Showing posts with label Biriyani. Show all posts
Showing posts with label Biriyani. Show all posts

Wednesday, 20 October 2021

Paneer Biriyani // പനീർ ബിരിയാണി

Another Biriyani Recipe is here..

To make Paneer masala

Paneer: 200 gm
Onions: 2 
Crushed Garlic: 2 Table Spoon
Crushed ginger: 2 Table Spoon
Crushed Green Chilly : 5 - 6 
Tomatoes: 1 Small
Garam Masala Powder: 1 Tea Spoon
Turmeric powder: 1/2 Teaspoon
Cinnamon, Cloves and Cardamom: 2 each
Coriander leaves
Mint leaves
Curry leaves
Coconut oil
Salt

To Make Rice

Basmati Rice: 2 Cups
Hot water: 3 Cups
Cinnamon: 2 Piece
Cloves: 3 
Cardamom: 3 
Bay leaf : 1
Oil / Ghee: 3 Table Spoon
Lemon juice: 1 Small Lemon
Salt

Fry some onions, cashewnuts and raisins and keep aside. 

Pour oil into a pan and fry the paneer and keep aside. 
Then add cinnamon, cloves and cardamom and saute well. Add crushed ginger, garlic and green chillies and saute. 
Add sliced onion and saute well. 
Add garam masala, turmeric powder and salt.
When the onion is well cooked add the chopped tomatoes.
Once the tomatoes are cooked, add the roasted paneer, coriander leaves and mint leaves, mix well and cover and cook over low heat for some time. If you feel the masala is not spicy enough , you can add some pepper powder.
Then turn off the heat and keep aside. 
For making rice 
Wash and drain the rice. 
Pour oil / ghee into the pan and add cinnamon, cloves, cardamom and baf leaf. 
Add rice and fry well for  5 minutes. Add hot water, lemon juice and salt, cover and cook over low heat.
Mix the rice and masala and add the fried onion, cashewnuts, raisins and  some coriander leaves  and serve hot.


പനീർ മസാല ഉണ്ടാക്കാൻ
പനീർ : 200 ഗ്രാം
സവാള : 2 എണ്ണം
ചതച്ച വെളുത്തുള്ളി: 2 ടേബിൾ സ്പൂൺ
ചതച്ച ഇഞ്ചി : 2 ടേബിൾ സ്പൂൺ
ചതച്ച പച്ചമുളക് : 5 - 6 എണ്ണം
തക്കാളി : 1 ചെറുത്
ഗരം മസാല പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
പട്ട, ഗ്രാമ്പൂ, ഏലയ്ക്ക : 2 എണ്ണം വീതം
മല്ലി ഇല 
പുതിന ഇല 
കറിവേപ്പില 
വെളിച്ചെണ്ണ  
ഉപ്പ് 

ചോറ്‌ ഉണ്ടാക്കാൻ
ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 3 കപ്പ്
പട്ട : 2 കഷ്ണം
ഗ്രാമ്പു : 3 എണ്ണം
ഏലയ്ക്ക : 3 എണ്ണം
വഴന ഇല :  1
ഓയിൽ/നെയ്യ് : 3 സ്പൂണ്
ചെറുനാരങ്ങ നീര് : 1 ചെറിയ നാരങ്ങയുടെ
ഉപ്പ്‌

കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തു വെക്കുക. 

ഒരു പാനിലേക്കു എണ്ണ ഒഴിച്ച് പനീർ ഒന്ന് ഫ്രൈ ചെയ്ത് മാറ്റി വെക്കുക.
ശേഷം പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
ഇതിലേക്ക് അരിഞ്ഞു വെച്ച സവാള ചേർക്കുക. 
ഗരം മസാല, മഞ്ഞൾ പൊടി , ഉപ്പ് കൂടി ചേർത്തു കൊടുക്കുക. 
സവാള നന്നായി വഴന്ന് കഴിയുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കുക.
തക്കാളി വെന്തു കഴിഞ്ഞു വറുത്തു വെച്ച പനീർ, മല്ലി ഇല, പുതിന ഇല എന്നിവ ചേർത്ത് നന്നായി മിക്സ് ആക്കി കുറച്ചു സമയം ചെറിയ തീയിൽ ഇട്ട് അടച്ചു വെക്കുക. എരിവ് കുറവാണെങ്കിൽ കുറച്ചു കുരുമുളക് പൊടി കൂടെ ചേർത്തു കൊടുക്കാം. 
ശേഷം തീ ഓഫ് ആക്കി മസാല മാറ്റി വെക്കുക.

ചോറുണ്ടാക്കാൻ അരി നന്നായി കഴുകി വാർത്തു വെക്കുക
പാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുക
അരി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക. ചൂട് വെള്ളം, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. 
ചോറും മസാലയും കൂടി മിക്സ് ചെയ്‌തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി,  അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളംബാം.

