Tuesday, 20 October 2020

Jackfruit Ada with Jackfruit Preserve // Chakka Ada With Chakkavaratty // ചക്ക അട ചക്ക വരട്ടി കൊണ്ട്

For all the Jackfruit lovers like me!!!!!
Take a piece of jaggery and add some water to it and boil it to make a syrup. Jackfruit preserve contains jaggery. 
So adjust the amount of jaggery added as needed. If you like to have a mildly sweet ada do not add extra jaggery
Strain it and add it to a pan. 
Add the preserved jackfruit mix to this and combine well.  Add in a cup of grated coconut too
Mix well and saute it in low flame until it thickens well
Now add some cardamom powder and turn off the heat. 
Add a little salt to 1.5 cups of rice powder. 
Add 1.5 cups of boiling hot water, stir with a spoon and set aside. 
When it cools down, rub some ghee on your hands and knead the dough well. 
Then take small dough balls and spread in on a banana leaf
put some filling in the center and fold the banana leaf and press the edges well
Steam for a good 20 minutes 
1 ആണി ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കി അരിച്ചെടുത്തു 
ചക്ക വരട്ടിയിൽ ശർക്കര ഉണ്ട് . അത് കൊണ്ട് ശർക്കര അതിനു അനുസരിച്ചു ചേർക്കുക
മധുരം കുറവുള്ള അഡ മതിയെങ്കിൽ ശർക്കര ചേർക്കേണ്ട 
ഇതിലേക്ക് ചക്ക വരട്ടി ഇട്ട്‌ നന്നായി ഇളക്കി യോജിപ്പിച്ചു. 1 കപ്പ് തേങ്ങ കൂടി ചേർത്തു . 
നന്നായി കട്ടി ആവും വരെ ചെറിയ തീയിൽ ഇളക്കി കൊണ്ടേ ഇരുന്നു. ശേഷം കുറച്ചു ഏലയ്ക്ക പൊടി ചേർത്തു തീ ഓഫ് ചെയ്തു. 
1.5കപ്പ് അരിപ്പൊടിയിലേക്ക് കുറച്ചു ഉപ്പ് ചേർത്തിളക്കി. ഇതിലേക്ക് 1.5കപ്പ് തിളക്കുന്ന ചൂട് വെള്ളം ഒഴിച്ചു ഒരു സ്പൂണ് കൊണ്ട് ഇളക്കി മാറ്റി വെച്ചു. 
ഒന്ന് തണുത്തു കഴിയുമ്പോൾ കുറച്ചു നെയ്യ് കയ്യിൽ തടവി മാവ് നന്നായി കുഴച്ചെടുത്തു. 
ശേഷം ചെറിയ ഉരുളകൾ ആക്കി വാഴ ഇലയിൽ പരത്തി കുറച്ചു ചക്ക ഫില്ലിംഗ് വെച്ചു മടക്കി ആവിയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുത്തു

No comments:

Post a Comment