Showing posts with label English/Malayalam Recipe. Show all posts
Showing posts with label English/Malayalam Recipe. Show all posts

Wednesday, 19 January 2022

Sweet Na / Sweet Naan / Sweet Porotta // Sweet Paratta // സ്വീറ്റ്ന / സ്വീറ്റ് നാൻ / സ്വീറ്റ് പൊറോട്ട / സ്വീറ്റ് പറാട്ട

I had posted sweetna recipe with pastry sheet..Here we are making everything from scratch .. 

To make dough

Flour: 2 Cups
Sugar: 2 Tea Spoon
Yeast: 1 Tea Spoon
Butter: 1 Table Spoon
Salt: 1/4 Tea Spoon
Oil: 1 Table Spoon
Slightly Warm Milk: 3/4 Cup 

Add yeast and some sugar to the milk and leave for 10 minutes.
Add remaining sugar and salt to the flour.
Add milk and yeast mix and knead .. Now put the dough on to the counter top and add butter to the dough and knead well for 10 minutes .. First the dough might be sticky..Just keep kneading until you get a soft dough. 
Apply some oil on top and transfer the dough to an oiled bowl and let it rise well. It might take 1 to 2 hours depending on the climate.

To Make the Pastry Sheet

Butter : 1/4 Cup

Knead the raised dough slightly and sprinkle some flour and roll out the dough.  
Spread butter on it
Then fold it from both sides to the center.
Then fold from bottom to center and then top to center. 
Dust some flour and again roll the dough  and fold it as before and then fold it inside again.
Now let the dough rest for another 10 minutes.

For Filling

Butter : 1 Table Spoon
Sugar :  2 Tab Spoon 
Tutti Frootti
Chopped Cherry

Preheat oven at 200 C
Roll out the dough (do not make it too thin) and spread butter
Sprinkle sugar, tutti frootti and cherries
Roll the dough and cut to one inch rolls.
Place it on to a baking tray and  press it down
Cover with a wet cloth and let it rest 10 minutes
Beat an egg and brush the rolls 
Bake at 200 C for 15 to 20 minutes
Once the top portion is browned  enough remove from oven and apply some butter on top
Let it cool well and serve with a cup of tea or coffee


മുമ്പ് പേസ്ട്രി ഷീറ്റ് വെച്ച്  സ്വീറ്റ്നയുടെ റെസിപ്പി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇന്ന് ശരി ആയ രീതിയിൽ വീട്ടിൽ തന്നെ ഇതിന് വേണ്ടിയുള്ള പേസ്ട്രി ഷീറ്റ് ഉണ്ടാക്കി ചെയ്യുന്ന വിധം ആ പറയുന്നെ.. 

മാവ് ഉണ്ടാക്കാൻ

മൈദ : 2 കപ്പ്
പഞ്ചസാര : 2 ടീ സ്പൂൺ
യീസ്റ്റ് : 1 ടീ സ്പൂണ്
ബട്ടർ : 1 ടേബിൾ സ്പൂൺ
ഉപ്പ് : 1/4 ടീ സ്പൂണ്
ഓയിൽ : 1 ടേബിൾ സ്പൂൺ
ചെറിയ ചൂട് ഉള്ള പാൽ : 3/4 കപ്പ്

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. 
മൈദയിലേക്ക് ബാക്കി പഞ്ചസാര, ഉപ്പ്  എന്നിവ ചേർത്തിളക്കുക.
പാൽ യീസ്റ്റ് മിക്സ് കൂടെ ചേർത്തു  കുഴക്കുക.. ഇനി ഈ മാവ് കൗണ്ടർ ടോപ്പിലേക്ക് ഇട്ട്  ബട്ടർ ഇതിലേക്ക് യോജിപ്പിച്ച് ചേർത്ത് ഒരു 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.. ആദ്യം ഒക്കെ കയ്യിൽ ഒട്ടും. പക്ഷെ മൈദ ഇടരുത്. കുറച്ചു സമയം കുഴച്ചെടുക്കുമ്പോൾ ഒട്ടൽ ഒക്കെ മാറി മാവ് നല്ല സോഫ്റ്റ്  ആവും..  മുകളിൽ കുറച്ചു എണ്ണ തടവിയ ശേഷം 
നന്നായ എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ മാവ് വെച്ചു ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂർ മാറ്റി വെക്കുക. 
മാവ് 1 - 2 മണിക്കൂർ ആകുമ്പോൾ നന്നായി പൊങ്ങി വരും.. കാലാവസ്‌ഥ അനുസരിച്ചു പൊങ്ങി വരാൻ ഉള്ള സമയത്തിന് മാറ്റം വരാം. 

പേസ്ട്രി ഷീറ്റ് ആക്കാൻ 
ബട്ടർ : 1/4 കപ്പ്

നന്നായി പൊങ്ങി വന്ന മാവ് ചെറുതായി ഒന്ന് കുഴച്ച ശേഷം ആവശ്യത്തിന്‌ പൊടി തൂവി പരത്തി എടുക്കുക. 
ഇതിലേക്ക് ബട്ടർ തേച്ചു കൊടുക്കുക
ശേഷം രണ്ട് സൈഡിൽ നിന്നും നടുവിലേക്ക് മടക്കുക.
ശേഷം താഴെ നിന്നും മേലെ നിന്നും നടുവിലേക്ക് മടക്കുക
വീണ്ടും പൊടി ഇട്ട് പരത്തി നേരത്തെ മടക്കിയ പോലെ മടക്കി എടുത്ത ശേഷം ഒന്ന് കൂടി ഉള്ളിലേക്ക് മടക്കി എടുക്കുക
ഇനി മാവ് ഒരു 10 മിനിറ്റ് മാറ്റി വെക്കാം. 

ഫില്ലിംഗ് 

ബട്ടർ : 1 ടേബിൾ സ്പൂൺ
പഞ്ചസാര : 2 ടേബിൾ സ്പൂൺ
ടൂട്ടി ഫ്രൂട്ടി 
ചെറി നുറുക്കിയത് 

ഓവൻ 200 C ഇൽ പ്രീ ഹീറ്റ് ചെയ്യാൻ ഇടുക.  
കുറച്ചു പൊടി തൂവി മാവ് പരത്തി  എടുക്കുക. (ഒരുപാട് നേരിയതായി പരത്തരുത്. )
ശേഷം പരത്തി എടുത്ത ഷീറ്റിൽ ബട്ടർ തേക്കുക. പഞ്ചസാര, ടൂട്ടി ഫ്രൂട്ടി, ചെറി എന്നിവ വിതറുക. അതിന് ശേഷം ഷീറ്റ് റോൾ ചെയ്യുക. ഇനി മുറിച്ചെടുക്കുക. മുറിച്ച ഓരോ കഷ്ണവും ഒരു ബട്ടർ പേപ്പറിലേക്ക് വെച്ച് ഒന്ന് അമർത്തി കൊടുക്കുക.
ഒരു 10 മിനിറ്റ് നനഞ്ഞ തുണി വെച്ചു മൂടി വെക്കുക..
ശേഷം ഒരു മുട്ട നന്നായി അടിച്ച് മുകൾ ഭാഗത്തു നന്നായി തേക്കുക. 
200C ഇത് 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക. 
മുകൾ ഭാഗം നല്ല ബ്രൗണ് കളർ ആയാൽ ഓവന്നിൽ നിന്നും പുറത്തെടുത്തു മുകളിൽ കുറച്ചു ബട്ടർ തേച്ചു കൊടുക്കാം. (Optional)  ശേഷം കുറച്ചു ചൂട് മാറാൻ വെക്കുക.. 
എന്നിട്ട് ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ സെർവ് ചെയ്യാം. 

Sunday, 16 January 2022

Vegetable Fried Rice / വെജിറ്റബിൾ ഫ്രൈഡ് റൈസ്

For the Veg Lovers..

Basmati Rice: 1 Cup
Carrot Sliced: Half a Carrot
Cabbage Sliced: Small Piece
Capsicum Sliced: Half Capsicum
Beans sliced: A Few
Spring onion : Few
Garlic Chopped: 2 Table Spoon
Pepper Powder: 1 Tea Spoon
Soy Sauce: 1/2 Tea Spoon
Salt
Oil

Wash the basmati rice, soak it for a while and then cook it adding some salt, 
Once done let it cool well and then keep in fridge for some time.
Add some oil to the pan and saute the garlic.
Then add vegetables and saute on high flame, add pepper powder and a pinch of salt. Add soy sauce and mix well
Then add boiled rice and mix well.
Finally add chopped spring onion  and turn off the heat
Serve hot.