Saturday, 20 March 2021

Beef Biriyani / ബീഫ് ബിരിയാണി

Another Biriyani Recipe..

For Rice

Biriyani Rice: 4 Cups
Hot Water: 8 Cups
Clove: 4 - 5
Cardamom: 4 - 5
Cinnamon Stick: 2 inch piece
Bay leaf: 2
Ghee/Oil: 3 Table Spoon
Lime juice: 2 Table Spoon
Salt

For Masala 

Beef: 1.5 Kg
Onion: 5 Big
Tomato: 2
Green Chilly: 5 - 6
Crushed Ginger: 3 Table Spoon
Crushed Garlic: 3 Table Spoon
Chilly Powder: 1 Tea Spoon
Turmeric Powder: 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Fennel Seeds Powder: 1/2 Tea Spoon
Curd : 1 Table Spoon
Chopped Mint Leaves: 3 Table  Spoon
Chopped Coriander Leaves: 3 Table Spoon
Curry Leaves: few
Oil/Ghee: 3 Table spoon

To a pressure cooker add cleaned beef and add enough water and salt and cook until done
Once done drain out the water.  Do not throw away the beef stock.  You can use it while cooking rice.
To a pan pour oil/ghee and add sliced onion and saute until translucent. 
Now add crushed ginger, garlic and green chilly
Saute for a few minutes and  add chilly powder, turmeric powder, garam masala powder and fennel seeds powder.
Saute until the raw smell of the spices is gone
Now add chopped tomato and salt
Cook until the tomato is done
Now add cooked beef, chopped coriander leaves, mint leaves and curry leaves (Reserve few coriander leaves and mint leaves to add at the end )
Mix well and add curd.
Cover and cook in low flame for 4 to 5 minutes
Switch off the flame and keep it aside
Making rice
Wash and strain the water from the rice and keep aside
Boil 8 cups of water.
To a kadai pour oil/ghee and add cloves, cardamom, cinnamon stick and bay leaf
Saute for 1 minute and then add the strained rice to it
In medium flame saute the rice for a good 8 to 10 minutes until the rice starts to crackle
Now add beef stock and  boiling water (both together should be 8 cups.  So adjust the amount of water accordingly ) along with lime juice and  salt
Cover and cook in low flame until the rice is done
By the time rice is cooked the water will be completely dried.  If you feel the water is not completely dried remove the cover and cook in medium flame for 2 to 3 more minutes

For garnishing
Slice the onion and then fry it in oil/ghee until it becomes light brown in color and drain it out of the oil and keep aside.
Fry the cashew nuts and raisins and keep aside

For layering
Take a heavy bottom flat vessel/biriyani pot and add a little ghee and spread it to all sides
Take half of the rice and spread it well
Now place the beef masala on the rice layer
Add little fried onion, cashew nuts, raisins, coriander and mint leaves
Add the rest of the rice and spread it well uniformly
Add the fried onion, cashew and raisins
Cover with a tight fitting lid
Place an iron skillet or tawa on your stove and switch on the flame
Once the tawa is heated well reduce the flame to low
Keep the biriyani pot on the tawa and cook for 8 to 10 minutes
Switch off the flame and let it rest for atleast 10 minutes before opening
Serve the biriyani hot with curd raita and pickle



ചോറുണ്ടാക്കാൻ 
ബിരിയാണി അരി : 4 കപ്പ് 
വഴന ഇല: 2
കറുവ പട്ട: 3 കഷ്ണം
ഏലയ്ക്ക: 5
ഗ്രാമ്പു: 5
ചൂട് വെള്ളം: 8 കപ്പ് 
നെയ്യ് / സൺഫ്ലവർ ഓയിൽ : 3 ടേബിൾ സ്പൂൺ

ബീഫ് മസാല ഉണ്ടാക്കാൻ
ബീഫ് : 1.5  കിലോ
സവാള:  5 വലുത് 
തക്കാളി: 2 വലുത് 
പച്ചമുളക് ചതച്ചത് : 5 എണ്ണം
ഇഞ്ചി ചതച്ചത് : 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ
മുളക് പൊടി : 1 ടി സ്പൂൺ 
മഞ്ഞൾ പൊടി:  1/2 ടി സ്പൂൺ 
പെരുംജീരക പൊടി: 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ 
തൈര് : 1 ടേബിൾ സ്പൂൺ 
ചെറുനാരങ്ങ : 1
മല്ലിയില അരിഞ്ഞത് : 3 ടേബിൾ സ്പൂൺ         
പുതിന ഇല അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ
ഉപ്പ്        
  
