Showing posts with label indo chinese. Show all posts
Showing posts with label indo chinese. Show all posts

Tuesday, 11 January 2022

Chilly Gobi / Chilly Cauliflower / ചില്ലി ഗോബി / ചില്ലി കോളിഫ്ലവർ

Veg Recipe...
Cauliflower : 1 Medium Size
Onion: 1 
Capsicum: 1
Ginger and Garlic: 1/2 Table spoon each sliced
Green Chilly: 2
Soya Sauce: 1.5 Tea Spoon
Chilly Sauce: 1 Tea Spoon
Tomato Sauce: 1.5 Tea Spoon
Kashmiri Chilly Powder: 1/2 Tea Spoon 
Vinegar: 1 Tea Spoon
Sugar: 1/2 Tea Spoon
Oil
Spring Onion

For Marination

Soya Sauce: Half Tea Spoon
Chilly Sauce:  Half Tea Spoon
Ginger Garlic Paste: 1/2 Tea Spoon
Pepper Powder: 1/4 Tea Spoon
Corn Flour: 5 Table Spoon
Maida: 5 Table Spoon
Salt

Clean and cut the cauliflower.
Boil water and add cauliflower and some salt and boil for 5 minutes
Then drain the water.
Mix everything mentioned under for marination.  Add enough water and make a batter. Add cauliflower and mix well.
Heat oil, fry cauliflower and set aside.
To a kadai add 2 table spoon of oil and add sliced ginger and garlic
Saute well and add cubed capsicum
Once the capsicum becomes little soft add the cubed onion and chopped green chilly
Saute for 2 minutes and add kashmiri chilly powder and mix well
Do not over cook capsicum and onion
Now add the fried cauliflower and saute well until combined
To this add soya sauce, chilly sauce, tomato sauce, vinegar and sugar 
Mix well
To half cup of water mix one fourth tea spoon corn flour and combine well
Add this to the curry and mix well. 
Simmer for some time and finally add chopped spring onion and switch off the flame
കോളിഫ്ലവർ  : 1 ഇടത്തരം വലുപ്പം ഉള്ളത്
സവാള : 1 
ക്യാപ്സിക്കം : 1 
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : 1 ടി സ്പൂൺ
തക്കാളി സോസ് : ഒന്നര ടി സ്പൂൺ
കാശ്മീരി മുളക് പൊടി : 1/2 ടി സ്പൂൺ 
വിനാഗിരി : 1 ടി സ്പൂൺ
പഞ്ചസാര : 1/2 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ
സോയ സോസ്‌ : 1/2 ടി സ്പൂൺ
ചില്ലി സോസ് : 1/2 ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
കോൺ ഫ്ലവർ : 5 ടേബിൾ സ്പൂൺ
മൈദ : 5 ടേബിൾ സ്പൂൺ
ഉപ്പ്

കോളിഫ്ളവർ വൃത്തിയാക്കി മുറിക്കുക. 
അല്പം ഉപ്പ് ചേർത്ത് കുറച്ച് വെള്ളം തിളപ്പിച്ച് കോളിഫ്ളവർ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക
എന്നിട്ട് വെള്ളം കളയുക.  
മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ  എല്ലാം കൂടെ ചേർത്തു ആവശ്യത്തിന് വെള്ളവും ചേർത്തു അൽപം കട്ടിയിൽ ഒരു ബാറ്റർ റെഡി ആക്കുക. ഇതിലേക്ക് കോളിഫ്‌ളവർ ചേർത്തു നന്നായി മിക്സ് ആക്കുക. 
എണ്ണ ചൂടാക്കി കോളിഫ്‌ളവർ വറുത്തു കോരി മാറ്റി വെക്കുക. 
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാളയും പച്ചമുളക് കീറിയതും മുളക് പൊടിയും വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ലവറും ചേർത്ത് നന്നായി വഴറ്റുക
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
കാൽ ടീ സ്പൂണ് കോൺ ഫ്ലവർ അര കപ്പ് വെള്ളത്തിൽ ചേർത്തു ഒഴിക്കുക. 
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

Monday, 2 August 2021

Dragon Chicken // ഡ്രാഗൺ ചിക്കൻ

An Indo Chinese Recipe..
Boneless Chicken: 1/2 kg cut to strips 
To marinate‌
Ginger Paste: 1 Table Spoon
Soy Sauce: 1 Tea Spoon
Chili Sauce: 1 Tea Spoon
Pepper powder: 1 Tea Spoon
Eggs: 1
Maida: 5 Table Spoon
Corn Flour: 5 Table Spoon

Marinate the chicken with the above mentioned ingredients. Let it rest for 30 minutes and deep fry in oil and keep aside. Add salt only if needed as sauces contains salt. 