ബസ്മതി അരി : 1 കപ്പ്
കാരറ്റ് അരിഞ്ഞത് : അര കാരറ്റ്
കാബേജ് അരിഞ്ഞത് : ചെറിയ കഷ്ണം
കാപ്സിക്കം അരിഞ്ഞത് : അര കാപ്സിക്കം
ബീൻസ് അരിഞ്ഞത് : കുറച്ച്
ഉള്ളി തണ്ട് : കുറച്ച്
വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
കുരുമുളക് പൊടി : 1 ടീ സ്പൂണ്   
സോയ സോസ്  : 1/2 ടീ സ്പൂണ് 
ഉപ്പ് 
എണ്ണ 

ബസ്മതി അരി കഴുകി കുറച്ചു സമയം കുതിർത്തു വെച്ച് കുറച്ചു ഉപ്പ് ചേർത്തു വേവിച്ചെടുത്തു തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ വെക്കുക
കടായിയിൽ  കുറച്ചു എണ്ണ ചേർത്തു വെളുത്തുള്ളി ഇട്ട് വഴറ്റുക. 
ശേഷം പച്ചക്കറികൾ ചേർത്തു നല്ല ഹൈ ഫ്ലെമിൽ വഴറ്റി എടുക്കുക കുരുമുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റുക. സോയ സോസ് ചേർത്തു യോജിപ്പിക്കുക
ശേഷം വേവിച്ച ചോറ്‌ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
അവസാനം ഉള്ളി തണ്ട് അരിഞ്ഞതും കൂടെ ചേർത്ത് തീ ഓഫ് ആക്കുക
ചൂടോടെ സെർവ് ചെയ്യുക.

Tuesday, 11 January 2022

Chilly Gobi / Chilly Cauliflower / ചില്ലി ഗോബി / ചില്ലി കോളിഫ്ലവർ

Veg Recipe...
Cauliflower : 1 Medium Size
Onion: 1 
Capsicum: 1
Ginger and Garlic: 1/2 Table spoon each sliced
Green Chilly: 2
Soya Sauce: 1.5 Tea Spoon
Chilly Sauce: 1 Tea Spoon
Tomato Sauce: 1.5 Tea Spoon
Kashmiri Chilly Powder: 1/2 Tea Spoon 
Vinegar: 1 Tea Spoon
Sugar: 1/2 Tea Spoon
Oil
Spring Onion

For Marination

Soya Sauce: Half Tea Spoon
Chilly Sauce:  Half Tea Spoon
Ginger Garlic Paste: 1/2 Tea Spoon
Pepper Powder: 1/4 Tea Spoon
Corn Flour: 5 Table Spoon
Maida: 5 Table Spoon
Salt

Clean and cut the cauliflower.
Boil water and add cauliflower and some salt and boil for 5 minutes
Then drain the water.
Mix everything mentioned under for marination.  Add enough water and make a batter. Add cauliflower and mix well.
Heat oil, fry cauliflower and set aside.
To a kadai add 2 table spoon of oil and add sliced ginger and garlic
Saute well and add cubed capsicum
Once the capsicum becomes little soft add the cubed onion and chopped green chilly
Saute for 2 minutes and add kashmiri chilly powder and mix well
Do not over cook capsicum and onion
Now add the fried cauliflower and saute well until combined
To this add soya sauce, chilly sauce, tomato sauce, vinegar and sugar 
Mix well
To half cup of water mix one fourth tea spoon corn flour and combine well
Add this to the curry and mix well. 
Simmer for some time and finally add chopped spring onion and switch off the flame
കോളിഫ്ലവർ  : 1 ഇടത്തരം വലുപ്പം ഉള്ളത്
സവാള : 1 
ക്യാപ്സിക്കം : 1 
ഇഞ്ചി വെളുത്തുള്ളി ഖനം കുറച്ച് നീളത്തിൽ അരിഞ്ഞത് : 1/2 ടേബിൾ സ്പൂൺ വീതം
പച്ചമുളക് : 2 എണ്ണം
സോയ സോസ് : ഒന്നര ടി സ്പൂൺ
ചില്ലി സോസ് : 1 ടി സ്പൂൺ
തക്കാളി സോസ് : ഒന്നര ടി സ്പൂൺ
കാശ്മീരി മുളക് പൊടി : 1/2 ടി സ്പൂൺ 
വിനാഗിരി : 1 ടി സ്പൂൺ
പഞ്ചസാര : 1/2 ടി സ്പൂൺ
എണ്ണ
സ്പ്രിങ് ഒനിയൻ

മാരിനേറ്റു ചെയ്യാൻ
സോയ സോസ്‌ : 1/2 ടി സ്പൂൺ
ചില്ലി സോസ് : 1/2 ടി സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടി സ്പൂൺ
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
കോൺ ഫ്ലവർ : 5 ടേബിൾ സ്പൂൺ
മൈദ : 5 ടേബിൾ സ്പൂൺ
ഉപ്പ്

കോളിഫ്ളവർ വൃത്തിയാക്കി മുറിക്കുക. 
അല്പം ഉപ്പ് ചേർത്ത് കുറച്ച് വെള്ളം തിളപ്പിച്ച് കോളിഫ്ളവർ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക
എന്നിട്ട് വെള്ളം കളയുക.  
മാരിനേറ്റു ചെയ്യാൻ എന്നതിൽ പറഞ്ഞ  എല്ലാം കൂടെ ചേർത്തു ആവശ്യത്തിന് വെള്ളവും ചേർത്തു അൽപം കട്ടിയിൽ ഒരു ബാറ്റർ റെഡി ആക്കുക. ഇതിലേക്ക് കോളിഫ്‌ളവർ ചേർത്തു നന്നായി മിക്സ് ആക്കുക. 
എണ്ണ ചൂടാക്കി കോളിഫ്‌ളവർ വറുത്തു കോരി മാറ്റി വെക്കുക. 
ഒരു പാനിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക
ഇതിലേക്ക് ക്യാപ്സിക്കം ചേർത്ത് വഴറ്റുക
ക്യാപ്സികം ഒന്ന് വാടി വരുമ്പോൾ സവാളയും പച്ചമുളക് കീറിയതും മുളക് പൊടിയും വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ലവറും ചേർത്ത് നന്നായി വഴറ്റുക
ഉള്ളിയും ക്യാപ്സിക്കവും ഒരുപാട് വെന്തു ഉടയരുത് 
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
കാൽ ടീ സ്പൂണ് കോൺ ഫ്ലവർ അര കപ്പ് വെള്ളത്തിൽ ചേർത്തു ഒഴിക്കുക. 
കുറച്ചു നേരം ചെറിയ തീയിൽ മൂടി വെച്ച ശേഷം സ്പ്രിങ് ഒനിയൻ അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക

Monday, 10 January 2022

Rose Milk Bread Rolls

An Easy and Simple Dessert Recipe...

Milk : 1/2 Cup
Rose Syrup : 3 - 4 Table Spoon
Whipping Cream: 1/4 Cup (Add enough sugar and beat it well)
Bread Slices : 6 - 8
Chopped Cherry
Dessicated Coconut

Cut the sides of the bread and keep aside
Mix together milk and rose syrup
Dip each bread slice in milk mix and gently squeeze off the excess milk from the bread slice
Spread some whipped cream and add a few cherry pieces and roll the bread
Coat it with dessicated coconut
Refrigerate for some time and serve

പാൽ : 1/2 കപ്പ്
റോസ് സിറപ്പ് : 3 - 4 ടേബിൾ സ്പൂണ്
വിപ്പിംഗ് ക്രീം : 1/4 കപ്പ് (ആവശ്യത്തിന് പഞ്ചസാര ചേർത്തു ബീറ്റ് ചെയ്തത്)
ബ്രഡ് സ്ലൈസ് : 6 - 8
നുറുക്കിയ ചെറി
ഡെസിക്കേറ്റഡ് കോക്കനട്ട്

ബ്രഡ് അരിക് മുറിച്ചു വെക്കുക
പാലും റോസ് സിറപ്പും മിക്സ് ചെയ്യുക
ബ്രഡ് ഓരോ സ്ലൈസ് എടുത്തു പാലിൽ മുക്കി എടുക്കുക
കയിൽ വെച്ചു കൂടുതൽ ഉള്ള പാൽ അമർത്തി കളയുക
വിപ്പിംഗ് ക്രീം തേച്ച് കുറച്ചു ചെറി ഇട്ട് കൊടുത്തു റോൾ ചെയ്യുക
ഡെസിക്കേറ്റഡ് കോക്കനട്ടിൽ പൊതിഞ്ഞു കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു സെർവ് ചെയ്യാം. 

