Tuesday, 27 July 2021

Fish Fry in Coconut Milk // തേങ്ങാപ്പാലിൽ പൊരിച്ച മീൻ

Yummm..


Take milk from half a coconut and keep it in fridge. 

You can use any fish of your choice. Here I used Sheri Fish.

Clean and wash the fish well and make gashes on it.
Here I used 2 fish.
For marination crush 3 cloves garlic, 2 shallots, a small piece ginger and 1 green chilly.
To this add half tea spoon turmeric powder, 1 table spoon chilly powder, half tea spoon fennel seeds powder, little lime juice, salt and water. 
Add fish and let it rest for some time.
Take the coconut milk out of fridge. 
You can see a thick layering coconut cream formed on top
Scoop it out with a spoon. We need only this. The water part can be discarded.
Add the coconut cream to a frying pan and fry the fish.  

ഒരു മുറി തേങ്ങ ചിരവി പാൽ എടുത്തു ഫ്രിഡ്ജിൽ വെക്കുക. 

നിങ്ങൾക്ക് ഇഷ്ട്ടമുള്ള മീൻ എടുക്കാം. ഞാൻ ഇവിടെ ഷേരി എന്ന മീൻ ആണ് ഉപയോഗിച്ചത്. 

മീൻനന്നായി കഴുകി വെള്ളം കളഞ്ഞു വരഞ്ഞു വെക്കുക. 
ഞാൻ 2  മീൻ ആണ് എടുത്തത്. 
ഒരു 3 അല്ലി വെളുത്തുള്ളി, 2 ചെറിയ ഉള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പച്ചമുളക് എന്നിവ നന്നായി ചതച്ചെടുത്തു. ഇതിലേക്ക് അര ടീ സ്പൂണ് മഞ്ഞൾ പൊടി,1 ടേബിൾ സ്പൂണ് മുളക് പൊടി, അര ടീ സ്പൂണ് പെരുംജീരകം പൊടി, കുറച്ചു നാരങ്ങ നീര് പാകത്തിന് ഉപ്പും, കുറച്ചു വെള്ളവും  ചേർത്ത് നന്നായി ഇളക്കി മീനിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയം വെക്കുക. 
ഇനി തേങ്ങാപ്പാൽ എടുക്കുക..മുകളിൽ ക്രീം പോലെ കട്ടി ആയിട്ട് കോകോനട്ട് ക്രീം ഉണ്ടാകും.നമുക്ക് അത് മതി..വെള്ളം പോലെ താഴെ ഊറി കിടക്കുന്നത് വേണ്ട. അത് ഒരു സ്പൂണ് വെച്ച് എടുത്തു ചൂടായ പാനിൽ ഇടുക. 
ഇനി ഇതിൽ മീൻ ഇട്ട് കൊടുത്തു വറുത്തെടുക്കാം..

No comments:

Post a Comment