Thursday, 15 October 2020

Cheese Paratha / ചീസ് പറാത്ത

Kids Special...

Wheat Flour : 2 Cups
Oil: 1 Table Spoon
Water
Salt

To make the filling
Mozzarella cheese: 1 cup
Onion: 1 Finely Chopped
Green Chilli: 2 Finely Chopped
Garlic: 2 Cloves Finely Chopped
Coriander leaves chopped: 2 Table Spoon
You can add your favorite masala with this.

Add oil, salt and water to wheat flour and knead like chapati
Mix everything together to make the filling
Now we can make paratha in two ways. First take a small ball out of the chapati flour and spread it lightly
Put some filling in the middle of this and fold the chapati from all the sides and roll it back to a ball
Then sprinkle some wheat flour on it and spread it out
The second method is to roll out two chapatis. Then put some filling on top of one chapati
Place another chapathi on top and press the edges 
Now spread anything slightly.
I made it the second way 
Heat a tawa and coo the chapathi. Brush some butter / ghee on top and eat warm 

ഗോതമ്പു പൊടി : 2 കപ്പ്
എണ്ണ : 1 ടേബിൾ സ്പൂൺ
വെള്ളം 
ഉപ്പ്‌

ഫില്ലിംഗ് ഉണ്ടാക്കാൻ

മോസറല്ല ചീസ്   : 1 കപ്പ്
സവാള : 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് : 2 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി : 2 അല്ലി ചെറുതായി അരിഞ്ഞത്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂണ്

ഇതിന്റെ കൂടെ ഇഷ്ട്ടമുള്ള മസാല ചേർക്കാം. 

ഗോതമ്പു പൊടിയിൽ എണ്ണ, പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്കു പോലെ കുഴച്ചെടുക്കുക
ഫില്ലിംഗ് ഉണ്ടാക്കാൻ എല്ലാം കൂടെ മിക്സ് ചെയ്തു വെക്കുക 
ഇനി നമുക്ക് രണ്ടു രീതിയിൽ പറാത്ത ഉണ്ടാക്കാം. ആദ്യത്തെതു ചപ്പാത്തി മാവിൽ നിന്നും ചെറിയ ഉരുള എടുത്തു ചെറുതായി പരത്തുക
ഇതിൽ കുറച്ചു ചീസ് ഫില്ലിംഗ്  നടുവിൽ വെച്ച് ചപ്പാത്തിയെ എല്ലാ ഭാഗത്തു നിന്നും കൂട്ടി പിടിച്ചു വീണ്ടും ഉരുള ആക്കുക
ശേഷം കുറച്ചു ഗോതമ്പു പോടി തൂവി പരത്തി എടുക്കുക
രണ്ടാമത്തെ രീതി രണ്ടു ചപ്പാത്തി പരത്തി എടുക്കുക. എന്നിട്ടു ഒരു ചപ്പാത്തിയുടെ മുകളിൽ കുറച്ചു ഫില്ലിംഗ് വെക്കുക  
രണ്ടാമത്തെ ചപ്പാത്തി മുകളിൽ വെച്ച് അറ്റങ്ങൾ അമർത്തി കൊടുക്കുക
ശേഷം  ചെറുതായി ഒന്നും കൂടി പരത്തുക
ഞാൻ ഉണ്ടാക്കിയത് രണ്ടാമത് പറഞ്ഞ രീതിയിൽ ആണ് . 
തവ ചൂടാക്കി ചുട്ടെടുക്കുക
കുറച്ചു ബട്ടർ അല്ലെങ്കിൽ നെയ്യ് പുരട്ടി ചൂടോടെ കഴിക്കാം

No comments:

Post a Comment