Sunday, 9 January 2022

Chocolate Swiss Roll (Made in Non Stick Fry Pan) / ചോക്ലേറ്റ് സ്വിസ്സ് റോൾ ( നോൺ സ്റ്റിക് ഫ്രൈ പാനിൽ ഉണ്ടാക്കിയത് )

Kids Special..

Maida : 1/4 Cup
Sugar : 1/4 Cup
Coco Powder : 1/4 Teaspoon
Salt : 1 Pinch
Oil : 1 Table Spoon
Egg : 2
Vanila Essence : 1/4 Tea Spoon
Baking Powder : 1 Pinch
Whipping Cream : 1/4 Cup (Add enough sugar and beat it well)
Grated Chocolate: As Needed

Spread oil in a frying pan and place a butter paper 
Beat eggs and sugar until fluffy
To this add oil and vanila essence and combine
Add maida and baking powder, coco powder and salt. Combine well and make the cake batter. 
Pour this to the non stick fry pan and pat the pan two to three times. 
Heat a tawa and place the fry pan on top
Cover and cook on medium heat for 10 to 12 minutes
Insert a tooth pic in the center and check whether cake is done. 
Take the cake and carefully place it on to a butter paper or aluminium foil
Remove the butter paper on the cake. 
And flip the cake and roll it along with the butter paper and keep in fridge for half an hour. 
Now open the rolled cake and apply the whipped cream and spread well. Sprinkle some grated chocolate. 
Roll it again and keep in fridge for 30 minutes.
Cut and serve. 

മൈദ: 1/4 കപ്പ്
പഞ്ചസാര: 1/4 കപ്പ്
കോകോ പൗഡർ : 1/4 ടീ സ്പൂണ്
ഉപ്പ് : 1 നുള്ള്
എണ്ണ: 1 ടേബിൾ സ്പൂൺ
മുട്ട: 2
വാനില എസെൻസ്: 1/4 ടീ സ്പൂൺ
ബേക്കിംഗ് പൗഡർ: 1 നുള്ള്
വിപ്പിംഗ് ക്രീം :  1/4 കപ്പ് ആവശ്യത്തിന് പഞ്ചസാര ചേർത്തു ബീറ്റ് ചെയ്തത്
ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് : കുറച്ച്

നോൺ സ്റ്റിക്ക് ഫ്രയിങ് പാനിൽ കുറച്ചു  എണ്ണ തടവി ഒരു ബട്ടർ പേപ്പർ വയ്ക്കുക
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക
ഇതിലേക്ക് എണ്ണയും വാനില എസ്സൻസും ചേർത്ത് യോജിപ്പിക്കുക
മൈദയും, കോകോ പൗഡറും ബേക്കിംഗ് പൗഡറും, ഉപ്പും ചേർത്ത് നന്നായി ഇളക്കി ബാറ്റർ റെഡി ആക്കുക. 
ശേഷം മാവ് പാനിൽ ഒഴിച്ച് നന്നായി ഒന്ന് തട്ടി കൊടുക്കുക..
ഒരു തവ ചൂടാക്കി മുകളിൽ ഈ പാൻ വെച്ചു 10 മുതൽ 12 മിനിറ്റ് വരെ മീഡിയം തീയിൽ വേവിക്കുക
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക് കുത്തി നോക്കി കേക്ക് ബേക്ക് ആയില്ലേ എന്ന് നോക്കുക
കേക്ക് എടുത്ത് മെല്ലെ ഒരു ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ വയ്ക്കുക
കേക്കിന്റെ അടിയിൽ ഉള്ള ബട്ടർ പേപ്പർ മാറ്റി കേക്ക് തിരിച്ചിടുക.
ശേഷം റോൾ ചെയ്ത് ഒരു അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. 
ശേഷം തുറന്ന് ക്രീം നന്നായി പുരട്ടി, ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് വിതറി റോൾ ആക്കി ബട്ടർ പേപ്പറിൽ പൊതിഞ്ഞു 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. 
ശേഷം മുറിച്ചെടുക്കാം.

Tuesday, 4 January 2022

Pazham Varattiyath / പഴം വരട്ടിയത് / Banana Preserve

We often preserve ripe jackfruit during season and use it later. The same way we can preserve ripe banana and use it for making Payasam, Ada etc. 

Big Kerala Yellow Banana / Nendrapazham : 1 Kilo  (Use well ripen ones )
Jaggery 400 Grams
Cardamom Powder 12 Tea Spoon
Ghee 4 Table Spoon

Steam the banana well and let it cool well and add little water and grind it to a fine paste. 
To a heavy bottom kadai pour ghee and add the ground banana paste 
As soon as you pour the banana the ghee will be completely absorbed
You need to cook the pureed banana until ghee starts to seperate
Once done add jaggery and cook until it thicken
Add cardamom powder and switch off the flame. 
Let it cool well and store in airtight container and use as needed. 
ചക്ക വരട്ടി എടുത്തു വെക്കുന്നത് പോലെ നമുക്ക് പഴവും വരട്ടി എടുത്തു വെക്കാം. പായസം, അട, കുമ്പിൾ അപ്പം എല്ലാം ഉണ്ടാക്കാൻ എളുപ്പം ആവും. അല്ലെങ്കിൽ ജാം പോലെ ചപ്പാത്തി , അല്ലെങ്കിൽ ബ്രെഡിൽ തേച്ചു കഴിക്കാം. 

ഏത്തപ്പഴം / നേന്ത്രപ്പഴം : 1 കിലോ നല്ല പഴുത്ത പഴം എടുക്കണം
ശർക്കര : 400 ഗ്രാം
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നെയ്യ്‌ : 4 ടേബിൾ സ്പൂണ്

പഴം നന്നായി പുഴുങ്ങി എടുക്കുക. 
ചൂട് മാറിയ ശേഷം കുറച്ചു വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക. 
ശർക്കര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചു ഉരുക്കിയ ശേഷം അരിച്ചെടുത്ത് വെക്കുക. 
അടിക്കട്ടി ഉള്ള പാത്രത്തിലേക്ക്  നെയ്യ്‌ ചേർത്തു  അരച്ചെടുത്ത പഴം ചേർത്തു നന്നായി വരട്ടുക
പഴം അരച്ചെടുത്തത് ചേർത്തു കഴിയുമ്പോൾ നെയ്യ്‌ മുഴുവൻ ആയി അതിൽ ചേരും.. 
ശേഷം നെയ്യ്‌ തെളിഞ്ഞു വരും വരെ പഴം വരട്ടി എടുക്കണം..
ശർക്കര ചേർത്തു വീണ്ടും തിളപ്പിച്ചു കുറുക്കി വരട്ടി എടുക്കുക. 
ഏലയ്ക്ക പൊടി ചേർത്തു തീ ഓഫ് ആക്കാം..
ചൂട് മാറി കഴിഞ്ഞു ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇട്ട് എടുത്തു വെച്ചു ആവശ്യത്തിന് ഉപയോഗിക്കാം. 

Friday, 31 December 2021

Mexican Toffee Cake / മെക്സിക്കൻ ടോഫി കേക്ക്

Wishing all a Happy New Year.. Let's start the year with a cake recipe...

To make toffee

Milkmaid: 1 Tin (400 grams )

Place the milkmaid / condensed milk tin in a pressure cooker, pour water over the tin, close the cooker and light the fire. After 1 whistle, simmer for 20 - 25 minutes. Open the cooker once the pressure is settled. 
Take out the tin and let it cool well before opening..
**** Never open the tin hot .. It is better to make it at night and open it the next morning ..

