Showing posts with label Breakfast. Show all posts
Showing posts with label Breakfast. Show all posts

Wednesday, 8 September 2021

Nurukk Gothamb (Broken Wheat) Upma // നറുക്ക് ഗോതമ്പ് ഉപ്പുമാവ്

An Easy Breakfast Recipe..

Broken Wheat: 1 Cup
Onion: 1
Carrot: 1
Green Chillies: 2
Ginger: A small piece
Curry leaves: 1 stalk
Coconut Oil: 2 Table Spoon
Ghee: 1 Tea Spoon
Mustard: 1/4 Tea Spoon
Urud Dal: 1/4 Tea Spoon
Cashewnutsuts: Few
Raisins: Few
Salt
Hot water

Wash and strain the broken and keep aside.
Add coconut oil and ghee to the cooker.
Add mustard seeds and urud dal. Once it splutters add cashewnuts and raisins.
Saute for a minute and then add ginger and green chillies and saute well. 
Add chopped onion and curry leaves and fry.
Then add sliced ​​carrots.
Now add the washed wheat, salt and stir well for 2 minutes
Now add hot water to the same level of  wheat in cooker 
Cover the cooker and pressure cook for 2 whistle and switch off the flame.
Once the pressure is all gone open and stir well and serve

നറുക്ക് ഗോതമ്പ് : 1 കപ്പ്
സവാള : 1
കാരറ്റ് : 1
പച്ചമുളക് : 2
ഇഞ്ചി : ഒരു ചെറിയ കഷ്ണം
കറിവേപ്പില: 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്
നെയ്യ്‌ : 1 ടീ സ്പൂണ്
കടുക് : 1/4 ടീ സ്പൂണ്
ഉഴുന്ന് പരിപ്പ് : 1/4 ടീ സ്പൂണ്
അണ്ടിപ്പരിപ്പ് : കുറച്ച്
മുന്തിരി: കുറച്ച്
ഉപ്പ്
ചൂട് വെള്ളം

നറുക്ക് ഗോതമ്പ് കഴുകി ഒരു അരിപ്പയിൽ ഇട്ട് വെള്ളം കളയുക. 
കുക്കറിൽ 2 സ്പൂണ് വെളിച്ചെണ്ണയും 1 സ്പൂണ് നെയ്യും ചേർക്കുക.
കടുകും ഉഴുന്നും ചേർത്തു പൊട്ടിക്കുക.
ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കുക. 
ശേഷം ഇഞ്ചി പച്ചമുളക് ചേർത്തു മൂപ്പിക്കുക
ഇതിലേക്ക് സവാള അരിഞ്ഞത്, കറിവേപ്പില ചേർത്തു വഴറ്റുക. 
ശേഷം കാരറ്റ് അരിഞ്ഞത് ചേർത്തിളക്കുക. 
ഇനി കഴുകി വെച്ച നറുക്ക് ഗോതമ്പും, ഉപ്പും, ചേർത്തു 2 മിനിറ്റ് നന്നായി ഇലക്കി കൊടുക്കുക
ഇനി നറുക്ക് ഗോതമ്പിന് സമം ആയി ചൂട് വെള്ളം ചേർക്കുക. 
കുക്കർ മൂടി ഒരു വിസിൽ അടിക്കുമ്പോൾ ഓഫ് ആക്കുക
പ്രഷർ മൊത്തം പോയി കഴിഞ്ഞു തുറന്ന് നന്നായി ഇളക്കി സെർവ് ചെയ്യാം.

Tuesday, 7 September 2021

Egg Dosa / Mutta Dosa / മുട്ട ദോശ

Easy Tasty Egg Dosa Recipe...

Dosa Batter :1 Cup
Egg : 3
Onion : 1 Finely Chopped
Tomato : 1 Finely Chopped
Green Chilly : 2 Finely Chopped
Coriander Leaves
Chutney Powder 

Heat the dosa tawa and spread some oil or ghee
Pour a laddle full of batter and spread well.
Sprinkle some chutney powder on the dosa
Beat an egg slightly and pour it on the dosa and spread well.
Now add some onion, tomato, green chilly and coriander leaves.
Sprinkle some more chutney powder if needed .
Drizzle some ghee or oil and cook in low flame for 2 to 3 minutes. Here I used olive oil.
Now carefully flip and cook for another minute and serve hot. 

If you don't have chutney powder use pepper powder or chilly powder. 

ദോശ മാവ് : ഒരു കപ്പ്
മുട്ട : 3
സവാള : 1 ചെറുതായി അരിഞ്ഞത് 
പച്ചമുളക് : 2 ചെറുതായി അരിഞ്ഞത് 
തക്കാളി : 1 ചെറുതായി അരിഞ്ഞത് 
മല്ലിയില 
ദോശ പൊടി / ചമ്മന്തി പൊടി

ദോശ കല്ല് ചൂടാക്കി അല്പം നെയ്യോ എണ്ണയോ തടവി മാവി ഒഴിച്ച് പരത്തുക. 
മുകളിൽ കുറച്ചു ദോശ പൊടി വിതറുക. 
ഇതിലേയ്ക്കു ഒരു മുട്ട പൊട്ടിച്ചു ഒന്ന് ബീറ്റ് ചെയ്ത് ഒഴിക്കുക. 
എല്ലാ ഭാഗത്തേക്കും നന്നായി പരത്തി കൊടുക്കുക. 
കുറച്ചു സവാള, തക്കാളി, പച്ചമുളക്, മല്ലി ഇല എന്നിവ  വിതറുക. 
മുകളിൽ ഒരല്പം കൂടി പൊടി വേണമെങ്കിൽ വിതറാം. 
അല്പം നെയ്യോ എണ്ണയോ കൂടി മുകളിൽ ഒഴിച്ച് ചെറിയ തീയിൽ വെച്ച് 2 - 3 മിനിറ്റ് വേവിക്കുക.(ഞാൻ ഒലിവ് ഓയിൽ ആണ് ചേർത്തത്)
ശേഷം സാവാദനം മറിച്ചിട്ട് ഒരു മിനിറ്റ് കൂടി വേവിച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.