ബീഫ് കുറച്ചു വെള്ളവും കുറച്ചു ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. ബീഫ് വെന്തു കഴിഞ്ഞു കൂടുതൽ വെള്ളം ഉണ്ടെങ്കിൽ എടുത്തു വെക്കുക. 
വെള്ളം കളയരുത്. ഈ വെള്ളം ചോറ് വേവിക്കാൻ ഉപയോഗിക്കാം    
കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
അതേ നെയ്യിൽ വഴന ഇല, കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ഇട്ട് വഴറ്റി കഴുകി ഊറ്റി എടുത്ത അരി ഇട്ട് നന്നായി വഴറ്റുക
ഇതിലേക്കു ബീഫ് വേവിച്ച വെള്ളവും ബാക്കി ചൂടുവെള്ളവും ചേർത്ത് (രണ്ടും കൂടി total 8 കപ്പ് വെള്ളം) ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക.
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ചേർത്ത് നന്നായി മൂപ്പിക്കുക 
തക്കാളി അരിഞ്ഞതും, വേവിച്ച ബീഫ്,തൈര്,മല്ലിയില,പുതിന ഇല (കുറച്ചു മല്ലി ഇല, പുതിന ഇല എന്നിവ അവസാനം ഇടാൻ ആയി മാറ്റിവെക്കണം ) എന്നിവ ചേർത്ത് ചെറുതീയിൽ കുറച്ചു നേരം അടച്ചു വെക്കുക...
ഉപ്പ്‌ നോക്കി വേണമെങ്കിൽ ചേർക്കണം
വേവിച്ച ചോറിൽ പകുതി എടുത്തു മാറ്റി വെക്കുക. ബാക്കി ചോറിന്റെ മുകളിൽ ബീഫ് മസാല, കുറച്ചു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല, പുതിന ഇല എന്നിവ ഇടുക. ഇതിന്റെ മുകളിൽ മാറ്റി വെച്ച ചോറ് ഇട്ട് ബാക്കി ഉള്ള വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ചേർത്ത് മൂടി വെച്ച് കുറച്ചു സമയം ചെറിയ തീയിൽ ദമ്മ് ചെയ്യുക 
ചൂടോടെ സെർവ് ചെയ്യാം

Friday, 16 October 2020

Mixed Vegetable Biriyani // മിക്സഡ് വെജിറ്റബിൾ ബിരിയാണി

Lunch....

To make vegetable masala

Onions: 1 
Potatoes: 1
Carrots: 1
Green peas: 1/2 cup
Paneer: 10 cubes
Crushed Garlic: 2 Table Spoon
Crushed ginger: 2 Table Spoon
Crushed green chillies: 4
Tomatoes: 1 Big
Garam masala powder: 1 Tea spoon
Turmeric powder: 1/2 Teaspoon
Coriander leaves Chopped: 2 Table Spoon
Mint leaves Chopped: 2 Table Spoon
Curry leaves: 2 Sprig
Oil / Ghee: 3 Table Spoon
Salt to taste

To make rice

Biryani rice / basmati rice: 2 Cups
Hot water: 4 Cups
Cinnamon: 2 pieces
Cloves: 3 
Cardamom: 3 
Bay Leaf: 1
Garam masala powder: 1/4 Tea Spoon
Turmeric powder: One Pinch
Oil / Ghee: 3 Table Spoon
Lemon juice: 2 Tablespoon
Salt

Fry some onions, cashewnuts and raisins in ghee
Pour oil into a pan, add crushed ginger, garlic and green chillies and saute well
Add chopped onion to it
Add sliced ​​tomatoes
Add green peas, potatoes, carrots, garam masala powder, turmeric powder, some coriander leaves, mint leaves, curry leaves and salt, cover and cook over low heat.
Add paneer when the vegetables are almost cooked (You can also fry paneer slightly. If you are using frozen paneer, put it in hot water for a while and then use it.) Turn off the heat when the masala is dry.
Wash and drain the rice 
Pour oil / ghee into the pan and add cinnamon, cloves, cardamom and bay leaf
Add rice and fry well for a 5 minutes
Add hot water, lemon juice, garam masala powder, turmeric powder and a pinch of salt, cover and cook over low heat.
As the water dries, the rice will be cooked
Mix the rice and masala mix  and add the roasted onion, cashewnuts, raisins and a little coriander and serve hot
വെജിറ്റബിൾ മസാല ഉണ്ടാക്കാൻ
സവാള : 1 എണ്ണം
ഉരുളക്കിഴങ്ങ് : 1
കാരറ്റ്: 1
ഗ്രീൻ പീസ്: 1/2 കപ്പ്
പനീർ : 10 ക്യൂബ്
ചതച്ച വെളുത്തുള്ളി: 2 ടേബിൾ സ്പൂണ്
ചതച്ച ഇഞ്ചി : 2 ടേബിൾ സ്പൂണ്
ചതച്ച പച്ചമുളക് : 4 എണ്ണം
തക്കാളി : 1 വലുത്
ഗരം മസാല പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
മല്ലി ഇല : 2 ടേബിൾ സ്പൂണ്
പുതിന ഇല : 2 ടേബിൾ സ്പൂണ്
കറിവേപ്പില : 2 തണ്ട്
ഓയിൽ / നെയ്യ് : 3 ടേബിൾ സ്പൂണ്
ഉപ്പ് പാകത്തിനു

