Tuesday, 4 January 2022

Pazham Varattiyath / പഴം വരട്ടിയത് / Banana Preserve

We often preserve ripe jackfruit during season and use it later. The same way we can preserve ripe banana and use it for making Payasam, Ada etc. 

Big Kerala Yellow Banana / Nendrapazham : 1 Kilo  (Use well ripen ones )
Jaggery 400 Grams
Cardamom Powder 12 Tea Spoon
Ghee 4 Table Spoon

Steam the banana well and let it cool well and add little water and grind it to a fine paste. 
To a heavy bottom kadai pour ghee and add the ground banana paste 
As soon as you pour the banana the ghee will be completely absorbed
You need to cook the pureed banana until ghee starts to seperate
Once done add jaggery and cook until it thicken
Add cardamom powder and switch off the flame. 
Let it cool well and store in airtight container and use as needed. 
ചക്ക വരട്ടി എടുത്തു വെക്കുന്നത് പോലെ നമുക്ക് പഴവും വരട്ടി എടുത്തു വെക്കാം. പായസം, അട, കുമ്പിൾ അപ്പം എല്ലാം ഉണ്ടാക്കാൻ എളുപ്പം ആവും. അല്ലെങ്കിൽ ജാം പോലെ ചപ്പാത്തി , അല്ലെങ്കിൽ ബ്രെഡിൽ തേച്ചു കഴിക്കാം. 

ഏത്തപ്പഴം / നേന്ത്രപ്പഴം : 1 കിലോ നല്ല പഴുത്ത പഴം എടുക്കണം
ശർക്കര : 400 ഗ്രാം
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നെയ്യ്‌ : 4 ടേബിൾ സ്പൂണ്

പഴം നന്നായി പുഴുങ്ങി എടുക്കുക. 
ചൂട് മാറിയ ശേഷം കുറച്ചു വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക. 
ശർക്കര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചു ഉരുക്കിയ ശേഷം അരിച്ചെടുത്ത് വെക്കുക. 
അടിക്കട്ടി ഉള്ള പാത്രത്തിലേക്ക്  നെയ്യ്‌ ചേർത്തു  അരച്ചെടുത്ത പഴം ചേർത്തു നന്നായി വരട്ടുക
പഴം അരച്ചെടുത്തത് ചേർത്തു കഴിയുമ്പോൾ നെയ്യ്‌ മുഴുവൻ ആയി അതിൽ ചേരും.. 
ശേഷം നെയ്യ്‌ തെളിഞ്ഞു വരും വരെ പഴം വരട്ടി എടുക്കണം..
ശർക്കര ചേർത്തു വീണ്ടും തിളപ്പിച്ചു കുറുക്കി വരട്ടി എടുക്കുക. 
ഏലയ്ക്ക പൊടി ചേർത്തു തീ ഓഫ് ആക്കാം..
ചൂട് മാറി കഴിഞ്ഞു ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇട്ട് എടുത്തു വെച്ചു ആവശ്യത്തിന് ഉപയോഗിക്കാം. 

No comments:

Post a Comment