Sunday, 25 October 2020

Masala Pathiri // മസാല പത്തിരി

A Quick Breakfast Recipe...You dont need a curry for this dish
To a pan add 2 tea spoon coconut oil and add 1/4 tea spoon urad dal and fry well
To this add one finely chopped onion, 2 green chilly, finely chopped small piece of ginger, chopped curry leaves and saute well
To this add 1/4 tea spoon turmeric powder, litte grated coconut some chopped coriander leaves and saute.
To this add 1 cup rice flour and salt and combine well
To this add 1 cup of boiling water and mix well. Let it cool for some time
Then spread some oil in your hands and knead the dough
Then take medium sized balls out of the dough and roll it and cook it on a tawa. Drizzle some ghee if needed 
വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ്.. 
ഇതിനു കൂടെ കഴിക്കാൻ വേറെ കറി ഒന്നും ആവശ്യമില്ല.. 
ഒരു പാനിൽ 2 സ്പൂണ് വെളിച്ചെണ്ണ ചേർത്ത് കാൽ ടീ സ്പൂണ് ഉഴുന്ന് പരിപ്പ് ചേർത്തു മൂപ്പിക്കുക. ഇതിലേക്ക്  ഒരു ചെറിയ സവാള, 2 പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.  
നന്നായി വഴന്നു വരുമ്പോൾ കാൽ ടീ സ്പൂണ് മഞ്ഞൾ പൊടി , കുറച്ചു തേങ്ങയും, കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് 1 കപ്പ് പത്തിരി പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇതിലേക്ക് 1 കപ്പ് ചൂട് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതായി ഒന്ന് ചൂടാറാൻ മാറ്റി വെക്കുക. ശേഷം കയ്യിൽ അല്പം എണ്ണ തടവി നന്നായി കുഴച്ചെടുക്കുക. 
ശേഷം പത്തിരി പരത്തി ചൂടായ തവയിൽ ഇട്ട് ചുട്ടെടുക്കുക.. അല്പം നെയ്യ് വേണമെങ്കിൽ ചേർക്കാം

No comments:

Post a Comment