Dried Chilli : 7 - 8 nos
Cashew Nuts: 10 - 12 
Onion: 1 Small
Garlic Chopped: 1 Table Spoon
Ginger Chopped: Half a Table Spoon
Capsicum: 1 (I took 3 color capsicum small piece each)
Soy Sauce: 1 Table Spoon
Chilli Sauce: 1 Table Spoon
Tomato Sauce: 2 Table Spoon
Spring Onion

Heat oil in a pan and dried chilli and cashewnuts and saute for a minute. 
Then add finely chopped garlic and ginger and saute. 
Add capsicum and onion and saute until it becomes soft.
Add soy sauce, chilli sauce and tomato sauce and when it starts to boils, add the fried chicken and mix well.
Cover and simmer for a while, then add chopped spring onion  and turn off the heat. (You can add salt if you want. The sauce has salt)
എല്ലില്ലാത്ത ചിക്കൻ : 1/2 കിലോ  നീളത്തിൽ മുറിച്ചത് 
മാരിനേറ്റ്‌ ചെയ്യാൻ
ഇഞ്ചി വെറുത്തുള്ളി പേസ്റ്റ് : 1 ടേബിൾ സ്പൂൺ 
സോയ സോസ് : 1 ടീ സ്പൂണ്
ചിലി സോസ് : 1 ടീ സ്പൂൺ 
കുരുമുളക് പൊടി : 1 ടീ സ്പൂൺ 
മുട്ട : 1
മൈദാ : 5 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ : 5 ടേബിൾ സ്പൂൺ

ചിക്കൻ കഷണങ്ങളിൽ എല്ലാ ചേരുവകളും  ചേർത്ത്  മിക്സ് ചെയ്തു 30 മിനിറ്റു  വയ്ക്കുക.ഉപ്പ് നോക്കിയിട്ട് ചേർത്താൽ മതി. സോസിൽ ഉപ്പ് ഉണ്ട്.  ശേഷം എണ്ണയിൽ വറുത്തു കോരി വയ്ക്കുക.

ഉണക്ക മുളക് : 7 - 8  എണ്ണം
അണ്ടി പരിപ്പ് : 10 - 12 എണ്ണം
സവാള :1 ചെറുത്
വെളുത്തുള്ളി അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഇഞ്ചി അരിഞ്ഞത് : അര ടേബിൾ സ്പൂണ്
ക്യാപ്സികം : 1 (ഞാൻ 3 കളർ ക്യാപ്സികം ഓരോന്നും കുറച്ചു കുറച്ചു എടുത്തു)
സോയ സോസ് : 1 ടേബിൾ സ്പൂണ്
ചില്ലി സോസ് : 1 ടേബിൾ സ്പൂണ്
ടൊമാറ്റോ സോസ് : 2 ടേബിൾ സ്പൂണ്
സ്പ്രിങ് ഒനിയൻ

ഒരു പാനിൽ എണ്ണ ചൂടാക്കി  വറ്റൽ മുളകും,  അണ്ടിപ്പരിപ്പും മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. 
ഇതിലേക്ക് ക്യാപ്സിക്കം, സവാള എന്നിവ ചേർത്ത് വഴറ്റുക. 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, എന്നിവ ചേർത്ത് നന്നായി ഇളക്കി തിളച്ചു വരുമ്പോൾ വറുത്ത് വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക. (ഉപ്പ് വേണമെങ്കിൽ ചേർക്കാം. സോസിൽ ഉപ്പ് ഉണ്ട്)