(ദോശ പൊടി ഇല്ലെങ്കിൽ കുരുമുളക് പൊടിയോ മുളക് പൊടിയോ എടുക്കാം. )

Wednesday, 4 August 2021

Kuzhipaniyaram / കുഴിപണിയരം

Have it for Breakfast, Lunch or Dinner ...
Idli batter : 2 Cups
Onion Chopped : 1/2 of an Onion
Green Chilli Finely Chopped : 2 - 3 
Ginger Finely Chopped : 1 Small Piece
Curry Leaves Chopped:  Little 
Carrot Grated :  Little 
Oil : As Needed

Add onion, green chillies, ginger, curry leaves and grated carrots to the Idli batter and combine well 
Heat the unniappam pan and add oil as needed and pour laddle full of batter and cover and cook in low flame and once the bottom part is cooked flip cover and cook the other side as well serve hot with chutney. 
ഇഡ്ലി മാവ് : 2 കപ്പ്
സവാള അരിഞ്ഞത് : ഒന്നിന്റെ പകുതി
പച്ചമുളക് ചെറുതായി അരിഞ്ഞത് : 2 - 3 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് : ഒരു ചെറിയ കഷ്ണം
കറിവേപ്പില അരിഞ്ഞത് :  കുറച്ച് 
കാരറ്റ്  ഗ്രേറ്റ് ചെയ്തത് : കുറച്ച്
എണ്ണ കുറച്ച്

ഇഡ്ലി മാവിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ,ക്യാരറ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.  ഉണ്ണിയപ്പ ചട്ടി ചൂടാക്കി കുറച്ച് എണ്ണയൊഴിച്ച് ഓരോ  തവി മാവ് ചേർത്ത് കൊടുക്കുക. ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക ഒരു ഭാഗം വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് വേവിച്ചെടുക്കുക ചൂടോടെ ചമ്മന്തിക്കൊപ്പം കഴിക്കാം


Wednesday, 28 July 2021

Banana and Dates Milk Shake

A Healthy Milk Shake

Banana : 1
Dates : 4 - 5
Milk : 1.5 Cups
Ice cubes : 5 - 6
Cashewnuts / Almonds : Few

If using dried dates soak it in milk or water for some time.
Take all the ingredients in to a blender and blend well.
Drizzle some dates syrup or chocolate syrup to the serving glass and pour the milk shake. 
പഴം : 1
ഈന്തപ്പഴം : 4 - 5
പാൽ : 1.5 കപ്പ്
ഐസ് ക്യൂബ്‌സ് : 5 - 6 ക്യൂബ്‌സ്
അണ്ടിപ്പരിപ്പ് / ബദാം : കുറച്ചു

ഡ്രൈ ഈന്തപ്പഴം ആണെങ്കിൽ കുറച്ചു സമയം കുതിർത്തു വെച്ചാൽ വേഗം അരഞ്ഞു കിട്ടും.
എല്ലാം കൂടി ബ്ലെൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. 
ഗ്ലാസ്സിൽ കുറച്ചു ഈന്തപ്പഴം സിറപ്പ് അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് മിൽക്ക് ഷേക്ക് ഒഴിച്ചു സെർവ് ചെയ്യാം.

Tuesday, 27 July 2021

Chilly Idli / ചില്ലി ഇഡ്ലി

Have it as a Snack or for Breakfast

Idli: 4
Onion: 1
Capsicum: 1
Ginger and Garlic: 1/2 Table spoon each sliced
Green Chilly: 2
Soya Sauce: 1 Tea Spoon
Chilly Sauce: 1/2 Tea Spoon
Tomato Sauce: 1Tea Spoon
Oil
Spring Onion
For Marination
Soya Sauce: 1/4 Tea Spoon
Chilly Sauce: 1/4 Tea Spoon
Ginger Garlic Paste: 1/4  Tea Spoon
Pepper Powder: 1/4 Tea Spoon
Corn Flour: 4 Table Spoon
Maida: 4 Table Spoon
Salt
Cut the idli to small bite size pieces
Make a batter with the ingredients mentioned under for marination and mix in the idli pieces and then deep fry in hot oil.  
To a kadai add 2 table spoon of oil and add sliced ginger and garlic
Saute well and add cubed capsicum
Once the capsicum becomes little soft add the cubed onion and chopped green chilly
Saute for 2 minutes
Do not over cook capsicum and onion
To this add soya sauce, chilly sauce and tomato sauce. 
Mix well
Add fried idli pieces and combine
Simmer for some time and finally add chopped spring onion and switch off the flame

ഇഡ്ലി : 4 എണ്ണം 
സവാള : 1
ക്യാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : 1 ടി സ്പൂൺ
ചില്ലി സോസ് : 1/2 ടി സ്പൂൺ
തക്കാളി സോസ് : 1 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ
സോയ സോസ്‌ : 1/4 ടി സ്പൂൺ
ചില്ലി സോസ് : 1/4 ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/4 ടി സ്പൂൺ
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
കോൺ ഫ്ലവർ : 4 ടേബിൾ സ്പൂൺ
മൈദ : 4 ടേബിൾ സ്പൂൺ
ഉപ്പ്
വെള്ളം

ഇഡ്ലി ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച്‌  വെക്കുക.
മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ എല്ലാം കൂടെ ചേർത്തു ഒരു ബാറ്റർ റെഡി ആക്കുക.
ഇഡ്ലി ഇതിലേക്ക് ചേർത്തു മിക്സ് ആക്കുക. 
എണ്ണ ചൂടാക്കി മാരിനേറ്റ്‌ ചെയ്ത ഇഡ്ലി കഷ്ണങ്ങൾ ഇട്ട് വറുത്തു കോരി മാറ്റി വെക്കുക. 
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളക് കീറിയതും ചേർക്കുക. 
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് വറുത്ത ഇഡ്ലി ചേർത്തിളക്കുക.
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

Thursday, 12 November 2020

Chole / Chana Bhatura / ചോലെ / ചന ബട്ടൂര

Have it for Breakfast, Lunch Or Dinner....