ചോറ്‌ ഉണ്ടാക്കാൻ
ബിരിയാണി അരി / ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 4 കപ്പ്
പട്ട : 2 കഷ്ണം
ഗ്രാമ്പു : 3 എണ്ണം
ഏലയ്ക്ക : 3 എണ്ണം
വഴന ഇല :  1
ഗരം മസാല പൊടി : 1/4 tea spoon
മഞ്ഞൾ പൊടി : ഒരു നുള്ള്
ഓയിൽ/നെയ്യ് : 3 table spoon
ചെറുനാരങ്ങ നീര് : 2 table spoon
ഉപ്പ്‌

കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു വെക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച്  ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക
ഇതിലേക്ക് അരിഞ്ഞു വെച്ച സവാള ചേർക്കുക
തക്കാളി അരിഞ്ഞത് ചേർക്കുക
ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, ഗരം മസാല പൊടി, മഞ്ഞൾ പൊടി, കുറച്ചു മല്ലി ഇല, പുതിന ഇല, കറിവേപ്പില, ഉപ്പ്‌ എന്നിവ ചേർത്ത് ചെറിയ തീയിൽ കുറച്ചു വെള്ളം ഒഴിച്ച്  മൂടി വെച്ച് വേവിക്കുക
മുക്കാൽ വേവകുമ്പോൾ പനീർ ചേർക്കുക.(പനീർ ചെറുതായി ഒന്ന് ഫ്രൈ ചെയ്തും ചേർക്കാം. Frozen പനീർ ആണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ചു നേരം ചൂട് വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ നല്ല സോഫ്റ്റ് ആയി കിട്ടും.) വെള്ളം വറ്റി മസാല ഡ്രൈ ആകുമ്പോൾ തീ ഓഫ് ചെയ്തു  മാറ്റി വെക്കുക
ചോറുണ്ടാക്കാൻ അരി നന്നായി കഴുകി വാർത്തു വെക്കുക
പാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുക
അരി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക
ചൂട് വെള്ളവും ചെറുനാരങ്ങ നീരും ഗരം മസാല പൊടിയും മഞ്ഞൾ പൊടിയും അല്പം ഉപ്പും  കൂടി ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാവും
ചോറും മസാലയും കൂടി മിക്സ് ചെയ്‌തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി,  അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ വിളംബാം

Friday, 11 September 2020

Malabar Chicken Dum Biriyani / മലബാർ ചിക്കൻ ദം ബിരിയാണി

For Making Rice

Kaima Rice: 4 Cups

Bay Leaf : 2

Cinnamon Stick: 3 Piece

Cardamom: 5

Clove: 5

Water: To Cook Rice

Ghee: 2 Table Spoon

Lime Juice: 2 Table spoon

Salt

For Making Chicken Masala 

Chicken: 1 Kg

Onion: 6 Big

Tomato: 2 Big

Crushed Green Chilly: 5

Crushed Ginger: 3 Table Spoon

Crushed Garlic: 5 Table Spoon

Turmeric Powder: ½ Tea Spoon

Pepper Powder: 1 Table Spoon

Garam Masala Powder: 1 Tea Spoon

Thick Curd: 4 Table Spoon

Lime: 1

Chopped Coriander Leaves: 3 Table Spoon

Chopped Mint Leaves: 3 Table Spoon

Sunflower Oil / Ghee: 4 Table Spoon

Salt

Slice 3 onions and fry it in oil until golden brown.  Fry some cashew nuts and raisins in ghee and keep aside

For making rice boil all the ingredients other than rice and lime juice

Wash and strain the rice and keep aside

Once the water boils well add the washed rice

Once the rice is half cooked add the lime juice.  Let it boil well and once the rice is ¾ th cooked drain out all the water

To a heavy bottomed kadai or biriyani pot add ghee/oil

Add in 3 sliced onion and saute well

Now add crushed green chilly, ginger and garlic and saute well

Add pepper powder, turmeric powder and garam masala powder and saute well

To this add chopped tomato, chicken, curd and salt

Cover and cook in low flame.  Do not over cook the chicken.  Take a little gavy from the chicken masala prepared to pour on top of the rice.  

