Saturday, 10 October 2020

Gooseberry / Nellikka Arishttam // Nellikkarishttam നെല്ലിക്ക അരിഷ്ട്ടം // നെല്ലിക്കാരിഷ്ട്ടം

As you all know gooseberry is rich in Vit. C.. So here is a recipe to boost your immunity
Usually arishttam is made by putting all the ingredients in a big earthen pot known as bharani. But as i did not have bharani i made it in a glass jar
Here i have used 1.5kg gooseberry. For that you need 1.5 kg of jaggery. You can reduce the amount of jaggery if you wish. 
Dry roast half tea spoon cumin, 1/2 tea spoon pepper, 15 cloves, 2 inch size cinnamon stick, 3 cardamom. Powder this and keep aside
Take a hand full of black raisins , wash it , dry it and keep aside
Wash and dry the gooseberry. If possible dry it under sun for some time
Now to a clean and dry jar or bharani add some gooseberry. on top of this put a layer of powered jaggery, raisins add some spice mix
Again put gooseberry, jaggery, spice mix.  Continue the process of layering until you finish up all the gooseberry
Make sure the top layer is powdered jaggery
Now cover tightly with a cotton cloth and leave it in a dark place for 41 days. 
Then strain and bottle it. Have 2 tea spoon every day. 
Here i have used 2 brands of jaggery. That's why the difference in color
Note:
Make sure the bottle you use is clean and dry
Gooseberry , raisins everything should be properly washed and dried well. Else the arishttam will become bad. 
നാട്ടിൽ ഒക്കെ അരിഷ്ട്ടം ഭരണിയിൽ ആണ് ഇടുന്നെ.. എന്റെ കയ്യിൽ ഭരണി ഇല്ലാത്തത് കൊണ്ട് ഞാൻ ചില്ല് കുപ്പിയിൽ ആണ് ഇട്ടത്..ഭരണി ആണെങ്കിലും, ചില്ല് കുപ്പി ആണെങ്കിലും നന്നായി കഴുകി തുടച്ച് 
വെയിലത്തു വെച്ച് ഉണക്കി എടുക്കണം. 
1.5kg നെല്ലിക്ക ആണ് ഇട്ടത്..അതിന് ശർക്കര 1.5kg പൊടിച്ചത്.  മധുരം കുറച്ചു മതി എങ്കിൽ ശർക്കരയുടെ അളവ് കുറയ്ക്കാം.. 
അര ടീ സ്പൂണ് ജീരകം, അര ടീ സ്പൂണ് കുരുമുളക്, 15 ഗ്രാമ്പൂ, ഒരു 2 ഇഞ്ച് വലുപ്പം ഉള്ള പട്ട കഷ്ണം, 3 ഏലയ്ക്ക...ഇതെല്ലാം ഒന്ന് ചൂടാക്കി പൊടിച്ചെടുത്തു വെക്കുക.. ഒരു പിടി കറുത്ത ഉണക്ക മുന്തിരി നന്നായി കഴുകി ഉണക്കി എടുത്തു വെക്കുക. 
നെല്ലിക്ക നന്നായി കഴുകി തുടച്ച് എടുക്കണം..പറ്റിയാൽ ഒരു 5 മിനിറ്റ് വെയിൽ കൊള്ളിച്ചെടുത്താൽ നല്ലത്..
ഇനി ഭരണിയിൽ / കുപ്പിയിൽ കുറച്ചു നെല്ലിക്ക ഇടുക. ഇതിന് മുകളിൽ ആയി ശർക്കര പൊടിച്ചത്, കുറച്ചു പൊടിച്ചെടുത്ത ചൂർണം, കുറച്ചു ഉണക്ക മുന്തിരി എന്നിവ ചേർക്കുക. ശേഷം വീണ്ടും നെല്ലിക്ക, ശർക്കര അങ്ങനെ മുഴുവൻ നെല്ലിക്കയും, ശർക്കരയും, ഉണക്ക മുന്തിരിയും, ചൂർണവും ചേർക്കുക.. ഏറ്റവും മുകളിൽ ശർക്കര ആവണം..ശേഷം ഒരു കോട്ടൻ തുണി വെച്ച് നന്നായി കെട്ടി നേരിട്ട് വെയിൽ കൊള്ളാത്ത എവിടെ എങ്കിലും 41 ദിവസം വെക്കുക..ശേഷം അരിച്ചെടുക്കുക.. നന്നായി കഴുകി ഉണക്കിയ കുപ്പിയിൽ ആക്കി ദിവസവും 2 സ്പൂണ് വീതം കഴിക്കാം..
**രണ്ട് ബ്രാൻഡ് ശർക്കര ഉപയോഗിച്ചിട്ടുണ്ട്..അതുകൊണ്ടാണ് 2 കളർ
അരിഷ്ടം ഇടുന്ന കുപ്പി നന്നായി കഴുകി തുടച്ചു ഉണക്കി എടുക്കണം 
നെല്ലിക്ക, കറുത്ത മുന്തിരി എല്ലാം നന്നായി കഴുകി ഉണക്കി എടുക്കണം. അല്ലെങ്കിൽ പൂപ്പൽ വരാം

No comments:

Post a Comment