Bhatura 

Maida : 2 Cups
Yogurt :1/4 Cup
Salt :1/4 Tea Spoon
Sugar :1/2 Tea Spoon 
Baking Soda : 1 Pinch
Rava :1 Table Spoon
Water :As needed

Mix everything together except water and combine well
Add water as needed and make a smooth dough.Same like chappathi dough
Rub a table spoon of oil on the dough and let it rest for 2 hours
After 2 hours take ball sized dough roll it a bit thick and deep fry in hot oil
**Makes 8 bhatura as in pic 

Chole / Chana

White Chickpea :1 Cup Washed and soaked overnight
Bay leaf :1
Cardamom :2
Cinnamon Stick : 1 Piece
Cumin : 1Tea Spoon
Tomato :2 
Ginger Garlic Paste :1 Table Spoon
Red Chilly Powder :1 Tea Spoon 
Coriander Powder :1 Tea Spoon
Turmeric Powder :1/2 Tea Spoon 
Cumin Powder :1/2 Tea Spoon
Garam Masala Powder :1/2 Tea Spoon
Aamchur / Dry Mango Powder: 1/4 Tea Spoon
Kasoorimethi :1/2 Tea Spoon
Coriander Leaves Chopped :  2 Table Spoon
Tea Bags : 2
Oil : 4 Table Spoon
Salt 


Pressure cook the chana adding enough water and tea bags. Alternatively you can make black tea and cook chana in it if you don't have teabags . This is done to get a dark brown color for the curry. 
To a pan pour oil and add bayleaf, cinnamon, cardamom and cumin
Saute for 2 minutes and add chopped onion
Once the onion starts to change color add ginger garlic paste.
Saute until onion starts to brown 
Now add chilly powder, turmeric powder, coriander powder, cumin powder, aamchur and garam masala.
Saute until the raw smell of the spices is gone
Puree the tomato and add it
Cook until oil starts to seperate
Remove the tea bags and add cooked chana along with the water. 
Add salt and cover and cook for 10 to 15 minutes .
Once the gravy thickens add kasurimethi and coriander leaves and switch off the flame
ബട്ടൂര 

മൈദ : 2 കപ്പ്
തൈര് :1/4 കപ്പ്
ഉപ്പ് : 1/4 ടീ സ്പൂണ്
പഞ്ചസാര : 1/2 ടീ സ്പൂണ്
ബേക്കിംഗ് സോഡാ : 1 നുള്ള്
റവ : 1 ടേബിൾ സ്പൂണ്
വെള്ളം : ആവശ്യത്തിന്

വെള്ളം ഒഴികെ ബാക്കി എല്ലാം കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക
ശേഷം പാകത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക
ഒരു ടേബിൾ സ്പൂണ് ഓയിൽ തടവി മാവ് 2 മണിക്കൂർ മാറ്റി വെക്കുക
ശേഷം ഒരു ബോൾ വലുപ്പത്തിൽ മാവ് എടുത്ത് കുറച്ചു കട്ടിയിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക
**ഫോട്ടോയിൽ കാണുന്ന പോലെ ഉള്ള 8 ബട്ടൂര ഉണ്ടാക്കാം 

ചോലെ / ചന

വെള്ള കടല  : 1 കപ്പ് കഴുകി രാത്രി വെള്ളത്തിൽ കുതിർത്തു വെക്കുക
ബേ ലീഫ് : 1
ഏലയ്ക്ക : 2
പട്ട : 1 കഷ്ണം
ജീരകം : 1 ടീ സ്പൂണ്
തക്കാളി : 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിൾ സ്പൂണ്
മുളക് പൊടി :1 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
ജീരകം പൊടി : 1/2 ടീ സ്പൂണ്
കസൂരി മെത്തി :1/2 ടീ സ്പൂണ്
ഗരം മസാല പൊടി :1/2 ടീ സ്പൂണ് 
ആംച്ചൂർ / ഡ്രൈ മാങ്കോ പൌഡർ  : 1/4 ടീ സ്പൂണ് 
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
ടീ ബാഗ്‌സ് : 2
ഓയിൽ : 4 ടേബിൾ സ്പൂൺ
ഉപ്പ്