Add 3/4th of the fried onion and mix slowly. Add the chopped coriander leaves and mint leaves .. Reserve some coriander leaves to put while we keep the biriyani for dum

To the chicken add in half of the cooked rice.  Add some reserved gravy, fried onion, cahew nuts, raisins and coriander leaves

Now add rest of the rice and add some gravy,  fried onion, cahew nuts, raisins and coriander leaves

Pour a table spoon of  ghee and a table spoon of lime juice on top

Cover the biriyani pot with a tight fitting lid so that the steam wont go out

Heat an old dosa tawa and place the biriyani pot on top of it. 

Keep the biriyani for dum for a good 30 minutes in low flame


 ചോറുണ്ടാക്കാൻ 

കൈമ അരി : 4 കപ്പ് 
വഴന ഇല: 2
കറുവ പട്ട: 3 കഷ്ണം
ഏലയ്ക്ക: 5
ഗ്രാമ്പു: 5
വെള്ളം: അരി വേവിച്ചു എടുക്കാൻ
നെയ്യ്  : 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് : 2 ടേബിൾ സ്പൂണ്
ഉപ്പ്

ചിക്കൻ മസാല ഉണ്ടാക്കാൻ
ചിക്കൻ : 1  കിലോ
സവാള:  6 വലുത് 
തക്കാളി: 2 വലുത് 
പച്ചമുളക് ചതച്ചത് : 5 എണ്ണം
ഇഞ്ചി ചതച്ചത് : 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 5 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി:  1/2 ടി സ്പൂൺ 
കുരുമുളക് പൊടി : 1 ടേബിൾ സ്പൂണ്
ഗരം മസാല പൊടി : 1 ടി സ്പൂൺ 
തൈര് : 4 ടേബിൾ സ്പൂൺ 
ചെറുനാരങ്ങ : 1
മല്ലിയില അരിഞ്ഞത് : 3 ടേബിൾ സ്പൂൺ         
പുതിന ഇല അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ /നെയ്യ് : 4 ടേബിൾ സ്പൂൺ
ഉപ്പ്        
  
3 സവാള ബ്രൗൻ കളർ ആയി വറുത്തു എടുക്കുക. 
കുറച്ചു, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
അരിയും, നാരങ്ങ നീരും ഒഴികെ ബാക്കി എല്ലാം ചേർത്ത് വെള്ളം തിളപ്പിക്കുക
ശേഷം കഴുകി വെച്ചിരിക്കുന്ന അരി ചേർക്കുക
പകുതി വേവകുമ്പോൾ നാരങ്ങ നീര് ചേർക്കുക
മുക്കാൽ വേവ് ആകുമ്പോൾ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക

ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ / നെയ്യ്  ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
ശേഷം കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി ചേർക്കുക
തക്കാളി അരിഞ്ഞതും, ചിക്കൻ, തൈര്, ഉപ്പ്‌ എന്നിവ ചേർത്ത് ചെറുതീയിൽ അടച്ചു വെച്ച് വേവിക്കുക. ചിക്കൻ വെക്കുമ്പോൾ ഉള്ള ഗ്രേവിയിൽ നിന്നും കുറച്ച് എടുത്തു വെക്കണം.. ദം ഇടുബോൾ ചോറിന്റെ മേൽ ഒഴിക്കാൻ ആണ്
ചിക്കൻ ഒരുപാട് വെന്തു പോകരുത്. 
ശേഷം മല്ലിയില,പുതിന ഇല ചേർക്കുക (കുറച്ചു മല്ലി ഇല ദം ചെയ്യുമ്പോൾ  ഇടാൻ ആയി മാറ്റിവെക്കണം ) 
വറുത്തു വെച്ച സവാളയുടെ മുക്കാൽ ഭാഗം ചേർത്ത് നന്നായി ഒന്ന് ഇളക്കി വെക്കുക
വേവിച്ച ചോറിൽ പകുതി ചിക്കൻ മസാലയുടെ മേൽ ഇടുക.  കുറച്ചു
എടുത്തു വെച്ച ഗ്രേവി,  വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല എന്നിവ ഇടുക. ഇതിന്റെ മുകളിൽ ബാക്കി ചോറ്‌  ഇട്ട് കുറച്ചു ഗ്രേവി,  വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി ,
കുറച്ചു നാരങ്ങ നീര് , മല്ലി ഇല എന്നിവ  ചേർക്കുക. കുറച്ച് നെയ്യ്‌ മുകളിൽ ഒഴിക്കുക 
ആവി പുറത്തു പോകാത്ത രീതിയിൽ നന്നായി മൂടി വെച്ച് അടക്കുക. ദോശ കല്ല് ചൂടാക്കി ബിരിയാണി പാത്രം അതിന്റെ മേൽ വെച്ച് ചെറിയ തീയിൽ 30 മിനിറ്റ്  ദമ്മ് ചെയ്യുക 
ചൂടോടെ സെർവ് ചെയ്യാം.

