ്  പൊടി : 1 കപ്പ് (240ml കപ്പ്)
ഈന്തപ്പഴം : അര കിലോ   
നെയ്യ് : അര കപ്പ് + 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി: 1/2 ടീ സ്പൂൺ
അണ്ടിപരിപ്പ് : 3 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി : 3 ടേബിൾ സ്പൂണ്  
ഉപ്പ് : 1 നുള്ള്
വെള്ളം

ഈന്തപ്പഴം കുരു കളഞ്ഞ് കഴുകി 1 കപ്പ് ചൂട് വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വെക്കുക..ശേഷം അരച്ചെടുക്കുക. 
ഗോതമ്പ് പൊടി ചപ്പാത്തിക്കു പോലെ കുഴച്ചെടുത്തു 4 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു 3 - 4 മണിക്കൂർ.. ശേഷം കൈ വെച്ചു നന്നായി കുഴക്കുക.. എന്നിട്ട് അരിച്ചെടുക്കുക. വീണ്ടും ആ മാവിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചു അരിച്ചെടുക്കുക. ഇത് പോലെ പറ്റാവുന്നത്രയും  പാൽ എടുക്കുക. ഇത് തുണിയിലൂടെ അല്ലെങ്കിൽ ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക
ശേഷം ഒരു 1 - 2 മണിക്കൂർ അനക്കാതെ വെക്കുക. ശേഷം മുകളിൽ തെളിഞ്ഞു വന്ന വെള്ളം ഊറ്റി കളയുക. 
ഇതിലേക്ക് അരച്ചു വെച്ച ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
2 ടേബിൾ സ്പൂണ് നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് , മുന്തിരി  വറുത്തെടുക്കുക
നെയ്യ് തടവി ഒരു പാത്രം ഹൽവ തയ്യാറാകുമ്പോൾ ഇടാൻ ആയി റെഡി ആക്കി വെക്കുക
ഇനി  ഗോതമ്പ് പാൽ മിക്സ് അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെക്കുക. കുറച്ച് കട്ടി ആയി തുടങ്ങും വരെ ഹൈ ഫ്ളൈമിൽ വെക്കാം. പിന്നെ തീ കുറയ്ക്കണം
കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.. 
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ  2 സ്പൂണ് വീതം നെയ്യ് ഇടക്കിടക്ക് ചേർത്തു കൊടുക്കുക. പാത്രത്തിൽ നിന്നും വിട്ട് വരാൻ തുടങ്ങുമ്പോൾ വറുത്തു വെച്ച അണ്ടിപ്പരിപ്പും, മുന്തിരിയും, ഏലയ്ക്ക പൊടിയും ചേർത്തിളക്കുക.. ഇനി തീ നന്നായി കൂട്ടി വെച്ച് ഒരു 10 മിനിറ്റ് കൂടി കൈ എടുക്കാതെ ഇളക്കുക.. ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റം.. നന്നായി ചൂട് മാറിയ ശേഷം മുറിച്ചെടുക്കാം..
(ഈ അളവിൽ ഉണ്ടാക്കിയപ്പോൾ 1200gm ഹൽവ ആണ് കിട്ടിയത് . ഉണ്ടാക്കാൻ ഏകദേശം ഒന്നേകാൽ മണിക്കൂർ എടുത്തു..)