To Make the Cake

Flour: 1 1/4 Cup (One and one fourth cup)
Eggs: 3
Dates soaked in hot water: 10 
Toffee: 2 Table Spoon
Sunflower Oil: 1/4 Cup
Baking Powder: 1 Tea Spoon
Powdered Sugar: 3/4 Cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch

Preheat oven at 160 C.
Grind together soaked dates and toffee.
Mix together flour, baking powder and salt. 
Beat  powdered sugar and eggs until fluffy. Add vanilla essence, oil and dates toffee mix and mix on low speed.
Add flour in batches and mix well without lumps. 
Apply some butter to the cake tin and sprinkle some flour. Alternatively use butter paper instead. 
Pour the cake mix into it and bake for 35 minutes
After 35 minutes, insert a toothpick in the middle of the cake, If it comes out clean cake is done. 
Or bake for a while longer. 
Once done let the cake cool well. 

To Make the Frosting

Whipping Cream: 3 Cups
Powdered sugar: 1/2 Cup
Toffee: 3 Table Spoon
Vanilla Essence: 1 Tea Spoon

Beat whipping cream, powdered sugar, vanilla essence and toffee until stiff peaks .  

To Make Toffee Ganache

Toffee: 5 Table Spoon
White Chocolate: 50 Gram
Fresh Cream: 100 ml

Mix the chocolate and toffee.
Heat the fresh cream well and pour over the chocolate toffee mix. After a while, stir well, strain and let it cool

To Make Toffee Syrup for soaking the cake

Toffee Syrup: 1 Cup (Add 3 tablespoons of toffee in 1 cup of milk, boil and mix well and turn off the heat..Let it cool well .)

Roasted & Peeled Peanut: 1/2 Cup

Cut the cake into 3 layers.
Spread some cream on the cake board.
Now place a layer of cake.
Then pour the toffee syrup well
Then apply whipping cream.
Then add some toffee ganache.
Put some peanuts on top.
Place the next layer of cake..
Add toffee syrup, whipping cream, toffee ganache and peanuts and place the last layer of cake. Now cover the  entire cake with whipping cream. 
First apply a small coat of cream, then refrigerate for some time and then give a second coating of cream. 
Now let this cake set in the fridge for an hour
Then pour the toffee ganache over the full cake. Leave it to set in the fridge for a while again.
Then decorate with peanuts or chocolate as desired.
You can refrigerate it for a while and use it.

If the ganache is too thick while pouring on the cake , warm the ganache and use. Be sure you don't heat it up a lot and the ganache becomes runny. 

ടോഫി ഉണ്ടാക്കാൻ

മിൽക്‌മെയ്‌ഡ്‌ : 1 ടിൻ (400  ഗ്രാം ) പൊട്ടിക്കാത്തത്. 

മിൽക്‌മെയ്‌ഡ്‌ / കണ്ടെൻസ്‌ഡ് മിൽക് ടിൻ  പ്രഷർ കുക്കറിൽ  വച്ച്  ടിന്നിന് മുകളിൽ വരെ വെള്ളം ഒഴിച്ച് കുക്കർ അടച്ചു തീ കത്തിക്കുക.  1 വിസിൽ വന്ന ശേഷം 20 - 25 മിനിറ്റ് തീ സിമ്മിൽ ഇട്ട ശേഷം ഓഫ് ആക്കുക. കുക്കർ പ്രഷർ മൊത്തം പോയ ശേഷം തുറന്ന് കണ്ടെൻസ്ഡ്
മിൽക് ടിൻ പുറത്തെടുത്തു തണുക്കാൻ വെക്കുക. നന്നായി തണുത്ത ശേഷം തുറക്കാം
****ടിൻ ചൂടോടെ ഒരിക്കലും തുറക്കരുത്.. രാത്രി ഉണ്ടാക്കി വെച്ച് അടുത്ത ദിവസം രാവിലെ തുറക്കുന്നതാ നല്ലത്..

കേക്ക് ഉണ്ടാക്കാൻ

മൈദ: 1 1/4  കപ്പ് ( ഒന്നേകാൽ കപ്പ് )
മുട്ട: 3
ചൂട് വെള്ളത്തിൽ കുതിർത്തു വെച്ച ഈന്തപ്പഴം : 10 എണ്ണം
ടോഫി : 2 ടേബിൾ സ്പൂണ്
സൺഫ്ലവർ ഓയിൽ : 1/4 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
ഉപ്പ് : 1 നുള്ള്

ഓവൻ160C preheat ചെയ്യുക.
ഈന്തപ്പഴവും, ടോഫിയും കൂടെ മിക്സിയിൽ അരച്ചെടുക്കുക. 
മൈദയും ബേക്കിംഗ് പൗഡറും, ഉപ്പും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും മുട്ടയും കൂടെ നന്നായി പതഞ്ഞു വരും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ്, ഓയിൽ, അരച്ചെടുത്ത ഈന്തപ്പഴം ടോഫി മിക്സ് എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ മിക്സ് ആക്കുക.  
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക. ബട്ടർ പേപ്പർ ഉണ്ടെങ്കിൽ വെക്കാം. 
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 35 മിനിറ്റ് ബേക്ക്  ചെയ്യുക
35 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക

ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ

വിപ്പിംഗ് ക്രീം : 3 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
ടോഫി : 3 ടേബിൾ സ്പൂണ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ

വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും, ടോഫിയും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക

ടോഫി ഗണാഷ് ഉണ്ടാക്കാൻ

ടോഫി : 5 ടേബിൾ സ്പൂണ്
വൈറ്റ് ചോക്ലേറ്റ് : 50 ഗ്രാം
ഫ്രഷ് ക്രീം : 100 മില്ലി 

ചോക്ലേറ്റും ടോഫിയും കൂടി മിക്സ് ചെയ്യുക.
ഫ്രഷ് ക്രീം നന്നായി ചൂടാക്കി ചോക്ലേറ്റ് ടോഫി മിക്സിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു നന്നായി ഇളക്കി അരിച്ചെടുത്ത് തണുക്കാൻ ആയി മാറ്റി വെക്കുക. 

ടോഫി സിറപ്പ് കേക്ക് സോക്ക് ചെയ്യാൻ 

ടോഫി സിറപ്പ് : 1 കപ്പ് (1 കപ്പ് പാലിൽ 3 ടേബിൾ സ്‌പൂൺ ടോഫി ഇട്ട് നന്നായി തിളപ്പിച്ച് മിക്സ് ആക്കി ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക )

വറുത്ത കപ്പലണ്ടി തൊലി കളഞ്ഞെടുത്തത് : 1/2 കപ്പ് 

കേക്ക് 3 ലയർ ആയി മുറിക്കുക.
കേക്ക് ബോർഡിൽ കുറച്ചു ക്രീം തേക്കുക. 
ഇനി ഒരു ലയർ കേക്ക് വെക്കുക.
ശേഷം നന്നായി ടോഫി സിറപ്പ് ഒഴിക്കുക
പിന്നെ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്യുക.
ശേഷം കുറച്ചു ടോഫി ഗണാഷ് ഒഴിച്ചു കോടുക്കുക. 
മുകളിൽ കുറച്ചു കപ്പലണ്ടി ഇട്ട് കൊടുക്കുക. 
അടുത്ത ലയർ കേക്ക് വെച്ച് ടോഫി സിറപ്പ്, വിപ്പിംഗ് ക്രീം, ടോഫി ഗണാഷ്, കപ്പലണ്ടി എന്നിവ വെച്ച ശേഷം ലാസ്റ്റ് ലയർ കേക്ക് വെച്ച് കേക്കിനെ മുഴുവൻ വിപ്പിംഗ് ക്രീം വെച്ച് കവർ ചെയ്യുക. 
ആദ്യം ക്രീം കൊണ്ട് ഒരു ചെറിയ കോട്ടിങ് കൊടുത്ത ശേഷം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച ശേഷം ഒരു കോട്ടിങ് കൂടി കൊടുക്കുക.
ഇനി ഈ കേക്ക് ഒരു മണിക്കൂർ ഫ്രിഡ്‌ജിൽ സെറ്റ് ആവാൻ വെക്കുക

അതിനു ശേഷം ഫുൾ കേക്കിന്റെ മേൽ ടോഫി ഗണാഷ് ഒഴിച്ചു കൊടുക്കാം. വീണ്ടും കുറച്ചു സമയം ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെക്കുക.  ശേഷം ഇഷ്ട്ടാനുസരണം കപ്പലണ്ടി കൊണ്ടോ, ചോക്ലേറ്റ് കൊണ്ടോ ഡെക്കറേറ്റ് ചെയ്യുക. 
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

ലാസ്റ്റ് ഒഴിക്കുന്ന സമയത്തു ഗണാഷ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുക. ഒരുപാട് ചൂടാക്കി ഗണാഷ് തീരെ കട്ടി കുറഞ്ഞാൽ കേക്കിന്റെ മേൽ പിടിക്കില്ല.