വെള്ള കടല പാകത്തിന് വെള്ളവും ടീ ബാഗും കൂടെ ഇട്ട് വേവിക്കുക
ടീ ബാഗ് ഇല്ലെങ്കിൽ മധുരം ചേർക്കാതെ കട്ടൻ ചായ ഉണ്ടാക്കി ആ വെള്ളത്തിൽ കടല വേവിക്കുക. കറിക്ക് നല്ല ഡാർക്ക് കളർ കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നെ
കടായിയിൽ എണ്ണ ഒഴിച്ച് പട്ട, ഏലയ്ക്ക, ബേ ലീഫ്, ജീരകം എന്നിവ ചേർത്ത് 2 മിനിറ്റ് മൂപ്പിക്കുക
ശേഷം ഉള്ളി ചേർത്തു വഴറ്റുക
ഉള്ളി ചെറുതായി നിറം മാറി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക
ഉള്ളി ലൈറ്റ് ബ്രൗണ് കളർ ആകുമ്പോൾ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ജീരകം പൊടി, ഗരം മസാല പൊടി, ആംച്ചൂർ/ ഡ്രൈ മാങ്കോ പൌഡർ  എന്നിവ ചേർത്തു വഴറ്റുക
പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി അരച്ചു ചേർക്കുക
എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക
ശേഷം ടീ ബാഗ് എടുത്തു കളഞ്ഞു വേവിച്ച കടല വെള്ളത്തോട് കൂടെ ചേർക്കുക
ഉപ്പും കൂടെ ചേർത്തു അടച്ചു വെച്ചു 10 - 15 മിനിറ്റ് തിളപ്പിക്കുക
ചാറ് കുറുകി വരുമ്പോൾ കസൂരി മെത്തി, മല്ലി ഇല എന്നിവ ചേർത്ത് തീ ഓഫ് ആക്കുക

Monday, 9 November 2020

Idiappam Mixed Vegetable Stew // ഇടിയപ്പം മിക്സഡ് വെജിറ്റബിൾ സ്റ്റ്യൂ

Breakfast Recipe....
Mixed Vegetable Stew // മിക്സഡ് വെജിറ്റബിൾ സ്റ്റ്യൂ // മിക്സഡ്  പച്ചക്കറി ഇഷ്‌ട്ടൂ..

Potato: 1
Carrots: 1
Beans: 5
Green Peas : A handful
Onion: 1
Green Chilli : 2 - 3
Ginger: A Small Piece
Clove: 2
Cardamom: 2
Cinnamon : A Small Piece
Curry leaves: Few
Thick Coconut Milk: 1 Cup
Salt
Coriander leaves: Few
Pepper powder: 1/2 Tea Spoon
Coconut Oil: 2 Tea Spoon

Cook together chopped potato, carrot, beans, green peas, onion, green chili,  ginger, cloves, cardamom,  cinnamon and some curry leaves
Add water as needed and some salt. Once done add a cup of thick coconut milk and once its heated well add chopped coriander leaves, pepper powder and coconut oil and switch off the flame

പൊട്ടറ്റോ : 1
കാരറ്റ് : 1
ബീൻസ് : 5
ഗ്രീൻ പീസ് : ഒരു പിടി
സവാള : 1
പച്ചമുളക് : 2 - 3
ഇഞ്ചി : ഒരു ചെറിയ കഷ്ണം
ഗ്രാമ്പു : 2
ഏലയ്ക്ക : 2
പട്ട : ചെറിയ കഷ്ണം
കറിവേപ്പില : കുറച്ച്
കട്ടി തേങ്ങാപ്പാൽ : 1 കപ്പ്
ഉപ്പ്
മല്ലി ഇല : കുറച്ച്
കുരുമുളക് പൊടി : 1/2 ടീ സ്പൂണ്
വെളിച്ചെണ്ണ : 2 ടീ സ്പൂണ്
 

പൊട്ടറ്റോ, കാരറ്റ്,  ബീൻസ് ,  ഗ്രീൻ പീസ്, സവാള, പച്ചമുളക് , ഇഞ്ചി,  ഗ്രാമ്പു, ഏലയ്ക്ക, പട്ട , കറിവേപ്പില , പാകത്തിന് വെള്ളം കൂടെ ചേർത്ത് വേവിച്ചെടുക്കുക. വെന്തു വെള്ളം വറ്റി വരുമ്പോൾ തേങ്ങാപാൽ ,  പാകത്തിന്‌ ഉപ്പ്  എന്നിവ ചേർത്ത് ഒന്ന് തിള വരുമ്പോൾ  മല്ലി ഇല അരിഞ്ഞതും, അര ടീ സ്പൂണ് കുരുമുളക് പൊടിയും, വെളിച്ചെണ്ണയും ചേർത്തു തീ ഓഫ് ആക്കുക
                                   

Idiappam // Noolputt // Noolappam //ഇടിയപ്പം //നൂൽ പുട്ട് // നൂലപ്പം

Wash and soak white raw rice for 4 hours.  
Then strain off the water and grind the rice to a fine powder.  Roast this rice flour well
For 1 cup of rice flour boil a little more than 1 cup of water.  
Add in the required salt
To boiling water add rice flour and combine well.  Let it cool down for some time
Now spread some oil in you hands and then knead the dough well
Add the dough to a idiappam maker and squeeze it on to a banana leaf or idli plate.  
Put some coconut on top and steam well

പച്ചരി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെച്ച് വെള്ളം ഊറ്റി കളഞ്ഞു ഒട്ടും തരി ഇല്ലാതെ പൊടിച്ചെടുത്തു നന്നായി വറുത്തെടുക്കുക. 
1 കപ്പ് പച്ചരി പൊടിക്ക് 1 കപ്പിനെക്കാൾ ഒരൽപ്പം കൂടുതൽ വെള്ളം തിളപ്പിക്കുക. പാകത്തിനു ഉപ്പ്‌ ചേർക്കുക. അരിപ്പൊടിയിലേക്കു തിളക്കുന്ന വെള്ളം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ചു നന്നായി ഇളക്കി ഒരൽപം ചൂട് തണയാൻ മാറ്റി വെക്കുക.
ശേഷം കയ്യിൽ ഒരൽപം എണ്ണ തടവി നന്നായി കുഴച്ചു മയപ്പെടുത്തി എടുക്കുക. ഇടിയപ്പത്തിന്റെ അച്ചിൽ ഇട്ട് ഇടലിതട്ടിലേക്കോ , വാഴ ഇലയിലേക്കോ മാവ് ചുറ്റിച്ചിട്ട് ഒരൽപം തേങ്ങയും മുകളിൽ ഇട്ട് ആവിയിൽ വേവിക്കുക.

