Thursday 11 November 2021

Puthina Chicken / പുതിന ചിക്കൻ

Another Chicken Recipe...
Chicken : 1 Kg Cut to 6 Pieces and make gashes on it
For first marination add the juice of 1 lemon and some salt and let it rest for 30 minutes

For Second Marination

Garlic : 10 to 12 Cloves
Ginger : One Big Piece
Green Chilly : 6 - 7
Coriander Leaves : Half Cup
Mint Leaves : 1 Cup
Yogurt : 2 Table Spoon
Lime Juice : 1 Table Spoon
Turmeric Powder :1/2 Tea Spoon
Kasuri Methi : 1/2 Tea Spoon
Salt 

Grind everything together and add it to the chicken. Combine well and cover and refrigerate for 2 hours
In a frying pan add 2 tbsp oil and 1 tbsp butter, place the chicken pieces on the tawa and cook on high flame  5 minutes , then flip the chicken and the lower the heat and cover and cook until done
Then increase he flame and fry for a few more minutes
Now burn a small piece of charcoal and put it in a small heat resistant.  Pour 2 drops of oil  on the coal and place this bowl in the center of the prepared chicken
Cover and keep for 10 more minutes and then serve. 
Alternatively you can grill the chicken in an oven.
ചിക്കൻ : 1 കിലോ 6 കഷ്ണം ആയി കട്ട് ചെയ്ത് നന്നായി ക്ലീൻ ചെയ്ത് വരഞ്ഞു വെക്കുക. 

ആദ്യം 1 ചെറുനാരങ്ങയുടെ നീരും കുറച്ചു ഉപ്പും ചേർത്ത് മാരിനെറ്റ് ചെയ്ത് ഒരു 30 മിനിറ്റ് വെക്കുക

സെക്കൻഡ് മാരിനെഷന് വേണ്ടി
വെളുത്തുള്ളി: 10 -12 അല്ലി
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ചമുളക് : 6 - 7
മല്ലി ഇല : 1/2 കപ്പ്
പുതിന ഇല : 1 കപ്പ്
കട്ടി തൈര് : 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
കസൂരി മെത്തി : 1/2 ടീ സ്പൂണ്
ഉപ്പ്

മുകളിൽ പറഞ്ഞിരിക്കുന്നവ എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുക.  ശേഷം ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു ഒരു 2 മണിക്കൂർ എങ്കിലും ഫ്രിഡ്‌ജിൽ  വെക്കുക. 
ഒരു ഫ്രയിങ് പാനിൽ 2 സ്പൂണ് ഓയിലും 1 സ്പൂണ് ബട്ടറും ചേർത്തു ചൂടാകുമ്പോൾ ചിക്കൻ ഇട്ടു ഹൈ ഫ്ലെമിൽ 5 മിനിറ്റ് വേവിക്കുക. പിന്നെ തീ കുറച്ചു ചിക്കൻ മറിച്ചിടുക. കുറച്ചു സമയം അടച്ചു വെച്ചു വേവിക്കുക. ശേഷം തീ കൂട്ടി വെച്ച് ഗ്രിൽ പോലെ ആക്കുക. 
ഇനി ഒരു ചെറിയ കഷ്ണം ചിരട്ട കത്തിച്ച് കനൽ ആക്കി ഒരു ചെറിയ ബൗളിൽ ഇടുക. ഈ ബൗൾ റെഡി ആക്കി വെച്ച ചിക്കന്റെ നടുവിൽ വെച്ച് 2 തുള്ളി ഓയിൽ ഈ കനലിൽ ഇട്ട് ഒരു 10 മിനിറ്റ് മൂടി വെക്കാം. ശേഷം സെർവ് ചെയ്യാം.
ഇതേ റെസിപ്പി ചിക്കൻ ഓവന്നിൽ ഗ്രിൽ ചെയ്തും എടുക്കാം. 

No comments:

Post a Comment