Wednesday, 29 December 2021

Icing Sugar / ഐസിങ് ഷുഗർ

Easy , homemade recipe...

Sugar : 1 Cup
Corn Flour : 1 Table Spoon

Grind together corn flour and sugar in a mixi and sieve it through a fine strainer. 
Be sure the mixi doesn't heat .
Store in airtight container and use for baking , cake frosting etc. 

പഞ്ചസാര : 1 കപ്പ്
കോണ്ഫ്ലോർ (Corn Flour) : 1 ടേബിൾ സ്പൂണ്

പഞ്ചസാരയും, കോണ്ഫ്ലോറും മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുത്തു ഇഴ അടുപ്പം ഉള്ള അരിപ്പയിലൂടെ അരിച്ചെടുക്കുക.
മിക്സി ചൂടാവാതെ നോക്കണം. 
എയർ ടൈറ്റ് ആയിട്ടുള്ള ജാറിൽ ഇട്ട് വെച്ചു ആവശ്യാനുസരണം ബേക്കിംഗ് / കേക്ക് ഫ്രോസ്റ്റിന് എന്നിവക്ക് ഉപയോഗിക്കാം ..

 

Monday, 27 December 2021

Green Peas Curry // ഗ്രീൻ പീസ് കറി

An Easy and Simple Recipe....

Green Peas: 1 Cup
Onion: 1
Ginger: A small piece
Garlic: 2 Cloves
Green Chillies: 3 - 4 
Tomatoes: 1 Small
Turmeric Powder: 1/2 Tea Spoon
Coriander Powder: 1 Tea Spoon
Fennel: 1/2 Tea Spoon
Thick Coconut Milk: 2 - 3 Table Spoon (Optional)
Coconut oil
Curry leaves
Coriander leaves
Salt

Wash green peas, soak for 5-6 hours, add then pressure cook the green peas. 
Heat the coconut oil and add the fennel seeds. 
Add crushed ginger, garlic and green chillies and saute well. 
Then add onion and fry until light brown in color.
Add turmeric powder, coriander powder, tomato, salt and curry leaves and saute until oil starts to seperate. 
Now add the cooked peas and boil for a while on low heat. Add the coriander leaves and coconut milk and turn off the heat.

ഗ്രീൻ പീസ് : 1 കപ്പ്
സവാള : 1
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി : 2 അല്ലി
പച്ചമുളക് : 3 - 4 എണ്ണം
തക്കാളി : 1 ചെറുത്
മഞ്ഞൾ പൊടി: 1/2 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
പെരുംജീരകം : 1/2 ടീ സ്പൂണ്
കട്ടി തേങ്ങാപ്പാൽ : 2 - 3 ടേബിൾ സ്പൂണ് (Optional)
വെളിച്ചെണ്ണ
കറിവേപ്പില
മല്ലിയില
ഉപ്പ്

ഗ്രീൻ പീസ് കഴുകി ഒരു 5 - 6 മണിക്കൂർ കുതിർത്തു വെച്ച ശേഷം പാകത്തിന് വെള്ളം ഒഴിച്ചു കുക്കറിൽ വേവിച്ചെടുക്കുക.
വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്തു വഴറ്റുക.
ശേഷം സവാള ചേർത്തു ലൈറ്റ് ബ്രൗണ് കളർ ആകും വരെ വഴറ്റുക.
ഇനി മഞ്ഞൾ പൊടി, മല്ലി പൊടി , തക്കാളി, ഉപ്പ് , കറിവേപ്പില ചേർത്തു എണ്ണ തെളിഞ്ഞു വരും വരെ വഴറ്റി വേവിച്ച പീസ് ചേർത്തു ചെറിയ തീയിൽ കുറച്ചു സമയം തിളപ്പിച്ചു മല്ലി ഇല, തേങ്ങാപ്പാൽ ചേർത്തു തീ ഓഫ് ആക്കാം. 

Wednesday, 22 December 2021

Eggless Plum Cake / Christmas Cake/ എഗ്ഗ്ലെസ് പ്ലം കേക്ക് / ക്രിസ്മസ് കേക്ക്

Christmas is here...So here is a cake recipe for vegetarians...

Flour : 1 1/4 Cups + 3 Table Spoon
Fruit Mix : 1 1/4 Cup
Powdered Sugar: 1/2 Cup
Caramel Syrup: 1/4 Cup
Curd: 1/4 Cup
Butter: 3/4 Cup
Cloves: 2 - 3
Cinnamon: 1 Small Piece
Cardamom: 2 - 3
Nutmeg: 1 Small Piece
Shajeera : 2 Pinches
Baking powder: 1/2 Tea Spoon
Baking soda: 1/2 Tea Spoon
Salt: 1 Pinch
Vanilla Essence / Plum Cake Essence: 1 Tea Spoon

Preheat the oven to 170 C
Spread some butter in a cake tin and line the tin with butter paper..
To make the spice mix, grind the cinnamon, cloves, cardamom, nutmeg and shajeera with a little sugar.
Mix the flour, baking powder, baking soda, salt and powdered spice mix well.
Beat butter and sugar until well softened
Strain the yogurt in a cloth and drain the water
Add this to the beaten butter sugar mixture and mix well.
Add Essence
Add  mixed flour in batches and make a smooth batter without lumps.
When adding the flour, add the caramel syrup too. 
Add 3 tablespoons of flour to the fruit mix and mix well.
Add this to the cake batter and mix slowly.
Pour the batter into the prepared cake tin, level it with a spoon, sprinkle some nuts on top and bake the cake.
Bake at 160 C for 60 to 65 minutes
Start checking the cake for about 55 minutes. If the top is a nice brown color, cover the cake tin with an aluminum foil and bake the rest of the time.
After 55 minutes, pierce the middle of the cake with a toothpick 
If it comes out clean the cake is done. 
Or bake for a while longer.
After cooling well, remove the cake from the tin and wrap the cake in butter paper for a day and cut the cake the next day. It's not mandatory, but plum cake tastes best when served the next day. 

Caramel Syrup Recipe
https://anjusrecipebook.blogspot.com/2021/12/caramel-syrup-for-plum-cake-christmas.html?m=1

Fruit Mix Recipe
https://anjusrecipebook.blogspot.com/2021/12/dry-fruits-mix-for-christmas-cake-plum.html?m=1


മൈദ : 1 1/4 കപ്പ് + 3 ടേബിൾ സ്പൂൺ
ഫ്രൂട്ട് മിക്സ് : 1 1/4  കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
കാരമൽ സിറപ്പ് : 1/4 കപ്പ്
കട്ട തൈര് : 1/4 കപ്പ്
ബട്ടർ : 3/4 കപ്പ്
ഗ്രാമ്പു : 2 - 3
പട്ട : 1 ചെറിയ കഷ്ണം
ഏലയ്ക്ക : 2 - 3
ജാതിക്ക (nutmeg):  1 ചെറിയ കഷ്ണം
സജീരകം : 2 നുള്ള്
ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ
ബേക്കിംഗ് സോഡാ : 1/2 ടി സ്‌പൂൺ
ഉപ്പ് : 1 നുള്ള്
വാനില എസ്സെൻസ് / പ്ലം കേക്ക് എസ്സെൻസ് : 1 ടി സ്പൂൺ

ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു ബട്ടർ പേപ്പർ വെക്കുക. 
സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക, സാജീരകം എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും, ഉപ്പും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
തൈര് ഒരു തുണിയിൽ അരിച്ചെടുത്ത് വെള്ളം കളയുക
ഇത് ബീറ്റ് ചെയ്ത ബട്ടർ പഞ്ചസാര മിക്സിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. 