Tuesday, 27 July 2021

Chilly Idli / ചില്ലി ഇഡ്ലി

Have it as a Snack or for Breakfast

Idli: 4
Onion: 1
Capsicum: 1
Ginger and Garlic: 1/2 Table spoon each sliced
Green Chilly: 2
Soya Sauce: 1 Tea Spoon
Chilly Sauce: 1/2 Tea Spoon
Tomato Sauce: 1Tea Spoon
Oil
Spring Onion
For Marination
Soya Sauce: 1/4 Tea Spoon
Chilly Sauce: 1/4 Tea Spoon
Ginger Garlic Paste: 1/4  Tea Spoon
Pepper Powder: 1/4 Tea Spoon
Corn Flour: 4 Table Spoon
Maida: 4 Table Spoon
Salt
Cut the idli to small bite size pieces
Make a batter with the ingredients mentioned under for marination and mix in the idli pieces and then deep fry in hot oil.  
To a kadai add 2 table spoon of oil and add sliced ginger and garlic
Saute well and add cubed capsicum
Once the capsicum becomes little soft add the cubed onion and chopped green chilly
Saute for 2 minutes
Do not over cook capsicum and onion
To this add soya sauce, chilly sauce and tomato sauce. 
Mix well
Add fried idli pieces and combine
Simmer for some time and finally add chopped spring onion and switch off the flame

ഇഡ്ലി : 4 എണ്ണം 
സവാള : 1
ക്യാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : 1 ടി സ്പൂൺ
ചില്ലി സോസ് : 1/2 ടി സ്പൂൺ
തക്കാളി സോസ് : 1 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ
സോയ സോസ്‌ : 1/4 ടി സ്പൂൺ
ചില്ലി സോസ് : 1/4 ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/4 ടി സ്പൂൺ
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
കോൺ ഫ്ലവർ : 4 ടേബിൾ സ്പൂൺ
മൈദ : 4 ടേബിൾ സ്പൂൺ
ഉപ്പ്
വെള്ളം

ഇഡ്ലി ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച്‌  വെക്കുക.
മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ എല്ലാം കൂടെ ചേർത്തു ഒരു ബാറ്റർ റെഡി ആക്കുക.
ഇഡ്ലി ഇതിലേക്ക് ചേർത്തു മിക്സ് ആക്കുക. 
എണ്ണ ചൂടാക്കി മാരിനേറ്റ്‌ ചെയ്ത ഇഡ്ലി കഷ്ണങ്ങൾ ഇട്ട് വറുത്തു കോരി മാറ്റി വെക്കുക. 
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളക് കീറിയതും ചേർക്കുക. 
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് വറുത്ത ഇഡ്ലി ചേർത്തിളക്കുക.
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

Tuesday, 2 March 2021

Chilly Paneer / ചില്ലി പനീർ

 For my all Vegetarian Friends...

Paneer Cubes : 250 Gram
Onion: 1
Capsicum: 1
Ginger and Garlic: 1/2 Table spoon each sliced
Green Chilly: 2
Soya Sauce: 1.5 Tea Spoon
Chilly Sauce: 1 Tea Spoon
Tomato Sauce: 1.5 Tea Spoon
Kashmiri Chilly Powder: 1/2 Tea Spoon (To get red color)
Vinegar: 1 Tea Spoon
Sugar: 1/2 Tea Spoon
Oil
Spring Onion

For Marination

Soya Sauce: 1.5 Tea Spoon
Chilly Sauce: 1.5 Tea Spoon
Ginger Garlic Paste: 1/2 Tea Spoon
Pepper Powder: 1/4 Tea Spoon
Corn Flour: 2 Table Spoon
Maida: 2 Table Spoon
Salt

Marinate paneer  with the ingredients mentioned under for marination except corn flour and maida
While adding salt be extra careful as all the sauces contains salt. so add only if needed
Let it sit for 30 minutes
Then add corn flour and maida and mix well
If needed add little water too
Now deep fry the paneer cubes and keep aside
To a kadai add 2 table spoon of oil and add sliced ginger and garlic
Saute well and add cubed capsicum
Once the capsicum becomes little soft add the cubed onion and chopped green chilly
Saute for 2 minutes and add kashmiri chilly powder and mix well
Do not over cook capsicum and onion
Now add the fried paneer and saute well until combined
To this add soya sauce, chilly sauce, tomato sauce, vinegar and sugar 
Mix well
To half cup of water mix one fourth tea spoon corn flour and combine well
Add this to the curry and mix well and let it boil for a minute
If you wish to make  dry chilly paneer you can avoid this step
Simmer for some time and finally add chopped spring onion and switch off the flame
പനീർ ക്യൂബ്സ്  : 250 ഗ്രാം
സവാള : 1
ക്യാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : 1 ടി സ്പൂൺ
തക്കാളി സോസ് : ഒന്നര ടി സ്പൂൺ
കാശ്മീരി മുളക് പൊടി : 1/2 ടി സ്പൂൺ (നല്ല റെഡ് കളർ കിട്ടാൻ വേണ്ടി ആണ്)
വിനാഗിരി : 1 ടി സ്പൂൺ
പഞ്ചസാര : 1/2 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ
സോയ സോസ്‌ : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : ഒന്നര ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
കോൺ ഫ്ലവർ : 2 ടേബിൾ സ്പൂൺ
മൈദ : 2 ടേബിൾ സ്പൂൺ
ഉപ്പ്

