Wednesday, 20 October 2021

Beef Pickle / ബീഫ് അച്ചാർ

For all the pickle lovers...

Beef : 1 Kilo (Cut to small pieces,wash well and drain all water and keep aside)
Ginger One Big Piece 
Garlic : 15 - 20 Cloves
Green Chilly : 5
Red Chilly Powder : 5 - 6 Table Spoon (Adjust as per the your taste buds)
Turmeric Powder : 3/4 Tea Spoon
Asafoetida Powder : 3/4 Tea Spoon
Fenugreek Powder : 1/2 Tea Spoon
Garam Masala Powder: 1/2 Tea Spoon
Curry Leaves : 2 Sprig
Gingily Oil 
Vinegar : 1/2 - 3/4 Cup
Salt

Add some turmeric powder, chilli powder and salt to the beef, mix well and set aside for a while.
Then  pressure cook the beef and boil well until the gravy is dried out. 
Heat oil and fry the beef.
Chop the ginger, garlic and green chillies.
Heat a little oil from the oil in which you fried the beef. (do not add the spice powder remains at the bottom of the oil. to. It can be added to the pickle at the end) 
Add ginger, garlic, green chillies and curry leaves and fry till light brown.
Turn off the heat and add the remaining chilli powder, turmeric powder, asafoetida powder, fenugreek powder, garam masala powder and salt and mix well.
Then saute everything on low heat for another 10 minutes. 
Add vinegar and fried beef.
The remaining oil can be added now if desired.
Now stir it for 5 minutes on low heat and turn off the heat
When it cools down, store in a bottle and use as needed


ബീഫ്  : 1 കിലോ (ചെറിയ കഷ്ണം ആയി മുറിച്ചു നന്നായി കഴുകി വെള്ളം കളഞ്ഞു എടുക്കുക )
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 15 - 20 അല്ലി
പച്ചമുളക് : 5 എണ്ണം
മുളക് പൊടി : 5 - 6 ടേബിൾ സ്പൂൺ (എരിവ് വേണ്ട പോലെ അളവ് അഡ്ജസ്റ്റ് ചെയ്യുക)
മഞ്ഞൾ പൊടി : 3/4 ടി സ്പൂൺ
കായം പൊടി : 3/4 ടി സ്പൂൺ
ഉലുവ പൊടി : 1/2 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്പൂണ്
കറിവേപ്പില : 2 തണ്ട്
നല്ലെണ്ണ
വിനാഗിരി : 1/2 - 3/4 കപ്പ്
ഉപ്പ്‌

ബീഫിൽ കുറച്ചു മഞ്ഞൾ പൊടി,  മുളക് പൊടി,  ഉപ്പും ചേർത്ത് നന്നായി പുരട്ടി കുറച്ചു നേരം മാറ്റി വെക്കുക.
ശേഷം പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക.
എണ്ണ ചൂടാക്കി ബീഫ് വറുത്തെടുക്കുക. 
ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ അരിഞ്ഞെടുക്കുക. 
ബീഫ് വറുത്തെടുത്ത എണ്ണയിൽ നിന്ന്‌ കുറച്ചു എണ്ണ (അടിയിലെ പൊടികൾ വരരുത്. അത് അവസാനം വേണമെങ്കിൽ അച്ചാറിൽ ചേർക്കാം) ചൂടാക്കി  ഇഞ്ചി ,  വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് ഇളം ബ്രൗൺ നിറം ആവും വരെ വഴറ്റുക. 
തീ ഓഫ് ആക്കി ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി, ഉലുവ പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
ശേഷം തീ കത്തിച്ചു  ചെറിയ തീയിൽ എല്ലാം കൂടി ഒരു 10 മിനിറ്റ്  വഴറ്റുക
ഇതിലേക്ക് വിനിഗർ ചേർത്തിളക്കി വറുത്തു വെച്ച ബീഫ് കൂടി ചേർത്തു കൊടുക്കുക.
ബീഫ് വറുത്ത എണ്ണ വേണമെങ്കിൽ ഇപ്പോൾ ചേർത്തു കൊടുക്കാം. 
ഇനി ഇത് ചെറിയ തീയിൽ  ഒരു 5 മിനിറ്റ് ഇളക്കി കൊടുത്ത ശേഷം തീ ഓഫ് ചെയ്യുക
നന്നായി തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ആവശ്യാനുസരണം ഉപയോഗിക്കാം

No comments:

Post a Comment