Wednesday, 4 November 2020

Poori & Chana Masala / പൂരി & ചന മസാല

Easy & Tasty ...
White Chickpea: 1/2 Cup
Turmeric powder: 1/4 Tea Spoon
Chili powder: 1/2 Tea Spoon
Chicken Masala: 1/4 
Tea Spoon
Coriander powder: 1/2 
Tea Spoon
Cumin powder: 1/4 
Tea Spoon
Onion: 1
Ginger Garlic Paste: 1/2 
Tea Spoon
Tomatoes: 1 Small
Sunflower oil: 1 Table Spoon 
Mustard: 1/2 
Tea Spoon
Curry leaves
Coriander leaves
Salt

Wash chickpeas and  add enough water and soak for 8 hours
Add a pinch of turmeric powder and pressure cook until done
Pour the oil into a pan and splutter  the mustard seeds 
Add chopped onion and fry
When the onion starts to soften, add ginger and garlic paste and fry well
Add turmeric powder, chilli powder, coriander powder, chicken masala, cumin powder and salt to taste and fry well.
Add chopped tomatoes, curry leaves and boiled peas and bring to a boil over low heat.
When the curry is reduced enough, add coriander leaves and turn off the heat
വെള്ള കടല: 1/2 കപ്പ്
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
മുളക് പൊടി:1/2 ടി സ്പൂൺ
ചിക്കൻ മസാല: 1/4 ടി സ്പൂൺ
മല്ലി പൊടി : 1/2 ടി സ്പൂൺ
ജീരകം പൊടി : 1/4 ടി സ്പൂൺ
സവാള: 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1/2 ടി സ്പൂൺ
തക്കാളി : 1 ചെറുത്
സൺഫ്ലവർ ഓയിൽ: 1 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
കറിവേപ്പില 
മല്ലി ഇല 
ഉപ്പ്

വെള്ള കടല കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒരു 8 മണിക്കൂർ കുതിർത്തു വെക്കുക
ശേഷം ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക
ഒരു പാനിലേക്കു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക
സവാള ഒന്ന് വാടി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ചിക്കൻ മസാല, ജീരകം പൊടി , പാകത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് തക്കാളി അരിഞ്ഞതും, കറിവേപ്പിലയും വേവിച്ച കടലയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക
കറി ആവശ്യത്തിനു കുറുകിയാൽ മല്ലി ഇല ചേർത്ത് തീ ഓഫ് ചെയ്യുക

Sunday, 25 October 2020

Masala Pathiri // മസാല പത്തിരി

A Quick Breakfast Recipe...You dont need a curry for this dish
To a pan add 2 tea spoon coconut oil and add 1/4 tea spoon urad dal and fry well
To this add one finely chopped onion, 2 green chilly, finely chopped small piece of ginger, chopped curry leaves and saute well
To this add 1/4 tea spoon turmeric powder, litte grated coconut some chopped coriander leaves and saute.
To this add 1 cup rice flour and salt and combine well
To this add 1 cup of boiling water and mix well. Let it cool for some time
Then spread some oil in your hands and knead the dough
Then take medium sized balls out of the dough and roll it and cook it on a tawa. Drizzle some ghee if needed 
വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ്.. 
ഇതിനു കൂടെ കഴിക്കാൻ വേറെ കറി ഒന്നും ആവശ്യമില്ല.. 
ഒരു പാനിൽ 2 സ്പൂണ് വെളിച്ചെണ്ണ ചേർത്ത് കാൽ ടീ സ്പൂണ് ഉഴുന്ന് പരിപ്പ് ചേർത്തു മൂപ്പിക്കുക. ഇതിലേക്ക്  ഒരു ചെറിയ സവാള, 2 പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.  
നന്നായി വഴന്നു വരുമ്പോൾ കാൽ ടീ സ്പൂണ് മഞ്ഞൾ പൊടി , കുറച്ചു തേങ്ങയും, കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് 1 കപ്പ് പത്തിരി പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇതിലേക്ക് 1 കപ്പ് ചൂട് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതായി ഒന്ന് ചൂടാറാൻ മാറ്റി വെക്കുക. ശേഷം കയ്യിൽ അല്പം എണ്ണ തടവി നന്നായി കുഴച്ചെടുക്കുക. 
ശേഷം പത്തിരി പരത്തി ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കുക.. അല്പം നെയ്യ് വേണമെങ്കിൽ ചേർക്കാം

Tuesday, 20 October 2020

Easy Paalappam (Without Yeast) & Vegetable Stew // ഈസി പാലപ്പവും (യീസ്റ്റ് ചേർക്കാതെ) വെജിറ്റബിൾ സ്റ്റ്യൂവും..

