Tuesday, 20 October 2020

Easy Paalappam (Without Yeast) & Vegetable Stew // ഈസി പാലപ്പവും (യീസ്റ്റ് ചേർക്കാതെ) വെജിറ്റബിൾ സ്റ്റ്യൂവും..

Traditional Kerala Breakfast Recipe
Palappam

White Raw Rice: 2 cups
Coconut Water: 1 Cup
Sugar: 2 Table Spoon
Cooked Rice: 1/4 Cup
Grated Coconut: 1/2 Cup
Salt: A Pinch
Add 1 table spoon of sugar to coconut water and let it rest for 12 hours. By then it would be fermented well
After 12 hours keep infridge
Wash the rice well and soak it for 5 hours
Then grind together soaked rice, coconut, cooked rice, fermented coconut water as needed 
Let the batter rest for 6 - 8  hours
Then add salt and remaining sugar and mix well and make the appam

Vegetable Stew

Cook together 1 chopped potato, 1 carrot, 4 - 5 beans, a hand full of green peas, 1 onion, 2 - 3 green chili, a small piece of ginger, 2 cloves, 2 cardamom, 1 small piece of cinnamon and some curry leaves
Add water as needed and some salt. Once done add a cup of thick coconut milk and once its heated well add chopped coriander leaves, half tea spoon pepper powder and 2 tea spoon coconut oil and switch off the flame
പാലപ്പം

പച്ചരി : 2 കപ്പ്‌ 
തേങ്ങ വെള്ളം : 1 കപ്പ് 
പഞ്ചസാര : 2 ടേബിൾ സ്പൂണ്
ചോറ് :1/4 കപ്പ്‌ 
തേങ്ങ ചിരകിയത് :1/2 കപ്പ്‌ 
ഉപ്പ് - ഒരു നുള്ള്

തേങ്ങ വെള്ളത്തിൽ 1 ടേബിൾ സ്പൂണ് പഞ്ചസാര ഇട്ട് 12 മണിക്കൂർ വെക്കുക..അപ്പോഴേക്കും 
ആവശ്യത്തിന് പുളിച്ചു കിട്ടും.. പിന്നെ ഫ്രിഡ്‌ജിൽ വെക്കുക. 
പച്ചരി കഴുകി ഒരു 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം കുതിർത്തു വെച്ച അരി, ചോറ് , തേങ്ങ, പുളിപ്പിച്ച തേങ്ങാ വെള്ളം ആവശ്യത്തിനു ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവ് 6 - 8 മണിക്കൂർ പൊങ്ങാൻ വെക്കുക. 
ശേഷം ഉപ്പും ബാക്കി പഞ്ചസാരയും ചേർത്തിളക്കി അപ്പം ചുട്ടെടുക്കുക 

വെജിറ്റബിൾ സ്റ്റ്യൂ   // പച്ചക്കറി ഇഷ്‌ട്ടൂ..

1 പൊട്ടറ്റോ, 1 കാരറ്റ്,  4 -5  ബീൻസ് , 
ഒരു പിടി ഗ്രീൻ പീസ്, 1 സവാള, 2 - 3 പച്ചമുളക് ,  ചെറിയ കഷ്ണം ഇഞ്ചി, 2 ഗ്രാമ്പു, 2 ഏലയ്ക്ക, 1 ചെറിയ കഷ്ണം പട്ട , കുറച്ചു കറിവേപ്പില , പാകത്തിന് വെള്ളം കൂടെ ചേർത്ത് വേവിച്ചെടുക്കുക. വെന്തു വെള്ളം വറ്റി വരുമ്പോൾ നല്ല കട്ടിയുള്ള 1 കപ്പ് തേങ്ങാപാൽ ,  പാകത്തിന്‌ ഉപ്പ്  എന്നിവ ചേർത്ത് ഒന്ന് തിള വരുമ്പോൾ കുറച്ചു മല്ലി ഇല അരിഞ്ഞതും, അര ടീ സ്പൂണ് കുരുമുളക് പൊടിയും, 2 സ്പൂണ് വെളിച്ചെണ്ണയും ചേർത്തു തീ ഓഫ് ആക്കുക

No comments:

Post a Comment