Saturday, 10 March 2018

Kozhikode Style Chicken Biriyani / കോഴിക്കോട് സ്റ്റൈൽ ചിക്കൻ ബിരിയാണി

My personal favorite...
Ingredients
For Masala
Chicken: 1 Kg
Onion: 5 Big
Tomato: 2
Green Chilly: 5 - 6
Crushed Ginger: 3 Table Spoon
Crushed Garlic: 3 Table Spoon
Chilly Powder: 1 Tea Spoon
Turmeric Powder: 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Fennel Seeds Powder: 1/2 Tea Spoon
Curd : 1 Table Spoon
Chopped Mint Leaves: 3 Table  Spoon
Chopped Coriander Leaves: 3 Table Spoon
Curry Leaves: few
Oil/Ghee: 3 Table spoon
For Rice
Biriyani Rice: 4 Cups
Hot Water: 8 Cups
Clove: 4 - 5
Cardamom: 4 - 5
Cinnamon Stick: 2 inch piece
Bay leaf: 2
Ghee/Oil: 3 Table Spoon
Lime juice: 2 Table Spoon
Salt
For Garnish
Cashew nuts: A Handful
Raisins: A Handful
Onion: 1
Ghee/Oil: 2 Table Spoon

Cooking Time: 50 Minutes
Method

Masala
Marinate the chicken with little chilly powder, turmeric powder and salt
To a pan pour oil/ghee and add sliced onion and saute until translucent
Now add crushed ginger, garlic and green chilly
Saute for a few minutes and  add chilly powder, turmeric powder, garam masala powder and fennel seeds powder.
Saute until the raw smell of the spices is gone
Now add chopped tomato and saute well

Add chicken , curd and mix well
Add chopped coriander leaves, mint leaves and curry leaves (Reserve few coriander leaves and mint leaves to add at the end )
Cover and cook until chicken is done
Switch off the flame and keep it aside
Making rice
Wash and strain the water from the rice and keep aside
Boil 8 cups of water.
To a kadai pour oil/ghee and add cloves, cardamom, cinnamon stick and bay leaf

Saute for 1 minute and then add the strained rice to it
In medium flame saute the rice for a good 8 to 10 minutes until the rice starts to crackle

Now add boiling water along with lime juice and  salt
Cover and cook in low flame until the rice is done
By the time rice is cooked the water will be completely dried.  If you feel the water is not completely dried remove the cover and cook in medium flame for 2 to 3 more minutes

For garnishing
Slice the onion and then fry it in oil/ghee until it becomes light brown in color and drain it out of the oil and keep aside.
Fry the cashew nuts and raisins and keep aside

For layering
Remove more than half of the rice from the pot and keep aside . Spread the rest of the rice in the pot and on top add some chicken masala, fried onion, cashewnuts , raisins and some chopped mint and corinader leaves
Spread a portion if rice on top and repeat the process until the rice and masala is finished
Cover with a tight fitting lid.
Place an iron skillet or tawa on your stove and switch on the flame
Once the tawa is heated well reduce the flame to low
Keep the biriyani pot on the tawa and cook for 8 to 10 minutes. You can keep the biriyani pot directly on flame . But if we do like this the bottom part will not get burnt.
Switch off the flame and let it rest for atleast 10 minutes before opening
Serve the biriyani hot

ചിക്കൻ മസാല ഉണ്ടാക്കാൻ
ചിക്കൻ : 1  കിലോ
സവാള:  5 വലുത് 
തക്കാളി: 2 വലുത് 
പച്ചമുളക് ചതച്ചത് : 5 എണ്ണം
ഇഞ്ചി ചതച്ചത് : 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ
മുളക് പൊടി : 1 ടി സ്പൂൺ 
മഞ്ഞൾ പൊടി:  1/2 ടി സ്പൂൺ 
പെരുംജീരക പൊടി: 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ 
തൈര് : 1 ടേബിൾ സ്പൂൺ 
ചെറുനാരങ്ങ : 1
മല്ലിയില അരിഞ്ഞത് : 3 ടേബിൾ സ്പൂൺ         
പുതിന ഇല അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ /നെയ്യ് : 4 ടേബിൾ സ്പൂൺ
ഉപ്പ്        
ചോറുണ്ടാക്കാൻ 
ബിരിയാണി അരി : 4 കപ്പ്
വഴന ഇല: 2
കറുവ പട്ട: 3 കഷ്ണം
ഏലയ്ക്ക: 5
ഗ്രാമ്പു: 5
ചൂട് വെള്ളം: 8 കപ്പ്
നെയ്യ് / സൺഫ്ലവർ ഓയിൽ : 4 ടേബിൾ സ്പൂൺ


കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
അതേ നെയ്യിൽ വഴന ഇല, കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേർക്കുക 
കഴുകി ഊറ്റി എടുത്ത അരി ഇട്ട് നന്നായി വഴറ്റുക
ഇതിലേക്കു ചൂടുവെള്ളം ചേർത്ത് ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക.
 വെള്ളം വറ്റുന്നതിനൊപ്പം ചോറും പാകത്തിനു വെന്തിട്ടുണ്ടാകും. 
ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് മാരിനെറ്റ് ചെയ്തു വെക്കുക
 ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ / നെയ്യ്  ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ചേർത്ത് നന്നായി മൂപ്പിക്കുക 
തക്കാളി അരിഞ്ഞതു ചേർത്ത് വഴറ്റുക
 ചിക്കൻ, തൈര്  ഉപ്പ്‌ ചേർത്ത് വഴറ്റുക 
മല്ലിയില,പുതിന ഇല (കുറച്ചു മല്ലി ഇല, പുതിന ഇല എന്നിവ അവസാനം ഇടാൻ ആയി മാറ്റിവെക്കണം ) എന്നിവ ചേർക്കുക
 ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. 
വേവിച്ച ചോറിൽ പകുതിയിൽ കൂടുതൽ എടുത്തു മാറ്റി വെക്കുക. ബാക്കി ചോറിന്റെ മുകളിൽ കുറച്ചു ചിക്കൻ മസാല, കുറച്ചു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല, പുതിന ഇല എന്നിവ ഇടുക.
ഇതിന്റെ മുകളിൽ കുറച്ചു ചോറ് ഇട്ട് വീണ്ടും ചിക്കൻ മസാല കുറച്ചു വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ചേർക്കുക. ചോറും മസാലയും തീരുന്നത് വരെ ഇതുപോലെ ലയർ ചെയ്യുക. ഞാൻ 3 ലയർ ആണ് ചെയ്തത്. 
നന്നായി അടച്ചു വെക്കുക
ഒരു തവ ചൂടാക്കാൻ വെക്കുക. ബിരിയാണി പാത്രം ഇതിന്റെ മേൽ വച്ച്  ചെറിയ തീയിൽ 10 മിനിറ്റ് ദമ്മ് ചെയ്യുക . ബിരിയാണി പാത്രം നേരിട്ട് ചെറിയ തീയിൽ വെച്ച് ദമ്മ് ചെയ്യാം. പക്ഷെ ചിലപ്പോൾ അടി കരിഞ്ഞു പോകാൻ ഇടയുണ്ട്. ഇങ്ങനെ തവയുടെ മുകളിൽ വെച്ച് ചെയ്യുമ്പോൾ ആ പ്രശനം ഉണ്ടാവില്ല.
ശേഷം തീ ഓഫ് ആക്കി ഒരു 10 മിനിറ്റ്ന് ശേഷം തുറക്കാം.
ചൂടോടെ സെർവ് ചെയ്യാം.

Monday, 4 December 2017

White Chickpea / Chana / Chole Biriyani / ചോലെ / ചന / വെള്ള കടല ബിരിയാണി

A Special Biriyani recipe for Vegetarians ...

Ingredients
For Rice
Basmati/Biriyani Rice : 2 Cups
Boiling Water: 4 Cups
Cloves : 3 nos
Cardomom: 3
Cinnamon :  2 nos
Bay Leaf: 1
Garam masala : 1/4 Tea spoon
Turmeric Powder: 1/4 Tea Spoon
Ghee / Oil : 3 Table spoon
Lemon Juice : 2 Table Spoon
Salt : To taste

For Chickpea Masala
Boiled Chick Pea : 2 Cups (chickpea should be washed and soaked over night)
Onion  : 2
Crushed Ginger : 1 Table Spoon
Crushed Garlic : 1 Table Spoon
Crushed Green Chilly : 2
Tomato : 1 Big
Garam Masala Powder: 1/2 Tea Spoon
Turmeric powder : 1/2 Tea Spoon
Chilly powder : 1 Table spoon
Chopped Coriander Leaves : 2 Table Spoon
Chopped Mint Leaves : 2 Table Spoon
Curry Leaves : 2 Sprig
Ghee / Oil: 3 Table Spoon
Salt: To taste