എസ്സെൻസ് ചേർക്കുക
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. 
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് ചേർത്തു കൊടുക്കുക. 
ഫ്രൂട്ട് മിക്സിലേക്ക് 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് സാവദാനം യോജിപ്പിക്കുക. 
തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ബാറ്റർ ഒഴിച്ച് ഒരു സ്പൂൺ ഉപയോഗിച്ചു ഒന്ന് ലെവൽ ചെയ്ത ശേഷം കുറച്ചു നട്‌സ് മുകളിൽ വിതറി കേക്ക് ബേക്ക് ചെയ്യുക. 
160 C ഇൽ 60 മുതൽ 65 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക 
ഒരു 55 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയിട്ടുണ്ടെങ്കിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കേക്ക് ടിൻ കവർ ചെയ്‌തു ബാക്കി സമയം ബേക്ക് ചെയ്യണം.
55 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക.
നന്നായി തണുത്ത ശേഷം കേക്ക് ടിന്നിൽ നിന്നും മാറ്റി ഒരു ദിവസം കേക്ക് ബട്ടർ പേപ്പറിൽ പൊതിഞ്ഞു വെച്ച് അടുത്ത ദിവസം മുറിച്ചെടുക്കാം. (ഇത് ഓപ്ഷണൽ ആണ്. ചൂട് മാറി കഴിഞ്ഞു വേണമെങ്കിൽ മുറിക്കാം. പക്ഷെ പ്ലം കേക്ക് ഒരു ദിവസം കഴിഞ്ഞു മുറിക്കുന്നതാ നല്ലത് )

കാരമൽ സിറപ്പ് റെസിപ്പി
https://anjusrecipebook.blogspot.com/2021/12/caramel-syrup-for-plum-cake-christmas.html?m=1

ഫ്രൂട്ട് മിക്സ് റെസിപ്പി 
https://anjusrecipebook.blogspot.com/2021/12/dry-fruits-mix-for-christmas-cake-plum.html?m=1

Squid Roast // കൂന്തൽ റോസ്റ്റ്

 Another Seafood Recipe...

Squid : Half Kilo 
Green Chilly: 2
Ginger: 1 Large Piece
Garlic: 8 - 10 Cloves
Tomato: 1
Chili Powder: 1 Table Spoon
Coriander powder: 1/2 Tea Spoon
Turmeric powder: 1/2  Tea Spoon
Garam masala powder: 3/4 Tea Spoon
Pepper powder: 1/2 Tea Spoon
Coconut Oil: 3 Table Spoon
Coriander leaves
Curry leaves
Salt
Clean the squid and cut it to small pieces and marinate it with some salt, little turmeric powder and chilly powder. Let it rest for some time and then cook the squid. 
Heat coconut oil and add garlic, ginger and green chillies.
Add chopped onion and fry well. Add chilli powder, turmeric powder, coriander powder and garam masala powder and fry till the raw taste of the masala is gone. 
Then add cooked squid and tomato. 
Add salt if needed.  Cover and simmer over low heat.
Stir occasionally ..
Finally add some coriander leaves, curry leaves and pepper powder and turn off the heat.

കൂന്തൽ : അര കിലോ
സവാള : 2
പച്ചമുളക് : 2
ഇഞ്ചി : 1 വലിയ കഷ്ണം
വെളുത്തുള്ളി:  8 - 10 അല്ലി
തക്കാളി : 1 
മുളക് പൊടി : 1  ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ഗരം മസാല പൊടി : 3/4 ടീ സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
മല്ലി ഇല
കറിവേപ്പില
ഉപ്പ്‌
കൂന്തൽ കഴുകി വൃത്തിയാക്കി മുറിച്ച് ഒരൽപം ഉപ്പും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ചേർത്ത് മാരിനേറ്റു ചെയ്തു കുറച്ചു സമയം വെക്കുക. ശേഷം വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. 
വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക. 
സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക. 
ശേഷം വേവിച്ച കൂന്തൽ, തക്കാളി അരിഞ്ഞത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ മൂടി വെച്ച് റോസ്റ്റ് ആക്കി എടുക്കുക.
ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം..
അവസാനം കുറച്ചു മല്ലി ഇല , കറിവേപ്പില കുരുമുളക് പൊടി ചേർത്തിളക്കി തീ ഓഫ് ആക്കാം 

Monday, 20 December 2021

Fruit Mix Oats Cookies

Cookies... Christmas Cookies...

Butter : 3/4 Cup
Brown Sugar : 3/4 Cup
White Sugar: 1/4 Cup
Egg : 1
Vanila Essence: 1 Tea Spoon
Flour : 1 1/4 Cup
Oats : 2 Cups
Baking Soda : 3/4 Tea Spoon
Salt : 1/4 Tea Spoon
Fruit Mix : 3/4 Cup

Preheat oven at 180 C
Beat together butter, brown sugar, white sugar, egg and vanila essence.
To this add flour, oats, salt, baking soda and fruit mix
Mix well until everything is well combined

Keep in fridge for 20 minutes
Roll out small balls out of the dough and place it on a baking tray lined with baking paper.

Make sure you leave enough space between  the dough balls 
Bake at 180 C for 12 to 15 minutes until you get a golden brown color

Let it cool well and serve.


*Notes
You can use either brown sugar or white sugar. Here I used a mix of both.
Fruit mix recipe is Here 
Makes Approximately 28 Medium size  cookies (35gram each )

വെണ്ണ : 3/4 കപ്പ്
ബ്രൗൺ പഞ്ചസാര : 3/4 കപ്പ്
പഞ്ചസാര: 1/4 കപ്പ്
മുട്ട : 1
വാനില എസ്സെൻസ് : 1 ടീ സ്പൂൺ
മൈദ : 1 1/4 കപ്പ്
ഓട്സ് : 2 കപ്പ്
ബേക്കിംഗ് സോഡ : 3/4 ടീ സ്പൂൺ
ഉപ്പ് : 1/4 ടീ സ്പൂൺ
ഫ്രൂട്ട് മിക്സ് : 3/4 കപ്പ്

ഓവൻ 180 സിയിൽ പ്രീ ഹീറ്റ് ചെയ്യുക. 
വെണ്ണ, ബ്രൗൺ പഞ്ചസാര, പഞ്ചസാര, മുട്ട, വാനില എസ്സെൻസ് എന്നിവ ഒന്നിച്ച് അടിച്ചെടുക്കുക..
ഇതിലേക്ക് മൈദ, ഓട്സ്, ഉപ്പ്, ബേക്കിംഗ് സോഡ, ഫ്രൂട്ട് മിക്സ് എന്നിവ ചേർക്കുക
എല്ലാം നന്നായി ചേരുന്നത് വരെ നന്നായി ഇളക്കുക

20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. 
ശേഷം ചെറിയ ഉരുളകൾ ഉരുട്ടി ബേക്കിംഗ് പേപ്പർ വെച്ച  ഒരു ബേക്കിംഗ് ട്രേയിൽ വയ്ക്കുക.

ഓരോ ബോൾ വെക്കുമ്പോൾ കുറച്ചു ഗ്യാപ് ഇട്ട് വെക്കണം. 
ലൈറ്റ് ഗോൾഡൻ ബ്രൗൺ നിറം ആകും വരെ 180 സിയിൽ 12 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്യുക

നന്നായി തണുത്ത ശേഷം സെർവ് ചെയ്യാം.