Traditional Kerala Breakfast Recipe
Palappam

White Raw Rice: 2 cups
Coconut Water: 1 Cup
Sugar: 2 Table Spoon
Cooked Rice: 1/4 Cup
Grated Coconut: 1/2 Cup
Salt: A Pinch
Add 1 table spoon of sugar to coconut water and let it rest for 12 hours. By then it would be fermented well
After 12 hours keep infridge
Wash the rice well and soak it for 5 hours
Then grind together soaked rice, coconut, cooked rice, fermented coconut water as needed 
Let the batter rest for 6 - 8  hours
Then add salt and remaining sugar and mix well and make the appam

Vegetable Stew

Cook together 1 chopped potato, 1 carrot, 4 - 5 beans, a hand full of green peas, 1 onion, 2 - 3 green chili, a small piece of ginger, 2 cloves, 2 cardamom, 1 small piece of cinnamon and some curry leaves
Add water as needed and some salt. Once done add a cup of thick coconut milk and once its heated well add chopped coriander leaves, half tea spoon pepper powder and 2 tea spoon coconut oil and switch off the flame
പാലപ്പം

പച്ചരി : 2 കപ്പ്‌ 
തേങ്ങ വെള്ളം : 1 കപ്പ് 
പഞ്ചസാര : 2 ടേബിൾ സ്പൂണ്
ചോറ് :1/4 കപ്പ്‌ 
തേങ്ങ ചിരകിയത് :1/2 കപ്പ്‌ 
ഉപ്പ് - ഒരു നുള്ള്

തേങ്ങ വെള്ളത്തിൽ 1 ടേബിൾ സ്പൂണ് പഞ്ചസാര ഇട്ട് 12 മണിക്കൂർ വെക്കുക..അപ്പോഴേക്കും 
ആവശ്യത്തിന് പുളിച്ചു കിട്ടും.. പിന്നെ ഫ്രിഡ്‌ജിൽ വെക്കുക. 
പച്ചരി കഴുകി ഒരു 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം കുതിർത്തു വെച്ച അരി, ചോറ് , തേങ്ങ, പുളിപ്പിച്ച തേങ്ങാ വെള്ളം ആവശ്യത്തിനു ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവ് 6 - 8 മണിക്കൂർ പൊങ്ങാൻ വെക്കുക. 
ശേഷം ഉപ്പും ബാക്കി പഞ്ചസാരയും ചേർത്തിളക്കി അപ്പം ചുട്ടെടുക്കുക 

വെജിറ്റബിൾ സ്റ്റ്യൂ   // പച്ചക്കറി ഇഷ്‌ട്ടൂ..

1 പൊട്ടറ്റോ, 1 കാരറ്റ്,  4 -5  ബീൻസ് , 
ഒരു പിടി ഗ്രീൻ പീസ്, 1 സവാള, 2 - 3 പച്ചമുളക് ,  ചെറിയ കഷ്ണം ഇഞ്ചി, 2 ഗ്രാമ്പു, 2 ഏലയ്ക്ക, 1 ചെറിയ കഷ്ണം പട്ട , കുറച്ചു കറിവേപ്പില , പാകത്തിന് വെള്ളം കൂടെ ചേർത്ത് വേവിച്ചെടുക്കുക. വെന്തു വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള 1 കപ്പ് തേങ്ങാപാൽ ,  പാകത്തിന്‌ ഉപ്പ്  എന്നിവ ചേർത്ത് ഒന്ന് തിള വരുമ്പോൾ കുറച്ചു മല്ലി ഇല അരിഞ്ഞതും, അര ടീ സ്പൂണ് കുരുമുളക് പൊടിയും, 2 സ്പൂണ് വെളിച്ചെണ്ണയും ചേർത്തു തീ ഓഫ് ആക്കുക

Thursday, 15 October 2020

Cheese Paratha / ചീസ് പറാത്ത

Kids Special...

Wheat Flour : 2 Cups
Oil: 1 Table Spoon
Water
Salt

To make the filling
Mozzarella cheese: 1 cup
Onion: 1 Finely Chopped
Green Chilli: 2 Finely Chopped
Garlic: 2 Cloves Finely Chopped
Coriander leaves chopped: 2 Table Spoon
You can add your favorite masala with this.

Add oil, salt and water to wheat flour and knead like chapati
Mix everything together to make the filling
Now we can make paratha in two ways. First take a small ball out of the chapati flour and spread it lightly
Put some filling in the middle of this and fold the chapati from all the sides and roll it back to a ball
Then sprinkle some wheat flour on it and spread it out
The second method is to roll out two chapatis. Then put some filling on top of one chapati
Place another chapathi on top and press the edges 
Now spread anything slightly.
I made it the second way 
Heat a tawa and coo the chapathi. Brush some butter / ghee on top and eat warm 

ഗോതമ്പു പൊടി : 2 കപ്പ്
എണ്ണ : 1 ടേബിൾ സ്പൂൺ
വെള്ളം 
ഉപ്പ്‌

ഫില്ലിംഗ് ഉണ്ടാക്കാൻ

മോസറല്ല ചീസ്   : 1 കപ്പ്
സവാള : 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് : 2 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി : 2 അല്ലി ചെറുതായി അരിഞ്ഞത്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂണ്

ഇതിന്റെ കൂടെ ഇഷ്ട്ടമുള്ള മസാല ചേർക്കാം. 

ഗോതമ്പു പൊടിയിൽ എണ്ണ, പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്കു പോലെ കുഴച്ചെടുക്കുക
ഫില്ലിംഗ് ഉണ്ടാക്കാൻ എല്ലാം കൂടെ മിക്സ് ചെയ്തു വെക്കുക 
ഇനി നമുക്ക് രണ്ടു രീതിയിൽ പറാത്ത ഉണ്ടാക്കാം. ആദ്യത്തെതു ചപ്പാത്തി മാവിൽ നിന്നും ചെറിയ ഉരുള എടുത്തു ചെറുതായി പരത്തുക
ഇതിൽ കുറച്ചു ചീസ് ഫില്ലിംഗ്  നടുവിൽ വെച്ച് ചപ്പാത്തിയെ എല്ലാ ഭാഗത്തു നിന്നും കൂട്ടി പിടിച്ചു വീണ്ടും ഉരുള ആക്കുക
ശേഷം കുറച്ചു ഗോതമ്പു പോടി തൂവി പരത്തി എടുക്കുക
രണ്ടാമത്തെ രീതി രണ്ടു ചപ്പാത്തി പരത്തി എടുക്കുക. എന്നിട്ടു ഒരു ചപ്പാത്തിയുടെ മുകളിൽ കുറച്ചു ഫില്ലിംഗ് വെക്കുക  
രണ്ടാമത്തെ ചപ്പാത്തി മുകളിൽ വെച്ച് അറ്റങ്ങൾ അമർത്തി കൊടുക്കുക
ശേഷം  ചെറുതായി ഒന്നും കൂടി പരത്തുക
ഞാൻ ഉണ്ടാക്കിയത് രണ്ടാമത് പറഞ്ഞ രീതിയിൽ ആണ് . 
തവ ചൂടാക്കി ചുട്ടെടുക്കുക
കുറച്ചു ബട്ടർ അല്ലെങ്കിൽ നെയ്യ് പുരട്ടി ചൂടോടെ കഴിക്കാം

