Friday 23 October 2020

Stuffed Dinner Rolls // Stuffed Buns // സ്റ്റഫ്ഡ് ഡിന്നർ റോൾ // സ്റ്റഫ്ഡ് ബണ്സ്

Dinner Ideas!!!!!

For Dough

Maida: 2 Cup
Yeast: 1 Tea Spoon
Sugar: 1 Table Spoon
Butter: 3 Table Spoon
Warm Milk: 1/2 Cup
Egg : 1
Salt: 1/4 Tea Spoon

Add little sugar and yeast to milk and mix well
Let it rest for 10 minutes to rise
Add salt, remaining sugar and butter to maida and combine well
Beat the egg and add it to the flour mix.  (reserve a table spoon of egg mix to brush on the bread before baking)
To the flour mix add the milk yeast mixture an make the dough
If needed add some water and make a slightly sticky dough
Cover with a wet cloth and let the dough rise for 1 hour

For Filling
Chicken: 1/4 Kg
Potato: 1
Carrot: 1
Green Peas: 1/4 cup
Onion: 1
Green Chilli: 4
Ginger Garlic Crushed: 1 Table Spoon Each
Turmeric Powder: 1/2 Tea Spoon
Chilly Powder: 1 Tea Spoon
Garam Masala Powder: 1 Tea Spoon
Chicken Masala Powder: 1 Tea Spoon
Pepper Powder: 1 Tea Spoon
Chopped Coriander Leaves 
Chopped Mint Leaves
Curry Leaves
Oil: 2 Table Spoon
Salt

Clean the chicken well and marinate with little turmeric powder, pepper powder, salt
chilly powder and garam masala powder. Cook the chicken and keep it aside
Once cooled remove all the bones and then put it in the mixie and shred it .. Or you can chop the chicken pieces
To a kadai pour oil and saute crushed ginger and garlic for 5 minutes
Now add in the sliced onion and green chilli
Add chopped potato, carrot and green peas. (If you are using dried peas soak in water for at least 5hours and then pressure cook and add). You should chop the potato and carrots really small. Else you will find it difficult to fill and roll
Saute well and add the remaining spice powders and little salt
Add in the curry leaves too
Saute on low flame until the raw smell of the spices is gone
Add in the minced/shredded chicken and combine well
Add in the chopped coriander and mint leaves and combine well
switch off the flame and keep aside
You can make any type of stuffing as per your choice

After 1 hour the dough will rise well.  Divide it to 12 balls. 
Take each ball and dust it with some flor and roll it out not too thick or thin .  You should roll it length wise
Put some filling on one end of it. Add some cheese if required. 
Now you should make sure that the filling will stay inside .  
For that  roll both the sides inwards so that the filling does not come out. And roll it to the end
Make all the rolls the same way
Place the rolls on a baking tray. Put a damp cloth and cover for 30 minutes
Then brush the rolls with the reserved egg wash well .. Sprinkle some sesame on top .. I did not have sesame in my hand .. So I sprinkled some Italian mix spice .. No problem even if you dont sprinkle anything
Bake in a preheated oven at 180 degrees for 25 to 30 minutes
If you do not have an oven, you can do it in the same way as you would bake a cake in a cooker.
Or you can make in a heavy bottom kadai.  Preheat the kadai well and place a ring or stand in it and place the baking tray on it.  Reduce the flame to medium after placing the baking tray 
മൈദ : 2 കപ്പ്
യീസ്റ്റ് :1 ടീ സ്പൂണ്
പഞ്ചസാര :1 ടേബിൾ സ്പൂണ്
ബട്ടർ :3 ടേബിൾ സ്പൂണ്
ചെറിയ ചൂടുള്ള പാൽ : 1/2 കപ്പ്
മുട്ട : 1
ഉപ്പ്‌ :1/4 ടീ സ്പൂണ്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ് , ബട്ടർ എന്നിവ ചേർത്തിളക്കുക. മുട്ട പൊട്ടിച്ചു ചെറുതായി ഒന്ന് ബീറ്റ് ചെയ്തു മൈദയിലേക്ക് ചേർക്കുക. (1 സ്പൂണ് മുട്ട മാറ്റി വെക്കുക. ബേക്ക് ചെയ്യുന്നതിന് മുമ്പ് ബ്രെഡിന് മേൽ ബ്രഷ് ചെയ്യാൻ ആണ്)
പാൽ മിക്സ് കൂടെ ചേർത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് ചെറുതായി ഒട്ടുന്ന പരുവത്തിൽ ഉള്ള മാവ് റെഡി ആക്കുക.. ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക

ഫില്ലിംഗ് ഉണ്ടാക്കാൻ.