*നോട്സ്
 ബ്രൗണ് പഞ്ചസാര അല്ലെങ്കിൽ വെള്ള പഞ്ചസാര എടുക്കാം. ഞാൻ ഇവിടെ മിക്സ് ചെയ്ത് എടുത്തു എന്നെ ഉള്ളൂ
ഫ്രൂട്ട് മിക്സ് റെസിപ്പിക്ക് ഇവിടെ നോക്കുക

Sunday, 12 December 2021

Dry Fruits Mix For Christmas Cake / Plum Cake

Getting ready for Christmas ...
For Video Recipe Click Here 

Fresh Orange Juice : Half Cup
Sugar : Half Cup
Chopped Dates : Half Cup
Tutti Frootti : Half Cup
Black Raisins : Half Cup
Dehydrated Fruit Mix : Half Cup
Chopped Cherry : Half Cup
Chopped Nuts : Half Cup
Orange Peel : One Table Spoon
Lemon Peel : Half Table Spoon
Chopped Ginger Candy : 2 Table Spoon
Spice Powder Mix : Two Cardamom, 2 Cinnamon Stick, 2 Cloves, 2 Pinch Shajeera Powered along with a table spoon of sugar
Caramel Syrup : Two Table Spoon
Mixed Fruit Jam : Two Table Spoon

To a kadai add sugar and orange juice
Once it starts to boil add jam
Combine well and boil until the mixture starts to thicken
Reduce the flame and add dry fruits, nuts, orange peel, lemon peel and ginger candy
Mix well and cook on low flame until the mixture dries up and becomes sticky
Add spice powder and Caramel syrup and combine well
Once it reaches the consistency switch off the flame and let it cool well.
Store in clean and dry airtight glass container
You can make 2 cakes with this fruit mix. 

ഫ്രഷ് ഓറഞ്ച് ജ്യൂസ്: അര കപ്പ്
പഞ്ചസാര : അര കപ്പ്
ഈന്തപ്പഴം അരിഞ്ഞത് : അര കപ്പ്
ടുട്ടി ഫ്രൂട്ടി : അര കപ്പ്
കറുത്ത ഉണക്കമുന്തിരി : അര കപ്പ്
ഡ്രൈ ഫ്രൂട്ട് മിക്സ് : അര കപ്പ്
അരിഞ്ഞ ചെറി : അര കപ്പ്
നുറുക്കിയ നട്‌സ്: അര കപ്പ്
ഓറഞ്ച് തൊലി: ഒരു ടേബിൾ സ്പൂൺ
നാരങ്ങ തൊലി : അര ടേബിൾ സ്പൂൺ
അരിഞ്ഞ ഇഞ്ചി മിഠായി : 2 ടേബിൾ സ്പൂൺ
സ്‌പൈസ് മിക്സ് : രണ്ട് ഏലക്ക, 2 കറുവപ്പട്ട, 2 ഗ്രാമ്പൂ, 2 നുള്ള് സാജീരകം, ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു പൊടിച്ചത്.
കാരമൽ സിറപ്പ് : രണ്ട് ടേബിൾസ്പൂൺ
മിക്സഡ് ഫ്രൂട്ട് ജാം : രണ്ട് ടേബിൾസ്പൂൺ

ഒരു കടയിൽ പഞ്ചസാരയും ഓറഞ്ച് ജ്യൂസും ചേർക്കുക
തിളച്ചു തുടങ്ങിയാൽ ജാം ചേർക്കുക
നന്നായി യോജിപ്പിച്ച് മിശ്രിതം കട്ടിയാകാൻ തുടങ്ങുന്നതുവരെ തിളപ്പിക്കുക
തീ കുറച്ച്, ഡ്രൈ ഫ്രൂട്സ്, നട്‌സ് , ഓറഞ്ച് തൊലി, നാരങ്ങ തൊലി, ഇഞ്ചി മിഠായി എന്നിവ ചേർക്കുക.
നന്നായി ഇളക്കി ചെറിയ തീയിൽ മിശ്രിതം ഡ്രൈ ആയി ഒട്ടിപ്പിടിക്കുന്നത് വരെ വേവിക്കുക. 
സ്‌പൈസ് മിക്സ്, കാരമൽ സിറപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക
ഡ്രൈ ആയി കഴിഞ്ഞു  തീ ഓഫ് ചെയ്ത് നന്നായി തണുക്കാൻ അനുവദിക്കുക.
വൃത്തിയുള്ളതും ഉണങ്ങിയതുമായ വായു കടക്കാത്ത ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുക
ഈ മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് 2 കേക്ക് ഉണ്ടാക്കാം

Thursday, 9 December 2021

Al Faham Chicken / Arabic Grilled Chicken

Another Grilled Chicken Recipe is here... 

Chicken : 1 Kilo Clean and cut to 4 pieces and make gashes on it. 

Yogurt: 3 Table Spoon
Ginger Garlic Paste: 1 Table Spoon
Pepper powder: 3/4 Teaspoon
Lemon juice: 1 Lemon
Salt

Marinate the chicken pieces with the above mentioned ingredients and keep in fridge for half an hour. 

To Dry Roast 

Coriander: 1 Table Spoon
Cumin: 3/4 Table Spoon
Cardamom: 2 - 3
Cloves : 4 - 5
Dried Red Chilly : 5 - 6

Dry roast  these ingredients and grind it in the small jar of the mixi.

Onion : 1/4 Onion
Tomatoes: 1/4 Tomato
Coriander leaves: A Handfull 
Olive Oil: 2 Table Spoon

Now add these ingredients to the ground masala and again grind it to a fine paste. 

Marinate the chicken with the above masala paste and refrigerate for 4 to 5 hours. 
Take out the chicken from fridge and let it come to room temperature.
Then remove the water content from the marinated chicken and then slightly mix the chicken once again and then grill the chicken in OTG or Charcoal grill. 

If you don't have an otg or grill you can make it in a frying pan .
For that In a frying pan add 2 tbsp oil and 1 tbsp butter, place the chicken pieces on the tawa and cook on high flame  5 minutes , then flip the chicken and the lower the heat and cover and cook until done
Then increase he flame and fry for a few more minutes
Now burn a small piece of charcoal and put it in a small heat resistant.  Pour 2 drops of oil  on the coal and place this bowl in the center of the prepared chicken
Cover and keep for 10 more minutes and then serve. 

1 കിലോ ചിക്കൻ 4 പീസ് ആയി മുറിച്ചു വരഞ്ഞെടുക്കുക. 

First Marination

തൈര് : 3 ടേബിൾ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി : 3/4 ടീ സ്പൂണ്
നാരങ്ങ നീര് : 1 നാരങ്ങയുടെ
ഉപ്പ്

ഇത്രയും ചിക്കനിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

Second Marination

വറുത്തു പൊടിക്കാൻ 

മല്ലി : 1 ടേബിൾ സ്പൂണ്
ജീരകം : 3/4 ടേബിൾ സ്പൂണ്
ഏലയ്ക്ക : 2 - 3
ഗ്രാമ്പു : 4 - 5
വറ്റൽ മുളക് : 5 - 6

ഇത്രയും വറുത്തു എടുത്തു മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിക്കുക. 

സവാള : 1/4 സവാള
തക്കാളി : 1/4 കഷ്ണം
മല്ലി ഇല : ഒരു കൈ പിടി
ഒലിവ് ഓയിൽ :  2 ടേബിൾ സ്പൂൺ

ഇത്രയും ജാറിലേക്ക് ഇട്ട് വീണ്ടും അരച്ചെടുക്കുക

ഈ മസാല ചിക്കനിൽ തേച്ചു പിടിപ്പിച്ചു 4 - 5 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക
ഫ്രിഡ്‌ജിൽ നിന്നും പുറത്തെടുത്തു തണുപ്പ് മാറിയ ശേഷം ചിക്കനിൽ നിന്ന് ഇറങ്ങിയ വെള്ളം കളഞ്ഞ ശേഷം ഒന്ന് കൂടി ഒന്ന് മിക്സ് ചെയ്ത ശേഷം ഒവന്നിലോ അല്ലെങ്കിൽ ചർക്കോൽ ഗ്രില്ലിലോ കുക്ക് ചെയ്യുക.

