Wednesday 3 November 2021

Bombay Karachi Halwa // ബോംബെ കറാച്ചി ഹൽവ

Wishing you all a Very Happy Diwali and here is another Halwa Recipe...
Corn Flour: 1 Cup
Sugar: 2 Cups
Water: 4 Cups
Ghee: 1/2 cup
Lemon Juice: 1 Table Spoon
Cardamom powder: 1/2 Tea Spoon
Chopped Nuts: 1/2 Cup
Food Color

Grease a tray with ghee and set it aside to pour halwa once done. 
Add two cups of water to  corn flour and mix without lumps.
In a non-stick pan, combine sugar and two cups of water. Once the sugar has dissolved, add the cornflour water and lemon juice. Stir well and switch on the fire.
When the mixture is about to boil reduce the  flame.
You should continuously stir the halwa. 
When it starts to thicken, add one spoon each of ghee.
After about 20 minutes the halwa will become glossy. At that time add chopped nuts, cardamom powder and the remaining ghee. 
After another 5 - 6 minutes the halwa will come off the sides of the pan. At this time, mix the food coloring and turn off the heat and transfer to the greased tray.
Let it cool well and once completely set cut and serve. 
Here I used  2 colors.
** About 1.300kg of halwa was obtained from this quantity of ingredients

കോൺ ഫ്ലോർ : 1 കപ്പ് 
പഞ്ചസാര : 2 കപ്പ് 
വെള്ളം : 4 കപ്പ്
നെയ്യ്‌ : 1/2 കപ്പ്
നാരങ്ങ നീര് : 1 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നുറുക്കിയ നട്‌സ് : 1/2 കപ്പ്
ഫുഡ് കളർ

ഹൽവ ഇടാൻ ഉള്ള പാത്രത്തിൽ നെയ്യ്‌ തടവി വെക്കുക. കോൺ ഫ്ലവറിൽ  രണ്ട് കപ്പ് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കുക .
ഒരു നോൺ സ്റ്റിക് കടായിയിൽ പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേർത്തിളക്കുക. പഞ്ചസാര ഒരുവിധം അലിഞ്ഞു കഴിഞ്ഞാൽ കോൺ ഫ്ലോർ ചേർത്ത വെള്ളവും, നാരങ്ങാ നീരും ചേർക്കുക. നന്നായി ഇളക്കി എടുത്ത ശേഷം തീ കത്തിക്കിക്കുക.  
നല്ല ചൂടായി വരുമ്പോൾ തീ മീഡിയം ഫ്ലെമിൽ ആക്കുക. 
ഇനി കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.
കട്ടി ആയി തുടങ്ങുമ്പോൾ ഓരോ സ്പൂണ് വീതം നെയ്യ്‌ ചേർത്തു കൊടുക്കുക. 
ഒരു 20 മിനിറ്റ് ആകുമ്പോൾ ഹൽവ നല്ല ഒരു തിളക്കം പോലെ വരും. ആ സമയത്തു നുറുക്കിയ നട്‌സ്, ഏലയ്ക്ക പൊടിയും, നെയ്യ്‌ ബാക്കി
ഉണ്ടെങ്കിൽ അതും ചേർത്തു  കൊടുക്കാം. 
വീണ്ടും ഒരു 5 - 6 മിനിറ്റ് കഴിയുമ്പോൾ ഹൽവ പാത്രത്തിൻെറ സൈഡിൽ നിന്നും വിട്ടു വരും. ഈ സമയം ഫുഡ് കളർ കൂടെ ചേർത്തിളക്കി തീ ഓഫ് ആക്കി പാത്രത്തിലേക്ക് മാറ്റാം.
ചൂട് മാറി കഴിഞ്ഞു ഫുൾ സെറ്റ് ആയാൽ മുറിച്ചെടുക്കാം.
ഞാൻ 2 കളർ ആണ് ചെയ്തത്. 
**ഈ അളവിൽ ഏകദേശം 1.300kg ഹൽവ ആണ് കിട്ടിയത്. 

No comments:

Post a Comment