Showing posts with label Spicy. Show all posts
Showing posts with label Spicy. Show all posts

Wednesday, 20 October 2021

Beef Pickle / ബീഫ് അച്ചാർ

For all the pickle lovers...

Beef : 1 Kilo (Cut to small pieces,wash well and drain all water and keep aside)
Ginger One Big Piece 
Garlic : 15 - 20 Cloves
Green Chilly : 5
Red Chilly Powder : 5 - 6 Table Spoon (Adjust as per the your taste buds)
Turmeric Powder : 3/4 Tea Spoon
Asafoetida Powder : 3/4 Tea Spoon
Fenugreek Powder : 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Curry Leaves : 2 Sprig
Gingily Oil 
Vinegar : 1/2 - 3/4 Cup
Salt

Add some turmeric powder, chilli powder and salt to the beef, mix well and set aside for a while.
Then  pressure cook the beef and boil well until the gravy is dried out. 
Heat oil and fry the beef.
Chop the ginger, garlic and green chillies.
Heat a little oil from the oil in which you fried the beef. (do not add the spice powder remains at the bottom of the oil. to. It can be added to the pickle at the end) 
Add ginger, garlic, green chillies and curry leaves and fry till light brown.
Turn off the heat and add the remaining chilli powder, turmeric powder, asafoetida powder, fenugreek powder, garam masala powder and salt and mix well.
Then saute everything on low heat for another 10 minutes. 
Add vinegar and fried beef.
The remaining oil can be added now if desired.
Now stir it for 5 minutes on low heat and turn off the heat
When it cools down, store in a bottle and use as needed


ബീഫ്  : 1 കിലോ (ചെറിയ കഷ്ണം ആയി മുറിച്ചു നന്നായി കഴുകി വെള്ളം കളഞ്ഞു എടുക്കുക )
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 15 - 20 അല്ലി
പച്ചമുളക് : 5 എണ്ണം
മുളക് പൊടി : 5 - 6 ടേബിൾ സ്പൂൺ (എരിവ് വേണ്ട പോലെ അളവ് അഡ്ജസ്റ്റ് ചെയ്യുക)
മഞ്ഞൾ പൊടി : 3/4 ടി സ്പൂൺ
കായം പൊടി : 3/4 ടി സ്പൂൺ
ഉലുവ പൊടി : 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്പൂണ്
കറിവേപ്പില : 2 തണ്ട്
നല്ലെണ്ണ
വിനാഗിരി : 1/2 - 3/4 കപ്പ്
ഉപ്പ്‌

ബീഫിൽ കുറച്ചു മഞ്ഞൾ പൊടി,  മുളക് പൊടി,  ഉപ്പും ചേർത്ത് നന്നായി പുരട്ടി കുറച്ചു നേരം മാറ്റി വെക്കുക.
ശേഷം പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക.
എണ്ണ ചൂടാക്കി ബീഫ് വറുത്തെടുക്കുക. 
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ അരിഞ്ഞെടുക്കുക. 
ബീഫ് വറുത്തെടുത്ത എണ്ണയിൽ നിന്ന്‌ കുറച്ചു എണ്ണ (അടിയിലെ പൊടികൾ വരരുത്. അത് അവസാനം വേണമെങ്കിൽ അച്ചാറിൽ ചേർക്കാം) ചൂടാക്കി  ഇഞ്ചി ,  വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് ഇളം ബ്രൗൺ നിറം ആവും വരെ വഴറ്റുക. 
തീ ഓഫ് ആക്കി ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി, ഉലുവ പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
ശേഷം തീ കത്തിച്ചു  ചെറിയ തീയിൽ എല്ലാം കൂടി ഒരു 10 മിനിറ്റ്  വഴറ്റുക
ഇതിലേക്ക് വിനിഗർ ചേർത്തിളക്കി വറുത്തു വെച്ച ബീഫ് കൂടി ചേർത്തു കൊടുക്കുക.
ബീഫ് വറുത്ത എണ്ണ വേണമെങ്കിൽ ഇപ്പോൾ ചേർത്തു കൊടുക്കാം. 
ഇനി ഇത് ചെറിയ തീയിൽ  ഒരു 5 മിനിറ്റ് ഇളക്കി കൊടുത്ത ശേഷം തീ ഓഫ് ചെയ്യുക
നന്നായി തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ആവശ്യാനുസരണം ഉപയോഗിക്കാം

Monday, 27 September 2021

Chemmeen / Prawns Vattichath //ചെമ്മീൻ വറ്റിച്ചത്

Kerala Special...
Prawns : 1/2 Kilo. Clean and keep aside .

To crush
Shallots : 10 - 12 
Garlic: 5 - 6 Cloves
Green chillies: 2 
Ginger: A large piece
Curry leaves: 1 stalk

Crush everything above and keep aside. 

Turmeric Powder: 1/2 Teaspoon
Chili Powder: 1 Table Spoon
Coriander Powder: 1/2 Teaspoon
Tamarind: Little (wash and soak in half a cup of water)
Salt: As Needed
Curry leaves: 1 Sprig
Coconut Oil: 2 Teaspoon
Fenugreek Powder: 1/4 Teaspoon

Add chilli powder, turmeric powder and coriander powder to the pot and roast well on low heat. Then add tamarind water, crushed mix and salt and bring to a boil.
When it boils well, add the prawns, put on low heat and cook well.
Finally add curry leaves, coconut oil and fenugreek powder and turn off the heat.
I like this curry with a little gravy .. so I didn't make it too dry .. so adjust the gravy consistency as you wish. 
ചെമ്മീൻ : 1/2 കിലോ വൃത്തിയാക്കി കഴുകി വെള്ളം കളഞ്ഞു വെക്കുക. 

ചതച്ചെടുക്കാൻ
ചെറിയുള്ളി : 10 - 12 അല്ലി
വെളുത്തുള്ളി : 5 - 6 അല്ലി 
പച്ചമുളക് : 2 എണ്ണം 
ഇഞ്ചി : ഒരു വലിയ കഷ്ണം 
കറിവേപ്പില : 1 തണ്ട്

ഇത്രയും ചതച്ചെടുക്കുക

മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
മുളക് പൊടി : 1 ടേബിൾ സ്പൂണ്
മല്ലി പൊടി : 1/2 ടീ സ്പൂണ്
പുളി : കുറച്ച് (കഴുകി അര കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക)
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടീ സ്പൂണ്
ഉലുവ പൊടി : 1/4 ടീ സ്പൂണ്

ചട്ടിയിലേക്ക്‌  മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി ചേർത്തു ചെറിയ തീയിൽ ഇട്ട് നന്നായി ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് പുളി വെള്ളം, ചതച്ചെടുത്ത മിക്സ്, ഉപ്പ് എന്നിവ ചേർത്തിളക്കി തിളപ്പിക്കുക. 
നന്നായി തിളച്ചു വരുമ്പോൾ ചെമ്മീൻ ചേർത്തു ചെറിയ തീയിൽ ഇട്ട് വറ്റിച്ചെടുക്കുക. 
അവസാനം കറിവേപ്പില, വെളിച്ചെണ്ണ, ഉലുവ പൊടി ചേർത്തു തീ ഓഫ് ആക്കുക. 
ഇവിടെ കുറച്ചു ചാറോട് കൂടി വെക്കുന്നതാണ് ഇഷ്ട്ടം.. അത് കൊണ്ട് ഞാൻ ഒരുപാട് ഡ്രൈ ആക്കാറില്ല.. അത് കൊണ്ട് നിങ്ങൾക്ക് ഇഷ്ട്ടം പോലെ ചാറ് കുറുക്കി എടുക്കുക. 