ഓവൻ / ഗ്രിൽ ഇല്ലെങ്കിൽ ഫ്രയിങ് പാനിൽ ഉണ്ടാക്കാം. അതിനായി ഒരു ഫ്രയിങ് പാനിൽ 2 സ്പൂണ് ഓയിലും 1 സ്പൂണ് ബട്ടറും ചേർത്തു ചൂടാകുമ്പോൾ ചിക്കൻ ഇട്ടു ഹൈ ഫ്ലെമിൽ 5 മിനിറ്റ് വേവിക്കുക. പിന്നെ തീ കുറച്ചു ചിക്കൻ മറിച്ചിടുക. കുറച്ചു സമയം അടച്ചു വെച്ചു വേവിക്കുക. ശേഷം തീ കൂട്ടി വെച്ച് ഗ്രിൽ പോലെ ആക്കുക. 
ഇനി ഒരു ചെറിയ കഷ്ണം ചിരട്ട കത്തിച്ച് കനൽ ആക്കി ഒരു ചെറിയ ബൗളിൽ ഇടുക. ഈ ബൗൾ റെഡി ആക്കി വെച്ച ചിക്കന്റെ നടുവിൽ വെച്ച് 2 തുള്ളി ഓയിൽ ഈ കനലിൽ ഇട്ട് ഒരു 10 മിനിറ്റ് മൂടി വെക്കാം. ശേഷം സെർവ് ചെയ്യാം.

Fudge Brownies / ഫഡ്ജ് ബ്രൗണീസ്

For the Chocolate Lovers out there....

Preheat the oven at 160 C
Line a 7 * 7 cake tin with butter paper and keep aside 
Cooking Chocolate : 200 Grams
Butter : 1/2 Cup
Microwave or double boil and melt the above mentioned ingredients and keep aside for cooling
Dry Ingredients Mix
All Purpose Flour / Maida:  3/4 Cup
Coco Powder : 1/4 Cup
Salt : Half Teaspoon
Coffee Powder : 1 Tea Spoon
Sieve the above mentioned ingredients and keep aside
Wet Ingredients Mix
Egg : 3
Sugar: 1 Cup (Increase to 1.5 Cup if you like a sweeter brownie)
Vanila Essence : 1 Tea Spoon
Beat eggs, sugar and vanila essence.
To this add chocolate butter mix and combine well
Now add the dry ingredients mix and fold in 
Add a few chocolate pieces (optional) and combine. 
Transfer it to the cake tin and level it using a spatula. 
Bake in a preheat oven at 160 C for 40 minutes
Take the brownies out and let it cool well and cut and serve 

ഓവൻ 160സി യിൽ പ്രേഹീറ്റ് ചെയ്യുക
7 * 7 കേക്ക് ടിൻ ബട്ടർ പേപ്പർ വെച്ചു മാറ്റി വയ്ക്കുക
കുക്കിംഗ് ചോക്ലേറ്റ് : 200 ഗ്രാം
വെണ്ണ : 1/2 കപ്പ്
മൈക്രോവേവ് അല്ലെങ്കിൽ ഡബിൾ ബോയിൽ ചെയ്ത് മുകളിൽ പറഞ്ഞ ചേരുവകൾ ഉരുക്കി തണുക്കാൻ വയ്ക്കുക
ഡ്രൈ ഇൻഗ്രിഡിഎന്റസ് മിക്സ്
മൈദ: 3/4 കപ്പ്
കൊക്കോ പൗഡർ : 1/4 കപ്പ്
ഉപ്പ്: അര ടീസ്പൂൺ
കാപ്പിപ്പൊടി : 1 ടീ സ്പൂൺ
മുകളിൽ പറഞ്ഞ ചേരുവകൾ അരിച്ചെടുത്ത് മാറ്റി വയ്ക്കുക
വെറ്റ് ഇൻഗ്രിഡിഎന്റസ് മിക്സ്
മുട്ട : 3
പഞ്ചസാര: 1  കപ്പ് (നല്ല മധുരം വേണമെങ്കിൽ 1.5 കപ്പ് ചേർക്കാം)
വാനില എസ്സെൻസ് : 1 ടീ സ്പൂൺ
മുട്ട, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ അടിച്ചെടുക്കുക. 
ഇതിലേക്ക് ചോക്ലേറ്റ് ബട്ടർ മിക്സ് ചേർത്ത് നന്നായി യോജിപ്പിക്കുക. 
ഇനി മൈദ മിക്സ് ചേർത്ത് സാവാദനം ഫോൾഡ് ഇൻ ചെയ്യുക. 
കുറച്ചു ചോക്ലേറ്റ് കഷ്ണങ്ങൾ കൂടി ചേർത്ത് യോജിപ്പിക്കാം (ഓപ്ഷണൽ)
ബാറ്റർ കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി ലെവൽ ചെയ്യുക. 
160 സിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 40 മിനിറ്റ് ബേക്ക് ചെയ്യുക.
ശേഷം പുറത്തെടുത്ത് നന്നായി തണുത്ത ശേഷം മുറിക്കാം.

Thursday, 11 November 2021

Puthina Chicken / പുതിന ചിക്കൻ

Another Chicken Recipe...
Chicken : 1 Kg Cut to 6 Pieces and make gashes on it
For first marination add the juice of 1 lemon and some salt and let it rest for 30 minutes

For Second Marination

Garlic : 10 to 12 Cloves
Ginger : One Big Piece
Green Chilly : 6 - 7
Coriander Leaves : Half Cup
Mint Leaves : 1 Cup
Yogurt : 2 Table Spoon
Lime Juice : 1 Table Spoon
Turmeric Powder :1/2 Tea Spoon
Kasuri Methi : 1/2 Tea Spoon
Salt 

Grind everything together and add it to the chicken. Combine well and cover and refrigerate for 2 hours
In a frying pan add 2 tbsp oil and 1 tbsp butter, place the chicken pieces on the tawa and cook on high flame  5 minutes , then flip the chicken and the lower the heat and cover and cook until done
Then increase he flame and fry for a few more minutes
Now burn a small piece of charcoal and put it in a small heat resistant.  Pour 2 drops of oil  on the coal and place this bowl in the center of the prepared chicken
Cover and keep for 10 more minutes and then serve. 
Alternatively you can grill the chicken in an oven.
ചിക്കൻ : 1 കിലോ 6 കഷ്ണം ആയി കട്ട് ചെയ്ത് നന്നായി ക്ലീൻ ചെയ്ത് വരഞ്ഞു വെക്കുക. 

ആദ്യം 1 ചെറുനാരങ്ങയുടെ നീരും കുറച്ചു ഉപ്പും ചേർത്ത് മാരിനെറ്റ് ചെയ്ത് ഒരു 30 മിനിറ്റ് വെക്കുക

സെക്കൻഡ് മാരിനെഷന് വേണ്ടി
വെളുത്തുള്ളി: 10 -12 അല്ലി
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ചമുളക് : 6 - 7
മല്ലി ഇല : 1/2 കപ്പ്
പുതിന ഇല : 1 കപ്പ്
കട്ടി തൈര് : 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
കസൂരി മെത്തി : 1/2 ടീ സ്പൂണ്
ഉപ്പ്

മുകളിൽ പറഞ്ഞിരിക്കുന്നവ എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുക.  ശേഷം ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു 2 മണിക്കൂർ എങ്കിലും ഫ്രിഡ്‌ജിൽ  വെക്കുക. 
ഒരു ഫ്രയിങ് പാനിൽ 2 സ്പൂണ് ഓയിലും 1 സ്പൂണ് ബട്ടറും ചേർത്തു ചൂടാകുമ്പോൾ ചിക്കൻ ഇട്ടു ഹൈ ഫ്ലെമിൽ 5 മിനിറ്റ് വേവിക്കുക. പിന്നെ തീ കുറച്ചു ചിക്കൻ മറിച്ചിടുക. കുറച്ചു സമയം അടച്ചു വെച്ചു വേവിക്കുക. ശേഷം തീ കൂട്ടി വെച്ച് ഗ്രിൽ പോലെ ആക്കുക. 
ഇനി ഒരു ചെറിയ കഷ്ണം ചിരട്ട കത്തിച്ച് കനൽ ആക്കി ഒരു ചെറിയ ബൗളിൽ ഇടുക. ഈ ബൗൾ റെഡി ആക്കി വെച്ച ചിക്കന്റെ നടുവിൽ വെച്ച് 2 തുള്ളി ഓയിൽ ഈ കനലിൽ ഇട്ട് ഒരു 10 മിനിറ്റ് മൂടി വെക്കാം. ശേഷം സെർവ് ചെയ്യാം.
ഇതേ റെസിപ്പി ചിക്കൻ ഓവന്നിൽ ഗ്രിൽ ചെയ്തും എടുക്കാം.