ചിക്കൻ:  കാൽ കിലോ
ഉരുളക്കിഴങ്ങ് : 1
കാരറ്റ് : 1
ഗ്രീൻ പീസ്: 1/4 കപ്പ്
സവാള : 1
പച്ചമുളക് : 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
ചിക്കൻ മസാല: 1 ടീ സ്പൂണ്
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച് 
പുതിന ഇല അരിഞ്ഞത് : കുറച്ച്
കറിവേപ്പില : 1 തണ്ട്
ഓയിൽ : 2 ടേബിൾ സ്പൂൺ
ഉപ്പ്‌ : പാകത്തിന്
 

ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത്  വേവിച്ച് എടുക്കുക. 
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.  
ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങും , കാരറ്റും, ഗ്രീ പീസും ചേർക്കുക. 
(ഫ്രഷ് ഗ്രീൻ പീസ് ആണെങ്കിൽ ഇങ്ങനെ ചേർക്കാം..ഡ്രൈ പീസ് ആണെങ്കിൽ 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു കുക്കറിൽ ഇട്ട് വേവിച്ചു ചേർക്കാം)
ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, ചിക്കൻ മസാല,   കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, 
കറിവേപ്പില എന്നിവയും ചേര്‍ത്ത്  നന്നായി വേവിക്കുക. (ഉരുളക്കിഴങ്ങും, കാരറ്റും ചെറുതായി തന്നെ അരിയണം)
വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ  ചേര്‍ത്ത് യോജിപ്പിക്കുക. 
മല്ലി ഇല കൂടി ചേർത്തു നന്നായി ഇളക്കി തീ ഓഫ് ആക്കുക.. 

(ഈ മസാല തന്നെ വേണ്ട..ഇഷ്ട്ടമുള്ള രീതിയിൽ മസാല ചെയ്യാം)

മാവ് 1 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. ഇത് 12 ഉരുളകൾ ആക്കുക.. ഓരോ ഉരുള വീതം കുറച്ചു മൈദ തൂവി കുറച്ചു നീളത്തിൽ കട്ടി കുറച്ചു പരത്തി എടുക്കുക. 
ഇതിന്റെ ഒരു അറ്റത്തായി കുറച്ചു ഫില്ലിംഗ് വെക്കുക. കുറച്ചു ചീസും വേണമെങ്കിൽ വെക്കാം.. ശേഷം രണ്ട് സൈഡും ഉള്ളിലേക്ക് മടക്കി ഫില്ലിംഗ് പുറത്തു പോവാത്ത രീതിയിൽ റോൾ ചെയ്യുക. ഇതുപോലെ എല്ലാ റോളും ചെയ്യുക..
ഒരു ബേക്കിംഗ് ട്രേയിൽ റോൾസ് വെക്കുക. നനഞ്ഞ തുണി വെച്ചു 30 മിനുറ്റ് മൂടി വെക്കുക
ശേഷം മാറ്റി വെച്ച മുട്ട  എല്ലാ റോൾസും നന്നായി ബ്രഷ് ചെയ്യുക.. മുകളിൽ കുറച്ച് എള്ള് വിതറാം.. എന്റെ കയ്യിൽ എള്ള് ഇല്ലായിരുന്നു.. അത് കൊണ്ട് ഞാൻ കുറച്ച് ഇറ്റാലിയൻ മിക്സ് സ്പൈസ്സ് ആണ് വിതറിയത്.. ഒന്നും ഇട്ടില്ലെങ്കിലും പ്രശ്നം ഇല്ല.. 
180ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവന്നിൽ 25 മുതൽ 30 മിനുറ്റ് ബെക് ചെയ്യുക
ഓവൻ ഇല്ലെങ്കിൽ കുക്കറിൽ കേക്ക് ചെയ്യുന്ന അതേ രീതിയിൽ ചെയ്യാം.. അല്ലെങ്കിൽ നല്ല അടി കട്ടി ഉള്ള ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ പ്ലേറ്റ് ഇറക്കി വെച്ച് റോൾ അതിന്റെ മേൽ വെച്ച് അടച്ചു വെച്ച് ഉണ്ടാക്കാം.. റോൾ വെച്ച് കഴിഞ്ഞു തീ മീഡിയം ഫ്ലെമിൽ വെക്കണം

No comments:

Post a Comment