Saturday, 10 October 2020

Oats Wheat Flour Idiappam // ഓട്സും ഗോതമ്പ് പൊടിയും ചേർത്ത് ഇടിയപ്പം

A healthy breakfast recipe
Dry roast oats and powder it and sift it. Its better to sift the flour , because if the oats is not powdered well we will find it difficult to squeeze the idiappam. 
To 1 cup of powdered oats add 1 cup of wheat flour and required salt and mix well
Add required hot water and make the dough. Let it cool well and once cooled spread some oil on your palms and knead the dough.
Fill the idiappam maker with the dough and squeeze it on to a plate or banana leaf or idli plates and put some coconut on top.
Steam well for 8 - 10 minutes
Serve warm
ഓട്സ് വറുത്തു പൊടിച്ചെടുക്കുക. പൊടിച്ചതിന് ശേഷം ഒന്ന് അരിച്ചെടുത്താൽ നല്ലതാണ്..(ഓട്സ് നന്നായി പൊടിഞ്ഞില്ലെങ്കിൽ തരി ആയി കിടക്കും. അപ്പൊ പിഴിഞ്ഞു എടുക്കുമ്പോൾ ശരിക്കും വരില്ല. അരിച്ചെടുത്താൽ ഈ പ്രശ്നം ഉണ്ടാകില്ല..)  1 കപ്പ് ഓട്സ് പൊടിച്ചതിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി ചേർത്തിളക്കുക.. പാകത്തിന് ഉപ്പും ചേർക്കുക.. ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് ഒരു സ്പൂണ് ഉപയോഗിച്ച് ഇളക്കി വെക്കുക. ഒന്ന് ചൂട് തണഞ്ഞു കഴിഞ്ഞു കൈയ്യിൽ കുറച്ചു എണ്ണ തടവി നന്നായി ഒന്ന് കുഴച്ചെടുക്കാം. സേവാ നാഴിയിൽ ചില്ലിട്ട് മാവ് നിറച്ച് വാഴ ഇലയിലോ, ഇഡ്ലി തട്ടിലേക്കോ പിഴിഞ്ഞിട്ട് മുകളിൽ അല്പം തേങ്ങ ഇട്ട് ആവിയിൽ വേവിച്ചെടുക്കുക. (8 - 10 മിനിറ്റ്) ചെറിയ ചൂടിൽ കഴിക്കുമ്പോൾ ആണ് ടേസ്റ്റ്

Sunday, 4 October 2020

French Toast // ഫ്രഞ്ച് ടോസ്റ്റ്

A Breakfast or snack .. Easy and quick recipe...
Bread: 6 Slices
Egg : 1
Milk: 1/2 Cup
Cardamom Powder Or Vanilla Essence : 1/4 Tea Spoon
Sugar : 2 Tea Spoon (Increase or Decrease as per your wish)
Ghee / Butter : As Needed
Beat the egg well and add milk, sugar, cardamom powder or vanilla essence and mix well
Heat a pan and add some butter / ghee
Dip each bread slice in this mixture and place in on the hot pan and toast both sides
For those who don't like sweet ones you can add a pinch of pepper powder / crushed chilli flakes  and salt to the egg milk mix 
ഇതൊരു സിംപിൾ ബ്രേക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക് എന്നും പറയാം.. ഉണ്ടാക്കാൻ അധികം സമയമോ സാദനങ്ങളോ വേണ്ട.. അപ്പൊ റെസിപ്പി നോക്കാം

ബ്രഡ് സ്ലൈസ് : 6 എണ്ണം
മുട്ട : 1
പാൽ : 1/2 കപ്പ്
ഏലയ്ക്ക പൊടി or വാനില എസ്സെൻസ് : 1/4 ടീ സ്പൂണ്
പഞ്ചസാര : 2 ടീ സ്പൂണ് ( കൂട്ടുകയോ കുറക്കുയയോ ചെയ്യാം )
ബട്ടർ // നെയ്യ് : ആവശ്യത്തിന് 
മുട്ട ഒന്ന് ബീറ്റ് ചെയ്തു അതിലേക്ക് പാൽ, പഞ്ചസാര , ഏലയ്ക്ക പൊടി അല്ലെങ്കിൽ വാനില എസ്സെൻസ് ചേർത്തു ഇളക്കി ഓരോ ബ്രഡ് സ്ലൈസ് അതിൽ മുക്കി എടുത്ത് കുറച്ചു ബട്ടർ അല്ലെങ്കിൽ നെയ്യിൽ രണ്ടു ഭാഗവും മൊരിച്ചെടുക്കുക..
മധുരം ഇഷ്ടപെടാത്തവർ മുട്ട പാൽ മിക്സിൽ കുറച്ചു ഉപ്പും കുരുമുളക് പൊടി അല്ലെങ്കിൽ ചതച്ച വറ്റൽ മുളക് ചേർത്തു ഉണ്ടാക്കാം..