Saturday, 28 August 2021

Kinnappathiri (Chicken Filling) // കിണ്ണപ്പത്തിരി (ചിക്കൻ ഫില്ലിംഗ്)

Malabar Special Recipe..


Pachari / Kaima /Basmati Rice : 1.5 Cups *Washed and soaked in water for 4 to 5 hours
Shallots : 4 - 5
Fennel Seeds : 1/4 Tea Spoon
Coconut Milk : 1.5 Cups
Salt 

Chicken: Half Kilo
Onion: 2
Green Chillies: 4 nos
Ginger Garlic Crushed: 1 Table Spoon each
Turmeric Powder: 1/2 Teaspoon
Chili Powder: 1 Teaspoon
Garam Masala Powder: 1 Teaspoon
Pepper Powderowder: 1/2 Teaspoon
Coriander Leaves Chopped: Few
Curry leaves: 1 Sprig
Coconut oil: 2 Table Spoon
Salt: To taste


Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook it well.
After removing the bones, put them in a mixer and pulse it a few times. Or chop finely.
Heat coconut oil and fry ginger and garlic. Now add onion and green chillies and saute well. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well.
Add  minced chicken and combine.

To a mixer add soaked rice, fennel seeds, shallots, salt and coconut milk. Grind it to a fine batter. Add coconut milk in batches. Else the batter will not be smooth. You need a little runny batter.. So add water as needed. 

Take a small  nonstickbor steel pot and spread some oil. 
Boil water in a steamer and place the pit inside it. 
First pour 1 - 2 ladle full of batter to it
Cover and simmer for 2 minutes.
Put some chicken mix on top of this
Then add a small layer of batter covering the sides and top. 
Cover and cook again for another 2-3 minutes
Then add a layer of chicken mix. 
Continue layering chicken mix and batter and make sure the last layer on top us batter. 

Sprinkle some coriander leaves on top, put on sim and cook for 20 - 25 minutes.
Put a skewer or knife in and check whether it's cooked completely. 
If the dough does not stick it's cooked well. Else cover and cook for another 5 minutes.
Once done switch off the flame and let it cool for some time. 
Then cut into desired shape and serve

പച്ചരി/ കൈമ / ബസ്മതി അരി : 1.5 കപ്പ് കഴുകി 4 - 5  മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത് 
ചെറിയ ഉള്ളി : 4 - 5 എണ്ണം
പെരുംജീരകം : 1/4 ടീ സ്പൂണ്
തേങ്ങാപ്പാൽ : 1.5 കപ്പ്
ഉപ്പ്

ചിക്കൻ:  അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 

അരിയും, ചെറിയ ഉള്ളിയും, പെരുംജീരകവും ഉപ്പും തേങ്ങാപ്പാലും എല്ലാം ചേർത്തു മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. തേങ്ങാപ്പാൽ കുറച്ചു കുറച്ചു ചേർത്തു അരയ്ക്കുക. മുഴുവൻ ഒരുമിച്ചു ചേർത്താൽ അരി നന്നായി അരഞ്ഞു കിട്ടില്ല. കുറച്ചു ലൂസ് ആയ മാവ് വേണം. അത് കൊണ്ട് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാം. 

ഒരു നോണ്‍സ്റ്റിക്കിന്റെ അല്ലെങ്കിൽ സ്റ്റീൽ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.
സ്റ്റീമറിൽ വെള്ളം ചൂടാവാൻ വെക്കുക.
നോൺ സ്റ്റിക് പാത്രം സ്റ്റീമറിൽ വെച്ച് 
ഇതിലേക്ക് ഒന്നോ രണ്ടോ തവി മാവ് ഒഴിക്കുക
ഒരു 2 - 3 മിനിറ്റ് അടച്ചു വെക്കുക. 
ഇതിന്റെ മേലെ കുറച്ചു ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക
ശേഷം ഒരു ചെറിയ ലയർ ആയി  മാവ് സൈഡിലും മുകളിലും ആയി ഒഴിക്കുക. വീണ്ടും ഒരു 2 - 3 മിനിറ്റ് അടച്ചു വെക്കുക. 
ശേഷം വീണ്ടും ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക. മാവും ഒഴിച്ചു കൊടുക്കുക. ഇത്‌ പോലെ ലയർ ലയർ ആയി മാവും, ഫില്ലിങ്ങും ഇട്ട് കൊടുക്കുക. ഏറ്റവും മുകളിൽ മാവ് ആവണം. 
ഇനി മുകളിൽ കുറച്ചു മല്ലി ഇല വിതറി തീ സിമ്മിൽ ആക്കി അടച്ചു വെച്ചു 20 - 25 മിനിറ്റ് വേവിക്കുക.
ഒരു സ്‌ക്യുവർ അല്ലെങ്കിൽ കത്തിയോ വെച്ചു കുത്തി നോക്കുക. 
മാവ് ഒന്നും ഒട്ടിപിടിച്ചു കാണുന്നില്ലെങ്കിൽ നന്നായി കുക്ക് ആയി..ഇല്ലെങ്കിൽ അടച്ചു വെച്ചു ഒരു 5 മിനിറ്റ് കൂടി വേവിക്കുക. 
ശേഷം തീ ഓഫ് ആക്കി ഒന്ന് തണുത്ത ശേഷം ഒരു  പ്ലേറ്റിലേക്കു മാറ്റി മുറിച്ചെടുക്കാം.


Monday, 2 August 2021

Dragon Chicken // ഡ്രാഗൺ ചിക്കൻ

An Indo Chinese Recipe..
Boneless Chicken: 1/2 kg cut to strips 
To marinate‌
Ginger Paste: 1 Table Spoon
Soy Sauce: 1 Tea Spoon
Chili Sauce: 1 Tea Spoon
Pepper powder: 1 Tea Spoon
Eggs: 1
Maida: 5 Table Spoon
Corn Flour: 5 Table Spoon

Marinate the chicken with the above mentioned ingredients. Let it rest for 30 minutes and deep fry in oil and keep aside. Add salt only if needed as sauces contains salt. 

Dried Chilli : 7 - 8 nos
Cashew Nuts: 10 - 12 
Onion: 1 Small
Garlic Chopped: 1 Table Spoon
Ginger Chopped: Half a Table Spoon
Capsicum: 1 (I took 3 color capsicum small piece each)
Soy Sauce: 1 Table Spoon
Chilli Sauce: 1 Table Spoon
Tomato Sauce: 2 Table Spoon
Spring Onion

Heat oil in a pan and dried chilli and cashewnuts and saute for a minute. 
Then add finely chopped garlic and ginger and saute. 
Add capsicum and onion and saute until it becomes soft.
Add soy sauce, chilli sauce and tomato sauce and when it starts to boils, add the fried chicken and mix well.
Cover and simmer for a while, then add chopped spring onion  and turn off the heat. (You can add salt if you want. The sauce has salt)
എല്ലില്ലാത്ത ചിക്കൻ : 1/2 കിലോ  നീളത്തിൽ മുറിച്ചത് 
മാരിനേറ്റ്‌ ചെയ്യാൻ
ഇഞ്ചി വെറുത്തുള്ളി പേസ്റ്റ് : 1 ടേബിൾ സ്പൂൺ 
സോയ സോസ് : 1 ടീ സ്പൂണ്
ചിലി സോസ് : 1 ടീ സ്പൂൺ 
കുരുമുളക് പൊടി : 1 ടീ സ്പൂൺ 
മുട്ട : 1
മൈദാ : 5 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ : 5 ടേബിൾ സ്പൂൺ

ചിക്കൻ കഷണങ്ങളിൽ എല്ലാ ചേരുവകളും  ചേർത്ത്  മിക്സ് ചെയ്തു 30 മിനിറ്റു  വയ്ക്കുക.ഉപ്പ് നോക്കിയിട്ട് ചേർത്താൽ മതി. സോസിൽ ഉപ്പ് ഉണ്ട്.  ശേഷം എണ്ണയിൽ വറുത്തു കോരി വയ്ക്കുക.

ഉണക്ക മുളക് : 7 - 8  എണ്ണം
അണ്ടി പരിപ്പ് : 10 - 12 എണ്ണം
സവാള :1 ചെറുത്
വെളുത്തുള്ളി അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഇഞ്ചി അരിഞ്ഞത് : അര ടേബിൾ സ്പൂണ്
ക്യാപ്സികം : 1 (ഞാൻ 3 കളർ ക്യാപ്സികം ഓരോന്നും കുറച്ചു കുറച്ചു എടുത്തു)
സോയ സോസ് : 1 ടേബിൾ സ്പൂണ്
ചില്ലി സോസ് : 1 ടേബിൾ സ്പൂണ്
ടൊമാറ്റോ സോസ് : 2 ടേബിൾ സ്പൂണ്
സ്പ്രിങ് ഒനിയൻ

ഒരു പാനിൽ എണ്ണ ചൂടാക്കി  വറ്റൽ മുളകും,  അണ്ടിപ്പരിപ്പും മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. 
ഇതിലേക്ക് ക്യാപ്സിക്കം, സവാള എന്നിവ ചേർത്ത് വഴറ്റുക. 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, എന്നിവ ചേർത്ത് നന്നായി ഇളക്കി തിളച്ചു വരുമ്പോൾ വറുത്ത് വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക. (ഉപ്പ് വേണമെങ്കിൽ ചേർക്കാം. സോസിൽ ഉപ്പ് ഉണ്ട്)

Tuesday, 27 July 2021

Chicken Curry // ചിക്കൻ കറി

Easiest Chicken Curry Recipe...


Chicken : Half Kilo
Potato : 1
Onion : 1
Green Chilly : 2
Ginger:  One Small Piece 
Garlic : 10 Cloves
Tomato : 1
Turmeric Powder :1/2 Tea Spoon
Chilly Powder : 1 Tea Spoon
Chicken Masala : 1 Tea Spoon
Coriander Powder : 1 Tea Spoon
Pepper Powder : 1/2 Tea Spoon
Coconut Oil : 3 Table Spoon
Mustard Seeds : 1/4 Tea Spoon
Curry Leaves
Coriander Leaves 
Salt


Add all the ingredients mentioned other than coconut oil and mustard seeds to chicken and marinate well
To a pressure cooker add coconut oil and splutter mustard seeds
Then add marinated chicken and give it a good stir and close the cooker and cook for 2 whistle.
Switch off the flame and let it cool down
Once all the pressure is gone open the cooker and stir well
Adjust the consistency of gravy by boiling the curry for a few minutes if needed
Add some chopped coriander Leaves and switch off the flame. 
Here I have used boneless breast piece. 

ചിക്കൻ : അര കിലോ
ഉരുളക്കിഴങ്ങ് : 1
സവാള : 1
പച്ചമുളക്  : 2
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി : 10 അല്ലി
തക്കാളി : 1 ചെറുത്
മഞ്ഞൾ പോടി : അര ടീ സ്പൂണ്
മുളക് പൊടി : 1 ടീ സ്പൂണ്
ചിക്കൻ മസാല : 1 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
കുരുമുളക് പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണയും : 3 ടേബിൾ സ്പൂൺ
കടുക് : കാൽ ടീ സ്പൂണ്
കറിവേപ്പില
മല്ലി ഇല
ഉപ്പ്

ചിക്കനിൽ വെളിച്ചെണ്ണയും കടുകും ഒഴിച്ച് ബാക്കി എല്ലാം ചേർത്തു നന്നായി കുഴച്ചെടുക്കുക.
കുക്കർ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ഇതിലേക്ക് ചിക്കൻ കൂട്ടും കുറച്ചു വെള്ളവും ചേർത്ത് മൂടി വെച്ചു 2 വിസിൽ അടിപ്പിക്കുക.
ശേഷം തീ ഓഫ് ആക്കി പ്രഷർ മൊത്തം പോയി തുറന്ന് ഇളക്കി ചാറ് കൂടുതൽ ഉണ്ടെങ്കിൽ തിളപ്പിച്ചു കുറുക്കി എടുക്കുക. 
ഒരൽപ്പം മല്ലി ഇല ചേർത്തു തീ ഓഫ് ആക്കാം. 
ഞാൻ ഇവിടെ ചിക്കൻ ബ്രെസ്റ്റ് പീസ് ആണ് എടുത്തത്. 

Fish Fry in Coconut Milk // തേങ്ങാപ്പാലിൽ പൊരിച്ച മീൻ

Yummm..


Take milk from half a coconut and keep it in fridge. 

You can use any fish of your choice. Here I used Sheri Fish.

Clean and wash the fish well and make gashes on it.
Here I used 2 fish.
For marination crush 3 cloves garlic, 2 shallots, a small piece ginger and 1 green chilly.
To this add half tea spoon turmeric powder, 1 table spoon chilly powder, half tea spoon fennel seeds powder, little lime juice, salt and water. 
Add fish and let it rest for some time.
Take the coconut milk out of fridge. 
You can see a thick layering coconut cream formed on top
Scoop it out with a spoon. We need only this. The water part can be discarded.
Add the coconut cream to a frying pan and fry the fish.  

ഒരു മുറി തേങ്ങ ചിരവി പാൽ എടുത്തു ഫ്രിഡ്ജിൽ വെക്കുക. 

നിങ്ങൾക്ക് ഇഷ്ട്ടമുള്ള മീൻ എടുക്കാം. ഞാൻ ഇവിടെ ഷേരി എന്ന മീൻ ആണ് ഉപയോഗിച്ചത്. 

മീൻനന്നായി കഴുകി വെള്ളം കളഞ്ഞു വരഞ്ഞു വെക്കുക. 
ഞാൻ 2  മീൻ ആണ് എടുത്തത്. 
ഒരു 3 അല്ലി വെളുത്തുള്ളി, 2 ചെറിയ ഉള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പച്ചമുളക് എന്നിവ നന്നായി ചതച്ചെടുത്തു. ഇതിലേക്ക് അര ടീ സ്പൂണ് മഞ്ഞൾ പൊടി,1 ടേബിൾ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് പെരുംജീരകം പൊടി, കുറച്ചു നാരങ്ങ നീര് പാകത്തിന് ഉപ്പും, കുറച്ചു വെള്ളവും  ചേർത്ത് നന്നായി ഇളക്കി മീനിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയം വെക്കുക. 
ഇനി തേങ്ങാപ്പാൽ എടുക്കുക..മുകളിൽ ക്രീം പോലെ കട്ടി ആയിട്ട് കോകോനട്ട് ക്രീം ഉണ്ടാകും.നമുക്ക് അത് മതി..വെള്ളം പോലെ താഴെ ഊറി കിടക്കുന്നത് വേണ്ട. അത് ഒരു സ്പൂണ് വെച്ച് എടുത്തു ചൂടായ പാനിൽ ഇടുക. 
ഇനി ഇതിൽ മീൻ ഇട്ട് കൊടുത്തു വറുത്തെടുക്കാം..

Monday, 26 July 2021

Chicken 65 // ചിക്കൻ 65

Eat it as a snack or starter...


Boneless Chicken :  Half Kilo cut to small pieces
Ginger Garlic Paste : 2 Table Spoon
Kashmiri Red Chilli Powder : 1 Tea Spoon
Red Chilli Powder : 1.5 Tea Spoon
Pepper Powder : Half Teaspoon
Curd : 3 Table Spoon
Salt 
Red Food Color : Few drops. It's Optional. I have not added

Marinate the chicken pieces with the above mentioned ingredients and let it rest for 1 hour

All Purpose Flour : 2 Table Spoon
Corn Flour : 2 Table Spoon
Rice Flour : 1 Table Spoon

Add these to the marinated chicken and combine well. Add little water if needed 
Heat oil and deep fry the chicken pieces.

Green Chilli : 3
Garlic : 6 Cloves Chopped
Curry Leaves : 2 Sprig
Pepper Powder : 1/4 Tea Spoon

Add 2 table spoon oil to a kadai and add  garlic. Saute for 2 minutes and then add green chilli and curry leaves. 
Saute for a minute and add the fried chicken pieces and combine
Sprinkle the pepper powder and serve hot.

എല്ലില്ലാത്ത ചിക്കൻ : അര കിലോ ചെറിയ കഷ്ണം ആയി മുറിച്ചത്
ഇഞ്ച് വെളുത്തുള്ളി പേസ്റ്റ് : 2 ടേബിൾ സ്പൂണ്
കശ്മീരി മുളക് പൊടി : 1 ടീ സ്പൂണ്
മുളക് പൊടി : 1.5 ടീ സ്പൂണ്
കുരുമുളക് പൊടി : .5 ടീ സ്പൂണ്
തൈര് : 3 ടേബിൾ സ്പൂണ്
ഉപ്പ്
ഫുഡ് കളർ : വേണമെങ്കിൽ ചേർക്കാം. ഞാൻ ചേർത്തിട്ടില്ല.

ഇത്രയും ചിക്കനിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ വെക്കുക

മൈദ :  2 ടേബിൾ സ്പൂണ്
കോണ് ഫ്‌ളവർ : 2 ടേബിൾ സ്പൂണ്
അരിപ്പൊടി:  1 ടേബിൾ സ്പൂണ്

ഇത്രയും ചിക്കനിലേക്ക് ചേർത്തു കുറച്ചു വെള്ളം കൂടി ചേർത്തു നന്നായി യോജിപ്പിക്കുക
ശേഷം എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തു കോരുക

പച്ചമുളക് : 3 എണ്ണം
വെളുത്തുള്ളി : 6 അല്ലി നീളത്തിൽ അരിഞ്ഞത്
കറിവേപ്പില : 2 തണ്ട്
കുരുമുളക് പൊടി : കാൽ ടീ സ്പൂണ്

കടായിയിൽ 2 ടേബിൾ സ്പൂണ് എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർക്കുക
ഒരു മിനിറ്റ് കഴിഞ്ഞു പച്ചമുളക് കീറിയതും കറിവേപ്പിലയും കൂടെ ചേർത്തു നന്നായി മൂപ്പിച്ചു വറുത്തു വെച്ച ചിക്കൻ ചേർത്തു നന്നായി മിക്സ് ചെയ്യുക
കുരുമുളക് പൊടി കൂടെ ചേർത്തിളക്കി ചൂടോടെ സെർവ് ചെയ്യാം. 

Wednesday, 21 July 2021

Chemmeen Kudampuli (Garcinia) Itt Vattichath // ചെമ്മീൻ കുടംപുളി ഇട്ട് വറ്റിച്ചത്

Kerala Special....


Clean half a kilo of shrimp, wash it well and squeeze off the water and  add some chilli powder, turmeric powder and salt.
Wash 2 pieces of kudampuli ( Garcinia) and soak them in water
Heat oil and fry some coconut slices.
Transfer this to a plate and fry 10 small onions crushed , 10 garlic cloves crushed , a small piece of ginger crushed, 2 green chillies and curry leaves in the same oil.
Add 1.5 teaspoon  coriander powder, 1.5 tsp chilli powder and 1/2 tsp turmeric powder and saute well.
Add soaked kudampuli  to it. Add half a cup of water. When it boils, add shrimp to it, put it on low heat and boil it well. Finally add roasted coconut and a little fenugreek powder and turn off the heat.
അര കിലോ ചെമ്മീൻ ക്ലീൻ ചെയ്ത് കഴുകി വെള്ളം കളഞ്ഞ് കുറച്ചു മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി വെക്കുക. 
2 കുടംപുളി കഴുകി വെള്ളത്തിൽ കുതിർത്തു വെക്കുക
എണ്ണ ചൂടാക്കി അര മുറി തേങ്ങ കൊത്തു വറുത്തെടുക്കുക
ഇതു ഒരു പ്ലേറ്റിലേക്ക് മാറ്റി അതേ എണ്ണയിൽ ഒരു 10 ചെറിയ ഉള്ളി, 10 വെളുത്തുള്ളി , ചെറിയ കഷ്ണം ഇഞ്ചി, 2 പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക..
ഇതിലേക്ക് 1.5 ടീ സ്പൂണ് മല്ലി പൊടി, 1.5 ടീ സ്പൂണ് മുളക് പൊടി, 1/2 ടീ സ്പൂണ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് കുടംപുളി ചേർത്തു കൊടുക്കുക. ഒരു അര കപ്പ് വെള്ളവും ചേർക്കുക. തിളച്ചു വരുമ്പോൾ ഇതിലേക്ക് ചെമ്മീൻ  ചേർത്ത് ചെറിയ തീയിൽ ഇട്ട് നന്നായി തിളപ്പിച്ചു വറ്റിച്ചെടുക്കുക. അവസാനം വറുത്തു വെച്ച തേങ്ങാ കൊത്തും ഒരൽപ്പം ഉലുവ പൊടി കൂടെ ചേർത്തു തീ ഓഫ് ആക്കുക. 

Saturday, 3 April 2021

Kalmas / കൽമാസ്

Kannur special Tea Shop Snack....

For Making the Dough

Rice Flour : 2 Cups
Coconut: 3/4 cup
Fennel Seeds: 1 Tea Spoon
Cumin: Half Teaspoon
Shallots : 6 - 8 nos
Salt
Boiling water

Grind together coconut, cumin, fennel and shallots
Add coconut mix and salt to the rice flour  and mix well
Add hot water and stir well with a spoon to make the dough . 
Cover and keep  for 10 minutes, then spread some oil in your hands and knead well.
For making the filling 
Boneless Chicken : 250 grams 
Onion: 1 (finely chopped)
Fennel Seeds: Half Teaspoon
Ginger Garlic Crushed: 1 Table Spoon
Chili Powder: 1/2 Teaspoon
Turmeric Powder: 1/4 Teaspoon
Pepper Powder: 1/2 Tea Spoon
Garam Masala: 1/2 Teaspoon
Coriander leaves
Coconut Oil / Oil

Add enough water, little turmeric powder, pepper powder, chilli powder and salt and cook the chicken. Once it cools down put it in the small mixi jar and pulse it a few times. 
Pour oil in a pan and add fennel. Then add onion, ginger, garlic and salt and fry well. Add the rest of the spice powders, cooked chicken, coriander leaves and curry leaves and mix well. Cook on low flame for few minutes and switch off the flame. 
Spread some oil on your hands and take a small portion of the dough.
Flatten it on your palms  and keep some chicken filling
Stick the edges together
Roll it out well making sure the filling is intact.
Make all rolls the same way
Heat water in a steamer and place the rolls and steam well for 20 to 25 minutes.
Once done let it cool well.

For Frying 
Kashmiri Chili Powder: 1 Table Spoon
Turmeric Powder: 1/2 Teaspoon
Chicken Masala: 1/2 Tea Spoon
Coriander Leaves Chopped: 1 Table Spoon
Salt
Coconut Oil: 3 - 4 Table Spoon

Mix everything together and add water to make a paste. 
Coat the kalmas with the chilly paste
Heat coconut oil and fry the kalmas. 
Serve hot. 
കണ്ണൂരുകാരുടെ സ്‌പെഷ്യൽ ചായക്കട വിഭവം...

മാവ് തയ്യാറാക്കാൻ 
പത്തിരിപ്പൊടി : 2 കപ്പ്
തേങ്ങ : 3/4 കപ്പ്
പെരുംജീരകം : 1 ടീ സ്പൂണ്
ചെറിയ ജീരകം : അര ടീ സ്പൂണ്
ചെറിയുള്ളി : 6 - 8 എണ്ണം 
ഉപ്പ്
തിളച്ച വെള്ളം

തേങ്ങ, ജീരകം, പെരുംജീരകം, ചെറിയുള്ളി എന്നിവ മിക്സിയിൽ നന്നായി ഒന്ന് ഒതുക്കി എടുക്കുക
പത്തിരി പൊടിയിൽ തേങ്ങാ കൂട്ടും ഉപ്പും ചേർത്തു ഇളക്കുക
ചൂട് വെള്ളം ചേർത്ത് സ്പൂണ് ഉപയോഗിച്ചു നന്നായി ഇളക്കി മാവ് റെഡി ആക്കുക
ഒരു 10 മിനിറ്റ് മൂടി വെച്ച ശേഷം കയ്യിൽ എണ്ണ തടവി നന്നായി കുഴച്ചെടുക്കുക. 
ഫില്ലിംഗ് ഉണ്ടാക്കാൻ
ബോൺലെസ്സ് ചിക്കൻ : കാൽ കിലോ
സവാള : 1 
പെരുംജീരകം : അര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് :1 ടേബിൾ സ്പൂണ്
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4  ടീ സ്പൂണ്
കുരുമുളക് പൊടി :1/2 ടീ സ്പൂണ്
ഗരം  മസാല : 1/2 ടീ സ്പൂണ്
മല്ലിയില 
കറിവേപ്പില
വെളിച്ചെണ്ണ / ഓയിൽ

ചിക്കൻ ആവശ്യത്തിന് വെള്ളം, കുറച്ചു  മഞ്ഞൾ പൊടി, കുരുമുളക് പൊടി, മുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുജീരകം ചേർക്കുക. ശേഷം സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത് കുറച്ചു ഉപ്പ് എന്നിവ നന്നായി വഴറ്റുക. ബാക്കി പൊടികൾ ചേർത്തു വഴറ്റി ചിക്കൻ മല്ലി ഇല, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ കുറച്ചു സമയം കുക്ക് ചെയ്യുക
കയ്യിൽ എണ്ണ തടവി കുറച്ചു മാവ് എടുത്തു കയ്യിൽ വെച്ചു പരത്തി എടുക്കുക. നടുവിൽ കുറച്ചു ഫില്ലിംഗ് വെക്കുക.
വശങ്ങൾ കൂട്ടി വെക്കുക.
ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ നന്നായി റോൾ ചെയ്യുക. 
മുഴുവൻ മാവും ഇതു പോലെ ചെയ്ത ശേഷം സ്റ്റീമറിൽ വെള്ളം ചൂടാക്കി ഒരു 25 മിനിറ്റ് നന്നായി സ്റ്റീമ് ചെയ്യുക
ശേഷം തണുക്കാൻ വെക്കുക.
വറുത്തെടുക്കാൻ 
കാശ്മീരി മുളക്പൊടി: 1 ടേബിൾ സ്പൂണ് 
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
ചിക്കൻ മസാല : 1/2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഉപ്പ്         
വെളിച്ചെണ്ണ : 3 - 4 ടേബിൾ സ്പൂണ്      
             
എല്ലാം കൂടി വെള്ളം ചേർത്തു പേസ്റ്റ് ആക്കുക
ഓരോ കൽമസിലും നന്നായി തേക്കുക.
കുറച്ചു വെളിച്ചെണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക.
ചൂടോടെ സെർവ് ചെയ്യുക. 

Sunday, 7 February 2021

Thenga Varutharacha Njand / Crab Curry / തേങ്ങ വറുത്തരച്ച ഞണ്ട് കറി

Kerala Style Crab Curry...

Crab: 4 Big
Onion: 1
Ginger Garlic Crushed: 3 Table Soon
Green Chilli: 3 
Tomato: 1
Curry leaves
Coriander leaves
Coconut oil
Mustard
Grated pepper
Salt

To Dry Roast and Grind
Grated Coconut : 1/2 cup
Turmeric Powder: 1/2 Tea Spoon
Chili Powder: 3 Table Spoon
Coriander Powder: 2 Tea Spoon
Fennel: 1/2 Tea Spoon
Pepper: 1 Tea Spoon
Small onion: 4
Garlic: 4
Curry leaves: 2 Sprigs

To cleaned  crab add salt, turmeric powder and some water and cook
To fry the coconut
Add fennel and pepper to a pan and heat for a while
Then add coconut, small onion, garlic and curry leaves and fry on low heat till light brown.
Add chilli powder, turmeric powder and coriander powder and saute well. Once cooled grind well. 
Pour some coconut oil into a pan and fry the onion. Add crushed ginger, garlic and crushed green chillies and fry well
Add sliced ​​tomatoes, stir and add boiled crab with water and bring to a boil
Add ground coconut mix, water and salt (if desired) and bring to a boil.
Cover and simmer over low heat
When the curry is reduced and reaches the desired consistency, add coriander leaves and curry leaves and turn off the heat
Heat Coconut oil and splutter mustard seeds and dried red chilly and add it to the curry. 
ഞണ്ട് : 4 വലുത്
സവാള : 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ
പച്ചമുളക് : 3 എണ്ണം
തക്കാളി : 1
കറിവേപ്പില
മല്ലി ഇല
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
ഉപ്പ്

വറുത്തരക്കാൻ

തേങ്ങ ചിരവിയത് : 1/2 കപ്പ്
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
മുളക് പൊടി : 3 ടി സ്പൂൺ
മല്ലി പൊടി : 2 ടി സ്പൂൺ
പെരുംജീരകം : 1/2 ടി സ്പൂൺ
കുരുമുളക് : 1 ടി സ്പൂൺ
ചെറിയ ഉള്ളി : 4
വെളുത്തുള്ളി : 4
കറിവേപ്പില : 2 തണ്ട്

ഞണ്ട് ഉപ്പ് , മഞ്ഞൾ പൊടി, കുറച്ചു വെള്ളം എന്നിവ ചേർത്ത് വേവിക്കുക
തേങ്ങ വറുത്തരക്കാൻ 
ഒരു പാനിലേക്കു പെരുംജീരകം, കുരുമുളക് ചേർത്ത് ഒന്ന് ചൂടാക്കുക
ശേഷം തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളം ബ്രൗൺ കളർ ആവും വരെ വറക്കുക
എന്നിട്ടു ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി ചേർത്ത് നന്നായി മൂപ്പിച്ചു തീ ഓഫ് ചെയ്യുക. തണുത്തു കഴിഞ്ഞു നന്നായി അരച്ചെടുക്കുക
ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ചതച്ചത് ചേർത്ത് നന്നായി വഴറ്റുക
തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കി വേവിച്ചു വെച്ച ഞണ്ട് വെള്ളത്തോട് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക
ഇതിലേക്ക് വറുത്തരച്ചു വെച്ച തേങ്ങയും പാകത്തിനു വെള്ളവും ഉപ്പും ( വേണമെങ്കിൽ ചേർക്കുക ) ചേർത്ത് തിളപ്പിക്കുക
കുറച്ചു നേരം അടച്ചു വെച്ച് ചെറിയ തീയിൽ തിളപ്പിക്കുക
കറി പാകത്തിനു കുറുകി വരുമ്പോൾ മല്ലി ഇല , കറിവേപ്പില എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക
കടുക്, വറ്റൽ മുളക് എന്നിവ ചേർത്ത് വറവിടുക

Sunday, 10 January 2021

Gobi Manchurian Dry / ഗോബി മഞ്ചൂരിയൻ ഡ്രൈ

A Spicy Starter !!!!


Cauliflower : 1 Medium Size
Onion : 1
Garlic : 3 - 4 Cloves
Green Chilly: 2
Pepper Powder: 1/2 Tea Spoon
Chilli Sauce : 1 Table Spoon
Soya Sauce : 1 Table Spoon
Tomato Sauce : 2 Table Spoon
Corn Flour : 3 Table Spoon
Maida : 3 Table Spoon
Spring Onion
Salt
Water
Oil

Clean and cut the cauliflower 
Boil some water with little salt and add the florets and let it boil for 5 minutes
Then strain the water 
Mix together maida and corn flour
Add enough water and make a thick paste 
To this add the cooked cauliflower and coat well
Deep fry the florets and keep aside
To a kadai pour 3 - 4 table spoon of oil and add chopped garlic
Saute for a minute and add chopped green chilli
After a minute add chopped onion and saute until onion is well cooked
To this add pepper powder, chilli sauce, tomato sauce and soya sauce
Saute well for 3 to 4 minutes and add half a cup of water
Let it boil well and add the fried florets and combine well
Once it becomes dry add chopped spring Onion and switch off the flame 
Serve hot
കോളിഫ്ളവർ: 1 ഇടത്തരം വലുപ്പം ഉള്ളത്
ഉള്ളി: 1
വെളുത്തുള്ളി : 3 - 4 അല്ലി
പച്ചമുളക്: 2
കുരുമുളക് പൊടി: 1/2 ടീ സ്പൂൺ
ചില്ലി സോസ്: 1 ടേബിൾ സ്പൂൺ
സോയ സോസ്: 1 ടേബിൾ സ്പൂൺ
തക്കാളി സോസ് : 2 ടേബിൾ സ്പൂൺ
കോണ് ഫ്ലോർ : 3 ടേബിൾ സ്പൂൺ
മൈദ: 3 ടേബിൾ സ്പൂൺ
ഉള്ളി തണ്ട്
ഉപ്പ്
വെള്ളം
എണ്ണ

കോളിഫ്ളവർ വൃത്തിയാക്കി മുറിക്കുക
അല്പം ഉപ്പ് ചേർത്ത് കുറച്ച് വെള്ളം തിളപ്പിച്ച് കോളിഫ്ളവർ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക
എന്നിട്ട് വെള്ളം കളയുക
മൈദയും കോണ് ഫ്ലോറും മിക്സ് ചെയ്യുക
ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക
ഇതിലേക്ക് വേവിച്ച കോളിഫ്‌ളവർ ഇട്ട് നന്നായി കോട്ട് ചെയ്യുക  
എണ്ണ ചൂടാക്കി കോളിഫ്ളവർ ഡീപ് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക
ഒരു കടായിയിലേക്ക് 3 - 4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അരിഞ്ഞ വെളുത്തുള്ളി ചേർക്കുക
ഒരു മിനിറ്റ് വഴറ്റുക, അരിഞ്ഞ പച്ചമുളക് ചേർക്കുക
ഒരു മിനിറ്റിനു ശേഷം അരിഞ്ഞ സവാള ചേർത്ത് സവാള നന്നായി വേവുന്നതു വരെ വഴറ്റുക
ഇതിലേക്ക് കുരുമുളക് പൊടി, ചില്ലി സോസ്, തക്കാളി സോസ്, സോയ സോസ് എന്നിവ ചേർക്കുക
3 മുതൽ 4 മിനിറ്റ് വരെ നന്നായി വഴറ്റുക.
അര കപ്പ് വെള്ളം ചേർക്കുക. 
ഇത് നന്നായി തിളപ്പിച്ച് വറുത്ത കോളിഫ്ളവർ ചേർത്ത് നന്നായി യോജിപ്പിക്കുക
ശേഷം അരിഞ്ഞ ഉള്ളി തണ്ട് ചേർത്തു തീ ഓഫ് ആക്കുക
ചൂടോടെ സെർവ് ചെയ്യുക

Friday, 18 December 2020

Chicken Pollichathu // ചിക്കൻ പൊളിച്ചത്

Are you done with the regular chicken fry and curry...Then do try this recipe....

Chicken : 1 Kg Cut into 6 pieces 
For Marination 
Chilly Powder: 1/2 Tea Spoon
Turmeric Powder :1/4 Tea Spoon
Pepper Powder :1/2 Tea Spoon
Ginger Garlic Paste: 1/2 Tea Spoon
Lime Juice :1 Tea Spoon
Salt

Wash the chicken and make gashes on it
Combine all the ingredients mentioned under for marination and rub it on to the chicken 
Let it sit for 1 to 2  hours

For Masala

Onion : 3 
Garlic :10 Cloves
Ginger :1 Big Piece
Green Chilly: 3
Tomato : 1 
Chilly Powder : 1 Tea Spoon
Coriander Powder : 1 Tea Spoon
Turmeric Powder :1/2 Tea Spoon
Garam Masala :1/2 Tea Spoon
Fennel Powder : 1/2 Tea Spoon
Salt
Kasuri methi 
Coriander Leaves
Curry Leaves
Coconut Oil

To a pan pour some coconut oil and slightly fry the chicken pieces
To the same oil add crushed ginger, garlic , green chilly and curry leaves
Saute for 4 to 5 minutes and then add sliced onion
Add  salt and cook the onion until it becomes soft
Now add all the spice powders and combine well
Add in chopped tomato and cook until oil starts to leave
Finally add some kasuri methi, coriander leaves and switch off the flame
To a wilted banana leaf spread some masala and place the chicken pieces
Again add some masala and one or two slices of onion on top and cover up well
You can either cook this on a tawa or steam it
Here I steamed the chicken parcel for a good 30minutes
If cooking on a tawa drizzle some oil and place the parceled chicken and cook on low flame by turning sides occasionally for 10 to 12 minutes.
Here after wrapping in banana leaf i covered the parcel in aluminium foil so that the oil doesn't leak to my steamer 
Serve hot with rice or roti
ചിക്കൻ  : 1 കിലോ 6 കഷ്ണം ആക്കിയത്
മാരിനേറ്റ്‌  ചെയ്യാൻ 
മുളക് പൊടി : 1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4 ടീ സ്പൂണ്
കുരുമുളക് പൊടി : 1/2 ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1/2 ടീ സ്പൂണ്
നാരങ്ങ നീര് :1 ടീ സ്പൂണ്
ഉപ്പ്

ചിക്കൻ കഴുകി വെള്ളം നന്നായി കളഞ്ഞു ഒന്ന് വരഞ്ഞെടുക്കുക
ചേരുവകൾ എല്ലാം മിക്സ് ആക്കി നന്നായി മാരിനേറ്റ്‌ ചെയ്ത ഒരു 1 - 2 മണിക്കൂർ വെക്കുക

മസാല ഉണ്ടാക്കാൻ
ഉള്ളി : 3 എണ്ണം
വെളുത്തുള്ളി :10 അല്ലി
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ച മുളക് : 3
തക്കാളി : 1
മുളക് പൊടി :1 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
ഗരം മസാല : 1/2 ടീ സ്പൂണ്
പെരും ജീരകം പൊടി :1/2 ടീ സ്പൂണ്
കസൂരിമെത്തി
മല്ലി ഇല
കറിവേപ്പില
വെളിച്ചെണ്ണ

പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ ചെറുതായി ഒന്ന് വറുത്തെടുത്തു മാറ്റി വെക്കുക
ശേഷം ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചതച്ചത് ചേർത്തു നന്നായി മൂപ്പിക്കുക
ശേഷം സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ഉപ്പും ചേർക്കുക
സവാള ഒന്ന് വാടി തുടങ്ങുമ്പോൾ മസാല പൊടികൾ ചേർത്തിളക്കി തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക
ശേഷം ഒരല്പം കസൂരിമെത്തി , മല്ലി ഇല എന്നിവ ചേർത്ത് തീ ഓഫ് ആക്കുക
വാഴ ഇല ഒന്ന് വാട്ടി എടുത്തു ആദ്യം കുറച്ചു മസാല വെക്കുക
വറുത്തു വെച്ച ചിക്കൻ കഷ്ണം വെച്ച് വീണ്ടും കുറച്ചു മസാലയും ഒന്നോ രണ്ടോ കഷ്ണം സവാളയും  വെച്ച് ഇല നന്നായി മൂടി കെട്ടി വെക്കുക
ഇനി ഇത് ഒരു തവ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് രണ്ടു ഭാഗവും തിരിച്ചു മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കാം
അല്ലെങ്കിൽ ആവിയിൽ വേവിക്കാം. ഞാൻ 30 മിനിറ്റ് ആവിയിൽ വേവിച്ചെടുത്തു
ആവിയിൽ വേവിക്കുമ്പോൾ എണ്ണ പുറത്തേക്ക് വന്ന് സ്റ്റീമറിൽ ആവാതിരിക്കാൻ ഞാൻ ഇല ഒരു അലുമിനിയം ഫോയിൽ വെച്ച് പൊതിഞ്ഞു.

Saturday, 5 December 2020

Beef Chatti Pathiri // ബീഫ്‍ ചട്ടിപത്തിരി

Malabar Special Ifthar Dish...
Beef (Boneless): Half Kg
Onion: 2
Green Chilly: 4 
Ginger and Garlic Crushed: 1 Tablespoon Each
Turmeric powder: 1/2 Tea Spoon
Chili Powder: 1 Tea Spoon
Garam Masala Powder: 1 Tea Spoon
Pepper Powder: 1/2 Tea Spoon
Coriander Leaves chopped: Few
Curry Leaves: 1 Sprig
Coconut Oil: 2 Table Spoon
Salt: To taste     

Maida: 1.5 Cup
Eggs: 1
Salt: As needed
Water: As Needed

Coconut Milk: 1/2 Cup 
Eggs: 2
Pepper Powder: Little
Salt: For seasoning
Coriander leaves: Few

Wash the beef well and add some turmeric powder, pepper powder, salt, chilli powder and garam masala powder and pressure cook it well. Do not added water while cooking beef 
Put them in a mixer and mince it. Or chop finely. (do not over mince and make a paste. Just use the pulse button
Heat coconut oil and fry ginger and garlic. Then add onion and green chillies and fry. Add remaining turmeric powder, chilli powder, pepper powder, garam masala, salt, coriander leaves and curry leaves and mix well. Add minced beef and mix well.
(In this masala, you can add 2 eggs scrambled with  some pepper powder and salt )

To maida add eggs and salt and  mix well .
Add  little water and knead like chapati dough. Take small balls out of the dough and roll it out thin and then cook each side for a few minutes
Or you can make a dough like dosa batter and pour ladle full of batter on to the tawa and make dosa
In a bowl, whisk 2 eggs and add coconut milk, some pepper powder, salt and coriander leaves and mix well.

