Friday, 31 December 2021

Mexican Toffee Cake / മെക്സിക്കൻ ടോഫി കേക്ക്

Wishing all a Happy New Year.. Let's start the year with a cake recipe...

To make toffee

Milkmaid: 1 Tin (400 grams )

Place the milkmaid / condensed milk tin in a pressure cooker, pour water over the tin, close the cooker and light the fire. After 1 whistle, simmer for 20 - 25 minutes. Open the cooker once the pressure is settled. 
Take out the tin and let it cool well before opening..
**** Never open the tin hot .. It is better to make it at night and open it the next morning ..

To Make the Cake

Flour: 1 1/4 Cup (One and one fourth cup)
Eggs: 3
Dates soaked in hot water: 10 
Toffee: 2 Table Spoon
Sunflower Oil: 1/4 Cup
Baking Powder: 1 Tea Spoon
Powdered Sugar: 3/4 Cup
Vanilla Essence: 1 Tea Spoon
Salt: 1 Pinch

Preheat oven at 160 C.
Grind together soaked dates and toffee.
Mix together flour, baking powder and salt. 
Beat  powdered sugar and eggs until fluffy. Add vanilla essence, oil and dates toffee mix and mix on low speed.
Add flour in batches and mix well without lumps. 
Apply some butter to the cake tin and sprinkle some flour. Alternatively use butter paper instead. 
Pour the cake mix into it and bake for 35 minutes
After 35 minutes, insert a toothpick in the middle of the cake, If it comes out clean cake is done. 
Or bake for a while longer. 
Once done let the cake cool well. 

To Make the Frosting

Whipping Cream: 3 Cups
Powdered sugar: 1/2 Cup
Toffee: 3 Table Spoon
Vanilla Essence: 1 Tea Spoon

Beat whipping cream, powdered sugar, vanilla essence and toffee until stiff peaks .  

To Make Toffee Ganache

Toffee: 5 Table Spoon
White Chocolate: 50 Gram
Fresh Cream: 100 ml

Mix the chocolate and toffee.
Heat the fresh cream well and pour over the chocolate toffee mix. After a while, stir well, strain and let it cool

To Make Toffee Syrup for soaking the cake

Toffee Syrup: 1 Cup (Add 3 tablespoons of toffee in 1 cup of milk, boil and mix well and turn off the heat..Let it cool well .)

Roasted & Peeled Peanut: 1/2 Cup

Cut the cake into 3 layers.
Spread some cream on the cake board.
Now place a layer of cake.
Then pour the toffee syrup well
Then apply whipping cream.
Then add some toffee ganache.
Put some peanuts on top.
Place the next layer of cake..
Add toffee syrup, whipping cream, toffee ganache and peanuts and place the last layer of cake. Now cover the  entire cake with whipping cream. 
First apply a small coat of cream, then refrigerate for some time and then give a second coating of cream. 
Now let this cake set in the fridge for an hour
Then pour the toffee ganache over the full cake. Leave it to set in the fridge for a while again.
Then decorate with peanuts or chocolate as desired.
You can refrigerate it for a while and use it.

If the ganache is too thick while pouring on the cake , warm the ganache and use. Be sure you don't heat it up a lot and the ganache becomes runny. 

ടോഫി ഉണ്ടാക്കാൻ

മിൽക്‌മെയ്‌ഡ്‌ : 1 ടിൻ (400  ഗ്രാം ) പൊട്ടിക്കാത്തത്. 

മിൽക്‌മെയ്‌ഡ്‌ / കണ്ടെൻസ്‌ഡ് മിൽക് ടിൻ  പ്രഷർ കുക്കറിൽ  വച്ച്  ടിന്നിന് മുകളിൽ വരെ വെള്ളം ഒഴിച്ച് കുക്കർ അടച്ചു തീ കത്തിക്കുക.  1 വിസിൽ വന്ന ശേഷം 20 - 25 മിനിറ്റ് തീ സിമ്മിൽ ഇട്ട ശേഷം ഓഫ് ആക്കുക. കുക്കർ പ്രഷർ മൊത്തം പോയ ശേഷം തുറന്ന് കണ്ടെൻസ്ഡ്
മിൽക് ടിൻ പുറത്തെടുത്തു തണുക്കാൻ വെക്കുക. നന്നായി തണുത്ത ശേഷം തുറക്കാം
****ടിൻ ചൂടോടെ ഒരിക്കലും തുറക്കരുത്.. രാത്രി ഉണ്ടാക്കി വെച്ച് അടുത്ത ദിവസം രാവിലെ തുറക്കുന്നതാ നല്ലത്..