Cooking Time: 40 minutes
Method

For garnish fry some onion, cashew nuts and raisins and keep aside
Making Masala
Pour oil to a pan and add chopped onion and saute until the onion becomes soft
Then add crushed ginger, garlic and green chillies and saute till the raw smell goes
Now add chopped tomatoes and salt and cook well
Add garam masala powder and 1/4 tea spoon turmeric powder
To this add cooked chick peas and chopped coriander, mint and curry leaves.  Reserve some of it for garnishing
Combine well and cover and cook for 5 minutes and then switch off the flame
Making Rice
Wash the rice and strain it and keep aside.
To a pan add oil/ghee.
Add cloves, cardamom, bay leaf and cinnamon
Add rice and fry the rice for a good 8 to 10 minutes
Add boiling water to the rice.  Once it starts boiling well reduce the flame
Add  turmeric powder and  garam masala powder, salt to taste and lemon juice
Stir well, close the lid and cook
once the water dries up the rice also will be cooked well
Combine the chickpea masala and rice and add the reserved coriander and mint leaves
Garnish with fried onion, cashew nuts and raisins and serve hot with raita pickle and pappadam
ചേരുവകൾ
ചോറ് ഉണ്ടാക്കാൻ
ബിരിയാണി അരി / ബസ്മതി അരി : 2 കപ്പ്
ചൂട് വെള്ളം : 4 കപ്പ്
കറുവ പട്ട : 2 കഷ്ണം
ഗ്രാമ്പു: 3 എണ്ണം
ഏലയ്ക്ക: 3 എണ്ണം
വഴന ഇല: 1
ഗരം മസാല പൊടി: 1/4 tea spoon
മഞ്ഞൾ പൊടി: ഒരു നുള്ള്
ഓയിൽ/നെയ്യ്: 3 table spoon
ചെറുനാരങ്ങ നീര്: 2 table spoon
ഉപ്പ്‌: പാകത്തിനു
മസാല ഉണ്ടാക്കാൻ
വെള്ള കടല വേവിച്ചത്: 2 കപ്പ്
(വെള്ള കടല തലേ ദിവസം തന്നെ കുതിർത്തു വെക്കണം. )
സവാള: 2 എണ്ണം
ചതച്ച വെളുത്തുള്ളി: 1 ടേബിൾ സ്പൂൺ
ചതച്ച ഇഞ്ചി: 1 ടേബിൾ സ്പൂൺ
ചതച്ച പച്ചമുളക്: 2 എണ്ണം
തക്കാളി: 1
മുളക് പൊടി: 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: 1/2 ടി സ്പൂൺ
ഗരം മസാല പൊടി: 1/2 ടി സ്പൂൺ
മല്ലി ഇല അരിഞ്ഞത്: 2 ടേബിൾ സ്പൂൺ
പുതിന ഇല അരിഞ്ഞത്: 2 ടേബിൾ സ്പൂൺ
കറിവേപ്പില: 2 തണ്ട്
ഓയിൽ / നെയ്യ്: 2 ടേബിൾ സ്പൂൺ
ഉപ്പ് : പാകത്തിനു

തയ്യാറാക്കാൻ വേണ്ട സമയം : 40  മിനിറ്റ് 
തയ്യാറാക്കുന്ന വിധം 
കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു വെക്കുക
മസാല ഉണ്ടാക്കാൻ
ഒരു പാനിലേക്കു എണ്ണ/നെയ്യ് ഒഴിച്ച് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.
തക്കാളി അരിഞ്ഞത് ചേർക്കുക
ഗരം മസാല പൊടി, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച വെള്ള കടല, കുറച്ചു മല്ലി ഇല, പുതിന ഇല, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഒരു 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക
ഉപ്പ്‌ നോക്കി ആവശ്യമെങ്കിൽ കുറച്ചു കൂടി ചേർക്കുക
തീ ഓഫ് ചെയ്തു മസാല മാറ്റി വെക്കുക
ചോറ് ഉണ്ടാക്കാൻ
അരി നന്നായി കഴുകി വാർത്തു വെക്കുകപാനിലോട്ടു ഓയിൽ/നെയ്യ് ഒഴിച്ച് കറുവ പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴന ഇല എന്നിവ ചേർക്കുകഅരി ചേർത്ത് നന്നായി ഒരു 8 - 10  മിനിറ്റ് വഴറ്റുക
ചൂട് വെള്ളം, ചെറുനാരങ്ങ നീര്, ഗരം മസാല പൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, അല്പം ഉപ്പ്‌ എന്നിവ ചേർത്ത് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക
വെള്ളം വറ്റുന്നതിനൊപ്പം ചോറും നന്നായി വെന്തിട്ടുണ്ടാവും
ചോറും മസാലയും കൂടി മിക്സ് ചെയ്‌തു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, മുന്തിരി, അല്പം മല്ലിയില എന്നിവ ചേർത്ത് ചൂടോടെ സാലഡ് , അച്ചാർ , പപ്പടം എന്നിവക്കൊപ്പം വിളംബാം.