Take a small nonstick pan and rub the oil well. Dip the chapati/dosa in the coconut milk mixture and place in a greased pan. Then add some beef masala. Dip the next chapathi/dosa in  coconut milk mixture and place on the beef mixture.
Add some beef masala and arrange each layer of chapathi/dosa and beef mixture like this.  Just make sure the last layer on top is chapathi/dosa
Pour the remaining eggs coconut milk  through the side and top. Cook on low heat for 15 minutes. Then slowly flip it onto a plate and put it back in the frying pan (the top portion down)
and cook on low heat for another 10 minutes. Then cut into desired shape and serve
ബീഫ്:  എല്ലില്ലാത്തത് അര കിലോ
സവാള : 2
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 
മൈദ : ഒന്നര കപ്പ്
മുട്ട : 1
ഉപ്പ്‌: പാകത്തിനു
വെള്ളം: ആവശ്യത്തിന്

തേങ്ങ പാല്‍ : 1/2കപ്പ്
മുട്ട : 2
കുരുമുളക് പൊടി: കുറച്ച്‌ 
ഉപ്പ്‌ : പാകത്തിനു

ബീഫ് നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് കുക്കറിൽ വേവിച്ച് എടുക്കുക. ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ബീഫ് വേവിക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. 
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ബീഫ് ചേര്‍ത്ത് യോജിപ്പിക്കുക.

മൈദയും മുട്ടയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. അല്ലെങ്കിൽ ദോശമാവിന്റെ അയവില്‍ മാവുണ്ടാക്കുക. ചെറിയ ഉരുളകൾ ആക്കി ചപ്പാത്തി ഉണ്ടാകുക അല്ലെങ്കിൽ ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി ഓരോ  തവി മാവൊഴിച്ച് ദോശപോലെ ചുട്ടെടുക്കുക.

ഒരു പാത്രത്തില്‍ 2 മുട്ടയും , തേങ്ങപാലും കുറച്ചു കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി കലക്കിവെക്കുക.

ഒരു നോണ്‍സ്റ്റിക്കിന്റെ ചെറിയ പാത്രമെടുത്ത് നന്നായി എണ്ണ തടവുക.ചുട്ടെടുത്ത ദോശ അല്ലെങ്കിൽ ചപ്പാത്തി ഈ മുട്ട തേങ്ങ പാൽ കൂട്ടില്‍ മുക്കി എണ്ണ തടവിയ പാത്രത്തില്‍ വെക്കുക. ശേഷം കുറച്ചു ബീഫ്  മസാല നിരത്തുക. മീതെ ദോശ / ചപ്പാത്തി വെക്കുക. വീണ്ടും കുറച്ചു മസാല നിരത്തുക.  ഈ രീതിയില്‍ ഓരോ ദോശയും / ചപ്പാത്തിയും മുകളിൽ മസാലയും ആയി അടുക്കി വെക്കുക. താഴെയും ഏറ്റവും മുകളിലും ദോശ / ചപ്പാത്തി ആവണം. ബാക്കിയുള്ള മുട്ട പാത്രത്തിന്റെ സൈഡിലൂടെയും മുകളിലും ആയി ഒഴിച്ചുകൊടുക്കുക.  ചെറിയ തീയില്‍ 15 മിനുട്ട് വേവിച്ചെടുക്കുക. ശേഷം സാവദാനം ഒരു പ്ലേറ്റിലേക്കു കമിഴ്ത്തി നേരത്തെ ഉള്ള മുകൾ ഭാഗം താഴെ വരും വിധം വീണ്ടും ചട്ടിപത്തിരി പാത്രത്തിലേക്ക് ഇട്ട് (നേരത്തത്തെ മുകൾ ഭാഗം താഴെ ആയി ) ഒരു 10 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് സെർവ് ചെയ്യാം

Sunday, 29 November 2020

മീൻ അച്ചാർ / Meen Achar / Fish Pickle

Kerala Fish Pickle...
Firm flesh fish: 500gm (I used Tuna)
Ginger: A large piece
Garlic: 15 Cloves
Green chillies: 5 nos
Chili powder: 4 Table Spoon
Turmeric powder: 1/2 Tea Spoon
Gingelly Oil :Half Cup
Asafoetida Powder: 3/4 Tea Spoon
Fenugreek powder: 1/4 Tea Spoon
Vinegar: 5 Table Spoon 
Curry leaves: 3 Sprigs
Mustard: 1/2 Tea Spoon
Hot water: 1 Cup
Salt

Wash the fish thoroughly, clean and cut into small pieces
Add some turmeric powder, chilly powder and salt, mix well and set aside for a while
Pour half of the gingelly oil into a pan and fry the fish pieces well
Crush the ginger, garlic and green chillies
Pour the remaining gingelly oil to a pan and splutter the mustard seeds 
Add crushed green chillies, ginger, garlic and curry leaves and fry till light brown in color.
Add chilli powder, turmeric powder, asafoetida powder and salt and fry on low heat for 10 minutes.
Add hot water and bring to a boil
Add fried fish with the oil and let it boil for 5 minutes, add vinegar and fenugreek powder and turn off the heat.
When it cools down transfer to a clean and dry glass jar and use as needed. 

ദശ കട്ടി ഉള്ള മീൻ: 500gm (ഞാൻ ചൂര ആണ് ഉപയോഗിച്ചത് )
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 15 അല്ലി
പച്ചമുളക് : 5 എണ്ണം
മുളക് പൊടി : 4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
നല്ലെണ്ണ :  അര കപ്പ്
കായം പൊടി : 3/4 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വിനാഗിരി : 5 ടേബിൾ സ്പൂൺ
കറിവേപ്പില : 3 തണ്ട്
കടുക് : 1/2 ടി സ്പൂൺ
ചൂട് വെള്ളം : 1 കപ്പ്
ഉപ്പ്‌

മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക
കുറച്ചു മഞ്ഞൾ പൊടി,  മുളക് പൊടി,  ഉപ്പും ചേർത്ത് നന്നായി പുരട്ടി കുറച്ചു നേരം മാറ്റി വെക്കുക
ഒരു പാനിലേക്കു പകുതി നല്ലെണ്ണ ഒഴിച്ച് മീൻ കഷ്ണങ്ങൾ നന്നായി വറുത്തെടുക്കുക
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ നന്നായി ചതച്ചെടുക്കുക
ബാക്കി നല്ലെണ്ണ ഒരു പാനിൽ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് ചതച്ചു വെച്ച പച്ചമുളക് , ഇഞ്ചി ,  വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത് ഇളം ബ്രൗൺ നിറം ആവും വരെ വഴറ്റുക
തീ നന്നായി കുറച്ചു ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടിയും ഉപ്പും ചേർത്ത് നന്നായി ഒരു 10 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക
വറുത്തു വെച്ച മീൻ എണ്ണയോട് കൂടി ചേർത്ത് നന്നായി ഒരു 5 മിനിറ്റ് തിളപ്പിച്ചു വിനാഗിരി, ഉലുവ പൊടി എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക
നന്നായി തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ആവശ്യാനുസരണം ഉപയോഗിക്കാം