കേക്ക് ഉണ്ടാക്കാൻ

മൈദ: 1 1/4  കപ്പ് ( ഒന്നേകാൽ കപ്പ് )
മുട്ട: 3
ചൂട് വെള്ളത്തിൽ കുതിർത്തു വെച്ച ഈന്തപ്പഴം : 10 എണ്ണം
ടോഫി : 2 ടേബിൾ സ്പൂണ്
സൺഫ്ലവർ ഓയിൽ : 1/4 കപ്പ്
ബേക്കിംഗ് പൌഡർ : 1 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
ഉപ്പ് : 1 നുള്ള്

ഓവൻ160C preheat ചെയ്യുക.
ഈന്തപ്പഴവും, ടോഫിയും കൂടെ മിക്സിയിൽ അരച്ചെടുക്കുക. 
മൈദയും ബേക്കിംഗ് പൗഡറും, ഉപ്പും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും മുട്ടയും കൂടെ നന്നായി പതഞ്ഞു വരും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ്, ഓയിൽ, അരച്ചെടുത്ത ഈന്തപ്പഴം ടോഫി മിക്സ് എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ മിക്സ് ആക്കുക.  
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു വെക്കുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക. ബട്ടർ പേപ്പർ ഉണ്ടെങ്കിൽ വെക്കാം. 
കേക്ക് മിക്സ്‌ ഇതിലോട്ട്  ഒഴിച്ച് 35 മിനിറ്റ് ബേക്ക്  ചെയ്യുക
35 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക

ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ

വിപ്പിംഗ് ക്രീം : 3 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
ടോഫി : 3 ടേബിൾ സ്പൂണ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ

വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും, ടോഫിയും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക

ടോഫി ഗണാഷ് ഉണ്ടാക്കാൻ

ടോഫി : 5 ടേബിൾ സ്പൂണ്
വൈറ്റ് ചോക്ലേറ്റ് : 50 ഗ്രാം
ഫ്രഷ് ക്രീം : 100 മില്ലി 

ചോക്ലേറ്റും ടോഫിയും കൂടി മിക്സ് ചെയ്യുക.
ഫ്രഷ് ക്രീം നന്നായി ചൂടാക്കി ചോക്ലേറ്റ് ടോഫി മിക്സിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു നന്നായി ഇളക്കി അരിച്ചെടുത്ത് തണുക്കാൻ ആയി മാറ്റി വെക്കുക. 

ടോഫി സിറപ്പ് കേക്ക് സോക്ക് ചെയ്യാൻ 

ടോഫി സിറപ്പ് : 1 കപ്പ് (1 കപ്പ് പാലിൽ 3 ടേബിൾ സ്‌പൂൺ ടോഫി ഇട്ട് നന്നായി തിളപ്പിച്ച് മിക്സ് ആക്കി ഓഫ് ചെയ്യുക. നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക )

വറുത്ത കപ്പലണ്ടി തൊലി കളഞ്ഞെടുത്തത് : 1/2 കപ്പ് 

കേക്ക് 3 ലയർ ആയി മുറിക്കുക.
കേക്ക് ബോർഡിൽ കുറച്ചു ക്രീം തേക്കുക. 
ഇനി ഒരു ലയർ കേക്ക് വെക്കുക.
ശേഷം നന്നായി ടോഫി സിറപ്പ് ഒഴിക്കുക
പിന്നെ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്യുക.
ശേഷം കുറച്ചു ടോഫി ഗണാഷ് ഒഴിച്ചു കോടുക്കുക. 
മുകളിൽ കുറച്ചു കപ്പലണ്ടി ഇട്ട് കൊടുക്കുക. 
അടുത്ത ലയർ കേക്ക് വെച്ച് ടോഫി സിറപ്പ്, വിപ്പിംഗ് ക്രീം, ടോഫി ഗണാഷ്, കപ്പലണ്ടി എന്നിവ വെച്ച ശേഷം ലാസ്റ്റ് ലയർ കേക്ക് വെച്ച് കേക്കിനെ മുഴുവൻ വിപ്പിംഗ് ക്രീം വെച്ച് കവർ ചെയ്യുക. 
ആദ്യം ക്രീം കൊണ്ട് ഒരു ചെറിയ കോട്ടിങ് കൊടുത്ത ശേഷം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച ശേഷം ഒരു കോട്ടിങ് കൂടി കൊടുക്കുക.
ഇനി ഈ കേക്ക് ഒരു മണിക്കൂർ ഫ്രിഡ്‌ജിൽ സെറ്റ് ആവാൻ വെക്കുക

അതിനു ശേഷം ഫുൾ കേക്കിന്റെ മേൽ ടോഫി ഗണാഷ് ഒഴിച്ചു കൊടുക്കാം. വീണ്ടും കുറച്ചു സമയം ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെക്കുക.  ശേഷം ഇഷ്ട്ടാനുസരണം കപ്പലണ്ടി കൊണ്ടോ, ചോക്ലേറ്റ് കൊണ്ടോ ഡെക്കറേറ്റ് ചെയ്യുക. 
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

ലാസ്റ്റ് ഒഴിക്കുന്ന സമയത്തു ഗണാഷ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുക. ഒരുപാട് ചൂടാക്കി ഗണാഷ് തീരെ കട്ടി കുറഞ്ഞാൽ കേക്കിന്റെ മേൽ പിടിക്കില്ല.



No comments:

Post a Comment