പനീറിൽ‌  മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ കോൺ ഫ്ലവർ, മൈദ എന്നിവ ഒഴികെ ബാക്കി എല്ലാം ചേർത്ത് മാരിനേറ്റു ചെയ്‌തു ഒരു 30 മിനിറ്റ് മാറ്റി വെക്കുക
ശേഷം കോൺ ഫ്ലവർ, മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. 
 കുറച്ചു വെള്ളം വേണമെങ്കിൽ ചേർത്ത് കുഴക്കുക. എണ്ണ ചൂടാക്കി പനീർ വറുത്തു കോരി മാറ്റി വെക്കുക
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളക് കീറിയതും മുളക് പൊടിയും വറുത്ത് വെച്ചിരിക്കുന്ന പനീറും ചേർത്ത് നന്നായി വഴറ്റുക
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
കാൽ ടീ സ്പൂണ് കോൺ ഫ്ലവർ അര കപ്പ് വെള്ളത്തിൽ ചേർത്തു ഒഴിക്കുക(ഗ്രേവി വേണമെങ്കിൽ മാത്രം ചേർത്താൽ മതി..ഡ്രൈ ആയിട്ട് വേണമെങ്കിൽ ഈ സ്റ്റെപ് ഒഴിവാക്കാം)
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

Thursday, 4 February 2021

Chicken Manchurian Dry / ചിക്കൻ മഞ്ചൂരിയൻ ഡ്രൈ

Best Combination with Fried Rice....

Boneless Chicken : 500 Grams
Onion : 1
Garlic : 6 - 7 Cloves
Green Chilly : 4
Pepper Powder : 1 Tea Spoon
Chilli Sauce : 2 Table Spoon
Soya Sauce : 2 Table Spoon
Tomato Sauce : 3 Table Spoon
Corn Flour : 5 Table Spoon
Maida :  5 Table Spoon
Spring Onion
Salt
Water
Oil

Clean and chop the chicken to bite size pieces. 
Marinate with little pepper powder, salt and soya sauce. 
Keep it aside for some time. 
Mix together corn flour and maida. 
Add enough water and make a thick paste 
To this add the marinated chicken and coat well
Deep fry the chicken and keep aside
To a kadai pour 3 - 4 table spoon of oil and add chopped garlic
Saute for a minute and add chopped green chilli
After a minute add chopped onion and saute until onion is well cooked
To this add pepper powder, chilli sauce, tomato sauce and soya sauce
Saute well for 3 to 4 minutes and add half a cup of water
Let it boil well and add the fried chicken and combine well
Once it becomes dry add chopped spring Onion and switch off the flame 
Serve hot
എല്ലില്ലാത്ത ചിക്കൻ : അര കിലോ
ഉള്ളി: 1
വെളുത്തുള്ളി : 6 - 7 അല്ലി
പച്ചമുളക് : 4
കുരുമുളക് പൊടി : 1 ടീ സ്പൂൺ
ചില്ലി സോസ് : 2 ടേബിൾ സ്പൂൺ
സോയ സോസ് : 2 ടേബിൾ സ്പൂൺ
തക്കാളി സോസ് : 3 ടേബിൾ സ്പൂൺ
കോണ് ഫ്ലോർ : 5 ടേബിൾ സ്പൂൺ
മൈദ : 5 ടേബിൾ സ്പൂൺ
ഉള്ളി തണ്ട്
ഉപ്പ്
വെള്ളം
എണ്ണ

ചിക്കൻ വൃത്തിയാക്കി ചെറിയ കഷ്ണം ആയി മുറിക്കുക. 
ഒരൽപ്പം കുരുമുളക് പൊടിയും, ഉപ്പും, സോയ സോസും ചേർത്തു മാരിനേറ്റ്‌ ചെയ്ത് കുറച്ചു സമയം വെക്കുക. 
മൈദയും കോണ്ഫ്ലോറും മിക്സ് ചെയ്യുക. 
ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 
ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ‌ ഇട്ട് നന്നായി കോട്ട് ചെയ്യുക.   
എണ്ണ ചൂടാക്കി ചിക്കൻ ഡീപ് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക. 
ഒരു കടായിയിലേക്ക് 3 - 4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അരിഞ്ഞ വെളുത്തുള്ളി ചേർക്കുക
ഒരു മിനിറ്റ് വഴറ്റുക, അരിഞ്ഞ പച്ചമുളക് ചേർക്കുക
ഒരു മിനിറ്റിനു ശേഷം അരിഞ്ഞ സവാള ചേർത്ത് സവാള നന്നായി വേവുന്നതു വരെ വഴറ്റുക
ഇതിലേക്ക് കുരുമുളക് പൊടി, ചില്ലി സോസ്, തക്കാളി സോസ്, സോയ സോസ് എന്നിവ ചേർക്കുക
3 മുതൽ 4 മിനിറ്റ് വരെ നന്നായി വഴറ്റുക.
അര കപ്പ് വെള്ളം ചേർക്കുക. 
ഇത് നന്നായി തിളപ്പിച്ച് വറുത്ത ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക
ശേഷം അരിഞ്ഞ ഉള്ളി തണ്ട് ചേർത്തു തീ ഓഫ് ആക്കുക
ചൂടോടെ സെർവ് ചെയ്യുക

Thursday, 28 January 2021

Manchow Soup ( Chicken )// മാഞ്ചോ സൂപ്പ് ( ചിക്കൻ )

Another Soup Recipe...

For Stock
Chicken : 250 grams
Onion : 1 Chopped
Garlic : 2 Cloves Crushed
Ginger : 1 Big piece Crushed 
Celery : 2 Stick
Pepper Powder : 1/2 Tea Spoon
Water : 4 Cups
Salt

To a pot add all the ingredients
Let it boil well and remove the white foam on top
Simmer and let it boil for 20 to 25 minutes
Strain it and keep the stock aside
Once the chicken pieces cools remove the bones and shred it and keep aside

Cooked Noodles : 1/2 Cup
Oil : 2 Table Spoon
Garlic : 2 Cloves Finely Chopped
Ginger : 1 Small Piece Finely Chopped
Cabbage : 1/4 Cup
Carrot : 1/4 Cup
Beans : 1/4 Cup
Soya Sauce: 2 Table Spoon(Use dark soya sauce for darker color)
Chilli Sauce : 2 Table Spoon
Vinegar : 1/2 Table Spoon
Pepper Powder: 1 Tea Spoon
Corn Flour :  1 Table Spoon
Egg : 1 (Optional)
Coriander Leaves
Salt
Spring Onion

To a pot pour oil and saute ginger and garlic for 2 to 3 minutes.
Then add chopped beans carrots and cabbage and saute in high flame for 1 to 2 minutes
Add the cooked noodles and saute well. (Usually noodles is deep fried and added to the soup. But I prefer to add it like this. So if you wish to you can deep fry and add the noodles just before serving. )
To this add the chicken stock and let it boil well
Add soya sauce, chilli sauce and vinegar
Beat the egg and add it (Preferably through a strainer so that it will not be big chunks )
Mix corn flour in some water and pour it
Once the soup boils well add in chopped spring onion, coriander leaves  and pepper powder. 
Switch off the flame and serve hot
**Adjust spice levels and thickness of the soup as per your wish 
If you wish to make veg soup avoid chicken and can add more vegetables likes mushrooms, capsicum etc
If you are deep frying the noodles coat the cooked noodles with 1 Table spoon of corn flour and deep fry in hot oil. 
Add the fried noodles to the soup just before serving 

സ്റ്റോക്കിനായി
ചിക്കൻ: 250 ഗ്രാം
സവാള: 1 അരിഞ്ഞത്
വെളുത്തുള്ളി: 2 അല്ലി ചതച്ചത്
ഇഞ്ചി: 1 വലിയ കഷ്ണം ചതച്ചത്
സെലറി: 2 സ്റ്റിക്ക്
കുരുമുളക് പൊടി: 1/2 ടീ സ്പൂൺ
വെള്ളം: 4 കപ്പ്
ഉപ്പ്

ഒരു പാത്രത്തിലേക്ക് എല്ലാ ചേരുവകളും ചേർക്കുക
ഇത് നന്നായി തിളപ്പിച്ച് മുകളിൽ വരുന്ന വെളുത്ത പത നീക്കം ചെയ്യുക. 
തീ കുറച്ചു വെച്ച് 20 മുതൽ 25 മിനിറ്റ് വരെ തിളപ്പിക്കുക
ഇത് അരിച്ചെടുത്ത് സ്റ്റോക്ക് മാറ്റി വയ്ക്കുക. 
ചിക്കൻ കഷ്ണങ്ങൾ തണുത്തുകഴിഞ്ഞാൽ എല്ലുകൾ നീക്കം ചെയ്ത് മുറിച്ചു വയ്ക്കുക. 

വേവിച്ച നൂഡിൽസ് : 1/2 കപ്പ്
എണ്ണ: 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി: 2 അല്ലി ചെറുതായി അരിഞ്ഞത്
ഇഞ്ചി: 1 ചെറിയ പീസ് ചെറുതായി അരിഞ്ഞത്
കാബേജ്: 1/4 കപ്പ്
കാരറ്റ്: 1/4 കപ്പ്
ബീൻസ്: 1/4 കപ്പ്
സോയ സോസ്: 2 ടേബിൾ സ്പൂൺ( നല്ല ഡാർക്ക് കളർ കിട്ടാൻ ഡാർക്ക് സോയ സോസ് ഉപയോഗിക്കുക)
മുളക് സോസ്: 2 ടേബിൾ സ്പൂൺ
വിനാഗിരി: 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി: 1 ടീ സ്പൂൺ
കോണ്ഫ്ലവർ : 1 ടേബിൾ സ്പൂൺ
മുട്ട: 1 (ഓപ്ഷണൽ)
മല്ലി ഇല
ഉപ്പ്
ഉള്ളിതണ്ട്

ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ 2 മുതൽ 3 മിനിറ്റ് വരെ വഴറ്റുക.
അരിഞ്ഞ ബീൻസ് കാരറ്റ്, കാബേജ് എന്നിവ ചേർത്ത് 1 മുതൽ 2 മിനിറ്റ് വരെ ഫുൾ ഫ്ലെമിൽ വഴറ്റുക. 
ശേഷം നൂഡിൽസ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. (ശരിക്കും നൂഡിൽസ് എണ്ണയിൽ വറുത്തെടുത്ത ചേർക്കുന്നത്. പക്ഷെ എനിക്ക് ഇതുപോലെ ചെയ്യുന്നതാ ഇഷ്ട്ടം. നിങ്ങൾക്ക് വേണമെങ്കിൽ വേവിച്ച നൂഡിൽസ് വറുത്തെടുത്തു സൂപ്പ് സെർവ് ചെയ്യുന്നതിന് തൊട്ട് മുമ്പ് ചേർത്തു സെർവ് ചെയ്യാം. )
ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ചേർത്ത് നന്നായി തിളപ്പിക്കുക
സോയ സോസ്, മുളക് സോസ്, വിനാഗിരി എന്നിവ ചേർക്കുക
മുട്ട അടിച്ച് ചേർക്കുക (വലിയ കഷണങ്ങളാകാതിരിക്കാൻ ഒരു അരിപ്പയിലൂടെ ഒഴിക്കുക )
കോണ്ഫ്ലവർ കുറച്ച് വെള്ളത്തിൽ കലക്കി  ഒഴിക്കുക. 
സൂപ്പ് തിളച്ചുകഴിഞ്ഞാൽ അരിഞ്ഞ മല്ലി ഇല, ഉള്ളിതണ്ട്, കുരുമുളക് പൊടി എന്നിവ ചേർക്കുക.
തീ അണച്ച് ചൂടോടെ വിളമ്പുക
**എരിവും, കട്ടിയും ഇഷ്ട്ടത്തിന് അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യുക.
വെജിറ്റബിൾ സൂപ്പ് ആക്കാൻ ചിക്കൻ ഒഴിവാക്കി കൂടുതൽ വെജിറ്റബിൾ മുഷ്റൂം, ക്യാപ്സികം എന്നിവ ചേർത്തു ഉണ്ടാക്കാം.
നൂഡിൽസ് ഫ്രൈ ചെയ്യുന്നുണ്ടെങ്കിൽ വേവിച്ച നൂഡിൽസിൽ 1 ടേബിൾ സ്പൂണ് കോണ് ഫ്ലവർ ചേർത്തിളക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. 
വറുത്തെടുത്ത നൂഡിൽസ് സൂപ്പ് സെർവ് ചെയ്യുന്നതിന് തൊട്ട് മുമ്പ് മാത്രം ചേർക്കുക