Saturday, 3 October 2020

Idli / Dosa Batter // ഇഡലി / ദോശ മാവ്

To make Dosa/Idli Batter

Raw White Rice/Pachari: 1.5 Cup
Urad dal (without skin): 1/2 cup
Cooked Rice: 1/2 Cup
Fenugreek seeds: 4 - 5
Salt 
Water

Wash and soak white rice and  urad dal and fenugreek seeds in enough water for 5 to 6 hours.
Grind everything together at night adding cooked rice and water until smooth 
The batter should be smooth pouring consistency
Leave it overnight to ferment. 
Next morning add required salt.
The batter is ready to make idli, plain dosa, ghee roast, masala dosa etc
Before making the dosa check the consistency of the batter and add water if required
പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 1/2 കപ്പ്
ചോറ് : 1/2 കപ്പ്
ഉലുവ : 4 - 5 എണ്ണം
ഉപ്പ്
വെള്ളം 

പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 5 - 6 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം. 
ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക. 
രാവിലെ ആവശ്യത്തിനു ഉപ്പ് ചേർക്കുക 
ഇഡലി, ദോശ,മസാല ദോശ എല്ലാം ഉണ്ടാക്കാം 
ദോശമാവിന് ഒരൽപം വെള്ളം വേണമെങ്കിൽ ചേർക്കുക 

Friday, 2 October 2020

Chicken Masala Stuffed Idli // ചിക്കൻ മസാല സ്റ്റഫ്ഡ് ഇഡ്ലി..

Bored with the same old Idlis... Do try out this stuffed Idli...
Idly Batter: As Needed
To make the filling
Chicken: 1/4 kg
Boiled potatoes: 1
Onion: 1
Green Chilly: 2 
Ginger Garlic Crushed: 1 Tablespoon Each
Turmeric powder: 1/2 Tea Spoon
Chili Powder: 1 Tea Spoon
Garam Masala Powder: 1 Tea Spoon
Pepper powder: 1/2 Tea Spoon
Coriander Leaves Chopped: As Needed
Curry leaves: 1 Sprig
Coconut oil: 2 Table Spoon
Salt: To taste

Wash the chicken well and add some turmeric powder, pepper powder, salt, chilli powder and garam masala powder and cook
After removing the bones, put them in a mixer and shred/mince it. Or chop finely.
Heat coconut oil and saute ginger and garlic. Then add onion and green chilly and saute well. 
Add remaining turmeric powder, chilly powder, pepper powder, garam masala, salt, coriander leaves and curry leaves and mix well. Add cooked minced chicken and potatoes and mix well.
** You can make any other filling you like ..
Apply oil on idli plates
First pour some batter. Put a little filling. Then pour the batter and fill  
Then steam well.
ഇഡ്ലി മാവ് : ആവശ്യത്തിന്
ഫില്ലിംഗ് ഉണ്ടാക്കാൻ
ചിക്കൻ:  കാൽ കിലോ
ഉരുളകിഴങ്ങു വേവിച്ചത് : 1
സവാള : 1
പച്ചമുളക് : 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 
ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ, ഉരുളക്കിഴങ്ങ് എന്നിവ   ചേര്‍ത്ത് യോജിപ്പിക്കുക. 
**ഇഷ്ട്ടമുള്ള വേറെ ഏത് ഫില്ലിംഗ് വേണമെങ്കിലും ഉണ്ടാക്കാം..
ഇഡ്ലി തട്ട് എണ്ണ തേച്ചു വെക്കുക
ആദ്യം കുറച്ചു മാവ് ഒഴിക്കുക. മുകളിൽ അല്പം മസാല വെക്കുക. ശേഷം വീണ്ടും മാവ് ഒഴിക്കുക. ശേഷം നന്നായി ആവിയിൽ വേവിച്ചെടുക്കുക.

Tuesday, 29 September 2020

Pazhankanji served with Fish Curry, Curd, Tomato Chutney, Crushed Shallots // പഴങ്കഞ്ഞി, മീൻ കറി, തൈര്, തക്കാളി ചമ്മന്തി, ചെറിയ ഉള്ളി ചതച്ചത്

Pazhankanji,  previous day's left over rice to which cool water is poured and kept over night for the next days breakfast.  

For Fish Curry Recipe Click Here

Tomato chutney 
 
Tomatoes: 2
Shallots: 10 nos
Garlic: 5 nos
Ginger: Small piece
Chili powder: 2 Table Spoon
Turmeric powder: 1/4 Teaspoon
Asafoetida Powder: 1 pinch
Curry leaves 
Coconut oil: 2 Table Spoon
Salt 

When the pan is hot, pour coconut oil, add small onion, garlic, ginger and curry leaves and
fry for 5 minutes. 
Then add tomatoes, chilli powder, turmeric powder, asafoetida powder and salt and 
saute until oil starts to leave.   
                                   
മീൻ കറി റെസിപിക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 
തക്കാളി ചമ്മന്തി 

തക്കാളി : 2
ചെറിയ ഉള്ളി : 10 എണ്ണം
വെളുത്തുള്ളി : 5 എണ്ണം
ഇഞ്ചി : ചെറിയ കഷ്ണം
മുളക് പൊടി: 2 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി : 1/4 ടീ സ്പൂണ്
കായം പൊടി : 1 നുള്ള്
കറിവേപ്പില 
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്
ഉപ്പ് 

പാന്‍ ചൂടാകുമ്പോള്‍  വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, 
കറി വേപ്പിലയും ചേർത്ത് ഒരു 5 മിനിറ്റ് വഴറ്റുക. 
ശേഷം തക്കാളിയും , മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി,  ഉപ്പും  
ചേർത്തു എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക