Saturday 10 October 2020

Oats Wheat Flour Idiappam // ഓട്സും ഗോതമ്പ് പൊടിയും ചേർത്ത് ഇടിയപ്പം

A healthy breakfast recipe
Dry roast oats and powder it and sift it. Its better to sift the flour , because if the oats is not powdered well we will find it difficult to squeeze the idiappam. 
To 1 cup of powdered oats add 1 cup of wheat flour and required salt and mix well
Add required hot water and make the dough. Let it cool well and once cooled spread some oil on your palms and knead the dough.
Fill the idiappam maker with the dough and squeeze it on to a plate or banana leaf or idli plates and put some coconut on top.
Steam well for 8 - 10 minutes
Serve warm
ഓട്സ് വറുത്തു പൊടിച്ചെടുക്കുക. പൊടിച്ചതിന് ശേഷം ഒന്ന് അരിച്ചെടുത്താൽ നല്ലതാണ്..(ഓട്സ് നന്നായി പൊടിഞ്ഞില്ലെങ്കിൽ തരി ആയി കിടക്കും. അപ്പൊ പിഴിഞ്ഞു എടുക്കുമ്പോൾ ശരിക്കും വരില്ല. അരിച്ചെടുത്താൽ ഈ പ്രശ്നം ഉണ്ടാകില്ല..)  1 കപ്പ് ഓട്സ് പൊടിച്ചതിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി ചേർത്തിളക്കുക.. പാകത്തിന് ഉപ്പും ചേർക്കുക.. ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് ഒരു സ്പൂണ് ഉപയോഗിച്ച് ഇളക്കി വെക്കുക. ഒന്ന് ചൂട് തണഞ്ഞു കഴിഞ്ഞു കൈയ്യിൽ കുറച്ചു എണ്ണ തടവി നന്നായി ഒന്ന് കുഴച്ചെടുക്കാം. സേവാ നാഴിയിൽ ചില്ലിട്ട് മാവ് നിറച്ച് വാഴ ഇലയിലോ, ഇഡ്ലി തട്ടിലേക്കോ പിഴിഞ്ഞിട്ട് മുകളിൽ അല്പം തേങ്ങ ഇട്ട് ആവിയിൽ വേവിച്ചെടുക്കുക. (8 - 10 മിനിറ്റ്) ചെറിയ ചൂടിൽ കഴിക്കുമ്പോൾ ആണ് ടേസ്റ്റ്

No comments:

Post a Comment