Wednesday, 22 December 2021

Eggless Plum Cake / Christmas Cake/ എഗ്ഗ്ലെസ് പ്ലം കേക്ക് / ക്രിസ്മസ് കേക്ക്

Christmas is here...So here is a cake recipe for vegetarians...

Flour : 1 1/4 Cups + 3 Table Spoon
Fruit Mix : 1 1/4 Cup
Powdered Sugar: 1/2 Cup
Caramel Syrup: 1/4 Cup
Curd: 1/4 Cup
Butter: 3/4 Cup
Cloves: 2 - 3
Cinnamon: 1 Small Piece
Cardamom: 2 - 3
Nutmeg: 1 Small Piece
Shajeera : 2 Pinches
Baking powder: 1/2 Tea Spoon
Baking soda: 1/2 Tea Spoon
Salt: 1 Pinch
Vanilla Essence / Plum Cake Essence: 1 Tea Spoon

Preheat the oven to 170 C
Spread some butter in a cake tin and line the tin with butter paper..
To make the spice mix, grind the cinnamon, cloves, cardamom, nutmeg and shajeera with a little sugar.
Mix the flour, baking powder, baking soda, salt and powdered spice mix well.
Beat butter and sugar until well softened
Strain the yogurt in a cloth and drain the water
Add this to the beaten butter sugar mixture and mix well.
Add Essence
Add  mixed flour in batches and make a smooth batter without lumps.
When adding the flour, add the caramel syrup too. 
Add 3 tablespoons of flour to the fruit mix and mix well.
Add this to the cake batter and mix slowly.
Pour the batter into the prepared cake tin, level it with a spoon, sprinkle some nuts on top and bake the cake.
Bake at 160 C for 60 to 65 minutes
Start checking the cake for about 55 minutes. If the top is a nice brown color, cover the cake tin with an aluminum foil and bake the rest of the time.
After 55 minutes, pierce the middle of the cake with a toothpick 
If it comes out clean the cake is done. 
Or bake for a while longer.
After cooling well, remove the cake from the tin and wrap the cake in butter paper for a day and cut the cake the next day. It's not mandatory, but plum cake tastes best when served the next day. 

Caramel Syrup Recipe
https://anjusrecipebook.blogspot.com/2021/12/caramel-syrup-for-plum-cake-christmas.html?m=1

Fruit Mix Recipe
https://anjusrecipebook.blogspot.com/2021/12/dry-fruits-mix-for-christmas-cake-plum.html?m=1


മൈദ : 1 1/4 കപ്പ് + 3 ടേബിൾ സ്പൂൺ
ഫ്രൂട്ട് മിക്സ് : 1 1/4  കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
കാരമൽ സിറപ്പ് : 1/4 കപ്പ്
കട്ട തൈര് : 1/4 കപ്പ്
ബട്ടർ : 3/4 കപ്പ്
ഗ്രാമ്പു : 2 - 3
പട്ട : 1 ചെറിയ കഷ്ണം
ഏലയ്ക്ക : 2 - 3
ജാതിക്ക (nutmeg):  1 ചെറിയ കഷ്ണം
സജീരകം : 2 നുള്ള്
ബേക്കിംഗ് പൌഡർ : 1/2 ടി സ്പൂൺ
ബേക്കിംഗ് സോഡാ : 1/2 ടി സ്‌പൂൺ
ഉപ്പ് : 1 നുള്ള്
വാനില എസ്സെൻസ് / പ്ലം കേക്ക് എസ്സെൻസ് : 1 ടി സ്പൂൺ

ഓവൻ 170 C പ്രീ ഹീറ്റ് ചെയ്യുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു ബട്ടർ പേപ്പർ വെക്കുക. 
സ്‌പൈസ് മിക്സ് തയ്യാറാക്കാൻ പട്ട, ഗ്രാമ്പു, ഏലയ്ക്ക,ജാതിക്ക, സാജീരകം എന്നിവ കുറച്ചു പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കുക
മൈദയും, ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും, ഉപ്പും, പൊടിച്ചു വെച്ച സ്‌പൈസ് മിക്സും നന്നായി ഇളക്കി യോജിപ്പിക്കുക
ബട്ടറും, പഞ്ചസാരയും നന്നായി സോഫ്റ്റ് ആകും വരെ ബീറ്റ് ചെയ്യുക
തൈര് ഒരു തുണിയിൽ അരിച്ചെടുത്ത് വെള്ളം കളയുക
ഇത് ബീറ്റ് ചെയ്ത ബട്ടർ പഞ്ചസാര മിക്സിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. 

എസ്സെൻസ് ചേർക്കുക
മിക്സ് ചെയ്‌തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ട കെട്ടാതെ സ്മൂത്ത് ആയ ഒരു ബാറ്റർ തയ്യാറാക്കുക. 
മൈദ ചേർക്കുമ്പോൾ ഇടയ്ക്കു ഉണ്ടാക്കി വെച്ച കാരമൽ സിറപ്പ് ചേർത്തു കൊടുക്കുക. 
ഫ്രൂട്ട് മിക്സിലേക്ക് 3 ടേബിൾ സ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കി എടുക്കുക. 
ഇത് കേക്ക് ബാറ്ററിലേക്കു ചേർത്ത് സാവദാനം യോജിപ്പിക്കുക. 
തയ്യാറാക്കി വെച്ച കേക്ക് ടിന്നിൽ ബാറ്റർ ഒഴിച്ച് ഒരു സ്പൂൺ ഉപയോഗിച്ചു ഒന്ന് ലെവൽ ചെയ്ത ശേഷം കുറച്ചു നട്‌സ് മുകളിൽ വിതറി കേക്ക് ബേക്ക് ചെയ്യുക. 
160 C ഇൽ 60 മുതൽ 65 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക 
ഒരു 55 മിനിറ്റ് മുതൽ കേക്ക് ചെക്ക് ചെയ്‌തു തുടങ്ങണം. മുകൾ ഭാഗം നല്ല ബ്രൗൺ കളർ ആയിട്ടുണ്ടെങ്കിൽ ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കേക്ക് ടിൻ കവർ ചെയ്‌തു ബാക്കി സമയം ബേക്ക് ചെയ്യണം.
55 മിനിറ്റന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക 
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് ബേക്ക് ആയി 
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക്  ചെയ്യുക.
നന്നായി തണുത്ത ശേഷം കേക്ക് ടിന്നിൽ നിന്നും മാറ്റി ഒരു ദിവസം കേക്ക് ബട്ടർ പേപ്പറിൽ പൊതിഞ്ഞു വെച്ച് അടുത്ത ദിവസം മുറിച്ചെടുക്കാം. (ഇത് ഓപ്ഷണൽ ആണ്. ചൂട് മാറി കഴിഞ്ഞു വേണമെങ്കിൽ മുറിക്കാം. പക്ഷെ പ്ലം കേക്ക് ഒരു ദിവസം കഴിഞ്ഞു മുറിക്കുന്നതാ നല്ലത് )

കാരമൽ സിറപ്പ് റെസിപ്പി
https://anjusrecipebook.blogspot.com/2021/12/caramel-syrup-for-plum-cake-christmas.html?m=1

ഫ്രൂട്ട് മിക്സ് റെസിപ്പി 
https://anjusrecipebook.blogspot.com/2021/12/dry-fruits-mix-for-christmas-cake-plum.html?m=1

No comments:

Post a Comment