Monday, 7 September 2020

Chilly Chicken / ചില്ലി ചിക്കൻ

Boneless Chicken: 250 gm

Onion: 1

Capsicum: 1

Ginger and Garlic: 1/2 Table spoon each sliced

Green Chilly: 2

Soya Sauce: 1.5 Tea Spoon

Chilly Sauce: 1 Tea Spoon

Tomato Sauce: 1.5 Tea Spoon

Kashmiri Chilly Powder: 1/2 Tea Spoon (To get red color)

Vinegar: 1 Tea Spoon

Sugar: 1/2 Tea Spoon

Oil

Spring Onion

For Marination

Soya Sauce: 1.5 Tea Spoon

Chilly Sauce: 1.5 Tea Spoon

Ginger Garlic Paste: 1/2 Tea Spoon

Pepper Powder: 1/4 Tea Spoon

Corn Flour: 2 Table Spoon

Maida: 2 Table Spoon

Salt


Cut the chicken to small bite size pieces and marinate it with the ingredients mentioned under for marination except corn flour and maida

While adding salt be extra careful as all the sauces contains salt. so add only if needed

Let it sit for 30 minutes

Then add corn flour and maida and mix well

If needed add little water too

Now deep fry the chicken and keep aside

To a kadai add 2 table spoon of oil and add sliced ginger and garlic

Saute well and add cubed capsicum

Once the capsicum becomes little soft add the cubed onion and chopped green chilly

Saute for 2 minutes and add kashmiri chilly powder and mix well

Do not over cook capsicum and onion

Now add the fried chicken and saute well until combined

To this add soya sauce, chilly sauce, tomato sauce, vinegar and sugar 

Mix well

To half cup of water mix one fourth tea spoon corn flour and combine well

Add this to the chicken and mix well and let it boil for a minute

If you wish to make chilly chicken dry you can avoid this step

Simmer for some time and finally add chopped spring onion and switch off the flame

ബോൺലെസ് ചിക്കൻ : 250 gm

സവാള : 1

ക്യാപ്സിക്കം : 1

ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം

പച്ചമുളക് : 2 എണ്ണം

സോയ സോസ് : ഒന്നര ടി സ്പൂൺ

ചില്ലി സോസ് : 1 ടി സ്പൂൺ

തക്കാളി സോസ് : ഒന്നര ടി സ്പൂൺ

കാശ്മീരി മുളക് പൊടി : 1/2 ടി സ്പൂൺ (നല്ല റെഡ് കളർ കിട്ടാൻ വേണ്ടി ആണ്)

വിനാഗിരി : 1 ടി സ്പൂൺ

പഞ്ചസാര : 1/2 ടി സ്പൂൺ

എണ്ണ

സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ

1. സോയ സോസ്‌ : ഒന്നര ടി സ്പൂൺ

2. ചില്ലി സോസ് : ഒന്നര ടി സ്പൂൺ

3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ

4. കുരുമുളക് പൊടി : 1/4 ടി സ്പൂൺ

5. കോൺ ഫ്ലവർ : 2 ടേബിൾ സ്പൂൺ

6. മൈദ : 2 ടേബിൾ സ്പൂൺ

7. ഉപ്പ്


ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച്‌  മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ കോൺ ഫ്ലവർ, മൈദ എന്നിവ ഒഴികെ ബാക്കി എല്ലാം ചേർത്ത് മാരിനേറ്റു ചെയ്‌തു ഒരു 30 മിനിറ്റ് മാറ്റി വെക്കുക

ശേഷം ചിക്കനിലേക്ക്  കോൺ ഫ്ലവർ, മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. 

 കുറച്ചു വെള്ളം വേണമെങ്കിൽ ചേർത്ത് കുഴക്കുക. എണ്ണ ചൂടാക്കി ചിക്കൻ വറുത്തു കോരി മാറ്റി വെക്കുക

ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക

ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക

ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളക് കീറിയതും മുളക് പൊടിയും വറുത്ത് വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി വഴറ്റുക

ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 

ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

കാൽ ടീ സ്പൂണ് കോൺ ഫ്ലവർ അര കപ്പ് വെള്ളത്തിൽ ചേർത്തു ഒഴിക്കുക(ഗ്രേവി വേണമെങ്കിൽ മാത്രം ചേർത്താൽ മതി..ഡ്രൈ ആയിട്ട് വേണമെങ്കിൽ ഈ സ്റ്റെപ് ഒഴിവാക്കാം)

കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക



Monday, 13 March 2017

Chicken Sausage Fried Rice

A Quick and easy lunch box recipe...
Ingredients

Cooked Basmati Rice: 2 cups
Chicken Sausage Chopped: 5
Chopped Capsicum: 1/4 cup
Chopped Carrots: 1/4 Cup
Chopped Beans: 1/4 Cup
Chopped Garlic: 1/2 Table Spoon
Pepper Powder: 1 Table Spoon
Soya Sauce: 1/2 Table Spoon
Tomato Sauce: 1/2 Table Spoon
Chilly Sauce: 1/2 Table Spoon
Sunflower Oil: 1 Table spoon
Spring Onion
Salt

Cooking Time: 10 Minutes
Method

To a pan pour oil and add chopped garlic
Saute for 2 minutes and add chopped vegetables and chicken sausage
Saute for a good 5 to 6 minutes and add pepper powder, sauces and little salt. 
Combine well and add cooked rice
Saute for 3 to 4 minutes and add chopped spring onion and switch off the flame
Serve hot

Sunday, 17 April 2016

Veg Manchurian Gravy

Lets make an Indo Chinese dish today!!!!
Ingredients
For Manchurian Balls
Finely Chopped/Grated Cabbage: 1 Cup
Finely Chopped/Grated Cauliflower: 1 Cup
Finely Chopped/Grated Carrot: 1 Cup
Finely Chopped/Grated Capsicum: 1/4 Cup
Finely Chopped/Grated Onion: 1/4 Cup
Finely Chopped/Grated Green/Red Chilly: 2
Finely Chopped/Grated Ginger & Garlic: 1 Tea Spoon each
Pepper Powder: 1 Tea Spoon
Corn Flour: 2 - 3 Table Spoon
All Purpose Flour/Maida: 3 - 4 Table Spoon
Salt
Oil
For Gravy
Chopped Onion: 1 Small
Chopped Capsicum: 2 Table Spoon
Finely Chopped/Grated Ginger & Garlic: 1 Tea Spoon Each
Finely Chopped/Grated Green/Red Chilly: 2
Soya Sauce: 1 and half Table Spoon
Tomato Sauce: 1 and half Table Spoon
Chilly Sauce: 2 Tea Spoon
Vinegar: 1/2 Tea Spoon
Corn flour: 1 Table Spoon
Pepper Powder: 1/2 - 3/4 Tea Spoon
Sugar: 1/4 Tea Spoon
Oil: 2 Table Spoon
Water: 1 Cup
Spring Onion: For Garnish
Salt

Preparation Time :15 minutes
Method

For making manchurian balls
To a bowl add grated cabbage, cauliflower, carrot, onion, capsicum, ginger, garlic and green chilly
Combine well and add required salt, pepper powder, corn flour and all purpose flour
Adjust the amount of all purpose flour so that you can roll out small lemon sized  balls out of the mixture
You can shallow fry or deep fry the manchurian balls in medium flame until golden brown in color.
Here i am using an appe pan/unniappa kara/ Paniyaram pan to fry the manchurian balls
For than heat an appe pan and drizzle some oil
Reduce the flame to low and place the balls
Cover and cook on low flame.  Flip sides until both sides turn golden brown in color
Once done take it out of the pan and keep aside
For making Sauce/Gravy
Mix corn flour in water and keep aside
To a pan pour oil and add finely chopped/grated ginger,garlic and green chilly
Saute for a minute and add chopped onion and capsicum
Saute till the onion becomes translucent
Now reduce the flame and add soya sauce, chilly sauce and tomato sauce
Combine well and add pepper powder.
Add corn flour water and let it boil
Add salt if required, vinegar and sugar and let it boil until the sauce becomes little thick
Now add the fried manchurian balls and boil for a minute
Switch off the flame and garnish with spring onion and serve hot with fried rice, plain basmati rice, roti or naan
Notes
Adjust the amount of pepper powder as per your taste buds
Adjust the thickness of gravy as per your wish by increasing or decreasing the amount of corn flour
I have used red capsicum.
If you wish to make dry manchurian make the sauce without adding corn flour water.  Make the sauce and add fried manchurian balls and coat it well in the sauce