Showing posts with label healthy breakfast. Show all posts
Showing posts with label healthy breakfast. Show all posts

Wednesday, 4 August 2021

Kuzhipaniyaram / കുഴിപണിയരം

Have it for Breakfast, Lunch or Dinner ...
Idli batter : 2 Cups
Onion Chopped : 1/2 of an Onion
Green Chilli Finely Chopped : 2 - 3 
Ginger Finely Chopped : 1 Small Piece
Curry Leaves Chopped:  Little 
Carrot Grated :  Little 
Oil : As Needed

Add onion, green chillies, ginger, curry leaves and grated carrots to the Idli batter and combine well 
Heat the unniappam pan and add oil as needed and pour laddle full of batter and cover and cook in low flame and once the bottom part is cooked flip cover and cook the other side as well serve hot with chutney. 
ഇഡ്ലി മാവ് : 2 കപ്പ്
സവാള അരിഞ്ഞത് : ഒന്നിന്റെ പകുതി
പച്ചമുളക് ചെറുതായി അരിഞ്ഞത് : 2 - 3 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് : ഒരു ചെറിയ കഷ്ണം
കറിവേപ്പില അരിഞ്ഞത് :  കുറച്ച് 
കാരറ്റ്  ഗ്രേറ്റ് ചെയ്തത് : കുറച്ച്
എണ്ണ കുറച്ച്

ഇഡ്ലി മാവിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ,ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.  ഉണ്ണിയപ്പ ചട്ടി ചൂടാക്കി കുറച്ച് എണ്ണയൊഴിച്ച് ഓരോ  തവി മാവ് ചേർത്ത് കൊടുക്കുക. ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക ഒരു ഭാഗം വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് വേവിച്ചെടുക്കുക ചൂടോടെ ചമ്മന്തിക്കൊപ്പം കഴിക്കാം


Saturday, 10 October 2020

Oats Wheat Flour Idiappam // ഓട്സും ഗോതമ്പ് പൊടിയും ചേർത്ത് ഇടിയപ്പം

A healthy breakfast recipe
Dry roast oats and powder it and sift it. Its better to sift the flour , because if the oats is not powdered well we will find it difficult to squeeze the idiappam. 
To 1 cup of powdered oats add 1 cup of wheat flour and required salt and mix well
Add required hot water and make the dough. Let it cool well and once cooled spread some oil on your palms and knead the dough.
Fill the idiappam maker with the dough and squeeze it on to a plate or banana leaf or idli plates and put some coconut on top.
Steam well for 8 - 10 minutes
Serve warm
ഓട്സ് വറുത്തു പൊടിച്ചെടുക്കുക. പൊടിച്ചതിന് ശേഷം ഒന്ന് അരിച്ചെടുത്താൽ നല്ലതാണ്..(ഓട്സ് നന്നായി പൊടിഞ്ഞില്ലെങ്കിൽ തരി ആയി കിടക്കും. അപ്പൊ പിഴിഞ്ഞു എടുക്കുമ്പോൾ ശരിക്കും വരില്ല. അരിച്ചെടുത്താൽ ഈ പ്രശ്നം ഉണ്ടാകില്ല..)  1 കപ്പ് ഓട്സ് പൊടിച്ചതിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി ചേർത്തിളക്കുക.. പാകത്തിന് ഉപ്പും ചേർക്കുക.. ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് ഒരു സ്പൂണ് ഉപയോഗിച്ച് ഇളക്കി വെക്കുക. ഒന്ന് ചൂട് തണഞ്ഞു കഴിഞ്ഞു കൈയ്യിൽ കുറച്ചു എണ്ണ തടവി നന്നായി ഒന്ന് കുഴച്ചെടുക്കാം. സേവാ നാഴിയിൽ ചില്ലിട്ട് മാവ് നിറച്ച് വാഴ ഇലയിലോ, ഇഡ്ലി തട്ടിലേക്കോ പിഴിഞ്ഞിട്ട് മുകളിൽ അല്പം തേങ്ങ ഇട്ട് ആവിയിൽ വേവിച്ചെടുക്കുക. (8 - 10 മിനിറ്റ്) ചെറിയ ചൂടിൽ കഴിക്കുമ്പോൾ ആണ് ടേസ്റ്റ്